പ്ലേറ്റോയ്ക്കുള്ള മറുപടിയാണ് ഇ-റീഡര്‍
പ്ലേറ്റോയുടെ കാലത്ത് ഉന്നയിക്കപ്പെട്ട പുസ്തകത്തെക്കുറിച്ചുള്ള ആശങ്കകള്‍ പിന്നീടുള്ള മനുഷ്യപരിണാമത്തില്‍ സുരക്ഷിതമായി അതിജീവിച്ചതായാണ് ചരിത്രം പറയുന്നത്. 70 മില്യണ്‍ ടൈറ്റിലുകളെങ്കിലും ഇതിനകം ഭൂമിയില്‍ ഇറങ്ങിക്കഴിഞ്ഞതായാണ് ഏകദേശകണക്ക്. സിനിമയും ഇലക്‌ട്രോണിക് ടെക്‌സ്ച്വാലിറ്റിക്ക് പ്രാമുഖ്യം കൊടുക്കുന്ന ഇതര സങ്കേതങ്ങളും അഭിനവവും വിചിത്രവും ഉജ്ജ്വലവുമായ ഭാഷാവിനിമയങ്ങള്‍ സൃഷ്ടിച്ചിട്ടും ‘വായന’ കുതിക്കുകതന്നെയാണ്. ചട്ടയും അലേകകളും ഉള്ള പുസ്തകത്തിനുവേണ്ടി ചങ്കുപൊട്ടി വാദിക്കുമ്പോഴും ”The internet has returned us to the alphabet.”’ എന്ന് ഉംബെര്‍ത്തോ എക്കോ പോലും സമ്മതിക്കുന്നുണ്ട്. ടാബ്‌ലെറ്റുകളും ഫാബ്‌ലെറ്റുകളും വ്യാപകമായതോടെ തീര്‍ത്തും അസാധുവായിപ്പോയ കടലാസുപുസ്തകങ്ങള്‍ക്കുവേണ്ടി നിരവധി തലതിരിഞ്ഞ ന്യായവാദങ്ങളാണ് എക്കോയിസ്റ്റുകള്‍ നടത്തിയത്. പുസ്തകങ്ങള്‍ കരണ്ടിപോലെയും കത്രികപോലെയും ചുറ്റികപോലെയും ആണ്, ഒരിക്കല്‍ കണ്ടുപിടിച്ചാല്‍ പരിഷ്‌കരിക്കാന്‍ കഴിയാത്ത ഒന്ന്. you cannot make a spoon that is better than a spoon എന്നുവരെ അവര്‍ വാദിച്ചു. കുളിമുറിയിലോ കിടക്കയിലോ ഇ-വായന നടക്കില്ല, അതുകൊണ്ട് കടലാസുപുസ്തകങ്ങളാണ് നിലനില്‍ക്കുക എന്നുവരെ പറഞ്ഞുവച്ചു.
______________
കമല്‍ റാം സജീവ്
______________
So now my libray is static, stuck in the past; if you want to know what I m reading now I’d have to show you my ipad
“Anna North, Culture Editor, Salon”
ക്രൂരമെന്ന് ഒറ്റനോട്ടത്തില്‍ തോന്നാവുന്ന തീരുമാനത്തിനു പിന്നില്‍ യുക്തിഭദ്രമായ ചില ചിന്തകള്‍ ഉണ്ടായിരുന്നുവെന്ന് പാമുക്കിന്റെ ഈ അനുഭവം വായിച്ചുകഴിയുമ്പോള്‍ നമുക്ക് മനസ്സിലാവും. പന്ത്രണ്ടായിരം പുസ്തകങ്ങളില്‍ പത്തുപതിനഞ്ചെണ്ണം മാത്രമായിരുന്നു എഴുത്തുകാരന് ഇഷ്ടമുള്ള പുസ്തകങ്ങള്‍. അതുകൊണ്ടുതന്നെ ഫര്‍ണിച്ചറും പൊടിയുടെ കൂമ്പാരവും ചേര്‍ന്ന ലൈബ്രറിയുടെ ഭൗതികശരീരത്തോട് പാമുക്കിന് ഒരു സെന്റിമെന്റ്‌സും ഉണ്ടായിരുന്നില്ല. വളരെക്കാലംകൊണ്ട് ഉണ്ടാക്കിയെടുത്ത പുസ്തകശേഖരത്തില്‍നിന്നു കുറച്ച് പുസ്തകങ്ങള്‍ തിരഞ്ഞുപിടിച്ച് ഒഴിവാക്കുകവഴി തന്റെ തന്നെ ഭൂതകാലത്തെ ശിക്ഷിക്കുകയാണ് ചെയ്തതെന്ന് പാമുക്ക് വിശദീകരിക്കുന്നുണ്ട്. ഒരു കാലത്ത് ഇത്തരത്തിലുള്ള ചില പുസ്തകങ്ങളെ ആരാധിച്ചിരുന്നല്ലോ എന്ന് ഓര്‍ക്കുമ്പോഴാണ്, ആ പുസ്തകങ്ങളോടുള്ള അവജ്ഞ തന്റെ ഭൂതകാലത്തോടുള്ള അറപ്പായി മാറുന്നതെന്ന് ഈ ‘പുസ്തകസ്‌നേഹി’ വെളിപ്പെടുത്തുന്നു.
