ശരീരങ്ങള്‍ `മലയാളികളെ’ ഇങ്ങനെ പേടിപ്പിക്കുന്നതിന്റെ കാരണമെന്താണ്? ശരീരങ്ങള്‍ അനങ്ങുകയും, വെളിവാകുകയും, ‘മലിനമാക്കപെടുകയും’, തൃഷ്ണകള്‍ പ്രകടിപ്പിക്കുകയും ചെയുന്നതോക്കെയും മലയാളികളുടെ ഉറക്കം കെടുത്തുന്നു. രഞ്ജിനി ഹരിദാസിന്റെ വേഷം,ഉഷഉതുപിന്റെ പാട്ട്, സിനിമാറ്റിക് ഡാന്‍സ്, പാട്ടുകളോടൊപ്പം ശരീരം അനങ്ങുന്നത്, കമ്പി പടങ്ങള്‍ എന്നിവയോടുള്ള നമ്മുടെ പേടികള്‍ ശരീരവുമായി ബന്ധപെട്ടിരിക്കുന്നതാവാം. ജാതീയവും ലിംഗപരവുമായ മാനങ്ങളുണ്ട് ഈ ശരീര പേടിക്ക്.അതിനെ കുറിച്ച് ചിന്തിക്കാനാണ് ഇവിടെ ശ്രമിക്കുനത്. ടി വി ,സിനിമ ,സംഗീതം ,പോതുയിടങ്ങള്‍ ,രാഷ്ട്രീയ മണ്ഡലത്തില്‍ എന്നിവയുമായി ബന്ധപെട്ടു സവിശേഷ രീതിയിലാണ് ശരീരങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍കുന്നത്.
ശരീരങ്ങള്‍ `മലയാളികളെ’ ഇങ്ങനെ പേടിപ്പിക്കുന്നതിന്റെ കാരണമെന്താണ്? ശരീരങ്ങള്‍ അനങ്ങുകയും, വെളിവാകുകയും, ‘മലിനമാക്കപെടുകയും’, തൃഷ്ണകള്‍ പ്രകടിപ്പിക്കുകയും ചെയുന്നതോക്കെയും മലയാളികളുടെ ഉറക്കം കെടുത്തുന്നു.രഞ്ജിനി ഹരിദാസിന്റെ വേഷം,ഉഷഉതുപിന്റെ പാട്ട്, സിനിമാറ്റിക് ഡാന്‍സ്, പാട്ടുകളോടൊപ്പം ശരീരം അനങ്ങുന്നത്, കമ്പി പടങ്ങള്‍ എന്നിവയോടുള്ള നമ്മുടെ പേടികള്‍ ശരീരവുമായി ബന്ധപെട്ടിരിക്കുന്നതാവാം. ജാതീയവും ലിംഗപരവുമായ മാനങ്ങളുണ്ട് ഈ ശരീര പേടിക്ക്.അതിനെ കുറിച്ച് ചിന്തിക്കാനാണ് ഇവിടെ ശ്രമിക്കുനത്. ടി വി ,സിനിമ ,സംഗീതം ,പോതുയിടങ്ങള്‍ ,രാഷ്ട്രീയ മണ്ഡലത്തില്‍ എന്നിവയുമായി ബന്ധപെട്ടു സവിശേഷ രീതിയിലാണ് ശരീരങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍കുന്നത്.
ഈ മൂന്നു പേരുമായി ബന്ധപെട്ടു മലയാളി പുരുഷന്മാര്‍ ഉന്നയിച്ച പേടികള്‍ നോക്കാം.രഞ്ജിനി ഹരിദാസിന്റെ കാര്യത്തില്‍ വളരെ സജീവമായി വസ്ത്രത്തെ കുറിച്ചും ഉച്ചാരണത്തെ കുറിച്ചും ധാരാളം ചര്‍ച്ചകള്‍ ഫേസ് ബുക്കിലും മറ്റും നടക്കുകയുണ്ടായി.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കോട്ടയത്തെ ഒരു പൊതുയോഗത്തില്‍ വച്ച് അണികളുടെ വഴക്ക് കാരണം യോഗം അലങ്കോലപ്പെടുന്നതു കണ്ടു പിണറായി വിജയന്‍ ഉഷ ഉതുപ്പിനെ കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല അവിടെ നടക്കുനതു എന്നാണ് പിണറായി അണികളെ ഓര്‍മ്മപ്പെടുത്തുന്നത് മൂന്നാമതായി ശ്വേത മേനോന്റെ ‘രതി നിര്‍വേദം പുറത്തിറങ്ങി കഴിഞ്ഞപ്പോള്‍ രതി ചേച്ചിയെന്നും മറ്റും ആക്ഷേപിക്കാനാണ് മലയാളി പുരുഷന്മാര്‍ തയാറായത്.ഈ മൂന്ന് ഇടങ്ങളിലും വെത്യസ്തമായ രീതിയിലാണ് കാര്യങ്ങള്‍ നിലനില്കുന്നതെങ്കിലും ഒന്ന് വ്യക്തമാണ് `ശരീരം’ ആണ് ഭയത്തിനു പ്രധാന ഘടകമായി നില നില്കുന്നത്. ഇവയൊന്നും കീഴാള ശരീരങ്ങളല്ല. എന്നാല്‍ ഇവര്‍ നമ്മെ ഇത്രയും ആലോസരപെടുതുന്നുത് എന്ത് കൊണ്ടായിരിക്കാം? അത് മനസിലാക്കാന്‍ ഉഷ ഉതുപിന്റെ കാര്യം ആദ്യമെടുക്കം.ഉഷ ഒരു തമിഴ്ബ്രാഹ്മണ സ്ത്രീയാണ്.എന്നാല്‍ അവരുടെ സംഗീതം `പാശ്ചാത്യ’ `ജനപ്രിയ ‘ സംഗീതത്തിന്റെ ഗണത്തില്‍ പെടുന്ന അപര സംഗീതമാണ്.ബ്രാഹ്മ ണ സ്ത്രീയെ പോലെ വേഷം ധരിക്കുകയും നെറ്റിയില്‍ വലിയ സിന്ധൂരപ്പോട്ടു ഇടുമ്പോഴും അദ്ദേഹം പാടിയിരുന്നത് `താഴ്ന്ന ‘ ഇടങ്ങളായ നിശ ക്ളബ്ബുകളിലും ജനപ്രിയ സദസ്സുകളിലും ആയിരുന്നു .പാടുന്നതാകട്ടെ പാശ്ചാത്യ സംഗീതവും സിനിമാപാട്ടും ഒക്കെ അടങ്ങിയ നിശ്ചിതമായ
ശ്വേത മേനോന്റെ സ്ത്രീ കഥാപാത്രങ്ങളോടും സിനിമയിലെ ശരീരതോടുമുള്ള പേടിയും സിനിമയുമായി ബന്ധപെട്ട ഇത്തരമൊരു ഇടതു പക്ഷ സദാചാരത്തിന്റെയും കൂടി ഉള്പന്നമായിരികാം എന്ന് തോന്നുന്നു .