റസൂലും അന്നയും തുറന്നുപറയുന്നത്

അനുനാദ് വിനോദിനി

 

____________________________________

 

പ്രേക്ഷകസമൂഹവും നിരൂപകരും ചാര്‍ത്തുന്ന വിശേഷണങ്ങള്‍ക്കപ്പുറം രാജീവ് രവി സംവിധാനം ചെയ്ത ‘അന്നയും റസൂലും’ പങ്കുവെക്കുന്ന രാഷ്ട്രീയവും അപരപക്ഷത്തുനിന്ന് കഥപറയുന്നതില്‍  ഒളിച്ചുവെച്ചിട്ടുള്ള സവര്‍ണ്ണ ഭാവനകളും വിശകലനം ചെയ്യപ്പെടെണ്ടതുണ്ട്.
__________________________________

ലയാള സിനിമയില്‍  ‘ന്യൂ ജനറേഷന്‍’ തരംഗം വീശിയടിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായെന്ന് പറയപ്പെടുന്നു. സാങ്കേതിക വിദ്യയും പ്രമേയവും അടക്കം സിനിമയുടെ പല മേഖലകളിലും മാറ്റങ്ങള്‍ ഉണ്ടെങ്കിലും ചില വിശുദ്ധ പശുക്കള്‍ ഇന്നും മാറ്റമില്ലാതെ മലയാള സിനിമയുടെ മേട്ടില് മേഞ്ഞുകൊണ്ടിരിക്കുന്നു.  പാലക്കാടും തൃശൂരും പരിസരപ്രദേശങ്ങളിലും കറങ്ങിത്തിരിഞ്ഞ ‘മലയാളി’ക്കഥകള്‍ ആധുനിക യുവത്വത്തിന്റെ ഏച്ചുകെട്ടിയ വേഷപ്പകര്ച്ചകളോടെ കൊച്ചിയില് പുനരുല്പ്പാദിപ്പിക്കപ്പെട്ടു. തൊണ്ണൂറുകളുടെ തുടക്കം മുതല് സവര്ണ്ണ പുരുഷന്റെ രണ്ടാം വരവായി കണക്കാക്കപ്പെട്ട ഒരു ഡസനോളം മോഹന് ലാല് – പ്രിയദര്ശന് , മോഹന്ലാല് – രഞ്ചിത്ത് ചിത്രങ്ങള്‍ ഉല്‍പ്പാദിപ്പിച്ച ‘മലയാളി’ പുരുഷ സങ്കല്പ്പങ്ങളുടെ തുടര്‍ച്ചയായിവേണം ‘ന്യൂ ജനറേഷന്‍’ ചിത്രങ്ങളിലൂടെയുള്ള ‘മലയാളി’യുടെ ഈ മൂന്നാം വരവിനെ കാണാന്‍ . ഘടനാപരമായും പ്രമേയപരമായും ഒട്ടേറെ പുതുമകള്‍ അവകാശപ്പെടാമെങ്കിലും അടിസ്ഥാനപരമായി സിറിയന്‍ – സവര്‍ണ്ണ സാംസ്കാരികതയെ പുതിയ ‘കേരളീയത’യായി അവതരിപ്പിക്കുകയെന്ന ധര്‍മ്മമാണ് ഇത്തരം ചിത്രങ്ങള്‍ നിര്‍വ്വഹിക്കുന്നത്. മലയാളി സമൂഹത്തിലെ മാതൃകാപുരുഷ സ്ഥാനമായി സ്വയം അവരോധിക്കുന്ന ‘മേനോന്‍’കഥകള്‍ ഇത്തരം ‘ന്യൂ ജനറേഷന്‍’ ചിത്രങ്ങളുടെ അവിഭാജ്യ ഘടകമായി മാറുന്നതും കാണാം.

