രഹ്‌ന ഫാത്തിമയെ നിരുപാധികം വിട്ടയക്കുക
രഹ്‌ന ഫാത്തിമയുടെ അറസ്റ്റ് ഭരണഘടനാവിരുദ്ധവും മനുഷ്യാവകാശലംഘനവുമാണ്. ഒരു ഇന്ത്യന്‍ പൗര എന്ന നിലയില്‍ അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുന്നു. അറസ്റ്റും കള്ളക്കേസുകളും മൂലം ബിഎസ്എന്‍എല്‍-ലെ ജോലിയില്‍ നിന്നും രഹ്നയെ സസ്പെന്റ് ചെയ്തിരിക്കുകകൂടിയാണ്. താഴെ ഒപ്പ് വെച്ചിട്ടുള്ള ഞങ്ങള്‍ രഹ്നക്കെതിരെയുള്ള കള്ളക്കേസുകള്‍ നീക്കി അവരുടെ ജോലിയിലേക്കും കുടുംബത്തിലേക്കും കുട്ടികള്‍ക്കടുത്തേക്കും പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു.
രഹ്‌ന ഫാത്തിമ എന്ന വനിത ആക്ടിവിസ്റ്റിനെ നവംബര്‍ 27, 2018ന് കേരള പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ജാമ്യമില്ലാ വാറണ്ട് അടിച്ചേല്‍പിച്ച് 14 ദിവസത്തേയ്ക്ക് അവരെ റിമാന്റ് ചെയ്തിരിക്കുന്നു. നിരുപദ്രവകാരിയായ ഒരു ഫേസ്ബുക് പോസ്റ്റിന്റെ പേരു പറഞ്ഞാണ് അറസ്റ്റ്. അയ്യപ്പ ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒരു സെല്‍ഫി പോസ്റ്റ് ചെയ്തു എന്നതാണു രഹ്‌നക്കെതിരെയുള്ള ആരോപണം.
സെപ്തംബര്‍ 28ന് സുപ്രീം കോടതി യുവതികള്‍ക്കു ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള വിലക്ക് എടുത്തു മാറ്റിയിരുന്നു. എല്ലാ മതവിശ്വാസികള്‍ക്കും പ്രവേശിക്കാവുന്ന ഒരു മതേതര ചിഹ്നം കൂടിയാണു ശബരിമല ക്ഷേത്രം. ഈ ക്ഷേത്രം സന്ദര്‍ശിക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള ഫേസ്ബുക് പോസ്റ്റിന്‍റെ പേരിലാണ് അറസ്റ്റ്. അയ്യപ്പഭക്തരുടെ വേഷമായ കറുത്ത ഷര്‍ട്ടും മുണ്ടും അണിഞ്ഞുള്ള ഫോട്ടോ രഹ്‌ന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. രഹ്ന വര്‍ഗീയത പരത്തുന്നു എന്ന് ആരോപിച്ചു കൊണ്ട് ബി.ജെ.പി പ്രവര്‍ത്തകനായ ഒരാള്‍ ഈ പോസ്റ്റിനെതിരെ പരാതി നല്‍കിയിരുന്നു. മതനിന്ദ എന്ന ആശയത്തിന്റെ അത്യന്തം ഇടുങ്ങിയതും ദുരുപയോഗ പരവുമായ പ്രയോഗമാണ് സെക്ഷന്‍ 295(a). രഹ്‌നയ്ക്കെതിരെ ഈ സെക്ഷന്‍ ഉപയോഗിച്ചിരിക്കുന്നത് ഭരണകൂടഭീകരതയാണ്. രഹ്‌ന ഫാത്തിമ ജനിച്ചുവീണ മതവും ഈ അവസരത്തില്‍ തീവ്രവലതുപക്ഷം അവര്‍ക്കെതിരെ ഉപയോഗിക്കുകയാണ്. രഹ്‌ന ഒരു തരത്തിലും വര്‍ഗീയവാദം പറഞ്ഞിട്ടില്ല എന്നു മാത്രമല്ല പോസ്റ്റിന്റെ പേരില്‍ ഇവര്‍ക്കെതിരെ വ്യാജകഥകള്‍ പ്രചരിപ്പിക്കുകയും വീട് ആക്രമിക്കപ്പെടുകയും അത്യന്തം സ്ത്രീവിരുദ്ധമായ ആക്രമണത്തിന് അവര്‍ വിധേയയാവുകയും ചെയ്തിരുന്നു.
