ശബരിമല: എൻ.എസ്.എസിന്റെ മനുവാദത്തെ ചെറുക്കണം

ശബരിമല ക്ഷേത്രത്തിന്‍റെ പരിശുദ്ധിയുടെ പേരില്‍ നടന്നുകൊണ്ടിരിക്കുന്ന അങ്ങേയറ്റം വിനാശകരമായ രീതിയിലുള്ള സ്ത്രീ വിരുദ്ധ കീഴാള വിരുദ്ധ മനുവാദത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്ന നിലപാടാണ് നായര്‍ സര്‍വീസ് സൊസൈറ്റി കൈകൊണ്ടിരിക്കുന്നത്. സംബന്ധം എന്ന ഏറ്റവും വൃത്തികെട്ട മനുവാദ ആചാരത്തിന്‍റെ ഭാഗമായി നായര്‍ സ്ത്രീകളുടെ ആത്മാഭിമാനം നൂറ്റാണ്ടുകളോളം ബ്രാഹ്മണ പുരുഷന്‍മാര്‍ക്കു മുന്നില്‍ കാഴ്ചവസ്തുവായി സമര്‍പ്പിച്ചവരാണ് നായര്‍ പുരുഷന്‍മാര്‍. ആഫ്രിക്കൻ അമേരിക്കൻ അടിമസ്ത്രീകളെ വെള്ളക്കാര്‍ നൂറ്റാണ്ടുകളോളം ചൂഷണം ചെയ്തതിനേക്കാള്‍ ഭീകരമായാണ് കേരളത്തിലെ ബ്രാഹ്മണ പുരുഷന്മാർ നായർ സ്ത്രീകളെ ചൂഷണം ചെയ്തത്. ബ്രാഹ്മണർക്ക് സംബന്ധം വഴി നായർ സ്ത്രീകളിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ വിധിക്ക് വിട്ട് കൊടുക്കുകയായിരുന്നു അന്നത്തെ പതിവ്.ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ തുല്യതക്കായുള്ള പോരാട്ടം ബ്രാഹ്മണിസവും ശൂദ്രയിസവും തമ്മിലുള്ള സംഘട്ടനമാവാന്‍ പോവുകയാണ്. കാഞ്ച ഐലയ്യ എഴുതുന്നു.

ശബരിമല ക്ഷേത്രത്തിന്‍റെ പരിശുദ്ധിയുടെ പേരില്‍ നടന്നുകൊണ്ടിരിക്കുന്ന അങ്ങേയറ്റം വിനാശകരമായ രീതിയിലുള്ള സ്ത്രീ വിരുദ്ധ കീഴാള വിരുദ്ധ മനുവാദത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്ന നിലപാടാണ് നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്) കൈകൊണ്ടിരിക്കുന്നത്. സംബന്ധം എന്ന ഏറ്റവും വൃത്തികെട്ട മനുവാദ ആചാരത്തിന്‍റെ ഭാഗമായി നായര്‍ സ്ത്രീകളുടെ ആത്മാഭിമാനം നൂറ്റാണ്ടുകളോളം ബ്രാഹ്മണ പുരുഷന്‍മാര്‍ക്കു മുന്നില്‍ കാഴ്ചവസ്തുവായി സമര്‍പ്പിച്ചവരാണ് നായര്‍ പുരുഷന്‍മാര്‍. ആഫ്രിക്കൻ അമേരിക്കൻ അടിമസ്ത്രീകളെ വെള്ളക്കാര്‍ നൂറ്റാണ്ടുകളോളം ചൂഷണം ചെയ്തതിനേക്കാള്‍ ഭീകരമായാണ് കേരളത്തിലെ ബ്രാഹ്മണ പുരുഷന്മാർ നായർ സ്ത്രീകളെ ചൂഷണം ചെയ്തത്. ബ്രാഹ്മണർക്ക് സംബന്ധം വഴി നായർ സ്ത്രീകളിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ വിധിക്ക് വിട്ട് കൊടുക്കുകയായിരുന്നു അന്നത്തെ പതിവ്.

