

വികസനം, ദാരിദ്ര്യം: പുനര്‍നിര്‍വചനം ആവശ്യമാണ്
പല സാമൂഹ്യ വെല്ലുവിളികള്‍ക്കും ഒരേയൊരു ശരിയായ പരിഹാരം എന്ന ഒന്നില്ല. സൂക്ഷ്മ ആസൂത്രണം ഒരു പ്രക്രിയ എന്ന നിലയില്‍ അടിസ്ഥാനപരമായി വികസിച്ചത് റോബര്‍ട്ട് ചേംമ്പേഴ്‌സ് പല നരവംശശാസ്ത്രജ്ഞരോടൊപ്പം നിര്‍മ്മിച്ച ‘ഡവലപ്പ്‌മെന്റ് സ്റ്റഡീസ്’ എന്ന കൂട്ടായ്മയിലൂടെയാണ്. ഇവിടെ നമുക്ക് പക്വമായ ഒരു മേല്‍ക്കൈ നേടാനാവുന്നത് നരവംശശാസ്ത്ര രീതിശാസ്ത്രങ്ങളെ സമന്വയിപ്പിക്കാനാവുന്നത് കൊണ്ടാണ്. വികേന്ദ്രീകൃത ആസൂത്രണവും സൂക്ഷ്മതല ആസൂത്രണവും നിശ്ചയമായും വികസന നരവംശശാസ്ത്രത്തിന്റെ മറ്റൊരു പരിപ്രേക്ഷ്യം തെയാണെ് പറയാം. വംശീയ പഠനം (ethnography) ജനങ്ങളോടൊത്ത് അവരുടെ പരിസരത്ത് നിന്നുകൊണ്ട് സൂക്ഷ്മതല ആസൂത്രണ പ്രക്രിയയില്‍ ഇടപെടാന്‍ പര്യാപ്തമാണ്. ഇത്തരം വികസന ആസൂത്രണ പ്രക്രിയയില്‍ ജനങ്ങള്‍ക്ക് തന്നെ സ്വയം പരിശോധകരും പരിപാലകരും ആയി മാറാന്‍ സാധിക്കുന്നു. ഇവിടെ ഉയര്‍ന്ന സാക്ഷരത ഒരു അവിഭാജ്യ ഘടകമല്ല.
__________________________________________
വികസനവും ദാരിദ്ര്യവും എപ്പോഴും നിര്‍വ്വചിക്കപ്പെടുന്നത് സാമ്പത്തിക ശാസ്ത്രം നിര്‍മ്മിച്ചെടുത്ത സംഖ്യാശാസ്ത്ര പ്രഹേളികയായാണ്. മനുഷ്യാനുഭവങ്ങളുടെ സങ്കീര്‍ണ്ണതകള്‍, ജിജ്ഞാസകള്‍, മൂല്യങ്ങള്‍, വൈകാരിക അനുഭവങ്ങള്‍ തുടങ്ങിയ പലതിനെയും കേവലം കണക്കിന്റെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന വികസന നരവംശശാസ്ത്ര ശാഖയ്ക്കാണ് വികസനത്തെ വിമര്‍ശനാത്മകമായി വിലയിരുത്താനും ദാരിദ്ര്യത്തെ കൃത്യമായി മനസ്സിലാക്കാനും കഴിയുന്നത്.
____________________
ഡോ. എസ്. പരശുരാമന്‍
__________________
കൊളോണിയല്‍ അധികാരത്തിന്റെ ഉപകരണം എന്ന നിലയില്‍ നിന്നും വികസന നരവംശശാസ്ത്രം (development anthropolgy) അതിന്റെ വൈജ്ഞാനിക മേഖല, അരികു ജീവിതങ്ങളെ അറിയുന്നതിലേക്കും മനുഷ്യ അതിജീവനത്തിന്റെ വൈവിധ്യ മുഖങ്ങളെ നോക്കിക്കാണുന്നതിലേക്കും ശ്രദ്ധ തിരിച്ചിട്ടുണ്ട്. അരികുവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ജീവസന്ധാരണ വ്യതിയാനങ്ങളെ, അതിന്റെ വ്യവസ്ഥകളെ അത് യുക്തിഭദ്രമായി അന്വേഷിക്കുന്നു. അതിലുപരി മാനവിക ശാക്തീകരണത്തിന്റെയും തലങ്ങള്‍ പരിശോധിക്കുക എന്നതാണ് ഇതിന്റെ ആന്തരിക വശം. ജനങ്ങള്‍ സ്വജീവിത യാഥാര്‍ത്ഥ്യങ്ങളും വിപുലമായ അനുഭവങ്ങളും സൂക്ഷ്മ സാമൂഹ്യ പ്രശ്‌നങ്ങളും അവരുടെ കണ്ണുകൊണ്ട് കാണുകയും ചെയ്യുന്ന രീതിയാണ് വികസന നരവംശശാസ്ത്രം മുന്നോട്ടു വയ്ക്കുന്ന വികസന സങ്കല്‍പ്പം