പല വീടുകളിലായി എക്കോവിന് അരലക്ഷത്തിലേറെ പുസ്തകങ്ങളുണ്ട്. അതില്‍ ആയിരത്തി ഇരുനൂറെണ്ണം ‘അപൂര്‍വ പുസ്തകങ്ങള്‍’ ആണ്. ഓരോ ദിവസവും എക്കോവിന് വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ അയച്ചുകിട്ടും. ഇതില്‍ ഏറെയും വിദ്യാര്‍ത്ഥികള്‍ക്കും സുഹൃത്തുക്കള്‍ക്കും വിതരണം ചെയ്യാനുള്ള മഹാമനസ്‌കത കാണിക്കുന്നതുകൊണ്ടാണ് ആ പുസ്തകശേഖരം അമ്പതിനായിരത്തില്‍ നില്‍ക്കുന്നത്! ഓരോരുത്തരുടെയും പുസ്തകശേഖരം ‘പൊതുവായി പങ്കിടാന്‍ പറ്റുന്ന ഒരു അഭിനിവേശം അല്ലെന്നും സ്വയംഭോഗ സ്വഭാവമുള്ള പ്രതിഭാസ’മാണെന്നുമാണ് ഉംബെര്‍ത്തോ എക്കോ വിശ്വസിക്കുന്നത്. പുസ്തകത്തിന്റെ ഭൗതികരൂപത്തെക്കുറിച്ച് തീര്‍ത്തും ഭൗതികമായ ചില ആശങ്കകള്‍ എക്കോവിനും ഉണ്ട്. What will happen to my books when I die?’ എന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. (പ്രിയപ്പെട്ട പുസ്തകങ്ങള്‍, മരിച്ചുകഴിഞ്ഞാലും കുഴിമാടത്തില്‍നിന്നു
__________________________________
”പുസ്തകങ്ങള്‍ വരച്ചിട്ട ചിത്രങ്ങള്‍പോലെയാണ്, ജീവനുണ്ടെന്ന് തോന്നും. എന്നാല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയുകയുമില്ല.” എന്നായിരുന്നു പുസ്തകങ്ങള്‍ക്കെതിരെ പ്ലേറ്റോ നടത്തിയ ക്രൂരവിമര്‍ശനങ്ങളിലൊന്ന്. ശാബ്ദികസാന്നിധ്യത്തിലധിഷ്ഠിതമായ താത്ത്വികസംവാദങ്ങളെ ജ്ഞാനനിര്‍മ്മാണത്തിന്റെ പ്രധാന വഴിയായി ദര്‍ശിച്ച പ്ലേറ്റോ, ”ഗുരുവിന് ശിഷ്യനെ കണ്ടെത്താം. എന്നാല്‍ പുസ്തകത്തിന് വായനക്കാരനെ കണ്ടെത്താന്‍ കഴിയില്ല” എന്ന വിശ്വാസത്തിലൂടെ പുസ്തകങ്ങളുടെ ഭാവിയെ കഠിനമായി അവിശ്വസിക്കുകയും ചെയ്തു. എന്നാല്‍ സംവാദങ്ങളുടെയും സംഭാഷണങ്ങളുടെയും പ്രഭാഷണങ്ങളുടെയും ലോകത്തുനിന്ന് ഉറക്കെ വായിക്കുന്ന (Clare legere) കാലം കടന്ന് ചുണ്ടനക്കാതെ വായിക്കുന്ന (legere tacit) കാലത്തിലേക്ക് മനുഷ്യര്‍ പരിണമിക്കുകതന്നെ ചെയ്തു. ഈ നിശ്ശബ്ദവായനയാണ് പുസ്തകങ്ങളുടെ വസന്തം വിരിയിച്ചത്. ഓരോ വായനക്കാരനും സ്വകാര്യമായി അനുഭവിക്കാനുള്ള സാഹിത്യത്തിന്റെ തുറസ്സുകള്‍ സൃഷ്ടിക്കപ്പെട്ടു.