കേരളീയ സമൂഹത്തില്‍ സവര്‍ണ ജാതിക്കാരായാണ് പരിഗണിക്കപ്പെടുന്നതെങ്കിലും ക്ഷേത്രാചാരങ്ങള്‍, ചടങ്ങുകള്‍ തുടങ്ങിയ ആത്മീയകര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കാനുള്ള അവകാശം നായര്‍ സമുദായത്തിനില്ല. വര്‍ണാശ്രമ വ്യവസ്ഥയില്‍ ഏറ്റവും താഴെകിടക്കുന്ന ശൂദ്ര ഗണത്തിലാണ് നായര്‍ സമൂഹം ഉൾപ്പെടുന്നത്. ശൂദ്രന്മാരാകട്ടെ ഋഗ്വേദ കാലം മുതൽക്കേ മൂന്ന് മേലാള വിഭാഗങ്ങളായ ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യർക്ക് താഴെ അടിമകളായി ഗണിക്കപ്പെടുന്നവരാണ്. ഈ ജാതിയിലുള്ളവർക്ക് പുരോഹിതനാകാനും വേദങ്ങള്‍, ഭഗവത് ഗീത തുടങ്ങിയ ഹിന്ദുമത ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കാനുമുള്ള അവകാശം നല്കപ്പെട്ടിരുന്നില്ല. ഒരൊറ്റ ഹിന്ദു ദൈവശാസ്ത്ര പഠന സ്കൂളും കോളേജും നായര്‍ വിഭാഗത്തിന് ദൈവശാസ്ത്രപഠനം അനുവദിക്കുന്നില്ല. അപ്പോള്‍ പിന്നെ (കേരളത്തിലെ സാഹചര്യത്തില്‍ അവര്‍ണരായി സ്വയം കണക്കാക്കുന്ന) ഏറ്റവും താഴെക്കിടയിലുള്ള ശൂദ്രന്‍മാരുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. നായന്‍മാര്‍ അവരുടെ പിന്നോക്കാവസ്ഥയില്‍ തന്നെ തുടരുകയാണ് -പ്രത്യേകിച്ച് നായര്‍ പുരുഷന്‍മാര്‍ നായര്‍ സര്‍വീസ് സൊസൈറ്റി രൂപീകരിച്ചതിന് ശേഷം- ബ്രാഹ്മണരുടെ കാല്‍ചുവട്ടില്‍ ദാസ്യവേല ചെയ്തുകൊണ്ടാണ് അവര്‍ ജീവിക്കുന്നത്. ശൂദ്ര വിഭാഗങ്ങളുടെ ഇത്തരം പ്രവണതകള്‍ സമത്വവുമായി ബന്ധപ്പെട്ട ശൂദ്രരുടെ സാമൂഹിക ആത്മീയ സംസ്കാരത്തിന് വലിയ ആഘാതമേല്‍പ്പിച്ചിട്ടുണ്ട്. സമാനമായ ദാസ്യവേലയാണ് ഇപ്പോൾ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ എൻ.എസ്.എസ് ചെയ്തുകൊണ്ടിരിക്കുന്നത്.

