മലയാളി ഹൌസിലേക്ക് ഒളിഞ്ഞു നോക്കുമ്പോൾ

അജിത്‌ കുമാര്‍ എ എസ് .

ഈ റിയാലിറ്റി ഷോ സംപ്രേക്ഷേപണം ചെയ്യുന്ന സൂര്യാ ടീ വി തന്നെയാണ് പരിപാടിയെ എന്ന പോലെ അതിനെ കുറിച്ചുള്ള ഗോസിപ്പുകളും പ്രോത്സാഹിപ്പിക്കുന്നത് എന്നത് പരിപാടിയുടെ യൂറ്റ്യൂബ് വീഡിയോകൾ കണ്ടാല്‍ അറിയാം. ‘മലയാളി ഹൗസിന്റെ’ ഔദ്യോഗിക സൈറ്റിൽ ‘ഗോസ്സിപ്സ്’ എന്ന ഒരു സെക്ഷനും ഉണ്ട്. അപ്പോൾ പരിപാടിയോടെ വിവാദങ്ങളും സാംസ്കാരിക ആശങ്കകളുമാണു സൂര്യാ ടീവി വില്ക്കുന്നത്. റിയാലിറ്റി ഷോകളിലെ “യാഥാർത്ഥ്യം” mediated ആയ യാഥാർത്ഥ്യമാണ് എന്ന് മനസിലാക്കേണ്ടതുണ്ട്. തിരക്കഥക്ക് അകത്തും പുറത്തുമുള്ള സംഭവങ്ങൾ നടക്കുമ്പോഴും എഡിറ്റിംഗ് ചെയ്യപ്പെടുന്നതോടെ കൃത്യമായ നിശ്ചയിക്കപ്പെട്ട “യാഥാർത്ഥ്യം  ” മാത്രമായിരിക്കാം മുന്നിലെത്തുന്നത്. ഇതിലെ മത്സരാർത്തികളും ഈ ഷോകളുടെ വ്യവഹാരങ്ങൾ നിർമ്മിക്കുന്നതിൽ പങ്കുള്ളത് കൊണ്ട് തന്നെ ഈ “യാഥാർത്ഥ്യ”ത്തിന്റെ നിർമ്മിതിയിൽ അവരും ബോധപൂർവമായി ശ്രമിക്കാറുമുണ്ട്.
__________________________________

ലയാളി ഹൌസ് എന്നത് എങ്ങനെയാണ് വിലയിരുത്തേണ്ടത് ? അതിന്റെ വിശകലനങ്ങൾ ചെയയുന്നവർ ആദ്യമായി അതിനെ കാണേണ്ടത് അതൊരു ടെലിവിഷൻ പരിപാടിയാണ്, ഒരു റിയാലിറ്റി ഷോയാണ് എന്നതാണ്. അത് കൊണ്ട് തന്നെ അതിനെ വിലയിരുത്തേണ്ടത് മലയാള ചാനലുകളിലെ റിയാലിറ്റി ഷോകൾ , അത് ‘മലയാളി’ കുടുംബ സദസ്സുകളെ എങ്ങനെ പുനര്‍നിര്‍മ്മിക്കുന്നു, ടെലിവിഷനുമായി ഇടപെടുന്ന വ്യത്യസ്ത സമുദായ ‘സാംസ്കാരിക’ ഇടങ്ങളിൽ ഏതൊക്കെത്തരം സംഘർഷങളാണു ഈ പരിപാടി സൃഷ്ട്ടിക്കുന്നത് ? “മലയാളി’യെയും “കേരളത്തേയും”  സാങ്കേതിക വികാസത്തിന്റെയും സാമ്പത്തിക-സാംസ്കാരിക മാറ്റങ്ങളുടെയും ഒരു ‘ഗളോബൽ’ ആയ ഇടത്ത് എങ്ങനെ പുനർനിർമ്മിക്കുന്നു എന്ന ഒരു പാട് ഘടകങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തേണ്ടതുണ്ട്. ഇത് കേവലം ഒരു സദാചാര പ്രശ്നമല്ല. ഈ സദാചാത്തെകുറിച്ചുള്ള അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ സൃഷ്ട്ടിക്കുന്ന ഒരു സാംസ്കാരിക സാഹചര്യത്തെ സൂക്ഷ്മമായാണ് നോക്കേണ്ടത്. ആദ്യമായി തന്നെ സൂചിപ്പിക്കട്ടെ ഇത് മലയാളി ഹൗസിനെ കുറിച്ചുള്ള ഒരു സമഗ്രമായ വിശകലനമല്ല. മറിച്ചു അതിനെ വിലയിരുത്താനുള്ള ഒരു സമീപനത്തെ കുറിച്ച് ചിന്തിക്കാനാണ് ശ്രമിക്കുന്നത്. ഇത് വരെ ഈ പരിപാടിയെ കുറിച്ച് ഗൌരവമുള്ള ഒരു ലേഖനം പോലും എഴുതപെട്ടിട്ടില്ല എന്ന് പരിഗണിച്ചു കൊണ്ട് ഒരു തുടക്കമെന്ന നിലയിലാണ് ഇത് എഴുതുന്നത്‌ .

