സെല്ലുലോയിഡിലെ ദലിത് യുവതിയും മലയാളികളും

‘ജാതിവ്യവസ്ഥ രൂക്ഷമായിരുന്ന കാലത്ത്\’ എന്നാണ് റോസിയെക്കുറിച്ചു പറയുന്നവരും എഴുതുന്നവരും അറിയാതെയെങ്കിലും പറയുക. 75 വര്‍ഷം മുമ്പ് റോസി എന്ന ദലിത് യുവതിയോടു കാണിച്ച അവഗണന സിനിമയുടെ വര്‍ത്തമാനകാലത്തും പഴയതുപോലെ, അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ നിലനില്‍ക്കുന്ന ഒരു യാഥാര്‍ഥ്യമാണ്. ഇന്നത്തെ നായന്‍മാര്‍ സ്ക്രീന്‍ വലിച്ചുകീറാത്തതിനു കാരണം ഒറ്റ ദലിത് നടിയും ഇന്ന് മുഖ്യധാരാ സിനിമയുടെ ഭാഗമല്ല എന്നതുതന്നെയാണ്. വാസ്തവത്തില്‍ ജാതിവ്യവസ്ഥ രൂക്ഷമല്ലാത്ത കാലം ഏതാണ്? ഇന്നത്തെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെല്ലാം ദലിതരുടെ സ്ഥാനം 75 വര്‍ഷത്തിനുശേഷവും വലിയ മാറ്റമില്ലാതെ തുടരുന്ന ഒന്നാണ് എന്ന് ആര്‍ക്കാണ് അറിയാത്തത്.

ജാമിഅ യൂനിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച പി കെ റോസി മെമ്മോറിയല്‍ ലക്ചര്‍ രണ്ടു കാര്യങ്ങള്‍കൊണ്ടു പ്രസക്തമാണ്. ഒന്ന്, മലയാള സിനിമയിലെ ആദ്യ നായികയെ ഓര്‍ക്കാന്‍ ഒരുവസരം എന്തുകൊണ്ടും ഉചിതമാണ്. ദലിത് വിഭാഗങ്ങള്‍ക്ക് പൊതുനിരത്തിലൂടെ നടക്കാന്‍പോലും അവകാശമില്ലാതിരുന്ന കാലത്താണ് പി കെ റോസി എന്ന ദലിത് ക്രിസ്ത്യന്‍ യുവതി സിനിമ എന്ന സംരംഭത്തിന്റെ ഭാഗമാവുന്നത്.

 _______________________________________
കേരളത്തിലെ ജാതീയതയ്ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പി കെ റോസി കേരളം വിട്ടുപോയി. അഭ്രപാളികളില്‍ തൊട്ടുകൂടാനാവാത്ത വിഭാഗത്തിലെ ഒരാള്‍, അതും ഒരു സ്ത്രീ നായര്‍സ്ത്രീയായി പുരുഷനോട് പ്രേമസല്ലാപം നടത്തിക്കൊണ്ട് അഭിനയിച്ചതാണ് നായന്‍മാരെ ചൊടിപ്പിച്ചത്. രാജാവിനുപോലും റോസിയെ രക്ഷിക്കാനായില്ല. വിസ്മൃതിയിലായ റോസി വീണ്ടും ചര്‍ച്ചയാവുകയാണ്. കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രത്തോടെ, വിസ്മൃതിയുടെയും നിരാസത്തിന്റെയും പുരാവൃത്തം പൊടിതട്ടിയെടുക്കപ്പെടുകയാണ്.

__________________________________________

1928ല്‍ ജെ സി ഡാനിയേല്‍ എന്ന നാടാര്‍ ക്രിസ്ത്യന്‍ യുവാവ് നിര്‍മിച്ചു സംവിധാനം ചെയ്ത വിഗതകുമാരന്‍ എന്ന ചലച്ചിത്രത്തിന്റെ പ്രദര്‍ശനം ആദ്യദിനം തന്നെ നായന്‍മാര്‍ സ്ക്രീന്‍ വലിച്ചുകീറിയും റോസിക്കും ഡാനിയേലിനും നേരെ അക്രമങ്ങള്‍ അഴിച്ചുവിട്ടും തടസ്സപ്പെടുത്തുകയായിരുന്നു. റോസി പിന്നീട് സിനിമയിലേക്കോ പൊതുസമൂഹത്തിലേക്കോ കടന്നുവന്നില്ല. ഡാനിയേല്‍ പിന്നീട് സിനിമയുമെടുത്തില്ല. കേരളത്തിലെ ജാതീയതയ്ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പി കെ റോസി കേരളം വിട്ടുപോയി. അഭ്രപാളികളില്‍ തൊട്ടുകൂടാനാവാത്ത വിഭാഗത്തിലെ ഒരാള്‍, അതും ഒരു സ്ത്രീ നായര്‍സ്ത്രീയായി പുരുഷനോട് പ്രേമസല്ലാപം നടത്തിക്കൊണ്ട് അഭിനയിച്ചതാണ് നായന്‍മാരെ ചൊടിപ്പിച്ചത്. രാജാവിനുപോലും റോസിയെ രക്ഷിക്കാനായില്ല. വിസ്മൃതിയിലായ റോസി വീണ്ടും ചര്‍ച്ചയാവുകയാണ്. കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രത്തോടെ, വിസ്മൃതിയുടെയും നിരാസത്തിന്റെയും പുരാവൃത്തം പൊടിതട്ടിയെടുക്കപ്പെടുകയാണ്.
\’ജാതിവ്യവസ്ഥ രൂക്ഷമായിരുന്ന കാലത്ത്\’ എന്നാണ് റോസിയെക്കുറിച്ചു പറയുന്നവരും എഴുതുന്നവരും അറിയാതെയെങ്കിലും പറയുക. 75 വര്‍ഷം മുമ്പ് റോസി എന്ന ദലിത് യുവതിയോടു കാണിച്ച അവഗണന സിനിമയുടെ വര്‍ത്തമാനകാലത്തും പഴയതുപോലെ, അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ നിലനില്‍ക്കുന്ന ഒരു യാഥാര്‍ഥ്യമാണ്.
ഇന്നത്തെ നായന്‍മാര്‍ സ്ക്രീന്‍ വലിച്ചുകീറാത്തതിനുകാരണം ഒറ്റ ദലിത് നടിയും ഇന്ന് മുഖ്യധാരാ സിനിമയുടെ ഭാഗമല്ല എന്നതുതന്നെയാണ്. വാസ്തവത്തില്‍ ജാതിവ്യവസ്ഥ രൂക്ഷമല്ലാത്ത കാലം ഏതാണ്? ഇന്നത്തെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെല്ലാം ദലിതരുടെ സ്ഥാനം 75 വര്‍ഷത്തിനുശേഷവും വലിയ മാറ്റമില്ലാതെ തുടരുന്ന ഒന്നാണ് എന്ന് ആര്‍ക്കാണ് അറിയാത്തത്. ഇന്നും ദലിത് യുവതികളെ ജീവിക്കാന്‍ സമൂഹം അനുവദിക്കുന്നില്ല. കണ്ണൂരിലെ ഓട്ടോഡ്രൈവറായിരുന്ന ചിത്രലേഖയുടെ ഏക വരുമാനമാര്‍ഗമായിരുന്ന ഓട്ടോ ഒ.ബി.സിക്കാരായ ചില സി.പി.എം പ്രവര്‍ത്തകര്‍ കത്തിച്ച സംഭവം നടക്കുന്നത് 1930ല്‍ അല്ല, 75 വര്‍ഷങ്ങള്‍ക്കിപ്പുറം 2005ലാണ്. സ്വന്തം നാട്ടില്‍നിന്നു പലായനം ചെയ്ത ചിത്രലേഖ ഇന്ന് മറ്റൊരു ഗ്രാമത്തില്‍ ജീവനും മാനവും നഷ്ടപ്പെടുമെന്ന ഭീതിയില്‍ വാടകവീട്ടിലാണു കഴിയുന്നത്.