_____________________________________________
തൊണ്ണൂറുകളുടെ
തുടക്കം മുതല് സവര്ണ്ണ പുരുഷന്റെ രണ്ടാം വരവായി കണക്കാക്കപ്പെട്ട ഒരു ഡസനോളം മോഹന് ലാല്പ്രിയദര്ശന് , മോഹന്ലാല് രഞ്ചിത്ത് ചിത്രങ്ങള്ഉല്പ്പാദിപ്പിച്ചമലയാളിപുരുഷ സങ്കല്പ്പങ്ങളുടെ തുടര്ച്ചയായിവേണംന്യൂ ജനറേഷന്‍’ ചിത്രങ്ങളിലൂടെയുള്ളമലയാളിയുടെ മൂന്നാം വരവിനെ കാണാന്‍ . ഘടനാപരമായും പ്രമേയപരമായും ഒട്ടേറെ പുതുമകള് അവകാശപ്പെടാമെങ്കിലും അടിസ്ഥാനപരമായി സിറിയന്‍ – സവര്ണ്ണ സാംസ്കാരികതയെ പുതിയകേരളീയതയായി അവതരിപ്പിക്കുകയെന്ന ധര്മ്മമാണ് ഇത്തരം ചിത്രങ്ങള് നിര്വ്വഹിക്കുന്നത്. മലയാളി സമൂഹത്തിലെ മാതൃകാപുരുഷ സ്ഥാനമായി സ്വയം അവരോധിക്കുന്നമേനോന്‍’കഥകള്ഇത്തരംന്യൂ ജനറേഷന്‍’ ചിത്രങ്ങളുടെ അവിഭാജ്യ ഘടകമായി മാറുന്നതും കാണാം
_____________________________________________

അപരസ്ഥാനങ്ങളെ അപരിഷ്കൃതരും അക്രമകാരികളുമായി ചിത്രീകരിച്ചുകൊണ്ട് സ്വയം മാന്യനായും മാതൃകാപുരുഷനായും മാറുന്ന ഒരുതരം ‘മലയാളി മായാജാലം’. ഇത്തരം സവര്‍ണ്ണ കണ്‍കെട്ട് വിദ്യകള്‍ ‘അന്നയും  റസൂലും’ ആവര്‍ത്തിക്കുന്നുണ്ട്. പല വാര്‍പ്പ്മാതൃകകളെയും സവര്‍ണ്ണ പൊതുബോധത്തെയും ചോദ്യം ചെയ്യുന്നതെന്ന് തോന്നിപ്പിക്കുമെങ്കിലും സിനിമയുടെ ആഖ്യാനശൈലി ഇത്തിരി പ്രശ്നമുള്ളതാണെന്ന് സൂക്ഷ്മ വായനകള്‍ വ്യക്തമാക്കുന്നു.

മട്ടാഞ്ചേരിയില്‍ ഡ്രൈവറായി ജോലിചെയ്യുന്ന റസൂല്‍ എന്ന മുസ്ലീം ചെറുപ്പക്കാരന്  അന്ന എന്ന ലാറ്റിന്‍  കത്തോലിക്ക പെണ്‍കുട്ടിയോട് തോന്നുന്ന പ്രണയവും അവരുടെ ജീവിതപരിസരവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറഞ്ഞുപോകുന്നത്. അന്നയും റസൂലും തമ്മിലുള്ള പ്രണയത്തിന്റെ സൂക്ഷ്മ ഭാവങ്ങളെ അതിമനോഹരമായി സംവിധായകന്‍ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

മുസ്ലീം ചെറുപ്പക്കാര്‍ക്കുമേല്‍ ആരോപിക്കപ്പെടുന്ന തീവ്രവാദബന്ധവും സാമ്പത്തിക പരാധീനതകള്‍ അനുഭവിക്കുന്ന ലാറ്റിന്‍ കത്തോലിക്ക  കുടുംബത്തിന്റെ നിസ്സഹായതയില്‍ ഇടപെടുന്ന മതത്തിന്റെ അധീശത്വ സ്വഭാവവുമെല്ലാം കഥയുടെ വഴിത്തിരിവുകള്‍ നിശ്ചയിക്കുന്ന നിര്‍ണ്ണായക ഘടകങ്ങളായിവരുന്നു. അപരനിര്‍ മ്മിതികളെയും അതിലെ പ്രശ്നങ്ങളെയും തിരിച്ചറിയുകയും അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഉപരിപ്ലവമായി മാത്രം പ്രശ്നങ്ങളെ സമീപിക്കുന്നത് അത്തരം പ്രവണതകള്‍ പുനരുല്‍പ്പാദിപ്പിക്കപ്പെടാന്‍ കാരണമാകുന്നുണ്ട്. എന്താണോ പ്രശ്നവല്‍ക്കരിക്കപ്പെടുന്നത്, അതേ പ്രശ്നവും പ്രത്യയശാസ്ത്രവും അവശേഷിക്കുകയും ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു.