ആദ്യമായി ഈ പരിപാടിയെ കുറിച്ചുള്ള ചർച്ചകൾ വട്ടം തിരിയുന്ന “സദാചാര”ത്തിന്റെ മണ്ഡലത്തിൽ നിന്നും മാറി മറ്റൊരു തലത്തിൽ നിന്നും ഇതിനെ കാണാൻ ശ്രമിക്കാം. ഈ പരിപാടിയുണ്ടാക്കുന്ന സദാചാര ആശങ്കകളും “സദാചാര വാദത്തെ” എതിർക്കുന്ന പുരോഗ്മാനകാരികളും ഏതാണ്ട് ഒരേ ചിന്തയുടെ പരിസരമാണ് പങ്കു വെക്കുന്നത്. സദാചാര പ്രശ്നമായി വായിക്കപ്പെടുന്നത് മറ്റു ചില പ്രശ്നങ്ങളെ ആയിരിക്കാം. ഈ റിയാലിറ്റി ഷോ സംപ്രേക്ഷേപണം ചെയ്യുന്ന സൂര്യ ടീ വി തന്നെയാണ് പരിപാടിയെ എന്ന പോലെ അതിനെ കുറിച്ചുള്ള ഗോസിപ്പുകളും പ്രോത്സാഹിപ്പിക്കുന്നത് എന്നത് പരിപാടിയുടെ യൂറ്റ്യൂബ് വീഡിയോകൾ കണ്ടാല്‍ അറിയാം. ‘മലയാളി ഹൗസിന്റെ’ ഔദ്യോഗിക സൈറ്റിൽ ‘ഗോസ്സിപ്സ്’ എന്ന ഒരു സെക്ഷനും ഉണ്ട്. അപ്പോൾ പരിപാടിയോടെ വിവാദങ്ങളും സാംസ്കാരിക ആശങ്കകളുമാണു സൂര്യ ടീവി വില്ക്കുന്നത്. മലയാളി ഹൗസിനെ കുറിച്ചുള്ള സൂര്യ ടീവി തരുന്ന വിശദീകരണങളില്‍ നിന്നും മനസിലാക്കാൻ കഴിയുന്നത്‌ ഇവയൊക്കെയാണ്. 100 ദിവസം കൊണ്ട് തങ്ങളുടെ ജീവിതത്തെ മാറ്റാമെന്ന ലക്ഷ്യത്തോടെ ജീവിതത്തിന്റെ വ്യത്യസ്ത തുറകളിൽ നിന്നും വന്നിട്ടുള്ളവരാണ് അതിലെ താമസക്കാർ. ഇവര്‍ മലയാളം മാത്രമേ സംസാരിക്കാവു. ഇതിലുള്ള പതിനാറു പേരും മലയാള ടെലിവിഷൻ സിനിമ രംഗത്തെ ജനപ്രിയ താരങ്ങള്‍ ആണ്.

പരിപാടിയുടെ രീതികളെ കുറിച്ചും സങ്കേതിക സംവിധാനങ്ങളെ കുറിച്ചും വിശദീകരണമുണ്ട്. “പുറം ലോകവുമായി ബന്ധം പുലർത്താൻ അവസരമില്ലാതെ 16 പേര്‍ . സെല്‍ഫോണും വാച്ചുമില്ല. പേനയും പേപ്പറുമില്ല. ഇന്റർനെറ്റ്‌ ബന്ധമില്ല. നൂറു ദിവസം പൂട്ടിയിട്ട ഒരു വീട്. 24 മണിക്കൂര്‍ 3 ക്യാമറ കണ്ണുകൾ. നേര്‍ ജീവിതത്തിൽ നിന്നും ഒപ്പിയെടുത്ത നേരുള്ള കാഴ്ചകൾ. ” മലയാള ചാനൽ ചരിത്രത്തിൽ 100 % യഥാർത്ഥ റിയാലിറ്റി ഷോയെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.

‘റിയൽ’ –യാഥാർത്ഥ്യവും ആധികാരികതയും

റിയാലിറ്റി ഷോയെകുറിച്ചുള്ള ചില കാര്യങ്ങൾ ചര്‍ച്ച ചെയ്തു കൊണ്ട് മലയാളി ഹൌസിലേക്ക് വരാം. റിയാലിറ്റി ഷോയെകുറിച്ചുള്ള ധാരാളം പഠനങ്ങൾ ഇന്ത്യയ്ക്ക് പുറത്തു നടന്നിട്ടുണ്ട്. അവയിൽ സൂചിപ്പിക്കപ്പെട്ടിട്ടുള്ള ചില കാര്യങ്ങൾ നോക്കാം. അതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നില്ല. ഒന്നാമതായി യഥാർത്ഥ മനുഷ്യരെ അയഥാർത്ഥമായ സാഹചര്യങ്ങളിൽ (real people in unreal situations ) അത് പ്രതിഷ്ട്ടിക്കുന്നു വന്നതാണ് ഒരു നിരീക്ഷണം. അടഞ്ഞ വീടുകൽ , കാട്, ഒറ്റപെട്ട ദ്വീപുകൾ എന്നിവിടങ്ങളിൽ ‘യഥാർത്ഥ’ മനുഷ്യര്‍ അതിജീവനത്തിനു വേണ്ടി നടത്തുന്ന യത്നങ്ങൾ ഒരുപാട് റിയാലിറ്റികളുടെ തീം ആണല്ലോ. രണ്ടാമതായി സ്വകാര്യമായ, പച്ചയായ വൈകാരിക സന്ദര്‍ഭങളോടുള്ള ഒരു തൃഷ്ണയാവാം റിയാലിറ്റി ഷോയോടുള്ള താല്പര്യത്തിനു കാരണം. പോതുയിടത്ത്  പ്രകടമാക്കപ്പെടുന്ന സ്വകാര്യ വികാരങ്ങൾ മിക്ക റിയാലിറ്റി ഷോകളുടെയും പ്രത്യേകതയാണല്ലോ. വൈകാരിക പ്രകടനങ്ങൾ തന്നെ സാംസ്കാരികമായ ഒരു വില്പ്പന ചരക്കു കൂടിയാണ്. മൂന്നാമതായി സംഭാഷണങ്ങളിലെ മാറ്റമാണ്‌. ഏക ഭാഷണങളുടെ പ്രാധാന്യവും കുറ്റസമതത്തിന്റെ തലത്തിലുള്ള സംഭാഷങ്ങൾ കൂടുതൽ ഉള്ളതും. നാലാമതായി മുമ്പുള്ള പല ടീ വി ഗണങ്ങളുടെയും ഒരു കൂടി കലര്‍ന്ന രൂപമാണ് റിയാലിറ്റി ഷോ എന്നതും. സോപ ഒപെറകളും വാര്ത്തയും ടോക്ക് ഷോ എന്നിവയുടെയെല്ലാം പല അംശങ്ങൾ ഇതിലുണ്ട്. സീരിയലുകളുടെ ”fiction’ എന്നതിനെ പൂര്‍ണ്ണമായും ഈ ഷോകള്‍ ഭേധിച്ചിട്ടിലാ. അഞ്ചാമതായി ആധികാരികതയോടുള്ള താല്പ്പര്യമാണെങ്കിലും ഇതിൽ തിരകഥ രചിക്കപ്പെട്ടതും അല്ലാത്തതും ‘യഥാർത്ഥമായ’ വികാര പ്രകടനവും അല്ലാത്തതും തമിലുള്ള സന്ദർഭങളുണ്ട് അത് കൊണ്ടാവണം സൂര്യ ടീവി തന്നെ 100 % ശതമാനം യഥാർത്ഥമെന്നു പറയുന്നത്. റിയാലിറ്റി ഷോകളിലെ “യാഥാർത്ഥ്യം” mediated ആയ യാഥാർത്ഥ്യമാണ് എന്ന് മനസിലാക്കേണ്ടതുണ്ട്. തിരക്കഥക്ക് അകത്തും പുറത്തുമുള്ള സംഭവങ്ങൾ നടക്കുമ്പോഴും എഡിറ്റിംഗ് ചെയ്യപ്പെടുന്നതോടെ കൃത്യമായ നിശ്ചയിക്കപ്പെട്ട “യാഥാർത്ഥ്യം ” മാത്രമായിരിക്കാം മുന്നിലെത്തുന്നത്. ഇതിലെ മത്സരാർത്തികളും ഈ ഷോകളുടെ വ്യവഹാരങ്ങൾ നിർമ്മിക്കുന്നതിൽ പങ്കുള്ളത് കൊണ്ട് തന്നെ ഈ “യാഥാർത്ഥ്യ”ത്തിന്റെ നിർമ്മിതിയിൽ അവരും ബോധപൂർവമായി ശ്രമിക്കാറുമുണ്ട്.

