മാറുന്ന ലോകം, മാറുന്ന ദലിത് അവബോധം

ചന്ദ്രബാന്‍ പ്രസാദ് പയനീര്‍ പത്രത്തില്‍  ‘ദലിത് ഡയറി’ എന്ന പംക്തി എഴുതുന്നു. ‘ഡിക്കി’യുടെ ഉപദേഷ്ടാവ്. 03-04-2016 ന് കെ.പി.എം.എസ്. എറണാകുളത്ത് സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ പങ്കെടുത്ത അദ്ദേഹത്തോട് ലേഖകര്‍ നടത്തിയ സംഭാഷണത്തില്‍ നിന്നും.

സംഭാഷണം: ചന്ദ്രബാന്‍ പ്രസാദ്/ അജയന്‍ ഇടുക്കി, എ. കെ. വാസു

താങ്കള്‍ മാധ്യമ മേഖലയിലേക്ക് വരുവാനായ ജീവിത സാഹചര്യം ഒന്നു വിവരിക്കാമോ?

എന്റെ ഉന്നത വിദ്യാഭ്യാസം ജെ. എന്‍.യു വില്‍ നിന്നായിരുന്നു. ഇപ്പോള്‍ ഡി. ഐ. സി. സി. ഐ (ദലിത് ഇന്‍ഡ്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി) യുടെ ഭാഗമായി വിദേശ പര്യടനം നടത്തി വരുന്നു. ജെ. എന്‍. വില്‍ ചൈനീസ് ചരിത്രം, സയന്‍സ് പഠനം ഇടക്കാലത്ത് ഉപേ ക്ഷിച്ചുവെങ്കിലും പീന്നീട് തുടര്‍ന്നു. മണ്ഡല്‍ പ്രക്ഷോഭ കാലഘട്ടമായി രുന്നു അത്. ആ കാലത്താണ് ഞാന്‍ അംബേദ്കര്‍ പ്രസ്ഥാനത്തിന്റെ ഭാഗ മായത്. അതിനുമുമ്പ് നക്‌സല്‍ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഏകദേശം 5 വര്‍ഷത്തോളം ഒരു മുഴുവന്‍സമയ പ്രവര്‍ത്തകന്‍ ആയിരുന്നു. ആ കാലഘട്ടത്തല്‍ എന്നെ അതിശയിപ്പിച്ച ഒരു കാര്യം, ദലിത് പ്രവര്‍ത്തന ങ്ങള്‍ ഒരു ശബ്ദമായി ആരുടേയും ചെവിയില്‍ മുഴങ്ങിയിരുന്നില്ല എന്നതാ യിരുന്നു. എന്തുകൊണ്ടാണ് ദളിതേതര വ്യക്തികള്‍ ദളിത് പ്രശ്‌നങ്ങളില്‍ ഇടപെടാതിരുന്നത്? (ദളിത് പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ദളിതേതര്‍ക്ക് സ്വാഗതം) അതുപോലെ എന്തുകൊണ്ടാണ് ദളിതര്‍പോലും അവരുടെ പ്രശ്‌നങ്ങള്‍ പരസ്പരം സംസാരിക്കുന്നില്ല? എങ്ങനെയെങ്കിലും മുഖ്യധാര മാധ്യമങ്ങളില്‍ ഇടം പിടിക്കണമെന്ന് ഞാന്‍ വിചാരിച്ചു. 1999 ഏപ്രില്‍ 4ന് ‘ദളിത് ഡയറി’എഴുതി കൊണ്ടാണ് ഞാന്‍ തുടങ്ങിയത്. പിന്നീട് പയനീയര്‍ പത്രത്തില്‍ എഴുതാനും അവസരം ലഭിച്ചു. തികച്ചും വ്യത്യസ്തമായ ചില വിഷയങ്ങള്‍, അതായത് ദളിത് മൂലധന സാമാരോഹന്‍, ദളിത് മുതലാളി എന്തുകൊണ്ട് ഉണ്ടാകന്നില്ല എന്നതൊക്കെയായിരുന്നു പ്രധാനമായും ചര്‍ച്ച ചെയ്തത്.