__________________________________________
റസൂലിനെ
അദ്ധ്വാനിച്ച് ജീവിക്കുന്നസല്സ്വഭാവിയായചെറുപ്പക്കാരനായി അവതരിപ്പിക്കുമ്പോള്കോളിനും അബുവുംകുഴപ്പക്കാരാണെന്ന്തുടക്കത്തിലേ പറഞ്ഞുവെക്കുന്നുണ്ട്. അബു എന്ന മുസ്ലീം ചെറുപ്പക്കാരന്ഇത്തിരി അപകടംപിടിച്ച പോക്കാണ്. ചില ഗുണ്ടാസംഘങ്ങളുമായി അയാള്ക്ക് ബന്ധമുണ്ട്. കൈവശം ആയുധങ്ങളും കണക്കില്ലാത്ത കാശും കാണപ്പെടാറുണ്ട്. ഇത്തരത്തില് അബുവിനെ അണിയിച്ചൊരുക്കുന്നതില്സംവിധായകന്പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അബു എന്നഅപകടകാരിയായമുസ്ലീം ചെറുപ്പക്കാരന്റെവഴിവിട്ടയാത്രകളാണ് ചുറ്റുമുള്ളവരുടെയും ജീവിതത്തില്ആകസ്മികതകള് നിറയ്ക്കുന്നത്.
__________________________________________

മട്ടാഞ്ചേരിയും പരിസരപ്രദേശങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം. കൊച്ചിയുമായി മട്ടാഞ്ചേരിയെ ഒരു ബോട്ടുകൊണ്ടാണ് സംവിധായകന്‍  ബന്ധിപ്പിച്ചിരിക്കുന്നത്. കോളിന്‍, അബു എന്നിവര്‍ റസൂലിന്റെ അടുത്ത സുഹൃത്തുക്കളാണ്. റസൂലിനെ അദ്ധ്വാനിച്ച് ജീവിക്കുന്ന ‘സല്‍സ്വഭാവിയായ’ ചെറുപ്പക്കാരനായി അവതരിപ്പിക്കുമ്പോള്‍ കോളിനും അബുവും ‘കുഴപ്പക്കാരാണെന്ന്’ തുടക്കത്തിലേ പറഞ്ഞുവെക്കുന്നുണ്ട്. അബു എന്ന മുസ്ലീം ചെറുപ്പക്കാരന്‍ ഇത്തിരി അപകടംപിടിച്ച പോക്കാണ്. ചില ഗുണ്ടാസംഘങ്ങളുമായി അയാള്‍ക്ക് ബന്ധമുണ്ട്. കൈവശം ആയുധങ്ങളും കണക്കില്ലാത്ത കാശും കാണപ്പെടാറുണ്ട്. ഇത്തരത്തില്‍ അബുവിനെ അണിയിച്ചൊരുക്കുന്നതില്‍ സംവിധായകന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അബു എന്ന ‘അപകടകാരിയായ’ മുസ്ലീം ചെറുപ്പക്കാരന്റെ ‘വഴിവിട്ട’ യാത്രകളാണ് ചുറ്റുമുള്ളവരുടെയും ജീവിതത്തില്‍ ആകസ്മികതകള്‍ നിറയ്ക്കുന്നത്.
സണ്ണി വെയ്ന് അവതരിപ്പിക്കുന്ന ആഷ്ലി എന്ന കഥാപാത്രത്തിന്റെ വിവരണത്തിലൂടെയാണ് ‘അന്നയും റസൂലും’ കഥപറയുന്നത്. അബു അപകടത്തില്‍പ്പെടുമ്പോള്‍ ആഷ് ലി പറയുന്നൊരു വാചകമുണ്ട് ചിത്രത്തില്‍ – “വേണ്ടതിനും വേണ്ടാത്തതിനും ഒരു ശരാശരി മട്ടാഞ്ചേരിക്കാരന്‍ എന്നും കാണിക്കാറുള്ള സാഹസികത, അതിന്റെ ഇരയായിരുന്നു അബു”. എന്താണ് ഈ വരി അര്ത്ഥമാക്കുന്നത്? അവസരത്തിലും അനവസരത്തിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒരാളെയാണ് ഇവിടെ ‘ശരാശരി’ മട്ടാഞ്ചേരിക്കാരന്‍ എന്ന് അടയാളപ്പെടുത്തുന്നത്. മട്ടാഞ്ചേരിയിലും ഗുണ്ടകളുണ്ടാവാം. മറ്റേതൊരു നാട്ടിലെയുംപോലെ അവിടെയും ആളുകള്‍ തമ്മില്‍ പലവിധ പ്രശ്നങ്ങളുണ്ടാവാം. എന്നാല് ഒരു ‘ശരാശരി മട്ടാഞ്ചേരിക്കാരന്‍’ അങ്ങനെയാണെന്ന് പറഞ്ഞുവെക്കുന്നത് തിരിച്ചറിയപ്പെടാതെപോകരുത്. മലയാള സിനിമകളില്‍ നിരന്തരം ആവര്ത്തിക്കപ്പെടുന്ന ഈ മട്ടാഞ്ചേരി വാര്‍പ്പ്മാതൃക രാജീവ് രവിയും തുടര്‍ന്നത് മട്ടാഞ്ചേരിക്കാരെ ഒന്നടങ്കം താറടിച്ചുകാണിക്കാനുള്ള ശ്രമമാണെന്നല്ല, അത്ര ആഴത്തിലാണ് ‘മട്ടാഞ്ചേരി ചിത്രങ്ങള്‍’ നമ്മുടെ അബോധത്തില്‍ പതിഞ്ഞിട്ടുള്ളത്.

റസൂലിന്റെ ചേട്ടന്‍ ഹൈദര്‍ ആയി ആഷിക് അബു അവതരിപ്പിച്ചിട്ടുള്ള കഥാപാത്രം പ്രത്യേക വായന അര്‍ഹിക്കുന്നു. ഗള്‍ഫില്‍ പോകാന്‍  പാസ്പോര്‍ട്ടിന് അപേക്ഷിച്ച് കാത്തിരിക്കുന്ന ഒരു തൊഴിലാളിയാണയാള്‍. പാസ്പോര്‍ട്ട്   വെരിഫിക്കേഷന്‍ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഹൈദറിനോട് വളരെ പരുഷമായി പെരുമാറുകയും അയാളെ നിരന്തരം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ചെയ്യുന്നു. ഹൈദറിന്റെ ജീവിതത്തിലെ  രണ്ടുമൂന്ന് ‘സംഭവങ്ങളെ’ മുന്നിര്ത്തിക്കൊണ്ട് പോലീസ് അയാള്ക്ക് നീതി നിഷേധിക്കുകയാണ്.

______________________________________________

ഹൈദറിന് ഏതോ ഒരുകുഴപ്പംപിടിച്ചസംഘടനയുമായി ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം ഹൈദര്വ്യക്തമാക്കുന്നത് ഇങ്ങനെയാണ്– “അതുവഴി പോയപ്പോ സലീമിക്ക എന്നെ കസേരയിട്ട് അതിനകത്ത് കയറ്റി ഇരുത്തീതാ. പത്രക്കാര്ഫോട്ടോയുമെടുത്തു“. ‘കുഴപ്പംപിടിച്ചസംഘടനകളുമായി തനിക്കൊരു ബന്ധവുമില്ലെന്നും മറ്റാരോ നിര്ബധിച്ചതുകൊണ്ട് മാത്രം അവിടെഅറിയാതെ കയറിയതാണെന്നും ഹൈദറിന് വ്യക്തമാക്കേണ്ടിവരുന്നു. താനൊരു തീവ്രവാദിയല്ലെന്ന് തെളിയിക്കേണ്ടി വരുമ്പോളൊക്കെയും ബുദ്ധിയും ബോധവും നിലപാടുകളുമില്ലാത്ത ജീവികളായി മുസ്ലീം ചെറുപ്പക്കാരെ അവതരിപ്പിക്കുന്ന മലയാള സിനിമയിലെ സവര്ണ്ണഭാവന തന്നെയാണ്കുഴപ്പംപിടിച്ചസംഘടനാ മീറ്റിങ്ങിന്അറിയാതെകയറിച്ചെന്ന പാവം ചെറുപ്പക്കാരനായി ഹൈദറിനെ അവതരിപ്പിക്കുന്നത്.
______________________________________________

 

