ഭാവനയിലെ കാമനകള്‍

മിശ്രഭോജന്‍, കഥയിലെപ്പോലെ മിശ്രഭക്ഷണങ്ങളുടെ ഭോജനമായിരുന്നില്ല. സസ്യഭക്ഷണമായിരുന്നു അവയില്‍ വിളമ്പിയിരുന്നത്. വി.ടിയുടെ നേതൃത്വത്തില്‍ 1933 ല്‍ നടന്നതും അതിനുമുമ്പ് 1917 മെയ് 29 ന് ചെറായിയില്‍ സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്നതും അത്തരം സദ്യകളാണ്. കഥയില്‍ പരാമര്‍ശമുള്ള ചെറായിയിലെ പന്തിഭോജനത്തില്‍ രണ്ട പുലയക്കുട്ടികളടക്കം ഇരുന്നൂറോളം പേരാണ് പങ്കെടുത്തത്. പാകപ്പെടുത്തിയ ഭക്ഷണം (പായസം) നറുക്കിലയില്‍ പള്ളിപ്പുറത്തുകാരന്‍ അയ്യപ്പന്‍ എന്നു പേരായ പുലയക്കുട്ടിയെക്കൊണ്ട വിളമ്പിച്ച് മറ്റുള്ളവര്‍ക്ക് കൊടുക്കുകയാണുണ്ടായത്. വാസ്തവത്തില്‍ വിളമ്പല്‍ക്കാരോ തീറ്റക്കാരോ ആയി മാത്രം മിശ്രഭോജനത്തില്‍ സ്ഥാനപ്പെട്ട ദലിതുകള്‍ക്ക് തങ്ങളുടെ വിഭവങ്ങല്‍ തിരസ്‌കരിക്കപ്പെട്ടു.10 കഥയിലെ പന്തിഭോജനത്തിന്റേത് നിര്‍ബന്ധിത സാഹചര്യമാണ്. ആഖ്യാനത്തിലെ ഉഭയത്വത്തിന് പൂരകമായി ദലിതരായ രുക്മിണിയുടെ ചേറ്റുമീന്‍കറി സ്വീകരിക്കപ്പെടുകയും തിരസ്‌കരിക്കപ്പെടുകയും ചെയ്തു.

ടതുപക്ഷ വിശ്വാസമുള്ള കഥകളെഴുതുന്ന’1 സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘പന്തിഭോജനം’2 ഈ വിശ്വാസത്തന്റെ ഏത് അടിസ്ഥാനപ്രമാണമാണ് പങ്കുവെക്കുന്നത്? പന്തിഭോജനമുള്‍പ്പെട്ട കൊമാല എന്ന സമാഹാരത്തിന് കേരളസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വര്‍ത്തമാനകേരളത്തെ ഓര്‍മ്മിപ്പിക്കുകയും ചരിത്രത്തെയും ആഖ്യാനത്തെയും ഒരു തീന്‍മേശയുടെ മുകളിലേക്ക് കൊണ്ടുവന്ന നവീന ആഖ്യാനമായും’3 സവര്‍ണതയുടെ ഇളകിയാട്ടത്തിനൊപ്പമുള്ള കഥാകൃത്തിന്റെ വിരുദ്ധനിലപാടുകളുടെ പ്രദര്‍ശനമായും’4 മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ട പന്തിഭോജനം വായിക്കപ്പെട്ടു.
