കയ്യേറ്റം അതിരുകള്‍ വരയ്ക്കുന്ന ഭൂപടങ്ങള്‍

ആനകള്‍ ആക്രമണകാരികളല്ല. ഭയം കൊണ്ട് സ്വരക്ഷക്കായി പ്രതികരിക്കാന്‍ മാത്രമേ അവയ്ക്ക് അറിയൂ. പരിണാമദിശയില്‍ ഏറ്റവും    മുന്നിലെന്നവകാശപ്പെടുന്ന മനുഷ്യര്‍ ആനയെ ശത്രുവായിക്കാണുകയല്ല വേണ്ടത്, മറിച്ച്, പ്രകൃതിയിലെ സഹജീവികളുടെ നിലനില്‍പിന് ഹാനികരമാകാതെ പരിസ്ഥിതിയെ സംരക്ഷിക്കുകയും സഹവര്‍ത്തിത്വം സാധ്യമാക്കുകയുമാണ് ചെയ്യേണ്ടത്. ഇടുക്കി ജില്ലയിലെ വന്യജീവി ആക്രമണങ്ങളെക്കുറിച്ചൊരു പഠനം

  • രമേശന്‍ എം./ജയസൂര്യന്‍ കെ.കെ.

ഇടുക്കി ജില്ലയിലെ ദേവികുളം ഉടുമ്പന്‍ചോല താലൂക്കുകളിലായി കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ 13 പേര്‍ കാട്ടാനകളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയുണ്ടായി. അശാസ്ത്രീയ ഭൂവിനിയോഗ രീതികളും കൈയ്യേറ്റങ്ങളും ഒപ്പംതന്നെ പ്രാഥമികപഠനം പോലും നടത്താതെ ആനകളുടെ സഞ്ചാപപാതകളും സ്വാഭാവിക താവളങ്ങളും ആളുകള്‍ക്ക്  താമസിക്കാനായി പതിച്ചു നല്‍കിയതും ഇവരെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു. കേരളത്തിലുടനീളം മനുഷ്യരും വന്യമൃഗങ്ങളുമായി സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ സാഹചര്യത്തില്‍ ഇടുക്കിയിലെ കാട്ടാന ആക്രമണങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള ചില ആശയങ്ങളുമാണ് ഈ ലേഖനത്തിലൂടെ ഞങ്ങള്‍ പങ്കുവെക്കുന്നത്.
തേക്കടി-പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് മുതല്‍ ചിന്നാര്‍ വന്യജീവി സങ്കേതം വരെയുള്ള 1600 ചതുരശ്രകിലോമീറ്ററോളം നീളുന്ന പ്രദേശങ്ങള്‍ ഒരുകാലത്ത് നിബിഡ നിത്യഹരിത വനങ്ങളും പുല്‍മേടുകളും ചോലക്കാടുകളുമായിരുന്നു. കോളനി വാഴ്ചക്കാലത്ത് വ്യാപകമായി തോട്ടങ്ങളായി മാറ്റപ്പെട്ട ഈ സമ്പന്ന ജൈവവൈവിധ്യ മേഖല തുടര്‍ന്നിങ്ങോട്ട് കുടിയേറ്റങ്ങള്‍ക്കും അതിനോടനുബന്ധിച്ചുള്ള ഹമിറരെമുല landscape  modification-കള്‍ക്കും വിധേയമായി. ഇതിന്റെ ഫലമായി സ്വാഭാവിക വനങ്ങള്‍ വ്യപകമായി നശിപ്പിക്കപ്പെടുകയും അവശേഷിച്ച വനങ്ങള്‍ ആവാസവ്യവസ്ഥാ ദ്വീപുകള്‍ (Habitat  Islands) പോലെ ഒറ്റപ്പെടുകയും ചെയ്തു. ഇതുകൊണ്ടുണ്ടായ ഏറ്റവും വലിയ ദോഷങ്ങളിലൊന്ന് വലിയ ജീവികളായ ആനകള്‍ മുതലായവയുടെ സ്വാഭാവിക സ്വതന്ത്രവിഹാരം തടസ്സപ്പെട്ടതാണ്. ഇത്തരം തടസ്സപ്പെടുത്തലുകളോടുള്ള പ്രതികരണമാണ് ആനയിറക്കല്‍-ചിന്നക്കനാല്‍ ഭാഗങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന കാട്ടാനകളുടെ ആക്രമണം.

