പരമോന്നത കോടതിയുടെ വിധിന്യായങ്ങളിൽ
ന്യായാധിപ നിയമനം സുതാര്യമല്ലാത്ത, കോടതിക്കെതിരെ വിമർശമുന്നയിച്ചാൽ മാനസിക നില പരിശോധിക്കാൻ ഉത്തരവിടുന്ന, നിരന്തരമായി അടിസ്ഥാന ഭരണഘടന തത്വങ്ങൾ ലംഘിക്കുന്ന, വ്യക്തിനിഷ്ടമായ താൽപര്യങ്ങളും ഭരണകൂടത്തിന്റെ ആഗ്രഹങ്ങളും സ്വാധീനിക്കുന്ന, കക്ഷിയുടെ നിലക്കും വിലക്കുമനുസരിച്ച് വിധികൾ പുറപ്പെടുവിപ്പിക്കുന്ന പരമോന്നത കോടതി പലതരം ചോദ്യങ്ങൾ ഉന്നയിക്കാൻ നിർബന്ധിക്കുന്നുണ്ട്. നിർഭയ കേസിലെ ആൾക്കൂട്ടം കപടമായ നീതിയെ കുറിച്ചാണ് സംസാരിച്ചത്. ആ ആൾക്കൂട്ടം ഉത്തരേന്ത്യയുടെ ഗ്രാമങ്ങളിൽ ദിനേനയെന്നോണം പിച്ചിചീന്ത പെടുന്ന ജീവിതങ്ങളെ കാണാത്തവരാണ്. പട്ടാളക്കാരുടെ കൊടിയ പീഢന ങ്ങൾക്ക് ഇരയാകുന്ന ആദിവാസികളെയും കശ്മീരികളെയും കണ്ടില്ലെന്ന്നടിക്കുന്നവരാണ്. അധികാരമില്ലാത്തതിനാൽ മാത്രം പ്രതികൾ വധശിക്ഷ വിധേയമാകുന്ന സാഹചര്യം നീതിയെ കുറിച്ചല്ല അനീതിയുടെ വ്യാപ്തിയെ കുറിച്ചാണ് വാചാലമാകുന്നത്. ആ സെലക്ടീവ് വൈകാരിക ആൾക്കൂട്ടം സാധിച്ചെടുത്ത നിയമം അതിന് മുൻപ് ചെയ്ത കുറ്റത്തിന് ശിക്ഷ വിധിക്കാൻ കാരണമായിക്കൂടാത്തതാണ്.
അമീന്‍ ഹസ്സന്‍
_______________
വാദിച്ച് വാദിച്ച് വക്കീൽ കട്ട കലിപ്പിലായി. ഇനി ഈ വാദിക്കുന്നതൊന്നുമാ യിരിക്കില്ല പ്രയറിൽ എഴുതി വെച്ചിരിക്കുന്നതെന്ന് ജഡ്ജി. ഊഹിക്കുന്നതിന് പകരം വായിക്കാൻ അഭിഭാഷകന്റെ കലിപ്പൻ മറുപടി. നമ്മളൊന്നും ഊഹിക്കുന്നി ല്ലപ്പാ..നിങ്ങ പറയപ്പാ… എന്നായി ഏമാൻ. എന്ത് തന്നെ പറഞ്ഞിട്ടും വക്കീൽ തണുക്കുന്നില്ല. ഒടുക്കം വാളും പരിചയുമായിട്ടാണല്ലോ വരവ് എന്ന് വരെ പറഞ്ഞു നോക്കി. എല്ലാവരും ചിരിച്ചിട്ടും വക്കീൽ ഗൗരവം വിടുന്നില്ല. അങ്ങേർക്ക് അഭിഭാഷക കമ്മീഷനെ നിയോഗിച്ചേ പറ്റൂ. അതിവിടെ നടപ്പില്ലെന്ന് കോടതി. എന്നാൽ ഞാൻ പോയേക്കാമെന്ന് ഫയലൊക്കെ ഒതുക്കി കയ്യിലെടുത്ത് തിരിഞ്ഞ് നടക്കാനാഞ്ഞ് വക്കീലും. അങ്ങനെയൊന്നും ഇവിടെ നിന്ന് പോവാൻ പറ്റില്ല. കാര്യങ്ങൾ ബോധ്യപെട്ടിട്ടേ ഏതൊരാളും എന്റെ കോടതിയിൽ നിന്ന് പോകാവൂ എന്ന് ജഡ്ജ്…അവസാനം സംഗതി തീർപ്പായപ്പോൾ വക്കീൽ ചിരിച്ചു. ഹോ ഒന്ന് ചിരിച്ച് കണ്ടല്ലോ എന്ന് ജഡ്ജ്.