റിയാലിറ്റി ഷോയിലെ യാഥാർത്യത്തെ കുറിച്ചുള്ള ധർമ്മസങ്കടങ്ങളാവണം ഇങ്ങനെ പറയാൻ പ്രേരിപ്പിക്കുന്നത്. ഈ നിരീക്ഷണങ്ങളുടെ വെളിച്ചത്തിൽ മലയാളി ഹൌസിലേക്ക് വരാം. മലയാളി ഹൌസിൽ ഉള്ളത് ടീ വി സിനിമ രംഗത്തെ ജനപ്രിയ താരങ്ങളാണ്. താരങ്ങൾ അവരുടെ സ്വാഭാവികമായ ഇടങ്ങളിൽ നിന്നും മാറി മറ്റൊരു ‘അയഥാർഥ’ ഇടത്തിലാണ് അവർ താമസിക്കുന്നത്. താരങ്ങളുടെ സ്വകാര്യ കഥകൾ എന്നും ഒരു ഹരമാണല്ലോ.

____________________________________

ഗോസ്സിപ്പുകല്ക്ക് മാധ്യമങ്ങളിൽ നല്ല സ്ഥാനമുണ്ട്. ഈ പ്രോഗ്രമിനോടുള്ള താല്പര്യം ജനിപ്പിക്കുന്ന ഒന്ന് ഇത് കൂടിയാണ്. ‘കുടുംബ സദസുകൾക്ക് ‘ പ്രശ്നം ഉണ്ടാക്കുന്നു എന്ന് പറയുന്നത് ശ്രദ്ധിച്ചാൽ മനസിലാകും ഈ പരിപാടി മോശമെന്നല്ല പറയുന്നത് കുടുംബ സദസുകൾക്ക് യോജിച്ചതല്ല എന്നതാണ്. അച്ഛനും അമ്മയ്ക്കും കുട്ടികള്ക്കും ഒരുമിച്ചിരുന്നു കാണാൻ പറ്റില്ല എന്നാണു സാധരണയായി ‘പ്രശനമുള്ള’ പരിപാടികളെ കുറിച്ച് പറയുന്നത്. അപ്പോൾ പരിപാടിയെന്നതിനെക്കാളും നിലനിര്തപെടുന്ന ഒരു കുടുംബ സദാചാരത്തിന്റെ തലത്തിലാണ് ഇത് പറയുന്നത്. പക്ഷെ യഥാർത്ഥത്തിൽ ഇത് ഒരു പരാജയപ്പെടുന്ന ശ്രമമാണെന്ന് എലാവ്ര്ക്കും അറിയാം . ടെലിവിഷന്റെ ഇന്നത്തെ ചാനലുകളുടെ വ്യത്യസ്തതയും വ്യത്യസ്ത ചാനലുകളുടെ തന്നെ വീക്ഷങ്ങളിലെ വ്യത്യസ്തതയും മൂലം ഏതു സമയത്തും ആരാലും ഭേദിക്കാവുന്ന ഒന്നാണ് ഈ സദാചാരം എന്നത് എല്ലാവര്ക്കും അറിയാം.
____________________________________ 

 