നഗരവല്‍ക്കരണവും സ്വാഭാവിക ആവാസവ്യവസ്ഥകള്‍ നാണ്യവിളകളും പച്ചക്കറികളും കൃഷിചെയ്യുന്ന തോട്ടങ്ങളായി മാറിയതും ടൂറിസത്തിന്റെ കടന്നുവരവും വന്യജീവികളുടെ ആവാസവ്യവസ്ഥകളെ ഒറ്റപ്പെട്ട തുരുത്തുകളാക്കി മാറ്റി. ആനമലക്കും തേക്കടിയ്ക്കുമിടയ്ക്ക് ചിതറിക്കിടക്കുന്ന ഇത്തരം തുരുത്തുകള്‍ ആനകളുടെ താല്‍ക്കാലിക താവളങ്ങളാണ്. ഏലം, കാപ്പി, തേയില തോട്ടങ്ങളും അവയോടനുബന്ധിച്ചുള്ള ജനവാസപ്രദേശങ്ങളും താവളങ്ങളില്‍ നിന്നും സംരക്ഷിതപ്രദേശങ്ങളിലേക്കും ജലലഭ്യതക്കും വേണ്ടിയുള്ള ആനകളുടെ യാത്രയെ ദുഷ്കരമാക്കി.

ഏകദശം 200 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തലമല എന്നാണ് ഇന്നത്തെ ആനയിറക്കല്‍ പ്രദേശം അറിയപ്പെട്ടിരുന്നത്. വിശാലമായ പുല്‍മേടുകളും ചോലക്കാടുകളും ബോഡിമോടുമുതല്‍ ചൊക്രൂടി വരെയുള്ള പ്രദേശങ്ങളെ ആനകളുടെയും കാട്ടുപോത്തുകളുടെയും വിഹാരരംഗമാക്കി മാറ്റിയിരിക്കുന്നു. ആനയിറക്കല്‍ ഭാഗത്തുള്ള നിബിഡ വനങ്ങളില്‍ നിന്നും ചെറിയ ഏലത്തോട്ടങ്ങളില്‍ നിന്നും ആനക്കൂട്ടങ്ങള്‍ സൂര്യനള എന്ന അരുവിയുടെ ഭാഗമായ നല്ലതണ്ണി എന്ന ചതുപ്പിലേക്ക് ഇറങ്ങാറുണ്ടായിരുന്നു.

2009 ല്‍ ഒരു കുട്ടിയാനയും 2011 ല്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത പിടിയാനയും ഒരു കുട്ടിയാനയും ചെരിഞ്ഞിരുന്നു. ഒന്നുമുതല്‍ നാല് വരെയുള്ള കൂട്ടങ്ങളായാണ് ഇവ വിഹരിക്കുന്നത്. ഒരു കൂട്ടത്തില്‍ മൂന്നു മുതല്‍ പതിമൂന്ന് വരെ ആനകളെ കാണാറുണ്ട്. ആനയിറങ്കല്‍ താഴ്വരയിലെ  യൂക്കാലി/ പൈന്‍ പ്ളാന്റേഷനുകള്‍ക്കുളളിലും ഏലക്കാടുകളിലും മാത്രമാണ് ആനകള്‍ അപകടകാരികളാകുന്നത്. ആനകളുടെ സ്വാഭാവിക പരിസ്ഥിതിതിയിലേക്കുള്ള കടന്നുകയറ്റമാണിതിനു കാരണം.

ഇന്നു ഈ ചതുപ്പും വനങ്ങളും ആനയിറക്കല്‍ ഡാമിന്റെ സംഭരണിയാണ്. ഈ കാലഘട്ടത്തില്‍ കുടിയേറിയ മുതുവാന്‍ സമുദായക്കാരുടെ നിലനില്‍പിനും കൃഷിക്കും ആനകള്‍ ശല്യമായിരുന്നില്ല എന്നു മാത്രമല്ല സഹജീവന്‍ സാധ്യമാക്കുകയും ചെയ്തിരുന്നു. ആനകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ തകിടം മറിച്ചതാണ് ഇപ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് കാരണം. ഇത്തരത്തിലുണ്ടായ പ്രധാനപ്പെട്ട നാല് സംഭവങ്ങള്‍ ഇവിടെ സൂചിപ്പിക്കാം.