തീർപ്പ് അനുകൂലമായാലും പ്രതികൂലമായാലും എന്റെ കോടതിയിൽ കാര്യങ്ങൾ ബോധ്യപെടാതെ ഒരാൾക്കും പോവേണ്ടി വരില്ലെന്ന് ഒരു ന്യായാധിപൻ തീരുമാനി ക്കുന്നിടത്താണ് നീതി നടപ്പാക്കപെടുന്നത്. നീതി സ്ഥാപിച്ചാൽ പോരാ അത് പ്രക
ദൗർഭാഗ്യവശാൽ രാജ്യത്തെ പരമോന്നത കോടതിയുടെ വിധിന്യായങ്ങളിൽ പലതും ഈ അടിസ്ഥാന തത്വങ്ങളോട് ഒത്തുപോകുന്നില്ല. സമൂഹത്തിൽ വൈകാരികമായ പ്രതികരണങ്ങൾ ഉളവാക്കിയ കേസുകളിൽ മിക്കവയും ആൾക്കൂട്ടത്തെ തൃപ്തിപെടുത്ത വിധികളാണ് കോടതികൾ പുറപ്പെടുവിപ്പി ക്കുന്നത്.സമൂഹ മനസാക്ഷിയെ തൃപ്തിപെടുത്താൻ വധശിക്ഷ അനിവാര്യമാണ് എന്ന് ഒട്ടും നീതിപൂർവ്വമല്ലാത്ത വിചാരണക്ക് ശേഷം,വേണ്ടത്ര തെളിവുകളില്ലാതെ ഒരു മനുഷ്യനെ തൂക്കികൊല്ലാൻ വേണ്ടി എഴുതി തയ്യാറാക്കിയ വിധിന്യായത്തിൽ എഴുതിവെക്കാൻ സാധിക്കുന്ന അവസ്ഥ നിയമവ്യവസ്ഥക്ക് നൽകുന്ന സംഭാവന എന്താണ്?.
നീതി എന്നത് ആപേക്ഷികമാണെന്നാണ് നിയമതത്വശാസ്ത്രങ്ങൾ പറയുന്നത്. പക്ഷെ പക്ഷാപാതപരമായി, രാജ്യം, അതിർത്തി, ദേശസ്‌നേഹം, രാജ്യസുരക്ഷ തുടങ്ങിയ പേരുകളിൽ ഭരണകൂടവും ആൾക്കൂട്ടവും സൃഷ്ടിക്കുന്ന അതിവൈ കാരികതയാണ് കോടതിവിധികളുടെ അടിസ്ഥാനമെങ്കിൽ പിന്നെ നീതിയെ കുറിച്ചുള്ള പ്രഭാഷണങ്ങൾ അവസാനിപ്പിക്കണം. ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളെയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും പൊതുമനസാക്ഷിയും പൊതുധാർമികതയും കൊന്നുതിന്നുന്ന അവസ്ഥ ഇന്ത്യൻ ജുഡീഷ്യറിക്ക് ബാധിച്ചിരിക്കുന്ന മാരക രോഗമാണ്. നമുക്ക് പൊതുധാർമി കതയെ(Public morality) മറികടക്കുന്ന തരത്തിൽ ഭരണഘടനയിൽ അധിഷ്ടിതമായ ധാർമിക സങ്കൽപം(Constitutional morality) വികസിപ്പിച്ച് കൊണ്ട് വരണമെന്ന് ഡോ.അംബേദ്ക്കർ ഭരണഘടനാ അസംബ്ലിയിൽ പറഞ്ഞത് ഇത് മുൻകൂട്ടി മനസ്സിലാക്കിയാവണം.
ഭരണകൂടവും മാധ്യമങ്ങളും ക്രൂരമായ അതിക്രമങ്ങളും വംശഹത്യകളും നേരിട്ട് നടത്തുകയും കൂട്ട് നിൽക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ വ്യവസ്ഥാപിത ജനാധിപത്യ രാജ്യത്ത് നീതിയുടെ പ്രകാശമായി കോടതികളെ മനസ്സിലാക്കുന്ന വരാണ് വലിയൊരു വിഭാഗം ജനത. വൈകാരികമായ പരിഗണനകൾ മാറ്റിവെച്ച് ജനാധിപത്യത്തിന്റെയും നീതിയുടെയും താൽപര്യങ്ങളെ പ്രകടമായും ഉൾകൊള്ളാൻ കോടതികൾക്ക് സാധിക്കേണ്ടതുണ്ട്.