മാനുഷിക ഇടപെടലുകളെ അവഗണിച്ചുള്ളതാണ് കഴിഞ്ഞ ഇരുപത് വര്‍ഷമായുള്ള വികസന സങ്കല്‍പ്പത്തിന്റെ കാതല്‍. 1995ല്‍ ലോകബാങ്ക് പ്രസിഡന്റായിരുന്നു ജെയിംസ് ഡി വുള്‍ഫെന്‍സണ്‍ അവകാശപ്പെട്ടത്, ഒരു ദശകത്തിനുള്ളില്‍ വികസന പരിപ്രേക്ഷ്യത്തിന്റെ അവസാന വാക്ക് ലോകബാങ്ക് ആയിരിക്കുമെന്നാണ്. ഉദാരവല്‍ക്കരണത്തിന്റെയും അനുബന്ധ നയങ്ങളുടെയും പശ്ചാത്തലത്തില്‍, പുത്തന്‍ കോളനിവല്‍ക്കരിക്കപ്പെട്ട നരവംശശാസ്ത്രം മേല്‍പ്പറഞ്ഞ ചിന്തയ്ക്ക്
ഉള്‍പ്രേരകമാണ്. വികസനത്തിന്റെ പേരില്‍, നരവംശശാസ്ത്ര ചിന്തകളെയും രീതിശാസ്ത്രത്തെയും നവകോളനിവല്‍ക്കരിച്ചതായിരുന്നുവെന്ന് നരവംശശാസ്ത്രജ്ഞര്‍ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പുത്തന്‍ ഉദാരവല്‍ക്കരണത്തില്‍ നിന്നും നരവംശശാസ്ത്രത്തെ അടര്‍ത്തിമാറ്റി, സാധാരണ ജനങ്ങളുടെ ജൈവവിജ്ഞാനത്തെയും അതിന്റെ സാമൂഹ്യ ചുറ്റുപാടുകളെയും അതുയര്‍ത്തുന്ന അധികാര യാഥാര്‍ഥ്യങ്ങളെയും പുറത്തുകൊണ്ടുവരുക എന്നത് നരവംശശാസ്ത്രജ്ഞരുടെ മുന്നിലുള്ള വെല്ലുവിളിയാണ്.
പുത്തന്‍ ഉദാരവല്‍ക്കരണമെന്ന ആശയം സാമ്പത്തികശാസ്ത്രാധിഷ്ഠിതമാണ്, എന്നാല്‍ നരവംശശാസ്ത്രത്തിന്റെ രീതിശാസ്ത്രങ്ങള്‍ ഉപയോഗിച്ച് ജനജീവിതത്തെ മനസിലാക്കുന്ന വൈജ്ഞാനിക മേഖലയും സാമൂഹ്യമാറ്റത്തിന്റെ ആശയ രൂപീകരണ ചിന്തയുമാണ് വികസന നരവംശശാസ്ത്രം. വികസന നരവംശശാസ്ത്രം മുന്നോട്ട് വയ്ക്കുന്ന ബദല്‍ ആഖ്യാനങ്ങളുടെ (alternative narratives) പ്രത്യേകത അത് ജനങ്ങളുടെ അതാത് സാമൂഹ്യചുറ്റുപാടുകള്‍, സ്വജീവിതാനുഭവങ്ങള്‍, അയുടെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ ഘടനകള്‍ അതിന്റെ വിവിധ പ്രക്രിയകള്‍ എന്നിവയുടെ പരിസത്തു നിന്നും രൂപപ്പെടുന്നവയാണ് എന്നതാണ്. ഇതിന്റെ ആഖ്യാനങ്ങള്‍ക്ക് അധികാര ശ്രേണിയോട് വിലപേശലിനുള്ള കരുത്തുണ്ടെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഇത്തരം വിലപേശലിന് അറിവ് പ്രധാനമാണ്. വികസനത്തിന്റെ അവസാനവാക്ക് ലോകബാങ്കാണെന്ന് വുള്‍ഫെന്‍സണ്‍ എന്തുകൊണ്ട് പറയുന്നു എന്ന് ചോദിച്ചാല്‍ ഉത്തരം ലളിതമാണ്. ലോകബാങ്ക് അറിവിനെയും അതിന്റെ രൂപഘടനകളെയും രീതിശാസ്ത്രത്തെയും കോളനിവല്‍ക്കരിച്ചിരിക്കുന്നു. അറിവ് തത്വത്തില്‍ ഒരു സാമ്പത്തിക പരിപ്രേക്ഷ്യം ആണ്. പക്ഷെ, ജനങ്ങളുടെ അറിവ് അവരുടെ സ്വജീവിതാനുഭവം, കാഴ്ചപ്പാടുകള്‍, സംസ്‌കാരത്തെക്കുറിച്ചുള്ള മനസിലാക്കല്‍, അതിന്റെ ആഴം, വിഭവം എന്നിവ ഒരു ബദല്‍ അറിവിന്റെ പ്രാധാന്യത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ബദല്‍ അറിവെന്ന് ഇവിടെ വിവക്ഷിക്കുന്നത് മുഖ്യധാരാ അറിവുകൂടിയാണ്, അതായത് ‘ജനങ്ങളുടെ സ്വയമറിവ്’.