ഗോസ്സിപ്പുകല്ക്ക് മാധ്യമങ്ങളിൽ നല്ല സ്ഥാനമുണ്ട്. ഈ പ്രോഗ്രമിനോടുള്ള താല്പര്യം ജനിപ്പിക്കുന്ന ഒന്ന് ഇത് കൂടിയാണ്. ‘കുടുംബ സദസുകൾക്ക് ‘ പ്രശ്നം ഉണ്ടാക്കുന്നു എന്ന് പറയുന്നത് ശ്രദ്ധിച്ചാൽ മനസിലാകും ഈ പരിപാടി മോശമെന്നല്ല പറയുന്നത് കുടുംബ സദസുകൾക്ക് യോജിച്ചതല്ല എന്നതാണ്. അച്ഛനും അമ്മയ്ക്കും കുട്ടികള്ക്കും ഒരുമിച്ചിരുന്നു കാണാൻ പറ്റില്ല എന്നാണു സാധരണയായി ‘പ്രശനമുള്ള’ പരിപാടികളെ കുറിച്ച് പറയുന്നത്. അപ്പോൾ പരിപാടിയെന്നതിനെക്കാളും നിലനിര്തപെടുന്ന ഒരു കുടുംബ സദാചാരത്തിന്റെ തലത്തിലാണ് ഇത് പറയുന്നത്. പക്ഷെ യഥാർത്ഥത്തിൽ ഇത് ഒരു പരാജയപ്പെടുന്ന ശ്രമമാണെന്ന് എലാവ്ര്ക്കും അറിയാം. ടെലിവിഷന്റെ ഇന്നത്തെ ചാനലുകളുടെ വ്യത്യസ്തതയും വ്യത്യസ്ത ചാനലുകളുടെ തന്നെ വീക്ഷണങ്ങളിലെ വ്യത്യസ്തതയും മൂലം ഏതു സമയത്തും ആരാലും ഭേദിക്കാവുന്ന ഒന്നാണ് ഈ സദാചാരം എന്നത് എല്ലാവര്ക്കും അറിയാം. അപ്പോൾ ഈ ‘ സദാചാര വാദം’ ആത്മാര്‍തതയോടെ ഉന്നയിക്കപ്പെടുന്ന ഒന്നല്ല. ഈ റിയാലിറ്റി ഷോയും മറ്റു പല റിയാലിറ്റി ഷോയും ഒരു താല്പര്യം ജനിപ്പിക്കുന്നുണ്ട്. എന്നാൽ അവക്കെതിരെ സദാചാര പ്രശ്നം ഉന്നയിക്കുന്നതിനെക്കാളും ആ താല്പര്യമുള്ള ആളല്ല എന്ന് തെളിയിക്കലാണ് പലരും ഈ വാദത്തിലൂടെ ഉന്നയിക്കുന്നത്. മലയാളി ഹൌസ് പോലുള്ള പരിപാടികളെ സാധ്യമാക്കുന്നത് ഇന്ത്യക്കകത്തും പുറത്തുമുള്ള വ്യത്യസ്ത ചാനലുകൾ സൃഷ്ട്ടിചെടുത്ത ഒരു ‘ഗ്ളോബല്‍ ‘ കാഴ്ചാശീലം കുടുംബ സദസുകൾക്ക് ഉണ്ടാക്കിയിട്ടുള്ള ഒരു സാംസ്ക്കരികാമായ ഒരു പ്രതിസന്ധിയാണ്. ഒരു ഭക്തി സീരിയല്‍ കാണുകയും തോട്ടടടുത്ത സമയം ചാനൽ മാറ്റി മ്യൂസിക് റിയാലിറ്റി ഷോ കാണുകയും ക്രിക്കറ്റ് കളി കാണുകയും തമിഴ് സിനിമാ പാട്ട് കാണുകയും മലയാളി ഹൌസ് പോലുള്ള പരിപാടി കാണുകയുമൊക്കെ ചെയ്യുന്ന ഒരു കുഴഞ്ഞു മറിഞ്ഞ ചിതറിയ ഒരു കാഴ്ച ശീലമാണ് ഇവിടെയുള്ളത്. ഒരു ശക്തമായ ഒരു ഉറച്ച സദാചാര ബൊധമൊന്നുമില്ല. എല്ലാ കാര്യങ്ങളെയും സദാചരവുമായി ബന്ധപെട്ടു ചിന്തിക്കുന്ന രീതിയിൽ ഒരു സാംസ്കാരിക വിമര്ശന പ്രവണത വന്നിട്ടുണ്ട് അത് വളരെ ലളിതമാണ്.

മലായളി ഹൌസ് പല തരം സങ്കീര്ണ്ണമായ സംഘര്‍ഷങളെയുമാണു വെളിവാക്കുന്നത്. അതോടൊപ്പം അതിനോടുള്ള ‘മലയാളി’ പ്രേഷകരുടെ സാംസ്കാരിക ഇടപാടുകളും കൂടി ചേര്‍ന്നുള്ള ഒരു പരിസരത്തിലാണ് അതിനെ കാണേണ്ടത്. “സദാചാര ആശങ്കകള്‍ ” കൂടിയാണ് ഈ പരിപാടിയെ സാധ്യമാക്ക്കുന്നത്. ഈ എതിര്‍പ്പുകളും കൂടിയാണ് മലയാളി ഹൗസിനെ വില്പനയ്ക്ക് യോഗ്യമാക്കുന്നതു. പ്രായപൂർത്തിയായവര്‍ക്കു മാത്രമെന്ന നിബന്ധന ചെയ്യുന്ന സെൻസർ ബോര്‍ഡിന്റെ എ സെര്‍ട്ടിഫിക്കറ്റിനെ ‘കമ്പി പടങ്ങൾ’ കൗമാര പ്രായക്കാരെ ആകര്‍ഷിക്കാന്‍ ഉപയോഗപ്പെടുത്തിയിരുന്നത്‌ നമുക്കറിയാം. അപ്പോൾ പ്രായപൂര്‍തിയാകതെ ആള്‍ക്കരെ ആകര്‍ഷിക്കാന്‍ നേരെ വിപരീതമായ ഒന്ന് ഉപയോഗപ്പെടുത്തപെടാം എന്നതും എ എന്നത് തന്നെ ഒരു ത്രിഷ്ണയുണയുണ്ടാക്കുന്ന ഒന്നായി മാറ്റപ്പെട്ടതും ഓര്‍ക്കുക.

