ജെ.എന്‍.യു എന്ന കാമ്പസ് അഗ്രഹാരം
‘പിന്നോക്കക്കാര്‍’, ‘സമ്പന്നര്‍’ എന്നീ വാക്കുകള്‍ അവ പ്രതിനിധീകരിക്കുന്ന ജാതിപരിസരങ്ങളെ മനസ്സിലാക്കാന്‍ മാത്രം അപര്യാപ്തമാണ്. കീഴ്ജാതിക്കാരും ദലിതരുമാണ് ‘പിന്നക്കക്കാരെ’ന്നും മേല്‍ജാതിക്കാരും ബ്രാഹ്മണരുമാണ് ‘കഴിവുള്ള’വര്‍ എന്നും മനസ്സിലാക്കാന്‍ അധികം ഭാവനയൊന്നും വേണ്ട. ഈ മഹാന്മാര്‍ ജാതി അധികാരസ്രോതസ്സായി അംഗീകരിക്കാന്‍ മടിക്കുമ്പോള്‍ ജാതി അതിന്റെ പ്രതികാരം ചെയ്യുന്നു. കീഴ്ജതിക്കാരുടെ വിമോചനത്തിനുള്ള വല്ല സാദ്ധ്യതയുമുണ്ടെങ്കില്‍ അത് മേല്‍ജാതിക്കാരിലൂടെയായിരിക്കുമെന്നതാണ് ഈ വാദത്തിലെ തമാശ. ഇപ്പോള്‍ ചെയ്യുന്നതുപോലെ മേല്‍ജാതിക്കാര്‍ വിദേശത്തേക്ക് പോവുന്നത് തുടരുകയാണെങ്കില്‍, കീഴ്ജാതിക്കാര്‍ നിത്യദുരിതത്തി ലേര്‍പ്പെടു മത്രെ!! സമൂഹത്തിലെ മേല്‍ സൂചിപ്പിച്ച ‘ഉന്നത’രാണ് ‘ലോകനിലവാരത്തിലുള്ള’ വിദ്യാഭ്യാസത്തിന്റെ സ്രോതസ്സ് എന്നും അവരില്‍ നിന്നാണ് കീഴ്ജാതിക്കാരിലേക്ക് വിദ്യാഭ്യാസം എത്തേണ്ടത് എന്നുമുള്ള സങ്കല്‍പത്തിലേക്ക് എത്തിച്ചു. അങ്ങിനെ, ഈ വാദം കീഴ്ജാതിക്കാരുടെ വിജ്ഞാനങ്ങള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ പുതിയ മേഖലകളില്‍ ഇടപെടുന്നതിനെ തടയുന്നു. യഥാര്‍ത്ഥത്തില്‍ ഈ വാദത്തിന് വിദ്യാഭ്യാസ കുത്തക അവകാശപ്പെടലിന്റെ സ്വരമുണ്ട്.
- എസ്. സന്തോഷ്/ജോഷില്‍ കെ. എബ്രഹാം
ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ഇന്ത്യയിലെ ഏറ്റവും മികച്ച പുരോഗനമ കാമ്പസുകളിലൊന്നും റാഡിക്കല്‍ (തീവ്ര) രാഷ്ട്രീയത്തിന്റെ ചെങ്കോട്ടയുമായാണ് കരുതപ്പെടുന്നത്. ഒരു വിഗ്രഹസ്വരൂപം ജെ.എന്‍.യുവിന് നല്‍കിയതിനാല്‍ (ബ്രാന്‍ഡ് വാല്യൂ എന്നാണോ നാമിതിനെ വിളിക്കേണ്ടത്) ഉന്നത വിദ്യാഭ്യാസ മേഖലയിലെ മറ്റു സ്ഥാപനങ്ങള്‍ പലപ്പോഴും അന്ധമായി ജെ.എന്‍.യുവിനെ അനുകരിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ജെ.എന്‍.യുവിന്റെ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയാല്‍ രാജ്യത്തിലെ മറ്റു യാഥാസ്ഥിതിക കാമ്പസുകളെക്കാള്‍ ഒട്ടും മെച്ചമല്ല ജെ.എന്‍.യുവും എന്ന്
ഇതിനുതെളിവായി സര്‍വ്വകലാശാലയിലെ അദ്ധ്യാപകരുടെ നിയമനത്തിലും വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിലുമുള്ള കാര്യം മാത്രം എടുത്താല്‍ മതി. പ്രൊഫസന്മാരുടെയും അസോസിയേറ്റ് പ്രൊഫസര്‍മാരുടെയും കാര്യത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണവും അസി.പ്രൊസഫര്‍മാരുടെ കാര്യത്തിലെ ഒ.ബി.സി സംവരണവും ഏര്‍പ്പെടുത്തുന്നതിനെതിരായി ജെ.എന്‍.യു കാമ്പസില്‍ നടക്കുന്ന കാമ്പയിന്റെ ഭാഗമായി ഏകദേശം 30 ഫാക്കല്‍ടി അംഗങ്ങള്‍ ജെ.എന്‍.യു എക്‌സിക്യൂട്ടീവ് കൗണ്‍സിലിനൊരു കത്തയച്ചു. ഈ കത്തില്‍ പറയുന്നു: ”ഈ നടപടി (അസി. പ്രൊഫസര്‍മാര്‍ക്കു മുകളിലുള്ള നിയമനത്തില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം) ജെ.എന്‍.യു എന്ന സുപ്രധാന സ്ഥാപനത്തിന്റെ ഭാവി വിദ്യാഭ്യാസ രംഗത്ത് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.” വൈ.കെ.
