മാര്‍ക്‌സിസത്തിന്റെ പ്രതിസന്ധി: സ്വത്വവാദവും വര്‍ഗ്ഗവിശകലനവും
ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തില്‍ കാര്യമായ ഒരു സ്വാധീനവുമില്ലാത്ത മാവോയിസം ആദിവാസികള്‍ക്കിടയില്‍ ശക്തിപ്പെടുത്തുന്നതെങ്ങനെയാണ്? ഇവിടെ മാവോയിസ്റ്റുകള്‍ രാഷ്ട്രീയമായ ഒരു തെരഞ്ഞെടുപ്പ് നടത്തുകയല്ല, മറിച്ച് ഇന്ത്യയില്‍ ഏറ്റവും ദരിദ്രരും അനാഥരുമായ ഒരു ജനതയ്ക്കുമേല്‍ സിദ്ധാന്തത്തിന്റെയും ആയുധത്തിന്റെയും ബലത്തില്‍ അധിനിവേശം നടത്തുകയാണ് ചെയ്യുന്നത്. ഇന്ത്യന്‍ നഗരങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടിയ മധ്യവര്‍ഗ്ഗ സവര്‍ണ്ണ ബുദ്ധിജീവികള്‍, മധ്യേന്ത്യയിലെ വനാന്തരങ്ങളില്‍ മാര്‍ക്‌സിസത്തിന് പുതിയ ഭാഷ്യങ്ങള്‍ ചമയ്ക്കുന്നത് ആദിവാസികള്‍ക്കുവേണ്ടിയാണെന്നു കരുതാന്‍ ഒരു ന്യായവും കാണുന്നില്ല. മാത്രവുമല്ല, ഇവരെ നയിക്കുന്നത് ‘മാര്‍ക്‌സിസം’ ആയിരിക്കുന്നിടത്തോളം കാലം ‘ആദിവാസി’ എന്നത് ഒരു പദപ്രശ്‌നമായി അവശേഷിക്കുകയും ചെയ്യും. മാര്‍ക്‌സിസ്റ്റുകളുടെ അവകാശവാദമനുസരിച്ച് ലോകത്തിലെ ഏറ്റവും വികസിതമായ, വികസിച്ചുകൊണ്ടിരിക്കുന്ന തത്ത്വശാസ്ത്രമാണ് മാര്‍ക്‌സിസം. എന്നിട്ടും ലോകത്തിലേയോ, ഇന്ത്യയിലേയോ വികസിത വിഭാഗങ്ങളിലൊന്നും അതിന്റെ പതാക വാഹകരാകുന്നില്ലെന്ന് മാത്രമല്ല, ഒരുപക്ഷേ, ഏറ്റവും പിന്നോക്കമെന്നു പറയാവുന്ന വിഭാഗങ്ങളിലാണത്രേ മാവോയിസം വേരോടുന്നത്. വിചിത്രമായ ഈ അനുഭവം മാവോയിസ്റ്റുകളുടെ അവകാശവാദത്തിന്റെ പൊള്ളത്തരമാണ് വ്യക്തമാക്കുന്നത്. പൊതുവില്‍ എല്ലാതരത്തിലും ഗുണത്തിലും പെട്ട മാര്‍ക്‌സിസ്റ്റുകള്‍ എത്തിച്ചേരുന്ന വിനാശകരമായ സാമൂഹ്യ-രാഷ്ട്രീയ നിഗമനങ്ങളുടെ വേരുകള്‍ മാര്‍ക്‌സിസത്തില്‍ തന്നെയാണുള്ളത്. എന്നാല്‍ ഇതിന് വെളിയില്‍ മനുഷ്യവംശത്തിന് ചരിത്രമുണ്ടെന്നാണ് നവീനമായ സാമൂഹിക രൂപീകരണങ്ങള്‍ നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നത്.