അധികാരം, അറിവ് തുടങ്ങിയ സാമൂഹ്യമാറ്റത്തിന്റെ ചാലക ശക്തികളുടെ പരസ്പര ബന്ധങ്ങളെക്കുറിച്ച് ശക്തമായ ഉള്‍ക്കാഴ്ചകള്‍ അവതരിപ്പിക്കുന്നുവെന്നതാണ് വികസന നരവംശശാസ്ത്രത്തിന്റെ ഒരു വശം. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് എട്ട് മുതല്‍ 10 ശതമാനം വരെ ആകുമ്പോഴും 77 ശതമാനം വരുന്ന ജനങ്ങളും പ്രാന്തവല്‍കൃതരും കാര്യശേഷിയില്ലാത്തവരും ആയിത്തീരുന്നതാണ് ജിം ബുഫന്‍സന്റെ വികസന രസതന്ത്രം ബാക്കിയാക്കുന്ന കാഴ്ച. അതുകൊണ്ട്, വികസന നരവംശശാസ്ത്രത്തിലൂടെ നമ്മള്‍ കാണേണ്ടത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് വികസനമെന്നതാണ്. അത് വിവേചനത്തിന്റെ ഉപകരണമല്ല.
- ദാരിദ്ര്യത്തിന്റെ നിര്‍വചനം
ദാരിദ്ര്യം നിര്‍വചിക്കപ്പെടുന്നത് പലപ്പോഴും സംഖ്യാശാസ്ത്ര പ്രഹേളികയായാണ്. നമ്മുടെ ആസൂത്രണ കമ്മീഷന്റെ നിര്‍വചന പ്രകാരം, ‘നിശ്ചിത ശതമാനം ആളുകള്‍ ദരിദ്രരാണ്. കാരണം ഒരു പ്രത്യേക അനുപാതത്തില്‍ താഴെയാണ് അവരുടെ വരുമാനം’. ദാരിദ്ര്യത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയാണോ അതോ ദരിദ്ര്യനെ പുറത്താക്കുകയാണോ ഈ നിര്‍വചനം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നത് ചിന്തിക്കേണ്ട കാര്യമാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് വികസന നരവംശശാസ്ത്രം ആവശ്യമായി വന്നേക്കും. എന്നാല്‍ ദരിദ്രനെ ഇല്ലായ്മ ചെയ്യാന്‍ കേവലം സാമ്പത്തികശാസ്ത്രം മാത്രം മതി. ഇവിടെ അറിവിന്റെ വിവിധ രൂപങ്ങളെക്കുറിച്ചുള്ള അവബോധം അനിവാര്യമാണ്. ഈ അവബോധമാണ് പുത്തന്‍
എങ്ങനെയാണ് ദാരിദ്ര്യത്തെ നിലനിര്‍ത്തുന്ന സ്ഥാപനാധിഷ്ഠിത ബന്ധങ്ങളെയും അവയുടെ സംവാദങ്ങളെയും മനസിലാക്കേണ്ടത്? സാമ്പത്തിക ശാസ്ത്രത്തിന് വെളിപ്പെടുത്താനാവാത്ത ദാരിദ്ര്യത്തിന്റെ ഈ മുഖത്തെ, ജനജീവിതാനുഭവത്തെ എങ്ങനെയാണ് പ്രകാശിപ്പിക്കേണ്ടത്? ദാരിദ്ര്യത്തെ മനസിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ആദ്യം ഉയരേണ്ട ചോദ്യം ആരാണ് ദരിദ്രന്‍ എതാണ്. എങ്ങനെയാണ് ദരിദ്രര്‍ ദരിദ്രരായത്. അവര്‍ ആഗ്രഹിച്ചത് കൊണ്ടാണോ അവര്‍ ദരിദ്രരായത്? നിയമവല്‍ക്കരിക്കപ്പെട്ട സ്ഥാപനങ്ങളും സംവാദങ്ങളും