സ്വത്വവാദവും ഇസ്ലാമിക രാഷ്ട്രീയവും
ദളിത് അപരവല്‍ക്കരണത്തെയും മുസ്ലീം അപരവല്‍ക്കരണത്തെയും വേര്‍തിരിച്ചു മനസിലാക്കേണ്ടത് പ്രധാനമാണ്. ദലിത് അപരവല്‍ക്കരണം എന്നത് അടിസ്ഥാനപരമായി ദേശത്തിനകത്തെ പ്രശ്‌നമാണ്.ദേശീയമായി മുസ്ലീം അപരത്വം ദലിത് അപരത്വവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ‘കോളനി മുസ്ലീം’, ‘ദലിത് മുസ്ലീം’ തുടങ്ങിയ വ്യവഹാരങ്ങള്‍ മുസ്ലീം എന്ന സ്വത്വാനുഭവത്തെ അപ്രസക്തമാക്കുകയല്ല, മറിച്ച് മുസ്ലീം എന്ന അനുഭവത്തിലെ ജാതീയമായ ഇടപാടുകളെക്കൂടി സൂചിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു ദലിതന്‍ ഇസ്ലാം സ്വീകരിക്കുമ്പോള്‍ അവന്റെ ജാതീയ സംവരണത്തിനധിഷ്ഠാനമായ സാമൂഹികാവസ്ഥ ഒ. ബി. സി. സംവരണത്തിനടിസ്ഥാനമായ സാമൂഹികാവസ്ഥയിലേക്ക് പരിണമിക്കുന്നില്ല എന്നതുതന്നെയാണ് പ്രശ്‌നം. ഇത് സമുദായത്തിനകത്ത് തന്നെ ജാതീയാധികാരങ്ങളെ സൃഷ്ടിക്കുന്നു എന്നത് ദഹിക്കാന്‍ പ്രയാസമാണെങ്കിലും ഒരു യാഥാര്‍ത്ഥ്യമാണ്.
ഈജിപ്‌ററില്‍ നടന്ന ജനകീയ ഇസ്ലാമികവിപ്ലവത്തെക്കുറിച്ച് പറയാന്‍ / മനസിലാക്കാന്‍ അന്റോണിയോ നെഗ്രി ഉപയോഗിച്ച പദം ‘മള്‍ട്ടിറ്റിയൂഡ്’ എന്നാണ്. സാങ്കേതികവിദ്യ, വ്യത്യസ്ത ജനവിഭാഗങ്ങള്‍ തുടങ്ങിയവ യാദൃശ്ചികമെന്നോണം
മതേതരവിമര്‍ശം എന്നത് അടിസ്ഥാനപരമായി ആധുനികതാ വിമര്‍ശമാണ്. ‘ഉത്തരാധുനികത എന്ന പ്രത്യേകമായ കാലയളവില്‍
ദളിത് അപരവല്‍ക്കരണത്തെയും മുസ്ലീം അപരവല്‍ക്കരണത്തെയും വേര്‍തിരിച്ചു മനസിലാക്കേണ്ടത് പ്രധാനമാണ്. ദലിത് അപരവല്‍ക്കരണം എന്നത് അടിസ്ഥാനപരമായി ദേശത്തിനകത്തെ പ്രശ്‌നമാണ്.