ജീവിതത്തിന്റെ അടിസ്ഥാനമായ ഭക്ഷണത്ത ചരിത്രവത്കരിക്കുക വഴിയുണ്ടാകുന്ന നാടകീയതയാണ് ആ കഥയെ മികച്ച വായനാവസ്തുവാക്കുന്നതെന്ന് അഭിപ്രായപ്പെട്ട ഇ.പി. രാജഗോപാലന്‍, ദലിത് സമരമുഖം മുഴുവന്‍ കപടമാണെന്ന് ധ്വനിപ്പിക്കുന്ന കൊടിയപാപത്തില്‍നിന്ന് അതിന് മുക്തിയില്ലെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.’5 നവോത്ഥാനത്തിന്റെ വര്‍ത്തമാന വ്യവഹാരത്തെ വിചാരണ ചെയ്യുന്ന സാംസ്‌കാരികവിമര്‍ശനമായി കെ.വി. ശശിയും’6 സവര്‍ണ പ്രത്യശാസ്ത്രനിര്‍മ്മിതിയായിത്തോന്നാവുന്ന ഉപരിതല വായനയ്ക്കപ്പുറത്ത് മനുഷ്യന്‍ സാമൂഹികചരിത്രത്തിന്റെ സന്തതിയാകുന്നതിന്റെ സാഹചര്യങ്ങള്‍ അടരുകള്‍ക്കുള്ളില്‍ കണ്ടെത്താവുന്ന കഥയായി എസ്. ശാരദക്കുട്ടിയും പന്തിഭോജനത്തെ വിലയിരുത്തി.’7 അവകാശസംരക്ഷണത്തിനായുള്ള സമരങ്ങള്‍ നടക്കുമ്പോള്‍ത്തന്നെ സ്വന്തം സമുദായക്കാര്‍(?) സവര്‍ണരുമായി സന്ധിചെയ്ത് സ്വന്തം വര്‍ഗ്ഗത്തിന് ഭീഷണിയായിത്തീരുന്ന വിചിത്രമായ സാമൂഹികാന്തരീക്ഷമാണ് കഥയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതെന്ന് കഥാകൃത്തുതന്നെ വ്യക്തമാക്കുകയും ചെയ്തു.’8
മേല്‍പ്പറഞ്ഞ അഭിപ്രായങ്ങളുടെ വെളിച്ചത്തില്‍ ഒരേസമയം വികാസവും വിനാശവും ഉള്ളടങ്ങുന്ന ഒരു സാംസ്‌കാരികോല്‍പ്പന്നമാണ് പന്തിഭോജനം എന്നു വരുമോ? കാപ്പക്കുട്ടി എന്ന മീന്‍പിടുത്തക്കാരനും ദരിദ്രനുമായ പുലയനെ സി.പി. ഗോപാലമേനോന്‍ ജാതിപ്പേര് വിളിച്ച് ക്രൂരമായി, അന്യായമായി ആക്രമിച്ച കേസ് പബ്ലിക് പ്രോസിക്യൂട്ടറും കാപ്പക്കുട്ടിയുടെ അകന്ന ബന്ധുവുമായ രുക്മിണിക്ക് സവര്‍ണരുമായി കൂട്ടുചേരണമെന്ന സ്വാര്‍ത്ഥതമൂലം തള്ളിപ്പോകുന്ന ദുരന്തവും സംഗീതാ നമ്പൂതിരിയുടെ കേസ് വിജയിപ്പിക്കാന്‍ സൂസന്‍ ഇമ്മാനുവലിന്റെ സഹായത്തോടെ രമ്യാനായര്‍ നടത്തുന്ന ചരിത്ര വ്യാഖ്യാനവുമായി പന്തിഭോജനം ഉഭയസ്വഭാവം പുലര്‍ത്തുന്നതെങ്ങനെ?