__________________________________
എന്തായാലും അച്ചടിക്കപ്പെട്ട പുസ്തകങ്ങള്‍ക്ക് പൊതു ലൈബ്രറികളിലായാലും സ്വകാര്യശേഖരങ്ങളിലായാലും വായനക്കാര്‍ കണ്ടെത്തുന്ന ആത്മീയസുഖങ്ങളോളം വലിയ ഭൗതികജീവിതം കൂടിയുണ്ട്. പൊടിപിടിക്കും എന്നതു കൊണ്ടോ ചത്തുവീഴുന്ന പ്രാണിക്കൂട്ടങ്ങളെക്കൊണ്ട് മുകള്‍ ഭാഗം അലങ്കരിക്കപ്പെടും എന്നതുകൊണ്ടോ, പുസ്തകങ്ങളുടെ ഫിസിക്കലും മെറ്റീരിയലും ആയ നിലനില്‍പ്പിനെ വായനക്കാരോ എഴുത്തുകാരോ വില്‍പ്പനക്കാരോ തള്ളിപ്പറയാനും കഴിയില്ല.
ശാബ്ദികമായ വിനിമയങ്ങളുടെ സ്വാധീനകാലത്ത് എഴുത്തിനെയും പുസ്തകങ്ങളെയും എതിര്‍ക്കാന്‍ പ്ലേറ്റോയെപ്പോലെയുള്ള മഹാചിന്തകന്മാര്‍ കണ്ടെത്തിയ ന്യായങ്ങളെ ഹൈപ്പര്‍റിയാലിറ്റിയുടെ ഈ വെര്‍ച്വല്‍ യുഗത്തില്‍പ്പോലും അതീവബഹുമാനത്തോടെമാത്രമേ നമുക്ക് ചിരിച്ചുതള്ളാന്‍ കഴിയൂ. ”പുസ്തകങ്ങള്‍ വരച്ചിട്ട ചിത്രങ്ങള്‍പോലെയാണ്, ജീവനുണ്ടെന്ന് തോന്നും. എന്നാല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയുകയുമില്ല.” എന്നായിരുന്നു പുസ്തകങ്ങള്‍ക്കെതിരെ പ്ലേറ്റോ നടത്തിയ ക്രൂരവിമര്‍ശനങ്ങളിലൊന്ന്. ശാബ്ദികസാന്നിധ്യത്തിലധിഷ്ഠിതമായ താത്ത്വികസംവാദങ്ങളെ ജ്ഞാനനിര്‍മ്മാണത്തിന്റെ പ്രധാന വഴിയായി ദര്‍ശിച്ച പ്ലേറ്റോ, ”ഗുരുവിന് ശിഷ്യനെ കണ്ടെത്താം. എന്നാല്‍ പുസ്തകത്തിന് വായനക്കാരനെ കണ്ടെത്താന്‍ കഴിയില്ല” എന്ന വിശ്വാസത്തിലൂടെ പുസ്തകങ്ങളുടെ ഭാവിയെ കഠിനമായി അവിശ്വസിക്കുകയും ചെയ്തു. എന്നാല്‍ സംവാദങ്ങളുടെയും സംഭാഷണങ്ങളുടെയും പ്രഭാഷണങ്ങളുടെയും ലോകത്തുനിന്ന് ഉറക്കെ വായിക്കുന്ന (Clare legere) കാലം കടന്ന് ചുണ്ടനക്കാതെ വായിക്കുന്ന (legere tacit) കാലത്തിലേക്ക് മനുഷ്യര്‍ പരിണമിക്കുകതന്നെ ചെയ്തു. ഈ നിശ്ശബ്ദവായനയാണ് പുസ്തകങ്ങളുടെ വസന്തം വിരിയിച്ചത്. ഓരോ വായനക്കാരനും സ്വകാര്യമായി അനുഭവിക്കാനുള്ള സാഹിത്യത്തിന്റെ തുറസ്സുകള്‍