ഇവിടെയാണ് പ്രസക്തമാവുന്നത്. ദരിദ്രന്റെ ദാരിദ്രവല്‍ക്കരണം കൊണ്ട് നേട്ടം കൊയ്യുന്നതാരാണ്. രാജ്യം പത്ത് ശതമാനം സാമ്പത്തിക-വാര്‍ഷിക വളര്‍ച്ച നേടുമ്പോള്‍ ജനങ്ങളുടെ ആകെ കലോറി ഉപഭോഗം നിരന്തരം താഴ്ന്നു വരുന്നു. സമ്പന്നരാകുന്നതോടെ മനുഷ്യന്‍ ആവശ്യാനുസരണം ഭക്ഷിക്കുകയല്ലേ വേണ്ടത്. എന്നാല്‍ ഇന്ത്യയില്‍ മാത്രമാണ് കഴിഞ്ഞ ഇരുപത്
സാമ്പത്തിക ശാസ്ത്രജ്ഞനായ ആഡം സ്മിത്ത് പറഞ്ഞത് ദാരിദ്ര്യമെന്നത് ‘വ്യക്തി സംസ്‌കാര’മൊണ്. അതായത് നിങ്ങള്‍ ദരിദ്രനാണെന്നത് നിങ്ങളുടെ മാത്രം പ്രശ്‌നമാണ് എന്ന്. ആഡം സ്മിത്തിനെ പോലെ തന്നെ പുത്തന്‍ ഉദാരവല്‍ക്കരണ വക്താക്കളും, ദാരിദ്ര്യത്തിന് നിദാനമായ സ്ഥാപനവല്‍ക്കരിക്കപ്പെട്ട പ്രാദേശിക-അന്തര്‍ദേശീയ ഏജന്‍സികളുടെ ഇടപെടലുകളെ തമസ്‌കരിക്കുകയാണ് ചെയ്യുന്നത്. പക്ഷെ നമ്മള്‍ ദാരിദ്ര്യത്തെ മനസ്സിലാക്കേണ്ടത് കേവലം ഒരു വൈയക്തിക ദുരന്തമായല്ല, മറിച്ച് തുടര്‍ച്ചായ ഒട്ടേറെ കെട്ടുപാടുകളുടെ സാമൂഹ്യ പ്രതിഫലനമായാണ്. മാനുഷിക ബന്ധങ്ങളും വിഭവങ്ങളും അസന്തുലിതമാക്കപ്പെടുന്നതാണ് ദാരിദ്ര്യം. അതുകൊണ്ടാണ്
ഒരു വ്യക്തിയുടെ ദാരിദ്ര്യ അനുഭവത്തില്‍ നിന്ന് വ്യത്യസ്തമാണ് മറ്റൊരാള്‍ അയാളുടെ ദാരിദ്ര്യത്തെക്കുറിച്ച് പഠിക്കുമ്പോള്‍ ലഭ്യമാകുന്ന വിവരങ്ങള്‍. നരവംശശാസ്ത്രജ്ഞര്‍ , ദരിദ്രരുടെ ജീവിതപരിസരത്തെ അനുഭവിച്ചും അറിഞ്ഞും അവരുടേതായ സാമൂഹ്യ പ്രകാശനത്തിന്റെ പാത വെളിപ്പെടുത്തുന്നു. മാത്രമല്ല താന്‍ നിരീക്ഷിക്കുന്ന പ്രതിഭാസത്തിന്റെ വിവിധ പങ്കാളികളെയും അവരുടെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ പ്രക്രിയകളുടെ സങ്കീര്‍ണ്ണതകളെയും വിവരിക്കുന്നുവെന്നതാണ് നരവംശശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങളുടെ അകക്കാമ്പ്. ഈ പറഞ്ഞ സങ്കീര്‍ണ്ണതകളെ ഉള്‍ക്കൊള്ളാതെ ദാരിദ്ര്യത്തെ നിര്‍വചിക്കാനോ വിശകലനം ചെയ്യാനോ അതിന്റെ തുടര്‍ച്ചയെ അപഗ്രഥിക്കാനോ സാധിക്കില്ല. ദരിദ്രരുടെ ശബ്ദം കേള്‍ക്കുകയും കാണുകയും,
