ആത്മകഥ: മഹാരാജാസ് കോളേജിലെ മുന്‍ ദളിത് വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍
എസ്.എഫ്.ഐ എന്ന പത്മവ്യൂഹത്തില്‍ നിന്നും പുറത്തുകടക്കാന്‍ കഴിയാതിരുന്നെങ്കില്‍ മുന്‍ചൊന്നവരുടെ വിധി സ്വന്തം നാടുക ളില്‍ സി.പി.ഐമ്മിനുവേണ്ടി പോസ്റ്ററൊട്ടി ക്കാനും ജാഥയുടെ നീളം കൂട്ടാനും ഗുണ്ടാപ്പണി ചെയ്യാനുമായിരുന്നു. കാരണം, എസ്. ഫ്. ഐ യിലെ ദലിത് വിദ്യാര്‍ത്ഥികള്‍ ഇത്തരം ഭാവിപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് പരിശീലിപ്പിക്കപ്പെടുന്നത്. അന്നും ഇന്നും, അതേ സമയം, സവര്‍ണ വിദ്യാര്‍ത്ഥി കള്‍ക്ക് എസ്.എഫ്.ഐ അധികാരസ്ഥാനങ്ങളിലെത്താന്‍ കലാ-സാഹിത്യ പ്രവര്‍ത്ത കരും ഉന്നതോദ്യോഗസ്ഥരുമാകാനുള്ള പാഠശാലയാണ്. ദലിത്, രക്ഷകരായി വേഷമിട്ട കെ.എസ്.യു, എ.ബി.വി.പി എന്നീ സംഘട കള്‍ അവതരിപ്പിച്ചാലും ജാതിവ്യവസ്ഥ നിലനില്‍ക്കുവോളം ഈ സ്ഥിതിയില്‍ മാറ്റമുണ്ടാവുകയില്ല.
സമുദായിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ അപൂര്‍വ്വമായി മാത്രമേ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന രീതി ഞാന്‍ പുലര്‍ത്തിയിട്ടുള്ളൂ. അതിനാല്‍ പല കാര്യങ്ങളില്‍ നിന്നും അകന്നുനില്‍ക്കാനും വായിക്കാനും എഴുതാനും കഴിഞ്ഞിരുന്നു. മറ്റൊരു കാര്യം, ഏതെങ്കിലും സംഘടനയുടെ സമരങ്ങളില്‍ ഇടപെടാതിരിക്കാനാവുമായിരുന്നു. അതേസമയം, പല സന്ദര്‍ഭങ്ങളിലും ഇടപെടാന്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം ഇടപെടലുകളെ പരമാവധി കുറ്റമറ്റതാക്കാനും മാതൃകാപരമാക്കാനും ശ്രമിക്കാറുണ്ടായിരുന്നു. എന്നാല്‍, സമരങ്ങളുടെ ആശയപരമായ വ്യതിയാനങ്ങളെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഇതെനിക്ക് താല്ക്കാലികമായി വളരെയേറെ ശത്രുക്കളെ സൃഷ്ടിക്കാറുണ്ട്. പിന്നീട് യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ മുമ്പ് എതിര്‍ത്തിരുന്നവര്‍ എന്റെ വാദങ്ങളെ നേരിട്ടംഗീകരിക്കുകയോ അവരുടെ വ്യാഖ്യാനങ്ങളിലൂടെ സ്വീകരിക്കുകയോ ചെയ്യുന്നു. ആശയപരവും പ്രായോഗികവുമായ മുന്‍ചൊന്ന ഇടപെട ലുകള്‍ക്കിടയിലാണ് വ്യക്തിജീവിതത്തിന്റെ താളം തെറ്റുന്നത്. മഹാരാജാസ് കോളേജിലെ ദലിത് വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിച്ച സംഭവത്തിലെ ഇടപെടല്‍ ഇപ്രകാരമനുഭവമായിരുന്നു. അന്നു വൈക്കം ഡിപ്പോയിലായിരുന്നു ജോലി. ദലിത് ഏകോപന സമിതിയും ദലിത് പ്രക്ഷോഭസമിതിയും