സ്വത്വവാദവുമായി ബന്ധപ്പെട്ട കേരളത്തിലെ മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികളും നേതാക്കളും പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഇക്കാര്യത്തില്‍ അവര്‍ എത്തി നില്ക്കുന്ന അഗാധമായ പ്രതിസന്ധിയെ പ്രതിഫലിപ്പിക്കുന്നുണ്ട്. ഒരു ചരിത്രപ്രക്രിയ എന്ന നിലയിലും സാമൂഹികരൂപീകരണമെന്ന നിലയിലും സ്വത്വരരാഷ്ട്രീയത്തെ മനസ്സിലാക്കേണ്ടതിനു പകരം മാര്‍ക്‌സിസത്തിനെതിരായ സാമ്രാജ്യത്വ ഗൂഢാലോചനയാണ് സ്വത്വരാഷ്ട്രീയമെന്ന നിഗമനമാണ് ഇവര്‍ മുന്നോട്ടു വയ്ക്കുന്നത്. ഈ നിഗമനം രണ്ടു ധാരണകളെയാണ് ആധാരമാക്കുന്നത്. ഒന്ന്, സ്വത്വാവബാധത്തിനധിഷ്ഠിതമായി ലോകത്തെമ്പാടും രൂപപ്പെട്ട പ്രസ്ഥാനങ്ങളും ജനങ്ങളും സാമ്രാജ്യത്വത്തിന്റെ കൈയിലെ ഉപകരണങ്ങള്‍ മാത്രമാണ്. രണ്ട്, സാമ്രാജ്യത്വത്തിന്റെ ഉറക്കം കെടുത്താന്‍ പോന്ന ശേഷിയും സാധ്യതയുമുള്ള
ലിബറല്‍ ജനാധിപത്യം നിലനിന്ന രാഷ്ട്രങ്ങള്‍ക്കുള്ളിലാണ് 1960 കളോടെ സ്വത്വരാഷ്ട്രീയം എന്ന് ഇന്നു നാം പേരിട്ടു വിളിക്കുന്ന സാമൂഹിക പ്രവണതകള്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു ഭരണസംവിധാനമെന്ന നിലയിലും സാമൂഹിക സംഘാടക തത്വമെന്ന നിലയിലും ജനാധിപത്യത്തിനകത്തു രൂപംകൊണ്ട സംഘര്‍ഷങ്ങളാണ് സ്വത്വരാഷ്ട്രീയത്തിന് അടിസ്ഥാനമായത്. അതായത് ദേശീയത, പൗരത്വം, മതേതരത്വം തുടങ്ങിയ അടിസ്ഥാന തത്വങ്ങളില്‍ പടുത്തുയര്‍ത്തിയ രാഷ്ട്രങ്ങള്‍ക്കുള്ളിലെ ബഹിഷ്‌കൃത ഇടങ്ങളില്‍നിന്നായിരുന്നു സ്വത്വവാദം പൊട്ടിമുളച്ചത്. ലോകത്തെമ്പാടുമുള്ള കറുത്തവരും, സ്ത്രീകളും, ആദിമനിവാസികളും, വംശീയന്യൂനപക്ഷങ്ങളും, ഇന്ത്യയിലെ ദളിതരും ആദിവാസികളും സ്വയം നിര്‍വചിക്കാനും, ലോകവുമായി പുതിയൊരു സംവാദത്തിന് തയ്യാറാവുകയും ചെയ്ത് അപൂര്‍വ്വമായൊരു ചരിത്രപ്രക്രിയയായിരുന്നു അത്. ആധുനിക ദേശരാഷ്ട്രങ്ങള്‍ മുന്നോട്ടുകൊണ്ടുവന്ന ജനാധിപത്യ രാഷ്ട്രീയത്തിന്റെ വാഗ്ദാനങ്ങളും, സാമൂഹിക യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള അഗാധമായ പൊരുത്തക്കേടുകളാണ് സ്വത്വവാദത്തെ ചരിത്രത്തിലനിവാര്യമാക്കിയത്.
