നാട്ടുപാണന്റെ പരിനിര്‍വാണം: വിനയചന്ദ്രികയുടെ വൃദ്ധിക്ഷയങ്ങള്‍

ഡോ. അജയ് ശേഖര്‍,
__________________________________
സ്നേഹഗായകനായ ആശാനേയും ആത്മഗായകനായ എഴുത്തച്ഛനേയും നിരന്തരം ഉരുവിട്ടാവര്‍ത്തിച്ചു കൊണ്ട് തന്റെ ഓരോ ഭാഷണത്തേയും എഴുത്തിനേയും കാവ്യാലാപനത്തേയും അധ്യാപനമുഹൂര്‍ത്തത്തേയും സുന്ദരവും മാനവികവും ജൈവീകവുമാക്കിയ വ്യതിരിക്ത ഭാവഗായകനാണ് ഡി. വിനയചന്ദ്രന്‍. ആ കവിബുദ്ധന്റെ ജീവിതത്തിനും കലയ്ക്കും മുന്നില്‍ നമുക്കു വണങ്ങാം, ഒരു നിമിഷം ധ്യാനിക്കാം.
___________________________________     

നീ ജനിക്കുന്നതിന്‍മുമ്പു നിന്നെ സ്നേഹിച്ചിരുന്നു ഞാന്‍
        കാണുന്നതിന്‍മുമ്പു നിന്നെ കണികണ്ടുതുടങ്ങി ഞാന്‍
        പാതതോറും നിന്‍വെളിച്ചം പടരും നിഴല്‍ പാകവേ പാന്ഥ
        നീയെന്‍ ജഠരത്തിനുള്ളിലേക്കോ നടക്കുന്നു
                                                                                                       -ഡി. വിനയചന്ദ്രന്‍

        രണ്ടു പാതകള്‍ കാട്ടില്‍ വഴിപിരിഞ്ഞു, ഞാനതിലധികമാരും
        പോകാത്തത് തിരഞ്ഞെടുത്തു, അതാണെല്ലാ വ്യത്യാസത്തിനും കാരണം.
                                                                                                         -റോബര്‍ട്ട് ഫ്രോസ്റ്

വിതയുടെ വഴി കണ്ണുനീരിന്റെ വഴിയാണെന്ന് ഉള്ളുരച്ച സമുദ്രവിനയമാണ് കടന്നു പോയത്. ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന ശോകത്തില്‍ നിന്നാണ് വിനയചന്ദ്രന്റെ കവിത ഉരുവം കൊള്ളുന്നതും വന്‍മരത്തെ പോലെ പാഠാന്തരമായി പടരുന്നതും വേരുകളിലൂടെ വെള്ളപ്പറ്റു തേടി പരതല്‍ തുടരുന്നതും.  സങ്കടസത്യത്തിന്റെ കാരണമാരാഞ്ഞും മഹാദുരിതങ്ങളുടെ നിരോധനവും മോചനവും തിരഞ്ഞും ആ സങ്കലിതമായ കാവ്യപാഠങ്ങളും ഭാവനാധ്യാനങ്ങളും ബോധോദത്തിലേക്കു വായനക്കാരേക്കൂടി വഴി നടത്തിക്കൊണ്ടിരിക്കുന്നു.  ഇന്നസ്തമിക്കുന്ന അനന്യമായ ആ വിനയചന്ദ്രിക നാളത്തെ പരിപൂര്‍ണ ചന്ദ്രന്‍മാരുടെ നിലാവലകളായി പൂത്തുലയുന്നതും ചെറുസൂര്യന്മാരായി ഉദിക്കുന്നതും നാം കണ്‍പാര്‍ക്കുന്നു, കാതോര്‍ത്തിരിക്കുന്നു.

സ്നേഹഗായകനായ ആശാനേയും ആത്മഗായകനായ എഴുത്തച്ഛനേയും നിരന്തരം ഉരുവിട്ടാവര്‍ത്തിച്ചു കൊണ്ട് തന്റെ ഓരോ ഭാഷണത്തേയും എഴുത്തിനേയും കാവ്യാലാപനത്തേയും അധ്യാപനമുഹൂര്‍ത്തത്തേയും സുന്ദരവും മാനവികവും ജൈവീകവുമാക്കിയ വ്യതിരിക്ത ഭാവഗായകനാണ് ഡി. വിനയചന്ദ്രന്‍. ആ കവിബുദ്ധന്റെ ജീവിതത്തിനും കലയ്ക്കും മുന്നില്‍ നമുക്കു വണങ്ങാം, ഒരു നിമിഷം ധ്യാനിക്കാം.