ഒരു സ്ത്രീ എന്തു ധരിക്കണം ഏതു രീതിയില്‍ ഫോട്ടോ എടുക്കണം തുടങ്ങിയവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ യാതൊരു തരത്തിലും വെച്ചുപൊറുപ്പിക്കാന്‍ പറ്റില്ല. പുരോഗമന ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ ഇത്തരത്തിലുള്ള മതഭ്രാന്തും ഹിംസയും പ്രോല്‍സാഹിപ്പിക്കാന്‍ പാടുള്ളതല്ല.
രഹ്‌ന ഫാത്തിമയുടെ അറസ്റ്റ് ഭരണഘടനാവിരുദ്ധവും മനുഷ്യാവകാശലംഘനവുമാണ്. ഒരു ഇന്ത്യന്‍ പൗര എന്ന നിലയില്‍ അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുന്നു. അറസ്റ്റും കള്ളക്കേസുകളും മൂലം ബി.എസ്.എന്‍.എല്ലിലെ ജോലിയില്‍ നിന്നും രഹ്നയെ സസ്പെന്റ് ചെയ്തിരിക്കുക കൂടിയാണ്. താഴെ ഒപ്പു വെച്ചിട്ടുള്ള ഞങ്ങള്‍ രഹ്നക്കെതിരെയുള്ള കള്ളക്കേസുകള്‍ നീക്കി അവരെ മോചിപ്പിക്കാനും ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാനും ആവശ്യപ്പെടുന്നു.
ഒപ്പുവെച്ചവർ,
കെ. സച്ചിദാനന്ദൻ
സുനിൽ പി ഇളയിടം
ബിന്ദു കെ. സി
കെ.കെ ബാബുരാജ്
എ.എസ്. അജിത്ത് കുമാര്‍
രേഖാ രാജ്
ജയൻ കെ സി
ജെസ്സി സ്കറിയ
എസ്.എ അജിംസ്
ടി ടി ശ്രീകുമാർ
സന്ധ്യാ രാജു
ഡോ. വര്‍ഷ ബഷീര്‍
ലിബി സി എസ്
സുരേഷ് മാധവൻ
ഉമേഷ് കെ പി
സിവിക് ചന്ദ്രൻ
ജെ ദേവിക
റീബ ജോർജ്ജ്
കെ.അഷ്റഫ്
മിറിയം ജോസഫ്
എലിസബത്ത് മാത്യു
സ്റ്റാലിന എസ് ബി എസ്
ബിനിത തമ്പി
അനിൽ തായത് വർഗീസ്
രാധിക വിശ്വനാഥൻ
അപർണ എസ്
ശ്രീപ്രിയ ബാലകൃഷ്ണൻ
ഗായത്രി നാരായൺ
ആഗ താരിഖ് അലിയാർ
സിബി സജി
സുഗീത വിജയകുമാർ
നിംനഗ കൂടു
നയന തങ്കച്ചൻ
ശരത് ചന്ദ്ര ബോസ്
അരവിന്ദ് വി.എസ്
പ്രിയ പിള്ള
അർച്ചന പദ്മിനി
ജയൻ കൈപ്ര
കുഞ്ഞില മസിലാമണി
ജി. ഉഷാകുമാരി
ഹരീഷ് പി
പ്രീത ജി പി
ദിയ സന
ജോലി ചിറയത്ത്
ജിനേഷ് ജോസഫ്
സ്മിത സുമതികുമാർ
കിഷോർ കുമാർ
ബിജു ബലകൃഷ്ണൻ
കമാൽ വേങ്ങര
ഷിയാസ് റസാക്ക്
ഉമ്മുൽ ഫായിസ
മൈത്രി പ്രസാദ്
ദിലീപ് രാജ്
പ്രിജിത് പി.കെ
പ്രിയ പിള്ള.
ഹരിഹരൻ സുബ്രഹ്മണ്യൻ
രൂപേഷ് ചന്ദ്രൻ
രാം മോഹൻ കെ ടി
പ്രസാദ് രവീന്ദ്രൻ
അമുദൻ രാമലിംഗം പുഷ്പം
വിനയ് ചൈതന്യ
സലിൽ കുമാർ സുബ്രമണി
കെ.എം വേണുഗോപാലൻ
തുഷാര.എസ് കുമാർ
യദു കൃഷ്ണൻ വി എസ്
റോബി ജോർജ്
അനില ജോർജ്
ധന്യ ജയ
സിറിൽ ജോൻ മാത്യു
ജിജോയ് പുളിക്കൽ രാജഗോപാലൻ
അഡ്വ. അബ്ദുല്‍ കബീര്‍
ഹിഷാമുല്‍ വഹാബ്
വസീം ആര്‍.എസ്