ഒരു ജനത്തെ ശ്രദ്ധിക്കുമ്പോള്‍ നിങ്ങള്‍ അവരുടെ ഭാഗഭാക്കാകേണ്ടതുണ്ട്. പാരസ്പര്യാധിഷിഠിത പങ്കാളിത്തമില്ലാതെ നിങ്ങള്‍ക്ക് ഇത് സാധ്യമാകില്ല. പങ്കാളിത്തവും കേള്‍വിയുമില്ലാതെ നിങ്ങള്‍ക്ക് മനുഷ്യസമൂഹത്തെ വിശകലനം ചെയ്യാനോ നിര്‍ദ്ധാരണം ചെയ്യാനോ സാധിക്കുകയില്ല. ജീവിതാഖ്യാനങ്ങളുടെ (life stories)െ പ്രസക്തിയും ഇവിടെയാണ് പ്രസക്തമാകുന്നത്. എങ്ങനെയാണ് നാം ആര്‍ജ്ജിത അനുഭവങ്ങളെ ശേഖരിക്കുന്നത് (document)േ. ആര്‍ജ്ജിത അനുഭവങ്ങള്‍ വൈകാരിക തലങ്ങളെ ഒരു സങ്കീര്‍ണ്ണമായ തലത്തില്‍ രേഖപ്പെടുത്തുന്നവയാണ്. മാറ്റവും രൂപാന്തരീകരണവും (change and tranformation) ഈ വൈകാരിക തലങ്ങളുടെ മൂര്‍ത്തിമത്തായ ആവിഷ്‌കാരങ്ങളാണ്. അതുകൊണ്ട് വികസന നരവംശശാസ്ത്രം, ദരിദ്രരോടൊത്തുള്ള കേള്‍വിയുടെയും പങ്കാളിത്തത്തിന്റെയും സമ്മിശ്രമാര്‍ന്ന ഒരു രീതിശാസ്ത്രമാണ്. ദരിദ്രന്റെയും ദാരിദ്ര്യത്തിന്റെയും ഈ വൈകാരിക തലം വികസനത്തിന്റെ കാര്യത്തില്‍ ഒഴിവാക്കപ്പെടേണ്ടതാണൊണ്‌സാമ്പത്തിക ശാസ്ത്രജ്ഞര്‍ വാദിക്കുന്നത്. മനുഷ്യ പാരസ്പര്യത്വം അരക്കിട്ടുറപ്പിച്ചിരിക്കുന്നത് വൈകാരികതയില്‍ അധിഷ്ഠിതമായ ഒരുപിടി ബന്ധുത്വങ്ങളുടെ മേലാണ് എന്നതാണ് നാം മനസിലാക്കേണ്ട വസ്തുത. നിങ്ങള്‍ക്ക് ഒരു മൂല്യാധിഷ്ഠിത രൂപഘടനയും അതിന് യോജ്യമായ ചിന്താപദ്ധതിയും രൂപപ്പെടുത്തി, ദാരിദ്ര്യത്തെ കേള്‍ക്കുവാനുള്ള അനുഭാവപരത നിലനിര്‍ത്തി ജീവിതാഖ്യാനങ്ങളെ പകര്‍ത്താനാകണം. പലപ്പോഴും ഉദാരസമ്പദ്ഘടനാ വികസനവാദികള്‍ വരച്ചുകാട്ടുന്ന ജീവിതാഖ്യാനങ്ങള്‍ മുന്‍പ് സൂചിപ്പിച്ച
വികസനാധിഷ്ഠിത നയരൂപീകരണ പ്രക്രിയയെ സംബന്ധിച്ച് ജീവിതാഖ്യാനങ്ങള്‍ എന്തുമാത്രം വസ്തുനിഷ്ഠമായിരിക്കുമെന്നതാണ് ഇവിടെ സ്വാഭാവികമായും ഉയര്‍ന്നു വരുന്ന വിമര്‍ശനം. സമൂര്‍ത്തമായ വസ്തുനിഷ്ഠത എന്നൊന്നില്ല എന്നതാണ് നാം മനസിലാക്കേണ്ടത്. എന്നാല്‍ ജനങ്ങളെ, അവരുടെ ജീവിതത്തെ നിരന്തരം കേള്‍ക്കുന്നതിലൂടെ ഏതാണ്ട് യഥാതഥമായ ഒരു സ്വയാര്‍ജ്ജിത ജീവിതാനുഭവത്തെ രേഖപ്പെടുത്താനാകും. ഒരു കൂട്ടം വ്യക്തികളില്‍ നിന്ന് സ്വയാര്‍ജ്ജിത ജീവിതാനുഭവത്തെ നിരന്തരം കേള്‍ക്കുന്നതിലൂടെ അവരുടെ ജീവിതത്തില്‍ ഉരുത്തിരിഞ്ഞുവരുന്ന വിവിധ ശൃംഖലകളെ, ചോദനകളെ കാണാന്‍ സാധിക്കും. അത് അവരുടെ ഉള്‍ക്കാഴ്ചകളും സമരങ്ങളും പ്രതിരോധങ്ങളും അതിജീവനവും എല്ലാം അടങ്ങുന്നതാണ്.