ഹോസ്റ്റല്‍ അന്തേവാസികളില്‍ ബഹുഭൂരിപക്ഷവും ദലിത് വിദ്യാര്‍ത്ഥി കളായിരുന്നു. അസൗകര്യങ്ങളുടെ കൂടാരമായിരുന്നു ആ വാസസ്ഥലം. പൊട്ടിപ്പൊളിഞ്ഞ വാതിലുകളും ജനാലകളും വൃത്തിഹീനമായ ടോയ്‌ലറ്റുകളും. പലപ്പോഴും പൈപ്പുകളില്‍ നിന്ന് വെള്ളം കിട്ടാറില്ല. കുട്ടികള്‍ കുളിച്ചിരുന്നത് ടെറസ്സിലെ ടാങ്കില്‍ നിന്ന് വെള്ളം മുക്കിയെടുത്തായിരുന്നു. മനുഷ്യോചി തമല്ലാത്ത ഈ അവസ്ഥയുടെ ഇരകള്‍ ദലിത് വിദ്യാര്‍ത്ഥികളായിരുന്നു. ഇത്തരം ദുരന്താനുഭവങ്ങള്‍ക്കെതിരെ ചെറുവിരലനക്കാന്‍ എസ്.എഫ്,ഐ മുതിര്‍ന്നിരുന്നില്ല. ഇതിനുകാരണം, പ്രക്ഷോഭം നടന്നാല്‍, രംഗത്തുണ്ടാവുന്നവര്‍ ദലിത് വിദ്യാര്‍ത്ഥികളായിരിക്കും. അതിനാല്‍ ഏതൊരു നീക്കവും ജാതീയ പ്രശ്‌നമായി മാറുമെന്നവര്‍ കരുതിയിരുന്നു. മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവര്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്നില്ല. താമസിച്ചിരുന്ന ചുരുക്കം പേര്‍
ഹോസ്റ്റലില്‍ നടന്ന മര്‍ദ്ദനം കോളേജിലും ചര്‍ച്ചചെയ്യപ്പെട്ടു. ഇതോടെ കോളേജിലെയും പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെയും ദലിത് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ സൃഷ്ടിക്കാന്‍ മുന്‍ കൈയെടുക്കുന്നത് എ.കെ. വാസുവും, രാധാകൃഷ്ണന്‍ ചെങ്ങാടുമാണ്. ഇരുവരും കാമ്പസിലെ ജാതിവിവേചനം തൊട്ടറിഞ്ഞവരാ യിരുന്നു. ഇവരില്‍ എ.കെ. വാസു പരമ്പരാഗത കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമായിരുന്നു. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കെടുത്ത കുടുംബം. കെ.എസ്.യു കോട്ടകളായിരുന്ന കാക്കനാട് എം.എ. എച്ച്. എസ്. ഹൈസ്‌കൂളിലും ഭാരത്മാതാ കോളേജിലും നിരവധി തവണ മര്‍ദ്ദനമേറ്റു കൊണ്ടാണ് എസ്.എഫ്.ഐ കെട്ടിപ്പടുത്തത്. സംഘടനാ ഒരു വികാരമായി മാറിയതിനാലാണ് മഹാരാജാസില്‍ ചേരുന്നത്. എന്നാല്‍ മലയാളം
തുടര്‍ന്ന് എസ്.എഫ്.ഐയുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഇതോടെയാണ് ഇരുവരും എസ്.എഫ്.ഐയുടെ ശത്രുപക്ഷത്താ വുന്നത്. പിന്നീട് പലപ്പോഴും കള്ളത്തരത്തിലൂടെയും കള്ള ആരോപണ ങ്ങളുന്നയിച്ചും പലവട്ടം വാസുവിന് മര്‍ദ്ദനമേല്‍ക്കേണ്ടിവന്നു. ഒരിക്കല്‍ ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റിനടുത്തുവച്ച് നിലത്തിട്ടു ചവിട്ടി. വാസുവിന്റെ ആത്മകഥനത്തില്‍ നിന്നും ഒരു ഭാഗം ഇപ്രകാരമാണ്. ”ഒരു ദിവസം ഞാന്‍ സി.പി.എം ജില്ലാ കമ്മറ്റി ഓഫീസായ ലെനിന്‍ സെന്ററില്‍ ചെന്ന് ജില്ലാ സെക്രട്ടറി എ.പി. വര്‍ക്കിയെ കണ്ടു. ഒന്നുകില്‍ എന്നെ കൊന്നുതരണം, അല്ലെങ്കില്‍ പഠിക്കാന്‍ അനുവദിക്കണം എന്ന് അയാളോട് പറഞ്ഞു. എടാ ഇനി ഇവനെ തല്ലേണ്ട എന്ന് എസ്.എഫ്.ഐ നേതാക്കളോട് പറയുന്നതു ഞാന്‍ കേട്ടു. ഇത് തെളിയിക്കുന്നത് പാര്‍ട്ടിയറിയാതെ ദലിതുകള്‍ക്കെതിരായ മര്‍ദ്ദനങ്ങള്‍ നടന്നിട്ടില്ലെന്നാണ്”.