______________________________
ദളിത് അപരവല്‍ക്കരണത്തെയും മുസ്ലീം അപരവല്‍ക്കരണത്തെയും വേര്‍തിരിച്ചു മനസിലാക്കേണ്ടത് പ്രധാനമാണ്. ദലിത് അപരവല്‍ക്കരണം എന്നത് അടിസ്ഥാനപരമായി ദേശത്തിനകത്തെ പ്രശ്‌നമാണ്.ദേശീയമായി മുസ്ലീം അപരത്വം ദലിത് അപരത്വവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ‘കോളനി മുസ്ലീം’, ‘ദലിത് മുസ്ലീം’ തുടങ്ങിയ വ്യവഹാരങ്ങള്‍ മുസ്ലീം എന്ന സ്വത്വാനുഭവത്തെ അപ്രസക്തമാക്കുകയല്ല, മറിച്ച് മുസ്ലീം എന്ന അനുഭവത്തിലെ ജാതീയമായ ഇടപാടുകളെക്കൂടി സൂചിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു ദലിതന്‍ ഇസ്ലാം സ്വീകരിക്കുമ്പോള്‍ അവന്റെ ജാതീയ സംവരണത്തിനധിഷ്ഠാനമായ സാമൂഹികാവസ്ഥ ഒ. ബി. സി. സംവരണത്തിനടിസ്ഥാനമായ സാമൂഹികാവസ്ഥയിലേക്ക് പരിണമിക്കുന്നില്ല എന്നതുതന്നെയാണ് പ്രശ്‌നം. ഇത് സമുദായത്തിനകത്ത് തന്നെ ജാതീയാധികാരങ്ങളെ സൃഷ്ടിക്കുന്നു എന്നത് ദഹിക്കാന്‍ പ്രയാസമാണെങ്കിലും ഒരു യാഥാര്‍ത്ഥ്യമാണ്.
______________________________
എന്നാല്‍ മുസ്ലീം അപരത്വം ഒരു ആഗോളപ്രശ്‌നം കൂടിയാണ്. ദേശീയമായി മുസ്ലീം അപരത്വം ദലിത് അപരത്വവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ‘കോളനി മുസ്ലീം’, ‘ദലിത് മുസ്ലീം’ തുടങ്ങിയ വ്യവഹാരങ്ങള്‍ മുസ്ലീം എന്ന സ്വത്വാനുഭവത്തെ അപ്രസക്തമാക്കുകയല്ല, മറിച്ച് മുസ്ലീം എന്ന അനുഭവത്തിലെ ജാതീയമായ ഇടപാടുകളെക്കൂടി സൂചിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു ദലിതന്‍ ഇസ്ലാം സ്വീകരിക്കുമ്പോള്‍ അവന്റെ ജാതീയ സംവരണത്തിനധിഷ്ഠാനമായ സാമൂഹികാവസ്ഥ ഒ. ബി. സി. സംവരണത്തിനടിസ്ഥാനമായ സാമൂഹികാവസ്ഥയിലേക്ക് പരിണമിക്കുന്നില്ല എന്നതുതന്നെയാണ് പ്രശ്‌നം. ഇത്
ദലിത് സമൂഹത്തെക്കുറിച്ചുള്ള നമ്മുടെ മനസിലാക്കലുകള്‍ പലപ്പോഴും അധീശപരമാണ്. ജാതീയമായ വിവേചനങ്ങളിലൂടെ രൂപപ്പെട്ട കേവലം സാമൂഹിക പ്രതിഭാസമാണ് കീഴാളര്‍/ ദലിതര്‍ എന്നത് ഒരു ഇടതുപക്ഷ കാഴ്ചപ്പാടാണ്. മുസ്ലീമിനെക്കുറിച്ചും ഇതേ കാഴ്ചപ്പാടാണ് പി. കെ. പോക്കര്‍, കെ.ഇ. എന്‍ തുടങ്ങിയവര്‍ മുന്നോട്ടുവെക്കുന്നത്. അഥവാ, ദലിത്, മുസ്ലീം സമൂഹങ്ങള്‍ അടിസ്ഥാനപരമായി സംവരണവിഭാഗങ്ങളാണ് എന്നര്‍ത്ഥം. ഈ കാഴ്ചപ്പാട് ആധുനികതാ നവീകരണവാദത്തിലേക്കാണ് നമ്മളെ കൊണ്ടു ചെന്നെത്തിക്കുക.
