വിശുദ്ധ നരകത്തിലെ സേവനം

മാതാ അമൃതാനന്ദമയിയുടെ അമൃതാ ആശുപത്രിയിലെ സൗജന്യ ചികിത്സ വലിയൊരു തട്ടിപ്പാണെന്നാണ് എനിക്ക് മനസിലായിട്ടുള്ളത്‌. ആന്റിയോപ്ലാസ്റ്റിനുള്ള പണം സര്‍ക്കാരില്‍ നിന്നും ലഭിക്കില്ലാത്തതിനാല്‍ ആയത് രോഗിയില്‍ നിന്നും ഈടാക്കുന്നു. മറ്റ് സഹായധനങ്ങള്‍ ആശുപത്രി അധികൃതര്‍ മേടിച്ചെടുക്കുന്നു. ഇതിലൂടെ യഥാര്‍ത്ഥ ചെലവിലേക്കാള്‍ അധികം പണമാണ് ആശുപത്രിക്ക് ലഭിക്കുന്നത്. ഇതാണ് അമൃതാ ആശുപത്രിയിലെ സൗജന്യ ചികിത്സയുടെ കഥ.

മാതാ അമൃതാനന്ദമയി വാഴ്ത്തപ്പെടുന്നത് വിറ്റഴിക്കപ്പെടുന്ന ആത്മീയതയോടൊപ്പം സേവനത്തിന്റേയും പേരിലാണല്ലോ. മുമ്പ് ശ്രീനി പട്ടത്താനം, എം.ടി ഋഷികുമാര്‍ എന്നിവരുടെ പുസ്തകങ്ങളിലൂടെ ഈ അധോലോകത്തിന്റെ ഉള്‍മുറികള്‍ തുറന്നു കാട്ടപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴാകട്ടെ അവരുടെ നിഗമനങ്ങള്‍ക്ക് അടിവരയിട്ടുകൊണ്ടാണ് മുന്‍ഭക്തയായ ആസ്‌ട്രേലിയക്കാരിയുടെ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക ക്രൂരതകള്‍ എന്നിവ നിലനില്ക്കുമ്പോള്‍ ആള്‍ദൈവങ്ങളുടെ സൗജന്യസേവനം കേവലം തട്ടിപ്പാണെന്നാണ് എനിക്കുണ്ടായ വ്യത്യസ്തമായ അനുഭവം.
ഞാന്‍ തൃശരൂരില്‍ താമസിച്ചുകൊണ്ടിരുന്നപ്പോള്‍ പൂമല സ്വദേശിയും ദലിതനുമായ കുട്ടനെ പരിചയപ്പെടുകയുണ്ടായി. മൂന്ന് സെന്റില്‍ ചെറിയൊരു വീട്ടില്‍ താമസിച്ചിരുന്ന കൂലിപ്പണിക്കാരനും വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍കുട്ടികളുടെ പിതാവുമായ അദ്ദേഹത്തിന് ഹൃദയവാല്‍വിന് തകരാറായിരുന്നു. അദ്ദേഹത്തിന് ഹൃദയശസ്ത്രക്രിയയ്ക്ക് വേണ്ട പണമില്ലായിരുന്നു. സൗജന്യചികിത്സാസഹായം ലഭിക്കാന്‍ ആദ്യം സമീപിച്ചത് ബാംഗ്ലൂരിലെ സത്യസായിബാബയുടെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനെയായിരുന്നു. ആശുപത്രി ആധികാരികള്‍ അദ്ദേഹത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്തതിന്‌ശേഷം 10 മാസം കഴിഞ്ഞ് വരാനാണ് പറഞ്ഞത്. അത്രയും കാലം കാത്തിരുന്നാല്‍ മരണം ഉറപ്പാണെന്ന് കരുതിയ ബന്ധുക്കള്‍ രോഗിയെ മാതാ അമൃതാനന്ദമയിയുടെ അമൃതാ ഹോസ്പിറ്റലില്‍ കൊണ്ടുപോയി. അവിടെ 15000 രൂപാ ആന്റിയോ പ്ലാസ്റ്റിക്കും 75000 രൂപാ ശസ്ത്രക്രിയയ്ക്കും ചെലവാകുമെന്നും പറഞ്ഞു. ഇത്രയും ഭാരിച്ച തുക കണ്ടെത്താന്‍ ആ സാധുകുടുംബത്തിന് കഴിയുമായിരുന്നില്ല. അപ്പോഴാണ് ആ ഹോസ്പിറ്റലില്‍ സൗജന്യ ചികിത്സ ലഭിക്കുമെന്ന് ആരോ പറഞ്ഞത്. ഈ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും ബന്ധുക്കളും പലവട്ടം കരഞ്ഞുപറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രി അധികാരികള്‍ വടക്കാഞ്ചേരിയിലുള്ള അമൃതാനന്ദമയി മഠത്തിന്റെ ഒരു കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചു. അദ്ദേഹം രോഗിയുടെ വീട് സന്ദര്‍ശിക്കുകയും സൗജന്യ ചികിത്സയ്ക്ക് അര്‍ഹതയുണ്ടെന്ന് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ചില നിബന്ധനകള്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി. അവ ഇപ്രകാരമായിരുന്നു. രോഗിയും അദ്ദേഹത്തിന്റെ അഞ്ചുബന്ധുക്കള്‍/സുഹൃത്തുക്കള്‍ പത്ത് ആഴ്ച വടക്കാഞ്ചേരിയിലെ അമൃതകൂടിരം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണം. പ്രാര്‍ത്ഥനയ്‌ക്കെത്തുന്നവര്‍ വണ്ടിക്കൂലി കൂടാതെ ഓരോ ആഴ്ചയും 50 രൂപാവീതം നല്‍കണം. ആന്‍ജിയോ പ്ലാസ്റ്റിക്കുള്ള 15000 രൂപാ രോഗി തന്നെ വഹിക്കണം. ഹൃദ്രോഗികളുടെ ചികിത്സാ സഹായമായി പ്രധാനമന്ത്രിയുടെ 75000 രൂപയുടെ സൗജന്യസഹായവും പട്ടികജാതി വകുപ്പില്‍ നിന്നുള്ള 25000 രൂപയുടെ സഹായവും വാങ്ങാന്‍ പാടില്ല. കൂടാതെ, വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരില്‍ നിന്നും സഹായം സ്വീകരിക്കാന്‍ പാടില്ല. ഈ നിബന്ധനകളില്‍പ്പെട്ട 15000 രൂപ കണ്ടെത്താന്‍ സുഹൃത്തുക്കളേയും ബന്ധുക്കളേയും കാണാന്‍പോയ സാഹചര്യത്തിലാണ് കുട്ടനേയും അദ്ദേഹത്തിന്റെ അനുജനേയും ഞാന്‍ കാണുന്നത്.