  • പന്തിഭോജനം: ചരിത്രത്തിലും കഥയിലും

ഭൂദേവ് മുഖോപാദ്ധ്യായ

പതിനെട്ടാം ശതകാന്ത്യത്തില്‍ ബംഗാളിലെ ബ്രാഹ്മണബുദ്ധിജീവിയാ ഭൂദേവ് മുഖോപാദ്ധ്യായ യറോപ്യന്‍ സുഹൃത്തിന്റെ ഡിന്നര്‍ക്ഷണം നിരസിച്ചുകൊണ്ട് പറഞ്ഞത് രാഷ്ട്രീയസ്വാതന്ത്ര്യം നഷ്ടപ്പെടുകയും മതം ആക്രമിക്കപ്പെടുകയും പ്രാദേശികസാഹിത്യം അഭിമാനാര്‍ഹമല്ലാത്ത നിലയില്ലാതിരിക്കുകയും ചെയ്യുന്ന തങ്ങളുടെ ആത്മാഭിമാനവും സാംസ്‌കാരിക വ്യക്തിത്വവും നിലനിറുത്തുന്ന ഏക വസ്തുഭക്ഷണമാണെന്നാണ്.’9 അവിടെ നിന്ന് മിശ്രഭോജന്‍ എന്ന ആശയത്തിലേക്കെത്തിച്ച സാമൂഹ്യസന്ദര്‍ഭം മതപരിഷ്‌കരണത്തിന്റെയും ദേശീയവാദ രാഷ്ട്രീയത്തിന്റേതുമാണ്. അയിത്തോച്ചാടനമായിരുന്നു അതിന്റെ ലക്ഷ്യം. യൂറോപ്യന്‍മാര്‍ക്ക് അന്ധവിശ്വാസമായിത്തോന്നുന്ന ജാതിവ്യവസ്ഥയും അനുഷ്ഠാനനിയമങ്ങളും തനിക്ക് ഉപേക്ഷിക്കാനാവില്ലെന്ന് പറഞ്ഞ ഭൂദേവിനെപ്പോലുള്ളവരുടെ ചിന്തയില്‍നിന്ന് വ്യത്യസ്തമെങ്കിലും ജാതിസമ്പ്രദായത്തെ നശിപ്പിക്കാനുള്ള പന്തിഭോജനത്തിനുണ്ടായിരുന്നില്ല. കാരണം ജാതിയുടെ പ്രവര്‍ത്തനഫലങ്ങളില്‍ ഒന്നുമാത്രമായിരുന്നു അയിത്തം. മിശ്രഭോജന്‍, കഥയിലെപ്പോലെ മിശ്രഭക്ഷണങ്ങളുടെ ഭോജനമായിരുന്നില്ല. സസ്യഭക്ഷണമായിരുന്നു അവയില്‍ വിളമ്പിയിരുന്നത്. വി.ടിയുടെ നേതൃത്വത്തില്‍ 1933 ല്‍ നടന്നതും അതിനുമുമ്പ് 1917 മെയ് 29 ന് ചെറായിയില്‍ സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്നതും അത്തരം സദ്യകളാണ്. കഥയില്‍ പരാമര്‍ശമുള്ള ചെറായിയിലെ പന്തിഭോജനത്തില്‍ രണ്ട പുലയക്കുട്ടികളടക്കം ഇരുന്നൂറോളം പേരാണ് പങ്കെടുത്തത്. പാകപ്പെടുത്തിയ ഭക്ഷണം (പായസം) നറുക്കിലയില്‍ പള്ളിപ്പുറത്തുകാരന്‍ അയ്യപ്പന്‍ എന്നു പേരായ പുലയക്കുട്ടിയെക്കൊണ്ട വിളമ്പിച്ച് മറ്റുള്ളവര്‍ക്ക് കൊടുക്കുകയാണുണ്ടായത്. വാസ്തവത്തില്‍ വിളമ്പല്‍ക്കാരോ തീറ്റക്കാരോ ആയി മാത്രം മിശ്രഭോജനത്തില്‍ സ്ഥാനപ്പെട്ട ദലിതുകള്‍ക്ക് തങ്ങളുടെ വിഭവങ്ങല്‍ തിരസ്‌കരിക്കപ്പെട്ടു.’10 കഥയിലെ പന്തിഭോജനത്തിന്റേത് നിര്‍ബന്ധിത സാഹചര്യമാണ്. ആഖ്യാനത്തിലെ ഉഭയത്വത്തിന് പൂരകമായി ദലിതരായ രുക്മിണിയുടെ ചേറ്റുമീന്‍കറി സ്വീകരിക്കപ്പെടുകയും തിരസ്‌കരിക്കപ്പെടുകയും ചെയ്തു.