കാഞ്ച ഐലയ്യ

കാഞ്ച ഐലയ്യ

തെലുങ്കു ദേശത്ത് പ്രചാരത്തിലുള്ള ‘ബീരപ്പ’ ദേവനെപോലെ തന്നെ ശൂദ്രനായ ഒരു ദൈവമാണ് അയ്യപ്പൻ. ഇന്‍ഡോ-ആഫ്രിക്കന്‍ വേരുകളുള്ളവരാണ് അയ്യപ്പനും ബീരപ്പനും. പ്രസിദ്ധനായ ഹാരപ്പയുടെ അനുയായികളാണ് ഇരുവരും. ഈ ഹാരപ്പയുടെ പേരിലാണ് സിന്ധു നദീ തടത്തില്‍ നിര്‍മിക്കപ്പട്ട ലോകത്തിലെ ആദ്യത്തെ നാഗരികത അറിയപ്പെടുന്നത്. പിന്നീട് ബ്രാഹ്മണ വംശജരായ ആര്യന്‍മാര്‍ ഇന്ത്യയില്‍ അധിനിവേശം നടത്തുകയും നാഗരികത തകര്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഹാരാപ്പയുടെ അനുയായികളില്‍ പലരും തെക്കു ഭാഗത്തേക്ക് പലായനം ചെയ്തു. അയപ്പ, ബീരപ്പ (തെലുങ്കു മേഖലയിലെ ഇടയന്‍മാരുടെ ദൈവം), വീരപ്പ, മല്ലപ്പ തുടങ്ങിയ പേരുകളുമായി സാദൃശ്യമുള്ള പേരുകളുള്ളവര്‍ തെക്കു ഭാഗത്തേക്ക് പലായനം ചെയ്യുകയും സമൂഹത്തിന് മഹത്തായ സേവനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടായിരിക്കണം. അങ്ങനെ അവര്‍ ആരാധനാമൂര്‍ത്തികളായി മാറുകയാണുണ്ടായത്.

ഇന്ത്യോ-ആര്യന്‍ ബ്രാഹ്മണിക് വേദകാലത്തെ കാവി നിറത്തിന് വിരുദ്ധമായ ഇന്തോ-ആഫ്രിക്കന്‍ പാരമ്പര്യത്തില്‍ വേരുകളുള്ള ശൂദ്ര-ദ്രവീഡിയന്‍ സംസ്കാരത്തെയാണ് കറുത്ത വസ്ത്രമണിഞ്ഞ അയ്യപ്പന്‍ പ്രതിനിധീകരിക്കുന്നത്. അയ്യപ്പന്റെ വസ്ത്രസംസ്കാരത്തില്‍ കാവിനിറം ഉണ്ടായിരുന്നില്ല. സിര്‍ദി ബാബയെ പോലെ, കറുത്ത വസ്ത്രമണിഞ്ഞെത്തുന്ന ശൂദ്ര-ദലിത് വിശ്വാസികൾ മാത്രം സന്ദര്‍ശിക്കുന്ന ഒരു മതേതര ശൂദ്ര ദൈവമായി അയ്യപ്പന്‍ മാറി.

ഇന്ന് അയ്യപ്പ ക്ഷേത്രത്തിൽ കാണുന്ന യുവതി വിലക്ക്, ഏതാനും വര്‍ഷങ്ങള്‍ക്ക് മുൻപ് നമ്പൂതിരി ബ്രാഹ്മണർ ക്ഷേത്രത്തിന്റെ കൈകാര്യകർതൃത്വം ഏറ്റെടുത്തതിന് ശേഷം മാത്രം നടപ്പിൽ വരുത്തിയതാണ്. അയ്യപ്പ ക്ഷേത്രത്തിലേക്കുള്ള ഭീമമായ സമ്പത്തിന്‍റെ വരവു തന്നെയായിരുന്നു അന്ന് ക്ഷേത്രം ഏറ്റടുക്കാൻ മേലാള ജാതിക്കാരെ പ്രേരിപ്പിച്ച പ്രധാന ഘടകം. ക്ഷേത്രത്തിന്‍റെ ഭരണസമിതിയില്‍ മാത്രമാണ് നായര്‍ ജാതിക്കാര്‍ക്ക് ഇടമുള്ളത്. പൂജാകര്‍മങ്ങളെല്ലാം ചെയ്യുന്നത് ബ്രാഹ്മണ പുരോഹിതന്‍മാരാണ്. ഈ സവർണ പൗരോഹിത്യമാണ് 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകൾ അയ്യപ്പക്ഷേത്രത്തിൽ പ്രവേശിക്കാന്‍ പാടില്ല എന്ന ആചാരം കൊണ്ടുവരുന്നത്.