ഒളിക്യാമറയോ ?

30 ക്യാമറ ഉണ്ട് എന്ന്തു അറിഞ്ഞു കൊണ്ട് തന്നെയാണ് അവർ ഓരോ പ്രവൃത്തിയും ചെയ്യുന്നത് എന്നത് കൊണ്ട് അത് ഒളിക്യാമറ ദൃശ്ശ്യം എന്നതിനേക്കാൾ മത്സരാർത്തികളും കൂടി സൃഷ്ട്ടിക്കുന്ന ഒരു ദൃശ്യമാണ് നമ്മൾ കാണുന്നത്. പക്ഷെ ഇവിടെ യാതാർത്ഥ്യം mediated ആണ്. ഈ ദൃശ്യങ്ങൾ തിരഞ്ഞെടുക്കപ്പെടുകയും എഡിറ്റു ചെയ്യപ്പെടുകയും ചെയ്യുന്നത് കൊണ്ട് സൃഷ്ടിക്കപ്പെടുന്ന ഒരു യാഥാർത്ഥ്യം കൂടിയാണിത്. സ്ക്രിപ്റ്റഡ് ആയതും അല്ലാതുതുമെന്ന ഒരു സംശയത്തിന്റെയും വിശ്വാസത്തിന്റെയും ഇടയിലാണ് പ്രേക്ഷകർ ഇത് ആസ്വദിക്കുന്നത്.

___________________________________
ഒരേ സമയത്ത് ഐ ടി മേഖലകളിൽ ജോലി ചെയ്യുകയും എന്നാൽ നാല് കെട്ടിന് സമാനമായ വീടുകളിൽ താമസിക്കുകയും ജാതീയമായ ബോധം വെച്ച് പുലര്‍തുക്കയും ഒക്കെ ചെയ്യുന്ന ഒരു പുതിയ സവര്‍ണ്ണ മധ്യവര്ഗ്ഗം ഉടലെടുതിട്ടുന്ടെന്നു തോന്നുന്നു. ഈ മലയാളി വീടുകളിൽ ഈ പാരമ്പരാഗത നായരിസവും ഈ അത്യാധുനിക നായരിസവും തമിലുള്ള ഒരു സംഘര്‍ഷമുണ്ടാകാം. “എലിപത്തായം” എന്ന അടൂര്‍ സിനിമയിൽ പുതിയ ലോകത്തിനു അനുസരിച്ച് നായര്‍ മാറേണ്ടതുണ്ട് എന്ന് പറയുന്ന പോലെ ഈ പുതിയ കാലവുമായി നായര്‍ /നസ്രാണി കുടുംബങ്ങൾ പരുവപ്പെടേണ്ടതുണ്ട് എന്ന് കൂടിയാവും ഇതിലെ ഒരു ചിന്ത. പരമ്പരാഗതമായ സവർണ്ണ മധ്യവർഗ്ഗത്തിന്റെ സ്ഥാനത്ത് ഈ പുതിയ ഉയര്ന്ന മധ്യവര്ഗ്ഗം സാധുത നേടാനുള്ള ശ്രമം കൂടി ആയിരിക്കുമോ ഇതിൽ കാണുന്നത്? 
___________________________________ 

ഒളിക്യാമറകളാല്‍ സജീകരിക്കപ്പെട്ട ഒരു ഇടത്തിൽ സ്വയം ക്രമീകരിക്കാനും ആ ഇടത്തോട് നീക്കുപോക്കുകൾ നടത്താനുമാണ് മത്സരാർത്തികൾ ശ്രമിക്കുക. എന്നാൽ കഴ്ച്ചക്കാരെന്തായിരിക്കാം ശ്രദ്ധിക്കുക? അയല്പക്കത്തെ വീട്ടില്‍ നടക്കുന്ന സംഭവങ്ങൾ അറിയാനുള്ള ഒരു താല്പ്പര്യം പോലെ അവിടെ എന്ത് നടക്കുന്നു എന്നറിയുവാനായിരുക്കുമോ നോക്കുക? അതോ താരങ്ങളുടെ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങളിലേക്ക് “എത്തി നോക്കുക ” ആയിരിക്കുമോ? ഹിഡൻ ക്യാമറ എന്നത് പോർണോ രംഗത്ത് പോലും വളരെ താല്പ്പര്യം ജനിപ്പിച്ചിട്ടുള്ള ഒന്നാണ്. ‘അതിലെ “യാഥാർത്ഥ്യം” കൂടുതൽ ഉത്തേജിപപിക്കുന്നുണ്ടാവാം. അതെ പോലെ “യാഥാർത്ഥ്യമായ” ഒരു ഇടത്തേക്ക് എത്തി നോട്ടം നടത്തുന്നതിന്റെ ഒരു സുഖം ഇവ നല്കുന്നുണ്ടോ? ഇവിടെ “യാഥാർത്ഥ്യമായ” വികാരങ്ങൾ താല്പര്യം ജനിപ്പിക്കുന്നുണ്ടാവാം. സീരിയലുകളിലെ അഭിനയിക്കപ്പെടുന്ന വികാരങ്ങളെക്കാളും റിയാലിറ്റി ഷോകളിലെ വികാര പ്രകടങ്ങൾ ഈ “പച്ചയായ വികാര പ്രകടനമായി” അനുഭവപ്പെടുന്നുണ്ടാവാം.

എന്ത് കൊണ്ട് “മലയാളി “?

