Navigation

വിത്തിനുള്ളിലെ മഹാവൃക്ഷം

Buttress-Root-230

ഇഞ്ചക്കാട്  ബാലചന്ദ്രന്‍

വിത്തുകള്‍ക്കുള്ളില്‍ മഹാ വൃക്ഷങ്ങളെ
എത്ര ഗുഡം നീ ഒളിച്ചുവെച്ചു .
ആ ശില്പ നൈപുണ്യത്തിന്‍ മുന്നിലായ്
നമ്ര മനസ്സുമായ് നില്‍ക്കുന്നു ഞാന്‍
(വിത്തുകള്‍ക്കുള്ളില്‍

ഒരു ചെറു വിത്തില്‍ യുഗങ്ങള്‍ ജന്മങ്ങള്‍
വിസ്മയം വാരിചൊരിയാന്‍ നിറങ്ങളും
പച്ചപ്പിന്‍ പ്രളയവും അളവില്ലാ സുഗന്ധവും
മധു ചഷകങ്ങളും മറഞ്ഞിരിപ്പൂ
( (വിത്തുകള്‍ക്കുള്ളില്‍

എണ്ണിയാല്‍ ഒടുങ്ങാത്ത ഇലകള്‍ ഫലങ്ങളും
തണലിന്‍ പ്രവാഹങ്ങള്‍ പൂക്കാലങ്ങള്‍
ഇത്തിരിപ്പോന്നൊരു വിത്തിനുള്ളില്‍
ശില്പീ നീയെന്നെ വിനീതനാക്കി.
( (വിത്തുകള്‍ക്കുള്ളില്‍

Comments

comments

Print Friendly

Subscribe Our Email News Letter :