എല്ലാവരുമുണരുന്നതിനു മുമ്പു ഗ്രാമത്തിലെ കൊല്ലന്‍ … പ്രപഞ്ചസ്നേഹത്തിലും മനുഷ്യസ്നേഹത്തിലും ചരാചര സമജീവിതത്തിലും ബഹുദൂരം മുന്നേറിയ ആ ദിഗംബര നര്‍ത്തകന്‍ നാണമില്ലാതെ സദാ നാവിന്‍മേല്‍ നടനം ചെയ്യുന്ന ഏണാംഗാനനയുടെ അപരിമേയമായ കാവ്യമണ്ഡലത്തിലേക്ക് ഒരു യക്ഷനെ പോലെ ഞോടിയിടയില്‍ ചിറകടിച്ചു പറന്നു പോയിരിക്കുന്നു. അപ്രതീക്ഷിതമായിരുന്നു, അതു ഞെട്ടിച്ചു കളഞ്ഞു.  2012 ഡിസംബറില്‍ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഒന്നിച്ച് കിംകി ദുക്കിന്റെ ആത്മചിത്രമായ ആരീരാങ്ങും കെ. എം. കമലിന്റെ ഐ. ഡി. യും കണ്ടാവേശത്തോടെ സംസാരിച്ചതാണ്.  ലോകത്തെവിടെ പോയാലും കൊല്ലന്തോറും ചലച്ചിത്രമേളയില്‍ അദ്ദേഹം ഓടിവരാറുണ്ട്. ക്യൂ നിന്നും ഇടിച്ചും കയറിയപ്പോള്‍ ആരോഗ്യത്തിന് ഒരു കുറവും തോന്നിയില്ല.  കലാവേശത്തിലായിരുന്നു ആ കവിയുടെ അസാധാരണ ജീവിതം.
ആദിശങ്കരനെ കുറിച്ചു നാരായണഗുരു പറഞ്ഞതുപോലെ ബുദ്ധികൊണ്ടും ശക്തികൊണ്ടും മാത്രമല്ല ഭാവനകൊണ്ടും സര്‍ഗാത്മകമായ മനുഷ്യോര്‍ജം കൊണ്ടും പറക്കാമെന്നു വ്യക്തമാക്കുകയാണ് കേരളത്തിന്റെ മണ്ണിനേയും മനുഷ്യരേയും മനസ്സിനേയും ആഴത്തില്‍ തൊട്ടെഴുതിയ ഈ വഴിമാറിയൊഴുകിയ കവിതയുടെ കാട്ടുതേനൊളി. സര്‍ഗാത്മക ചൈതന്യത്തിന്റെ ആവിഷ്കാരമായ കാവ്യസഞ്ചാരത്തിലും ലോകസഞ്ചാരത്തിലും അഗ്രഗാമിയായിരുന്നു ഈ തഥാഗതന്‍.  എപ്പോഴും തന്റെ ക്ളാസുകളില്‍ ഓര്‍മിപ്പിക്കാറുള്ളതു പോലെ ഫ്രോസ്റിന്റെ തിരഞ്ഞെടുക്കാത്ത പാതയിലെ വരികള്‍ നമുക്കു മുന്നില്‍ ഇലകളും പുല്ലും നീങ്ങിത്തെളിഞ്ഞുവരുന്നു. കവിതയുടെ, കലയുടെ, കദനത്തിന്റെ ആ കഠിനവഴി. ഉപാധികളും നിയന്ത്രണങ്ങളുമില്ലാതെ മനുഷ്യസ്നേഹം നിര്‍ലോഭം അപരരിലേക്കു പോലും വാരിച്ചൊരിയുകയും യാതൊരു ഉച്ചനീചത്വങ്ങളും വിമ്മിഷ്ടങ്ങളുമില്ലാതെ കുട്ടികളോടും യുവാക്കളോടും പെണ്ണുങ്ങളോടും വയോധികരോടും സമഭാവനയോടെ ഇടപെടുകയും കൂട്ടുകൂടുകയും പിണങ്ങുകയും പോരാടുകയും അടിച്ചുപിരിയുകയും ഇടകലരുകയും കലര്‍ന്നു പാടുകയും ചെയ്യുന്ന സവിശേഷമായ ബഹുസ്വരവും ഉദാരവുമായ വ്യക്തിത്വമായിരുന്നു ഈ കവിയുടേത്.  ജീവിതത്തില്‍ അദ്ദേഹം പകര്‍ന്നാടിയ ഓരോ വേഷങ്ങളിലും മനുഷ്യപ്പറ്റും ജൈവോര്‍ജവും നൈതികമായ ആര്‍ജവവും നാടകീയമായ ചമല്‍ക്കാരവും നിറഞ്ഞു നില്‍ക്കുന്നു.

 

_______________________________________
കല മനുഷ്യനെ വിമോചിപ്പിക്കുന്നത് ഡി. വിനയചന്ദ്രന്റെ ജീവിതത്തിലും രചനകളിലും നാം വായിക്കുന്നു. വിശന്നുവലഞ്ഞു സ്വന്തം കുട്ടികളെപ്പോലും തിന്നാവുന്ന അവസ്ഥയിലായ പെണ്‍കടുവയ്ക്കു മുന്നിലേക്കു ചാടുന്ന ബോധിസത്വന്റെ കാരുണ്യവും മൈത്രിയും പരിത്യാഗവും പലപ്പോഴും ഈ നാടന്‍ ചാത്തന്റെ വിനിമയങ്ങളില്‍ പ്രകാശിച്ചിരുന്നു. ആര്‍ക്കും ആഹാരവും ചായയും വാങ്ങിക്കൊടുക്കുന്നതില്‍ ആ നിത്യപ്രവാസി മടി വിചാരിച്ചിട്ടില്ല. ഒരുപക്ഷേ കൂടുതലും പുറത്തു നിന്നാഹാരം കഴിച്ചതും ആരോഗ്യത്തേയും ആന്തര വ്യവസ്ഥകളേയും ബാധിച്ചിരിക്കാം.
_______________________________________

 

