വികസനം ആര്‍ക്കുവേണ്ടിയെന്ന് ജനങ്ങള്‍ ചോദിക്കുന്നു.
____________________________
വികസനമെന്ന നാലക്ഷരങ്ങളുടെ മറവില്‍ ജനങ്ങളെ ചവിട്ടിമെതിക്കുന്ന ലാഭക്കൊതിയന്മാരുടെ മുന്നില്‍ ഗവണ്‍മെന്റ് എങ്ങനെയാണ് പ്രതികരിക്കാന്‍ പോകുന്നത്? ആരോടൊപ്പമാണ് ഗവണ്‍മെന്റ് നിലകൊള്ളാന്‍ പോകുന്നത്? താങ്കളുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുദ്ധ്യം ഈ ദിനങ്ങളില്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. കാതിക്കുടത്തെ പാവപ്പെട്ട മനുഷ്യരും അതുതന്നെയാണ് ചോദിക്കുന്നത്. താങ്കള്‍ കമ്പനിയുടെ ലാഭക്കൊതിക്കൊപ്പം നില്ക്കുമോ അതോ ശുദ്ധജലത്തിനും ശുദ്ധവായുവിനും വേണ്ടി ഒരു ജനത നടത്തുന്ന ധര്‍മ്മസമരത്തിനൊപ്പം നില്‍ക്കുമോ?
_____________________________
കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ മുന്നില്‍ നിന്നാണ് ഞാന്‍ ഈ വരികള്‍ എഴുതുന്നത്. താങ്കള്‍ ഇവിടെ വന്ന് ഈ കാഴ്ചകള്‍ ഒന്നു കണ്ടിരുന്നുവെങ്കിലെന്ന്. വായുവും ജലവും മലിനമായി. ജീവിതം പൊറുതിമുട്ടിയ അവസ്ഥയിലാണ് ഇവിടത്തെ മനുഷ്യര്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ കമ്പനി വന്നപ്പോള്‍ വികസനം വരുന്നുവെന്നു കരുതി അതിനെ സ്വാഗതം
കഴിഞ്ഞ ഞായറാഴ്ച ഇവിടെ നടന്നത് ആര്‍ക്കും ന്യായീകരിക്കാനാവാത്ത ഭീകരമായ നരവേട്ടയായിരുന്നു. സമാധാനപരമായി രാവിലെ മുതല്‍ സമരം നടന്ന കമ്പനിപ്പടിക്കല്‍ ടി.എന്‍. പ്രതാപന്‍ എംഎല്‍എയും സാറാ ജോസഫും മോര്‍ ആന്‍ഡ് മോര്‍ ബസേലിയോസ് യാക്കോബ് പ്രഥമന്‍ കാതോലിക്കാ ബാവയുമടക്കം പ്രമുഖ വ്യക്തികള്‍ സന്നിഹിതരായിരുന്നു. വൈകുന്നേരം സ്ത്രീകളെയും കുട്ടികളെയും അറസ്റ്റ് ചെയ്തു നീക്കിയ ശേഷം മുന്‍കൂട്ടി തീരുമാനിച്ചതുപോലെ പോലീസ് ജനങ്ങള്‍ക്കുമേല്‍ ചാടിവീഴുകയായിരുന്നു. അപ്പോള്‍ മുന്നൂറോളം പേരാണ് സമരരംഗത്തുണ്ടായിരുന്നത്. അവരുടെ മൂന്നിരട്ടിയോളം പോലീസുകാരും കമ്പനിയുടെ കാര്യസ്ഥന്മാരും ചേര്‍ന്ന് വിശന്ന ചെന്നായ്ക്കളെപ്പോലെ തങ്ങളെ കടന്നാക്രമിച്ചുവെന്നാണ് ജനങ്ങള്‍ പറഞ്ഞത്. അവരില്‍ പലരേയും ഗുരുതരമായ പരിക്കുകളോടെ ആസ്പത്രികളില്‍ ഞാന്‍ കണ്ടു. തല മുതല്‍ കാല്‍പ്പാദം വരെ ഭീകരമര്‍ദ്ദനമേറ്റ അവരാരും കരഞ്ഞുകൊണ്ടല്ല എന്നോട് സംസാരിച്ചത്.
സ്ത്രീകളോടും കുട്ടികളോടും പോലും പോലീസ് പെരുമാറിയത് അടിമരാജ്യങ്ങളില്‍ ശത്രുസൈന്യം പെരുമാറുംപോലെയായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് കോണ്‍ഗ്രസുകാരും നാല്പതുകളിലും അമ്പതുകളിലും കമ്യൂണിസ്റ്റുകാരും ഇത്തരം പോലീസ്
സ്‌നേഹാദരങ്ങളോടെ
ബിനോയ് വിശ്വം