ആം ആദ്മി പാര്‍ട്ടിയും ആദര്‍ശാത്മക രാഷ്ട്രീയത്തിന്റെ പരിമിതിയും

February 23, 2014

ആസന്നമായ ഫാസിസത്തെ പ്രതിരോധിക്കുകയെന്നതിനുപകരം സാമ്പത്തികാഴിമതിയ്‌ക്കെതിരായ ധാര്‍മികരോഷത്തെ അടിസ്ഥാനമാക്കുന്ന ഒരു രാഷ്ട്രീയം ഫലത്തില്‍ ജനാധിപത്യത്തെയാണ് ദുര്‍ബലമാക്കുന്നത്. ലോകപ്രശസ്ത സംസ്‌കൃത പണ്ഡിതയും ഇന്‍ഡോളജിസ്റ്റുമായ വെന്‍ഡി ഡോണിഗറുടെ വിഖ്യാതമായ ‘ദ് ഹിന്ദൂസ്: ആന്‍ ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി’ എന്ന കൃതി ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ പ്രസാധകരായ പെന്‍ഗ്വിനെ നിര്‍ബന്ധിതമാക്കിയത് ചില സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയാണ്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ ധൈഷണിക പ്രവര്‍ത്തനത്തിനും നേരെ ആസന്ന ഫാസിസം ഉയര്‍ത്തുന്ന ഭീഷണി എത്രത്തോളം വലുതാണെന്ന് ഇതു തെളിയിക്കുന്നു. എന്നാല്‍, വിശാലമായ ജനാധിപത്യ-ധൈഷണിക സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നങ്ങളൊന്നും ആം ആദ്മി പാര്‍ട്ടിയെ അലട്ടുന്നില്ല. അധികാരം വലിച്ചെറിയാന്‍ തയ്യാറായത് ഈ പാര്‍ട്ടിയുടെ ആദര്‍ശാത്മകതയെ ശക്തിപ്പെടുത്തുമെങ്കിലും, ഇത് ജനാധിപത്യ-മതേതരത്വ വ്യവസ്ഥ ആവശ്യപ്പെടുന്ന ആദര്‍ശാത്മകതയല്ലെന്നതാണ് നിര്‍ഭാഗ്യകരം. 