രാജ്യത്തെ മറ്റു ശൂദ്ര ക്ഷേത്രങ്ങളിലൊന്നും തന്നെ ഇത്തരത്തിലുള്ളൊരു സ്ത്രീ പ്രവേശന വിലക്ക് നിലനിൽക്കുന്നില്ല. ശൂദ്ര ദേവതകളായ പോചമ്മ, കാളി, ദുർഗ എന്നിവരുടെയൊന്നും ക്ഷേത്രങ്ങളിൽ ആണ്‍-പെണ്‍ വിവേചനമില്ല എന്നതാണ് വസ്തുത. എല്ലാതരത്തിലുമുള്ള ആളുകളും സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളാണ് അവ. കൂടാതെ ഈ ക്ഷേത്രങ്ങളിലൊന്നും തന്നെ ബ്രാഹ്മണരായ പൂജാരികളും ഇല്ല.

രാജ്യത്തെ മറ്റു ശൂദ്ര ക്ഷേത്രങ്ങളിലൊന്നും തന്നെ ഇത്തരത്തിലുള്ളൊരു സ്ത്രീ പ്രവേശന വിലക്ക് നിലനിൽക്കുന്നില്ല. ശൂദ്ര ദേവതകളായ പോചമ്മ, കാളി, ദുർഗ എന്നിവരുടെയൊന്നും ക്ഷേത്രങ്ങളിൽ ആണ്‍-പെണ്‍ വിവേചനമില്ല എന്നതാണ് വസ്തുത. എല്ലാതരത്തിലുമുള്ള ആളുകളും സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളാണ് അവ. കൂടാതെ ഈ ക്ഷേത്രങ്ങളിലൊന്നും തന്നെ ബ്രാഹ്മണരായ പൂജാരികളും ഇല്ല.

ഹിന്ദുത്വ ബ്രാഹ്മണ സംഘടനയായ ആർ.എസ്.എസ് രാജ്യത്ത്‌ ശക്തി പ്രാപിക്കുന്നതോടു കൂടിയാണ് ഇന്നാട്ടിലെ ശൂദ്ര ക്ഷേത്രങ്ങൾ ശൂദ്രർക്ക് കൈമോശം വന്നു തുടങ്ങിയത്. ആര്‍.എസ്.എസ്സിന്‍റെ നേതൃത്വത്തില്‍ പല ശൂദ്ര ക്ഷേത്രങ്ങളില്‍ നിന്നും ശൂദ്ര പുരോഹിതരെ മാറ്റുകയും അവിടങ്ങളില്‍ ബ്രാഹ്മണ പൗരോഹിത്യത്തെ കുടിയിരുത്തുകയും ചെയ്തു. ഈ പ്രക്രിയയുടെ ഉത്തമോദാഹരണമാണ് ശബരിമലയിലെ അയ്യപ്പ ക്ഷേത്രം. ആര്‍ത്തവ രക്തം അശുദ്ധമാണ് എന്ന സിദ്ധാന്തം ചമച്ചാണ് ബ്രാഹ്മണ പൗരോഹിത്യം  സ്ത്രീകളെ അവിടേക്ക് പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയത്. പുരുഷ ലൈംഗിക സ്രവങ്ങളില്‍ കാണാത്ത അശുദ്ധിയാണ് സവർണ-ബ്രാഹ്മണ പൗരോഹിത്യം സ്ത്രീയുടെ ആർത്തവത്തിൽ കാണുന്നത്. ഇതൊരിക്കലും തന്നെ ഒരു ശൂദ്ര സിദ്ധാന്തമല്ല, മറിച്ച് ഇതൊരു ബ്രാഹ്മണ സിദ്ധാന്തം മാത്രമാണ്.