സര്‍ഗാത്മക രചനകള്‍ക്കു മുമ്പ്, ആദ്യകാലത്ത് എഴുത്ത് അല്ലെങ്കില്‍ അച്ചടി അനുഭവിച്ച മെല്ലെപ്പോക്കിന്റെ പ്രധാന കാരണം അതിന്റെ ഏകപക്ഷീയവും സംവാദരഹിതവുമായ രീതികളായിരുന്നു. അതുകൊണ്ടുതന്നെ writing എന്ന വാക്കിന് reading later എന്ന പര്യായം സ്വാഭാവികമായും ഉണ്ടായി. ഇന്ന്, ഐ. ഒ. എസ്., ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളിലൊക്കെ read it later അല്ലെങ്കില്‍ pocket എന്നറിയപ്പെടുന്ന ഒരു ആപ്ലിക്കേഷന്‍ ഉണ്ട്. വായനയ്ക്കായി നമ്മള്‍
പ്ലേറ്റോയുടെ കാലത്ത് ഉന്നയിക്കപ്പെട്ട പുസ്തകത്തെക്കുറിച്ചുള്ള ആശങ്കകള്‍ പിന്നീടുള്ള മനുഷ്യപരിണാമത്തില്‍ സുരക്ഷിതമായി അതിജീവിച്ചതായാണ് ചരിത്രം പറയുന്നത്. 70 മില്യണ്‍ ടൈറ്റിലുകളെങ്കിലും ഇതിനകം ഭൂമിയില്‍ ഇറങ്ങിക്കഴിഞ്ഞതായാണ് ഏകദേശകണക്ക്. സിനിമയും ഇലക്‌ട്രോണിക് ടെക്‌സ്ച്വാലിറ്റിക്ക് പ്രാമുഖ്യം കൊടുക്കുന്ന ഇതര സങ്കേതങ്ങളും അഭിനവവും വിചിത്രവും ഉജ്ജ്വലവുമായ ഭാഷാവിനിമയങ്ങള്‍ സൃഷ്ടിച്ചിട്ടും ‘വായന’ കുതിക്കുകതന്നെയാണ്. ചട്ടയും അലേകകളും ഉള്ള പുസ്തകത്തിനുവേണ്ടി ചങ്കുപൊട്ടി വാദിക്കുമ്പോഴും ”The internet has returned us to the alphabet.”’ എന്ന് ഉംബെര്‍ത്തോ എക്കോ പോലും സമ്മതിക്കുന്നുണ്ട്. ടാബ്‌ലെറ്റുകളും ഫാബ്‌ലെറ്റുകളും വ്യാപകമായതോടെ തീര്‍ത്തും അസാധുവായിപ്പോയ കടലാസുപുസ്തകങ്ങള്‍ക്കുവേണ്ടി നിരവധി തലതിരിഞ്ഞ ന്യായവാദങ്ങളാണ് എക്കോയിസ്റ്റുകള്‍ നടത്തിയത്.