ജാതീയവും മതപരവും സാമ്പത്തികവുമായ താൽപര്യങ്ങൾ എല്ലായ്‌പ്പോഴും കോടതിയെ സ്വാധീനിക്കുന്ന സാഹചര്യം പ്രകടമാണ്. കാപ്പ പഞ്ചായത്തുകളും കോടതി മുറികളും തമ്മിൽ വ്യത്യാസമില്ലാത്ത അവസ്ഥയിൽ വരെ കാര്യങ്ങളെത്തുന്നുണ്ട്. നീതിയും ജനാധിപത്യവും മാനദണ്ഡമാക്കിയാൽ കോടതികൾ പ്രതീക്ഷ നഷ്ടപെടുന്ന അവസ്ഥയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ന്യായാധിപ നിയമനത്തിൽ എല്ലാ ജനവിഭാഗങ്ങളുടെയും ജനസംഖ്യാപരമായ പ്രാധിനിത്യം ഉറപ്പാമാക്കിയും ന്യായാധിപൻമാരുടെ എല്ലാതരത്തിലുമുള്ള താൽപര്യങ്ങളെയും വിമർശ വിധേയമാക്കിയും അത്തരം താൽപര്യങ്ങൾക്ക നുസരിച്ച് വിധിപ്രസ്താവങ്ങൾ പുറപ്പെടുവിപ്പുക്കുന്നവരെ ശിക്ഷിച്ചും ജുഡീഷ്യ റിയുടെ വിശ്വാസ്യത തിരിച്ച് പിടിക്കണം. ചീഫ് ജസ്റ്റിസ്മാരുടെ പോലും
രാഷ്ട്രീയവും ജാതീയവുമായ താൽപര്യങ്ങൾ നിരന്തരം പ്രകടമാകുന്നൊരു സാഹചര്യത്തിൽ ഇതൊന്നും ഒട്ടും എളുപ്പമല്ല.
മനുഷ്യന്റെ സ്വാതന്ത്രത്തിന് കൂടുതൽ പ്രധാന്യം നൽകുന്ന, വിചാരണതടവെന്ന അനീതി പൂർണ്ണമായി ഇല്ലാതാകുന്ന, വേഗത്തിൽ തീർപ്പുകളുണ്ടാവുന്ന, വൈകാരികമായ സ്വാധീനങ്ങൾക്ക് അടിമപെടാത്ത, ജാതീയവും വംശീയവുമായ വിവേചനങ്ങളില്ലാത്ത, കരിനിയമങ്ങളാൽ നിയന്ത്രിക്കപെടാത്ത, ജുഡീഷ്യറിയെ സ്വപ്‌നം കാണാനാണ് നാം തയ്യാറാവേണ്ടത്. അത്തരമൊരു സ്വപ്‌നം വ്യവസ്ഥക്ക് അകത്ത് സാധ്യമല്ലെന്ന തിരിച്ചറിവാണ് ഒരോ കോടതി വിധിയും നമുക്ക്
നിർഭയ കേസിലെ ആൾക്കൂട്ടം കപടമായ നീതിയെ കുറിച്ചാണ് സംസാരിച്ചത്. ആ ആൾക്കൂട്ടം ഉത്തരേന്ത്യയുടെ ഗ്രാമങ്ങളിൽ ദിനേനയെന്നോണം പിച്ചിചീന്ത പെടുന്ന ജീവിതങ്ങളെ കാണാത്തവരാണ്. പട്ടാളക്കാരുടെ കൊടിയ പീഢന ങ്ങൾക്ക് ഇരയാകുന്ന ആദിവാസികളെയും കശ്മീരികളെയും കണ്ടില്ലെന്ന് നടിക്കുന്നവരാണ്. അധികാരമില്ലാത്തതിനാൽ മാത്രം പ്രതികൾ വധശിക്ഷ വിധേയമാകുന്ന സാഹചര്യം നീതിയെ കുറിച്ചല്ല അനീതിയുടെ വ്യാപ്തിയെ കുറിച്ചാണ് വാചാലമാകുന്നത്. ആ സെലക്ടീവ് വൈകാരിക ആൾക്കൂട്ടം സാധിച്ചെടുത്ത നിയമം അതിന് മുൻപ് ചെയ്ത കുറ്റത്തിന് ശിക്ഷ വിധിക്കാൻ കാരണമായിക്കൂടാത്തതാണ്.
അധികാരമുള്ളവരെ നിയമത്തിന്റെ സാങ്കേതിക നൂലിഴകീറി രക്ഷിക്കാൻ ശ്രമിക്കുന്ന കോടതികൾ അതില്ലാത്തവനെ പ്രകടമായ നീതിനിഷേധത്തിലൂടെ കൊന്നു കൈയ്യടിക്കുമ്പോൾ വ്യവസ്ഥക്ക് പുറത്ത് നീതിയും ജനാധിപത്യവും പുലരുന്നൊരു ലോകം സ്വപ്‌നം കാണാനാണ് നമുക്ക് സാധിക്കേണ്ടത്.
__________________________________