സിനിമയിലെ കീഴാളര്‍ക്ക് മുഴക്കങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും
ജാതിയും വര്‍ണ്ണവും ലിംഗമേധാവിത്വവും പ്രശ്‌നമാകുന്നവര്‍ക്ക് അത് പോകണമെന്ന താല്‍പര്യം ഉണ്ടായിരിക്കുകയും ചെയ്യും. ഏറ്റവം പ്രധാനമായ കാര്യമായി എനിക്ക് തോന്നുന്നത്, സിനിമയുടെ താരവ്യവസ്ഥയില്‍ സവര്‍ണ്ണരാണ് കൂടുതലെങ്കിലും, സിനിമയുടെ കാഴ്ചക്കാരും സാങ്കേതിക വിദഗ്ദ്ധരും മൂലധന നിക്ഷേപകരും കൂടുതലും കീഴാളരോ ന്യൂനപക്ഷങ്ങളോ ആണെന്നതാണ്. അവര്‍ ശക്തമായ നിലപാട് എടുത്താല്‍ സിനിമയ്ക്ക് അതിന്റെ ഭാഷയും വ്യാകരണവും മാറ്റേണ്ടതായി വരും. നമ്മള്‍ കാഴ്ചക്കാര്‍ എന്നതിനുപരി, വിമര്‍ശകരും വിശകലനം ചെയ്യുന്നവരുമാവുകയാണ് ആദ്യപടി. ശക്തമായ പശ്ചാത്തല പിന്തുണയുണ്ടെങ്കില്‍ കീഴാളര്‍ക്ക് നല്ല മുഴക്കം ഉണ്ടാക്കാന്‍ കഴിയുമെന്നു മണിയും വിനായകനും മണികണ്ഠനും മറ്റുപലരും തെളിയിക്കുന്നുണ്ടല്ലോ?
ഒന്നിപ്പ് മാസിക /കെ.കെ. ബാബുരാജ്മായി നടത്തിയ അഭിമുഖം
- -സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളെ എങ്ങനെ കാണുന്നു?
കേന്ദ്രസര്‍ക്കാരിന്റെ സിനിമ അവാര്‍ഡുകളെ ഇതിന്റെ എതിര്‍വശത്തു നിന്നാണ് നോക്കേണ്ടതെന്നാണ് തോന്നുന്നത്. ജാതി മേന്മവാദിയും വലതുപക്ഷ ചിന്താഗതിക്കാരനും സിനിമയില്‍ വെറുതെ പരാജയപ്പെടുകയും മാത്രം ചെയ്തിട്ടുള്ള ആളുമായ പ്രിയദര്‍ശന്‍ നേതൃത്വം നല്‍കിയ സമിതിയാണ് കേന്ദ്രസര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. അവര്‍ മുന്‍കാലത്ത് എന്നപോലെ ഹൈന്ദവ-ഹിന്ദി ദേശീയതയ്ക്കും കുത്തക മുതലാളിത്ത താല്പര്യങ്ങള്‍ക്കും സവര്‍ണ്ണ താരാധിപത്യത്തിനും വേണ്ടിയുള്ള പരിഗണനകളാണ് നല്‍കിയത്.
- വിനായകന് അവാര്‍ഡ് കൊടുത്തതിലൂടെ മലയാള സിനിമാ യാഥാസ്ഥിതിക സവര്‍ണ്ണ നിലപാടുകളെ തിരുത്തിയെന്നു പറയാമോ?