വിദ്യാര്‍ത്ഥികളോട് ഞാന്‍ പറഞ്ഞു.’എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റിസ് ആക്ട് ഫോര്‍ എസ്.സി/എസ്.ടി അനുസരിച്ച് കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി കൊടുക്കണം. കെ.എസ്.യുവിന്റെ സഹായം തേടിയാല്‍ അതിക്രമങ്ങളെ എസ്.എഫ്.ഐ-കെ.എസ്.യു സംഘട്ടനങ്ങളായി ചിത്രീകരിക്കപ്പെടും. അതുകൊണ്ട് ദലിത് സംഘടനകളിലൂടെ സമുദായത്തിന്റെ പിന്തുണ നേടണം. ”ഹോസ്റ്റലില്‍ താമസിച്ചുകൊണ്ട് എസ്.രാജപ്പന്‍ (കാനറാ ബാങ്ക് എസ്.സി. എസ്.ടി എംപ്ലോയീസ് അസോസിയേഷന്‍) കെ. എം. സലികുമാര്‍, (അധഃസ്ഥിത നവോത്ഥാന മുന്നണി), അഡ്വ.ജി സുരേഷ് ബാബു (കേരള എസ്.സി-എസ്.ടി എംപ്ലോയീസ് അസോസിയേഷന്‍), അഡ്വ.കെ.വി കുമാരന്‍ (കേരള എസ്.സി- എസ്.ടിഫെഡറേഷന്‍) കെ.കെ. കൊച്ച് (ദലിത് ഏകോപന സമിതി) പി.എന്‍. സുകുമാരന്‍(ദലിത് പ്രക്ഷോഭ സമിതി), പി.കെ. രാജപ്പന്‍ (ദലിത് എംപ്ലോയീസ് സെന്റര്‍) എന്നീ സംഘടനാ നേതൃത്വങ്ങള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വിതരണം ചെയ്ത പ്രസ്താവനയില്‍ ചൂണ്ടാക്കാട്ടി. ”മഹാരാജാസ് കോളേജ് ഹോസ്റ്റലിലെ മെസ്സ് തിരഞ്ഞെടുപ്പില്‍ എസ്. എഫ്. ഐ അവതരിപ്പിച്ച പാനലിനെ എതിര്‍ത്തുവെന്നതാണ് ദലിത് വിദ്യാര്‍ത്ഥികള്‍ ചെയ്ത കുറ്റം. ഒരു ജനാധിപത്യ സംവിധാനത്തില്‍ ആരോഗ്യകരമായ മത്സരം അടിച്ചമര്‍ത്തുകയും വംശീയമായ പകയോടെ ജാതീയ മര്‍ദ്ദനങ്ങള്‍ നടത്തപ്പെടുകയും ചെയ്യുന്നത് ഏത് പ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും തികഞ്ഞ ഫാഷിസമാണ്. ഇത്തരം പ്രവണതകളെ ചെറുത്തുതോല്‍പിക്കാന്‍ ദളിതരോടൊപ്പം നീതിബോധവും, മനുഷ്യത്വവുമുള്ള പുരോഗമനകാരികള്‍, ജനാധിപത്യവാദികള്‍, ഇതരസമുദായാംഗങ്ങള്‍ പ്രക്ഷോഭരംഗത്തണി നിരന്നില്ലെങ്കില്‍ നഷ്ടപ്പെടുന്നത് ജനാധിപത്യത്തിന്റെ ജീവവായുവായ സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവുമായിരിക്കും. മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികളെ അകാരണമായി മര്‍ദിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പ്രിവിഷന്‍ ഓഫ് അടോസിറ്റീസ് ആക്ട് ഫോര്‍ എസ്.സി/എസ്.ടി നിയമമനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഗവണ്‍മെന്റിനോടും ഇതിനായി നിയമസഭാംഗങ്ങളോടും ഞങ്ങള്‍
ആവശ്യപ്പെടുന്നു”. വാര്‍ത്താസമ്മേളനത്തില്‍ ദേശാഭിമാനി റിപ്പോര്‍ട്ടറോടും മഹാരാജാസിലെ എന്റെ സുഹൃത്തായിരുന്ന രവി കുറ്റിക്കാട് അഭിപ്രായപ്പെട്ടത്; കുട്ടികള്‍ തമ്മിലുള്ള വഴക്കില്‍ കെ.വി കുമാരനെപ്പോലുള്ളവര്‍ ഇടപെടുന്നത് ഉചിതമല്ലെന്നായിരുന്നു.
എങ്കിലും എസ്.എഫ്. ഐയുടെ കലിയടങ്ങിയില്ല. വീണ്ടും സംഘട്ടനം നടന്നു. ഈ സമയം എസ്.എഫ്.ഐയുടെ നേതൃത്വനിരയിലുണ്ടായിരുന്നത് പിന്നീട് ‘കമ്മട്ടിപ്പാടം’എന്ന സിനിമയുടെ സംവിധായകനായ രാജീവ് രവിയും ഒട്ടേറെ സിനിമകള്‍ സംവിധാനം ചെയ്ത് അമല്‍ നീരദുമായിരുന്നു. അവര്‍ ഇത്തരം ഫാഷിസ്റ്റ് വംശീയാതിക്രമങ്ങളെ തടയാന്‍ ശ്രമിച്ചില്ലെന്ന് മാത്രമല്ല, ദലിത് വിദ്യാര്‍ത്ഥികള്‍ കെ.എസ്.വിനോടൊപ്പമാണെന്ന ആരോപണം ഉന്നയിക്കുകയും ചെയ്തു. അതേസമയം, ദലിത് സംഘടനകളും വിദ്യാര്‍ത്ഥികളും സംയുക്തമായി നഗരത്തില്‍ പ്രകടനവും ബോട്ട് ജെട്ടിയില്‍ പൊതുസമ്മേളനവും നടത്തി. സമ്മേളത്തില്‍ അധഃസ്ഥിത നവോത്ഥാന മുന്നണിയെ പ്രതിനിധാനം ചെയ്ത സി.എസ് മുരളിയാണ് പങ്കെടുത്തത്. ഇപ്രകാരം ദലിത് വിദ്യാര്‍ത്ഥികള്‍ ക്കെതിരായി അതിക്രമം പൊതുസമൂഹത്തിലെത്തിയതോടെ കാമ്പസിനുള്ളില്‍ ഏകദേശം 200 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പ്രകടനം നടന്നു. ഈ പ്രകടനത്തിലും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും ആഗ്ലോം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായ പെല്ലാം ആഗ്നസ്, ഐസക്, ക്ലമന്റ് മാര്‍ട്ടിന്‍ സില്‍വ, ക്രൈസ്തവ സമുദായംഗമായ സണ്ണിയും ഇതരസമുദായങ്ങളിലെ വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു. കൂടാതെ ഷൈനി, സുനന്ദാമോള്‍, സദാനന്ദന്‍, അമ്പിളി, വത്സമ്മ, സൂര്യ നയന, ബിന്ദുമോള്‍ എന്നീ വിദ്യാര്‍ത്ഥിനികള്‍ മുന്‍നിരയിലുണ്ടായിരുന്നു. ദലിത് പീഡകരായ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഒരു ദിവസത്തെ പഠിപ്പുമുടക്കം നടന്നു. അംഗീകൃത വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലല്ലാതെ മഹാരാജാസിന്റെ ചരിത്രത്തിലെ ആദ്യത്തെ പഠിപ്പുമുടക്കമായിരുന്നു അത്.