ഇന്നും സി.ഐ.ടി.യു പ്രവര്‍ത്തകരുമായി പ്രശ്നത്തില്‍ കഴിയുന്ന ചിത്രലേഖയ്ക്ക് ജീവിതം എല്ലാ ദിവസവും ഒരു സമരമാണ്; ജാതിക്കോയ്മയ്ക്കെതിരേയുള്ള സമരം. കണ്ണൂരില്‍ ഏത്രയോ ദലിത് യുവതികള്‍ക്ക് തങ്ങളുടെ ഉപജീവനമാര്‍ഗമായ ഓട്ടോ ഓടിക്കല്‍ ഇതിനകം നിര്‍ത്തേണ്ടിവന്നു. ഇവിടംകൊണ്ടു തീരുന്നതല്ല ദലിത് സ്ത്രീകളോട് പൊതുസമൂഹത്തിന്റെ അക്രമങ്ങള്‍. ഇന്നും ദലിത്-മുസ്ലിം സ്ത്രീകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന മാന്യതയും ഇടവും ഇവിടെ അനുവദിച്ചുനല്‍കുന്നില്ല.
മാധ്യമപ്രവര്‍ത്തകരായ ചേലങ്ങാട്ട് ഗോപാലകൃഷ്ണനും വിനു എബ്രഹാമും പി കെ റോസിയെ കണ്ടെത്താന്‍ ശ്രമിക്കുകയും പിന്നീട് പുസ്തകം എഴുതുകയും ചെയ്തവരാണ്. എങ്കിലും ഇന്നു പി കെ റോസിയെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടെങ്കില്‍ ദലിത് പ്രവര്‍ത്തകനായ കുന്നുകുഴി മണിയുടെയും അദ്ദേഹവുമായി ബന്ധപ്പെട്ട ദലിത് സംഘടനകളുടെയും നിരന്തര പരിശ്രമങ്ങളുടെ ഫലമാണത്. അങ്ങനെയാണ് പി കെ റോസിയെ മലയാള സിനിമാചരിത്രത്തില്‍ രേഖപ്പെടുത്തുന്നത്.

അന്ന് റോസിയെ കേരളത്തില്‍നിന്ന് ആട്ടിയോടിച്ചത് കാണിക്കുന്നത് മലയാളത്തിന്റെ ‘പുരോഗമന’ ചിന്താഗതിയെയാണ്. ഒരു കീഴാളസ്ത്രീയുടെ മേലെ നടത്തിയ അക്രമങ്ങള്‍ കൈയുംകെട്ടി നിന്നു കാണുകയായിരുന്നു മലയാളനാട്ടിലെ മേലാളക്കോമരങ്ങള്‍. (പി കെ റോസി മെമ്മോറിയല്‍ ലക്ചര്‍, നവംബര്‍ 2012, കെ കെ ബാബുരാജ്).
മുഖ്യധാരാ മാധ്യമങ്ങളാണു ചരിത്രം രേഖപ്പെടുത്തുന്നത്. അതില്‍ ദലിതന്റെ പ്രാതിനിധ്യം എന്നും കുറവായിരിക്കും. എന്നാല്‍, അത്തരം രേഖപ്പെടുത്തലുകളിലൂടെ നടക്കുന്നത് അവരുടെ തന്നെ രാഷ്ട്രീയത്തെ മുന്നിലേക്കു കൊണ്ടുവരുകയാണ്. ഉദാഹരണത്തിന് മലയാള സിനിമയിലെ ജാതീയതയെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന സമയമാണിത്. എന്നാല്‍, മുഖ്യധാരാ മാഗസിനുകളായ മാതൃഭൂമിയും മലയാളവും അത്തരം ലേഖനങ്ങളൊന്നും പ്രസിദ്ധീകരിച്ചില്ല. മുഖ്യധാരാ ബുദ്ധിജീവിയായ സി എസ് വെങ്കിടേശ്വരനും ഈ വിഷയത്തില്‍ ഒന്നനങ്ങിയതുപോലുമില്ല. ദലിത്-ബഹുജന-മുസ്ലിം നേതൃത്വത്തിലുള്ള ചെറുകിട ബ്ളോഗുകളും ഓണ്‍ലൈന്‍ മാഗസിനുകളുമാണ് മലയാള സിനിമയിലെ ജാതീയതയെ പൊളിച്ചെഴുതാന്‍ ധൈര്യം കാണിച്ചത്.
ഈ അവസരത്തിലാണ് സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ വിഗതകുമാരനും പി കെ റോസിയും വീണ്ടും ചര്‍ച്ചയാവുന്നത്. അതിനിടെ പകുതി നൂറ്റാണ്ടാണ് നമ്മുടെ പക്കല്‍നിന്നു നഷ്ടമായത്. ഈ ചിത്രം കണ്ട ദലിത് പ്രവര്‍ത്തകരുടെ ഫെയ്സ്ബുക്കിലെ സജീവ ചര്‍ച്ചകള്‍ ശ്രദ്ധിച്ചാലറിയാം സെല്ലുലോയ്ഡ് എന്ന ചിത്രം നിര്‍മിച്ചതിലെ ജാതീയത.