കഴിവുള്ളവര്‍ വിദേശരാജ്യങ്ങളിലേക്കും സ്വകാര്യ സര്‍വകലാശാലകളിലേക്കും പോയാല്‍ ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങള്‍ അതിന്റെ ദുരിതങ്ങള്‍
‘പിന്നോക്കക്കാര്‍’, ‘സമ്പന്നര്‍’ എന്നീ വാക്കുകള്‍ അവ പ്രതിനിധീകരിക്കുന്ന ജാതിപരിസരങ്ങളെ മനസ്സിലാക്കാന്‍ മാത്രം അപര്യാപ്തമാണ്. കീഴ്ജാതിക്കാരും ദലിതരുമാണ് ‘പിന്നക്കക്കാരെ’ന്നും മേല്‍ജാതിക്കാരും ബ്രാഹ്മണരുമാണ് ‘കഴിവുള്ള’വര്‍ എന്നും മനസ്സിലാക്കാന്‍ അധികം ഭാവനയൊന്നും വേണ്ട. ഈ മഹാന്മാര്‍ ജാതി അധികാരസ്രോതസ്സായി അംഗീകരിക്കാന്‍ മടിക്കുമ്പോള്‍ ജാതി അതിന്റെ പ്രതികാരം ചെയ്യുന്നു. കീഴ്ജതിക്കാരുടെ വിമോചനത്തിനുള്ള വല്ല സാദ്ധ്യതയുമുണ്ടെങ്കില്‍ അത് മേല്‍ജാതിക്കാരിലൂടെയായിരിക്കുമെന്നതാണ് ഈ വാദത്തിലെ തമാശ. ഇപ്പോള്‍ ചെയ്യുന്നതുപോലെ മേല്‍ജാതിക്കാര്‍ വിദേശത്തേക്ക് പോവുന്നത് തുടരുകയാണെങ്കില്‍, കീഴ്ജാതിക്കാര്‍ നിത്യദുരിതത്തി ലേര്‍പ്പെടു മത്രെ!! സമൂഹത്തിലെ മേല്‍ സൂചിപ്പിച്ച ‘ഉന്നത’രാണ് ‘ലോകനിലവാരത്തിലുള്ള’ വിദ്യാഭ്യാസത്തിന്റെ സ്രോതസ്സ് എന്നും അവരില്‍ നിന്നാണ് കീഴ്ജാതിക്കാരിലേക്ക് വിദ്യാഭ്യാസം എത്തേണ്ടത് എന്നുമുള്ള സങ്കല്‍പത്തിലേക്ക് എത്തിച്ചു. അങ്ങിനെ, ഈ വാദം കീഴ്ജാതിക്കാരുടെ വിജ്ഞാനങ്ങള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ പുതിയ
ഇവിടെ സെന്‍ട്രല്‍ അഡ്‌വൈസറി ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍ (സി.എ.ബി.ഇ) യുടെ റിപ്പോര്‍ട്ടിലേക്ക് ഒന്നു എത്തിനോക്കുന്നത് നല്ലതായിരിക്കും. പ്രസ്തുത റിപ്പോര്‍ട്ടില്‍ യു.ആര്‍. അനന്തമൂര്‍ത്തി സൂചിപ്പിക്കുന്നു.