______________________________
ദേശീയത, പൗരത്വം, മതേതരത്വം തുടങ്ങിയ അടിസ്ഥാന തത്വങ്ങളില്‍ പടുത്തുയര്‍ത്തിയ രാഷ്ട്രങ്ങള്‍ക്കുള്ളിലെ ബഹിഷ്‌കൃത ഇടങ്ങളില്‍നിന്നായിരുന്നു സ്വത്വവാദം പൊട്ടിമുളച്ചത്. ലോകത്തെമ്പാടുമുള്ള കറുത്തവരും, സ്ത്രീകളും, ആദിമനിവാസികളും, വംശീയന്യൂനപക്ഷങ്ങളും, ഇന്ത്യയിലെ ദളിതരും ആദിവാസികളും സ്വയം നിര്‍വചിക്കാനും, ലോകവുമായി പുതിയൊരു സംവാദത്തിന് തയ്യാറാവുകയും ചെയ്ത് അപൂര്‍വ്വമായൊരു ചരിത്രപ്രക്രിയയായിരുന്നു അത്. ആധുനിക ദേശരാഷ്ട്രങ്ങള്‍ മുന്നോട്ടുകൊണ്ടുവന്ന ജനാധിപത്യ രാഷ്ട്രീയത്തിന്റെ വാഗ്ദാനങ്ങളും, സാമൂഹിക യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള അഗാധമായ പൊരുത്തക്കേടുകളാണ് സ്വത്വവാദത്തെ ചരിത്രത്തിലനിവാര്യമാക്കിയത്.
______________________________
മുതലാളിത്ത ചൂഷണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ലോകജനതയ്ക്കു മുന്നിലുള്ള ഒരേ ഒരു മാര്‍ഗ്ഗം സോഷ്യലിസവും, മാര്‍ക്‌സിസവും മാത്രമാണെന്ന വിശ്വാസത്തെ തള്ളുന്നതായിരുന്നു പുതിയ സാമൂഹിക പ്രവണതകള്‍. മാര്‍ക്‌സിസത്തിന്റെ വര്‍ഗ്ഗവിശകലനയുക്തിക്ക് വഴങ്ങുന്നതായിരുന്നില്ല ഇത്. കാരണം സ്വത്വവാദം ആധാരമാക്കുന്നത് മാര്‍ക്‌സിസ്റ്റുകള്‍ അപ്രധാനമെന്നു കരുതി തള്ളിക്കളഞ്ഞ സാമൂഹിക സന്ദര്‍ഭങ്ങളായിരുന്നു. വംശം, ജാതി, മത-ഭാഷാ ന്യൂനപക്ഷ പദവി, ലിംഗപദവി, ആദിമനിവാസി പദവി ഇവയെല്ലാം ആധുനിക ലോകത്തിന്റെ അടിസ്ഥാനപ്രശ്‌നമായ വര്‍ഗ്ഗപ്രശ്‌നത്തിന്റെ അനുബന്ധമായി മാത്രമേ മാര്‍ക്‌സിസ്റ്റുകള്‍ക്ക് പരിഗണിക്കന്‍ കഴിഞ്ഞിരുന്നുള്ളൂ. മേല്‍പ്പറഞ്ഞ സാമൂഹിക
ഇത് സൂചിപ്പിക്കുന്നത്, മാര്‍കസിസ്റ്റുകള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന പ്രതിസന്ധി കേവലം പ്രായോഗികമല്ലെന്നും മറിച്ച് പ്രത്യയശാസ്ത്രപരവുമാണെന്നുമാണ്. മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന സങ്കല്പനമായ വര്‍ഗ്ഗവും അതിനെ അടിസ്ഥാനപ്പെടുത്തുന്ന വിശകലനങ്ങളും ലോകത്തിന്റെ യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കുന്നതിന് അപര്യാപ്തമായതുകൊണ്ടാണ് കണ്‍മുന്നില്‍ സംഭവിക്കുന്ന കാര്യങ്ങള്‍പോലും അവര്‍ക്ക് അജ്ഞാതമായി തീരുന്നത്. കേരളത്തിലെ ആഭ്യന്തര കുടിയേറ്റത്തിലൂടെ തകര്‍ന്നടിഞ്ഞ ആദിവാസി ജനതയുടെ പ്രശ്‌നം സമഗ്രമായി അഭിസംബോധന ചെയ്യാന്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് കഴിയാതെ