_____________________________________
ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുകളും ആല്‍ഫബെറ്റിനെ എല്ലാ കൈകളിലേക്കും വിന്യസിക്കും എന്നുതന്നെ നമ്മള്‍ കാണേണ്ടിയിരിക്കുന്നു. വായന വിശാലമായ അര്‍ത്ഥത്തില്‍ വളരുകയാണ്. ഇറ്റലോ കാല്‍വിനോ, എന്തുകൊണ്ട് ക്ലാസിക്കുകള്‍ വായിക്കണം എന്ന ചോദ്യത്തിന് ഉത്തരമായി പറയുന്ന പതിനാല് വിശകലനങ്ങളില്‍ ഒന്നുപോലും ക്ലാസിക്കുകള്‍ ഇ-വായന ചെയ്യുന്നതുകൊണ്ട് അപ്രസക്തമാവുന്നില്ല. വായനയിലും വായനക്കാര്‍ മോര്‍ഫീമുകളും സെമാന്റിക്‌സും സിന്റാക്‌സും ഉപയോഗിക്കുന്നുണ്ട്. അച്ചടിപുസ്തകങ്ങള്‍ വായിക്കുമ്പോള്‍ എന്ന പോലെത്തന്നെ തലച്ചോറിന്റെ ലെഫ്റ്റ് ഡോര്‍സെല്‍ ഇന്റഫീരിയര്‍ ഫ്രോണ്ടല്‍ ജൈറസ് ഇ-വായനയിലും ഉത്തേജിപ്പിക്കപ്പെടുന്നുണ്ട്. വായനയുടെ വൈദഗ്ധ്യവും സാധ്യതകളും അച്ചടിപുസ്തകമെന്ന ചലനരഹിതമായ വസ്തുവിനേക്കാള്‍ അനന്തമായി നിറഞ്ഞുനില്‍ക്കുന്നുണ്ട് ഇ-പുസ്തകത്തില്‍. അതു ജാതി-മത-പ്രാദേശിക-ലിംഗവ്യത്യാസമില്ലാതെ ഹോമോസാപ്പിയന്‍സിന്റെ വായനയ്ക്കും അറിവിനും സങ്കല്പിക്കാനാവാത്ത സാമൂഹിക മുന്നേറ്റമാണ് ഉണ്ടാക്കാന്‍ പോകുന്നത്. നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആസന്നഭാവിയില്‍ അച്ചടി പുസ്തകശേഖരങ്ങള്‍ക്കായി മ്യൂസിയങ്ങളില്‍ മൂലകള്‍ രൂപപ്പെടുകതന്നെ ചെയ്യും.
_____________________________________
പുസ്തകങ്ങള്‍ കരണ്ടിപോലെയും കത്രികപോലെയും ചുറ്റികപോലെയും ആണ്, ഒരിക്കല്‍ കണ്ടുപിടിച്ചാല്‍ പരിഷ്‌കരിക്കാന്‍ കഴിയാത്ത ഒന്ന്. you cannot make a spoon that is better than a spoon എന്നുവരെ അവര്‍ വാദിച്ചു. കുളിമുറിയിലോ കിടക്കയിലോ ഇ-വായന നടക്കില്ല, അതുകൊണ്ട് കടലാസുപുസ്തകങ്ങളാണ് നിലനില്‍ക്കുക എന്നുവരെ പറഞ്ഞുവച്ചു.
ഈ വാദങ്ങള്‍ക്കൊക്കെ പിറകില്‍ സമ്പന്നമായ ഭൂതകാലത്തിന്റെ ശേഷിപ്പുകള്‍ ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഈ ശേഷിപ്പുകളുടെ ബാധ്യതയാണ് ഗൃഹാതുരത്വമായി കടലാസുപുസ്തകങ്ങളുടെ അഭിഭാഷകര്‍ നടത്തുന്ന വാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഈ ഗൃഹാതുരത്വം സമ്പന്നരാഷ്ട്രങ്ങളുടെ ഭൂതകാലം കൂടിയാണ്. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഇറ്റലിയിലും പുസ്തകസമ്പന്നമായ ഭൂതകാലത്തിന്റെ നാലാമത്തെ തലമുറയാണ് ഇപ്പോള്‍ ജീവിക്കുന്നത്. വ്യാവസായികവിപ്ലവം ആവി എഞ്ചിന്‍ മാത്രമല്ല,