താങ്കള്‍ ഉപദേഷ്ട അംഗമായ ഡി ഐ സി സി ഐയെപ്പറ്റി ഒന്നു വിശദ മാക്കാമോ? അതുപോലെ മാധ്യമങ്ങളില്‍ നിക്ഷേപകരും, മുതല്‍മുടക്കുകാരും കൂടുകയും വരിക്കാര്‍ കുറയുകയും ചെയ്യുന്ന സാഹചര്യം വന്നിരിക്കുന്നു. അപ്പോള്‍ പരസ്യവ്യവസായം മാത്രമാവുകയും വാര്‍ത്താ പ്രാധാന്യം ചോര്‍ന്നു പോവുകയും ചെയ്യില്ലേ?

ഡി ഐ സി സി നേട്ടങ്ങള്‍ കൈവരിക്കുന്ന ദളിത് വ്യവസായ സംരംഭക രുടെ ഒരു പ്ലാറ്റ്‌ഫോം ആണ്. മാധ്യമങ്ങള്‍ മൂലധനവക്താക്കളുടേയും നിക്ഷേ പരകുരുടേയും സേവകരായി മാത്രം വര്‍ത്തിക്കരുത്. അപ്പോഴാണ് വാര്‍ത്താ പ്രാധാന്യം നഷ്ടപ്പെടുന്നത്. നമുക്കൊന്ന് മറിച്ച് ചിന്തിക്കാം. എന്തുകൊ ണ്ടാണ് ദളിത് മൂലധന സ്വരൂപകര്‍ ഉണ്ടാകുന്നില്ല. കേരളം അയ്യന്‍കാളിയെ പോലെ മഹാത്മാക്കളുടെ നാടാണ്. ആദ്യത്തെ ദളിത് ചീഫ് ജസ്റ്റീസ്, ദളിത് പ്രസിഡന്റ് കേരളത്തില്‍ നിന്നല്ലേ? നിരവധി എഴുത്തുകാര്‍, ചിന്തകര്‍, കേരളം സംഭാവന ചെയ്തിട്ടില്ലേ. എന്തുകൊണ്ടാണ് ഒരു ദളിത് നിക്ഷേപകനെ കേര ളത്തിന് സംഭാവന ചെയ്യാന്‍ സാധിക്കുന്നില്ലേ. ഒരു പത്ര പ്രവര്‍ത്ത കനെ/ പ്രവര്‍ത്തകയെ കേവലം സ്ഥരം പംക്തി എഴുത്തുകാരെ നിര്‍മ്മി ക്കാന്‍ നമുക്ക് സാധിക്കുന്നില്ല. നമ്മള്‍ ഇത്തരം വ്യവഹാരങ്ങളില്‍ ഏര്‍പ്പെ ടരുത് എന്നത് ഹൈന്ദവ ബ്രാഹ്മണിക്കല്‍ ചിന്തയുടെ ഭാഗമാണ്. വര്‍ണ്ണാ ശ്രമ ധര്‍മ്മം അതല്ലേ പറയുന്നത്. സ്വത്ത് കണ്ടെത്തി മൂലധനം നിര്‍മ്മിക്ക രുതെന്നു താക്കീതുനല്‍കുന്നില്ലേ? നമ്മള്‍ എന്താകണം, എങ്ങനെ ആകണം എന്ന് തീരുമാനിക്കുന്നത് അവരല്ലല്ലോ?

ദലിത് ബലാല്‍സംഗം, കൂട്ടക്കൊല, ആത്മഹത്യ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം മാധ്യമങ്ങള്‍ വാര്‍ത്തയാക്കാറുണ്ടല്ലോ? ചില ആഘോഷങ്ങള്‍ പോലെ?

ശരിയാണ്. മുന്‍ കാലഘട്ടത്തില്‍ അങ്ങനെ ആയിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ദളിത് പ്രശ്‌നങ്ങള്‍ തീര്‍ത്തും അവഗണിക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. സോഷ്യല്‍ മാധ്യമങ്ങളും, ചെറുമാധ്യമ ശൃംഖലകളും വളരുന്നത് കൊണ്ട് ഇക്കാര്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.

രോഹിത് വേമുലയെപ്പറ്റി- കനയ്യകുമാറിനേയും രോഹിത് വേമുലയേയും ഒരുമിച്ച് വായിക്കേണ്ടതുണ്ടോ?