1.     1897-ല്‍ ഉടുമ്പന്‍ ചോല താലൂക്ക് കാര്‍ഡമം ഫില്‍ റിസര്‍ച്ച് ആയി പ്രഖ്യാപിച്ചു. അതിനുശേഷം 1935-ല്‍ ഇത് സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് കൈമാറി. ഇതോടെ മതികെട്ടാന്‍ ചോല എന്ന ചെറിയ വനത്തിലേക്ക് ആനകളുടെ ആവാസവ്യവസ്ഥ ചുരുങ്ങി. അതോടൊപ്പം തന്നെ ആനയിറങ്കല്‍, മതികെട്ടാന്‍ചോല, സാക്കുളത്ത് മേട്, ചതുരംഗപ്പാറ, കോട്ടമല, രാമക്കല്‍മേട്, കമ്പംമെട്ട്, ചെല്ലാര്‍കോവില്‍മെട്ട്, തേക്കടി തുടങ്ങിയ ചോലമലക്കാടുകള്‍ തമ്മിലള്ള പരസ്പര ബന്ധവും നഷ്ടമായി.
2.    ആനയിറങ്കല്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലുള്ള പുല്‍മേടുകളില്‍ യൂക്കാലി/പൈന്‍ മരങ്ങള്‍ വച്ചു പിടിപ്പിച്ചതോടെ ആനകള്‍ക്ക് അവിടെ കൂടുതല്‍ സുരക്ഷിതമായി തങ്ങാനുള്ള സ്ഥലം ലഭിച്ചു. ഇവിടെയുള്ള 410 ഹെക്ടര്‍ പൈന്‍ തോട്ടങ്ങളിലും 130 ഹെക്ടര്‍ യൂക്കാലി തോട്ടങ്ങളിലും ഒരു പ്രാഥമിക ഫീസിബിലിറ്റി പഠനം പോലും നടത്താതെ 2002-ല്‍ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് പതിച്ചു നല്‍കിയത് ആനകളുടെ ആക്രമണം വര്‍ദ്ധിപ്പിക്കാനിടയാക്കി.
3.    പശ്ചിമഘട്ടത്തിന്റെ മകുടമായ ചതുരംഗപ്പാറ പുല്‍മേടുകളില്‍ തമിഴ്നാട് സര്‍ക്കാര്‍ സ്ഥാപിച്ച കാറ്റാടിയന്ത്രങ്ങള്‍ ആനയിറങ്കലില്‍ നിന്നും തേക്കടിയിലേക്കുള്ള ആനത്താരയിലാണ്. ആനകളുടെ പ്രാദേശിക സഞ്ചാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇടനാഴിയാണ് ഇതോടെ നഷ്ടമായിരിക്കുന്നത്.
4.    മൂലത്താ തോണ്ടിമല ഭാഗത്ത് ഏലത്തോട്ടങ്ങളെ സംരക്ഷിക്കാന്‍ സ്ഥാപിച്ചിരിക്കുന്ന വൈദ്യുത വേലികള്‍ ആനയിറങ്കലില്‍ നിന്നും മതികെട്ടാനിലേക്കുള്ള ഏക  ആനത്താരയില്‍ തടസ്സമുണ്ടാക്കുന്നുണ്ട്. ഇപ്പോള്‍ ചിന്നക്കനാല്‍ ഭാഗത്ത് ആനകളുടെ ആക്രമണം വര്‍ദ്ധിക്കാനുള്ള കാരണം ഇതാണ്.
ആനയിറങ്കല്‍ താഴ്വര,മതികെട്ടാന്‍ ചോല, പാപ്പാത്തി ചോല, 60 ഏക്കര്‍ ചോല, ചിന്നക്കനാല്‍, 30ചഅഇ  പന്തടിക്കുളം, സൂര്യനെല്ലി, സിങ്ങ്കണ്ടം, നിഢീര്‍ നഗര്‍, ബി.എല്‍ റാം, ചെമ്പകത്തൊഴുകുടി, പെരിയകനാല്‍, മൂലത്തറ എന്നീ സ്ഥലങ്ങളിലായി 28 നും 32 നും ഇടക്ക് ആനകളാണുള്ളത്. ഇതില്‍ ഏഴ് കൊമ്പനാനകളും, പതിനഞ്ച് പിടിയാനകളും, നാല് പിടിയാനക്കുട്ടികളും രണ്ട് കൊമ്പനാനക്കുട്ടികളുമുണ്ട്. 2009 ല്‍ ഒരു കുട്ടിയാനയും 2011 ല്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത പിടിയാനയും ഒരു കുട്ടിയാനയും ചെരിഞ്ഞിരുന്നു. ഒന്നുമുതല്‍ നാല് വരെയുള്ള കൂട്ടങ്ങളായാണ് ഇവ വിഹരിക്കുന്നത്. ഒരു കൂട്ടത്തില്‍ മൂന്നു മുതല്‍ പതിമൂന്ന് വരെ ആനകളെ കാണാറുണ്ട്. ആനയിറങ്കല്‍ താഴ്വരയിലെ  യൂക്കാലി/ പൈന്‍ പ്ളാന്റേഷനുകള്‍ക്കുളളിലും ഏലക്കാടുകളിലും മാത്രമാണ് ആനകള്‍ അപകടകാരികളാകുന്നത്. ആനകളുടെ സ്വാഭാവിക പരിസ്ഥിതിതിയിലേക്കുള്ള കടന്നുകയറ്റമാണിതിനു കാരണം.
തേക്കടിക്കും ചിന്നാറിനുമിടയില്‍ 1600 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്ത് വെറും 365 ചതുരശ്രകിലോമീറ്റര്‍ മാത്രമാണ് സംരക്ഷിത പ്രദേശം. അവശേഷിച്ച 1235 ചതുരശ്ര കിലോമീറ്റര്‍ പ്രദേശവും ആനകളുടെ ആവാസവ്യവസ്ഥയില്‍ പെടുന്നതാണെങ്കിലും സംരക്ഷിത മേഖലയല്ല. ഒരാനക്കൂട്ടത്തിന് കുറഞ്ഞത് 500 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശം സ്വാഭാവിക ജീവിതത്തിനു ആവശ്യമാണെന്നിരിക്കെ 365 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്തേക്ക് ചുരുങ്ങിയ ആവാസ വ്യവസ്ഥയിലുള്ള ആനകള്‍ ആക്രമണകാരികളായില്ലങ്കിലേ അത്ഭുതമുള്ളൂ.