എസ്.എഫ്.ഐയുടെ ഫാഷിസ്റ്റ് പ്രതികാര ബോധം എനിക്കെതിരെയും തിരിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജേന്ദ്ര മൈതാനിയില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ എന്നെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഒപ്പമുണ്ടായിരുന്ന രാധാകൃഷ്ണ്‍ ചെങ്ങാടിന്റെ സമയോചിതമായ ഇടപെടല്‍കൊണ്ട് മാത്രമാണ് കൈകള്‍ എന്റെ മേല്‍ പതിക്കാതിരുന്നത്.
ദലിത് വിദ്യാര്‍ത്ഥികള്‍ നടന്നത് എസ്.എഫ്.ഐ തെളിച്ച വഴികളിലൂടെയാ യിരുന്നില്ല. മറിച്ച് സ്വന്തം സഞ്ചാരപഥങ്ങളിലൂടെയായിരുന്നു. ഡി.എസ്.എം. വളര്‍ന്നുപന്തലിച്ചൊരു പ്രസ്ഥാനമായിരുന്നെങ്കിലും ദലിത് ഏകോപന സമിതി സൃഷ്ടിച്ച സമുദായമായുള്ള ആത്മ ഐക്യത്തിലൂടെ ഒട്ടേറെ നേട്ടങ്ങളാണ് കൈവരിക്കാന്‍ കഴിഞ്ഞത്. ഇതിലേറ്റവും പ്രധാനം എസ്.എഫ്.ഐയും അവരുടെ രാഷ്ട്രീയ യജമാനന്മാരും സൃഷ്ടിച്ച ക്രിമിനല്‍ കേസുകളില്‍ നിന്ന് ദലിത് വിദ്യാര്‍ത്ഥികളെ മോചിപ്പിക്കാന്‍ കഴിഞ്ഞതാണ്. നക്‌സലൈറ്റുകളെ നേരിടാനും അടിച്ചമര്‍ത്താനും സി.പി.എം ഭരണകൂട സ്വാധീനത്താല്‍ സൃഷ്ടിക്കപ്പെടുന്ന കേസുകളിലകപ്പെടുന്ന സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന പ്രതികള്‍ വര്‍ഷങ്ങളോളമാണ് കോടതി വരാന്തകളില്‍ കയറിയിറങ്ങിവരേണ്ടത്. ഫലമോ, അവര്‍ സാമ്പത്തികമായും, മാനസികമായും തകരുന്നു. ദലിത് വിദ്യാര്‍ത്ഥികള്‍ക്കെതിരായി ഇത്തരം നിരവധി കേസുകള്‍ ഇത്തരം നിരവധി കേസുകള്‍ സൗജന്യമായി വാദിച്ച ദലിതരായ അഭിഭാഷകരാണ് കേസുകളില്‍ നിന്ന് മോചിപ്പിച്ചത്.
