അറബ് വസന്തം: പാശ്ചാത്യ കേന്ദ്രവാദത്തിനും മാര്‍ക്സിസ്റ് ആകുലതകള്‍ക്കുമപ്പുറം
കെ. കെ. ബാബുരാജ്
2010 ഡിസംബര്‍ മുതല്‍ വടക്കന്‍ ആഫ്രിക്കന്‍ നാടുകളിലും മധ്യപൂര്‍വ്വേഷ്യയിലും നടന്ന ജനകീയ ഉയര്‍ത്തെഴുന്നേല്പുകളാണ് അറബ് വസന്തമായി അറിയപ്പെടുന്നത്. ഇവയെ പാശ്ചാത്യ കേന്ദ്രവാദത്തിനും മാര്‍ക്സിസ്റ് വര്‍ഗ്ഗ സിദ്ധാന്തത്തിനും വിധേയമായി ചിത്രീകരിച്ച് അസാധുവാക്കാനാണ് അന്തര്‍ദ്ദേശീയ
‘ഫോറിന്‍ പോളിസി’ (FP) എന്ന അമേരിക്കന്‍ ജേര്‍ണലാണ് അറബ് വസന്തമെന്ന പേര് ആദ്യമായി ഉപയോഗിച്ചത്. ഈ പേര് തന്നെ പ്രശ്ന സങ്കീര്‍ണ്ണമാണെന്ന് വാദിക്കപ്പെടുന്നു. കാരണം, അറബ് ഭാഷാ ദേശീയതകള്‍ക്കുള്ളില്‍ നടന്ന സംഭവങ്ങളെ മാത്രമേ ഈ പേര് ഉള്‍ക്കൊള്ളുന്നുള്ളു. അറബ് വസന്തം നടന്നത് മുഖ്യമായും ടുണീഷ്യ, ഈജിപ്ത്, അംഗോള, സിറിയ, യെമന്‍ , ലിബിയ മുതലായ
1848-കളില്‍ യൂറോപ്പില്‍ നടന്ന ‘ജനങ്ങളുടെ വസന്തകാലം’ എന്നറിയപ്പെടുന്ന കലാപങ്ങളെയും 1968-ലെ ‘പ്രാഗ്വസന്ത’ത്തെയും ഓര്‍മ്മപ്പെടുത്തുന്നതാണ് അറബ് വസന്തം എന്ന പേര്. ഇത്തരം പേരുകള്‍ക്ക് പിന്നിലെ രാഷ്ട്രീയമെന്നത് ആഫ്രോ-അറബ് ജനാധിപത്യ പ്രക്ഷോഭണങ്ങള്‍ യൂറോപ്പിന്റെ പകര്‍ച്ചയും അനുകരണവുമാണെന്നും അതിനാല്‍തന്നെ യൂറോപ്പിനോടുള്ള നിതാന്തമായ കടപ്പാട് നിലനിര്‍ത്താന്‍ ബാധ്യതയുണ്ടെന്നതുമാണ്.