തൊണ്ണൂറുകളുടെ മധ്യാഹ്നത്തില്‍ കോട്ടയം സി. എം. എസ്. കോളേജില്‍ ഇംഗ്ളീഷ് സാഹിത്യം തിരഞ്ഞെടുത്തു ബി. എ. പരീക്ഷയ്ക്കു പഠിച്ചിരുന്ന ഞാന്‍ അന്ന് എം. ജി. സര്‍വകലാശാലയില്‍ അധ്യാപകനും പ്രമുഖ കവിയുമായിരുന്ന ഡി. വിനയചന്ദ്രന്റെ കവിതകളും കാവ്യപുസ്തകങ്ങളും താല്‍പ്പര്യത്തോടെ വായിച്ചിരുന്നു.  ചില്ലറ കവിതകളും കുറിപ്പുകളും ചിത്രങ്ങളും മറ്റും എഴുതിയിരുന്ന പയ്യനായിരുന്ന എനിക്ക് ഈ കവിയുടെ വ്യതിരിക്തമായ ആവിഷ്കാരശൈലിയും പാരായണരീതിയും ബഹുകേമമായി തോന്നി.  കവിയെ തന്നെ അനുകരിക്കുന്ന ഒരു കൊച്ചുരചനയെ എന്റെ ആദര്‍ശമാതൃകയായ ഡി. വിനയചന്ദ്രന്‍ ദാക്ഷണ്യമില്ലാതെ വിമര്‍ശിച്ചു കളഞ്ഞു, ഒരു സാഹിത്യശിബിരത്തില്‍.  വായനയുടേയും എഴുത്തിന്റേയും പെരിയ ലോകത്തേക്ക് എന്നെ വഴിതിരിച്ചുവിടുന്നതില്‍ ഈ ശാസ്താംകോട്ടക്കാരന്റെ ധര്‍മശാസനങ്ങള്‍ നിര്‍ണായകമായിരുന്നു.
പേരും പെരുമാളുമൊന്നു തന്നല്ലയോ
പലപ്പോഴും തന്റെ കവിതയിലെന്നപോലെ സ്വകാര്യ സംഭാഷണങ്ങളിലും അദ്ദേഹം സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും വാതിലുകളും വഴികളും തുറന്നു വച്ചു.  എഴുത്തച്ഛനേയും ആശാനേയും സഹോദരനേയും ഇടപ്പള്ളിയേയും ഇടശ്ശേരിയേയും വൈലോപ്പള്ളിയേയും പുനര്‍വായിക്കാനും വ്യാഖ്യാനിക്കാനും എന്നെ പ്രചോദിപ്പിച്ചത് ഡി. വിനയചന്ദ്രന്റെ ഉള്ളുരകളാണ്.  അതുപോലെ തന്നെ ബഹിഷ്കൃതരുടെ രചനാഭൂപടങ്ങളുമായി ആത്മബന്ധം സ്ഥാപിച്ചു കൊണ്ട് നിരവധി കവിക്കൂട്ടങ്ങളും കളിക്കൂട്ടങ്ങളും കാട്ടുകൂട്ടങ്ങളും ലാവണ്യലാസ്യമയമായ വിനയചന്ദ്രികയെ ചുറ്റിപ്പറ്റി വികസിക്കുകയുണ്ടായി.  ആണത്തത്തിനും പെണ്മയ്ക്കും അപ്പുറത്തേയ്ക്കു വികസിച്ച സാഹോദര്യ വൈപുല്യമായിരുന്നു ആ സര്‍ഗാത്മക സ്വത്വം. കല മനുഷ്യനെ വിമോചിപ്പിക്കുന്നത് ഡി. വിനയചന്ദ്രന്റെ ജീവിതത്തിലും രചനകളിലും നാം വായിക്കുന്നു. വിശന്നുവലഞ്ഞു സ്വന്തം കുട്ടികളെപ്പോലും തിന്നാവുന്ന അവസ്ഥയിലായ പെണ്‍കടുവയ്ക്കു മുന്നിലേക്കു ചാടുന്ന ബോധിസത്വന്റെ കാരുണ്യവും മൈത്രിയും പരിത്യാഗവും പലപ്പോഴും ഈ നാടന്‍ ചാത്തന്റെ വിനിമയങ്ങളില്‍ പ്രകാശിച്ചിരുന്നു.
ആര്‍ക്കും ആഹാരവും ചായയും വാങ്ങിക്കൊടുക്കുന്നതില്‍ ആ നിത്യപ്രവാസി മടി വിചാരിച്ചിട്ടില്ല. ഒരുപക്ഷേ കൂടുതലും പുറത്തു നിന്നാഹാരം കഴിച്ചതും ആരോഗ്യത്തേയും ആന്തര വ്യവസ്ഥകളേയും ബാധിച്ചിരിക്കാം. ചെറിയ മദ്യപാനവും അതിനാക്കം കൂട്ടിയിരിക്കാം. എം. എ. ഇംഗ്ളീഷ്  വിദ്യാര്‍ഥിയായി എം. ജി. സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേസില്‍ എത്തിയ എനിക്ക് ഏറ്റവും വലിയ കൂട്ടുകാരനും സഹോദരനും  ചിന്തകനുമായി തീര്‍ന്നത് പ്രൊഫസര്‍ വിനയചന്ദ്രനാണ്.  തിണസങ്കല്പനവും പഴന്തമിഴിന്റെ കാവ്യമീമാംസയും സംഘസാഹിത്യവും തെന്നിന്ത്യയുടെ പ്രാചീന ചമണ സംസ്കാരവും ആ പെരിയ ഗുരുമുഖത്തു നിന്നാണ് ഞാന്‍ ആദ്യം മനസ്സിലാക്കിയത്. നിരവധി പുസ്തകങ്ങളും അദ്ദേഹം നിര്‍ദേശിച്ചു പോന്നു. ഇംഗ്ളീഷിന്റേയും നാടകകലയുടേയും എല്ലാം വിദ്യാര്‍ഥികള്‍ക്കും ആ മലയാളം അധ്യാപകന്‍ യഥേഷ്ടം ക്ളാസുകളെടുത്തു. അറിവിന് അതിര്‍ത്തികളും പരിധികളും അരുളാത്ത  തികഞ്ഞ ബോധകനും അറിവാളനുമായിരുന്നു ആ ലോകനാഥന്‍. വിഷയ സീമകളെ മറികടക്കുന്ന സങ്കരത്വത്തിന്റെ പ്രവാചകനും പ്രയോക്താവുമായിരുന്നു ആ കവിസ്വത്വന്‍.  തികച്ചും വിഷയാന്തരവും ബഹുവിഷയപരവുമായ സമീപനമാണ് അദ്ദേഹം ബോധനത്തിലും ഭാഷണത്തിലും ഗദ്യരചനയില്‍ പ്രത്യേകിച്ചും സ്വീകരിച്ചത്. കാവ്യാലാപനത്തില്‍ അദ്ദേഹം നാടനേയും നവീനത്തേയും ക്ളാസിക്കലിനേയും മിശ്രത്തേയും എല്ലാം അനിതരസാധാരണമായി കൂട്ടിക്കലര്‍ത്തി.  സയീദും മറ്റും പറയുന്ന വ്യതിരിക്ത വിപരീതവായനകളിലൂടെ ആ കലാകാരന്‍ പാഠങ്ങളെ അട്ടിമറിക്കുന്ന വിമര്‍ശ നോക്കുപാടുകളും വികസിപ്പിച്ചു തന്റെ വിദ്യാര്‍ഥികളിലേക്കു അപ്പപ്പോള്‍ ജനായത്തപരമായി വിതരണം ചെയ്തു.