എന്റെ അഭിപ്രായത്തില്‍ വേമുലയുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ (ഹിന്ദുത്വ മാധ്യമങ്ങള്‍ ഒഴികെ) വളരെ നല്ല സമീപനമാണ് നടത്തിയത്. അവര്‍ വസ്തു തകളെ വളച്ചൊടിക്കാതെ ദളിത് പക്ഷത്തു നിന്നു. പക്ഷേ, അതിനൊരു തുടര്‍ച്ച നഷ്ടപ്പെട്ടിരിക്കുന്നു. ക്യാമ്പസ് രാഷ്ട്രീയത്തില്‍ ദളിത് മേഖലയില്‍ ആദ്യമായിട്ടായിരിക്കുംമാധ്യമങ്ങള്‍ ദളിത് പക്ഷത്തു നിന്നത്. നിങ്ങള്‍ ആലോ ചിച്ചു നോക്കൂ. ക്യാമ്പസുകളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ ക്രൂരമായി പീഢി പ്പിക്കപ്പെടാറില്ലേ? എത്ര പ്രശ്‌നങ്ങള്‍ പുറത്തു വരാനുണ്ട്. എന്നാല്‍ കനയ്യ കുമാറിനേയും രോഹിത് വേമുലയേയും നമുക്ക് പലപ്പോഴും ഒന്നിച്ച് കൂട്ടി വായിക്കാം. കനയ്യ ഹിന്ദുത്വ അരാജകത്വത്തിനെതിരെ പൊരുതുന്നുണ്ട്. ക്യാമ്പസിനുള്ളിലെ ചില രാഷ്ട്രീയത്തില്‍ അവര്‍ക്കൊന്നിക്കാം. ഞാന്‍ പറയുന്നത് ദളിതുകള്‍ ദളിതുകളെപ്പറ്റി മാത്രം പറയുന്നവരായി മാറരുത്. ദേശ ത്തിന്റെ, സമ്പദ് ഘടനയുടെ, സ്ത്രീ, ലിംഗ പ്രശ്‌നങ്ങളുടെ ഒക്കെ കാര്യങ്ങളില്‍ അവര്‍ ഇടപെടണം. അംബേദ്കര്‍ ആശയങ്ങളെ സ്വീകരിക്കുന്നവരടെ കൂടെ നമുക്ക് നില്‍ക്കേണ്ടിവരും എന്നതല്ല, അവര്‍ നമ്മളോടൊപ്പം നില്‍ക്കുന്നു, അതിനു നമുക്ക് പ്രാപ്തിയുണ്ട് എന്നതല്ലേ ശരി.

ദളിത് സംരഭകരോട്, വ്യവസായികളോട് മാധ്യമങ്ങളുടെ സമീപനം എന്താണ്?

വളരെ വിചിത്രമായ ഒരു കാര്യമാണിത്. ഒരു ദളിത് സംരംഭകനോ വ്യവസായിയോ വാര്‍ത്താ പ്രാധാന്യമുള്ള കാര്യമല്ല. ദളിതരുടെ നേട്ടങ്ങള്‍ ഒരിക്കല്‍ പോലും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കില്ല. കോടിക്കണക്കിന് രൂപ പറ്റിച്ച് നാടുവിട്ട വ്യവസായികള്‍ ചിലപ്പോള്‍ രക്ഷപെട്ടേക്കാം. പക്ഷേ, ഒരു ദളിത് വ്യവസായിയെ ജപ്തി ചെയ്യാനും ക്രൂശിക്കാനും ആരും മടിക്കില്ല.

താങ്കള്‍ വിചിത്രം എന്നു പറഞ്ഞത് ഒന്നു വിവരിക്കാമോ?