___________________________________________
‘അറബ് വസന്തം കൊഴിഞ്ഞു’ ‘അറബ് വസന്തം മാഞ്ഞു’ ‘വസന്തത്തിന്റെ നീക്കിയിരുപ്പുകള്‍’ മുതലായ തലക്കെട്ടുകള്‍ ആഗോള മാധ്യമങ്ങളുടെ തലക്കെട്ടാവുകയും സുദീര്‍ഘ കാലമായി തുടരുന്ന രാഷ്ട്രീയ പ്രവണതകളെ കാണാതിരിക്കുന്നതും ഇതിന്റെ പ്രതിഫലനമാണ്. ആഫ്രോ-അറബ് ബഹുജന ഉയര്‍ത്തെഴുന്നേല്പുകള്‍ ജനാധിപത്യ പ്രക്ഷോഭണങ്ങള്‍ക്ക് പുതിയൊരു ഭാഷയും വ്യാകരണവും നല്കിയെന്നതാണ് പരമപ്രധാനമായ കാര്യം. പാശ്ചാത്യ മാധ്യമങ്ങള്‍ ഒരു കാലത്തും വെള്ളക്കാരല്ലാത്തവര്‍ക്ക് ജനാധിപത്യ സമര പാരമ്പര്യമുണ്ടെന്ന് സമ്മതിക്കാന്‍ തയ്യാറായിട്ടില്ലെന്ന് എല്ലാ ഷഹോട്ടും റോബര്‍ട്ട് സ്ട്രാമും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. “നമ്മുടേത്” ജനാധിപത്യ പ്രക്ഷോഭണ പാരമ്പര്യം; “അവരുടേത്” ഭീകരവാദം. ഈ നിലയിലാണ് അവര്‍ സാമൂഹിക ചലനങ്ങളെ വര്‍ഗ്ഗീകരിക്കാറുള്ളത്.
___________________________________________
തികച്ചും വ്യത്യസ്തമായ ചരിത്രസാഹചര്യങ്ങളിലും പ്രദേശങ്ങളിലും നടക്കുന്ന എല്ലാ സാമൂഹിക ചലനങ്ങളെയും യൂറോപ്പിന്റെ പ്രക്ഷോഭണ പാരമ്പര്യവും ആശയലോകങ്ങളുമായി പൊരുത്തപ്പെടുത്തുന്ന നിയോ-ഓറിയന്റലിസ്റ് സമവാക്യങ്ങളാണ് മേല്‍പ്പറഞ്ഞതരം കടപ്പാടിന്റെ മറുപുറത്തുള്ളതെന്ന തിരിച്ചറിവും ഇന്ന് ഉന്നയിക്കപ്പെടുന്നുണ്ട്.
2012 ജൂലൈ മാസത്തില്‍, ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലുമുള്ള ബുദ്ധിജീവികളും ആക്റ്റിവിസ്റുകളും ഈ ജനകീയ മുന്നേറ്റങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ദക്ഷിണാഫ്രിക്കയിലെ
ആഫ്രോ-അറബ് ബഹുജന ഉയര്‍ത്തെഴുന്നേല്പുകള്‍ ജനാധിപത്യ പ്രക്ഷോഭണങ്ങള്‍ക്ക് പുതിയൊരു ഭാഷയും വ്യാകരണവും നല്കിയെന്നതാണ് പരമപ്രധാനമായ കാര്യം. പാശ്ചാത്യ മാധ്യമങ്ങള്‍ ഒരു കാലത്തും വെള്ളക്കാരല്ലാത്തവര്‍ക്ക് ജനാധിപത്യ സമര പാരമ്പര്യമുണ്ടെന്ന് സമ്മതിക്കാന്‍ തയ്യാറായിട്ടില്ലെന്ന് എല്ലാ ഷഹോട്ടും റോബര്‍ട്ട് സ്ട്രാമും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. “നമ്മുടേത്” ജനാധിപത്യ പ്രക്ഷോഭണ പാരമ്പര്യം; “അവരുടേത്” ഭീകരവാദം. ഈ നിലയിലാണ് അവര്‍ സാമൂഹിക ചലനങ്ങളെ വര്‍ഗ്ഗീകരിക്കാറുള്ളത്. എന്നാല്‍ ഈ മുന്നേറ്റം നിരവധി ഭരണകൂടങ്ങളെ കടപുഴക്കിയതും സേച്ഛാധിപത്യങ്ങളെ മുട്ടുകുത്തിച്ചതും ഭീകരവാദത്തിലൂടെയും ഗറില്ലാ യുദ്ധമുറകളിലൂടെയും അല്ലായിരുന്നു.