_________________________________
കോളേജില്‍ രൂപപ്പെട്ട ദലിത് വിദ്യാര്‍ത്ഥി കൂട്ടായ്മ ചിതറിപ്പോകാതിരിക്കാനും എസ്.എഫ്.ഐ ആക്രമണങ്ങളെ സംഘടിതമായ ചെറുത്തു തോല്‍പിക്കാനും ദലിത് ഏകോപന സമിതിയില്‍ ചര്‍ച്ച നടന്നു. ഇതിനാധാരമായ വസ്തുതകളെ എം.ബി. മനോജ് വിവരിക്കുന്നു. ”ദലിത് വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരുന്ന സംഘടന എസ്.എഫ്.ഐ ആണ്. ആ സംഘടനക്കുവേണ്ടി മര്‍ദ്ദനമേറ്റവര്‍, രോഗികളായിത്തീര്‍ന്നവര്‍, പഠനം ഉപേക്ഷിച്ചുപോയവര്‍, ഇതര വിദ്യാര്‍ത്ഥി സംഘടനകളുടെ മര്‍ദ്ദനമേറ്റവര്‍, പഠനം തുടരാനാവാതെ പോയവര്‍, എസ്. എഫ്.ഐയാല്‍ ഇങ്ങനെ ചിതറിപ്പോയവര്‍ തുടങ്ങിയ വലിയ നിരയുണ്ട്. എസ്.എഫ്.ഐക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചിട്ട് ഒടുക്കം കറിവേപ്പില പോലെ പുറന്തള്ളപ്പെട്ട നിരവധി വിദ്യാര്‍ത്ഥികളെ നമുക്കറിയാം. പല എസ്.എഫ്.ഐ
ക്കാരെയും പിന്നീട് പുറത്തുള്ള ഗ്യാംഗുകള്‍ മര്‍ദ്ദിക്കുകയോ ചിലരെ വധിക്കുകയോ ചെയ്തിട്ടുണ്ട്. ഇത്, ഈ സംഘടന സ്വയം ചോദിക്കേണ്ടുന്ന ചില ചോദ്യങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. അവര്‍ കാമ്പസുകളില്‍ നിര്‍മിക്കുന്ന ഹിംസാത്മകത കെണ്ട് എന്തു നേട്ടം വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്നുണ്ട്. കാമ്പസ് അധികാരം സ്ഥാപിക്കാനുള്ള ഒരു ഇടം മാത്രമല്ലല്ലോ. പ്രധാനമായും അതൊരു വൈജ്ഞാനിക സമൂഹത്തെയാണ് നിര്‍മിക്കേണ്ടത്. എന്നാല്‍ വൈജ്ഞാനിക വിധേയന്മാരെ സൃഷ്ടിക്കാനാണ് നമ്മുടെ കാമ്പസുകളിലെ ഇത്തരം സംഘടനകള്‍ തയ്യാറെടുത്തിട്ടുള്ളത്. അതുകൊണ്ടാണ് സമരങ്ങള്‍ക്കെല്ലാം ഏകപക്ഷീയായ ഹിംസയുടെ രൂപം കൈവന്നത്. ഇത്തരം പ്രശ്‌നവത്കരണങ്ങളെ മുന്‍നിര്‍ത്തിയാണ് ദലിത് ഏകോപന സമിതി എറണാകുളം മാരുതി വിലാസ് ഹോട്ടലില്‍ വിളിച്ചു ചേര്‍ത്ത കണ്‍വെന്‍ഷന്‍ രാധാകൃഷ്ണന്‍ ചെങ്ങാട് കണ്‍വീനറായുള്ള ദലിത് വിദ്യാര്‍ത്ഥി ഏകോപനസമിതി രൂപവത്കരിക്കുന്നത്.
1995-ലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ദലിത് ഏകോപന സമിതി മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കുക മാത്രമല്ല ഇതര വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെന്ന പോലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. മുന്‍കാലങ്ങളിലെന്നപോലെ ലീഡിങ്ങ് ടീമായി, അവരുടെ സംഘടനയിലില്ലാത്തവരെ മര്‍ദ്ദിക്കാനോ നാമനിര്‍ദ്ദേശ പേപ്പറുകള്‍ കീറിക്കളയാനോ ശ്രമിച്ചില്ല. ആ തെരഞ്ഞെടുപ്പിനെക്കുറിച്ച് എം.ബി മനോജ് എഴുതുന്നു ”കെ.എസ്.യു സഖ്യചര്‍ച്ചക്ക് വന്നിരുന്നു. എന്നാല്‍ നിങ്ങള്‍ ഒറ്റയ്ക്കാണ് മത്സരിച്ചത്. സഖ്യമുണ്ടാക്കിയിരുന്നെങ്കില്‍ എസ്.എഫ്.ഐ തോല്‍ക്കുമായിരുന്നു. ”തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയുടെ വംശീയ വിദ്വേഷവും ഫാഷിസ്റ്റ് സ്വഭാവവും ദലിത് വിദ്യാര്‍ത്ഥികള്‍ക്കെതിരായ കടന്നാക്രമണങ്ങളെ പ്രതിരോധ നടപടികള്‍ അനിവാര്യമാക്കിയിരുന്നു. (തെരഞ്ഞെടുപ്പിനുശേഷം ദലിത് വിദ്യാര്‍ത്ഥികളെ അടിച്ചൊതുക്കുമെന്ന് എസ്.എഫ്.ഐ പ്രഖ്യാപിച്ചിരുന്നു). ഇതിന്റെ അടിസ്ഥാനത്തിലാണ് യു.എന്‍. സുധീര്‍, എ.കെ. വാസു എന്നിവരോടൊപ്പം ഞാന്‍ മുക്കടയിലെത്തി സഭാരാജ് തിരുമേനിയെ കണ്ട്, സഹായമഭ്യര്‍ത്ഥിക്കുന്നത്. കോളേജിലെ സ്ഥിതിഗതികള്‍ ശ്രദ്ധാപൂര്‍വ്വം കേട്ട അദ്ദേഹം പറഞ്ഞു. ”നമ്മുടെ ഒരൊറ്റ കുഞ്ഞിനെപ്പോവും അവര്‍ തൊടില്ല.” തെരഞ്ഞെടുപ്പ് ദിവസം അദ്ദേഹവും ഏതാനും പ്രവര്‍ത്തകരും ഒരു ജീപ്പില്‍ കറുത്ത പാന്റസും ചുവന്ന ഷര്‍ട്ടും തൊപ്പിയും ധരിച്ച് കൈയില്‍ നീണ്ട വടികളും
മറ്റായുധങ്ങളുമായി ഒരു ബസ് നിറയെ എത്തിയ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ സംഘം കോളേജിനു മുന്നില്‍ നിലയുറപ്പിച്ചു.