മലയാള സിനിമയിലെ `അശ്ലീലമെന്ന’ തരം തിരിക്കലിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയപ്പെട്ടിട്ടുള്ളതാണ്. മലയാള സിനിമയുടെ ചരിത്രവുമായി അത് ബന്ധപെട്ടിരികുന്നു. ശ്വേത മേനോന്‍ എന്ന നായര്‍ തന്നെ ഇത്തരത്തില്‍ കുല സ്ത്രീയായ നായികയുടെ മാന്യമായ ഇടത്തെ ഉലക്കുന്നതാണ് ഈ നടിയോടുള്ള മലയാളി പുരുഷന്റെ വെറുപ്പായി ഉയര്‍ന്നു വരുന്നത്. തമിഴിലും തെലുങ്കിലും പോയി `വഷളാകുന്നവരായാണ്’ മലയാളത്തിലെ നായികമാരെ കാണുന്നത്. എന്നാല്‍ മലയാള സിനിമയില്‍ തന്നെ അവര്‍ ഈ അലൈന്ഗീകമായ നായിക സങ്കല്പത്തെ ഉലക്കുമ്പോള്‍ അടിമുടി സദാചാര വാദികളെ ഭയപെടുതുന്നു. ഈ സ്ത്രീകളുടെ ഇടപെടലുകളെ വരേണ്യമായ സാംസ്കാരികയിടത്തിലെ വിള്ളലുകള്‍ സൃഷ്ടികുന്നവയയാണ് മനസിലാക്കേണ്ടത്,
സംഗീതവും ശരീരങ്ങളും
ഇത് വളരെയേറെ വിശാലമായ ഒരു വിഷയമാണ്. എന്നാല്‍ മലയാളം സംഗീത റിയാലിറ്റി ഷോകളിലെ ശരീരത്തെ കുറിച്ചുള്ള പേടികളെ “സൃഷ്ട്ടിക്കാനാണ്’. ഇവിടെ ശ്രമിക്കുന്നത്. റിയാലിറ്റി ഷോകള്‍ പൊതുവേ `ശുദ്ധ’ സംഗീതത്തിന്റെ വീണ്ടെടുക്കലിനു വേണ്ടിയാണ് യത്നിക്കുനത്. മലയാളം റിയാലിറ്റി ഷോകളുടെ പ്രധാനമായ ഒരു ലക്‌ഷ്യം ശരീരത്തെ മെരുക്കുകയെന്നതാണ് എന്ന് പറയാം. ശരീരം അനക്കലല്ല – പാട്ടാണ് പ്രധാനം എന്ന് ജഡ്ജുകള്‍ പേര്‍ത്തും പേര്‍ത്തും പറയുന്നു. പെര്‍ഫോര്‍മന്‍സ് റൌണ്ട് എന്ന ഒരു segment ന്റെ രൂപീകരണം തന്നെ ഇത്തരത്തില്‍ ശരീരത്തെയും ശരീരത്തെയും വേര്‍പെടുതുവാനുള്ള ഒരു യത്നമാണ്. ഈ വേര്‍പെടുത്തല്‍ സംഗീതത്തിന്റെ രാഷ്ട്രീയവുമായി ബന്ധപെട്ടതാണ്. വരേണ്യമായ സംഗീതത്തിന്റെ വ്യവഹാരങ്ങളില്‍ `ശരീരം ‘ ഒരു താഴ്ന വസ്തുവായി കണക്കാക്കപ്പെടുന്നു . ശാസ്ത്രീയ സംഗീത വ്യവഹാരങ്ങളില്‍ ശരീരത്തെ മെരുക്കാനുള്ള ഈ യത്നം കാണാം.നേരത്തെ സൂചിപിച്ച പോലെ ദേവദാസി സമ്പ്രദായത്തിന്റെ ചരിത്രത്തെ പുറന്തള്ളാന്‍ ശരീരത്തെ തന്നെ താഴ്ന ഇടമായി നിര്‍മ്മിക്കാനാണ് `ശാസ്ത്രീയ’ സംഗീത വ്യവഹാരങ്ങള്‍ ശ്രമിച്ചത്. ദലി ത് സംഗീതയിടങ്ങളില്‍ ശരീരവും ശാരീരവും തമിലുള്ള ഈ വിഭജനം കാണാന്‍ കഴിയില്ല.ഉയര്‍ന്ന ഒച്ചയും ഒതുക്കമില്ലാത്ത ചലനങ്ങളും കീഴാളസംസ്കാരത്തിന്റെ സ്വഭാവങ്ങലായാണ് കരുതപെടുന്നത്.` കൂടുതല്‍ ഒച്ചയും ബഹളവും മീന്‍ ചന്തയിലും , ദലിത് കോളനികളിലും ആണെന്നാണല്ലോ ഒരു പൊതു ധാരണ.യഥാര്‍ത്ഥ ‘സംഗീതമെന്നാല്‍ ശരീരത്തില്‍ നിന്നും ദൂരം പാലിക്കുന്നതയാണ് വരേണ്യ സംഗീത വ്യവഹാരങ്ങള്‍ പറയുന്നത്.