____________________________
മാതാ അമൃതാനന്ദമയിയുടെ അമൃതാ ഹോസ്പിറ്റലില്‍ സൗജന്യ ചികിത്സ ലഭിക്കുമെന്ന് ആരോ പറഞ്ഞത്. ഈ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും ബന്ധുക്കളും പലവട്ടം കരഞ്ഞുപറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രി അധികാരികള്‍ വടക്കാഞ്ചേരിയിലുള്ള അമൃതാനന്ദമയി മഠത്തിന്റെ ഒരു കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചു. അദ്ദേഹം രോഗിയുടെ വീട് സന്ദര്‍ശിക്കുകയും സൗജന്യ ചികിത്സയ്ക്ക് അര്‍ഹതയുണ്ടെന്ന് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ചില നിബന്ധനകള്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി. അവ ഇപ്രകാരമായിരുന്നു. രോഗിയും അദ്ദേഹത്തിന്റെ അഞ്ചുബന്ധുക്കള്‍/സുഹൃത്തുക്കള്‍ പത്ത് ആഴ്ച വടക്കാഞ്ചേരിയിലെ അമൃതകൂടിരം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണം. പ്രാര്‍ത്ഥനയ്‌ക്കെത്തുന്നവര്‍ വണ്ടിക്കൂലി കൂടാതെ ഓരോ ആഴ്ചയും 50 രൂപാവീതം നല്‍കണം. ആന്‍ജിയോ പ്ലാസ്റ്റിക്കുള്ള 15000 രൂപാ രോഗി തന്നെ വഹിക്കണം. ഹൃദ്രോഗികളുടെ ചികിത്സാ സഹായമായി പ്രധാനമന്ത്രിയുടെ 75000 രൂപയുടെ സൗജന്യസഹായവും പട്ടികജാതി വകുപ്പില്‍ നിന്നുള്ള 25000 രൂപയുടെ സഹായവും വാങ്ങാന്‍ പാടില്ല. കൂടാതെ, വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരില്‍ നിന്നും സഹായം സ്വീകരിക്കാന്‍ പാടില്ല. ഈ നിബന്ധനകളില്‍പ്പെട്ട 15000 രൂപ കണ്ടെത്താന്‍ സുഹൃത്തുക്കളേയും ബന്ധുക്കളേയും കാണാന്‍പോയ സാഹചര്യത്തിലാണ് കുട്ടനേയും അദ്ദേഹത്തിന്റെ അനുജനേയും ഞാന്‍ കാണുന്നത്
_____________________________ 