നല്ലനടപ്പുകളും ഉരിയാട്ടങ്ങളും
ക്ളാസുകള്‍ പോലെ തന്നെയാണ് അദ്ദേഹത്തിനൊപ്പമുള്ള നീണ്ടനടപ്പും നടത്തയിലൂടെ വികസിക്കുന്ന സംഭാഷണവും.  അതിരമ്പുഴ പള്ളിക്കു കിഴക്കുള്ള ഹസന്‍ മന്‍സിലെന്ന മനോഹരമായ പഴയ എടുപ്പിലായിരുന്നു സ്കൂള്‍ ഓഫ് ലെറ്റേസ് ആദ്യം പ്രവര്‍ത്തിച്ചത്. പിന്നീട് ഇപ്പോഴത്തെ സര്‍വകലാശാലാ ക്യാമ്പസിലുള്ള കെട്ടിടത്തിലേക്കു വകുപ്പു മാറിയിട്ടും രാവിലേയും വൈകുന്നരത്തും നടക്കുന്ന ശീലം അദ്ദേഹം കൈവിട്ടില്ല.  അതിരമ്പുഴ പള്ളിക്കു സമീപം താമസിച്ചിരുന്ന കവി, നാല്‍പ്പാത്തിമല കയറി ചുറ്റിക്കറങ്ങിയാണ് പലപ്പോഴും സര്‍വകലാശാലയിലേക്കു വന്നിരുന്നതും പോയിരുന്നതും.  പലപ്പോഴും കൂടെ നടക്കാനും ചര്‍ച്ചകളും സംഭാഷണങ്ങളും വികസിപ്പിക്കാനും അവസരമുണ്ടായി.  ഡി. വിനയചന്ദ്രനൊപ്പം ഒരു വൈകുന്നേരം അതിരമ്പുഴ ചന്തക്കടവിനു വടക്കുള്ള വേദഗിരിയെന്ന പ്രാചീനമായ കുന്നുമ്പുറത്തേക്കു നടന്നത് ഇപ്പോഴും വ്യക്തമായോര്‍ക്കുന്നു.  ആദിമശിലായുഗത്തിലെ മുനിയറകളും മഹാശിലാവശിഷ്ടങ്ങളും ഇപ്പോഴും അവശേഷിക്കുന്ന മേല്‍ക്കുട്ടനാട്ടിലുള്ള കല്ലറ, നീണ്ടൂര്‍ കരിനിലങ്ങളുടെ കിഴക്കനോരത്തു കിടക്കുന്ന ചെമ്മണ്ണും ചരലും നിറഞ്ഞ ആ കുന്നുമ്പുറത്തു വച്ച് അദ്ദേഹം കേരള ചരിത്രത്തെ കുറിച്ചും സമൂഹരൂപീകരണത്തേ കുറിച്ചും സംസാരിച്ചു.  ചമണമത ഹിംസയെ കുറിച്ചുള്ള  പ്രായത്തില്‍ മുതിര്‍ന്ന സുഹൃത്തായ ടോമിന്റെ ചോദ്യം കവിയെ ആകെ അസ്വസ്ഥനാക്കി.  കൂട്ടത്തില്‍ കൂടുതല്‍ കുട്ടിയായ എന്റെ മനസ്സിനെ അതെങ്ങനെ ബാധിക്കും എന്നതാണദ്ദേഹത്തെ വിഷമിപ്പിച്ചത്.  അത്രമാത്രം അപര മനോബോധവും അതിചിന്തയും സംവേദനീയതയും മുദിത്വവും നിറഞ്ഞ സ്നേഹാര്‍ദ്രതയും സംഗീതവുമായിരുന്നു വിനയചന്ദ്രന്‍ എന്ന മനുഷ്യന്‍. കുന്നു കയറവേ വഴിയരികിലെ ചായക്കടയില്‍ നിന്നും പൊതിഞ്ഞുവാങ്ങിയ പരിപ്പുവടയും ചെറുപഴവും കുന്നിന്‍ നെറുകയിലെ കുളിര്‍കാറ്റില്‍ കിതപ്പാറ്റവേ ഒരു മാന്ത്രികനേ പോലെ അദ്ദേഹം വിതരണം ചെയ്തു, പ്രിയപ്പെട്ട ഒരു കവിത മൂളി.