ഞങ്ങള്‍ സി.എ.ബി.എ യുടെ ആദ്യയോഗം ചേര്‍ന്നപ്പോള്‍, ഐ.ഐ.ടിയില്‍ നിന്നും വിരമിച്ച ഒരു ഡയറക്ടര്‍ പറഞ്ഞ വാക്കുകള്‍ശ്രദ്ധേയമാണ്. അദ്ദേഹം ഡയറക്ടര്‍
അനന്തമൂര്‍ത്തിയുടെ പ്രസ്താവന പ്രത്യക്ഷത്തില്‍ ജാതിയെക്കുറിച്ച്
എന്നാല്‍, ഇതുവരെയുള്ള ജെ.എന്‍.യുവിലെ അദ്ധ്യാപക നിയമനം നിയമ പുസ്തക പ്രകാരമാണോ നടന്നത് എന്നതില്‍ ഈ സംവരണ വിരുദ്ധ മഹാന്മാര്‍ക്ക് ഒരു ആകുലതയുമില്ല. ജെ.എന്‍.യുവിലെ എം.ഫില്‍ വിദ്യാര്‍ത്ഥിയായ പി. അംബേദ്കര്‍ വിവരാവകാശ നിയമപ്രകാരം സംഘടിപ്പിച്ച വിവരണങ്ങള്‍ തെളിയിക്കുന്നത്, ജെ.എന്‍.യുവിലെ 486 വകുപ്പ് അംഗങ്ങളില്‍ വെറും 23 പേര്‍ മാത്രമാണ് എസ്.സി/എസ്.ടി സംവരണത്തിലൂടെ കയറുന്നത്. ഇന്ത്യന്‍ ഭരണഘടന പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് 7.5 ശതമാനവും സംവരണം ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും ജെ.എന്‍.യുവിലെ വിവിധ വകുപ്പുകളില്‍ വെറും 3.29 ശതമാനം പട്ടികജാതിയും 1.44 ശതമാനം പട്ടികവര്‍ഗ്ഗവും മാത്രമാണുള്ളത്. എസ്.ടി/ എസ്.എസി സംവരണം ജെ.എന്‍.യുവില്‍ വന്നിട്ട് 27 വര്‍ഷം കഴിഞ്ഞുള്ള യാഥാര്‍ത്ഥ്യമാണിത്.
ഈ അവസരത്തില്‍ ജെ.എന്‍.യു മുന്‍ വി.സിയായ വൈ.കെ. അലഗിന്റെ
മാത്രമല്ല, സ്ഥാപനത്തിലേക്കുള്ള ഒ.ബി.സി വിദ്യാര്‍ത്ഥികളുടെ പ്രവേശനം തടയുന്നതിനുവേണ്ടി തോന്നിയ രീതിയിലുള്ള പ്രവേശനരീതിയാണ് ജെ.എന്‍.യുപിന്തുടരുന്നത്. രാജ്യത്തിന്റെ പരമോന്നത കോടതിയുടെ 2008 ഒക്‌ടോബര്‍ 14-ലെ നിര്‍ദ്ദേശത്തില്‍, സര്‍വ്വകലാശാലയിലെ കട്ട്-ഓഫ് മാര്‍ക്കിനേക്കാള്‍ ഒ.ബി.സി വിദ്യാര്‍ത്ഥികളുടേത് 10 മാര്‍ക്ക് കുറവായിരിക്കണമെന്ന് അസന്നിഗ്ദ്ധമായി പ്രതിപാദിക്കുന്നുണ്ട്. പരമോന്നത കോടതിയുടെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി സ്വന്തം പ്രവേശന മാനദണ്ഡത്തിലൂടെയാണ് ജെ.എന്‍.യു, ഒ.ബി.സി വിദ്യാര്‍ത്ഥികളെ
ജെ.എന്‍.യു പ്രവേശന മാനദണ്ഡത്തിന്റെ പരിണിത ഫലങ്ങള്‍ക്ക് 2009- 10 അദ്ധ്യയനവര്‍ഷത്തിലെ പ്രവേശന വിവരങ്ങള്‍ തെളിവാണ്. ഉദാഹരണത്തിന് ജെ.എന്‍.യുവിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ സെന്റര്‍ ഓഫ് ഇക്കണോമിക്‌സില്‍ ആകെയുള്ള 123 സീറ്റില്‍ 22 എണ്ണം, ഒ.ബി.സി
സര്‍വകലാശാലയിലെ മൊത്തത്തില്‍ എം.എ വിഭാഗത്തിലെ 60 സീറ്റുകള്‍ ഒ.ബി.സിക്ക് മാറ്റിവെച്ചതില്‍ പത്ത് പേര്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. എം.എ, എം.ഫില്‍ വിഭാഗങ്ങളില്‍ ഒ.ബി.സിക്ക് സംവരണം ചെയ്ത 122 സീറ്റുകളില്‍ സര്‍വകലാശാലയിലെ വിവിധ കേന്ദ്രങ്ങളില്‍ വെറും 33 പേര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. ഒ.ബി.സി സംവരണത്തിലുള്ള ബാക്കി 89 സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റുകയായിരുന്നു. ഇതിന്റെയെല്ലാം പരിണിത ഫലങ്ങളെ ബാലഗോപാല്‍ വളരെ നന്നായി സമര്‍ത്ഥിക്കുന്നുണ്ട്. ‘നേരത്തെ മേല്‍ജാതിക്കാര്‍ക്കുണ്ടായ നൂറു ശതമാനം ഇപ്പോള്‍ നൂറ് ശതമാനത്തിനും മേലെയായി അവര്‍ക്കു ലഭിക്കുന്നു എന്നതാണ് ഇതിന്റെ പരിണിതഫലം’
_____________________________________________
(കെ. അഷ്‌റഫ് എഡിറ്റു ചെയ്ത ‘ക്ലാസ്‌മേറ്റ്‌സ്’ എന്ന പുസ്തകത്തില്‍ നിന്നും. വിവര്‍ത്തനം: ഉമര്‍ നഫീസ് അലി )