  • ഉഭയത്വത്തിന്റെ ഉള്ളടക്കം

നിയമജ്ഞരും ഉന്നതകുലജാതരുമായ മൂന്നു സ്ത്രീകളുടെ ഗൂഢാലോചനയില്‍ തകര്‍ന്നടിയുന്ന ദലിത്സ്ത്രീയുടെ ജീവിതവും കരിയറുമാണ് ‘പന്തിഭോജന’ത്തിന്റെ ആഖ്യാനകേന്ദ്രമെന്ന കെ.വി.ശശിയുടെ കണ്ടെത്തല്‍ സത്യത്തില്‍ നിന്നും ബഹുകാതം അകന്നിരിക്കുന്നു. ജാതി, ഭക്ഷണം എന്നിവയെക്കുറിച്ചുള്ള ഉഭയഭാവനയാണ് ‘പന്തിഭോജന’ത്തിന് അടിസ്ഥാനം. ജാതിപാരമ്പര്യം അനശ്വരമാണ്, ജാതി പരിഷ്‌കരണത്തിന് വിധേയമാണ്, ഓരോ ഭക്ഷണത്തിനും ജാതി, മത മുദ്രയുണ്ട്, ഭക്ഷണശീലങ്ങള്‍ മാറ്റത്തിന് വിധേയമാണ് എന്നിവയാണവ. സംഗീതാനമ്പൂതിരി തുടങ്ങിയവയ്ക്കുകയും രമ്യാനായര്‍, സൂസന്‍ ഇമ്മാനുവല്‍, സതീഷ് വര്‍മ്മ തുടങ്ങിയവരിലൂടെ അതിന്റെ സംവാദമണ്ഡലം പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യുന്നു. ജാതിപ്പേര് വിളിച്ചുള്ള മര്‍ദ്ദനം, ചേറ്റുമീന്‍ കറിയുടെ ഉളുമ്പുമണം, കറി-ജാതി/മതബന്ധം, സഹോദരന്‍ അയ്യപ്പന്‍, വി.ടി., യോഗക്ഷേമസഭ, പ്രണയത്തിന്റെ ഒറ്റാല്‍ എന്നിവയെല്ലാം ഉഭയഭാവന നിര്‍മ്മിക്കുന്ന വാഗ് ലീലയാണ്. ദലിത് വിരുദ്ധ കേന്ദ്രമായി, കഥാപാത്രങ്ങള്‍ പ്രധാനവും അപ്രധാനവുമായി പങ്കെടുക്കുന്ന കഥയാണ് ‘പന്തിഭോജനം’. മണ്ഡല്‍ അനന്തര കേരളത്തിലെ പൊതുസ്വകാര്യസ്ഥലികളിലെ (ഗൃഹം, കലാലയം, ഓഫീസുകള്‍ തുടങ്ങിയവ) സവര്‍ണരുടെ അടക്കംപറച്ചിലിനോട് സാമ്യമുള്ളതാണ് കഥയുടെ സ്വരവിശേഷം. സവര്‍ണവത്കരിക്കപ്പെട്ട കീഴ്ജാതിക്കാരടക്കം പലരും പങ്കുവെക്കുന്ന ദലിത് വിരുദ്ധമായ ഒരു സാഹോദര്യമാണ് ആ സ്വരവിശേഷത്തിന്റെ കാതല്‍. സൂസന്‍ ഇമ്മാനുവലിന്റെ ടിഫിന്‍ ബോക്‌സ് അവര്‍ പങ്കുവയ്ക്കുന്ന വിഭവമാകുന്നത് അപ്രകാരമാണ്.