ബാങ്കോക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓക്‌സ്ഫാം എന്ന സ്ഥാപനത്തിന്റെ പോളിസി ഡയറക്ടറായി സേവനം അനുഷ്ഠിക്കുമ്പോഴുണ്ടായ അനുഭവം വിവരിക്കട്ടെ. വിവിധ നിരയിലുള്ള പ്രോഗ്രാം ഓഫീസര്‍മാരെ ഞാന്‍ കണ്ടു. എല്ലാവരും തന്നെ വിവിധ തരത്തിലുള്ള സഹായധനം സ്വരൂപിക്കുന്നതില്‍ അഗ്രഗണ്യരായിരുന്നു. ജനങ്ങളുടെ ജീവിതം കേള്‍ക്കാനും അനുഭാവപരതയോടെ ആവിഷ്‌കരിക്കാനുള്ള പരിശീലനം നേടുന്നതിന് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പഠനരീതിശാസ്ത്രത്തിന് രൂപം കൊടുത്തു. ആരാണ് ദരിദ്രര്‍? എങ്ങനെ അവര്‍ ദരിദ്രരായി? എങ്ങനെ അവര്‍ അത് അനുഭവിച്ചു? എന്തു പോംവഴികളാണ് ദാരിദ്ര്യത്തില്‍ നിന്ന് പുറത്തു കടക്കാന്‍ ചിന്തിക്കുന്നത്? എന്നിവയാണ് രീതിശാസ്ത്രം. എല്ലാവരും അവരുടെ ഫീല്‍ഡ് വര്‍ക്ക് കഴിഞ്ഞ് തിരിച്ചുവന്നു. ഡര്‍ബനില്‍ നിന്നുള്ള ഒരു പ്രോഗ്രാം ഓഫീസര്‍ ഒരു കുടുംബത്തോടൊപ്പം ആറ് മാസം കഴിഞ്ഞു. പതിഞ്ചാമത്തെ ദിവസം മുതല്‍ അവര്‍ പട്ടിണി കിടക്കാന്‍ തുടങ്ങി, കാരണം അവര്‍ ജീവിച്ച കുടുംബത്തിന് ആ മാസം പതിനഞ്ച് ദിവസത്തേക്കുള്ള ആഹാരത്തിനുള്ള വകയേ ഉണ്ടായിരുന്നുള്ളൂ. പട്ടിണിയുടെ ആധിക്യത്താല്‍ അവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. നിരീക്ഷകന്‍ ഒരു പ്രത്യേക ബന്ധത്തിന്റെ കണ്ണിയില്‍ അകപ്പെടുന്ന ഒരു കാന്തികത ഈ രീതിശാസ്ത്രത്തിനുണ്ട്. ഒരു ബന്ധത്തില്‍ ആഴപ്പെടുകയും അവയുടെ നിരീക്ഷകരാകുകയും അത് രേഖപ്പെടുത്തുകയും ചെയ്തുകൊണ്ട് വിവിധ കോണുകളില്‍ നിന്ന് ജീവിതാഖ്യാനങ്ങളെ പ്രകാശിപ്പിക്കാന്‍ സാധിക്കും.
വികസന നരവംശശാസ്ത്രം, സാമ്പ്രദായിക നരവംശശാസ്ത്രത്തിന്റെ രീതിശാസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് വികസനത്തിലെ സൂക്ഷ്മതല ആസൂത്രണത്തിന്റെ (micro level planning) കാര്യത്തിലാണ്. സൂക്ഷ്മതല ആസൂത്രണം വികസനത്തിനും സാമൂഹ്യ പരിവര്‍ത്തനത്തിനും ആക്കം കൂട്ടുന്ന ഘടകമാണ്. ഇവിടെ നരവംശശാസ്ത്ര സമീപനം പറയുന്നത്, ഓരോ ഗ്രാമവും വ്യത്യസ്തമാണ്, ഓരോ കുടുംബവും വ്യത്യസ്തമാണ് എന്നാണ്. ദേശീയ തൊഴിലുറപ്പു പദ്ധതി വിവരിക്കുന്ന പോലെ കേരളത്തിലും യു.പിയിലും ആന്‍ഡമാന്‍ നിക്കോബാറിലും ലഡാക്കിലും ജനങ്ങളുടെ ജീവസന്ധാരണം ഏകതാനതയിലല്ല. അവ തികച്ചും വൈവിധ്യമാര്‍ന്നവയാണ്. ഡല്‍ഹിയിലെ ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ നിര്‍വചിക്കുതുന്ന പോലെ എങ്ങനെയാണ് ഒരു വലിയ രാഷ്ട്രത്തിലെ ജനജീവിതത്തെ
- വംശീയപഠനവും സംരക്ഷണാവകാശവും
വികസന നരവംശശാസ്ത്രത്തിന്റെ സംഭാവന ആവശ്യപ്പെടുന്ന മറ്റൊരു മേഖല സംരക്ഷണാവകാശവുമായി (Security Rights) ബന്ധപ്പെട്ടതാണ്. ഇതുമായി ബന്ധപ്പെട്ട് രണ്ട് സംഭവവികാസങ്ങളില്‍ ഞാന്‍ ഭാഗഭാക്കായിട്ടുണ്ട്. ഒന്ന്, നിയാംഗിരിയിലെ ഗോത്രവിഭാഗമായ ഗോണ്ട് വംശജരും മറ്റൊന്ന് നര്‍മ്മദ താഴ്‌വരയിലെ ഭില്‍ വംശജരും. ഇപ്പോഴത്തെ പരിസ്ഥിതി പ്രത്യാഘാത
