ഫത്‌വകളെ എങ്ങിനെ വായിക്കാതിരിക്കാം ?
ഫത്‌വയുടെ പാഠം , ഫത്‌വയെ ചുറ്റി പറ്റി നില്‍കുന്ന മത അധികാരം ഇവയുമായി ബന്ധപെട്ട അത്ര സൂക്ഷ്മമല്ലാത്ത വായനകള്‍ മതവിമര്‍ശനത്തിന്റെ വിശകലനപരമായ ബലഹീനതയാണ് കാണിക്കുന്നത്. അരുണ്‍ ഷൂരിയെ പോലുള്ളവര്‍ മുസ്ലിംകളെ കുറിച്ച് വാര്‍പ്മാത്രകകള്‍ പ്രചരിപ്പിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് എഴുതുന്നത്. പക്ഷെ അങ്ങിനെയുള്ള രാഷ്ട്രീയത്തിനപ്പുറം ഇസ്ലാമില്‍ തന്റെ ഇടം നിരന്തരം അന്വേഷിക്കുന്ന ജനാധിപത്യവാദിയായ ഖദീജ മുംതാസിനെ പോലുള്ളവര്‍ കുറെകൂടി ഗൌരവ വായനകള്‍ അവലംബിക്കുന്നത് ഇനിയും വികസിക്കേണ്ട മതവിമര്‍ശനത്തിനു കരുത്തു പകരാനെ ഉപകരിക്കൂ. ഖദീജ മുംതാസ് പറയുന്ന പോലെ ഇസ്ലാമിലെ മത പൌരോഹിത്യം , ലിംഗ പദവി ഇവയുമായി ബന്ധപെട്ട സംവാദങ്ങളെ നാം ഇനിയും മുന്നോട്ടു കൊണ്ടുപോകണം . പക്ഷെ അത് മുസ്ലിം ജീവിതത്തെ മുന്‍ നിറുത്തിയുള്ള സാമാന്യബോധങ്ങളളോടും മത അധികാരത്തിന്റെ പ്രശ്നത്തെ കുറിച്ചള്ള അലസ വായനകളെയും ലംഘിക്കുന്ന ഇടപെടലികളിലൂടെയാണ് വികസിക്കെണ്ടത്. ഇതാണ് ഇസ്ലാമിക സ്ത്രീവാദം അടക്കമുള്ള പുതിയ മുസ്ലിം വൈജ്ഞാനിക വ്യവഹാരങ്ങള്‍ സ്വയം പറയുന്നത്.
അരുണ്‍ ശൂരിയുടെ ഫതവകളെ കുറിച്ചുള്ള പുസ്തകത്തെ കുറിച്ച് ഖദീജ മുംതാസിന്റെ വിലയിരുത്തലുകള്‍ അടങ്ങിയ ലേഖനം വായിചു (മാത്രഭൂമി ആഴ്ചപതിപ്പ് , 26 ജനുവരി 2014) . ഇസ്ലാമിലെ ലിംഗ പദവിയെ കുറിച്ച് ഖദീജ മുംതാസ് നടത്തുന്ന, ഇസ്ലാമിക പാഠവിമര്‍ശനത്തിന്റെ ഭാഗമായി ഉയരുന്ന സ്ത്രീപക്ഷ
_____________________________
ഷൂരിയുടെ പുസ്തകം ആധുനിക കോടതികളും ശരീഅ കോടതികളും ഫതവ സംവിധാനങ്ങളും തമിലുള്ള വ്യത്യാസം ഒട്ടും പരിഗണിക്കുന്നില്ല. മാത്രമല്ല മുസ്ലിംകള്‍ ന്യൂനപക്ഷമായ ഇന്ത്യയിലെ ഇസ്ലാമിക നിയമത്തിന്റെ പ്രത്യേകതകളെ കുറിച്ച് തീരെ പരിഗണിക്കാതെയാണ് അദേഹം ഈ വിഷയകമായി അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത്.എന്ത് കൊണ്ടാണ് ഇസ്ലാമിക പാഠത്തെയും പാരമ്പര്യത്തെയും മുസ്ലിം ജീവിതത്തിലെ സാമൂഹികമായ പ്രത്യേകതകളെയും കുറിച്ച സൂക്ഷ്മ സമീപനങ്ങള്‍ ഷൂരിയുടെ ഫതവ വിമര്‍ശനത്തില്‍ ഇല്ലാതെ പോവുന്നത് ? ഈയൊരു ചോദ്യത്തിന്റെ പ്രാധാന്യം കൂടുതല്‍ മനസ്സിലാകണമെങ്കില്‍ ഫതവകള്‍ എങ്ങിനെയാണ് ഒരു സാമൂഹിക സംവിധാനം എന്നാ നിലയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് പരോശോധിക്കണം.