________________________________
ബീഫ് ബിരിയാണിയും കോഴി ബിരിയാണിയും മുസ്ലീം ഭക്ഷണമുദ്രയാക്കപ്പെട്ട പന്തിഭോജനത്തില്‍ ഒരു മുസ്ലിം കഥാപാത്രം ഉണ്ടായിരുന്നെങ്കില്‍ , സംഗീതാനമ്പൂതിരി പറയുമ്പോലെ രണ്ടു മതങ്ങള്‍ തമ്മിലുള്ള അകലം നിലനിറുത്തുന്നതില്‍ പന്നിമാംസം സ്വാധീനമാവുകയും പന്തിഭോജനം നടക്കാതിരിക്കുകയും ചെയ്യാം. അതെന്തായാലും കഥയിലെ സാമൂഹ്യയാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള കഥാകൃത്തിന്റെ വിശദീകരണത്തോട് ചേര്‍ന്നുപോകുന്ന ഒരു സൈദ്ധാന്തികവിശകലനം രുക്മിണിയും സതീഷ് വര്‍മയുമായുള്ള പ്രണയത്തെക്കുറിച്ച് രമ്യാനായര്‍ കഥയില്‍ നടത്തുന്നുണ്ട്. വാസ്തവത്തില്‍ പന്തിഭോജനവും വി.ടിയും യോഗക്ഷേമസഭയും സഹോദരന്‍ അയ്യപ്പനുമെല്ലാം രമ്യാനായരുടെ വ്യാഖ്യാനമാണ്. മലയാളി സാംസ്‌കാരികഘോഷയാത്രയുടെ നടപ്പുരീതികള്‍ ഓര്‍മ്മിപ്പിക്കുന്ന ആ വ്യാഖ്യാനം സി.പി. ഗോപാലമേനോന് ക്രൂരനാകാന്‍ കഴിയില്ല എന്ന ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തെക്കാള്‍ ഹിംസാത്മകമാണ്. ഇക്കാര്യം സംശയമുള്ളവര്‍ കഥ ഒന്നുകൂടി വായിച്ചുനോക്കുക.
________________________________ 

കോട്ടയം പാചകവിധിയില്‍ കോതമംഗലത്തെ തറവാട്ടുവീട്ടിലെ വല്യമ്മച്ചി പോത്തന്‍കോട് അന്നക്കുട്ടി തയ്യാറാക്കിയ പന്നിയിറച്ചിയും പിടിപിടിച്ചുനില്‍ക്കാനുള്ള ചരിത്രബോധവുമാണ് അതിലുള്ളത്. സവര്‍ണരുടെയിടയില്‍ പറ്റിക്കൂടി നില്‍ക്കാനല്ല, സാമൂഹ്യചരിത്രത്തെക്കുറിച്ച് ദലിതര്‍ ഉന്നയിക്കുന്ന ചോദ്യങ്ങളോട് പിടിച്ചുനില്‍ക്കാനുള്ളതാണ് ആ ചരിത്രബോധം. ബീഫ് ബിരിയാണിയും കോഴി ബിരിയാണിയും മുസ്ലീം ഭക്ഷണമുദ്രയാക്കപ്പെട്ട പന്തിഭോജനത്തില്‍ ഒരു മുസ്ലിം കഥാപാത്രം ഉണ്ടായിരുന്നെങ്കില്‍ , സംഗീതാനമ്പൂതിരി പറയുമ്പോലെ രണ്ടു മതങ്ങള്‍ തമ്മിലുള്ള അകലം നിലനിറുത്തുന്നതില്‍ പന്നിമാംസം സ്വാധീനമാവുകയും പന്തിഭോജനം നടക്കാതിരിക്കുകയും ചെയ്യാം. അതെന്തായാലും കഥയിലെ സാമൂഹ്യയാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള കഥാകൃത്തിന്റെ വിശദീകരണത്തോട് ചേര്‍ന്നുപോകുന്ന ഒരു സൈദ്ധാന്തികവിശകലനം രുക്മിണിയും സതീഷ് വര്‍മയുമായുള്ള പ്രണയത്തെക്കുറിച്ച് രമ്യാനായര്‍ കഥയില്‍ നടത്തുന്നുണ്ട്. വാസ്തവത്തില്‍ പന്തിഭോജനവും വി.ടിയും യോഗക്ഷേമസഭയും സഹോദരന്‍ അയ്യപ്പനുമെല്ലാം രമ്യാനായരുടെ വ്യാഖ്യാനമാണ്. മലയാളി സാംസ്‌കാരികഘോഷയാത്രയുടെ നടപ്പുരീതികള്‍ ഓര്‍മ്മിപ്പിക്കുന്ന ആ വ്യാഖ്യാനം സി.പി. ഗോപാലമേനോന് ക്രൂരനാകാന്‍ കഴിയില്ല എന്ന ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തെക്കാള്‍ ഹിംസാത്മകമാണ്. ഇക്കാര്യം സംശയമുള്ളവര്‍ കഥ ഒന്നുകൂടി വായിച്ചുനോക്കുക.