ആഫ്രോ-അറബ് ജനാധിപത്യ പ്രക്ഷോഭണങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങളുടെയും സാമൂഹിക വിശകലന ഉപാധികളുടെയും ഏകപക്ഷീയതയെ മാത്രമല്ല വെളിപ്പെടുത്തുന്നത്. നമ്മുടെ കാലഘട്ടത്തിലെ മാര്‍ക്സിസം-അത് ക്ളാസ്സിക്കലോ ഉദാരവാദപരമോ ആകട്ടെ; പാശ്ചാത്യകേന്ദ്രവാദത്തിന്റെ അനുബന്ധമാണെന്ന വസ്തുതയെ അത് അടിവരയിട്ടു തെളിയിച്ചു.
_____________________________________________
ഒരു വശത്ത് ‘മുതലാളിത്തം’ എന്ന ഹൊറര്‍ മറുവശത്ത് ‘ഇസ്ളാമിക മതമൌലികവാദം’ എന്ന ഹൊറര്‍. ഈ രണ്ട് ഭീകരതകളില്‍ നിന്നും ജനങ്ങളെ കരയ്ക്കടിപ്പിക്കാന്‍ അവതരിച്ചിട്ടുള്ള ലോക രക്ഷിതാക്കള്‍ തങ്ങളാണെന്നതാണ് മാര്‍ക്സിസ്റുകളുടെ പ്രസിദ്ധമായ അവകാശവാദം. യഥാര്‍ത്ഥത്തില്‍ ; ലോകത്തിലെ സാമൂഹിക ജനാധിപത്യത്തിന്റെ വഴിത്താരകളെ അടയ്ക്കാനും ബഹുജന-കീഴാള-ന്യൂനപക്ഷ-സ്ത്രീ ഉണര്‍വ്വുകളെ തരം താഴ്ത്തുന്നതിനും വേണ്ടി ഒന്നാം ഇന്റര്‍നാഷണലിന്റെ കാലം മുതല്‍ മാര്‍ക്സിസ്റുകള്‍ പ്രയോഗിക്കുന്നതാണ് ഈ രക്ഷാകര്‍ത്തൃത്വഭാവം. സ്വയം പരിഷ്കരിക്കാന്‍ സന്നദ്ധമായ ഇസ്ളാമിക പ്രസ്ഥാനങ്ങള്‍ക്ക് സമകാലീന ലോകത്ത് ഇടവും സ്ഥാനവുമുണ്ട്. ഇത്തരം പ്രസ്ഥാനങ്ങളോട് സംവദിക്കാന്‍ ബഹുജനങ്ങള്‍ക്ക് അവകാശവുമുണ്ട്. എന്നാല്‍ ഇസ്ളാമിക പ്രസ്ഥാനങ്ങള്‍ക്കെല്ലാം താലിബാന്റെ മുഖം മാത്രമേയുള്ളു എന്ന് ശഠിക്കുന്നതും അവയെല്ലാം ‘ഹൊററാ’കുന്നതും ആധുനികതയുടെ വംശീയ യുക്തികൊണ്ട് അളക്കുന്നത് മൂലമാണ്.
_____________________________________________
ടൂണിഷ്യയില്‍ ഗനൂഷിയും ഈജിപ്തില്‍ മുര്‍സിയും അധികാരത്തിലേറിയതും ഇസ്ളാമിക പ്രസ്ഥാനങ്ങള്‍ക്ക് കല്പിച്ചിരുന്ന അയിത്തം കുറഞ്ഞു വരുന്നതും ഏറ്റവും വ്യാകുല ചിത്തരാക്കുന്നത് മാര്‍ക്സിസ്റുകളെയാണ്. പത്തൊന്‍പതാം നൂറ്റാണ്ടിലെ സാമ്പത്തിക സിദ്ധാന്തങ്ങളുടെ മൃതവായു ശ്വസിച്ചു കഴിയുന്ന സമീര്‍ അമീന്‍ പോലുള്ള അതിയാഥാസ്ഥിത മാര്‍ക്സിസ്റുകള്‍ മുതല്‍ ലോകമെമ്പാടുമുള്ള കമ്യൂണിസ്റ് ഗ്രൂപ്പുകള്‍ വരെ ഒരേ ദുഃസ്വപ്നം കണ്ട് ഞെട്ടി വിറക്കുകയാണ്. എന്നാല്‍ ആഫ്രിക്കയിലേയും അറബുനാടുകളിലേയും വിശാല ബഹുജനങ്ങളെ അലട്ടുന്നതു ഇത്തരം പേടി സ്വപ്നങ്ങളല്ല എന്നതാണ് രസകരമായ കാര്യം. (സമീര്‍ അമീന് വെറുപ്പുളവാക്കുന്ന വാക്കാണത്രേ ബഹുജനങ്ങള്‍).