ഞാന്‍ വിചിത്രം എന്നു പറഞ്ഞത് മാസ ഓഹരി വരുമാനം 10 ലക്ഷത്തിന് മുകളില്‍ ലഭിക്കുന്ന ദളിത് ബിസിനസ്സ് സുഹൃത്തുക്കള്‍ എനിക്കുണ്ട്. ജീവീതസാഹചര്യങ്ങളെ അതിജയിച്ച് വിജയം കൈവരിച്ച അനേകം ബിസി നസ്സുകാര്‍ ഉദ്യാഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ ഒക്കെ എന്റെ സുഹൃത്തുക്കള്‍ ആണ്. ഈ ”ജീവിത വിജയം” എന്ന് ഞാന്‍ പറഞ്ഞത് നിങ്ങള്‍ അടിവര യിട്ട് വായിക്കണം. മാഗസിനുകളുടെ, പത്രങ്ങളുടെ സപ്ലിമെന്റുകളില്‍ ചെറു ബിസിനസ്സ് ചെയ്ത് ഉന്നത ജീവിത വിജയം കൈവരിച്ച ഉന്നത കുലജാത രുടേയോ ആഢ്യവര്‍ഗ്ഗത്തിന്റെയോ കഥകള്‍ നിങ്ങള്‍ വായിച്ചിരിക്കും. മീന്‍കൃഷി നടത്തുന്ന സവര്‍ണ്ണ സമൂഹത്തിന്റെയോ എന്തിന് വീടിന്റെ ടെറസ്സില്‍ പച്ചമുളക്, പച്ചക്കറി, വളര്‍ത്തുന്ന ഉന്നത കുലജാതരുടെ ”ജീവിത വിജയ കഥ” ”ജീവിത മാതൃകയാക്കാന്‍” ഈ മാധ്യമങ്ങള്‍ മുന്നോട്ടിറങ്ങു ന്നതും നിങ്ങള്‍ കണ്ടിരിക്കുന്നു. നേരെമറിച്ച്, ഒരു ദളിത് ജീവിത വിജയ ”മാതൃകയാക്കാന്‍” ഒരു മാധ്യമവും നിങ്ങളോട് ആവശ്യപ്പെടില്ല. ഇവിടെ വിചിത്രമായ കാര്യം, ടെറസില്‍ പച്ചമുളക് നടുന്ന സവര്‍ണ്ണ വര്‍ഗ്ഗത്തിന്റെ ജീവിത കഥ മാകതൃകയാക്കിയാലും ഒരു ദളിതന്റെ /ദളിതയുടെ ജീവിത വിജയം മാതൃകയാക്കരുത് എന്ന മനോഭാവത്തെയാണ് ഞാന്‍ വിചിത്രം എന്ന് ഉദ്ദേശിച്ചത്. അവരുടെ നേട്ടങ്ങളെ കണ്ട് അഭിനന്ദിക്കാന്‍ ദളിതര്‍ മുന്നോട്ടുവരണം.

കേരളത്തിലെ ദളിത് പശ്ചാത്തലം, ദളിത് നവോത്ഥാനം അവരുടെ ചരിത്ര പ്രാധാന്യം എങ്ങനെയാണ് താങ്കള്‍ അറിഞ്ഞത്? മാധ്യമങ്ങള്‍ക്ക് അതിലുള്ള പങ്ക്?

തീര്‍ച്ചയായും, മാധ്യമങ്ങളിലൂടെയല്ല ഞാന്‍ ഇത്തരം വിവരങ്ങള്‍ ശേഖരി ച്ചത്. ജെ. എന്‍.യുവില്‍ പഠിച്ചിരുന്ന കാലത്ത് ധാരാളം മലയാളി സുഹൃ ത്തുക്കള്‍ എനിക്കുണ്ടായിരുന്നു. ദളിത് മേഖലയിലെ ചരിത്രകാരന്മാര്‍ പ്രധാ നമായും, ഡോ. സനല്‍ മോഹന്‍, (എം.ജി യൂണിവേഴ്‌സിറ്റ്, കോട്ടയം), ഡോ. കെ. സത്യനാരായണ (ഇ. എഫ്. എല്‍ യൂണിവേഴ്‌സിറ്റി, ഹൈദ്രാ ബാദ്) ഇവരുമായുള്ള ചര്‍ച്ചകള്‍, പുസ്തകങ്ങള്‍ ഒക്കെയാണ് എനിക്ക് ഈ മേഖലയില്‍ അറിവുനല്‍കിയത്. അയ്യന്‍ കാളിയേയും, അദ്ദേഹത്തിന്റെ ചരിത്ര പ്രാധാന്യത്തേയും ആര്‍ക്കെങ്കിലും മറച്ചുവെക്കാന്‍ സാധിക്കുമോ? നിര്‍ഭാഗ്യവശാല്‍ എനിക്ക് തോന്നുന്നത് മഹാത്മാ അയ്യന്‍കാളിയെ ദളിതര്‍ പിന്‍തുടരുന്നില്ല എന്നാണ്.