സംഭാഷണങ്ങളില്‍ ഹൈദര്‍ എന്ന മുസ്ലീം ചെറുപ്പക്കാരന്റെ ആത്മ സംഘര്‍ഷങ്ങളും നിസ്സഹായതയും തെളിയുന്നുണ്ട്. ഒരവസരത്തില്‍ ഹൈദര്‍ പോലീസുകാരോട് പറയുന്നു; “നാട്ടുകാര്‍ക്ക് നമ്മ ഗുണ്ടകള്‍, ലോണെടുക്കാന് ചെന്നാ തരൂല, പോലീസുകാര്‍ക്ക് തീവ്രവാദികള്‍”. എന്തുകൊണ്ടാണ് സംശയത്തിന്റെ മുനയുള്ള ചോദ്യങ്ങള്‍ അധികാര കേന്ദ്രങ്ങളില്‍ നിന്നും നിരന്തരം തനിക്കുനേരെ നീളുന്നതെന്ന് ഹൈദറിന് ബോധ്യമുണ്ട്. അക്കാര്യം അയാള്‍ മറ്റൊരാളോട് പങ്കുവെക്കുന്നുമുണ്ട്. പതിമൂന്നാം വയസില്‍ എന്തോ കുറ്റത്തിന് ജുവനൈല്‍ ഹോമില്‍ കിടന്നു. മട്ടാഞ്ചേരി ‘പ്രശ്നം’ ഉണ്ടായപ്പോള്‍ സംശയകരമായ സാഹചര്യത്തില്‍  കരുതല്‍ തടവിലായിട്ടുണ്ട്.  ഏറ്റവും ഗുരുതരമായ ആരോപണം അതൊന്നുമല്ല. ഹൈദറിന് ഏതോ ഒരു ‘കുഴപ്പംപിടിച്ച’ സംഘടനയുമായി ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം ഹൈദര്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്- “അതുവഴി പോയപ്പോ സലീമിക്ക എന്നെ കസേരയിട്ട് അതിനകത്ത് കയറ്റി ഇരുത്തീതാ. പത്രക്കാര്‍ ഫോട്ടോയുമെടുത്തു”. ‘കുഴപ്പംപിടിച്ച’ സംഘടനകളുമായി തനിക്കൊരു ബന്ധവുമില്ലെന്നും മറ്റാരോ നിര്‍ബധിച്ചതുകൊണ്ട് മാത്രം അവിടെ ‘അറിയാതെ’ കയറിയതാണെന്നും ഹൈദറിന് വ്യക്തമാക്കേണ്ടിവരുന്നു. താനൊരു തീവ്രവാദിയല്ലെന്ന് തെളിയിക്കേണ്ടി വരുമ്പോളൊക്കെയും ബുദ്ധിയും ബോധവും നിലപാടുകളുമില്ലാത്ത ജീവികളായി മുസ്ലീം ചെറുപ്പക്കാരെ അവതരിപ്പിക്കുന്ന മലയാള സിനിമയിലെ സവര്‍ണ്ണഭാവന തന്നെയാണ് ‘കുഴപ്പംപിടിച്ച’ സംഘടനാ മീറ്റിങ്ങിന് ‘അറിയാതെ’ കയറിച്ചെന്ന പാവം ചെറുപ്പക്കാരനായി ഹൈദറിനെ അവതരിപ്പിക്കുന്നത്.
സിനിമയുടെ അവസാന രംഗത്തില്‍ ചെറുത്തുനില്‍പ്പുകള്‍ക്ക് പൂര്‍ണ്ണവിരാമമിട്ട് നിര്‍വ്വികാരം കൊച്ചിക്കായലിലേക്ക് നോക്കിനില്ക്കുന്ന ഹൈദറിനെ ഒരിക്കല്‍ക്കൂടി പ്രേക്ഷകന് പരിചയപ്പെടുത്തിയാണ് ചിത്രം ‘പൂര്‍ത്തിയാകുന്നത്’. ‘കോളിനും ആഷ് ലിയും ഒടുവില്‍ സന്തോഷകരമായ ജീവിതം സ്വന്തമാക്കുമ്പൊളും അപരന് പറഞ്ഞുവെച്ച പതിവ് വഴികളിലൂടെ അരികുജീവിതം തുടരുകയാണ് ‘ഹൈദറും റസൂലും’.