കോളേജിലെത്തിയ സഭാരാജ് തിരുമേനി നേരെപോയത് സി.പി.ഐമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസിലേക്കായിരുന്നു. ജില്ലാ സെക്രട്ടറിയായ എ.പി വര്‍ക്കിയുടെ മുറിയിലെത്തി അദ്ദേഹം പറഞ്ഞു. ”ഞങ്ങളുടെ കുട്ടികളെ തൊട്ടാല്‍ മുഴുവന്‍ എസ്.എഫ്.ഐക്കാരെയും അരിഞ്ഞുതള്ളും” ജില്ലാ സെക്രട്ടറിയില്‍ നിന്നും പ്രതികരണമൊന്നുമുണ്ടായില്ല. പിന്നീട് അദ്ദേഹം ജില്ലാ പോലീസ് ഓഫീസിനുള്ളില്‍ കയറിച്ചെന്ന് മുകളില്‍ കൊടുത്ത വാക്കുകള്‍ ആവര്‍ത്തിച്ചു. എസ്.എഫ്.ഐ പ്രകോപനമുണ്ടായാല്‍ രൂക്ഷമായ സംഘട്ടനം നടക്കുമെന്നറിഞ്ഞ പോലീസ് കനത്ത കാവലാണ് ഏര്‍പ്പെടുത്തിയത്. ഇത്തരമൊരവസ്ഥയില്‍ ശാന്തമായാണ് തെരഞ്ഞെടുപ്പ് നടന്നത്. ദലിത് വിദ്യാര്‍ത്ഥികളാരും വിജയിച്ചില്ലെങ്കിലും ബഹുഭൂരിപക്ഷവും വിദ്യാര്‍ത്ഥികള്‍ക്കും 100നും 200നും ഇടയില്‍ വോട്ട് ലഭിച്ചു. പിന്നീട് ഹോസ്റ്റല്‍ യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 10-ല്‍ 7 സീറ്റും ദലിത് വിദ്യാര്‍ത്ഥി ഏകോപന സമിതിക്കാണ് ലഭിച്ചത്.
ദലിത് വിദ്യാര്‍ത്ഥി ഏകോപനസമിതിയെ ഒരു സംഘടനയെന്നപോലെ ഒരു പരിഷ്‌കാര പ്രസ്ഥാനമായാണ് വിഭാവനം ചെയ്തത്. ഇതിന്റയടിസ്ഥാനത്തില്‍ ഡോ.ബി.ആര്‍ അംബേദ്കര്‍, അയ്യങ്കാളി, പൊയ്കയിലപ്പച്ചന്‍, പാമ്പാടി ജോണ്‍ ജോസഫ്, സഹോദരന്‍ അയ്യപ്പന്‍ എന്നിങ്ങനെയുള്ള നവോത്ഥാന നായകന്മാരുടെ സംഭാവനകള്‍ വിദ്യാര്‍ത്ഥികളുടെ വൈജ്ഞാനികാനുഭവങ്ങളാക്കി മാറ്റി. ഇതോടൊപ്പം കക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നയിക്കുന്ന വിദ്യാര്‍ത്ഥിസംഘ
സംഘടനയുടെ ആദ്യത്തെ സമരം പെണ്‍കുട്ടികളുടെ പുതിയൊരു പോസ്റ്റ് മെട്രിക് ഹോസ്റ്റലിനുവേണ്ടിയായിരുന്നു. ഹോസ്റ്റലില്‍ നിലനിന്നത് സെമിത്തേരിമുക്കിലെ ഇടിഞ്ഞുപൊളിഞ്ഞ വാടകക്കെട്ടിടത്തിലായിരുന്നു. അസൗകര്യം മാത്രമല്ല, സുരക്ഷിതത്വം ഒട്ടുമില്ലാതിരുന്ന ആ കെട്ടിടത്തില്‍ താമസിക്കാന്‍ വിധിക്കപ്പെട്ട വരായിരുന്നു ദലിത് വിദ്യാര്‍ഥിനികള്‍. ഈ ദുഃസ്ഥിതികള്‍ പരിഹരിക്കണ മെന്നാവശ്യപ്പെട്ട് അമ്പിളിയുടെയും ഷെനിയുടെയും നേതൃത്വത്തില്‍ നടന്ന സമര സ്മാരകമാണ് ജില്ലാ കോടതിക്കും ശിവക്ഷേത്രത്തിനും സമീപമുള്ള പുതിയ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, മാത്രമല്ല, സി.ടി. സുകുമാരന്‍ സമരം, ഗുരുവായൂര്‍, ഒറ്റപ്പാലം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ദലിത് വിദ്യാര്‍ത്ഥി ഏകോപന സമിതി പ്രവര്‍ത്തകര്‍ സജീവമായ പങ്കാളിത്തം വഹിക്കുകയുണ്ടായി.