  _______________________________________
മലയാള സിനിമയിലെ ജാതീയതയെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന സമയമാണിത്. എന്നാല്‍, മുഖ്യധാരാ മാഗസിനുകളായ മാതൃഭൂമിയും മലയാളവും അത്തരം ലേഖനങ്ങളൊന്നും പ്രസിദ്ധീകരിച്ചില്ല. മുഖ്യധാരാ ബുദ്ധിജീവിയായ സി എസ് വെങ്കിടേശ്വരനും ഈ വിഷയത്തില്‍ ഒന്നനങ്ങിയതുപോലുമില്ല. ദലിത്-ബഹുജന-മുസ്ലിം നേതൃത്വത്തിലുള്ള ചെറുകിട ബ്ളോഗുകളും ഓണ്‍ലൈന്‍ മാഗസിനുകളുമാണ് മലയാള സിനിമയിലെ ജാതീയതയെ പൊളിച്ചെഴുതാന്‍ ധൈര്യം കാണിച്ചത്.
_______________________________________

പ്രമുഖ ദലിത് പ്രവര്‍ത്തകനും എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ എ എസ് അജിത്കുമാര്‍ സെല്ലുലോയ്ഡ് കണ്ടതിനുശേഷം എഴുതിയ ഫെയ്സ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് താഴെപ്പറയുന്ന പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുന്നു:
\”മലയാള സിനിമയില്‍ അന്നു ജാതീയതയുണ്ടായിരുന്നു, പക്ഷേ, ഇന്നതില്ല. ജാതീയത എന്നത് ചില നായര്‍മാടമ്പിമാരുടെ പ്രശ്നമായിരുന്നു, ഒരു പ്രത്യേക സാമൂഹികവ്യവസ്ഥയുടെ ഭാഗമായിരുന്നില്ല. നായന്‍മാര്‍ പുരോഗമിച്ചപ്പോള്‍ എല്ലാം മാറി. പണ്ട് ചില പ്രത്യേക സാഹചര്യത്തില്‍ ദലിത് പെണ്‍കുട്ടി നായര്‍ സ്ത്രീയായി വേഷമിട്ടെങ്കില്‍, ഇന്ന് സെല്ലുലോയ്ഡ് എന്ന ചിത്രത്തില്‍ ചെയ്തതുപോലെ ഉയര്‍ന്ന ജാതിയിലെ വെളുത്ത പെണ്‍കുട്ടിയെ നമുക്ക് നായര്‍ പെണ്‍കുട്ടിയാക്കാം.\’\’
മറ്റൊരു ദലിത് പ്രവര്‍ത്തകനും ഡോക്യുമെന്ററി നിര്‍മാതാവും സംവിധായകനുമായ രൂപേഷ്കുമാര്‍ പറയുന്നത്: 1930കളില്‍ ഒരു ദലിത് ക്രിസ്ത്യന്‍ യുവതി ജാതിക്കോമരങ്ങളുടെ കൈയില്‍നിന്നു പീഡനങ്ങള്‍ ഏറ്റുവാങ്ങി തമിഴ്നാട്ടിലേക്കു കുടിയേറിയെങ്കില്‍ ഇന്ന് സെല്ലുലോയ്ഡ് ഇവളെ സ്ക്രീനിലേക്ക് തിരിച്ചുകൊണ്ടുവന്ന് വീണ്ടും കൊല്ലുകയാണ്.
രൂപേഷ് അങ്ങനെ ചിന്തിക്കുന്നത് മറ്റൊന്നുംകൊണ്ടല്ല. പി കെ റോസിയെക്കുറിച്ച് വിനു എബ്രഹാം എഴുതിയ നഷ്ടനായിക എന്ന കൃതിയെ ആസ്പദമാക്കിയാണ് സെല്ലുലോയ്ഡ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍, ചിത്രത്തില്‍ പി കെ റോസിക്ക് പകരം പൃഥ്വിരാജിന്റെ ജെ സി ഡാനിയേലിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. മാത്രമല്ല, പി കെ റോസിയെ സ്വയം കാര്യങ്ങള്‍ തീരുമാനിക്കാനറിയാത്ത, സവര്‍ണരുടെ ഭീഷണിക്കു വഴങ്ങി നാടുവിടുന്ന സ്ത്രീയായിട്ടാണു ചിത്രീകരിച്ചിരിക്കുന്നത്. ഇവിടെയാണ് ആ ചോദ്യം പ്രസക്തമാവുന്നത്. കേരളം ഇന്നും 100 വര്‍ഷത്തിനു മുമ്പുള്ളതുപോലെത്തന്നെയാണോ? ഒരു ദലിത് യുവതിക്ക് ഇന്ന് നായര്‍ യുവതിയായി അഭിനയിക്കാനാവുമോ?