______________________________
ഫതവ എന്നത് ഇസ്ലാമിക നിയമങ്ങള്‍ക്കനുസരിച്ചു മതപണ്ഡിതന്‍ നല്‍കുന്ന അഭിപ്രായമാണ് . അത്
ദേശരാഷ്ട്രങ്ങളിലും ഫതവ സാമൂഹിക ജീവിതത്തില്‍ നില നില്കുന്നു. ചുരുക്കി പറഞ്ഞാല്‍ കോടതിയിലെ ജഡ്ജിയും ശരീഅ കോടതിയിലെ ഖാദിയും ഫതവ നല്‍കുന്ന മുഫ്തിയും വ്യത്യസ്ത തരത്തിലുള്ള നിയമ അധികാരമാണ് കയ്യാളുന്നത്. ഷൂരിയുടെ പുസ്തകം ആധുനിക കോടതികളും ശരീഅ കോടതികളും ഫതവ സംവിധാനങ്ങളും തമിലുള്ള വ്യത്യാസം ഒട്ടും പരിഗണിക്കുന്നില്ല. മാത്രമല്ല മുസ്ലിംകള്‍ ന്യൂനപക്ഷമായ ഇന്ത്യയിലെ ഇസ്ലാമിക നിയമത്തിന്റെ പ്രത്യേകതകളെ കുറിച്ച് തീരെ പരിഗണിക്കാതെയാണ് അദേഹം ഈ വിഷയകമായി അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത്.എന്ത് കൊണ്ടാണ് ഇസ്ലാമിക പാഠത്തെയും പാരമ്പര്യത്തെയും മുസ്ലിം ജീവിതത്തിലെ സാമൂഹികമായ പ്രത്യേകതകളെയും കുറിച്ച സൂക്ഷ്മ സമീപനങ്ങള്‍ ഷൂരിയുടെ ഫതവ വിമര്‍ശനത്തില്‍ ഇല്ലാതെ പോവുന്നത് ? ഈയൊരു ചോദ്യത്തിന്റെ പ്രാധാന്യം കൂടുതല്‍ മനസ്സിലാകണമെങ്കില്‍ ഫത്‌വകള്‍ എങ്ങിനെയാണ് ഒരു സാമൂഹിക സംവിധാനം എന്നാ നിലയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് പരോശോധിക്കണം.
ഫത്‌വകള്‍ മിക്കവാറും സന്ദര്‍ഭങ്ങളില്‍ ഫത്വകള്‍ ആവശ്യമാകുന്ന ഒരാളുടെ ചോദ്യത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.അയാള്‍ / അവള്‍ തന്റെ ജീവിതത്തിലെ കുഴക്കുന്ന ഒരു പ്രശ്നത്തെ കുറിച്ച് അല്ലെങ്കില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഒരു പ്രശ്നത്തെ കുറിച്ച് കൂടുതല്‍ വ്യക്തമായ ഉത്തരം കിട്ടാന്‍ മുഫ്തി (ഈ വിഷയത്തില്‍ കൂടുതല്‍ പഠിച്ച വ്യക്തി )യോട് ചോദിക്കും. ചോദിക്കുന്ന വ്യക്തിയുടെ ലക്‌ഷ്യം പലപ്പോഴും ഇസ്ലാമികമായ വ്യക്തിജീവിതം എങ്ങിനെ കൂടുതല്‍ സൂക്ഷമതയോടെയും ഭക്തിയോടെയും നയിക്കാം എന്നതാണ്.മുഫ്തി ആവട്ടെ തനിക്കു ബോധ്യമായ ഇസ്ലാമിലെ അടിസ്ഥാന പ്രമാണങ്ങള്‍ മുന്നില്‍ വെച്ച് ഒരു ഉത്തരം നല്‍കും. ഈ അഭിപ്രായം ചോദ്യം ചോദിക്കുന്ന വ്യക്തിക്ക് വേണമെങ്കില്‍ സ്വീകരിക്കാം . അല്ലെങ്കില്‍ അയാള്‍ക്ക് / അവള്‍ക്ക് അത് സ്വീകാര്യമല്ലെങ്കില്‍ ആ ഫത്‌വ ഉപേക്ഷിക്കാം. തികച്ചും ചോദിക്കുന്ന വ്യക്തിയുടെ തിരഞ്ഞെടുപ്പിനുള്ളില്‍ വരുന്ന കാര്യമാണിത് . ഫത്‌വ നല്‍കുന്ന ആള്‍ക്ക് തന്റെ വിധി മറ്റയാള്‍
