ട്രംപിന്റെ വിജയം ലോകത്തിന് നല്കുന്ന സൂചനയെന്ത്?

സാമുവല്‍ ഹണ്ടിംഗ്ണ്ട്ടന്‍റെ -ക്ലാഷ് ഓഫ് സിവിലൈസേഷന്‍’ എന്ന പുസ്തകത്തിലെ നിരീക്ഷണമനുസരിച്ച് മൂന്നാം ലോക മഹായുദ്ധം നടക്കുക കേവലം രാഷ്ട്രങ്ങള്‍ തമ്മിലായിരിക്കുകയില്ല. മറിച്ച് മുസ്ലിം-ക്രിസ്ത്യന്‍ നാഗരികത തമ്മിലായിരിക്കും. ഈ ചിന്തയെ അമേരിക്കന്‍ ജനത വളരെയധികം ഉള്‍കൊണ്ടിട്ടുണ്ടായിരുന്നു. ഈ ചിന്താധാരയുടെ ഫലമെന്നോണം അമേരിക്കയിലും യൂറോപ്പിലും ഇസ്ലാമോഫോബിയ വര്‍ദ്ധിച്ച് വരുകയാണ്. പക്ഷെ ഒബാമയുടെ കാലഘട്ടം റിലീജയസ് ഹാര്‍മണിയുടെ ഏറ്റവും പ്രതാപം നിറഞ്ഞൊരു കാലഘട്ടമായിരുന്നു. ഒബാമയുടെ ചരിത്ര പ്രസിദ്ധമായ കൈറോ പ്രസംഗം ഇതിനൊരു ഉദാഹരണമാണ്. മാത്രമല്ല മുസ്ലിം -ക്രിസ്ത്യന്‍ വ്യവഹാരങ്ങള്‍ക്കിടയില്‍ ഒബാമ നിലകൊണ്ടിരുന്നത് ഒരു മീഡിയേറ്റര്‍ എന്ന നിലക്കായിരുന്നു. ഇവിടെ ട്രംപ് ഉയര്‍ത്തിപിടിക്കുന്ന സംസാരങ്ങളില്‍ ജൂതനെ പ്ലേസ് ചെയ്യുന്നത് വിരുദ്ധ പക്ഷത്താണെങ്കിലും തന്റെ മരുമകന്‍ ജൂതനാവുകയും അദ്ദേഹത്തിനെ ക്യാബിനറ്റില്‍ കൊണ്ടുവരാനുള്ള ആലോചനകളെല്ലാം തീര്‍ത്തും ട്രംപിനെ മുസ്ലിം വിരുദ്ധതയിലേക്കായിരിക്കും എത്തിക്കുക.