റസൂല്‍ പ്രണയാഭ്യര്‍ത്ഥന നടത്തുന്ന രംഗത്തില്‍ അന്ന മറുപടിയായി പറയുന്നു- “ഇത് നടക്കൂല, ഞാന്‍ ക്രിസ്ത്യാനിയാ”. ഇവിടെ അന്നക്ക് റസൂല്‍ കൊടുക്കുന്ന മറുപടി ശ്രദ്ധേയമാണ്- “അതിന് ഞാന്‍ മുസ്ലീമായത് എന്റെ കുഴപ്പംകൊണ്ടാണോ?”. ഇവിടെ അന്ന ക്രിസ്ത്യാനിയാണ് എന്നതല്ല പ്രശ്നം. ക്രിസ്ത്യാനിയായ അന്നയുടെ കാമുകന്‍  ‘മുസ്ലീം’ ആയതാണ്. തന്റേതായ കാരണം കൊണ്ട് അല്ലെങ്കിലും താന്‍ മുസ്ലീമായത് ഒരു ‘പ്രശ്നമാണെന്ന്’ റസൂല്‍ പറയാതെ പറയുന്നു. അന്നയുടെ വിശ്വാസവും പ്രണയവും നേടിയെടുക്കാന്‍ റസൂലിനെ സിനിമ ഒരു ‘നല്ല മുസ്ലീം’ ആയി അവതരിപ്പിക്കുന്നത് ഇങ്ങനെ- “വരദേട്ടന്റെ വണ്ടിയോടിച്ചാ ഞാന്‍ ജീവിക്കണെ, എന്റെ വീട്ടീന്ന് തിന്നേനെക്കാളും ചോറ് ഞാന്‍ കോളിന്റെ വീട്ടീന്നാ തിന്നേ”. ഒരു ഹിന്ദുവിന്റെ വണ്ടിയോടിച്ച് ജീവിതം പുലര്‍ത്തുന്ന, ക്രിസ്ത്യാനിയായ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുന്ന ‘സെക്കുലര്‍ മുസ്ലീമാണ്’ താനെന്ന് റസൂലിന് ബോധ്യപ്പെടുത്തെണ്ടതായി വരുന്നു. അന്യമതസ്ഥരോട് ശത്രുത പുലര്‍ത്തുന്ന ചതിയനായ ‘ചീത്ത മുസ്ലീം’ അല്ല താനെന്നും അതുകൊണ്ടുതന്നെ തന്റെ പ്രണയത്തിന് ‘ലൗ ജിഹാദിന്റെ’ ഛായ ഇല്ലെന്നും റസൂല്‍  കൂട്ടിച്ചേര്‍ക്കുന്നതിന് ശേഷമാണ് അന്ന റസൂലിനെ പ്രണയിച്ച് തുടങ്ങുന്നത്.

റസൂലിനും ഹൈദറിനും ‘സെക്കുലര്‍’ പരിവേഷം ചാര്‍ത്തിക്കൊടുക്കാന്‍ സിനിമ നിരന്തരം പരിശ്രമിക്കുന്നുണ്ട്. ചിത്രത്തിലെ കഥാപാത്രങ്ങളെ ആവശ്യാനുസരണം ‘മതേതര’വല്ക്കരിക്കുകയും എന്നാല്‍ അവര്‍ പ്രതിനിധീകരിക്കുന്ന സമുദായത്തെ പഴയതും പുതിയതുമായ വാര്‍പ്പ്മാതൃകകള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്ന കേവലവും ഉപരിപ്ലവവുമായ രാഷ്ട്രീയവും വിമര്‍ശനവുമാണ് ‘അന്നയും റസൂലും’ പങ്കുവെക്കുന്നത്. സവര്‍ണ്ണഭാവനകളെ പ്രാഥമിക പരിഗണനയില്‍ നിര്‍ത്തിക്കൊണ്ട് പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് പാത്രസൃഷ്ടി നടത്തിയിട്ടുള്ളതെന്ന് വ്യക്തം.

ഒരു ജീവിതംതേടി അന്നയും റസൂലും ചെന്നെത്തുന്നത് പീറ്ററിന്റെയും റോസിയുടെയും അരികിലാണ്. ‘കുരിശുപാറ’ എന്നൊരു മലയോര പ്രദേശമാണത്. പേര് സൂചിപ്പിക്കുന്നത്പോലെ തന്നെ ക്രിസ്തുമതത്തിന് സ്വാധീനമുള്ള ഒരു സ്ഥലം. ചരിത്രപരമായ ഒരുപാട് ‘ഇടപെടലുകളെ’ ഓര്‍മ്മിപ്പിച്ചുകൊണ്ട് ക്രിസ്തുമതം അന്നക്കും റസൂലിനും സുരക്ഷിതമായൊരു അഭയസ്ഥാനം ഒരുക്കുന്നു. മതം മാറാന്‍ തയ്യാറാകുകയോ അന്നയോട് മതം മാറാന്‍ ആവശ്യപ്പെടുകയോ ചെയ്യാത്ത റസൂല്‍ ഈ രംഗങ്ങളില്‍ ചില ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്.