മഹാത്മ അയ്യന്‍കാളിയെ ദളിതര്‍ പിന്‍തുടരുന്നില്ല എന്നത് വ്യക്തമാക്കാമോ?

എനിക്ക് ഈ കാര്യത്തില്‍ വ്യത്യസ്ഥമായ കാഴ്ചപ്പാടാണു ള്ളത്. നിങ്ങള്‍ മനുഷ്യസ്‌നേഹിയായ അദ്ദേഹത്തെ ശ്രദ്ധിച്ചു നോക്കൂ. അദ്ദേ ഹത്തിന്റെ വേഷവിധാനങ്ങള്‍, നെടുനീളന്‍ കുപ്പായം, മുത്തുകള്‍ പതിപ്പിച്ച കോട്ട്, ഷൂസ്, അധികാരത്തിന്റെ ചിഹ്നം പതിപ്പിച്ച തലപ്പാവ്, വടി ഒറ്റനോട്ട ത്തില്‍ വ്യത്യസ്ഥനായ ഒരു അസാമാന്യ വ്യക്തിത്വം. ഇത് അദ്ദേഹം നമ്മ ളോട് പറഞ്ഞ ചില സന്ദേശങ്ങളായാണ് (കോഡ്) വായിക്കേണ്ടത്. വസ്ത്രം ധരിക്കാന്‍ അവകാശമില്ലാതിരുന്ന കാലത്താണ് അദ്ദേഹം ഇത് ചെയ്തത് എന്ന് ഓര്‍ക്കണം. പൊതുവഴി നടക്കാന്‍ അവകാശമില്ലായിരുന്ന കാലത്ത് അദ്ദേഹം പൊതുവഴിയിലൂടെ വില്ലുവണ്ടി ഓടിച്ചു പോയി മാതൃക കാട്ടി യില്ലേ. അന്നത്തെ വില്ലുവണ്ടി ഇന്നത്തെ ബി. എം. ഡബ്ലൂ ബെന്‍സ് കാറു കള്‍ക്ക് തുല്യമാണ് എന്ന നമ്മള്‍ മറക്കരുത്.

പക്ഷേ, നമുക്കറിയാമല്ലോ ദളിതര്‍ ഭൂരിപക്ഷവും ജീവിതനിലവാരം കുറ ഞ്ഞവരും താഴ്ന്ന ജോലികള്‍ ചെയ്യുന്നവരുമാണ്. അവര്‍ക്ക് ഇത്തരം വസ്ത്രവിധാനങ്ങള്‍ സാധ്യമാണോ?

നോക്കൂ. ഏതൊരു സമൂഹത്തിലും മധ്യവര്‍ഗ്ഗസമൂഹമാണ് അതിന്റെനട്ടെല്ല്. ബുദ്ധിജീവിവിഭാഗം അതിന്റെ ചാലകശക്തിയും. ദളിതുകളില്‍ മധ്യവര്‍ഗ്ഗവും ബുദ്ധിജീവി വിഭാഗവും ഉണ്ട്. ഈ മധ്യവര്‍ഗ്ഗ സമൂഹമാണ് അയ്യന്‍ കാളി യുടെ ഇത്തരം ദര്‍ശനങ്ങളെ പിന്‍തുടരേണ്ടത്. കോട്ടും സ്യൂട്ടും അണിയു ന്നതില്‍ നാണത്തിന്റെ കാര്യമില്ല. ഇത് നിങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാ ക്കും. മഹാത്മാ അയ്യന്‍കാളിയേയും ബാബാ സാഹിബിനേയും നമുക്ക് ഇവിടെ താരതമ്യം ചെയ്യാന്‍ കഴിയും. അവരുടെ വസ്ത്ര രീതികളും മാതൃ കയാക്കേണ്ടതാണ്. മധ്യവര്‍ഗ്ഗവും, ബുദ്ധിജീവിവിഭാഗവും ഇല്ലാത്ത സമൂ ഹവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശിഥിലമാകും എന്നാണ് എനിക്ക് പറ യാനുള്ളത്.

