പഴയ വാക്കുകള്‍, പുതു അര്‍ഥങ്ങള്‍
ഫെമിനിസ്റ്റ് ആയതിന്‍െറ പേരില്‍ എന്നെ കുറ്റപ്പെടുത്തുന്നവരോട് പറയാനുള്ളത് ഇതു മാത്രം: ‘പ്രകൃതിക്കുമേല്‍ ഇത്രത്തോളം കൈയേറ്റം ഇല്ലായിരുന്നെങ്കില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉണ്ടാകുമായിരുന്നില്ല എന്ന പോലെ, ലോകം ഇത്രമേല്‍ വക്രിച്ചില്ലായിരുന്നുവെങ്കില്‍ ഫെമിനിസ്റ്റുകളുടെ ആവശ്യകതയും ഉടലെടുക്കുമായിരുന്നില്ല. ഒരുവന് / ഒരുവള്‍ക്ക് മാനവികവാദി എന്നുമാത്രം അടയാളപ്പെടുത്താന്‍ കഴിയുന്ന ഒരു ദിനത്തിനായി വൃഥാ കാത്തിരിക്കാന്‍ ഞാന്‍ തയാറല്ല. അങ്ങനെ ഒരു ദിനം വരുവോളമെങ്കിലും, ഉറച്ചുതന്നെ പറയും, ഒരു ഫെമിനിസ്റ്റാണ് എന്ന്.’
വാക്കുകള്‍ക്കും അര്‍ഥങ്ങള്‍ക്കുമിടയില്‍ എപ്പോഴും മാറിക്കൊണ്ടേയിരിക്കാവുന്ന ബന്ധം എനിക്കെന്നും കൗതുകക്കാഴ്ചയായിരുന്നു. എന്നാല്‍, ലക്ഷ്യാര്‍ഥം യഥാര്‍ഥാര്‍ഥത്തില്‍നിന്ന് കാതങ്ങളകലെയാകുമ്പോള്‍ അത് ആശങ്കക്ക് വിത്തിടുന്നു. ഇക്കാലത്ത് വിവാദബിന്ദുവായിത്തീര്‍ന്ന ഒരു പദമാണ് ‘സെക്കുലറിസം’. നമ്മുടെ ഭരണഘടനാശില്‍പികള്‍ വിദൂരഭാവനയില്‍പോലും കാണാത്ത നിഷേധാത്മകമായൊരു ഭാവം ഇതിനകം കൈവന്നിട്ടുണ്ട് അതിന്. saecularis (ലോകം / ലൗകികം) എന്ന ലാറ്റിന്‍ പദത്തിലാണ് ഇതിന്‍െറ നിഷ്പത്തി. ‘ലോകം’ എന്നതിനോളം എല്ലാം ‘ഉള്‍ക്കൊള്ളിക്കുന്ന’ മറ്റെന്തുണ്ട്?
പ്രയോഗത്തില്‍, ചര്‍ച്ചിനും സ്റ്റേറ്റിനുമിടയില്‍ കണിശമായ വിഭജനം എന്നതായിരുന്നു സെക്കുലറിസം. ഇന്ത്യയില്‍ പക്ഷേ, മതം വേറെ, രാഷ്ട്രം വേറെ എന്നൊരു വിഭജനം അസാധ്യമാണെന്നിരിക്കെ, ന്യൂനപക്ഷ-ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണന എന്ന് നാമതിന് അര്‍ഥപരിഷ്കരണം വരുത്തി. കുംഭമേള പോലൊരു മഹായജ്ഞം സര്‍ക്കാര്‍ സഹായമില്ലാതെ സംഘടിപ്പിക്കുകയെന്നത് നമുക്ക് സങ്കല്‍പിക്കാന്‍ പോലുമാകുമോ? ചുരുക്കിപ്പറഞ്ഞാല്‍ അവസരസമത്വം എന്നതിലേക്കുള്ള ധീരമായ ഒരു ചുവടുവെപ്പായിരുന്നു അത്.
