അയ്യങ്കാളി ലഹളകളുടെ നേതാവല്ല: സണ്ണി എം. കപിക്കാട്

കൊച്ചി : മഹാത്മാ അയ്യന്‍കാളിയെ ലഹളകളുടെ നേതാവായും കര്‍ഷകതൊഴിലാളി നേതാവായും ചിത്രീകരിക്കുന്ന സ്ഥാപിത താല്‍പ്പര്യക്കാരുടെ ശ്രമങ്ങള്‍ക്കെതിരെ ദലിത് സമൂഹം ജാഗ്രത പാലിക്കണമെന്ന് നവജനാധിപത്യ പ്രസ്ഥാനം ചെയര്‍മാനും കെ ഡി എം എസ് സംസ്ഥാന സമിതി അംഗവുമായ സണ്ണി എം കപിക്കാട് ആവശ്യപ്പെട്ടു. മഹാത്മാ അയ്യങ്കാളിയുടെ ശ്രീമൂലം പ്രജാസഭാ പ്രവേശത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ദലിത് സര്‍വ്വീസ് സൊസൈറ്റി പനങ്ങാട് നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  ദലിതരെ സാമുദായിക അവബോധത്തിലേക്ക് ഉണര്‍ത്തുകയും മറ്റുള്ളവരെക്കൊണ്ട് ദലിതരെ മനുഷ്യരെ അംഗീകരിപ്പിക്കുവാനും കഴിഞ്ഞ കര്‍മ്മധീരനായ നവോത്ഥാന നേതാണ് മഹാത്മാ അയ്യങ്കാളിയെന്നും അദ്ദേഹം പറഞ്ഞു. വൈരുദ്ധ്യങ്ങളെ മുഖാമുഖം കാണുവാനുള്ള സമചിത്തതയും ദീര്‍ഘദര്‍ശനവുമാണ് അയ്യങ്കാളിയെ മറ്റ് നവോത്ഥാന നായകരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡി എസ് എസ് ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് അധ്യക്ഷം വഹിച്ചു. പി കെ സന്തോഷ് കുമാര്‍, പി എ രാധാകൃഷ്ണന്‍, പി കെ നാരായണന്‍, കെ ജി ശിവദാസ്, ടി കെ പ്രതാപന്‍, കെ കെ പ്രകാശന്‍, എന്‍ കെ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

Top