ഡോ. അംബേദ്കറേയും, മഹാത്മാ അയ്യന്‍കാളിയേയും താങ്കള്‍ ഒന്നിച്ചു വായിച്ചത് വിജ്ഞാന പ്രദമാണ് കുറച്ചുകൂടെ വിശദീകരിക്കാമോ?

ഒരു നിരക്ഷരനും, ഒരു പണ്ഡിതനും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതാണോ? അവരുടെ ദാര്‍ശനിക മാനങ്ങള്‍ എടുത്തു നോക്കൂ. അവരുടെ ആജ്ഞകള്‍ നോക്കൂ, അവരുടെ വേഷവിധാനങ്ങള്‍ നോക്കൂ, വളരെ വളരെ സാമ്യമില്ലേ. ഒരു സമൂഹത്തിന്റെ നിര്‍മ്മിതിക്ക് അവരുടെ സംഭാവനകള്‍ക്ക് സാമ്യമില്ലേ? ബാബാസാഹേബ് ഇംഗ്ലീഷ് വിദ്യാഭ്യാസവും, പാശ്ചാത്യ സംസ്‌കാരവും മാതൃകയാക്കിയപ്പോള്‍, മഹാത്മാ അയ്യന്‍കാളി സ്‌കൂളുകള്‍ സ്ഥാപിച്ചില്ലേ, പ്രൗഢിയുടെ വസ്ത്രം ധരിച്ചില്ലേ? 10 ബി. എ ക്കാരെകണ്ടിട്ട് മരിച്ചാല്‍ മതി യെന്ന അദ്ദേഹത്തിന്റെ പ്രസ്താവന 10 ബിസ്സിനസ്സുകാരിലേക്കാണ് കാലം വിരല്‍ ചൂണ്ടുന്നത്. ”മാന്യത” എന്നത് പലപ്പോഴും നമ്മള്‍ ആര്‍ജ്ജിക്കേണ്ട സാഹചര്യമാണ്. ഗാന്ധി അല്പവസ്തം ധരിച്ച് മാന്യതയുടെ വിശ്വരൂപം കാണിക്കുന്നത് മാധ്യമങ്ങള്‍ എപ്പോഴും ഉയര്‍ത്തിക്കാട്ടാറുണ്ട്. ഈ ”മാന്യത” അദ്ദേഹത്തിന് ലഭിച്ചത് വസ്ത്രത്തിലൂടെയല്ല. മറിച്ച്, അദ്ദേഹത്തിന്റെ ജന നത്തിലൂടെയാണ്. ഉന്നത കുലജാതനായ ഒരാള്‍ക്ക് എങ്ങനെ വേണമെ ങ്കിലും വസ്ത്രം ധരിക്കാം. കാരണം അയാളുടെ ജനനത്തിന് തന്നെ ”മാന്യന്‍” എന്ന ഒരു തീര്‍പ്പും പൊതുസമൂഹത്തില്‍ നിന്നും കിട്ടുന്നു. ഗാന്ധിക്ക് അത് ലഭിക്കുന്നുണ്ട്. ധരിക്കാന്‍ വസ്ത്രമില്ലാത്ത, വസ്ത്രം ധരി ക്കാന്‍ അവകാശമില്ലാത്ത ദളിതരും ആദിവാസികളും ആരെ അനുകരിക്ക ണമെന്ന് നിങ്ങള്‍ പറയുന്നത്? ചര്‍ക്ക നൂറ്റ് വസ്ത്രം നിര്‍മ്മിക്കാന്‍ ആര്‍ക്കാണ് സമയം. അര്‍ദ്ധ നഗ്നരായി ദളിതുകള്‍ എന്തിന് നടക്കണം? ബാബസാഹേ ബിനെ മാതൃകയാക്കിയാണ് ഇന്നത്തെ എല്ലാ സമൂഹവും വികസിച്ചുകൊ ണ്ടിരിക്കുന്നത്?

ശരിയാണ്. ബാബാസാഹേബിന്റെ ദര്‍ശനം ഒഴികെ മറ്റു പലതും സമൂഹം മാതൃകയാക്കുന്നുണ്ട്. ഇത് എങ്ങനെയാണ് സമൂഹത്തിന്റെ അഭിവൃദ്ധിയെ കണക്കാക്കുന്നത്?