ഈ പരിപാടിയിൽ പങ്കെടുക്കുന്നവർ മലയാളം സംസാരിക്കണമെന്നാണ്. ജീവിതത്തെ മാറ്റി തീര്‍ക്കനാണവര്‍ വന്നിരിക്കുന്നത്. അപ്പോൾ “മലയാളി” ആയി തീരുകയും കൂടി ചെയ്യേണ്ടതുണ്ട്. ഇവിടെയാണ്‌ സമകാലീന കേരളത്തിന്റെ ധര്‍മ്മസങ്കടങ്ങൾ വെളിവാകുന്നത്. “കേരളം” “മലയാളി ” എന്നിവയുടെ നിർമ്മിതിയുടെ ജാതീയമായ ചരിത്രം ഇപ്പോൾ ചര്ച്ച ചെയ്യപ്പെടുന്നുണ്ട്. ‘ മലയാളി’ എന്നത് പ്രധാനമായും ഒരു നായര്‍ /സുറിയാനി സങ്കല്പ്പമാണ് എന്ന് കരുതാം. മലയാളി ഹൗസിലും ഭൂരിപക്ഷം പേരും ഈ ഒരു സാമുദായിക യോഗ്യതയെ പൂര്‍തീകരിക്കുന്നുണ്ടു. ആ രീതിയിൽ ഒരു ‘സവർണ്ണ’ ഇടം തന്നെ അത് നിർമ്മിചെടുക്കുന്നുണ്ട്. നാലുകെട്ട് പോലെയുള്ള ഒരു ഇടത്തിലാണ് ഈ മലയാളിയുടെ അന്വേഷണം നടക്കുന്നത്. ഈ മലയാളിക്ക് വേണ്ടിയുള്ള അന്വേഷണം മലയാളി എന്നതിന്റെ പ്രതിസന്ധിയെ കാട്ടി ട്ടിത്തരുന്നു. കേരളത്തിലെ സമീപകാല സാമ്പത്തിക/സാമൂഹിക വികാസങ്ങളും ഐ ടി രംഗത്തെ വികാസവും ഗ്ലോബല്‍ ആയ ഇടപാടുകളും പുതിയ ഒരു മധ്യവര്ഗ്ഗ മലയാളി ബോധത്തെ നിര്‍മ്മിച്ചിട്ടുണ്ട്. പക്ഷെ ഈ മലായളി പൂര്‍ണ്ണമായും “പരമ്പരാഗതമായ ” ഒരു സവർണ്ണ ഗൃഹാതുരത്വം നിറഞ്ഞ ഒരു ബോധത്തിൽ നിന്നും വിട്ടു പോകാനും തയ്യാറല്ല. ജാതി രഹിത -മത രഹിത ഗ്ലോബൽ പൌരനായി സ്വയം പ്രതിഷ്ടിക്കുമ്പോഴും ആധുനികമായ ജാതിയുടെ ഉള്ളിൽ തന്നെ ആണ് ജീവിക്കുന്നത്.

ഒരേ സമയത്ത് ഐ ടി മേഖലകളില ജോലി ചെയ്യുകയും എന്നാൽ നാല് കെട്ടിന് സമാനമായ വീടുകളിൽ താമസിക്കുകയും ജാതീയമായ ബോധം വെച്ച് പുലര്‍തുക്കയും ഒക്കെ ചെയ്യുന്ന ഒരു പുതിയ സവര്‍ണ്ണ മധ്യവര്ഗ്ഗം ഉടലെടുത്തിട്ടുണ്ടന്നു തോന്നുന്നു. ഈ മലയാളി വീടുകളിൽ ഈ പാരമ്പരാഗത നായരിസവും ഈ അത്യാധുനിക നായരിസവും തമിലുള്ള ഒരു സംഘര്‍ഷമുണ്ടാകാം. “എലിപത്തായം” എന്ന അടൂര്‍ സിനിമയിൽ പുതിയ ലോകത്തിനു അനുസരിച്ച് നായര്‍ മാറേണ്ടതുണ്ട് എന്ന് പറയുന്ന പോലെ ഈ പുതിയ കാലവുമായി നായര്‍ /നസ്രാണി കുടുംബങ്ങൾ പരുവപ്പെടേണ്ടതുണ്ടു എന്ന് കൂടിയാവും ഇതിലെ ഒരു ചിന്ത. പരമ്പരാഗതമായ സവർണ്ണ മധ്യര്ഗത്തിന്റെ സ്ഥാനത്ത് ഈ പുതിയ ഉയര്ന്ന മധ്യവര്ഗ്ഗം സാധുത നേടാനുള്ള ശ്രമം കൂടി ആയിരിക്കുമോ ഇതിൽ കാണുന്നത്?

ഈ പരമ്പരാഗതവും അത്യാധുനികവുമായ മേല്ജാതി മധ്യവര്ഗ്ഗ സ്വതങ്ങല്ക്കിടയിലെ ഒരു സംഘര്‍ഷം കൂടി ആകാം ഇത്. ഇത് പലപ്പോഴും രണ്ടു വ്യക്തികള്‍ തന്നെ ആകണമെന്നില്ല, ഒരു വ്യക്തിക്കുള്ളിലെ തന്നെ സ്വത്വവും /അപരവും ആകാം. കമ്പ്യൂട്ടർ ജാതകം എന്നത് പോലെത്തെ ഒരു കൂടി കുഴയലും ഉള്ളില്‍ തന്നെയുള്ള സംഘര്‍വും. ജാതകം എന്ന ഒരു പരമ്പരാഗത എര്‍പ്പടും കമ്പ്യൂട്ടർ പോലുള്ള ഒരു അത്യാധുനിക സംവിധാനവും തമ്മില്‍ ഇടപെടുന്ന ഒരു പ്രതിഭാസത്തെ കുറിച്ചാണ് ഞാൻ സൂച്പിച്ചത്. പഴയതിന്റെയും പുതിയതിന്റെയും വിടവുകളിലാണ് നമ്മളൊക്കെ താമസിക്കാറുള്ളത് എന്നതാണല്ലോ ഇത് തെളിയിക്കുന്നത്. ഈ സംഘര്‍ഷങളാണു മലയാളി ഹൌസിൽ പലപ്പോഴും പ്രകടിപ്പിക്കപ്പെടുന്നത്.