അങ്ങിനെയൊന്നും ആലോചിക്കേണ്ടതില്ല. മലയാള സിനിമ എന്നത് ‘സവര്‍ണ്ണ സദാചാര പുരുഷനെയും’ അയാള്‍ക്ക് അനുരൂപയായ ‘സവര്‍ണ്ണസദാചാര സ്ത്രീയെ’യും കേന്ദ്രത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ടുള്ള ഒരു ഏര്‍പ്പാടാണെന്ന് ജെനി റൊവീന പോലുള്ള ബഹുജന്‍ സ്ത്രീ എഴുത്തുകാരികള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. മേല്‍പ്പറഞ്ഞ തരത്തിലുള്ള ആണത്തത്തിന്റെയും പെണ്ണത്തത്തിന്റെയും പദവിക്ക് താഴെയുള്ളവരെ ഉപഗ്രഹമാക്കി മാറ്റുകയോ പുറന്തള്ളുകയോ ചെയ്യുന്ന വിധത്തിലുള്ള ഹിംസാത്മകമായ കാമനാ പൂര്‍ണ്ണതയാണ് സിനിമ
യുവജനങ്ങളെ വല്ലാതെ ഭ്രമിപ്പിച്ച വിനീത് ശ്രീനിവാസന്റെ ‘തട്ടത്തിന്‍ മറയത്തിലെ’ ജാതി മേന്മവാദം എത്രയോ ലജ്ജാകരമാണ്. പി.കെ. പ്രകാശിന്റെ സിനിമകളിലെ വ്യാജ ഉത്തരാധുനികത സ്വയം വെളിപ്പെടുത്തുന്നവയാണല്ലോ?
സിനിമ സവര്‍ണ്ണ വംശീയതയുടെ ഭാഗമാകുന്നത് വെറും ദലിത്-മുസ്ലീം-സ്ത്രീ വിരുദ്ധത എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലല്ല. അത്തരം വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ സിനിമക്കാര്‍, വേണമെങ്കില്‍ ദലിത്-മുസ്ലീം-സ്ത്രീ അനുകൂലരായി മാറിയേക്കാം. പ്രശ്‌നം അതല്ല. കാഴ്ച-കേള്‍വി- സംസ്‌കാരം- വാണിജ്യം മുതലായ ഇടപാടുകളില്‍ ആഴത്തിലുള്ള കോഡുകളും ചിഹ്നങ്ങളും നിക്ഷേപിക്കുന്ന വിധത്തിലാണ് സിനിമയിലെ അപര ഹിംസയും ചെറുതുകളോടുള്ള
സവര്‍ണ്ണ സദാചാര പുരുഷന്റെയും സവര്‍ണ്ണ സദാചാര സ്ത്രീയുടെയും അധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് ‘സദാചാര വിരുദ്ധരായ’ ആണുങ്ങളുടെയും പെണ്ണുങ്ങലുടെയും ബദല്‍ ചിഹ്നങ്ങള്‍ കൊണ്ടുവരാനള്ള ശ്രമമായിരുന്നു കേരളത്തില്‍ നടന്ന ‘ചുംബന സമരവും’ ‘മനുഷ്യസംഗമവും’ മറ്റും. മതേതരത്വത്തിന്റെയും ലിബറല്‍ ഫെമിനിസത്തിന്റെയും സിമ്പിള്‍ ലോജിക് ഉള്‍ക്കൊള്ളുന്ന ഇത്തരം കാര്യങ്ങളുടെ മുന്‍നിരയില്‍ അണിനിരന്നവരാണല്ലോ ആഷിക് അബു, ജയന്‍ ചെറിയാന്‍, ആര്‍. ഉണ്ണി മുതലായ സിനിമക്കാര്‍. സിനിമയിലൂടെ പ്രക്ഷേപിക്കപ്പെടുന്ന പരമ്പരാഗത അധികാരങ്ങളോടും ചെറുതുകളോടു തുടര്‍ന്നു കൊണ്ടിരിക്കുന്ന ഹിംസാത്മകതയോടും എതിരിടാന്‍ ഇവര്‍ക്ക് താല്പര്യമില്ലയെന്നാണ് ഈ സിമ്പിള്‍ ലോജിക് നമ്മോട് വിളിച്ചു പറയുന്നത്. റീമ കല്ലിങ്കല്‍, ഊരാളി പോലുള്ള
സിനിമയ്ക്ക് അകത്തും പുറത്തുമുള്ള വംശീയതയുടെയും സ്ത്രീ-ന്യൂനപക്ഷ- മൂന്നാംലിംഗ വിരുദ്ധതയുടെയും കോഡുകള്‍, ഇത് ഉല്പാദിപ്പിക്കുന്ന കാമനകള്‍, സിനിമയുടെ മൂലധന വിനിയോഗം, താരാധിപത്യം, സാങ്കേതികത, ജാതീയത മുതലായ കാര്യങ്ങളെ അഭിസംബോധന ചെയ്യുന്ന പുതിയൊരു ‘കമ്മ്യൂണിറ്റേറിയന്‍ കാഴ്ചപ്പാട’് പ്രേക്ഷകരിലും സിനിമാ പ്രവര്‍ത്തകരിലും ഉണ്ടാവുമ്പോള്‍ ആയിരിക്കും സിനിമയുടെ സവര്‍ണ്ണതയും യാഥാസ്ഥിതികതയും ചോദ്യം ചെയ്യപ്പെടുകയുള്ളൂ എന്നാണ് തോന്നുന്നത്.