വളരെ ശരിയാണ്. അദ്ദേഹത്തിന്റെ ദാര്‍ശനിക ചിന്തകളെ ഒഴിവാക്കി മറ്റ് കാര്യങ്ങളാണ് ഉന്നത കുലജാതര്‍ ഇപ്പോള്‍ സ്വീകരിച്ചു പോരുന്നത്. ബാബാ ഹാസേബ് ഇംഗ്ലണ്ടിലും അമേരിക്കയിലും ഉപരിപഠനത്തിന് പോയില്ലെങ്കില്‍, ഇംഗ്ലീഷ് ഭാഷ വശമാക്കിയിരുന്നില്ലെങ്കില്‍ ചരിത്രം എന്താകുമായിരുന്നു? മാതൃഭാഷയായ മറാഠിയും, ഹിന്ദിയും സംസാരിക്കാത്തതില്‍ ദേശവിരുദ്ധ നെന്നും ചതിയനെന്നും അദ്ദേഹത്തെ ഹിന്ദു സവര്‍ണ്ണ വര്‍ഗ്ഗം മുദ്രകുത്തി യില്ലേ? പാര്‍ലമെന്റില്‍ ഇംഗ്ലീഷില്‍ സംസാരിച്ചിരുന്ന ഒരേയൊരു വ്യക്തി അദ്ദേഹം മാത്രമായിരുന്നു. ഈ മാതൃഭാഷ സ്‌നേഹികള്‍ അവരുടെ കുട്ടി കളെ ഉന്നത നിലവാരമുള്ള ഇംഗ്ലീഷ് സ്‌കൂളുകളില്‍ അയക്കുന്നു. ഓക്‌സ്‌ഫോഡ്, കേംബ്രിഡ്ജ്, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റികളില്‍ ഉന്നത വിദ്യാഭ്യാസത്തിനയക്കുന്നു. പാര്‍ട്ടികളിലും, പൊതുയിടങ്ങളിലും കോട്ടും സ്യൂട്ടുമിട്ട് ബാബാസാഹേബിനെ അനുകരിക്കുന്നു. ”ഗാന്ധിമാര്‍ഗ്ഗ്” എന്ന ഒരു പരമ്പര തന്നെദൂരദര്‍ശന്‍ സംപ്രക്ഷണം ചെയ്യുന്നുണ്ട്. ഗാന്ധിമാര്‍ഗില്‍ സ്വീകരിക്കാന്‍/ പിന്‍തുടരാന്‍ എന്താണുള്ളത്? അഹിംസാ സിദ്ധാന്തം പോലും ബുദ്ധനില്‍ നിന്നും കടം കൊണ്ടതല്ലേ? ഇവയെല്ലാം ദളിതര്‍ അവരെ പോലെ ആകരുത് എന്ന താക്കീതാണ് നല്‍കുന്നത്.

താങ്കളുടെ പയനീയര്‍ പംക്തിയില്‍ കോളനികളിലേയും ചേരികളിലേയും വൃത്തിഹീയായ ദളിത് അവസ്ഥകളെപറ്റി പ്രതിപാദിച്ചിട്ടുണ്ടല്ലോ. മുഖ്യധാര മാധ്യമങ്ങള്‍ ശ്രദ്ധിക്കാത്ത ഈ വിഷയങ്ങളെ പറ്റി താങ്കളുടെ അഭിപ്രായം?