__________________________________
മാര്‍ക്‌സിസത്തിന്റെ പ്രത്യയശാസ്ത്ര പരിസരത്തില്‍ ‘ആദിവാസി’ എന്ന പദത്തിന് സാമൂഹിക രാഷ്ട്രീയ അര്‍ത്ഥം കൈവരിക്കാനാവില്ല എന്നു മാത്രമല്ല ഈ ദിശയിലുള്ള ആലോചന തന്നെ രാഷ്ട്രീയമായ തെറ്റായിരിക്കും. എന്നാല്‍ നവീനമായ ആദിവാസി പ്രസ്ഥാനങ്ങളില്‍ ‘ആദിവാസി’ എന്ന പദം സാമൂഹിക-രാഷ്ട്രീയ-നൈതിക അര്‍ഥവിവക്ഷകളോടെയാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. സങ്കല്പനപരമായ ഈ വിടവാണ് എല്ലാ തരത്തിലും ഗുണത്തിലും പെട്ട മാര്‍ക്‌സിസ്റ്റുകളെ ആദിവാസിപ്രസ്ഥാനങ്ങളുടെ ശത്രുക്കളാക്കി മാറ്റുന്നത്. കാരണം തങ്ങളുടെ പ്രത്യയശാസ്ത്രത്തിനും, പദാവലിക്കും അപരിചിതമോ, അപ്രസക്തമോ ആയ കാര്യങ്ങളേയും സന്ദര്‍ഭങ്ങളേയും ചരിത്രത്തിലേക്ക് കൊണ്ടുവരാനാണ് പുതിയ ആദിവാസി പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നുവെന്നതാണ് മാര്‍ക്‌സിസ്റ്റുകള്‍ കരുതുന്നത്. അതുകൊണ്ട് ഈ പ്രസ്ഥാനങ്ങള്‍ സാമ്രാജ്യത്വത്തിന്റെ സൃഷ്ടികളായിരിക്കുമെന്ന് ആത്മാര്‍ത്ഥമായും അവര്‍ വിശ്വസിക്കുന്നു.
__________________________________
പ്രശ്‌നം അടിസ്ഥാനപരമായി മാര്‍ക്‌സിസത്തിന്റേതായതില്‍ മുഖ്യധാരാ ഇടതുപക്ഷം മാത്രമല്ല, നക്‌സലൈറ്റുകളും മാവോയിസ്റ്റുകളും ഇതിനൊരപവാദമല്ല. വര്‍ഗ്ഗശത്രുവിന്റെ ചോരയില്‍ കൈമുക്കാത്തവര്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റല്ലെന്ന് ആത്മാര്‍ത്ഥമായും വിശ്വസിച്ച നക്‌സലൈറ്റുകള്‍ വര്‍ഗ്ഗഉന്‍മൂലനത്തിന്റെ തിരക്കില്‍ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കിയില്ല. അവരെ സംബന്ധിച്ചിടത്തോളം ആദിവാസികള്‍ ഭൂരഹിതദരിദ്ര കര്‍ഷകരായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലെ ആദിവാസി ജീവിതത്തെ
ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തില്‍ കാര്യമായ ഒരു സ്വാധീനവുമില്ലാത്ത മാവോയിസം ആദിവാസികള്‍ക്കിടയില്‍ ശക്തിപ്പെടുത്തുന്നതെങ്ങനെയാണ്? ഇവിടെ മാവോയിസ്റ്റുകള്‍ രാഷ്ട്രീയമായ ഒരു തെരഞ്ഞെടുപ്പ് നടത്തുകയല്ല, മറിച്ച് ഇന്ത്യയില്‍ ഏറ്റവും ദരിദ്രരും അനാഥരുമായ ഒരു ജനതയ്ക്കുമേല്‍ സിദ്ധാന്തത്തിന്റെയും ആയുധത്തിന്റെയും ബലത്തില്‍ അധിനിവേശം നടത്തുകയാണ് ചെയ്യുന്നത്. ഇന്ത്യന്‍ നഗരങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടിയ മധ്യവര്‍ഗ്ഗ സവര്‍ണ്ണ ബുദ്ധിജീവികള്‍, മധ്യേന്ത്യയിലെ വനാന്തരങ്ങളില്‍ മാര്‍ക്‌സിസത്തിന് പുതിയ ഭാഷ്യങ്ങള്‍ ചമയ്ക്കുന്നത് ആദിവാസികള്‍ക്കുവേണ്ടിയാണെന്നു കരുതാന്‍ ഒരു ന്യായവും കാണുന്നില്ല. മാത്രവുമല്ല, ഇവരെ നയിക്കുന്നത് ‘മാര്‍ക്‌സിസം’ ആയിരിക്കുന്നിടത്തോളം കാലം ‘ആദിവാസി’ എന്നത് ഒരു പദപ്രശ്‌നമായി അവശേഷിക്കുകയും ചെയ്യും. മാര്‍ക്‌സിസ്റ്റുകളുടെ അവകാശവാദമനുസരിച്ച് ലോകത്തിലെ ഏറ്റവും വികസിതമായ, വികസിച്ചുകൊണ്ടിരിക്കുന്ന തത്ത്വശാസ്ത്രമാണ് മാര്‍ക്‌സിസം.