അതറിയണമെങ്കില്‍, ഇന്നത്തെ മലയാളം സിനിമയിലെ ജാതിയും പുരുഷമേധാവിത്വവും സംബന്ധിച്ച് അറിയണം. അക്രമാസക്തമായ ഭൂതകാലം മുതല്‍ ജാതീയതയില്ലെന്ന് അവകാശപ്പെടുന്ന മലയാള സിനിമയുടെ ന്യൂ ജനറേഷന്‍ കാലഘട്ടം വരെ ദലിത് സ്ത്രീകളെ എങ്ങനെയാണ് മലയാള സിനിമ ചിത്രീകരിക്കുന്നതെന്നും സിനിമയില്‍ അവരെ എങ്ങനെയൊക്കെ ഇടപെടീക്കുന്നെന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. അതിനുമുമ്പ് ചില കാര്യങ്ങള്‍കൂടി അറിയണം. പി കെ റോസിയെ എങ്ങനെയാണ് കേരളം വരവേറ്റതെന്നു നോക്കാം. പി കെ റോസി എന്ന നടിയെ മാഗസിനുകളിലും നോവലുകളിലും അക്കാദമിക പഠനങ്ങളിലും എന്നുവേണ്ട മുഖ്യധാരയില്‍ എഴുതപ്പെട്ട എല്ലായിടത്തും അവരുടെ വ്യക്തിത്വം ദലിത് സ്ത്രീ എന്ന വര്‍ണനയില്‍ മുങ്ങിപ്പോയി. അവരെക്കുറിച്ച് ഒരു ഫിലിം മാഗസിനില്‍ ആദ്യമായി വന്ന ലേഖനത്തിനു നല്‍കിയ തലക്കെട്ടുതന്നെ \’ആദ്യ നായിക തിരുവനന്തപുരത്തെ പുല്ലുകച്ചവടക്കാരി\’ എന്നായിരുന്നു. ആ തലക്കെട്ട് അതിന്റെ കര്‍ത്തവ്യം നിര്‍വഹിച്ചു എന്നുവേണം കരുതാന്‍. കാരണം, ഇന്നുവരെ റോസി അങ്ങനെത്തന്നെയാണ് അറിയപ്പെടുന്നത്. കൂടാതെ ജീവിക്കാന്‍ വകയില്ലാതെ കഴിഞ്ഞിരുന്ന ഒരു ദലിത് യുവതിയെ കണ്െടത്തി സിനിമയില്‍ അഭിനയിപ്പിച്ചെന്നും അതു നായന്‍മാര്‍ക്ക് അനിഷ്ടമായെന്നും അതുകൊണ്ട് അവര്‍ തിരശ്ശീല കീറുകയും പീഡനം സഹിക്കവയ്യാതെ വീടുവിട്ട റോസിയെ ഉന്നതജാതിക്കാരനായ ഒരാള്‍ വിവാഹംകഴിച്ചതായുമുള്ള കഥയും അകമ്പടിയായി എത്തി. പിന്നീടുള്ള കാലമത്രയും തമിഴ് ബ്രാഹ്മണസ്ത്രീയായി കഴിഞ്ഞെന്നുമാണ് കഥ.
എന്നാല്‍, ഈ കഥകളിലൊന്നും എഴുതപ്പെടാത്ത ചില കാര്യങ്ങളുണ്ട് റോസിയെക്കുറിച്ച്. ജെ സി ഡാനിയേലിന്റെ വിഗതകുമാരനില്‍ അഭിനയിക്കുന്നതിനു മുമ്പേ അവര്‍ നാടോടി തിയേറ്ററിന്റെ ഭാഗമായിരുന്നു. തമിഴ് നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ ദലിത് വിഭാഗങ്ങള്‍ അവതരിപ്പിച്ചിരുന്ന കാക്കാരശ്ശി എന്ന നാടന്‍ നൃത്തകലയും അവതരിപ്പിച്ചിട്ടുണ്ട്. അതും അക്കാലത്ത് പുരുഷന്‍മാരാണ് കാക്കാരശ്ശിയില്‍ സ്ത്രീകളുടെ ഭാഗം അഭിനയിച്ചിരുന്നത്. അത്തരം ഒരു ഭൂമികയില്‍നിന്നാണ് പി കെ റോസി എന്ന നടി ഡാനിയേലിന്റെ ചിത്രത്തിലെത്തുന്നത്. എന്നാല്‍, ഈ വിവരങ്ങളെല്ലാം എല്ലായിടത്തും സൌകര്യപൂര്‍വം മറക്കുകയായിരുന്നു മുഖ്യധാരാ മാധ്യമങ്ങള്‍.