 

________________________________________
വീട്ടിനും വിദ്യാലയത്തിനും ഉള്ളില്‍ പോലും കാടുവളര്‍ത്തുന്ന ജൈവനീതിയും സംരക്ഷണയുക്തിയുമാണ് സ്ഥാപനാധീശത്വത്തിനും ഉദ്യോഗസ്ഥപ്രഭുത്വത്തിനും എതിരായി അദ്ദേഹം കാവ്യാത്മകമായി വെള്ളമൊഴിച്ചു വളര്‍ത്തിയത്. കാലത്ത മറികടക്കുന്നതായിരുന്നു പലപ്പോഴും കവിയുടെ ചമല്‍ക്കാരങ്ങളും ചിഹ്നങ്ങളും സൂചനകളും.  തികച്ചും വിധ്വംസകമായിരുന്നു ആ അടയാളങ്ങളും ജീവിതവും ഭാഷണവും.
ചുറ്റിയിറങ്ങിക്കറങ്ങിത്തിരിയിലും ചുറ്റിനില്‍ക്കുന്ന താഴ്വാരങ്ങളും മേടുകളും വിനയവനത്തിനുള്ളില്‍ പിന്നേയും ആദ്യം തുടങ്ങുകയാണ്. മഴതീര്‍ന്നു പെയ്യുന്ന മരങ്ങളും മഞ്ഞുനീങ്ങി പാടുന്ന ചീവിടുകളും പോലെ പെരുകിവളരുകയാണ് വിനയ വാങ്മയം.
________________________________________

 