ഇടതുപക്ഷക്കാരനായ ജി. ജനാര്‍ദ്ദനക്കുറുപ്പ് സിനിമാപ്പാട്ട് പാടിയും ‘വാഴക്കുല’യിലെ വരികള്‍ ഉദ്ധരിച്ചും ഒരദ്ധ്യാപികയെ സഹാദ്ധ്യാപകന്‍ ജാതിപ്പേര് വിളിച്ച് അപഹസിച്ച കേസ് വാദിച്ചപോലെ’12 പുലയനെന്ന പദം വ്യാഖ്യാനിച്ച് തന്റെ കക്ഷിയെ രക്ഷിക്കാമെന്നുള്ള സംഗീതാനമ്പൂതിരിയുടെ ആത്മവിശ്വാസം കോടതി മുഖവിലയ്‌ക്കെടുക്കില്ലെന്ന് സൂസന്‍ഇമ്മാനുവല്‍ അഭിപ്രായപ്പെടുന്നത് പബ്ലിക് പ്രോസിക്യൂട്ടറും ദലിത് വാദിയും ഫെമിനിസ്റ്റുമായ രുക്മിണി എന്ന അപരത്തിന്റെ സാന്നിദ്ധ്യംകൊണ്ടാണ്. കഥയില്‍ സംഭാഷണമില്ലാതെ മറ്റു കഥാപാത്രങ്ങളുടെ പരാമര്‍ശങ്ങളിലൂടെയാണ് കഥാകൃത്ത് രുക്മിണിയെ സൃഷ്ടിച്ചിരിക്കുന്നത്. പ്രണയത്തിന്റെ ഒറ്റാലുവെച്ച് തൃപ്പൂണിത്തുറത്തമ്പുരാനെ വീഴ്ത്തിയ കറുമ്പിപ്പെണ്ണ്, മേല്‍ജാതിക്കാരുമായുള്ള സൗഹൃദത്തിനായി തൊഴിലിന്റെ സത്യസന്ധത മറന്ന് കാപ്പക്കുട്ടിക്ക് നീതി ലഭിക്കാതിരിക്കുന്നതിന് എതിര്‍പക്ഷം ചേരുന്നു. പക്ഷേ, ആ കഥാപാത്രത്തിന് മലയാളത്തിലെ ഇടതുസഹയാത്രികരായ എഴുത്തുകാരുടെ കഥകളില്‍ പൂര്‍വരൂപങ്ങളുണ്ട്. അക്കാര്യം മനസ്സിലാക്കുമ്പോഴാണ് ഭാവനയ്ക്ക് പിറകിലെ കാമനയെക്കുറിച്ച്, ഗൗരവമായ വിശകലനം ആവശ്യമാകുന്നത്. സി.വി. ശ്രീരാമന്റെ ‘പന്തിഭോജന’ത്തിലെ ഡി. ഐ. സാറ്, ‘ദുരവസ്ഥ പിന്നെയും വന്നപ്പോളി’ലെ അഴിമതിക്കാരനും പെണ്ണുപിടിയനുമായ പേരില്ലാത്ത ഉദ്യോഗസ്ഥന്‍, സാറാ ജോസഫിന്റെ ‘വിയര്‍പ്പടയാളങ്ങളി’ലെ പ്രൊഫസര്‍ തേവന്‍ എന്നിവരാണത്. അവരുടെ പെണ്‍പതിപ്പോ തുടര്‍ച്ചയോ ആണ് രുക്മിണി. അവളുടെ ചോറ്റുപാത്രത്തിലെ ചേറ്റുമീന്‍കറിക്ക് ഒരു ഉഭയസ്വഭാവമുണ്ട്. ക്രിസ്ത്യാനികളും കീഴ്ജാതിക്കാരുമടക്കം പലരുടെയും ഇഷ്ടവിഭവങ്ങളിലൊന്നാണത്. കഥയില്‍ ആ ഉഭയത്വമല്ല. അവിടെയുള്ളത് ദലിതരോട് അനുകമ്പയും വര്‍ഗ്ഗൈക്യവും