പി കെ റോസി ഒരു പ്രതീകമാണ്- ഉന്നതകുലജാതരുടെ ഭൂമിയിലേക്കു കടക്കാന്‍ ധൈര്യപ്പെട്ടാല്‍ ചരിത്രത്തില്‍നിന്നുതന്നെ തിരസ്കൃതമാക്കപ്പെടുന്ന ദലിതന്റെ പ്രതീകം.
റോസി ഒരു ദലിത് പെണ്ണാണ് എന്നതും അവളാണ് നായര്‍സ്ത്രീയുടെ വേഷമിട്ട് സവര്‍ണരെ അവഹേളിച്ചത് എന്നതുംകൊണ്ടാണ് അവര്‍ ഇത്രയധികം ക്രൂശിക്കപ്പെട്ടത്. അല്ലാതെ, അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ സ്ത്രീകള്‍ സദാചാരമൂല്യങ്ങളുള്ളവര്‍ ആയിരിക്കണമെന്ന വാശിയില്‍നിന്നായിരുന്നില്ല എന്ന തിരിച്ചറിവാണ് പി കെ റോസിയെ ഓര്‍ക്കുന്നത് പ്രസക്തമാവുന്നതിന്റെ രണ്ടാമത്തെ കാരണം. വിഗതകുമാരന്‍ ഇറങ്ങി വെറും അഞ്ചുവര്‍ഷത്തിനുള്ളിലാണ് മാര്‍ത്താണ്ഡവര്‍മ എന്ന ചിത്രം പുറത്തിറങ്ങുന്നത്. അതില്‍ അഭിനയിച്ച സ്ത്രീ ഒരു സവര്‍ണകുടുംബത്തിലെ അംഗമായിരുന്നു. സദാചാരമൂല്യമായിരുന്നു അന്നത്തെ പ്രശ്നമെങ്കില്‍ എന്തുകൊണ്ട് അവരും അതിനുശേഷം മലയാളസിനിമയില്‍ നായികമാരായി വന്നവരും ആക്രമിക്കപ്പെട്ടില്ല?

_______________________________________
പി കെ റോസി ഒരു പ്രതീകമാണ്- ഉന്നതകുലജാതരുടെ ഭൂമിയിലേക്കു കടക്കാന്‍ ധൈര്യപ്പെട്ടാല്‍ ചരിത്രത്തില്‍നിന്നുതന്നെ തിരസ്കൃതമാക്കപ്പെടുന്ന ദലിതന്റെ പ്രതീകം. റോസി ഒരു ദലിത് പെണ്ണാണ് എന്നതും അവളാണ് നായര്‍സ്ത്രീയുടെ വേഷമിട്ട് സവര്‍ണരെ അവഹേളിച്ചത് എന്നതുംകൊണ്ടാണ് അവര്‍ ഇത്രയധികം ക്രൂശിക്കപ്പെട്ടത്. അല്ലാതെ, അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ സ്ത്രീകള്‍ സദാചാരമൂല്യങ്ങളുള്ളവര്‍ ആയിരിക്കണമെന്ന വാശിയില്‍നിന്നായിരുന്നില്ല എന്ന തിരിച്ചറിവാണ് പി കെ റോസിയെ ഓര്‍ക്കുന്നത് പ്രസക്തമാവുന്നതിന്റെ രണ്ടാമത്തെ കാരണം.
 _______________________________________