- അവാര്‍ഡ് കിട്ടിയതിനു ശേഷമുള്ള വിനായകന്റെ അഭിപ്രായ പ്രകടനങ്ങളെ എങ്ങിനെ കാണുന്നു?
സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, വിഷ്വല്‍ മീഡിയായിലും പ്രിന്റ് മീഡിയായിലും സൂപ്പര്‍ ഹിറ്റായല്ലോ വിനായകന്റെ പ്രതികരണം. താനൊരു കീഴാളനാണെന്നു തുറന്നു പറഞ്ഞു എന്നുമാത്രമല്ല, ചില വിസമ്മതങ്ങള്‍ പ്രകടിപ്പിച്ചത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് തന്നെ തിരിച്ചറിവ് നല്‍കുന്നതായിരുന്നു. പുതിയൊരു വാക്ക് വിനായകന്‍ പറഞ്ഞു എന്നതാണ് എനിക്ക് ഏറ്റവും പ്രധാനമായി തോന്നുന്നത്. ‘അയ്യങ്കാളി ചിന്തയുള്ള ആളാണ് ഞാന്‍’ എന്നതാണ് അത്. ഇന്നും അയ്യങ്കാളിയെ
- പുറത്തുള്ള ചര്‍ച്ചകളെ എങ്ങിനെ വിലയിരുത്തുന്നു?
അവാര്‍ഡിന്റെ തുകയെക്കാള്‍ വലുപ്പം അത് തരുന്ന പ്രതീകാത്മക മൂലധനത്തിനാണ്. മമ്മൂട്ടിയും മോഹന്‍ലാലും പോലുള്ളവര്‍ എത്ര അവാര്‍ഡുകള്‍ കിട്ടിയാലും നിരസിക്കാത്തത് അതുകൊണ്ടാണ്. മലയാളത്തിലെ താര വ്യവസ്ഥയും അതിനെ നിയന്ത്രിക്കുന്ന ജാതി-കുടുംബ പാരമ്പര്യങ്ങളും വെച്ചു നോക്കുമ്പോള്‍ വിനായകനും മണികണ്ഠന്‍ ആചാരിയുമെല്ലാം
ദളിത് പക്ഷത്ത് നിന്നും മുഖ്യമായും സണ്ണി എം. കപിക്കാട് ‘ഡ്യൂള്‍ ന്യൂസി’ല്‍
ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എ. എസ്. അജിത്കുമാറും, പ്രകാശ് രാംദാസും ഇത്തരം
- ജാതി വര്‍ണ്ണ വിഭജനങ്ങളെ മറികടക്കാന്‍ സിനിമയ്ക്ക് കഴിയുമോ? എങ്ങിനെയാവും അത് നടക്കുക?
ജാതി വര്‍ണ്ണ വിഭജനങ്ങളെ മറികടക്കേണ്ടത് ആരുടെ ആവശ്യമാണ് എന്നതാണ് ഈ ചോദ്യം ഉന്നയിക്കുമ്പോള്‍ പ്രധാനമാകുന്നത്. ആദ്യമേ സൂചിപ്പിച്ചത് പോലെ മുഖ്യധാര സിനിമ പൊതുവില്‍ ജാതിവര്‍ണ്ണ-ലിംഗ വിവേചനത്തില്‍ അടിയുറച്ചതും അപരരെ തരം താഴ്ത്തിയും ഹിംസിച്ചും ആനന്ദം ഉത്പാദിപ്പിക്കുന്ന ഒരു വ്യവഹാരമാണ്. അതുകൊണ്ട് തന്നെ അതിന്റെ വക്താക്കള്‍ക്ക് ഇത്തരം