____________________________
വേറൊരു രീതിയില്‍ ഫത്‌വകള്‍ നിത്യ ജീവിതത്തിന്റെ ഉള്ളില്‍ തന്നെ നില നില്‍കുന്ന കാര്യങ്ങള്‍ ആണ്. അത് ഭരണകൂട അധികാരം, ദേശീയ പരമാധികാരം അടക്കമുള്ള വലിയ ഘടനകള്‍ക്കു പുറത്തുള്ള നിത്യജീവിതത്തിന്റെ സങ്കീർണ്ണതയെ നിരന്തരം വെളിവാക്കുന്നു. ആധുനിക കാലത്ത് ഫത്‌വകളില്‍ തന്നെ ദേശീയം , ശാസ്ത്രീയം ,യുക്തി, ആധുനികം തുടങ്ങിയ സംവര്‍ഗങ്ങള്‍ക്ക് പുറത്തുള്ളതുമായ ചോദ്യവും ഉത്തരവും കാണാം. അതോടൊപ്പം ലിംഗ നീതി , തുല്യനീതി തുടങ്ങിയ ആധുനിക മൂല്യങ്ങളോട് ഇവയോടി ഇടയുന്ന ധാരാളം ഫത്‌വകള്‍ ഉണ്ട്. ഇതുമായി ബന്ധപെട്ട പലതും ആ ചോദിക്കുന്ന ആളുടെയും അതില്‍ താല്പ്രയമുള്ളവരുടെയും വായനക്കും ആലോച്ചനക്കും അവരുടെ സാമൂഹ്യപദവിക്കും ബാധകാമായതാണ്. ഇവയോടു വിയോജിക്കുന്ന ലിംഗ പദവി , തുല്യ നീതി , ശാസ്ത്രീയം തുടങ്ങിയ ആധുനിക മൂല്യങ്ങള്‍ക്കിണങ്ങിയ ഫത്‌വകള്‍ നല്‍കുന്ന മുസ്ലിം പണ്ഡിതന്മാര്‍ ഇന്നുണ്ട്. ഇങ്ങിനെയുള്ള സന്കീരണമായ വ്യവഹാര ലോകത്തെ കാണുന്നതില്‍ നിന്ന് പാഠഉള്ളടകത്തെ മാത്രം കേന്ദ്രീകരിച്ച ഷൂരിയുടെ ഏകദിശ വായനകള്‍ പരിമതികള്‍ അനുഭവിക്കുന്നു . ഒരു ഫത്‌വ ഉണ്ടാകുന്ന സാഹചര്യം മുഫ്തിയുടെ ഉത്തരത്തില്‍ മാത്രം ഊന്നി നിന്നുള്ള വായനകളെ മാത്രം ആശ്രയിച്ചു നില്‍കുന്ന കാര്യമല്ല.____________________________
ഇവിടെയാണ് ഫത്‌വയുടെ പാഠഉള്ളടക്കം (textual content) മാത്രം പരിശോധിക്കുന്ന വിമര്‍ശനങ്ങള്‍ മുസ്ലിം മതജീവിതത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാകുന്നതില്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്നത്. ഒരു ഫത്‌വ പ്രവര്‍ത്തിക്കുന്നതു നാം പഠിക്കുമ്പോള്‍ ഫത്‌വ ചോദിക്കുന്ന വ്യക്തി , അത് ചോദിക്കപ്പെടുന്ന വ്യക്തി, ഫത്‌വയുടെ ഉള്ളടക്കം ,അത് ഫത്‌വ നല്‍കുന്ന സാമൂഹ്യ സാഹചര്യം ഒക്കെ പരിഗണിക്കണം. ഇസ്ലാമിലെ വിധി വലിക്കുകള്‍ , ധാര്‍മിക വിധികള്‍ ഒക്കെ ബന്ധപെട്ട ധാരാളം ചോദ്യങ്ങള്‍ ആളുകള്‍ ചോദിക്കും. രാഷ്ട്രീയം, സംസ്കാരം മുതല്‍ ഭക്ഷണം, വസ്ത്രം , ലൈംഗികത അടക്കമുള്ള വൈവിദ്ധ്യമാർന്ന വിഷയങ്ങള്‍ ഫത്‌വകളില്‍ ചര്ച്ചയാവുന്നത് കാണാം. വിശ്വാസികള്‍ ഇതൊക്കെ ചോദിക്കുകയും അതിനോട് പ്രതികരിക്കുയും