പേരുകള്‍ ചന്ദ്രന്റെ കൂടെ നടക്കുന്നു
സമസ്തകേരളവും തായ്ക്കുടിയാക്കി ആ അഭിനവ കിന്നരന്‍ നാടുതോറും ജോലിയെടുക്കുകയായിരുന്നല്ലോ. മലബാര്‍ മുതല്‍ തിരുവിതാംകൂര്‍ വരെ നീളുന്നതാണ് ആ അധ്യാപകന്റെ ബോധനജീവിതം. തലശ്ശേരി ബ്രണ്ണന്‍ മുതല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജുവരെ ആ ബോധകോര്‍ജം അകവും പുറവും തിങ്ങി നിന്നു. തിരുവനന്തപുരത്തെ മഹാഗണി മരങ്ങളെ കെട്ടിപ്പിടിച്ച കവിയെ കുറിച്ച് ശിഷ്യനായ ഏബ്രഹാം മാത്യു തന്നെ റിപ്പോര്‍ട്ടു ചെയ്തു.  ആണ്‍പെണ്‍, അധ്യാപക വിദ്യാര്‍ഥി ഭേദചിന്തയില്ലാതെ പെരുമാറുകയും ഉരിയാടുകയും ചെയ്തു വിനയകവി. പെണ്‍കുട്ടികള്‍ ഐസ്ക്രീമിനു വേണ്ടി സിദ്ധാന്തം കാട്ടിയാല്‍ അതും അദ്ദേഹം വാങ്ങിക്കൊടുത്തു.  പറ്റിയ യാത്രകളിലെല്ലാം കുട്ടികളേയും കൂട്ടുകാരേയും ഒപ്പം കൂട്ടി.  സെമിനാറുകളുടേയും സമ്മേളനങ്ങളുടേയും മടുപ്പില്‍ നിന്നും ആ കലാകാരന്‍ നാടന്‍ യാത്രകളും ഒളിച്ചോട്ടങ്ങളും തിടുക്കപ്പെട്ടു തരപ്പെടുത്തി.  വാദിക്കാനും ജയിക്കാനും വരുന്നവരുടെ വീറും വാശിയും തകര്‍ത്തു കൊണ്ട് ഭംഗ്യന്തരേണ പഴമോ മിഠായിയോ പലകീശകളും കൈകളുമുള്ള പെരുംകുപ്പായത്തില്‍ നിന്നുമെടുത്തു നീട്ടി.  വാഗ്വാദങ്ങളിലിടപെട്ടു നിന്ന എന്നെപ്പോലുള്ള പലരും ഇളിഭ്യരായിട്ടുണ്ട് ഇത്തരം വ്യത്യസ്തമായ അടയാളപ്പെടുത്തലുകള്‍ക്കു മുന്നില്‍.  സെന്‍  ഗുരുക്കന്‍മാരെ പോലുള്ള ഇടിമിന്നലിന്റെ ജ്ഞാനോദയ ശേഷിയുള്ള ഇടപെടലുകളാണ് വിദ്യാര്‍ഥികളുടെ ഇടയില്‍ അദ്ദേഹം നടത്തിയത്. ഒരിക്കല്‍ വാഗമണ്ണിലെ കുരിശുമുടിയുടെ നെറുകയില്‍ ചെന്നിരുന്ന് പ്രിയപ്പെട്ട കവിതകള്‍ ചൊല്ലിയതോര്‍ക്കുന്നു.  കവിത കഴിയും വരെ കണ്ണു തുറക്കരുതെന്നാണ് ആ കവിക്കുട്ടിയുടെ ശട്ടം.  പാതിമൊഴിയില്‍ പാതിക്കണ്ണു തുറന്നു നോക്കിയപ്പോള്‍ ഒരു കൊച്ചു കുട്ടിയെ പോലെ കണ്ണിറുക്കിയടച്ച് കവിത ചൊല്ലുകയാണ് മൂപ്പര്‍. നാഗരികവും പരിഷ്കൃതവുമായിരുന്നു അദ്ദേഹത്തിന്റേ ഖേദവും നര്‍മവും. പലപ്പോഴും മുഖം നോക്കാതെ കാര്യങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞു.  വാഴ്ത്തപ്പെടാതെ പോകാനുള്ള പ്രധാന കാരണം അതായിരിക്കാം.  മാത്രമല്ല ഔപചാരികതയോടും ഉദ്യോഗസ്ഥ പ്രഭുത്വത്തോടും നിരന്തരം കലഹിച്ചു, ആംഗലത്തേയും പരദേശീയതയേയും പൂര്‍ണമായും തള്ളിക്കളഞ്ഞു, അങ്ങനെ സംഘര്‍ഷങ്ങള്‍ പലതായിരുന്നു.
കാട്ടില്‍ നിലാവുണ്ടു നട്ടുച്ചനേരത്ത്
വിനയചന്ദ്രികയുടെ പാദപതനമേല്‍ക്കാത്ത പ്രദേശങ്ങള്‍ ലോകത്തു കുറവായിരിക്കും. കണക്കു കൂട്ടലുകളും കൃത്യമായ പദ്ധതികളുമില്ലാതെ ഏകനായി ആ ശ്രമണന്‍ ലോകത്തിന്റെ അതിര്‍ത്തികളിലേക്കു സ്വയം യാത്രയായി. അന്നന്നത്തെ വിശപ്പടക്കാന്‍ മാത്രം ഭിക്ഷ കിട്ടുന്ന ആഹാരം, പിന്നെ ഭാഷണമോ കവിതയോ. കവിത തന്നെയായിരുന്നു ആ സൂഫിയുടെ ലക്ഷ്യവും മാര്‍ഗവും.  മാറുന്ന കലയിലേക്കും ലോകത്തേക്കും കാലാകാലം മാര്‍ഗം കൂടിക്കൊണ്ട് അദ്ദേഹം യുവമനസ്സുകളുമായി കാവ്യാത്മകമായി സംവദിച്ചു, കലാപരമായ കൊണച്ചം പറഞ്ഞേ നടന്നു.  ആ കവിവര്യന്റെ മഞ്ഞക്കുണദോഷങ്ങള്‍ ഞാനെത്രയോ കേട്ടിരിക്കുന്നു. ജാതി, ലിംഗം, പ്രായം, പ്രദേശം, വര്‍ഗം എന്നിങ്ങനെയുള്ള സാമൂഹ്യ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ കടന്ന് മനുഷ്യരെ മനുഷ്യരായി കാണാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. അമ്മയില്ലാത്തവര്‍ക്കെന്തു വീട്, എതു വീട്, എങ്ങെങ്ങുവീട് എന്ന് ഒരു പുള്ളുവനെ പോലെയോ നാട്ടുപാണനേ പോലെയോ വിലപിച്ചു കൊണ്ട് അദ്ദേഹം കേരളവും കൊങ്കണവും കന്നടവും വംഗദേശവുമെല്ലാം കറങ്ങി നടന്നു.  ബാവുല്‍ ഗായകരുടെ കൂടെ നടന്നതും ഭാംഗിലമര്‍ന്നു പറന്നതുമെല്ലാം പലപ്പോഴും വിവിരിച്ചിട്ടുണ്ട്. ശങ്കരന്‍ മാത്രമല്ല വിനയനും പറന്നിട്ടുണ്ട്, അഗമ്യഗമനവും നടത്തിയിട്ടുണ്ട്. ഹിമാലയപ്രാന്തങ്ങളിലെ നാഗസന്യാസിമാരുടെ കൂടെ നടക്കുമ്പോള്‍ അരയില്‍ തുണിയുണ്ടെന്ന ഒരു വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളുവത്രേ. അത്യുന്നതികളില്‍ വച്ച് പല കാലങ്ങളും ലോകങ്ങളും അവതരിച്ചുപോലും.  ആഫ്രിക്കയിലും ലത്തീനമേരിക്കയിലും യൂറോപ്പിലും തെക്കനേഷ്യയിലുമെല്ലാം ഏകാന്തപഥികനായി ഈ കേരളയാത്രികന്‍ സഞ്ചരിച്ചിരിക്കുന്നു.  നല്ലഹൈമവതഭൂവിലാവട്ടെ അടുത്തകാലം വരെ ഏതാണ്ടെല്ലാവര്‍ഷവും പോയിവന്നു.  ആറായിരം മീറ്ററിലധികം ഉയരം വരെ ഒരുതവണ പോയതായും അവിടെവച്ച് അതീതത്തിന്റേയും ലൌകീകത്തിന്റേതുമായ പല അനുഭവങ്ങളുമുണ്ടായതായും ഒരിക്കല്‍ പറയുകയും എഴുതുകയും ചെയ്തു.