എല്ലാ ആധുനിക ഭരണസംഹിതകളുടെയും നട്ടെല്ലായ സെക്കുലറിസത്തിന് ഇന്ത്യയില്‍ മാത്രം
കാലങ്ങളോളം ഉപരോധം കല്‍പിക്കപ്പെട്ട മറ്റൊരു പദവും ആശയവുമാണ് ‘ഫെമിനിസം’. കോളജില്‍ പഠിക്കുമ്പോള്‍ ഫെമിനിസ്റ്റ് എന്ന് കേള്‍ക്കുമ്പോള്‍തന്നെ അധികംപേരും നെറ്റിചുളിക്കുമായിരുന്നു; ‘പുരുഷവിദ്വേഷമൂര്‍ച്ഛയാല്‍ പരാതിപ്പെട്ടു കൊണ്ടിരിക്കുന്ന പച്ചപ്പരിഷ്കാരി’ ആയിരുന്നു അവര്‍ക്കത്. ആദ്യമൊക്കെ ഞാനുമതിനോട് അകലം പാലിച്ചു; പിന്നെ ‘എന്തോന്ന് ആനക്കാര്യമോ’ എന്നൊരു ഭാവേന അതിനെ നോക്കിക്കണ്ടു; ക്രമേണ ഞാനതിന്‍െറ ശക്തമായ വക്താവായി മാറി. ഫെമിനിസ്റ്റ് ആയതിന്‍െറ പേരില്‍ എന്നെ കുറ്റപ്പെടുത്തുന്നവരോട് പറയാനുള്ളത് ഇതു മാത്രം: ‘പ്രകൃതിക്കുമേല്‍ ഇത്രത്തോളം കൈയേറ്റം ഇല്ലായിരുന്നെങ്കില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉണ്ടാകുമായിരുന്നില്ല എന്ന പോലെ, ലോകം ഇത്രമേല്‍ വക്രിച്ചില്ലായിരുന്നുവെങ്കില്‍ ഫെമിനിസ്റ്റുകളുടെ ആവശ്യകതയും ഉടലെടുക്കുമായിരുന്നില്ല.
_______________________________
ഒരുവന് / ഒരുവള്‍ക്ക് മാനവികവാദി എന്നുമാത്രം അടയാളപ്പെടുത്താന്‍ കഴിയുന്ന ഒരു ദിനത്തിനായി വൃഥാ കാത്തിരിക്കാന്‍ ഞാന്‍ തയാറല്ല. അങ്ങനെ ഒരു ദിനം വരുവോളമെങ്കിലും, ഉറച്ചുതന്നെ പറയും, ഒരു ഫെമിനിസ്റ്റാണ് എന്ന്.’ ഒന്നൂടെ വിശദമാക്കിയാല്‍, ഞാനൊരു സെക്കുലര്‍ ഫെമിനിസ്റ്റ് ആണ്, തീരെ ന്യൂനപക്ഷമായ ഒരു ജനുസ്സ്! അങ്ങനെ നാം ഏറെ പഴികേട്ട മറ്റൊരു പദത്തില്‍ എത്തിച്ചേരുന്നു ന്യൂനപക്ഷം; ആ ഒന്നിന്‍െറ നിലനില്‍പുതന്നെ ഈ രാജ്യത്ത് ചോദ്യചിഹ്നമായിരിക്കുന്നു. നമുക്കുചുറ്റും എല്ലാതരം ന്യൂനപക്ഷങ്ങളും അന്യത്രയുണ്ടെങ്കിലും പ്രാഥമികമായി മുസ്ലിം സമുദായവുമായി ബന്ധപ്പെട്ടാണ് ആ സംജ്ഞ; നിഷേധാത്മകമായ വിവക്ഷകള്‍ പലതും ഉദ്ഭവിക്കുന്നതും. പുതിയ ന്യൂനപക്ഷകാര്യ മന്ത്രി നജ്മ ഹിബത്തുല്ല ഈയിടെ ഞെട്ടിപ്പിക്കുന്ന ഒരു പ്രസ്താവന നടത്തി, മുസ്ലിംകള്‍ ന്യൂനപക്ഷം അല്ളെന്ന്!