മുളങ്കമ്പുകള്‍ കൂട്ടിക്കെട്ടിയ ഭില്‍ ഗോത്ര ഗ്രാമത്തിലെ ഒരാളുടെ കുടിലിന് എന്ത് വിലയാണ് മതിക്കുന്നത്? റവന്യു അധികാരികള്‍ ഇതിനെ ഒരു ഏറുമാടമായിട്ടാവും പരിഗണിക്കുക. പക്ഷെ ജനങ്ങളെ സംബന്ധിച്ചിടത്തോളം കമ്പോള വിലയുടെ എത്രയോ ഇരട്ടി വിലയാണ് ഈ വീടുകള്‍ക്ക്. ഇങ്ങനെയുള്ള നാനാവശങ്ങളെ ഒരുമിച്ച് കാണുമ്പോള്‍, സാമൂഹിക സന്ദര്‍ഭത്തിന്റെ ചുറ്റുപാടില്‍ ഓരോന്നിനും അതിന്റേതായ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് പാരിസ്ഥിതിക സാമൂഹിക ഘടകങ്ങള്‍ക്ക്. കാരണം ഒരാളുടെ സമൂഹിക ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കപ്പെടുന്നത് ഈ ചുറ്റുപാടുകളില്‍ നിന്നു കൊണ്ടാണ്. ഒരാള്‍ കുടിയിറക്കപ്പെടുമ്പോള്‍ അയാളുടെ ചുറ്റുപാടുകളില്‍ നിന്ന് അയാളെ പുറന്തള്ളപ്പെടുക മാത്രമല്ല, ഒരു പ്രത്യേക പരിസ്ഥിതി സന്ദര്‍ഭത്തിനുള്ളില്‍ അയാള്‍ വിളയിച്ചെടുത്ത സാമൂഹ്യ ബന്ധങ്ങളെക്കൂടി കുടിയിറക്കപ്പെടുകയാണ്. ഈ സന്ദര്‍ഭത്തിലാണ് ഒരു വ്യക്തി ജൈവപരമായി എന്തിനോടൊക്കെ കടപ്പെട്ടിരിക്കുന്നുവെും ബന്ധപ്പെട്ടിരിക്കുന്നുവെന്നും മനസിലാക്കേണ്ടത്. അങ്ങനെ നരവംശശാസ്ത്രം ഒരു ശക്തിയേറിയ സമരായുധമായി മാറി, ആഘാത-പ്രത്യാഘാത പഠനങ്ങള്‍ക്ക് പുതിയ ഭാഷ്യം ഉണ്ടാക്കുന്നു.
ഏതാണ്ട് എട്ട് വര്‍ഷത്തോളമെടുത്ത് ഞങ്ങള്‍ സമാഹരിച്ച തദ്ദേശീയ അറിവുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത് ഇപ്രകാരമാണ്. ‘പദ്ധതി പ്രദേശത്തെ ജനങ്ങളെയും അവരുടെ പാരിസ്ഥിതിക ബന്ധങ്ങളെയും മുഖവിലക്കെടുക്കാതെ നിങ്ങള്‍ പദ്ധതികള്‍ക്ക് അനുമതി നല്‍കി. ജനങ്ങള്‍ എന്താണ് നടപ്പാകണമെന്ന് ആഗ്രഹിക്കുന്നത് എന്ന് ചിന്തിക്കാതെ നിങ്ങള്‍ പണം നിക്ഷേപിക്കുകയായിരുന്നു.’ ഇതുതെന്നയായിരുന്നു നിയാംഗിരിയുടെ കാര്യത്തിലും സംഭവിച്ചത്. വേദാന്ത നിയാംഗിരിക്കുന്നുകള്‍ ഖനനം നടത്തുമ്പോള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും സുപ്രീം കോടതിയും എല്ലാ അര്‍ത്ഥത്തിലും പദ്ധതിക്ക് പിന്തുണ നല്‍കുകയായിരുന്നു. സാമൂഹ്യ-പാരിസ്ഥിതിക പ്രത്യാഘാതം ഒട്ടും വിശകലനം ചെയ്യാതെയും മുഖവിലക്കെടുക്കാതെയുമാണ് ഖനനം ആരംഭിച്ചത്. ഭൂമിയോടും വനത്തോടും വിഭവങ്ങളോടുമുള്ള ജനാധികാരത്തിന് പകരം വെക്കാന്‍ മറ്റൊന്നിനുമാകില്ല. ഞങ്ങള്‍ക്ക് മുമ്പുള്ള മൂന്ന് വിദഗ്ധ സമിതികളും നിയാംഗിരി ഖനനം അനിവാര്യമാണെന്നാണ് വാദിച്ചത്. പക്ഷെ നമ്മള്‍ വികസന നരവംശശാസ്ത്രത്തിന്റെ പരിപ്രേക്ഷ്യത്തില്‍ നിന്നു കൊണ്ട്, ജനങ്ങളുടെ വശത്തുനിന്നുകൊണ്ട് പദ്ധതിയെ നോക്കിക്കാണാന്‍ ശ്രമിച്ചു. പദ്ധതിയെ അതിന്റെ നേട്ടങ്ങള്‍ കൊയ്യുന്നവരുടെ ഭാഗത്തു നിന്ന് നോക്കിക്കാണുമ്പോള്‍ അത് മറ്റൊരു കാഴ്ചയാണ് തരുന്നത്. മറിച്ച് പദ്ധതിയിലൂടെ വേരറക്കപ്പെടുന്നവരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ അത് തീര്‍ത്തും വേറിട്ടൊരു മുഖം നല്‍കുന്നു.