__________________________________
മാര്‍ക്‌സിസ്റ്റുകളുടെ അവകാശവാദമനുസരിച്ച് ലോകത്തിലെ ഏറ്റവും വികസിതമായ, വികസിച്ചുകൊണ്ടിരിക്കുന്ന തത്ത്വശാസ്ത്രമാണ് മാര്‍ക്‌സിസം. എന്നിട്ടും ലോകത്തിലേയോ, ഇന്ത്യയിലേയോ വികസിത വിഭാഗങ്ങളിലൊന്നും അതിന്റെ പതാക വാഹകരാകുന്നില്ലെന്ന് മാത്രമല്ല, ഒരുപക്ഷേ, ഏറ്റവും പിന്നോക്കമെന്നു പറയാവുന്ന വിഭാഗങ്ങളിലാണത്രേ മാവോയിസം വേരോടുന്നത്. വിചിത്രമായ ഈ അനുഭവം മാവോയിസ്റ്റുകളുടെ അവകാശവാദത്തിന്റെ പൊള്ളത്തരമാണ് വ്യക്തമാക്കുന്നത്. പൊതുവില്‍ എല്ലാതരത്തിലും ഗുണത്തിലും പെട്ട മാര്‍ക്‌സിസ്റ്റുകള്‍ എത്തിച്ചേരുന്ന വിനാശകരമായ സാമൂഹ്യ-രാഷ്ട്രീയ നിഗമനങ്ങളുടെ വേരുകള്‍ മാര്‍ക്‌സിസത്തില്‍ തന്നെയാണുള്ളത്. എന്നാല്‍ ഇതിന് വെളിയില്‍ മനുഷ്യവംശത്തിന് ചരിത്രമുണ്ടെന്നാണ് നവീനമായ സാമൂഹിക രൂപീകരണങ്ങള്‍ നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നത്.
__________________________________
അറുപതുകളോടെ പ്രത്യക്ഷപ്പെടുന്ന സാമൂഹിക ഉണര്‍വുകളെ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചാല്‍ നമുക്ക് ബോധ്യപ്പെടുന്ന കാര്യം പുതിയൊരു സാമൂഹിക ഉടമ്പടിക്കുവേണ്ടിയുള്ള വാദങ്ങളാണ് സ്വത്വിഭാഗങ്ങള്‍ ഉന്നയിക്കുന്നത് എന്നതാണ്. ഇത് വളരെ പ്രധാനപ്പെട്ടൊരു സാമൂഹിക രൂപീകരണ പ്രക്രിയയും രാഷ്ട്രീയ ദര്‍ശനവുമാണ്. ഇന്ത്യയിലെ ദലിതര്‍ ഒരു
ഈ യാഥാര്‍ത്ഥ്യമാണ് മാര്‍ക്‌സിസ്റ്റുകള്‍ക്ക് മനസ്സിലാകാതെ പോകുന്നതും. അവര്‍ പറയുന്നത് സ്വത്വം ഒരു യാഥാര്‍ഥ്യമാണെങ്കിലും സ്വത്വരാഷ്ട്രീയം വര്‍ഗ്ഗവഞ്ചകരുടെ കൈയിലെ
________________________