പാശ്ചാത്യരില്‍നിന്നു കടംകൊള്ളുകയും സവര്‍ണഹിന്ദുക്കളാല്‍, പ്രത്യേകിച്ചും നായന്മാരാല്‍, നിലനിര്‍ത്തപ്പെടുകയും ചെയ്യുന്ന ഒന്നാണ് മലയാളസിനിമ. കേരളത്തിന്റെ ആധുനികതയില്‍ സവര്‍ണഹിന്ദുക്കള്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നത് മലയാളസിനിമയിലൂടെയാണ്.
തങ്ങളും മോഡേണ്‍ ആണെന്നു കാണിക്കുന്നതിനിടയില്‍ ജാതീയമായ വേര്‍തിരിവുകള്‍ ഇല്ലാതാക്കിയെന്നും പണ്ടുണ്ടായിരുന്ന തൊട്ടുകൂടായ്മ തരണംചെയ്തുവെന്നും മലയാള സിനിമ സ്വയം വിചാരിക്കാന്‍ തുടങ്ങി. അതു പുതിയ സാമൂഹിക നിയമനിര്‍മാണ സംവിധാനമായി. ആധുനികസമൂഹത്തിന്റെ മനുവായി. തങ്ങളുടെ പ്രതിച്ഛായ മികച്ചതാക്കിക്കൊണ്ടിരിക്കാന്‍ മലയാളസിനിമയെ സവര്‍ണര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. മാര്‍ത്താണ്ഡവര്‍മയുടെ കാലം മുതല്‍ സ്ക്രീനിലൂടെ സവര്‍ണരുടെ വസ്ത്രം, ഭക്ഷണം, കാഴ്ച, കല എന്നുവേണ്ട, അവരുടേതായ എല്ലാം പൊതുസമൂഹത്തിനായി സംഭാവന ചെയ്യാന്‍ മലയാളസിനിമയ്ക്കായി.
നല്ലവരായിരിക്കുക, നല്ല പൌരനായിരിക്കുക, ക്രിയാത്മകമായിരിക്കുക, ബുദ്ധിയുള്ളവരായിരിക്കുക, മിടുക്കരായിരിക്കുക, പുരോഗമന ചിന്താഗതിയുള്ളവരായിരിക്കുക എന്നൊക്കെ പറഞ്ഞാല്‍ നായരായിരിക്കുക എന്നതായി പിന്നീടങ്ങോട്ട്. അങ്ങനെയൊരു സാഹചര്യത്തില്‍ നായര്‍സ്ത്രീയുടെ വേഷമിട്ട പി കെ റോസിയെ ആര്‍ക്കാണു സഹിക്കാനാവുക? അന്നത്തെ കാലത്ത് ദലിത് പുരുഷനുപോലും പൊതുമണ്ഡലത്തില്‍ സ്ഥാനമില്ലായിരുന്നുവെന്നും ഓര്‍ക്കണം. അപ്പോഴാണ് ഒരു ദലിത് യുവതി തങ്ങളെ വെല്ലുവിളിച്ചുകൊണ്ട് സിനിമയില്‍ എത്തുന്നത്. ദലിത് സ്ത്രീശരീരങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് സവര്‍ണര്‍ വിശ്വസിച്ചിരുന്നത് അവയെ തങ്ങളുടെ ലൈംഗികാവശ്യത്തിനു വേണ്ടി ഉപയോഗിച്ചിരുന്നപ്പോഴാണ്.
റോസിയുടെ പിന്മാറ്റത്തോടെ മലയാളസിനിമയില്‍ അഭിനയിക്കാന്‍ ചില നായര്‍, ബ്രാഹ്മണ, സിറിയന്‍ ക്രിസ്ത്യാനി പെണ്ണുങ്ങള്‍ മുന്നോട്ടുവന്നു. തുടക്കത്തില്‍ ഉന്നതകുലജാതകളുടെ വേഷംകെട്ടിക്കാന്‍ തമിഴില്‍നിന്നും നടിമാരെ കൊണ്ടുവന്നിരുന്നു. പിന്നീടാണ് സുറിയാനികളായ മിസ് കുമാരിയും തുടര്‍ന്ന് ഷീലയും രംഗത്തെത്തുന്നത്. പിന്നീടങ്ങോട്ട് നമ്മുടെ നായര്‍-നമ്പ്യാര്‍ സഹോദരികളായ രാഗിണി, പത്മിനി, കലാമണ്ഡലത്തില്‍ പഠിച്ച ജയഭാരതി, സീമ എന്നിവര്‍ മലയാളസ്ക്രീനുകളില്‍ നിറഞ്ഞുനിന്നു. സീമയ്ക്കുശേഷം വന്ന അംബിക, ശോഭന, രേവതി, ഉര്‍വശി, കാര്‍ത്തിക, പാര്‍വതി എന്നിവരിലൂടെ മലയാളസിനിമയിലെ നായിക പോസ്റ്റ് നായര്‍ സ്ത്രീകളുടെ കുത്തകയാവുകയായിരുന്നു. ഏതാനും ദശകങ്ങള്‍ക്കുശേഷം തങ്ങളുടെ ജാതിയിലെ സവര്‍ണസൂചകങ്ങള്‍ ചേര്‍ത്ത് നടിമാര്‍ തങ്ങളുടെ പേരുകള്‍ ഭംഗിയാക്കി. ഉദാഹരണത്തിന് മഞ്ജുവാര്യര്‍, സംയുക്താ വര്‍മ, നവ്യാനായര്‍, നിത്യാ മേനോന്‍, കാര്‍ത്തിക നായര്‍. മാത്രമല്ല, തങ്ങളുടെ ജാതി ഉറക്കെ പ്രഖ്യാപിച്ച് ഇവര്‍തന്നെയാണു ദലിത് സ്ത്രീയുടെ വേഷമിടുന്നത് എന്നതും ശ്രദ്ധേയമാണ്. മലയാളസിനിമയില്‍ ശ്രദ്ധേയമായ ഒരു നായികാപദവിയില്‍ ദലിത് വിഭാഗത്തില്‍നിന്ന് ഒറ്റയാളെയും നമുക്കു കണ്ടെത്താനാവില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ സവര്‍ണപേരിട്ട് തങ്ങളുടെ ഐഡന്റിറ്റി ഒളിപ്പിച്ചുകഴിയുന്നവരുമുണ്ട്. റോസിക്കുണ്ടായ അനുഭവം വര്‍ഷങ്ങളായിട്ടും തുടരുന്ന പ്രക്രിയയായതുകൊണ്ട് ചിലര്‍ക്കൊക്കെ അങ്ങനെ തുടര്‍ന്നേ പറ്റൂ. മാത്രമല്ല, പി കെ റോസിയോടൊപ്പം മലയാളസിനിമയില്‍നിന്ന് എന്നന്നേക്കുമായി നാടുകടത്തപ്പെട്ടത് ദലിത് സ്ത്രീ തന്നെയാണ്.

  _______________________________________

റോസിയുടെ പിന്മാറ്റത്തോടെ മലയാളസിനിമയില്‍ അഭിനയിക്കാന്‍ ചില നായര്‍, ബ്രാഹ്മണ, സിറിയന്‍ ക്രിസ്ത്യാനി പെണ്ണുങ്ങള്‍ മുന്നോട്ടുവന്നു. തുടക്കത്തില്‍ ഉന്നതകുലജാതകളുടെ വേഷംകെട്ടിക്കാന്‍ തമിഴില്‍നിന്നും നടിമാരെ കൊണ്ടുവന്നിരുന്നു. പിന്നീടാണ് സുറിയാനികളായ മിസ് കുമാരിയും തുടര്‍ന്ന് ഷീലയും രംഗത്തെത്തുന്നത്. പിന്നീടങ്ങോട്ട് നമ്മുടെ നായര്‍-നമ്പ്യാര്‍ സഹോദരികളായ രാഗിണി, പത്മിനി, കലാമണ്ഡലത്തില്‍ പഠിച്ച ജയഭാരതി, സീമ എന്നിവര്‍ മലയാളസ്ക്രീനുകളില്‍ നിറഞ്ഞുനിന്നു. സീമയ്ക്കുശേഷം വന്ന അംബിക, ശോഭന, രേവതി, ഉര്‍വശി, കാര്‍ത്തിക, പാര്‍വതി എന്നിവരിലൂടെ മലയാളസിനിമയിലെ നായിക പോസ്റ്റ് നായര്‍ സ്ത്രീകളുടെ കുത്തകയാവുകയായിരുന്നു.
______________________________________