ഇന്ത്യയിലെ ശൂദ്ര സംസ്കാരം പുരുഷന്‍റെ അല്ലെങ്കില്‍ സ്ത്രീയുടെ ലൈംഗികസ്രവങ്ങള്‍ അശുദ്ധമാണ് എന്ന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നില്ല. മറിച്ച് ആണിന്‍റെയും പെണ്ണിന്‍റെയും ലൈംഗികസ്രവങ്ങള്‍ മനുഷ്യോല്‍പ്പത്തിയുടെ തന്നെ അടിസ്ഥാനമായാണ് ശൂദ്രർ വിശ്വസിക്കുന്നത്. അതായത്, ഒരു സ്ത്രീയുടെ ആർത്തവം അശുദ്ധിയുടെ അല്ല, വിശുദ്ധിയുടെ ലക്ഷണമാണെന്ന് സാരം. ഉല്‍പാദനപ്രവര്‍ത്തനങ്ങളില്‍ ഒരിക്കല്‍പോലും ഏര്‍പ്പെടാത്ത ആര്യന്‍ ബ്രാഹ്മണിസം, എല്ലാ ഉല്‍പാദനപ്രവര്‍ത്തനങ്ങളും അശുദ്ധമാണെന്നാണ് വിശ്വസിച്ചിരുന്നത്. ചേറിലിറങ്ങി പണിയെടുത്തില്ലെങ്കില്‍ ഭക്ഷണം ഉണ്ടാവില്ല എന്ന അടിസ്ഥാനതത്വം അവര്‍ ഒരിക്കല്‍‍പോലും തിരിച്ചറിഞ്ഞിരുന്നില്ല. മണ്ണും ചെളിയുമെല്ലാം ഇക്കൂട്ടർക്ക് അശുദ്ധിയാണ്.

എന്നാൽ ഇന്നിതാ നാഗ്പൂരിലെ മുഖ്യ ‘പുരോഹിതനായ’ മോഹൻ ഭഗവത്, ക്ഷേത്രങ്ങളിലെ സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ച സുപ്രീംകോടതി വിധിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീവിലക്ക് നടപ്പിൽ വരുത്തണമെന്നാണ് ഇവരുടെ ആവശ്യം.

ഇന്ത്യയിലെ ശൂദ്ര സംസ്കാരം പുരുഷന്‍റെ അല്ലെങ്കില്‍ സ്ത്രീയുടെ ലൈംഗികസ്രവങ്ങള്‍ അശുദ്ധമാണ് എന്ന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നില്ല. മറിച്ച് ആണിന്‍റെയും പെണ്ണിന്‍റെയും ലൈംഗികസ്രവങ്ങള്‍ മനുഷ്യോല്‍പ്പത്തിയുടെ തന്നെ അടിസ്ഥാനമായാണ് ശൂദ്രർ വിശ്വസിക്കുന്നത്. അതായത്, ഒരു സ്ത്രീയുടെ ആർത്തവം അശുദ്ധിയുടെ അല്ല, വിശുദ്ധിയുടെ ലക്ഷണമാണെന്ന് സാരം.

നായർ സമുദായത്തെ പോലെ ഉല്‍പാദനപരതയുള്ള ഒരു ശൂദ്ര വിഭാഗം, സവർണ-ബ്രാഹ്മണ ചേരിയോട് ചേർന്നു നിന്ന് അവരുടെ സ്തുതി പാടകരായി തീർന്നത് യഥാർഥത്തിൽ, തുല്യതയുടെയും സമത്വത്തിന്റെയും ഹാരപ്പൻ പാരമ്പര്യമുള്ള ശൂദ്ര മൂല്യങ്ങൾക്ക് വിരുദ്ധമാണ്. ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ തുല്യതക്കായുള്ള പോരാട്ടം ബ്രാഹ്മണിസവും ശൂദ്രയിസവും തമ്മിലുള്ള സംഘട്ടനമാവാന്‍ പോവുകയാണ്.