വികസനത്തിന്റെ ഭാവി വിശകലനം ചെയ്യേണ്ടത് ഒരു ബഹുവിധ മാനദണ്ഡത്തിലൂടെ (മള്‍ട്ടി ക്രൈറ്റീരിയ അപ്രോച്ച്) ആയിരിക്കണം. വ്യത്യസ്ത ഘടകങ്ങളെ, സാമൂഹ്യ-സാമ്പത്തിക-പരിസ്ഥിതി- പൈതൃക-ആരോഗ്യ തുടങ്ങി വിവിധ ഘടകങ്ങളെ വിലയിരുത്തിക്കൊണ്ടായിരിക്കണം. അപഗ്രഥിക്കാനുള്ള ഈ രീതിശാസ്ത്രം ലളിതമായ ഒരു പ്രക്രിയയിലൂടെ സ്വായത്തമാക്കാവുന്നതേയുള്ളൂ. ഗവേഷണ വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം സഞ്ചിത ആഘാത അവലോകന രീതിയിലേക്ക് (Cumulative Impact Assesment)േ അവരുടെ അന്വേഷണത്തെ വികസിപ്പിക്കാവുതാണ്.
ഈ അടുത്ത കാലത്ത് ഒരു ഏജന്‍സി ടിസ്സിനെ (Tata Institute of Social Sciences – TISS) സമീപിച്ചു. 56 ഡാമുകള്‍ ഭാഗീരഥി നദിയില്‍ നിര്‍മ്മിക്കാന്‍ പോകുന്നു എന്നാണ് അവര്‍ പറഞ്ഞത്. ഐ.ഐ.ടി റൂര്‍ക്കിയുടെ അഭിപ്രായത്തില്‍ 56 ഡാം തീര്‍ത്തും അനിവാര്യമാണ്. അവര്‍ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയോട് ഒരു പരിസ്ഥിതി ആഘാത പഠനം നടത്താന്‍ ആവശ്യപ്പെട്ടു. നാല് ഡാമുകള്‍ പ്രശ്‌നബാധിതമാണെും ബാക്കി 52 ഡാമുകള്‍ പ്രശ്‌നരഹിതമാണെുന്നുമായിരുന്നു പഠനത്തെ തുടര്‍ന്ന് വന്ന മറുപടി. എന്നാല്‍ നരവംശശാസ്ത്രജ്ഞനെന്ന നിലയില്‍ എന്റെ ജിജ്ഞാസ ആദ്യമാരംഭിക്കുന്ന പദ്ധതി എപ്രകാരമാവും രണ്ടാമത്തെ പദ്ധതിയെ ബാധിക്കുക, അതെങ്ങനെയാണ് തൊട്ടടുത്തതിനെ ബാധിക്കുന്നത് എന്നാണ്? ഇങ്ങനെ ചോദ്യങ്ങള്‍ തുടരവെ ആരുടെ പക്കലും ഉത്തരം ഉണ്ടായിരു്‌റ്ില്ല. ഒരു സഞ്ചിത ആഘാത അവലോകന (Cumulative Impact Assesment)േ രീതിശാസ്ത്രം ഉപയോഗിച്ചല്ലാതെ ഞങ്ങള്‍ക്ക് വിശകലനം നടത്താന്‍ സാധ്യമല്ലായിരുന്നില്ല.
അതിദാരുണമായ ദാര്‍ശനിക ദാരിദ്ര്യം അനുഭവിക്കുന്ന മേഖലയാണ് വികസനം. ഇതിന് വിലനില്‍കേണ്ടിവരുന്നത് സാധാരണക്കാരനും പാര്‍ശ്വവല്‍കൃതരും ഗോത്രജനതയും മറ്റുമാണ്. അതുകൊണ്ടു തന്നെ വികസന സംവാദങ്ങളെ അടിസ്ഥാനപരമായി കീഴ്‌മേല്‍ മറിക്കാനുള്ള അവസരമാണിത്. അത് ജനകേന്ദ്രീകൃതമായ പുത്തന്‍ അറിവുകള്‍ സൃഷ്ടിച്ചുകൊണ്ട് മാത്രമേ സാധ്യമാവൂ. നമ്മുടെ വൈജ്ഞാനിക സമൂഹം ഇത് മനസിലാക്കി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ നമ്മള്‍ തയ്യാറാവണം. കാരണം നമുക്ക് അധീശത്വ വികസന മാതൃകകളെ വെല്ലുവിളിക്കാനന്‍ വിപുലമായ സൈദ്ധാന്തിക അടിത്തറയും രീതിശാസ്ത്രവും ഉണ്ട്. വരാന്‍ പോകുന്ന നാളുകളില്‍ നരവംശശാസ്ത്രജ്ഞര്‍ അഭിമുഖീകരിക്കേണ്ട വെല്ലുവിളികളില്‍ ഒന്നാണിത്.
പരിഭാഷ: മധു നാരായണന്‍, കെ. സന്ദീപ്