നൃത്തവും ശരീരങ്ങളും
സിനിമാറ്റിക് ഡാന്‍സ്മായി ബന്ധപെട്ടു ഉയര്‍ന്നു വരുന്നത് വേഷത്തെയും ചലനങ്ങളെയും കുറിച്ചുള്ള വിമര്‍ശനങ്ങളാണ് . ശ്രദ്ധിച്ചു നോക്കിയില്‍ സ്ത്രീ ശരീരങ്ങളെ ചുറ്റിപറ്റിയാണ് ഇത്തരം വിമര്‍ശനങ്ങള്‍ വരുന്നത് എന്ന് കാണാം. കായിക മത്സരത്തിന്റെ ഇടങ്ങളില്‍ നീന്തല്‍ പോലുള്ള കായിക ഇനങ്ങളിലെ വേഷങ്ങള്‍ അശ്ലീലമായി പൊതുവേ പറയാറില്ല.`നൃത്തം ‘ എന്ന വ്യവഹാരതിനകതാണ് ശരീരത്തെ കുറിച്ചുള്ള ഒരു ധാരണ രൂപികരിക്കപെടുന്നത്. ഈ ധാരണ ഒരു പക്ഷെ `ഭാരത നാട്യം’ പോലെയുള്ള `ശാസ്ത്രീയ’ ‘നൃത്തങ്ങളുടെ ശരീരത്തെ സംബന്ധിച്ച വ്യവഹാരങ്ങളുമായി ബന്ധപെട്ടു വികസിച്ചതാവാം. നേരത്തെ പറഞ്ഞത് പോലെ ശ്രിങ്കാരത്തെ പുറന്തള്ളി ഭക്തിയെ പ്രതിഷ്ടിച്ചുകൊണ്ട് ഒരു `ശുദ്ധമായ’ ശരീരത്തെ നൃത്തവ്യവഹാരങ്ങള്‍ സൃഷ്ടി ചെടുതിട്ടുണ്ട്. ഭാരത നാട്യം വേദികളില്‍ നടരാജ വിഗ്രഹത്തെ പ്രതിഷ്ടിച്ചു കൊണ്ട് രുക്മിണി ദേവി അരുണ്ടേല്‍ നടത്തിയിട്ടുള്ള ബ്രഹ്മനവല്കരണത്തിന്റെ ചരിത്രം ഇവിടെ ഓര്‍ക്കേണ്ടതാണ്. നൃത്തരംഗത്തെ സ്ത്രീ പുരുഷ ശരീരങ്ങളെ കുറിച്ചുള്ള ഈ `അലൈന്ഗീകവും ‘ `ശുദ്ധവുമായ ‘ ശരീര ബോധത്തെ സിനിമാറ്റിക് ഡാന്‍സ് ഉലക്കുന്നുന്ട്. പാന്റ്സു ധരിച്ചു യാഥസ്ഥികമായ ലാസ്യത്തിന്റെ ഭാവങ്ങളെ മറികടന്നു കൊണ്ട് ശരീരത്തിന്റെ ത്രിഷ്ണകളെ രംഗത്ത് കൊണ്ട് വരുന്നുട് സ്ത്രീകള്‍ ഈ പുതുരൂപങ്ങളിലൂടെ . ഒരു `ശാസ്ത്രീയ’ നൃത്ത പ്രേമി സിനിമാറ്റിക് ഡാന്സിനെ കളിയാക്കി പറഞ്ഞു “ഇത് പഴയ റെക്കോര്‍ഡ് ഡാന്‍സിന്റെ പുതിയ രൂപമല്ലേ ” എന്ന്. `സദിരാട്ടം ‘ ബ്രഹ്മനീകരിച്ചതല്ലേ ഭരടനട്യം എന്ന് തിരിച്ചു ഞാനും ചോദിച്ചു.തീര്‍ച്ചയായും വളരെ സന്കീര്‍ണമായ് ഒരു ചരിത്രമാണെന്നു അറിയാമായിരുന്നെങ്കിലും. `മലിനീകരണം ‘ എന്ന ഭയം എല്ലാ കാലത്തും മുഖ്യമായും അലട്ടിയിട്ടുള്ളത് അദീശ ജാതികളെയാണ്. തോട്ടു കൂടായ്മ പോലെ തന്നെ ശരീരത്തിന്റെ ശുദ്ധി സംരക്ഷിക്കാനുള്ള യത്നം തന്നെയാണ് സദാചാരതിന്നു വേണ്ടിയുള്ള തത്രപാടിലും ഉള്ളത്. ശര്രെരതോടുള്ള പേടികളും സദാചാരത്തിന്റെ ആശങ്കകളും ജാതിപരമായി ബന്ധ പെട്ടിരികുന്നു എന്ന് സൂചിപികാനാണ് ഇവിടെ ശ്രമിച്ചത്.