പല കാരണങ്ങള്‍കൊണ്ട് ലോകത്താകമാനം ഇന്ന് വലിയൊരു ആശങ്ക നിലനില്ക്കുന്നുണ്ട്. ലോകം ഇനി എന്താകുമെന്ന ഈ ആശങ്ക പഴയ തലമുറയെക്കാളും പ്രകടമാകുക ന്യൂ ജനറേഷനിലാകുമെന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ചും അവര്‍ ലോകത്തിന്റെ ഭാവി വരദാനങ്ങളെന്ന നിലയില്‍. ചുരുക്കത്തില്‍ അത്യന്തം ആശങ്കാവഹമായ ഒരു വിഷയമാണിത്. അമേരിക്കന്‍ തിരഞ്ഞെടുപ്പു ഫലം ലോകത്താകമാനമുള്ള ജനങ്ങളെ വലിയൊരളവോളം അമ്പരപ്പിച്ചിട്ടുണ്ടെന്നത് ശരിയാണ്. അതിനാല്‍ ഇവ്വിഷയകമായി പല ഡിബേറ്റുകളും പലയിടങ്ങളിലും നടന്ന് കൊണ്ടിരിക്കുകയാണ്. തെരഞ്ഞടുപ്പ് പ്രചരണ സമയത്തും ശേഷവും എല്ലാവരും പ്രതീക്ഷിച്ചിരുന്നത് വൈറ്റ്ഹൗസിലെ പെണ്‍സാന്നിധ്യത്തെ തന്നെയായിരുന്നെങ്കിലും വളരെ അപ്രതീക്ഷിതമായിട്ടാണ് ഇത്തരമൊരു ഫലപ്രഖ്യാപനം നടന്നത്. എന്നാല്‍ യൂറോപ്പിന്റെയും അമേരിക്കയുടെയം ഇടക്കാല ചരിത്രത്തെ സൂക്ഷ്മ നിരീക്ഷണം നടത്തുന്നവര്‍ നമുക്ക് പറഞ്ഞ് തരുന്നത് ഈ വിജയം അത്ര അത്ഭുതപ്പെടുത്തുന്ന ഒന്നല്ല എന്നാണ്. അതേ സമയം അമേരിക്കന്‍ ജനതക്ക് ട്രംപ് നല്‍കിയ നാല് പ്രധാന വാഗ്ദാനങ്ങള്‍ വിലയിരുത്തിയാല്‍ തീര്‍ച്ചയായും ഈ വിജയം പേടിപ്പെടുത്തുന്നതാണ്.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗങ്ങളില്‍ ട്രംപ് മുന്നോട്ട് വെച്ചിരുന്നത് നാല് വാഗ്ദാനങ്ങളയിരുന്നു. ഒന്ന് അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥയുടെ മുഖ്യശത്രുക്കള്‍ മുസ്ലിംകളാണ്. അതിനാല്‍ അമേരിക്കയില്‍ എല്ലാ നിലക്കും അവര്‍ക്ക് ബഹിഷ്‌കരണം ഏര്‍പ്പെടുത്തും. രണ്ട് അമേരിക്ക മെക്‌സിക്കന്‍ ബോര്‍ഡുകളില്‍ മതില്‍ക്കെട്ടുകള്‍ തീര്‍ക്കും. മൂന്ന് എല്ലാ അമേരിക്കന്‍ സൈന്യങ്ങളെയും മറ്റു രാജ്യങ്ങളില്‍ നിന്ന് പിന്‍വലിക്കും. നാല് നമ്മുടെ ജോലി നമ്മള്‍ തന്നെ ചെയ്യും. ഈ ആശയം നടപ്പിലാക്കുക വഴി അമേരിക്കയിലെ എല്ലാ ജോലികളും അവര്‍ക്കു തന്നെ ചെയ്യാന്‍ അവസരം ലഭിക്കും. അതിനാല്‍ വെള്ളക്കാരും അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മെക്‌സിക്കോക്കാരും ഹിന്ദുക്കളും മിഡില്‍ ക്ലാസ്സുകാരും ഈ ആശയത്തെ നന്നായി ഉള്‍കൊള്ളുകയും ഗ്ലോബലൈസേഷന് എന്ന ആശയത്തെ ഉള്‍ക്കൊള്ളാന്‍ വിമുഖത കാണിക്കുകയും ചെയ്തു. ഇന്ന് ലോകത്ത് വലിയൊരളവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവണതയാണ് ഡീഗ്ലോബലൈസേഷന്‍. ഈയിടെ പ്രധാനപ്പെട്ട സംഭവങ്ങളില്‍ ഈ ട്രന്റ് വലിയൊരളവില്‍ പ്രകടമാവുകയും ചെയ്തിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടനെ പുറത്താക്കുന്നതിലേക്ക് നയിച്ച റെഫറണ്ടം വോട്ടിങ്ങിലും അമേരിക്കന്‍ തെരഞ്ഞെടുപ്പിലും ആയിരുന്നു അത്. ബ്രിട്ടനില്‍ ലണ്ടനിലെ മുഴുവന്‍ വോട്ടര്‍മാരും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ വെറ്റ് റൂറല്‍ ജനതയും സ്ഥിരതാമസക്കാരായ റൂറല്‍ പോപ്പുലേഷനും വോട്ട് ചെയ്തത് ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഒഴിവാക്കാനായിരുന്നു.