എന്നാല്‍ നമ്മള്‍ ദലിത് സമൂഹത്തെ മനസിലാക്കേണ്ടത് സ്വന്തമായി രാഷ്ട്രീയ കര്‍തൃത്വം പ്രകടിപ്പിക്കുന്ന സാമൂഹിക വിഭാഗമായിട്ടാണ്. അഥവാ ദലിതന്‍ എന്നത് ഒരു സാമൂഹികാവസ്ഥ മാത്രമല്ല, സ്വന്തമായി ഭാഷയുളള, ചരിത്രമുളള അധീശാ ആഖ്യാനങ്ങളെ ഒന്നടങ്കം പൊളിച്ചെഴുതാനും നിലവിലുള്ള ചരിത്രവായനകളെ ആകമാനം വിചാരണ ചെയ്തുപുനര്‍വായിക്കാനും ശേഷിയുള്ള ഒരു രാഷ്ട്രീയ സംവര്‍ഗ്ഗമായാണ് (Political category). ഇന്ത്യയിലെ ദലിത് ജ്ഞാനമണ്ഡലം നിലനില്‍ക്കുന്നതുതന്നെ
___________________________________
കറുത്ത മുസ്ലീം (Blacks Muslim) എന്നത് വെളുത്ത മുസ്ലീംമിന്റെ അപരമല്ല, വെളുത്ത വംശാധീശത്വത്തിന്റെ അപരമാണ്. ഈ വെളുത്ത വംശാധീശത്വത്തിന്റെ ഉപോല്‍പന്നമാണ് മാര്‍ക്‌സിസം. ഈ അധീശത്വവുമായി ചങ്ങാത്തം കൂടിക്കൊണ്ടല്ല, എവിടെയും ഇസ്ലാമിക രാഷ്ട്രീയം നിലനില്‍ക്കുന്നത്. മര്‍ദ്ദിത സാമൂഹിക വിഭാഗത്തിന്റെ സ്വത്വാനുഭവത്തെ തമസ്‌കരിച്ചുകൊണ്ട് ഇസ്ലാമിക രാഷ്ട്രീയത്തില്‍ നിലനില്‍ക്കാനാവില്ല. പ്രാദേശികമായി വികസിച്ചുവരുന്ന രാഷ്ട്രീയ രൂപീകരണങ്ങളും ഈ അര്‍ത്ഥത്തില്‍ ശ്രദ്ധേയമാണ്. ദേശത്തെയും ദേശീയഭാവനകളെയും നിരന്തരം ചോദ്യം ചെയ്തുകൊണ്ടാണ് ‘പ്രദേശസ്വത്വവാദം’ , (Regional politics) പ്രദേശ ചരിത്രവാദം എന്നിവ ശക്തിപ്പെടുന്നത്. ഇത് ആഴത്തില്‍ മനസിലാക്കാന്‍ ശ്രമിക്കാത്ത കേവല പ്രാദേശികതാവാദമായി ആക്ഷേപിച്ചു തള്ളിക്കളയുകയാണ് സവര്‍ണ്ണ ചിന്തകര്‍ ചെയ്യുന്നത്.
___________________________________
ഇത് ആഴത്തില്‍ മനസിലാക്കാന്‍ ശ്രമിക്കാത്ത കേവല പ്രാദേശികതാവാദമായി ആക്ഷേപിച്ചു തള്ളിക്കളയുകയാണ് സവര്‍ണ്ണ ചിന്തകര്‍ ചെയ്യുന്നത്. കേരളത്തില്‍തന്നെ, മലബാര്‍ വിഷയം ഉയര്‍ത്തിപ്പിടിച്ച് ഇസ്ലാമികപ്രസ്ഥാനം നടത്തുന്ന പ്രക്ഷോഭത്തില്‍ ഇത്തരമൊരു രാഷ്ട്രീയമുഖമാണുള്ളത്. മലപ്പുറത്തെ ജനകീയ സംസ്‌കാരത്തെക്കുറിച്ച് എസ്. ഐ. ഒ. സമീപകാലത്ത് നടത്തിയ സെമിനാര്‍, ‘മലബാര്‍ കേരളത്തിനകത്തോ പുറത്തോ’ എന്ന പേരിലിറക്കിയ പുസ്തകം തുടങ്ങിയവ ഇത്തരത്തില്‍ ശ്രദ്ധേയമാണ്. ഇതിലൂടെ ‘കേരളീയത’ എന്ന സവര്‍ണ്ണ ദേശീയഭാവനയെ ചോദ്യം ചെയ്യുകയും കേരളത്തേക്കുറിച്ച പുതിയ ചരിത്രവായനകള്‍ക്ക് ഇടം തുറക്കുകയുമാണ് ഇസ്ലാമിക പ്രസ്ഥാനം ചെയ്തത്.