ചെയ്യുന്നു. ഇത് ചോദിക്കുന്നവരില്‍ വ്യത്യസ്ത ലിംഗ പദവികളില്‍ പെട്ടവരുണ്ട്. വര്‍ഗ,ജാതി, പ്രദേശ വ്യത്യാസങ്ങള്‍ പുലര്‍ത്തുന്നവരുണ്ട്. ഇങ്ങിനെ കിട്ടുന്ന ഫത്‌വകളില്‍ തമാശകളും കെട്ടുകഥകളും തത്വചിതാപരമായ ഉള്കാഴ്ചകളും ഒക്കെ നിറഞ്ഞതാണ്. ഫത്‌വയുടെ സാമൂഹ്യലോകം ഇസ്ലാമിലെ ധാര്‍മിക അധികാരത്തിന്റെ വ്യത്യസ്തമായ പ്രകാശനമായാണ്
______________________________
വ്യക്തി ഇവിടെ ചോദ്യം ചോദിക്കാനും അയാള്‍ക്ക് ഉത്തരം കിട്ടുന്ന സന്ദര്‍ഭത്തില്‍ അത് സ്വീകരിക്കുന്ന കാര്യത്തിലും പൂര്‍ണ സ്വതന്ത്രനാണ്. ഇവിടെ മത അധികാരത്തിന്റെ പ്രശ്നങ്ങള്‍ ഏകപക്ഷീയമായ അനുഭവമല്ല. വിശ്വാസിയുടെ ധാര്‍മികതയെ ഈ സംവിധാനം വിലമതിക്കുന്നുവെന്ന് കാണാം. ഈ വിഷയകമായി ഈജിപ്തില്‍ ഇപ്പോള്‍ ജന ജീവിതത്തില്‍ ഏറേ പ്രധാനമായ ഫത്‌വ കൌണ്‍സിലുകളെ കുറിച്ച് പഠിച്ച ഹുസൈന്‍ അലി അഗ്രമ ഫത്‌വകളുടെ ലോകം മത അധികാരത്തെ കുറിച്ച ശ്രേണീപരവും ഏകദിശയിളുല്ലതുമായ സങ്കല്പത്തെ തന്നെ റദ്ദ് ചെയ്യുന്ന അനുഭവ ലോകമായാണ് വിലയിരുത്തുന്നത് .______________________________
രണ്ടാമത്തെ പ്രശനം മതഅധികാരത്തെ ഫത്‌വയുമായി ബന്ധപെട്ടു കാണുന്നത്തിന്റെ പ്രശ്നമാണ്. സാമാന്യമായി പറയുകയാണെങ്കില്‍ മത അധികാരം (religious authority) മുകളില്‍ നിന്ന് ത്ഴാഴോട്ടു സഞ്ചരിക്കുന്നു. അത് പുരോഹിതന്റെ അധികാര പ്രയോഗത്തിനു സാദ വിശ്വാസിയായി ഇരയാകുന്നു. പക്ഷെ തത്വത്തില്‍ ഇങ്ങിനെയുള്ള ഏകദിശയിലുള്ള മത അധികാരം ഫത്‌വകളുടെ കാര്യത്തില്‍ നില നില്കുന്നില്ല. ഇവിടെ നേരത്തെ സൂചിപ്പിച്ചത് പോലെ ചോദ്യം ചോദിക്കുന്ന ആളുകള്‍ തന്റെ ജീവിത സാഹചര്യത്തില്‍ ഉള്ളി നിന്ന് മതത്തെ കുറിച്ച് വളരെ വ്യത്യസ്തമായ ഒരു ചോദ്യം നിര്‍മിക്കുന്നു . അത് സ്വയം പ്രേരിതമായി ആ വിഷയത്തില്‍ കൂടുതല്‍ പ്രാവീണ്യമുള്ള ഒരു മുഫ്തിയോടു ചോദിക്കുന്നു . മുഫ്തി നല്‍കുന്ന ഫത്‌വ സ്വീകരിക്കണമോ വേണ്ടയോ എന്നത് ചോദിക്കുന്ന വ്യക്തിയുടെ തിരഞ്ഞെടുപ്പിനുള്ളില്‍ വരുന്നതാണ്. അത് കൊണ്ട് തന്നെ മുഫ്തിക്ക് ചോദിക്കുന്ന ആളുടെ മേല്‍ ബലപ്രയോഗമോ അല്ലെങ്കില്‍ അയാളെ നിരബന്ധിക്കാനോ കഴിയാതെ വരുന്നു. ചോദിക്കുന്ന വ്യക്തിയും മുഫ്തിയും തമില്ലുള്ള ബന്ധം
ഫത്‌വയുടെ പാഠം , ഫത്‌വയെ ചുറ്റി പറ്റി നില്‍കുന്ന മത അധികാരം ഇവയുമായി ബന്ധപെട്ട അത്ര