ഇപ്രകാരം ദലിത് വിദ്യാര്‍ത്ഥി ഏകോപന സമിതിക്ക് ശക്തമായൊരടിത്തറ രൂപപ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥികളുടെ സാമൂഹിക- രാഷ്ട്രീയ വിദ്യാഭ്യാസത്തിന് മുന്‍കൈയെടുക്കുന്നത്. ദലിത് വിദ്യാര്‍ത്ഥികളോടൊപ്പം സഞ്ചരിച്ചിരുന്ന ജോണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന ‘ആര്യന്‍ ആക്രമണം മിഥ്യയോ’ എന്ന സെമിനാറില്‍ മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികളോടൊപ്പം ഇതര കാമ്പസുകളിലെ വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു. ഈ സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ചത് ചരിത്രകാരനായ എന്‍. കെ. ജോസായിരുന്നെങ്കില്‍ ചര്‍ച്ചകളില്‍ മുഖ്യപങ്കുവഹിച്ചത് പ്രിന്‍സിപ്പല്‍ ഭരതന്‍മാഷും ഞാനുമായിരുന്നു. പിന്നീട് കാക്കനാട് മൂന്നുദിവസം നീണ്ടുനിന്ന സംസ്ഥാന തല ക്യാമ്പ് നടത്തുകയുണ്ടായി. ഉദ്ഘാടകനായി ക്ഷണിക്കാനുദ്ദേശിച്ചത് എന്‍.ജി.ഒ ഹോമില്‍ താമസിച്ചിരുന്ന കഥാകൃത്ത് സി. അയ്യപ്പനാണ്. അദ്ദേഹത്തെ ക്ഷണിക്കാന്‍ പോയത് വാസുവും ഞാനുമാണ്. എഴുത്തുകാരനെന്ന നിലയില്‍ അംഗീകാരം ലഭിക്കാതിരുന്നതിനാല്‍ അദ്ദേഹം ഏറെ ദുഃഖിതനായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ക്ഷണം നിരസിക്കുക യായിരുന്നു. അതിനാല്‍ ഞാനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ആ ക്യാമ്പിലാണ് ”ദലിത് സമുദായവത്കരണം. പ്രശ്‌നങ്ങളും സമീപനങ്ങളും” എന്ന രേഖ ഞാനവതരിപ്പിക്കുന്നത്. പ്രത്യയശാസ്ത്ര സങ്കീര്‍ണ്ണതകളോ ഗഹനമായ സാമൂഹിക വിമര്‍ശനങ്ങളോ ഇല്ലാതെ അവതരിപ്പിച്ചാല്‍ രേഖയില്‍, ദലിതര്‍ സ്വത്തുടമസ്ഥതയും ഉന്നത വിദ്യാഭ്യാസവും ഉദ്യോഗവും കൈവരിക്കണമെന്ന് വാദിച്ചിരുന്നു. മാത്രമല്ല, കുടുംബ ജീവിതം മാതൃകാപരമായിരിക്കണമെന്നും
ദലിത് വിദ്യാര്‍ത്ഥികളുടെ സാമുദായിക രാഷ്ട്രീയാവബോധ നിലവാരം ഉയര്‍ത്തുകയെന്ന നിലയിലാണ് വൈപ്പിന്‍ നായരമ്പലം മംഗല്യ ഓഡിറ്റോറി യത്തില്‍ മൂന്നുദിവസത്തെ ക്യാമ്പ് നടത്തുന്നത്. ചെലവിലേക്ക് വേണ്ടിയുള്ള ഉല്‍പന്നങ്ങള്‍ കൊണ്ടുവന്നത് ഷാജി കത്തിപ്പാറയുടെ മുന്‍കൈയില്‍ ഇടുക്കിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. ശശികുമാര്‍, പി.എന്‍.സുകുമാരന്‍, വി.സി. രാജപ്പന്‍
എന്നിവരുടെ കുടുംബാംഗങ്ങളോടൊപ്പം ഗോപി വള്ളോനും ജോണ്‍ ജോസഫും പങ്കെടുത്ത ക്യാമ്പിലെ മുഖ്യ ചര്‍ച്ചാവിഷയം ദലിതരുടെ ദ്രാവിഡത്തനിമയ ക്കുറിച്ചും അംബേദ്കര്‍ ചിന്തകളുടെ സമകാലിക പ്രസക്തിയെക്കുറിച്ചുമായിരുന്നു.