കഴിഞ്ഞ പത്തുവര്‍ഷമേ ആയിട്ടുള്ളൂ ഒ.ബി.സിക്കാരിയായ ഒരു നായികയെ മലയാളം അംഗീകരിക്കാന്‍ തുടങ്ങിയിട്ട്. കാവ്യാമാധവന്‍ ജനനം കൊണ്ട് ചാലിയര്‍ ജാതിയില്‍പ്പെടുന്നു. ഏതൊരു നായര്‍ സ്ത്രീയേക്കാളും സൌന്ദര്യവതിയാണു കാവ്യ. അതുതന്നെയാണ് സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ കാവ്യക്കായത്. തന്റെ നായര്‍ പ്രതിച്ഛായകൊണ്ട് സിനിമയില്‍ നിലനിന്നുപോയ ഈഴവ നടിയാണ് സംവൃതാ സുനില്‍. എങ്കിലും കരിയറിന്റെ ആദ്യഘട്ടങ്ങളില്‍ ഒട്ടും പ്രാധാന്യമില്ലാത്ത റോളുകളായിരുന്നു സംവൃതയ്ക്കു ലഭിച്ചിരുന്നത്. ഹാസ്യകഥാപാത്രമായ ഈഴവനായ ബാഹുലേയന്റെ മകളുടെ വേഷം സംവൃതയ്ക്ക് ഒട്ടേറെ പ്രശംസകള്‍ നേടിക്കൊടുത്തു. അതില്‍ അവര്‍ക്ക് ഒരു പ്രതിനായികയുടെ വേഷമായിരുന്നു. ബാക്ക് വേഡ് വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കു പ്രതിനായികയുടെ വേഷമായിരുന്നു മിക്ക ചിത്രങ്ങളിലും സംവിധായകര്‍ കണ്ടുവച്ചിരുന്നത്.

2012ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ റീമ കല്ലിങ്കല്‍ പകുതി ദലിതും പകുതി ഈഴവയുമാണ്. റീമ അവതരിപ്പിച്ച മിക്ക കഥാപാത്രങ്ങളും പ്രതിനായികാ ഇമേജാണ് അവര്‍ക്ക് ഉണ്ടാക്കിക്കൊടുത്തത്. പരസ്യമായി മദ്യപിക്കുകയും ലൈംഗികതയെക്കുറിച്ചു തുറന്നുപറച്ചിലുകള്‍ നടത്തുകയും ചെയ്യുന്നവളായി സിനിമ അവരെ ചിത്രീകരിച്ചു.
മുസ്ലിം പരിസരത്തുനിന്നു ചിലര്‍ നടിമാരായി തിളങ്ങി- നദിയാ മൊയ്തു, സുരേഖ എന്നിവര്‍. എന്നാല്‍, വര്‍ത്തമാന മലയാളസിനിമയില്‍ മുസ്ലിംകളുടെ വേഷമിടുന്നത് വടക്കേ ഇന്ത്യയില്‍നിന്നുള്ളവരാണ്. ഉദാഹരണത്തിന്, തട്ടത്തിന്‍ മറയത്ത് ഈ ഭൂമിയില്‍നിന്നുള്ളതല്ല എന്ന ഫീലുണ്ടാക്കാന്‍ ആ വേഷത്തിനായി. തങ്ങളുടെ മുസ്ലിം ഐഡന്റിറ്റി മാറ്റിവച്ച് ഒരു അപ്പര്‍കാസ്റ്റ് സെറ്റപ്പിലേക്ക് വരുന്നവരെയാണ് ഇന്നു മലയാളസിനിമയ്ക്ക് ആവശ്യം. കാണുമ്പോഴും കേള്‍ക്കുമ്പോഴും മനസ്സിലാക്കാം, ആ ആവശ്യം സെക്യുലര്‍ എന്ന മനോഭാവത്തില്‍ നിന്നു വരുന്നതല്ലെന്നും മലയാളസിനിമ കൈയാളുന്ന പ്രമാണിമാരുടെ ജാതിബോധമാണെന്നും. മലയാളസിനിമയില്‍ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗം ആദിവാസിസ്ത്രീകളാണ്. അവര്‍ ഇല്ല എന്നുതന്നെ വേണം കരുതാന്‍. ഉണ്ടെങ്കിലോ, അതിയായ ലൈംഗികതൃഷ്ണയുള്ള വേലക്കാരികളുടെ വേഷമായിരിക്കും അത്.
ഇവിടെ ചില കാര്യങ്ങള്‍ കൂടി നാം ഓര്‍ക്കേണ്ടതുണ്ട്. ഏറ്റവും നല്ല സ്ത്രീ എന്നാല്‍ നായര്‍സ്ത്രീയാണ് എന്നാണു മലയാളസിനിമ പറയുന്നത്. അവര്‍ ജനിച്ചത് മുതല്‍ മരിക്കുന്നത് വരെ പരിശുദ്ധിയുള്ളവളായിരിക്കും, കന്യകയായിരിക്കും, മാലാഖയായിരിക്കും. ലൈംഗികവും സാമൂഹികവുമായുള്ള സദാചാരത്തിന്റെ എല്ലാ ലക്ഷ്മണരേഖകളും അവള്‍ അനുസരിക്കും. എന്നാല്‍, ചിത്രത്തില്‍ ദലിത് സ്ത്രീയെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവള്‍ വെറും പോക്ക് കേസായിരിക്കും. ഉദാഹരണത്തിന് കള്ളിച്ചെല്ലമ്മയിലെ ദലിത്യുവതി, അനുഭവങ്ങള്‍ പാളിച്ചകളിലെ ഒ.ബി.സി യുവതി, കുട്ടിക്കുപ്പായത്തിലെ മുസ്ലിം സ്ത്രീ (എല്ലാ റോളും അഭിനയിച്ചത് ഷീല) എന്നിവരെയെല്ലാം എടുത്താല്‍ ലൈംഗികതയുടെ എല്ലാ അതിരുകളും അവര്‍ ലംഘിക്കുന്നു, സദാചാരം അവര്‍ക്കു പുല്ലാണ്, വിവാഹപൂര്‍വബന്ധത്തിലാണ് അവര്‍ക്കു താല്‍പ്പര്യമെന്നൊക്കെ കാണാം. നായര്‍ സ്ത്രീകളെപ്പോലെ പരിശുദ്ധിയൊന്നും ഇവര്‍ക്കില്ല.