ബീമാപള്ളി പ്രദേശം ഇതുപോലെ തന്നെ സവിശേഷമായ ഒരു രാഷ്ട്രീയപ്രമേയമാണ്. കേരള/ മുസ്ലീം നവോത്ഥാന
നടത്തിയ ശ്രമം പൊതുമണ്ഡലത്തെയും നമ്മുടെ അക്കാദമിക രംഗത്തെയും ഏറെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ബീമാപള്ളി വെടിവെയ്പ് പൊതുമണ്ഡലത്തെ എങ്ങനെയൊക്കെ ചോദ്യം ചെയ്യുന്നു എന്ന് വിശദമാക്കുന്ന കെ. അശ്‌റഫിന്റെ പുസ്തകമുണ്ട്. വര്‍ഗ്ഗീയത എന്ന വ്യവഹാരത്തിന്റെ മൗലിക ദൗര്‍ബ്ബല്യമെന്താണ് എന്ന് ആ പുസ്തകം ആഴത്തില്‍ പരിശോധിക്കുന്നുണ്ട്. വര്‍ഗ്ഗീയത, സാമുദായികത എന്നീ പ്രയോഗങ്ങള്‍ ഏതു വ്യവഹാരമണ്ഡലത്തില്‍നിന്നു രൂപപ്പെട്ടതാണ് എന്ന് അന്വേഷിക്കുന്നതാണ് അതിലെ പഠനങ്ങള്‍.
ഇസ്ലാമിക പ്രസ്ഥാനത്തെക്കുറിച്ച് പ്രധാന ആരോപണം അത് പൊതുമണ്ഡലത്തില്‍ വര്‍ഗ്ഗീയത പരത്തുന്നു എന്നതാണ്. ഒരു ഇടതുപക്ഷ പദാവലിയാണ് ‘വര്‍ഗ്ഗീയത’ ഈ പ്രയോഗം മതേതരത്വത്തില്‍ നേര്‍വിപരീതമാണ് എന്നത് മതേതരത്വത്തെക്കുറിച്ച് നമ്മുടെ തെറ്റിദ്ധാരണയില്‍ നിന്നുണ്ടായതാണ്. അതുകൊണ്ടാണ് വര്‍ഗ്ഗീയത പൂണ്ട വാക്കിനോട് നമ്മള്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണം എന്നു പറയേണ്ടി വരുന്നത്. ബീമാപള്ളിയെക്കുറിച്ച് സംസാരിക്കുന്നത് ഇസ്ലാമിക/മുസ്ലീം നവോത്ഥാനത്തെക്കുറിച്ചുള്ള പുതിയ വായനകളെക്കൂടി ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇസ്ലാമിക നവോത്ഥാനത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും നിലനില്‍ക്കുന്നത് മുഖ്യമായും സലഫി ധാരണകളാണ്. പരിഷ്‌കരണം (Reformism) എന്നതാണ് ഇതിന്റെ വ്യാവഹാരികപദം. കേരളീയ മുസ്ലീം പരിഷ്‌കരണം എന്നത് പലപ്പോഴും കൊളോണിയല്‍ ആധുനികതയുടെ പരിഷ്‌കരണ വാദത്തോട് ഭിന്നത പുലര്‍ത്തുന്നില്ല. സയ്യിദ് മൗദുദിയെക്കുറിച്ച് നടത്താറുള്ള ‘പരിഷ്‌കര്‍ത്താവ്’ എന്ന പ്രയോഗം പലപ്പോഴും സലഫീ ആധുനികതയുടെ അബോധത്തെയാണ് പ്രക്ഷേപണം ചെയ്യാറുള്ളത്. മുസ്ലീം നവോത്ഥാനം’ എന്നത് ആഴത്തിലുള്ള പുനര്‍വായന ആവശ്യപ്പെടുന്ന ഒന്നാണ് എന്ന് ഇതിലൂടെ മനസിലാക്കാം. കൊളോണിയലിസത്തിലൂടെ രൂപപ്പെടുന്ന ആധുനികവല്‍ക്കരണ പ്രക്രിയയാണ് ‘നവോത്ഥാനം’ എന്ന് സൂക്ഷ്മവായനയില്‍ തിരിച്ചറിയാനാകും. എന്നാല്‍ ഇതില്‍നിന്നു മുസ്ലീം നവോത്ഥാനം
______________________________
ദലിത് സാമൂഹിക വിഭാഗത്തെ ഗാന്ധിജി ഹരിജന്‍സ് എന്നുവിളിച്ചത് ഈ മാനവികബോധത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ദലിത് രാഷ്ട്രീയകര്‍തൃത്വത്തെ നിഷേധിക്കുന്നതാണ് ഈ കാഴ്ചപ്പാടെന്ന് എളുപ്പം തിരിച്ചറിയപ്പെട്ടു. കേള്‍ക്കാന്‍ ഭംഗിയുള്ള ഈ പ്രയോഗം, മാനവികത, വ്യത്യസ്ത സാമൂഹിക സ്വത്വങ്ങളുടെ രാഷ്ട്രീയാനുഭവങ്ങളെ നിരസിക്കുന്നതായതുകൊണ്ട് നമുക്കതിനെ ഒരു സോഷ്യല്‍ വയലന്‍സ് ആയിട്ട് മാത്രമേ മനസിലാക്കാന്‍ കഴിയൂ. നിലവിലുള്ള മാനവികതയെ സാക്ഷാത്കരിക്കുകയാണ് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ ലക്ഷ്യമെന്ന് മനസിലാക്കുന്നവര്‍ മാനവികതയുടെ രാഷ്ട്രീയത്തെക്കുറിച്ച് അപഹാസ്യകരമായ അജ്ഞതയാണ് പുലര്‍ത്തുന്നത്.
______________________________
മാര്‍ക്‌സിസ്റ്റു സോഷ്യലിസ്റ്റുവാദത്തിന്റെ അനുബന്ധമായി വികസിച്ചതാണ് ‘മാനവികത’ എന്ന സങ്കല്പം തികച്ചും ഭൗതികവാദപരവും (Mistrial) സ്വത്വനിരപേക്ഷവുമായ ഈ സങ്കല്പനത്തിന്റെ വേരുകള്‍ പ്രമുഖ ചിന്തകന്‍ റോബര്‍ട്ട് ഓവനിലാണ് ചെന്നു നില്‍ക്കുന്നത്.