ദലിത് വിദ്യാര്‍ത്ഥികള്‍ നടന്നത് എസ്.എഫ്.ഐ തെളിച്ച വഴികളിലൂടെയാ യിരുന്നില്ല. മറിച്ച് സ്വന്തം സഞ്ചാരപഥങ്ങളിലൂടെയായിരുന്നു. ഡി.എസ്.എം. വളര്‍ന്നുപന്തലിച്ചൊരു പ്രസ്ഥാനമായിരുന്നെങ്കിലും ദലിത് ഏകോപന സമിതി സൃഷ്ടിച്ച സമുദായമായുള്ള ആത്മ ഐക്യത്തിലൂടെ ഒട്ടേറെ നേട്ടങ്ങളാണ് കൈവരിക്കാന്‍ കഴിഞ്ഞത്. ഇതിലേറ്റവും പ്രധാനം എസ്.എഫ്.ഐയും അവരുടെ രാഷ്ട്രീയ യജമാനന്മാരും സൃഷ്ടിച്ച ക്രിമിനല്‍ കേസുകളില്‍ നിന്ന് ദലിത് വിദ്യാര്‍ത്ഥികളെ മോചിപ്പിക്കാന്‍ കഴിഞ്ഞതാണ്. നക്‌സലൈറ്റുകളെ നേരിടാനും അടിച്ചമര്‍ത്താനും സി.പി.എം ഭരണകൂട സ്വാധീനത്താല്‍ സൃഷ്ടിക്കപ്പെടുന്ന കേസുകളിലകപ്പെടുന്ന സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന പ്രതികള്‍ വര്‍ഷങ്ങളോളമാണ് കോടതി വരാന്തകളില്‍ കയറിയിറങ്ങിവരേണ്ടത്. ഫലമോ, അവര്‍ സാമ്പത്തികമായും, മാനസികമായും തകരുന്നു. ദലിത് വിദ്യാര്‍ത്ഥികള്‍ക്കെതിരായി ഇത്തരം നിരവധി കേസുകള്‍ ഇത്തരം നിരവധി കേസുകള്‍ സൗജന്യമായി വാദിച്ച ദലിതരായ അഭിഭാഷകരാണ് കേസുകളില്‍ നിന്ന് മോചിപ്പിച്ചത്.
എസ്.എഫ്.ഐ സംഘടനയ്ക്കുള്ളിലെ ദലിത് വിദ്യാര്‍ത്ഥികളെ ആശ്രിതരാക്കാന്‍ കേസുകള്‍ കെട്ടിച്ചമക്കാനുള്ള സംഘട്ടനങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എസ്.എഫ്. ഐ എന്ന ഫാഷിസ്റ്റ് സംഘടനകളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ദലിത് വിദ്യാര്‍ത്ഥി കളെ പ്രേരിപ്പിച്ചതോടെയാണ് ഈ അവസ്ഥയെ ഒരു പരിധിയോളെ മറികടക്കാന്‍ കഴിഞ്ഞത്, അതേസമയം, എസ്.എഫ്.ഐയിലെ സവര്‍ണര്‍ക്കെതിരായ അട്രോ സിറ്റീസ് ആക്ടനുസരിച്ചുള്ള കേസുകള്‍ ദുര്‍ബലപ്പെടുത്തുന്നത് പ്രതിപ്പട്ടികയില്‍
തൊണ്ണൂറുകളിലെ ഡി.എം. എസ് നിലനിന്നെങ്കിലും പില്‍ക്കാലത്ത് എം.ബി. മനോജ്, എം.കെ. വാസു, മുരുകരാജ്, ഒ.കെ.സന്തോഷ്, ഒ.പി. രവീന്ദ്രന്‍, ജയസൂര്യന്‍, പി.എന്‍, ശശികുമാര്‍ എന്നിവര്‍ പുനസംഘടിപ്പിച്ച സംഘടനയ്ക്ക് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു. രജനി എസ്. ആനന്ദിന്റെ ആത്മഹൂ തിയെത്തുടര്‍ന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ 26 ദിവസത്തെ നിരാഹാര സത്യാഗ്രഹത്തിന്റെ ഫലമായാണ് ജസ്റ്റിസ് ഖാലിദ് കമീഷന്‍ നിയമിക്കപ്പെടുന്നത്. സംഘടനാ നേതൃത്വത്തിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ രൂപവത്കരിച്ച എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങളില്‍ യു.ജി.സി നിര്‍ദ്ദേശിക്കുന്ന സംവരണ തത്വം പാലിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. കാളീശ്വംരാജ് മുഖാന്തരം നല്‍കിയ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധി സമ്പാദിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ കേസില്‍ എന്‍.എസ്.എസ് ഓഫീസ് സെക്രട്ടറി നല്‍കിയ അപ്പീലില്‍ അന്തിമവിധിയുണ്ടാകാനിരിക്കുന്നതേയുള്ളു.
ദലിത് വിദ്യാര്‍ത്ഥി ഏകോപന സമിതിയുടേയും ഡി.എസ്.എമ്മിന്റെയും ഏറ്റവും
__________________________
(കടപ്പാട്- മാധ്യമം ആഴ്ചപ്പതിപ്പ്)