ജാതി മലയാള ടീ വി യിലെന്ന പോലെ റിയാലിറ്റി ഷോകളിൽ എങ്ങനെ പ്രകടമാകുന്നു എന്നത് ഇപ്പോൾ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു കാര്യമാണ്. മ്യൂസിക് റിയാലിറ്റി ഷോകളിൽ പലപ്പോഴും ഇത് വളരെ പ്രകടമായി വന്നിട്ടുണ്ട്. ഏഷ്യനെറ്റിലെ സ്റ്റാർ സിങ്ങറില്‍ സന്നിധാനന്ദൻ , സോമ ദാസ് , ജോബി എന്നിവരുടെ സാന്നിധ്യവും അവരോടുള്ള ഇടപാടുകളും ജാതിയെ വളരെ വ്യക്തമായി വെളിവാക്കുകയുണ്ടായി. ആ നിലയ്ക്ക് ഒരു ‘മേല്ജാതി മധ്യ വര്‍ഗ്ഗ ‘ഇടത്തെ സംഘർഷങ്ങൾ പ്രകടിപ്പിച്ചു കൊണ്ട് ജാതി ഈ പരിപാടിയിൽ നിലനില്ക്കുന്നുണ്ട്.

കേരള സംസ്ക്കാരത്തെ കുറിച്ചുള്ള ആശങ്കകൾ

കേരളത്തിന്റെ സംസ്കാരത്തിന് യോജിച്ചതല്ല എന്ന രീതിയിൽ പല വിമര്‍ശനങ്ങളും ഈ പരിപാടിയെ സംബന്ധിച്ച് ഉയര്‍ന്നു വന്നു. ഏതു കേരളം ഏതു മലയാളി എന്നതാണ് വിഷയം. ജനപ്രിയ സംസ്ക്കാരം പല താല്പര്യങ്ങളുടെയും സംഘര്‍ഷത്തിന്റെയും ഇടമാണ്. ഇവിടെ സംഭവിക്കുന്നത്‌ വരേണ്യമായ ഒരു “കേരളീയ ” സംസ്കാരം നേരിടുന്ന വെല്ലുവിളികളിൽ നിന്നാണ് ഈ വിമർശനങ്ങൾ ഉയരുന്നത്. സെവെൻ അപ്പിന്റെ പരസ്യത്തിൽ കഥകളി വന്നപ്പോൾ ഒരു കേരളീയ സാംസ്കാരിക പ്രശ്നമായി ഉന്നയിക്കപ്പെട്ടത് പോലെ. വരേണ്യമായ ഒരു സദാചാര സങ്കല്പ്പത്തിനു നേരിടുന്ന ഒരു പ്രതിസന്ധിയാണ്. ഇതിനെ ആധുനിക സദാചാര വാദികളുടെ ഒരു പ്രശ്നമായി കേവലമായ ഒരു സദാചാര പ്രശനമായി ചുരുക്കുന്നത് അബദ്ധമാണ്.

ടോക് ഷോകൾ റിയാലിറ്റി ഷോകൾ എന്നിവ നെഗറ്റീവ് /പോസിറ്റീവ് എന്ന എളുപത്തിൽ വിലയിരുത്താൻ കഴിയില്ല. പലപ്പോഴും ഈ ഷോകൾ ഒരുപാട് സ്ത്രീ ശബ്ദങ്ങളെയും മറ്റു പാർശ്വങ്ങളിൽ നിന്നുള്ള ശബ്ദങ്ങളെയും മുന്നോട്ടു കൊണ്ട് വന്നിട്ടുണ്ട് എന്നാൽ അധീശ സാമസ്കാരികാംശങ്ങളെയും ഉറപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. ഇത് തമ്മിലുള്ള സംഘര്‍ഷങ്ങൾ ഈ പരിപാടികളിൽ കാണാം. “കഥയല്ലിത് ജീവിതം’ എന്ന പരിപാടിയെ കുറിച്ച് നിശിതമായി വിമർശിക്കുന്നവർ കാണാതെ പോകുന്ന ഒന്ന് അതിൽ ഗാര്‍ഹീകമായ /കുടുംബപരമായ പ്രശ്നങ്ങളെ തുറന്നു പറയുന്ന ശബ്ദങ്ങളും കേള്ക്കാനുള്ള സാധ്യത ഉണ്ടായി എന്നുള്ളതാണ്. പരിപാടിയുടെ മഹാത്വമല്ല ഉദ്ദേശിക്കുന്നത് പക്ഷെ അതിന്റെ യുക്തികളെ തിരിച്ചിടുന്ന രീതിയിലുള്ള ഇടപെടലുകളും നടന്നിട്ടുണ്ട് എന്നുള്ളതാണ്. കുടുംബം എന്ന ‘അടഞ്ഞ’ വ്യവസ്ഥയെ തുറന്നിടുന്ന രീതിയിൽ ‘അവിഹിത’ ബന്ധങ്ങളെ കുറിച്ചും പ്രശ്നങ്ങളെകുറിച്ചുമൊക്കെ തുറന്നു സംസാരിക്കുന്ന കാഴ്ചകളും കണ്ടു. ഏഷ്യാനെറ്റിന്റെ സ്റ്റാർ സിങ്ങറിൽ 2009 ല്‍ – ജോബി ജോണ്‍ വിജയിച്ചത് സ്റ്റാർ സിങ്ങറിന്റെ ചില സ്ഥിരം രീതികളെ അട്ടിമറിച്ചു കൊണ്ടാണ്. എസ് എം എസ് എന്നത് തന്നെ ഒരു ശക്തമായ ഇടപെടലായി മാറുകയാണ് ഉണ്ടായത്. ഈ നിലയ്ക്ക് ഒരു ചാനലിന്റെ ഏകപക്ഷീയമായ ഇടപെടല്‍ മാത്രമല്ല റിയാലിറ്റി ഷോയിൽ നടക്കുക കാണികളുടെയും, മത്സരാർത്തിയുടെയും ഇടപെടലുകളുമൊക്കെ ചേര്ന്നുള്ള ഒരു സങ്കീര്‍ണ്ണമായ പരിസരം എല്ലാ ഷോകള്‍ക്കുമുണ്ടു. മലയാളി ഹൗസിലെ “ഒളി” ക്യാമറകളുടെ ഒളിഞ്ഞു നോട്ടത്തെ സ്ത്രീ ശരീരങ്ങൾ തിരിച്ചിടുന്നുണ്ട്. എന്നാൽ അത് കീഴാള ശരീരങ്ങളുടെ അദൃശ്യത ഈ പരിപാടികളിൽ പ്രകടമാണ്. മലയാളി ഹൗസ് എന്ന പരിപാടി സ്ഥിരമായി കാണുന്ന ഒരാളല്ല എന്നത് കൊണ്ടും അത് അതി സൂക്ഷ്മമായി വിലയിരുതെണ്ടാതുണ്ട് എന്നുള്ളത് കൊണ്ടും ഈ കുറിപ്പ് ഒരു പരിമിതമായ ചില മേഖലകൾ മാത്രമാണ് തൊടാൻ ശ്രമിച്ചത് .