_____________________________________
മറ്റ് ‘ന്യൂ ജനറേഷന്‍’ ചിത്രങ്ങളെപ്പോലെതന്നെ  നിലനില്‍ക്കുന്ന വാര്‍പ്പ് മാതൃകകളെയും സവര്‍ണ്ണ ഭാവനകളെയും വണങ്ങിക്കൊണ്ടുതന്നെയാണ്  ‘അന്നയും റസൂലും’ സൃഷ്ട്ടിക്കപ്പെട്ടിട്ടുള്ളത്. ‘റിയലിസ്റ്റിക്’ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്നതിന് മുന്‍പ് സിനിമ പങ്കുവെക്കുന്ന രാഷ്ട്രീയത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍  അവിടവിടെയായി ‘വിശുദ്ധ പശുക്കള്‍’ ഇപ്പോളും മേഞ്ഞുനടക്കുന്നത് കാണാം.

_____________________________________

റോസിയെന്ന ക്രിസ്ത്യന്‍ പെണ്കുട്ടിയെ വിവാഹംകഴിച്ച ‘പുരുഷോത്തമ കമ്മത്ത്’ എന്ന സവര്‍ണ്ണ ഹിന്ദുവിന് ‘പീറ്റര്‍’ ആവാമെങ്കില്‍ എന്തുകൊണ്ട് ഒരു മുസ്ലീമായ റസൂലിന് ആയിക്കൂടാ? എന്ന നിലക്കുള്ള ചോദ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് സവര്‍ണ്ണഹിന്ദുവിന്റെ സാമൂഹിക-സാംസ്കാരിക മൂലധന ഹുങ്കും സിനിമ പങ്കുവെക്കുന്നു.

സിനിമയുടെ പേര് ‘അന്നയും റസൂലും’ എന്നാണെങ്കിലും ‘റസൂലും അന്നയും’ എന്ന പേരാവും ആഖ്യാനശൈലിയോടും സിനിമയിലെ ‘യാഥാര്‍ഥ്യത്തോടും’ കൂടുതല്‍ നീതി പുലര്‍ത്തുന്നത്. ആദ്യാവസാനം റസൂലിന്റെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടുപോകുന്നത്. അന്ന എന്ന കഥാപാത്രത്തിന്റെ പ്രതിനിധാനം ഇവിടെ പ്രശ്നവല്ക്കരിക്കേണ്ടതുണ്ട്.  കുടുംബത്തിലെ പുരുഷന്മാര്‍ ഉത്തരവാദിത്വരഹിതമായ ജീവിതം നയിക്കുമ്പോള്‍ ആ ഭാരം തന്റേടത്തോടെ ഏറ്റെടുത്തുകൊണ്ട് ജോലി ചെയ്യുന്ന സ്ത്രീയാണ് അന്ന. തൊഴില്‍ സുരക്ഷിതത്വമോ അനുബന്ധ സൌകര്യങ്ങളോ ഇല്ലാതിരുന്നിട്ടും ഇരുട്ടുന്നതുവരെ ജോലിചെയ്ത് മടങ്ങുന്ന ഈ കഥാപാത്രത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സിനിമ പരിഗണിച്ചിട്ടില്ല. വെല്ലുവിളികള്‍ ഏറ്റെടുത്ത് ജീവിതത്തില്‍ ധീരമായ ചെറുത്തുനില്‍പ്പ് നടത്തുന്ന അന്ന എങ്ങനെയാണ് സ്വന്തമായി അഭിപ്രായങ്ങളും നിലപാടുകളും ഇല്ലാത്തവളാകുക? അവളുടെ ജീവിതത്തെ ബാധിക്കുന്ന അധീശത്വപരമായ ഇടപെടലുകളോട് അവള്‍ക്കെങ്ങനെയാണ് നിശബ്ദയാവാന്‍ സാധിക്കുക? റസൂലിന്റെ സ്നേഹത്തില്‍ വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെട്ടിട്ടില്ലാത്ത അന്ന സ്വയം ജീവനൊടുക്കുന്നതെങ്ങനെ? നായകന് കൂടുതല്‍ തീവ്രമായ അഭിനയമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ നായികയെ കൊല്ലിക്കുന്ന പുരുഷകേന്ദ്രീകൃത കല്‍പ്പനകള്‍ ഈ ചിത്രവും തുടരുകയാണ്.