ഒരു വശത്ത് ‘മുതലാളിത്തം’ എന്ന ഹൊറര്‍ മറുവശത്ത് ‘ഇസ്ളാമിക മതമൌലികവാദം’ എന്ന ഹൊറര്‍. ഈ രണ്ട് ഭീകരതകളില്‍ നിന്നും ജനങ്ങളെ കരയ്ക്കടിപ്പിക്കാന്‍ അവതരിച്ചിട്ടുള്ള ലോക രക്ഷിതാക്കള്‍ തങ്ങളാണെന്നതാണ് മാര്‍ക്സിസ്റുകളുടെ പ്രസിദ്ധമായ അവകാശവാദം. യഥാര്‍ത്ഥത്തില്‍ ; ലോകത്തിലെ സാമൂഹിക ജനാധിപത്യത്തിന്റെ വഴിത്താരകളെ അടയ്ക്കാനും ബഹുജന-കീഴാള-ന്യൂനപക്ഷ-സ്ത്രീ ഉണര്‍വ്വുകളെ തരം താഴ്ത്തുന്നതിനും വേണ്ടി ഒന്നാം ഇന്റര്‍നാഷണലിന്റെ കാലം മുതല്‍
സ്വയം പരിഷ്കരിക്കാന്‍ സന്നദ്ധമായ ഇസ്ളാമിക പ്രസ്ഥാനങ്ങള്‍ക്ക് സമകാലീന ലോകത്ത് ഇടവും സ്ഥാനവുമുണ്ട്. ഇത്തരം പ്രസ്ഥാനങ്ങളോട് സംവദിക്കാന്‍ ബഹുജനങ്ങള്‍ക്ക് അവകാശവുമുണ്ട്. എന്നാല്‍ ഇസ്ളാമിക പ്രസ്ഥാനങ്ങള്‍ക്കെല്ലാം താലിബാന്റെ മുഖം മാത്രമേയുള്ളു എന്ന് ശഠിക്കുന്നതും അവയെല്ലാം ‘ഹൊററാ’കുന്നതും ആധുനികതയുടെ വംശീയ യുക്തികൊണ്ട് അളക്കുന്നത് മൂലമാണ്. ഇത്തരം തിരിച്ചറിവുകള്‍ക്കൊപ്പം നവജനാധിപത്യത്തിന്റെ പല വര്‍ത്തമാനകാല അടയാളങ്ങളും ആഫ്രോ-അറബ് ഉണര്‍വ്വുകള്‍ രൂപപ്പെടുത്തിയിരിക്കുന്നു. ബഹുജന കര്‍ത്തൃത്വത്തെയും അനേകതയെയും (multitude) സംബന്ധിച്ച പുതിയ പരിചിന്തനകളാണ് ഈ അടയാളങ്ങള്‍ ആഗോള സമൂഹത്തിന് നല്‍കുന്നത്.
സൂചന
* ആഫ്രോ-അറബ്മുന്നേറ്റത്തിന്റെ രാഷ്ട്രീയം: കെ. അഷറഫ് (തേജസ് ദിനപ്പത്രം സെ.20- 2012)