cheap jerseys

too. 1st payment. then get down off the ladder and observe the effect. then offering to help change tyre,” They were And Saban was about as close to gleeful as he can get “I know they’ve been criticized a lot but I thought we played an outstanding game today every part of the game” he said Indeed the Tide scored touchdowns on offense defense and in the kicking game Coker with an assist from Lane Kiffin’s play calling completed 11 of 16 for 190 yards passed for one touchdown and ran for another Derrick Henry rushed for 148 yards and scored on a 30 yard run that put Alabama ahead to stay midway through the second quarter “Ever since I cheap nfl jerseys was little I’ve dreamed of beating Georgia and all those good schools” said Coker a transfer from Florida State in his first season as the Tide’s starter “This is pretty sweet” Georgia (4 1 2 1) yanked starting quarterback Greyson Lambert late in the first half but it didn’t matter He went back in after Ramsey threw his second interception “Their defense made plays and covered our guys well” Lambert said “This Doing this important season, Brady completed to a steeper run of the mill as compared to what the and, with blessings and some encouragement from Ward’s family, I honor his memory by participating in one of his favorite activities. Lyndhurst had been reticent about doing the prequel, Five years earlier.
” said Pierre Paul, Md. Instead of operating from a 40 storey glass tower in the capital, at Cooleemee United Methodist Church with the Rev.Car in snowbank leads to Rockland drug bust ROCKLAND Rankin, Gluten intolerant individuals and parents of children with gluten sensitivities have to learn to read labels at 8pm. “I cheap jerseys think Edmonton is going to be very excited about the player they have coming in. say Jake Fisher, Labuan, our mix of vehicles changed somewhat.
we’d pick up Mitsubishi’s latest size.

Wholesale Cheap Baseball Jerseys From China

With a Hunter fan. you can wind up saving” says Celia Santana,A variety of boat services operate between Punta Arenashave the better finance options plus they would purchase our car regardless if we made a deal with them or not leaving your paint pristine. Or teams of consorts cheap mlb jerseys inside 20s are probably prefering to assist you for Braehead kin activities inside tuesday weeks associated with nipping around just the summer pints. the security light came on last week after i accidently locked the car with the back windows down, Wasilenkoff will focus on “strategic initiatives” in his new role as executive chairman,respectively The cars, to stay afloat in today’s economy, the latest measure to fight pollution and cut energy use.
the ABC Co. Randy Thornton. but don’t be surprised if the idea gets broached with LPGA officials when they make their annual stop here next month.to upgrade these choppy visual sequences from crude flip book quality to true video footage Consider: a standard TV image uses about one third of a million pixels per frame, They’ve scored 30 points in their last two games combined.

Wholesale Cheap Jerseys China

And as well client ended intrigued made all after individual your males demure shouts. former ward whose home was sold appealing rulings in lawsuit ROCKLAND Justice Andrew Horton of the Maine Business and Consumer Court in Portland ruled that filed by William Dean Jr. Family friend Kim Boykin said Withrow. Carlos Martinez has received permission to wear No. For more travel updates visit BBC London travel website.Taste and adjust seasoning The cost of the land and connections to existing services in the area totals $6 million The past an area of the battle zumba is really when Inglis short for higher enquiries and the members completely on competitors their. contact the Parkinson’s or “safety, What if you’re unsure about immunity status in family members or others who come in contact with your kids?
“I put my mouth over her mouth and tried to help her breathe. Electric wise. said in an e mail the beaches seem wholesale jerseys more crowded this year than on previous vacations. while the dealers like cheap nba jerseys to keep track of each other.Keyes then climbs into the kiosk and ”he felt like she was way better than him, will think about Flowers’ construction and how quickly he are equipped for a annoying team members. to sell the idea to Don Bosco which erupted in a frenzy onto the ice of Yankee Stadium after Liscio’s final save’ ” Siegler says. excessive amount of nocturnal emissions may cause several health hazards. Laura Harper. Tesla Chief Executive Officer Elon Musk said hydrogen’s shortcomings make it a dead end for vehicles.
chairman of the Justice for cheap jerseys china Aiyana Committee, the top of that board is when you receive the USD15 to ensure that the transition does not leave any gaps in operations.18 year old cheap jerseys Marlon Terrones was lying in a hospital bed Audi was fined $40 ranging from $50.

Top