രാജ്യത്തെ ശൂദ്ര വിഭാഗങ്ങളായ ഖമ്മ-റെഡ്ഡി-പട്ടേൽ-ജാട്ട്-ഗുജര്‍-യാദവ്-മറാഠ-ലിംഗായത്ത് ഉൾപ്പടെയുള്ള എല്ലാ ബഹുജൻ വിഭാഗങ്ങളും ഒത്തൊരുമിച്ച് ഇവിടുത്തെ സവർണ-ബ്രാഹ്മണ ഗൂഡാലോചനയെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്. നമ്മുടെ സ്ത്രീ സമൂഹത്തെ സ്വാതന്ത്ര്യപൂർവ കാലത്തെ പിന്നോക്കാവസ്ഥയിലേക്ക് തിരികെ കൊണ്ടു പോകാനാണ് ഇവർ ശ്രമിക്കുന്നത്. സംവരണത്തെ അട്ടിമറിക്കാനുള്ള ബ്രാഹ്മണ-ബനിയ ഗൂഡാലോചന എല്ലാ ബഹുജങ്ങളും തിരിച്ചറിയേണ്ടതുണ്ട്. ശൂദ്രരും ദലിതരും ആദിവാസികളും മറ്റു പിന്നോക്ക വിഭാഗങ്ങളും സമത്വത്തെ കുറിച്ച് ഭാവിയില്‍ ചിന്തിക്കുക പോലും ചെയ്യാത്ത അവസ്ഥ ഉണ്ടാക്കുകയാണ് മോഹന്‍ ഭഗവതിന്‍റെ ലക്ഷ്യം.

നായർ സർവീസ് സൊസൈറ്റി

നായർ സർവീസ് സൊസൈറ്റി

സവർണ-ബ്രാഹ്മണ വലയത്തിൽ നിന്ന് സ്വസമുദായത്തെ രക്ഷിച്ചെടുക്കാന്‍ എന്‍.എസ്.എസ് നേതൃത്വത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് നായര്‍ സമുദായത്തിലെ പുരോഗമന ചിന്താഗതിക്കാരോട് എനിക്ക് പറയാനുള്ളത്. അല്ലാത്തപക്ഷം കാര്‍ഷികോല്‍പാദകരായ പാവപ്പെട്ട നായന്‍മാര്‍ ഭാവിയില്‍ വലിയ കഷ്ടതകള്‍ അനുഭവിക്കേണ്ടി വരും. പ്രത്യേകിച്ച് നായര്‍ സ്ത്രീകള്‍. സ്വന്തം ശരീരം അശുദ്ധമാണെന്ന് അവര്‍ വിശ്വസിക്കാന്‍ തുടങ്ങുന്നതോടെ, മോഹന്‍ ഭഗവതിന്‍റെ സവർണ സൈന്യം അവരെ ആത്മഹത്യാ മുനമ്പിലേക്ക് എത്തിക്കുക തന്നെ ചെയ്യും. നായര്‍ സമുദായത്തെ മുരടിപ്പിച്ച് നിർത്തുകയാണ് സവര്‍ണരുടെ ലക്ഷ്യം.

ഇന്ത്യന്‍ ചരിത്രത്തില്‍ ശൂദ്ര വിഭാഗത്തില്‍പെട്ട മറ്റേതൊരു സ്ത്രീയും അനുഭവിച്ചതിനേക്കാള്‍ കൊടിയ യാതനകള്‍ അനുഭവിച്ചവരാണ് നായര്‍ സ്ത്രീകള്‍ എന്നതിനാല്‍ അവരോടെനിക്ക് വലിയ ബഹുമാനാദരവുകള്‍ ഉണ്ട്. ആയതിനാല്‍, ഈ മഹത്തായ സ്ത്രീ സമൂഹത്തെ ബ്രാഹ്മണ സവര്‍ണ കരാളഹസ്തങ്ങളില്‍ നിന്നും രക്ഷിക്കണമെന്ന് പുരോഗമന നായര്‍ സ്ത്രീകളെ ഈയവസരത്തില്‍ ഉണര്‍ത്തുകയാണ്.

മൊഴിമാറ്റം: സുഹൈല്‍ എടക്കര

അവലംബം: https://goo.gl/TFDW6P

Top