മുഖ്യധാര മാധ്യമങ്ങള്‍ ഇവയൊക്കെ ശ്രദ്ധിക്കാത്തതുകൊണ്ടാണല്ലോ നമുക്ക് ഇടപെടേണ്ടിവന്നത്. മുഖ്യധാര മാധ്യമങ്ങള്‍ ഇവയൊക്കെ കാണു ന്നുണ്ട്. പക്ഷേ, അതൊരു പ്രശ്‌നപരിഹാര മാര്‍ഗ്ഗങ്ങളായി മാറണം. ”സ്വച്ഛ ഭാരത്” നടപ്പിലാക്കുവാന്‍ വേണ്ടി ഹിന്ദുത്വ പാര്‍ട്ടികള്‍ മുന്‍നിരയിലുണ്ട്. പ്രത്യേകിച്ചും പൊതു ശൗചാലയങ്ങളുടെ കാര്യമെടുത്തു നോക്കൂ. ഇവ യൊക്കെ അറപ്പും വെറുപ്പും ഉളവാക്കുന്നവയല്ലേ? കോളനികളിലേയും ചേരി കളിലേയും ശൗചാലയങ്ങളും മറ്റ് പല കാര്യങ്ങളും പരിതാപകരമാണ്. ഈ ”പൊതു” എന്നു പറയുന്നതെല്ലാം നിങ്ങളൊന്നും പരിശോധിച്ചു നോക്കൂ. നേരെ മറിച്ച് ”സ്വകാര്യ” സ്ഥാപനങ്ങളോ? ഗവണ്‍മെന്റിന്റെ സഹായത്താ ലാണ് ഈ സ്വകാര്യ സ്ഥാപനങ്ങള്‍ വളരെ ഭംഗിയായി മുന്നോട്ട് പോകുന്ന തെന്ന കാര്യമാണ് അതിശയം. ഇന്ത്യക്ക് ചൊവ്വാപര്യവേഷണത്തിന് റോക്കറ്റ് വിക്ഷേപിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ടാണ് ലോകനിലവാരമുള്ള കുടി വെള്ളവും, ശൗചാലയങ്ങളും നിര്‍മ്മിച്ചു കൂടാ.

ദളിത് രാഷ്ട്രീയേതര സംഘടനകളെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?

രാഷ്ട്രീയ വിലപേശലിന് ശക്തരാവുക എന്നതാണ് പ്രധാനം. എന്നാല്‍ അംബേദ്കറിസത്തില്‍ അധിഷ്ഠിതമായ ഒരു കമ്മ്യൂണിറ്റിയെ വാര്‍ത്തെടുക്കണം. യുവാക്കളും, യുവതികളും, എഴുത്തുകാരും,ചിന്തകരും, മധ്യവര്‍ഗ്ഗ വ്യവസായികളും ഈ ആശയത്തിന് ഒപ്പംനില്‍ക്കണം. മഹാത്മാ അയ്യന്‍കാ ളിയെ ഏറ്റെടുത്ത് മാതൃകയാക്കുക എന്നതു തന്നെയാണ് ശരിയായ ദൗത്യം. ബാബ സാഹേബ് അംബേദ്കറെ ദാര്‍ശനികമായും അല്ലാതെയും പ്രാവര്‍ത്തികമാക്കുക. അതു തന്നെയാണ് ശരി. ബാബാസാഹേബിനെ പിന്‍തുടരുന്ന ദളിതേതര വിഭാഗങ്ങളും അദ്ദേഹത്തിന്റെ ദാര്‍ശനികതയെ പിന്‍തുടരണം. ഒരു ജനാധിപത്യ ഇന്ത്യ ഈ മഹാന്മാരുടെ ചിന്തയില്‍ നിന്നും കര്‍മ്മപദ്ധതിയില്‍ നിന്നും ഉണ്ടാവുമെന്നാണ് പറയാന്‍ കഴിയുന്നത്.

താങ്കളുടെ ഭാവി പ്രവര്‍ത്തന മേഖലകള്‍ എന്തെല്ലാമാണ്.

ദലിത് ഫുഡ് ഡോട്. കോം എന്ന പേരില്‍ ഒരു ബിസിനസ് സംരംഭം ആരം ഭിച്ചിട്ടുണ്ട്. ദളിതരുടെ വ്യത്യസ്ഥ ഭക്ഷണങ്ങള്‍ പൊതു ജനങ്ങളിലും, വിദേ ശങ്ങളിലും സുലഭമാക്കുക എന്നതാണ് ലക്ഷ്യം. ബ്രാഹ്മിണ്‍ അച്ചാറിനും, ബ്രാഹ്മിണ്‍ ഹോട്ടലുകള്‍ക്കും സമൂഹത്തില്‍ പ്രാധാന്യം കിട്ടുന്നില്ലേ. എന്തു കൊണ്ടാണ് ദളിത് ഭക്ഷണം തീന്‍മേശയില്‍ എത്തിച്ചുകൂടാ?

Top