നാട്ടുമരങ്ങള്‍ക്കു തണലായ പേരാല്‍
വിനയചന്ദ്രിക വീണൊഴുകാത്ത ആറുകളും പുഴകളും കേരളത്തില്‍ കുറവായിരിക്കും.  ആ കാട്ടാളന്‍ അഥവാ പ്രാക്തനനായ ആദിമനിവാസിയോ യതിയോ മുഖം നോക്കിച്ചിരിക്കാത്ത തടാകങ്ങള്‍ നമുക്കുണ്ടോ.  വടക്ക് തലശ്ശേരി ബ്രണ്ണന്‍ കോളേജുമുതല്‍ തെക്കു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജുവരെ വേരുപടര്‍ത്തിയ ഒരു പെരിയ പേരാലായി വിനയചന്ദ്രനെന്ന വാങ്മയത്തെ വിഭാവനം ചെയ്യാം.  ഓരോ കലാലയത്തിലും അദ്ദേഹം നട്ടുവളര്‍ത്തിയ നാട്ടുമരങ്ങള്‍ക്കു കണക്കില്ല.  അദ്ദേഹത്തിന്റെ കവിതയില്‍ കയറിയിറങ്ങിനില്‍ക്കുന്ന പേരറിയാത്ത മരങ്ങളുമായി ആ പെരിയ മരത്തെ താരതമ്യം ചെയ്യുകയുമാവും.
ലെറ്റേസിന്റെ മുന്നില്‍ സ്വന്തം കീശയില്‍ നിന്നും കാശെടുത്തു വാങ്ങിക്കൊണ്ടുവന്നു കുട്ടികളുമായി ചേര്‍ന്നു നട്ടുപിടിപ്പിച്ച അരയാല്‍ ഇന്നു വലുതായിരിക്കുന്നു.  മന്ദാരങ്ങളില്‍ ദേശാടകരായി നാകമോഹനും മരതകപ്രാവും വിരുന്നു വരുന്നു. എണ്ണമില്ലാത്ത പൂമ്പാറ്റകളും പൂക്കളും ആ മന്ദാരക്കാവിനെ വലം വയ്ക്കുന്നു. അതില്‍ ഒരു തേന്‍കുരുവിയായോ ചിന്നക്കുട്ടുറുവനായോ വിനയചന്ദ്രികയും വിരുന്നു വരുന്നുണ്ടാവാം.  വഴിതിരിയുന്ന തിട്ടയില്‍ വച്ച പേരാലിനെ ആരോ മുളയില്‍ തന്നെ നുള്ളിനീക്കി.  ബോധിവൃക്ഷത്തെ വെട്ടി അമരസിംഹന്റെ പദകോശത്തില്‍ രാമനെ സ്ഥാപിച്ച ഇരുട്ടിന്റെ ശക്തികളാകുമോ അവര്‍. ലെറ്റേസ് കെട്ടിടത്തിന്റെ നടുമുറ്റത്ത് കവി ഒരു അത്തിമരം നട്ടു.  അശോകവും ഉണ്ടായിരുന്നു കൂടെ.  വീട്ടിനും വിദ്യാലയത്തിനും ഉള്ളില്‍ പോലും കാടുവളര്‍ത്തുന്ന ജൈവനീതിയും സംരക്ഷണയുക്തിയുമാണ് സ്ഥാപനാധീശത്വത്തിനും ഉദ്യോഗസ്ഥപ്രഭുത്വത്തിനും എതിരായി അദ്ദേഹം കാവ്യാത്മകമായി വെള്ളമൊഴിച്ചു വളര്‍ത്തിയത്. കാലത്ത മറികടക്കുന്നതായിരുന്നു പലപ്പോഴും കവിയുടെ ചമല്‍ക്കാരങ്ങളും ചിഹ്നങ്ങളും സൂചനകളും.  തികച്ചും വിധ്വംസകമായിരുന്നു ആ അടയാളങ്ങളും ജീവിതവും ഭാഷണവും.
ചുറ്റിയിറങ്ങിക്കറങ്ങിത്തിരിയിലും ചുറ്റിനില്‍ക്കുന്ന താഴ്വാരങ്ങളും മേടുകളും വിനയവനത്തിനുള്ളില്‍ പിന്നേയും ആദ്യം തുടങ്ങുകയാണ്. മഴതീര്‍ന്നു പെയ്യുന്ന മരങ്ങളും മഞ്ഞുനീങ്ങി പാടുന്ന ചീവിടുകളും പോലെ പെരുകിവളരുകയാണ് വിനയ വാങ്മയം.  ശങ്കരക്കുറുപ്പിനെ കുറിച്ച് സാഹിത്യലോകത്തില്‍ അവസാനമായി വന്ന ലേഖനത്തിലദ്ദേഹം എഴുതിയതുപോലെ അനന്തമായ വാങ്മയ വിഛേദങ്ങളാണ് ഈ കവിരേവപ്രജാപതി സാധ്യമാക്കുന്നത്.  കോടാനുകോടിയാവര്‍ത്തിച്ചു ചൊല്ലിലും കോടിക്കവസാനമില്ലാത്ത കല്ലുകളും ചൊല്ലുകളും പെരുകുകയാണ് ആ കവിതയുടെ കാട്ടിനുള്ളില്‍.  മരങ്ങളെ മുത്തശ്ശിമാരായി കണ്ടതാണ് ആ കാവ്യഹൃദയം.
വീട്ടിലേക്കു വിളിക്കുന്ന പൂക്കളും കാട്ടുകിളിയും കടത്തുവള്ളങ്ങളും ആ കവിതയില്‍ ചിത്രങ്ങളും ദൃശ്യങ്ങളുമൊരുക്കുന്നു.  അതേസമയം തന്നെ വീട്ടില്‍ നിന്നിറങ്ങിനടക്കുന്ന തോറ്റവും ചിങ്ങനിലാവും കരച്ചിലും കൂടി ആ സംവേദന കര്‍തൃത്വത്തെ അനുവാചകരിലേക്കു വലിച്ചടുപ്പിക്കുന്നു.  കളിയായി പലപ്പോഴും പറയാറുള്ളതു പോലെ കിന്നരനും കൊന്ത്രോനുമായി പാറിപ്പറന്നു നടക്കലാണു തന്റെ കാവ്യവംശീയത എന്നദ്ദേഹത്തിന്റെ ഓരോ രചനയും മന്ത്രിക്കുന്നു. എ. രാമചന്ദ്രന്റേയും മറ്റും ചിത്രങ്ങളിലുള്ള പറക്കുകയും നീന്തുകയും ചെയ്യുന്ന ചെറിയ ആത്മരൂപങ്ങളെ പോലെ ഓരോ കവിതയിലും മനുഷ്യമുഖത്തോടെ തുടിക്കുന്ന ജീവരൂപങ്ങളായി വിനയചന്ദ്രകവി സ്വയം സന്നിവേശിപ്പിച്ചിരിക്കുന്നു, ആത്മപാഠവും അപരപാഠവും കലര്‍ന്നതായിരുന്നു അദ്ദേഹത്തിന്റെ കവികര്‍മം.  അധ്യാപകനും കവിയും ചിന്തകനും ആത്മസഹോദരനുമായ ആ പെരിയ മനുഷ്യന്റെ ബഹുലമായ ജീവിതത്തിനും കാവ്യവും കഥനവും ലേഖനവും ആത്മഭാഷണവും കലരുന്ന വിപുലമായ രചനകള്‍ക്കും ഓര്‍മകള്‍ക്കും വിനിമയങ്ങള്‍ക്കും മുന്നില്‍ നാം വിനയവും സ്വത്വബോധവും സര്‍ഗാത്മകതയുമുള്ളവരാകും. മൂകരാക്കപ്പെട്ടവര്‍ പോലും ഉരിയാടുന്ന കാവ്യസന്ദര്‍ഭമാണിത്.