തെരഞ്ഞെടുപ്പില്‍ ബറാക് ഒബാമ ട്രംപിനെതിരെ പ്രധാനമായും ഉയര്‍ത്തിയ വിഷയവും ഡീഗ്ലോബലൈസേഷന്‍ തന്നെയായിരുന്നു. ട്രംപ് വിജയിച്ചാല്‍ അമേരിക്ക പിറകിലോട്ട് പോകുമെന്ന് ജനങ്ങളോട് പറഞ്ഞുവെങ്കിലും അമേരിക്കയിലെ റൂറല്‍ പ്രദേശവാസികളും മികച്ച ജോലി ഇല്ലാത്ത മറ്റു അമേരിക്കന്‍ പൗരന്മാരും ട്രംപിന് വോട്ട് ചെയ്യുമെന്ന് രഹസ്യമായ തീരുമാനിക്കുകയായിരുന്നു. പുറമെ രാജ്യത്ത് വലിയ അളവില്‍ തൊഴിലില്ലായ്മ നിലനില്‍ക്കുന്നിടത്ത് സന്ദര്‍ശനം നടത്തുന്നതിലും അവരോട് തെരുവ് ഭാഷയില്‍ സംവദിക്കുന്നതിലും ഹിലരിയെക്കാള്‍ ട്രംപ് വിജയിക്കുകയും ചെയ്തു. പ്രചരണത്തിലുടനീളം ട്രംപ് റോബോര്‍ട്ടുകള്‍ക്കെതിരെയും ഡ്രൈവര്‍ ലസ്‌കാറുകള്‍ക്കെതിരെയും സംസാരിച്ചു. ഇതു വഴി നിരവധി പേരുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന ട്രംപിന്റെ ചെറിയ കാരണവും, ട്രംപില്‍ സാധാരണക്കാരുടെ ഇടയില്‍ വലിയ സ്വീകാര്യത ലഭിച്ചു. പ്രശസ്ത ഫ്രഞ്ച് എക്‌ണോമിസ്റ്റ് തോമസ് പിക്കറ്റ് 200 വര്‍ഷത്തെ വേള്‍ഡ് എക്കോണമി സര്‍വെ നടത്തിയ ശേഷം ഇപ്രകാരം നിരീക്ഷിക്കുന്നുണ്ട്.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗങ്ങളില്‍ ട്രംപ് മുന്നോട്ട് വെച്ചിരുന്നത് നാല് വാഗ്ദാനങ്ങളയിരുന്നു. ഒന്ന് അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥയുടെ മുഖ്യശത്രുക്കള്‍ മുസ്ലിംകളാണ്. അതിനാല്‍ അമേരിക്കയില്‍ എല്ലാ നിലക്കും അവര്‍ക്ക് ബഹിഷ്‌കരണം ഏര്‍പ്പെടുത്തും. രണ്ട് അമേരിക്ക മെക്‌സിക്കന്‍ ബോര്‍ഡുകളില്‍ മതില്‍ക്കെട്ടുകള്‍ തീര്‍ക്കും. മൂന്ന് എല്ലാ അമേരിക്കന്‍ സൈന്യങ്ങളെയും മറ്റു രാജ്യങ്ങളില്‍ നിന്ന് പിന്‍വലിക്കും. നാല് നമ്മുടെ ജോലി നമ്മള്‍ തന്നെ ചെയ്യും. ഈ ആശയം നടപ്പിലാക്കുക വഴി അമേരിക്കയിലെ എല്ലാ ജോലികളും അവര്‍ക്കു തന്നെ ചെയ്യാന്‍ അവസരം ലഭിക്കും. അതിനാല്‍ വെള്ളക്കാരും അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മെക്‌സിക്കോക്കാരും ഹിന്ദുക്കളും മിഡില്‍ ക്ലാസ്സുകാരും ഈ ആശയത്തെ നന്നായി ഉള്‍കൊള്ളുകയും ഗ്ലോബലൈസേഷന് എന്ന ആശയത്തെ ഉള്‍ക്കൊള്ളാന്‍ വിമുഖത കാണിക്കുകയും ചെയ്തു. ഇന്ന് ലോകത്ത് വലിയൊരളവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവണതയാണ് ഡീഗ്ലോബലൈസേഷന്‍.

 

ഗ്ലോബലൈസേഷന് ശേഷം സമ്പത്ത് മുഴുവനും വ്യക്തി കേന്ദ്രിതമാവുക എന്നത് ലോകത്തിന് ട്രാജിക്കലായിരിക്കും. അതിനാല്‍ ഇത്തരം കേന്ദ്രീകരണം തടഞ്ഞ് സമ്പത്ത് പൊതുമാര്‍ക്കറ്റിലെത്തിച്ചില്ലെങ്കില്‍ മുന്‍കാല വിപണനക്കാലത്ത് നടന്ന വര്‍ക്കിംഗ് ക്ലാസ്സ് സംഘട്ടനം ഭാവിയിലും സംഭവിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ കണക്കിലെടുക്കാന്‍ ട്രംപ് തയ്യാറാകുന്നില്ല എന്നത് ആശങ്കാവഹമാണ്.