പെരിയാര്‍ കടുവാസങ്കേതത്തിലേക്കും ചിന്നാറിലേക്കും ഉള്ള സഞ്ചാരബന്ധങ്ങള്‍ നഷ്ടപ്പട്ടതു മൂലം ജനിതകമായി ഒറ്റപ്പെട്ട (Genetically isolated) ഒരു കൂട്ടം ആനകളാണ് ഇപ്പോള്‍ ആനയിറങ്കല്‍ ഭാഗത്തുള്ളത്. അതുകൊണ്ട് അവയെ സംരക്ഷിക്കാന്‍ ചിന്നാര്‍ മുതല്‍ കുറിഞ്ഞിമല, ആനമുടി, പാമ്പാടും ചോല, സൈലന്റ് വാലി, മാട്ടുപ്പെട്ടി, ഓള്‍ഡ് ദേവികുളം, ചിന്നക്കനാല്‍, ആനയിറങ്ങല്‍, മൂലത്തറ, മതി കെട്ടാന്‍, ചതുരംഗപ്പാറ, തേവാരം, കോമ്പൈ, രാമക്കല്‍മേട്, ചെല്ലാര്‍ കോവില്‍ വഴി തേക്കടിയിലേക്കുള്ള ആനത്തറ പുനസ്ഥാപിക്കേണ്ടതുണ്ട്. ആനമുടി, പറമ്പിക്കുളം എലഫന്റ് റിസര്‍വ്വുകളും പെരിയാര്‍ ടൈഗര്‍ റിസര്‍വ്വുമായുള്ള അറ്റുപോയ തുടര്‍ച്ച ഇതോടെ പുനര്‍സൃഷ്ടിക്കപ്പെടും.