സാമ്പത്തിക ക്രിയവിക്രയത്തിലെ അഴിമതിയുടെ പ്രശ്‌നത്തിലേക്ക് ഇന്ത്യയുടെ സമീപകാല രാഷ്ട്രീയത്തെ, ചുരുക്കുന്ന ശുഷ്‌കമായ ആദര്‍ശാത്മകതയാണ് ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നത്. മോദിയെയും അംബാനിയെയും എതിര്‍ക്കുന്നുണ്ടെങ്കിലും, എതിര്‍പ്പിന്റെ അടിസ്ഥാനം സാമ്പത്തികാഴിമതിയോടുള്ള നാഗരിക മധ്യവര്‍ഗധാര്‍മികരോഷമാണ്. എന്നാല്‍, മോദിയിലൂടെ പ്രകാശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഫാസിസത്തിന്റെ വിപത്തിനെ ഗൗരവമായി കാണാന്‍ ആം ആദ്മി പാര്‍ട്ടിയിക്കു കഴിയുന്നില്ല. മോദി പ്രതിനിധാനം ചെയ്യുന്ന ഫാസിസത്തിന്റെ വിജയം ജനാധിപത്യ-മതേതര മൂല്യങ്ങളുടെ അന്ത്യമായിരിക്കുമെന്നും അത്തരമൊരു സാഹചര്യത്തില്‍, അഴിമതിയ്‌ക്കെതിരെ ശബ്ദിക്കാനുള്ള സ്വാതന്ത്ര്യം തന്നെ ധ്വംസിക്കപ്പെടുമെന്നും ഇവര്‍ മനസിലാക്കുന്നില്ല. അപ്പോള്‍, സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളെക്കുറിച്ച് മൗലികമായ വിമര്‍ശനമുന്നയിക്കുന്നതിനുള്ള പൂര്‍വോപാധി, ജനാധിപത്യ-മതേതരമൂല്യങ്ങളുടെ നിലനില്പാണ്. ഇതാണ്, സമകാലീന ഇന്ത്യന്‍ രാഷ്ട്രീയം നേരിടുന്ന പ്രധാന വെല്ലുവിളി. ഭരണഘടനയില്‍ അധിഷ്ഠിതമായ ഒരു ജനാധിപത്യ -മതേതര സംവിധാനത്തിന്റെ നിലനില്‍പ് ആവശ്യപ്പെടുന്നത് മോദി പ്രതിനിധാനം ചെയ്യുന്ന ഫാസിസത്തിന്റെ പരാജയമാണ്. സാമൂഹ്യജീവിതത്തിന്റെ സമസ്തരംഗങ്ങളിലെയും അടിസ്ഥാനപരമായ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരുടെ മുമ്പിലുള്ള മുഖ്യ ഉത്തരവാദിത്വം, ഫാസിസത്തെ പ്രതിരോധിക്കുകയെന്നതാണ്.
ആസന്നമായ ഫാസിസത്തെ പ്രതിരോധിക്കുകയെന്നതിനുപകരം സാമ്പത്തികാഴിമതിയ്‌ക്കെതിരായ ധാര്‍മികരോഷത്തെ അടിസ്ഥാനമാക്കുന്ന ഒരു രാഷ്ട്രീയം ഫലത്തില്‍ ജനാധിപത്യത്തെയാണ് ദുര്‍ബലമാക്കുന്നത്. ലോകപ്രശസ്ത സംസ്‌കൃത പണ്ഡിതയും ഇന്‍ഡോളജിസ്റ്റുമായ വെന്‍ഡി ഡോണിഗറുടെ വിഖ്യാതമായ ‘ദ് ഹിന്ദൂസ്: ആന്‍ ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി’ എന്ന കൃതി ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ പ്രസാധകരായ പെന്‍ഗ്വിനെ നിര്‍ബന്ധിതമാക്കിയത് ചില സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയാണ്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ ധൈഷണിക പ്രവര്‍ത്തനത്തിനും നേരെ ആസന്ന ഫാസിസം ഉയര്‍ത്തുന്ന ഭീഷണി എത്രത്തോളം വലുതാണെന്ന് ഇതു തെളിയിക്കുന്നു. എന്നാല്‍, വിശാലമായ ജനാധിപത്യ-ധൈഷണിക സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നങ്ങളൊന്നും ആം ആദ്മി പാര്‍ട്ടിയെ അലട്ടുന്നില്ല. അധികാരം വലിച്ചെറിയാന്‍ തയ്യാറായത് ഈ പാര്‍ട്ടിയുടെ ആദര്‍ശാത്മകതയെ ശക്തിപ്പെടുത്തുമെങ്കിലും, ഇത് ജനാധിപത്യ-മതേതരത്വ വ്യവസ്ഥ ആവശ്യപ്പെടുന്ന ആദര്‍ശാത്മകതയല്ലെന്നതാണ് നിര്‍ഭാഗ്യകരം. കാരണം, ഈ പാര്‍ട്ടിയ്ക്കു പിന്നില്‍ അണിനിരക്കുന്ന മധ്യവര്‍ഗത്തെ സംബന്ധിച്ചിടത്തോളം, ജനാധിപത്യവും മതേതരത്വവും പോലുള്ള അടിസ്ഥാനപ്രശ്‌നങ്ങളേക്കാള്‍ പ്രധാനം അഴിമതിമുക്തമായ ഒരു രാഷ്ട്രീയമാണ്. ഇത് ഇവരുടെ കാതലായ ഒരു പരിമിതി കൂടിയാണ്. ലോകത്തെ മിക്ക ഫാസിസ്റ്റു പ്രസ്ഥാനങ്ങളും പ്രത്യക്ഷത്തില്‍ അഴിമതിമുക്തവും ആദര്‍ശാത്മകവും സസ്യാഹാരവാദികളുമായിരുന്നു. തങ്ങളുടെ മുഖ്യമായ ഫാസിസ്റ്റ് അജണ്ടയുടെ സ്വീകാര്യതയ്ക്കുവേണ്ടി, അഴിമതിരാഹിത്യത്തിന്റെ ആദര്‍ശാത്മകത പ്രത്യക്ഷത്തില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മോദിയ്ക്കു മടിയുണ്ടാവില്ല. അത്തരമൊരു സാഹചര്യത്തില്‍ ഇവര്‍ മോദിയെ പിന്തുണയ്ക്കുമോ എന്നതാണ് ഗൗരവമായ ചോദ്യം?

Top