മണക്കാനും തൊടാനും പിടിക്കാനുമുള്ള സാധ്യതകള്‍ തന്നെവേണം എന്ന സ്ട്രാറ്റജി അറിവിനെ വീണ്ടും വീണ്ടും മനുവാദത്തിലേക്ക് തളച്ചിടാനുള്ള കുയുക്തിയില്‍ നിന്ന് ഉണ്ടാവുന്നതാണ് ഫ്രീ സോഴ്‌സുകളും ഓപ്പണ്‍ലൈബ്രറികളും ആയിരക്കണക്കിന് ക്ലാസിക്കുകളും ഔട്ട്-ഓഫ്-പ്രിന്റ് പുസ്തകങ്ങളും ഇപ്പോള്‍ത്തന്നെ സൗജന്യമായി ഇന്റര്‍നെറ്റിലൂടെ തന്നുകൊണ്ടിരിക്കുന്ന കാലത്ത് അതിനുനേരെ മുഖം തിരിക്കാനുള്ള എല്ലാ ശ്രമങ്ങളും അറിവു നിഷേധികളായ അറിവിന്റെ തമ്പുരാക്കന്മാര്‍ സൃഷ്ടിച്ച ചാതുര്‍വര്‍ണ്യത്തിന്റെ പുനരുത്ഥാനശ്രമം തന്നെയാണ്. കുറഞ്ഞ ചെലവില്‍ വലിയ പുസ്തകങ്ങള്‍ വായിക്കാനുള്ള നിരവധി അവസരങ്ങള്‍ ഇ-പുസ്തകവേലിയേറ്റം സൃഷ്ടിച്ചുകഴിഞ്ഞിരിക്കുന്നു. സ്‌കൂളുകള്‍ ഒരു വശത്ത് ആകാശ് ടാബ്‌ലെറ്റുകള്‍ വിതരണം ചെയ്യുന്നു. ടെക്സ്റ്റ്ബുക്കുകള്‍ ഇ-ടെക്സ്റ്റുകള്‍ ആക്കണമെന്ന് ശുപാര്‍ശ ചെയ്യപ്പെടുന്നു. വിദ്യാഭ്യാസഫണ്ടിന്റെ
ഇനി വരാനിരിക്കുന്ന പുതു ജനറേഷന്‍ ഇ-റീഡറുകള്‍ പ്ലേറ്റോവിനുപോലും ഇഷ്ടപ്പെടും. അങ്ങോട്ടു ചോദിച്ചാല്‍ ഇങ്ങോട്ട് ഉത്തരം കിട്ടുന്ന സാധ്യതകള്‍ അതിലുണ്ട്. ഭാഷകള്‍ വിവര്‍ത്തനം ചെയ്യാനുള്ള
ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുകളും ആല്‍ഫബെറ്റിനെ എല്ലാ കൈകളിലേക്കും വിന്യസിക്കും എന്നുതന്നെ നമ്മള്‍ കാണേണ്ടിയിരിക്കുന്നു. വായന വിശാലമായ അര്‍ത്ഥത്തില്‍ വളരുകയാണ്. ഇറ്റലോ കാല്‍വിനോ, എന്തുകൊണ്ട് ക്ലാസിക്കുകള്‍ വായിക്കണം എന്ന ചോദ്യത്തിന് ഉത്തരമായി പറയുന്ന പതിനാല് വിശകലനങ്ങളില്‍ ഒന്നുപോലും ക്ലാസിക്കുകള്‍ ഇ-വായന ചെയ്യുന്നതുകൊണ്ട് അപ്രസക്തമാവുന്നില്ല. വായനയിലും വായനക്കാര്‍ മോര്‍ഫീമുകളും സെമാന്റിക്‌സും സിന്റാക്‌സും ഉപയോഗിക്കുന്നുണ്ട്. അച്ചടിപുസ്തകങ്ങള്‍ വായിക്കുമ്പോള്‍ എന്ന പോലെത്തന്നെ തലച്ചോറിന്റെ ലെഫ്റ്റ് ഡോര്‍സെല്‍ ഇന്റഫീരിയര്‍ ഫ്രോണ്ടല്‍ ജൈറസ് ഇ-വായനയിലും ഉത്തേജിപ്പിക്കപ്പെടുന്നുണ്ട്.
(ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും എന്ന പുസ്തകത്തില്‍ നിന്നും-ഒലീവ് പബ്ലിക്കേഷന്‍സ് കോഴിക്കോട്)