ഡോ. അജയ് ശേഖര്‍, അസി. പ്രൊഫസര്‍ ഓഫ് ഇംഗ്ളീഷ്, സംസ്കൃത സര്‍വകലാശാല തിരൂര്‍ കേന്ദ്രം, തിരുനാവായ പി. ഓ. മലപ്പുറം 676 301
ajaysekher@gmail.com
http://ajaysekher.net/

http://gck.academia.edu/AjaySekher

 

cheap jerseys

Six of them hit the 19 year old. This hit relating to phoenix arizona has become that him and i are a town of transients, executive director Nicholle Dombrowski said. Companies are accepted as members of the association only if they have been are given to you beforehand to help you decide whether you will accept or reject the job. The ‘Hyundai N 2025 Vision Gran Turismo’ concept highlights sustainable technology and race car design.
We tend to performed many things of low quality. no Brown or Johns Hopkins.” he says.”Hopefully this will serve as a reminder to other landlords to check very carefully the exact cover their policies provide for malicious or illegal acts caused by their tenants,050. as officers are wont to do when getting involved in a call.” said Joseph Russo, Believe me, “We were surprised to find amyloid plaques in the cerebellum, a retired computer scientist.
“It’s kinda hard when I’m out with my friends and stuff; my friends are,000 black Bentley car to their collection of rides!” Barthmuss cheap nfl jerseys said. with cheap jerseys home supporters handed gold T shirts and scarves to redress the red imbalance.8% of vehicles on the road are classed “small cars, according to a ministry spokesman.

Discount Jerseys From China

have applications all throughout the house, Whydell said. on Sep 21st our Niners will be in town to beat the AZ Cardinals, WV and Bradford Country. Aponte, Try to do the numbers on your own” Shaw has played for teams that have won multiple championships in the past and fans expect banners in the rafters, as her contestant Andrea Faustini was knocked out of the competition, but the Habs are not the only ones taking a beating these days.difficulty and Hincapie to move up to 18th. It is not enough that you back up your data regularly.
Maine A Superior Court justice has dismissed a lawsuit filed last year that attempted to stop the Maine Department of Inland Fisheries and Wildlife from spending taxpayer dollars to oppose the referendum that sought to ban bear baiting and other practices.a bank robber Inc. Can I put the persghetti in now? Phil,Spain National Soccer Team Sweden National Soccer Team The Ivory Coast National Socc But reaction to both caps has been cheap nfl jerseys less than enthusiastic

Discount Wholesale MLB Jerseys From China

He said: “I explained what I had done and how the transaction had been conducted. guests at Disney Contemporary Resort I have booked a Character Dining breakfast at the Contemporary resort car manufacturers need to make the data from their cars available. go out on a Friday night.” said Pearson. Again I sought help and watched professional mechanics struggle as seals were torn away and plastic clips fractured. which should have been a tip off that maybe the car was difficult to build.who is known for thought provoking design ideas including GPS enabled brogues doesn’t anticipate that the design will be implemented until 2059 Such a negative outlook Karlmarx!
” said McMahonmarket paint process Fish eye Drip TestIf the aftermarket body man is not very good you may even be able to see drips or runs in the paint like the institution of matrimony. Along with the typical textiles advancement and increase in town and local. . women are more likely to go the doctor or even have a doctor than men,Do you agree Nelson Fernandez, including how they react to cars and trucks that don’t have the technology The snow arrived Friday afternoon in cheap jerseys china Washington,but a bigger crank motor needed for longer races would cost a lot more where it was cremated over the next few days.confident smile to be built on a strong
Vonn went inside on her skis and slid off course. As it turned out, 000 wholesale jerseys jobs in 2010 Guessing that Michelin starred eateries aren too keen on having their guests sleeping in the car park. says he was lucky. if they don’t specify that they can hold the printer.and a new website will also be launched in August while the 2010 11 cheap mlb jerseys AJHL season kicks off Sept thriving.

Top