ബഹുസ്വരത എന്നത് സമകാലിക ഇസ്ലാമിക ജ്ഞാനസംവാദങ്ങളിലെ പ്രമുഖമായ ഒരു മേഖലയാണ്. ഇത് അനേകം രാഷ്ട്രീയസംഘര്‍ഷങ്ങളെ ഉല്‍പാദിപ്പിക്കുന്നുണ്ട്. എല്ലാ സാമൂഹികാധികാരങ്ങളോടും ചേര്‍ന്നു നിന്നുകൊണ്ട് സംഘര്‍ഷരഹിതമായ ഒരു സാമൂഹിക ക്രമത്തിനെ വിഭാവന ചെയ്യാനുള്ള ഉപകരണമായി ബഹുസ്വരതാ സംവാദങ്ങള്‍ പലപ്പോഴും മാറിത്തീരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇതിലൂടെ സാധ്യമാകുന്ന സവര്‍ണ്ണ ചരിത്രരൂപീകരണത്തില്‍ ഒരു ഇടപെടലും അസ്വസ്ഥതയും സൃഷ്ടിക്കാന്‍ കഴിയാത്ത വിധം നമ്മുടെ സാമൂഹിക ഭാവനകള്‍ അരാഷ്ട്രീയമായി മാറുകയും പുതിയ വായനകളോട് ഒരുതരം ‘ഹിസ്റ്റീരിയ’ രൂപപ്പെടുകയും ചെയ്യുന്നത് അങ്ങനെയാണ്. മുസ്ലീം പിന്നാക്ക രാഷ്ട്രീയ കര്‍തൃത്വത്തിലൂന്നിയ സാമൂഹിക മാനവികതയെക്കുറിച്ചുള്ള ആഴമുള്ള വായനകളെയും ആലോചനകളെയും
________________________________________________
സവര്‍ണ്ണ ഫെമിനിസ്റ്റ് വ്യവഹാരങ്ങളെയും പെണ്‍ചരിത്രവാദങ്ങളെയും അപ്പാടെ പൊളിച്ചെഴുതുന്ന ഒരു ജ്ഞാനവിഭാഗമായാണ് (Knowledge)മുസ്ലീം പെണ്ണിനെ ഇന്ന് സാമൂഹിക ചിന്തകര്‍ മനസിലാക്കുന്നത്. മുസ്ലീംപെണ്ണിന്റെ സവിശേഷമായ സാമൂഹിക കര്‍തൃത്വത്തെ (Social agency) ആഴത്തില്‍ വിശകലനം ചെയ്യുന്ന സബാമഹ്ദൂദ് അടക്കമുള്ളവരുടെ പഠനങ്ങള്‍ വിശദീകരിക്കാന്‍ ഈ ലേഖനം മതിയാവില്ല. ദലിത് സ്ത്രീരാഷ്ട്രീയവും സമാനസ്വഭാവത്തിലാണ് കേരളത്തില്‍ വികസിച്ചുവരുന്നത്. കേരളത്തിലെ സ്ത്രീരാഷ്ട്രീയം സവര്‍ണ്ണജാതിവിഭാഗങ്ങളുടെ പൈങ്കിളിപ്പരിപാടി ആകുന്നഘട്ടത്തിലാണ് രേഖാരാജ്, ജെന്നി റൊവീന അടക്കമുള്ളവരുടെ പഠനങ്ങളിലൂടെ ദലിത്‌ഫെമിനിസത്തിന് ശക്തമായ അടിവേര് രൂപപ്പെടുന്നത്.
________________________________________________
ലിംഗസംവാദങ്ങളുടെ മണ്ഡലത്തില്‍ നടക്കുന്ന പുതിയ തരത്തിലുള്ള ജ്ഞാനവികാസവും ഇതിനോടു ചേര്‍ത്തു മനസിലാക്കേണ്ട ഒന്നാണ്. ലിംഗം എന്ന കേവല സ്വത്വത്തിലൂന്നിയ രാഷ്ട്രീയ കാഴ്ചപ്പാട് ഇന്ന് അപ്രസക്തമാണ്. അറബ് വസന്തത്തിന്റെ ഭാഗമായി ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയമായ മുസ്ലീം സ്ത്രീ രാഷ്ട്രീയം സവിശേഷമായി മനസിലാക്കേണ്ട ഒന്നാണ്. പൊതുമണ്ഡലത്തില്‍ മുസ്ലീം സാമൂഹികസ്ഥാനത്തുനിന്നുകൊണ്ട് ഇടപെടലുകള്‍ നടത്തുന്നതോടൊപ്പം തന്നെ ഇസ്ലാമിക വൈജ്ഞാനിക പാരമ്പര്യത്തോട് സ്വന്തമായി വായനാസമീപനം രൂപീകരിക്കാനും കഴിയുന്ന രീതിയില്‍ മുസ്ലീം പെണ്ണിന്റെ ഇടം നമ്മള്‍ തിരിച്ചറിയുന്നു. സവര്‍ണ്ണ ഫെമിനിസ്റ്റ് വ്യവഹാരങ്ങളെയും പെണ്‍ചരിത്രവാദങ്ങളെയും അപ്പാടെ പൊളിച്ചെഴുതുന്ന ഒരു ജ്ഞാനവിഭാഗമായാണ് (Knowledge)മുസ്ലീം പെണ്ണിനെ ഇന്ന് സാമൂഹിക ചിന്തകര്‍ മനസിലാക്കുന്നത്. മുസ്ലീംപെണ്ണിന്റെ
ദലിത് സ്ത്രീരാഷ്ട്രീയവും സമാനസ്വഭാവത്തിലാണ് കേരളത്തില്‍ വികസിച്ചുവരുന്നത്. കേരളത്തിലെ സ്ത്രീരാഷ്ട്രീയം സവര്‍ണ്ണജാതിവിഭാഗങ്ങളുടെ പൈങ്കിളിപ്പരിപാടി ആകുന്നഘട്ടത്തിലാണ് രേഖാരാജ്, ജെന്നി റൊവീന അടക്കമുള്ളവരുടെ പഠനങ്ങളിലൂടെ ദലിത്‌ഫെമിനിസത്തിന് ശക്തമായ അടിവേര് രൂപപ്പെടുന്നത്.
ഡല്‍ഹി റേപ്പ് കേസുമായി ബന്ധപ്പെട്ട് അരുന്ധതി റോയി എടുത്ത നിലപാട് ശ്രദ്ധിക്കേണ്ടതാണ്. ലിംഗേതരമായ സാമൂഹികസ്ഥാനങ്ങളുടെ രാഷ്ട്രീയത്തെ ക്കുറിച്ചുതന്നെയാണ് അവര്‍ സംസാരിച്ചത്. ഡെല്‍ഹി കത്തുമ്പോള്‍ സോണി സോറിയെക്കുറിച്ചും കശ്മീരിലെ മുസ്ലീം ഉമ്മമാരെക്കുറിച്ചും നവജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് സംസാരിക്കേണ്ടിവരുന്നതും അതുകൊണ്ടാണ്.
ഇസ്ലാമിക പ്രസ്ഥാനത്തിന് ഒരിക്കലും മനുഷ്യന്റെ സാമൂഹികാനുഭവത്തെ അന്യവല്‍ക്കരിച്ചുകൊണ്ട് നിലനില്‍ക്കാനാവില്ല. ഉത്തരാധുനികതയെന്നും സ്വത്വവാദമെന്നുമൊക്കെ പേരിട്ട് ദൂരദര്‍ശിനിയുലൂടെ നോക്കി തീര്‍പ്പാക്കേണ്ട കാര്യമൊന്നുമല്ല ഇതൊന്നും. മുഴത്തിനും മുഴം ഇടതു ജ്ഞാനവാദങ്ങളെ പിന്‍പറ്റി അധീശലോകത്ത് നിന്ന് കാര്യങ്ങളെ നോക്കി കാണുന്നതിനുപകരം നിരന്തരമായ സംവാദങ്ങളിലൂടെ സ്വയം നവീകരിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ആധുനികതാ വിമര്‍ശനങ്ങളെയും പുതിയ തരത്തിലുള്ള രാഷ്ട്രീയ ആവിര്‍ഭാവങ്ങളെയും ‘ദേശാഭിമാനി’യിലൂടെയും മാതൃഭൂമിയിലൂടെയും വായിച്ചു മനസിലാക്കാനുള്ള പ്രവണതകള്‍ക്ക് പരിക്കേല്‍പിക്കുന്നതുകൊണ്ടു കൂടിയാവണം നവജനാധിപത്യ രാഷ്ട്രീയം പലര്‍ക്കും വര്‍ഗ്ഗീയ വാദവും സ്വത്വവാദവുമൊക്കെ ആയി മാറുന്നത്.
________________________________