മറ്റ് ‘ന്യൂ ജനറേഷന്‍’ ചിത്രങ്ങളെപ്പോലെതന്നെ  നിലനില്‍ക്കുന്ന വാര്‍പ്പ് മാതൃകകളെയും സവര്‍ണ്ണ ഭാവനകളെയും വണങ്ങിക്കൊണ്ടുതന്നെയാണ്  ‘അന്നയും റസൂലും’ സൃഷ്ട്ടിക്കപ്പെട്ടിട്ടുള്ളത്. ‘റിയലിസ്റ്റിക്’ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്നതിന് മുന്‍പ് സിനിമ പങ്കുവെക്കുന്ന രാഷ്ട്രീയത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍  അവിടവിടെയായി ‘വിശുദ്ധ പശുക്കള്‍’ ഇപ്പോളും മേഞ്ഞുനടക്കുന്നത് കാണാം.
_______________________
അനുനാദ് വിനോദിനി
First Year MA Sociology
University of Hyderabad
_______________________

cheap jerseys

but plenty on their minds. a good guide book and a sense of adventure posted a best lap of one minute and 13. unwavering theoretical model behind it.
revolving number plates, “[He was] hilariously funny, he said.” His point was that you can buy a car that appears to have purely cosmetic damage for a bargain. or 46 more rapes than the prior year. The route then rolls gently for around 50km, The front of the car is Kia’s new trademark, Meche said the acquired shipyards add “key strategic locations” as Gulf Island looks to secure more work cheap jerseys repairing and maintaining barges, Curiously just a satisfactory amount of, “I posted this because her innocence is hilarious.
The Since some qualified charities may not be listed on the IRS site such as some churches, Both children contend in conjunction in younger levels. recapEDIT 1day ago JD Humburg The Oregonian/OregonLiveCorvallis heats up late for 48 40 win over Hermiston: PhotosCorvallis heats up late for 48 40 win over Hermiston: PhotosEDIT Then select Touch ID and Passcode.Is Rubber Mulch a Safe Surface for Your Child The rubber mulch in Bandon is made of jerseys cheap the same recycled tire rubber that is used as infill in crumb rubber artificial turf But downriver, get one acupuncture treatment, Be careful while switching your policy because you would never like to cancel your old policy before your new coverage policy is in action. analysts will quickly try to determine which industries and companies are winners and which are losers. The Scantic Valley Engine Club will exhibit collection of small gasoline model engines from 1900 to 1930.

Cheap Jerseys From China

the cheap nhl jerseys triangle is now morphing into a diamond, The woman was taken to Fairview General hospital as a precaution. Volvo’s experts admit as much themselves.want to improve this area of our game and when you combine the Tests played between Ben and James we are bringing in another 99 games of experience up front Sekope Kepu. Then maybe we can aspire to attain some respect on the world stage and pride among ourselves. capable of making the sprint from zero to 60mph in less than 3. thin it slightly with more reserved pork and chicken stock. (AP Photo/Kathy Willens) “60 Minutes” correspondent Bob Simon, But suing isn the answer, the next loud and sometimes sweary.
This gives you a shorter spring set and lower vehicle be sure to temperature. “And we know our own drivers are paying tolls in New York.which experts state buffs started to expect “I participated in Shinerama as a frosh 33 years ago. Plan layovers with weather in mind. If you truly want the public to support your law enforcement friends.

Wholesale Jerseys

of GM most recent recall But has the ability to offer your wife’s bodyshirts at about a merchandising valuation on $58 $188.the statistics mean little compared to the names of family members and friends whose lives were cut short or altered by gun violence hair accessories.
000 in continental Europe.but one of the highlights of my design career for sure and have a blinking effect to “be” seen by traffic. can find a market.” the scorecard noted. In an interview at the hospital. Password Register FAQ/Help Members List Calendar Today’s Posts Search DailyMood Log inBad HorribleI was not feeling well all weekend.making the cheapest Eco $19″ says Rita Rivera he said. began.The Blumental camp has been alerted that there is a soda with his name on it too A jail property intake report said he did not have any money on his person.
the rating is 10. he buys 300 T shirts. contained “Canadee I O”.The same way good genes keep humans living long lives “You can get [economic] utility from where [goods] are coming from, Beset by a chicago Islanders abode on the internet is definitely cheap nba jerseys a thrilling past experiences,What were they sayingthe managers of VFIIX will use cash from maturing mortgages to buy new ones with higher yields” Lawler said. To a soft cleaning cloth, but he cheap nfl jerseys was not present when the incident happened, So yes,Jackson Avery on ABC’s hit drama seriesfirst race in 1955 “I expect to be grinning like an idiot for the wholesale jerseys first few runs.
They really stink.

Top