അമൃതാ ആശുപത്രിയിലെ ചികിത്സയെക്കുറിച്ചും നിബന്ധനകളെക്കുറിച്ചറിഞ്ഞപ്പോള്‍, തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജില്‍ പോകാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. അവര്‍ക്ക് പരിചയമില്ലാതിരുന്നതിനാല്‍, തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറും ദലിത് ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ ഡോ. സാഗറുമായി ഞാന്‍ അപ്പോള്‍തന്നെ ഫോണില്‍ ബന്ധപ്പെടുകയുണ്ടായി. അദ്ദേഹം പറഞ്ഞത്, മെഡിക്കല്‍കോളേജില്‍ 35000 രൂപക്ക് ശസ്ത്രക്രിയ നടത്തുമെന്നും, അമൃതയിലെന്നപോലെ നിബന്ധനകളൊന്നുമില്ലെന്നുമാണ്. ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് വാര്‍ഡു മെംബര്‍ കണ്‍വീനറായുള്ള കമ്മിറ്റി രൂപീകരിച്ചു ചികിത്സാ സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള അഭ്യര്‍ത്ഥന പത്രങ്ങള്‍ക്ക് നല്‍കി. പിന്നീട് ഞാനും രോഗിയുടെ ബന്ധുക്കളും നാട്ടുകാരില്‍നിന്നും മാത്രമല്ല, മാധ്യമം ഹെല്‍ത്ത് കെയര്‍, വിന്‍സെന്റ് ഡിപോള്‍ എന്നിങ്ങനെയുള്ള സംഘടനകളില്‍ നിന്നും കുറച്ച് പണം സമാഹരിച്ചു. തുടര്‍ന്ന്, രോഗിയോടൊപ്പം ഞാനും അദ്ദേഹത്തിന്റെ ഭാര്യയും ബന്ധുക്കളും തിരുവനന്തപുരത്തെത്തി ഡോ. സാഗറിനെ കണ്ടു. നേരത്തെ പരിചയമുണ്ടായിരുന്നതിനാല്‍ ഡോ. സാഗറും നല്ലൊരു വായനക്കാരിയായ അദ്ദേഹത്തിന്റെ ഭാര്യ ഡോ.പ്രഭയും വളരെ ഹൃദ്യമായാണ് ഞങ്ങളെ സ്വീകരിച്ചത്. ഡോ.സാഗര്‍ ഞങ്ങളോടൊപ്പം വരികയും, കാര്‍ഡിയോളജി വകുപ്പില്‍ രോഗിയെ അഡ്മിറ്റ് ചെയ്യിക്കുകയും ചെയ്തു. അവിടെ നടന്ന ശസ്ത്രക്രിയയിലൂടെ രോഗശാന്തി നേടിയ കുട്ടന്‍ ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനായി തൊഴിലെടുത്ത് ജീവിക്കുന്നുണ്ട്. ചികിത്സാ സഹായമായി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റില്‍ നിന്നും ലഭിച്ച പണത്തില്‍ മിച്ചം വന്നതുകൊണ്ടദ്ദേഹം വീട് പുതുക്കി പണിയുകയും പുതിയൊരു ടി.വി വാങ്ങിക്കുകയും ചെയ്തു.
മുകളില്‍ കൊടുത്തിരിക്കുന്ന അനുഭവത്തിലൂടെ എനിക്ക് മനസ്സിലായത്, അമൃതാ ആശുപത്രിയിലെ സൗജന്യ ചികിത്സ വലിയൊരു തട്ടിപ്പാണെന്നാണ്. ആന്റിയോപ്ലാസ്റ്റിനുള്ള പണം സര്‍ക്കാരില്‍ നിന്നും ലഭിക്കില്ലാത്തതിനാല്‍ ആയത് രോഗിയില്‍ നിന്നും ഈടാക്കുന്നു. മറ്റ് സഹായധനങ്ങള്‍ ആശുപത്രി അധികൃതര്‍ മേടിച്ചെടുക്കുന്നു. ഇതിലൂടെ യഥാര്‍ത്ഥ ചെലവിലേക്കാള്‍ അധികം പണമാണ് ആശുപത്രിക്ക് ലഭിക്കുന്നത്. ഇതാണ് അമൃതാ ആശുപത്രിയിലെ സൗജന്യ ചികിത്സയുടെ കഥ.

Top