പ്രകടിപ്പിക്കുന്നുവെന്ന് പുറമേക്ക് നടിക്കുന്നവര്‍, പോളിസി രൂപീകരിക്കാനോ സാമൂഹ്യവിമര്‍ശനത്തിനോ കെല്‍പ്പുള്ള ആരെങ്കിലും ആ വിഭാഗത്തില്‍ നിന്ന് ഉയര്‍ന്നുവരുമ്പോള്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയാണ്. അഴിമതിക്കാരും സ്വാര്‍ത്ഥരും നിസ്സഹായരുമായി അവരുടെ കാമനകളില്‍ ദലിത് ഉദ്യോഗസ്ഥര്‍ രൂപപ്പെടുന്നു.

ഫറന്‍സ്

1 സന്തോഷ്‌കുമാര്‍ ഇ., ‘കഥ ഒരു ആള്‍ക്കണ്ണാടി’, കൊമാല, ഡി.സി. ബുക്‌സ്, 2008, പുറം 78.
2. മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്‌ടോബര്‍ 17, 2006, പുറം 52-56.
3. സുരേഷ് കറവൂര്‍ എന്‍.ബി.കൊല്ലം ഭോജനശാലയിലെ മലയാളികള്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്, നവംബര്‍ 5, 2006.
4. നിര്‍മ്മല്‍കുമാര്‍ കെ.പി., ‘കഥയും ചിത്രീകരണവും,’ മാതൃഭൂമി ആഴ്ചപ്പതിപ്പ്, നവംബര്‍ 19, 2006.
5. രാജഗോപാലന്‍ ഇ.പി., ‘സന്ദര്‍ഭങ്ങള്‍’, എതിര്‍ദിശ മാസിക, ഒക്‌ടോബര്‍ 2006.
6. ശശി.കെ.വി., ‘ഇക്കിളിയും ഓക്കാനവും’, സമകാലിക മലയാളം, 2009 ആഗസ്റ്റ്, പുറം 57-60
7. ശാരദക്കുട്ടി എസ്., പെണ്ണുകൊത്തിയ വാക്കുകള്‍ , 2010 ഡി.സി. ബുക്‌സ്, കോട്ടയം. പുറം 39
8. ഏച്ചിക്കാനം സന്തോഷ്, മീനും വെള്ളവും, ദേശാഭിമാനി വാരിക ഓണം വിശേഷാല്‍ പ്രതി, 2010, പുറം 236.
9. Tapan Ray Chaudhuri, Europe Reconsidered; Perceptions of the West in Nineteenth Century Bengal, 1988 OUP, Delhi, p. 49.
10. ദാസ് ഹനു. ജി. കേരളീയ ഭക്ഷണ വ്യവഹാരങ്ങളെക്കുറിച്ച് ഒരു ചരിത്രപരമായ അന്വേഷണം, ആഖ്യാനത്തിലെ അപരസ്ഥലികള്‍ (എഡി.അരുണ്‍ എ) സബ്ജക്റ്റ് & ലാംഗേജ് പ്രസ്, കോട്ടയം, 2010, പുറം 17.
11. ശശി, കെ.വി., മേല്‍ക്കൊടുത്ത ലേഖനം.
12. ജനാര്‍ദ്ദനക്കുറുപ്പ് ജി., എന്റെ ജീവിതം, കറന്റ് ബുക്‌സ്, തൃശൂര്‍, 2004, പുറം. 290-295.

Top