പെരിയാര്‍ കടുവാസങ്കേതത്തിലേക്കും ചിന്നാറിലേക്കും ഉള്ള സഞ്ചാരബന്ധങ്ങള്‍ നഷ്ടപ്പട്ടതു മൂലം ജനിതകമായി ഒറ്റപ്പെട്ട (Genetically isolated) ഒരു കൂട്ടം ആനകളാണ് ഇപ്പോള്‍ ആനയിറങ്കല്‍ ഭാഗത്തുള്ളത്. അതുകൊണ്ട് അവയെ സംരക്ഷിക്കാന്‍ ചിന്നാര്‍ മുതല്‍ കുറിഞ്ഞിമല, ആനമുടി, പാമ്പാടും ചോല, സൈലന്റ് വാലി, മാട്ടുപ്പെട്ടി, ഓള്‍ഡ് ദേവികുളം, ചിന്നക്കനാല്‍, ആനയിറങ്ങല്‍, മൂലത്തറ, മതി കെട്ടാന്‍, ചതുരംഗപ്പാറ, തേവാരം, കോമ്പൈ, രാമക്കല്‍മേട്, ചെല്ലാര്‍ കോവില്‍ വഴി തേക്കടിയിലേക്കുള്ള ആനത്തറ പുനസ്ഥാപിക്കേണ്ടതുണ്ട്. ആനമുടി, പറമ്പിക്കുളം എലഫന്റ് റിസര്‍വ്വുകളും പെരിയാര്‍ ടൈഗര്‍ റിസര്‍വ്വുമായുള്ള അറ്റുപോയ തുടര്‍ച്ച ഇതോടെ പുനര്‍സൃഷ്ടിക്കപ്പെടും. പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ഒരു പ്രധാന ചുവടുവയ്പായിരിക്കും ഇത്. മൂലത്തറമുതല്‍ മതികെട്ടാന്‍ വരെ കുറഞ്ഞത് 50 മീറ്റര്‍ വീതിയില്‍ ഏലകൃഷി ഒഴിവാക്കി ഒരു ഇടനാഴി സ്ഥാപിച്ചാല്‍ ചിന്നക്കനാല്‍, ആനയിറങ്കല്‍ ഭാഗങ്ങളില്‍ ആനകളുടെ ആക്രമണം ഒരു പക്ഷെ പൂര്‍ണ്ണമായി തന്നെ ഒഴിവാക്കാന്‍ സഹായിക്കും.

അതോടൊപ്പം തന്നെ കൂടുതല്‍ പ്രശ്നബാധിതമായ 30NAC, ചിന്നക്കനാല്‍ NAC എന്നിവിടങ്ങളിലെ ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കേണ്ടതുണ്ട്. ആനകളുടെ ഈ അപൂര്‍വ്വ ആവാസ വ്യവസ്ഥയെ ഒരു സംരക്ഷിതപ്രദേശമാക്കുകയും വേണം. ആനകള്‍ ആക്രമണകാരികളല്ല. ഭയംകൊണ്ട് സ്വരക്ഷക്കായി പ്രതികരിക്കാന്‍ മാത്രമേ അവയ്ക്ക് അറിയൂ. പരിണാമദിശയില്‍ ഏറ്റവും    മുന്നിലെന്നവകാശപ്പെടുന്ന മനുഷ്യര്‍ ആനയെ ശത്രുവായിക്കാണുകയല്ല വേണ്ടത്, മറിച്ച്, പ്രകൃതിയിലെ സഹജീവികളുടെ നിലനില്‍പിന് ഹാനികരമാകാതെ പരിസ്ഥിതിയെ സംരക്ഷിക്കുകയും സഹവര്‍ത്തിത്വം സാധ്യമാക്കുകയുമാണ് ചെയ്യേണ്ടത്.

 

ലേഖകര്‍ എം.ജി. യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി പഠന വകുപ്പില്‍ ഗവേഷകരാണ്.

Top