ട്രംപ് നടത്തുന്നത് തികച്ചും എക്‌ണോമിക് അജണ്ടക്കുള്ള ഡീഗ്ലോബലൈസേഷനാണ്. എന്നാല്‍ ഇതിന്റെ അനന്തരം ഫലം അനുഭവിക്കുന്നവര്‍ വെസ്റ്റ് ആഫ്രിക്കന്‍സ്, സിറിയന്‍സ്, ഇറാഖികള്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ അഭയാര്‍ത്ഥികള്‍ എന്നിവരാണ്. കാരണം ട്രംപ് ഇതിനകം തന്നെ അദര്‍ അമേരിക്കന്‍സിന്റെ ഉത്തരവാദിത്വങ്ങളില്‍ അമേരിക്ക ഇടപെടില്ലെന്നും അതതു രാജ്യത്തെ എക്‌ണോമിക് മേഖലകളുടെ വികസനത്തിന് ആ രാജ്യങ്ങള്‍ തന്നെ മുന്നോട്ട് വരണമെന്നും തന്റെ പൊതുയോഗങ്ങളില്‍കൂട്ടിചേര്‍ത്തിരുന്നു. ഇതിന്റെ ഫലമായിട്ട് വെസ്റ്റേഷ്യയില്‍ അരങ്ങേറുക കനത്ത ദാരിദ്ര്യവും മരണസംഖ്യകളുടെ വര്‍ദ്ധനമാകുമെന്നത് നമുക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത നഗ്നയാഥാര്‍ത്ഥ്യമാണ്. സാമുവല്‍ ഹണ്ടിംഗ്ണ്ട്ടന്‍റെ -ക്ലാഷ് ഓഫ് സിവിലൈസേഷന്‍’ എന്ന പുസ്തകത്തിലെ നിരീക്ഷണമനുസരിച്ച് മൂന്നാം ലോക മഹായുദ്ധം നടക്കുക കേവലം രാഷ്ട്രങ്ങള്‍ തമ്മിലായിരിക്കുകയില്ല. മറിച്ച് മുസ്ലിം-ക്രിസ്ത്യന്‍ നാഗരികത തമ്മിലായിരിക്കും. ഈ ചിന്തയെ അമേരിക്കന്‍ ജനത വളരെയധികം ഉള്‍കൊണ്ടിട്ടുണ്ടായിരുന്നു. ഈ ചിന്താധാരയുടെ ഫലമെന്നോണം അമേരിക്കയിലും യൂറോപ്പിലും ഇസ്ലാമോഫോബിയ വര്‍ദ്ധിച്ച് വരുകയാണ്. പക്ഷെ ഒബാമയുടെ കാലഘട്ടം റിലീജയസ് ഹാര്‍മണിയുടെ ഏറ്റവും പ്രതാപം നിറഞ്ഞൊരു കാലഘട്ടമായിരുന്നു. ഒബാമയുടെ ചരിത്ര പ്രസിദ്ധമായ കൈറോ പ്രസംഗം ഇതിനൊരു ഉദാഹരണമാണ്. മാത്രമല്ല മുസ്ലിം -ക്രിസ്ത്യന്‍ വ്യവഹാരങ്ങള്‍ക്കിടയില്‍ ഒബാമ നിലകൊണ്ടിരുന്നത് ഒരു മീഡിയേറ്റര്‍ എന്ന നിലക്കായിരുന്നു. ഇവിടെ ട്രംപ് ഉയര്‍ത്തിപിടിക്കുന്ന സംസാരങ്ങളില്‍ ജൂതനെ പ്ലേസ് ചെയ്യുന്നത് വിരുദ്ധ പക്ഷത്താണെങ്കിലും തന്റെ മരുമകന്‍ ജൂതനാവുകയും അദ്ദേഹത്തിനെ ക്യാബിനറ്റില്‍ കൊണ്ടുവരാനുള്ള ആലോചനകളെല്ലാം തീര്‍ത്തും ട്രംപിനെ മുസ്ലിം വിരുദ്ധതയിലേക്കായിരിക്കും എത്തിക്കുക. കണ്‍സര്‍വേറ്റീവ് ഇവാഞ്ചലിക്കായ ക്രിസ്ത്യാനികളുടെ മുഴുവന്‍ സപ്പോര്‍ട്ടും നേടിയത് ട്രംപായിരുന്നു. കാരണം ലോകത്തിന്റെ വിവിധ ഭാഗത്തുള്ള ക്രിസ്ത്യന്‍ ചര്‍ച്ചകളുടെ അക്രമണങ്ങളെ ട്രംപ് വളരെയധികം ഫോക്കസ് ചെയ്യുകയും ഇസ്ലാമിക വിരുദ്ധതകളുടെ കഥകള്‍ തന്റെ പ്രസംഗങ്ങളില്‍ ഉപയോഗപ്പെടുത്തുക വഴി വൈറ്റ് ക്രിസ്ത്യന്‍ പൗരന്മാരുടെ സപ്പോര്‍ട്ട് ട്രംപ് നേടിയെടുത്തു. അതേ സമയം ക്രിസ്ത്യന്‍ വിഷയങ്ങളില്‍ മധ്യനിലപാടുള്ള ഒബാമയെ ബാഡ് ക്രിസ്ത്യാനിയായി കാണിക്കുന്നതിലും ട്രംപ് വിജയിച്ചു.


(മൗലാനാ ആസാദ് യൂണിവേഴ്‌സിറ്റി ഡയറക്ടറും ദലിത് എഴുത്തുകാരനുമായ കാഞ്ച ഐലയ്യ നടത്തിയ പ്രസംഗത്തിന്റെ സംഗ്രഹം)

Top