_______________________________
ഒരുവന് / ഒരുവള്‍ക്ക് മാനവികവാദി എന്നുമാത്രം അടയാളപ്പെടുത്താന്‍ കഴിയുന്ന ഒരു ദിനത്തിനായി വൃഥാ കാത്തിരിക്കാന്‍ ഞാന്‍ തയാറല്ല. അങ്ങനെ ഒരു ദിനം വരുവോളമെങ്കിലും, ഉറച്ചുതന്നെ പറയും, ഒരു ഫെമിനിസ്റ്റാണ് എന്ന്.’ ഒന്നൂടെ വിശദമാക്കിയാല്‍, ഞാനൊരു സെക്കുലര്‍ ഫെമിനിസ്റ്റ് ആണ്, തീരെ ന്യൂനപക്ഷമായ ഒരു ജനുസ്സ്!
അങ്ങനെ നാം ഏറെ പഴികേട്ട മറ്റൊരു പദത്തില്‍ എത്തിച്ചേരുന്നു ന്യൂനപക്ഷം; ആ ഒന്നിന്‍െറ
പൊളിറ്റിക്കല്‍ സയന്‍റിസ്റ്റ് ആന്ദ്രെ ലീബിച്ചിന്‍െറ അഭിപ്രായത്തില്‍, ന്യൂനപക്ഷത്തെ നിര്‍ണയിക്കുന്ന രണ്ടു പ്രധാന ഘടകങ്ങള്‍, അസമത്വവും അധസ്ഥിതിയുമാണ്. കേവലം എണ്ണത്തിലെ കുറവ് അല്ല; വികാസരാഹിത്യമാണ്. ഈ മേഖലയില്‍ പഠനം നടത്തിയ സച്ചാര്‍ കമ്മിറ്റിയുടെ കണ്ടത്തെല്‍ മുസ്ലിംകളുടെ സാമൂഹികസാമ്പത്തികാവസ്ഥ, മറ്റേത് സമുദായത്തെക്കാളും ദയനീയമാണ്
‘ദേശീയത’ മറ്റെല്ലാ സ്വത്വങ്ങളെയും ഞെരിച്ചുകൊല്ലാനും വിഴുങ്ങാനും അവകാശമുള്ള സ്വത്വമായിട്ടാണ് അവതരിപ്പിക്കപ്പെടാറുള്ളത്. നേരത്തേ സൂചിപ്പിച്ച, പദങ്ങളുടെ അര്‍ഥതലങ്ങള്‍ മാറ്റിമറിക്കുന്നതിലും ‘ദേശീയത’ അതിന്‍േറതായ തുടര്‍ പങ്ക് നിര്‍വഹിച്ചുവരുന്നുണ്ട്. തല്‍ക്കാലം ഈ കുറിപ്പിന് വിരാമമിടേണ്ടതിനാല്‍ മറ്റൊരിക്കല്‍ കൂടുതല്‍ വ്യാഖ്യാനങ്ങളിലേക്ക് കടക്കാം. ഒരു വാക്കിനെക്കുറിച്ചുള്ള നമ്മുടെ പൊതു അവബോധം മാറുമ്പോള്‍, നമുക്ക് ചുറ്റുമുള്ള ലോകവും അതനുസരിച്ച് മാറുന്നു. ആ മാറ്റം പക്ഷേ, എല്ലായ്പോഴും ശുഭോദര്‍ക്കമാകണമെന്നില്ല.
_______________
പരിഭാഷ: ബച്ചു മാഹി
_______________
മാധ്യമം ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ചത്