 _______________________________________

മലയാളസിനിമയില്‍ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗം ആദിവാസിസ്ത്രീകളാണ്. അവര്‍ ഇല്ല എന്നുതന്നെ വേണം കരുതാന്‍. ഉണ്ടെങ്കിലോ, അതിയായ ലൈംഗികതൃഷ്ണയുള്ള വേലക്കാരികളുടെ വേഷമായിരിക്കും അത്. ഇവിടെ ചില കാര്യങ്ങള്‍ കൂടി നാം ഓര്‍ക്കേണ്ടതുണ്ട്. ഏറ്റവും നല്ല സ്ത്രീ എന്നാല്‍ നായര്‍സ്ത്രീയാണ് എന്നാണു മലയാളസിനിമ പറയുന്നത്. അവര്‍ ജനിച്ചത് മുതല്‍ മരിക്കുന്നത് വരെ പരിശുദ്ധിയുള്ളവളായിരിക്കും, കന്യകയായിരിക്കും, മാലാഖയായിരിക്കും. ലൈംഗികവും സാമൂഹികവുമായുള്ള സദാചാരത്തിന്റെ എല്ലാ ലക്ഷ്മണരേഖകളും അവള്‍ അനുസരിക്കും. എന്നാല്‍, ചിത്രത്തില്‍ ദലിത് സ്ത്രീയെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവള്‍ വെറും പോക്ക് കേസായിരിക്കും.
_______________________________________

ഇന്നത്തെ ന്യൂജനറേഷന്‍ ചിത്രങ്ങളായ 22 ഫിമെയില്‍ കോട്ടയം, ചാപ്പാകുരിശ്, ഡയമണ്ട് നെക് ലസ്, അന്നയും റസൂലുമൊക്കെ പരിശോധിച്ചാല്‍ കാണാന്‍ കഴിയും, കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കുന്നത് അവര്‍ ജീവിക്കുന്ന പരിസരങ്ങളില്‍നിന്നുള്ളവരല്ല എന്ന്. അസാധ്യമായ തൊലിവെളുപ്പും സൌന്ദര്യവും ഉയരവുമുള്ള സ്ത്രീയാണ് അന്നയും റസൂലും എന്ന ചിത്രത്തില്‍ ഒരു സെയില്‍സ് ഗേളിനെ അവതരിപ്പിക്കുന്നത്. തനിക്കു ചുറ്റും നില്‍ക്കുന്ന കറുത്ത തൊലിയുള്ള സഹപ്രവര്‍ത്തകരില്‍നിന്ന് അന്ന വേറിട്ടുനില്‍ക്കുന്നു, ഒരു സൌന്ദര്യമല്‍സരത്തിലെ വിജയിയെപ്പോലെ.
ഗതകാലത്തിലേക്കു നോക്കി നെടുവീര്‍പ്പിട്ടതുകൊണ്ടായില്ല. ഇപ്പോഴും നിലനില്‍ക്കുന്ന ഒരു യാഥാര്‍ഥ്യത്തെ നാം തിരിച്ചറിയേണ്ടതുണ്ട്. സവര്‍ണസിനിമകളുടെ പരിധി ലംഘിച്ചുകൊണ്ട് ഒരു യഥാര്‍ഥ ദലിത്-പിന്നാക്ക-മുസ്ലിം പ്രാതിനിധ്യം നമുക്കു സിനിമയില്‍ കൊണ്ടുവരുക സാധ്യമാവണം. പാപിലിയോ ബുദ്ധ പോലുള്ള ചിത്രങ്ങള്‍ പ്രസക്തമാവുന്നത് ഇവിടെയാണ്. അതില്‍ ദലിത് സ്ത്രീയെ അവതരിപ്പിക്കുന്നു എങ്കിലും നമുക്കറിയാം. എങ്ങനെയാണ് ആ ചിത്രം വിലക്കപ്പെട്ടതെന്ന്.
ഒരു കാര്യം നാം സമ്മതിക്കേണ്ടിയിരിക്കുന്നു. നാം ജീവിക്കുന്നത് ഇപ്പോഴും 100 വര്‍ഷം പിറകില്‍ത്തന്നെയാണ്. ജാതിചിന്തകൊണ്ട് സ്ക്രീന്‍ വലിച്ചുകീറിയ അതേ സവര്‍ണസമൂഹം തന്നെയാണ് ഇന്നും നമുക്ക് ചുറ്റുമുള്ളത്. മലയാളസിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും അത്രമേല്‍ പതിഞ്ഞുപോയ ഒന്നാണ് ജാതീയത. സ്ക്രീനില്‍ പ്രാതിനിധ്യത്തിനു വേണ്ടി യാചിക്കാതെ, ഇത്തരം അവസ്ഥകളെ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടുകയാണു വേണ്ടത്. പി കെ റോസി അനുഭവിച്ച യാതനകള്‍ നാം എന്നും ഓര്‍ക്കേണ്ടതുണ്ട്. ദലിത് പ്രവര്‍ത്തകരുടെ നിരന്തര അന്വേഷണങ്ങളുടെ ഭാഗമായാണ് പി കെ റോസി ഇന്നും ചരിത്രത്തില്‍ എഴുതപ്പെടുന്നത്. ആദ്യനായിക ഒരു പുല്ലുകച്ചവടക്കാരി എന്നറിയപ്പെടാതെ ഒരു നാടകനടിയായ, കാക്കരശ്ശി കളിക്കാരിയായ യുവതി ആദ്യനായിക എന്നു പറയപ്പെടണം. ഒരു കാര്യം സത്യമാണ്: മലയാളത്തിലെ ആദ്യനായിക ഒരു ദലിത് യുവതിയാണ്. ഇനിയും സ്ക്രീന്‍ വലിച്ചുകീറേണ്ടവര്‍ കീറട്ടെ
 __________________________________________________________________
പരിഭാഷ: കെ വി സരിത

Top