ഞങ്ങള്‍ എങ്ങനെ ഭീകരരും രാജ്യദ്രോഹികളുമായി

രാഷ്ട്രീയ പ്രവര്‍ത്തകര്‍ ദളിത് ബഹുജന്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള വരാകുമ്പോള്‍ നമ്മുടെ ജനാധിപത്യയിടം എത്രമാത്രം ചുരുങ്ങിയാതാവുമെന്ന് ഈ പതി നാറുപേരുടെ അറസ്റ്റും പോലീസിന്റെയും കുപ്രസിദ്ധ അന്വേഷണ ഏജന്‍സികളുടെയും നിരന്തരമായ ശല്യപ്പെടുത്തലുകളും തുറന്നുകാണിക്കുന്നു. പ്രശസ്ത ഡോകുമെന്ററി സംവി ധായകനും സാമൂഹിക പ്രവര്‍ത്തകനുമായ രൂപേഷ് കുമാറിനെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ ഇത് സൂചിപ്പിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നോ മതേതര പുരോഗമന ബുദ്ധിജീവികളില്‍ നിന്നോ യാതൊരു വിധത്തിലുമുള്ള സഹായമോ ഐക്യദാര്‍ഢ്യമോ ഇതുവരെ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഞങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ മുഖ്യ ധാരാ മാധ്യമങ്ങള്‍ നുണകളും ഊഹാപോഹങ്ങളും പരത്തുകയാണ്. ഇന്ത്യന്‍ വ്യവ സ്ഥയും അതിന്റെ പുരോഗമന ഇടങ്ങളും കാശ്മീരില്‍ നടന്നുവരുന്ന നിയമവിരുദ്ധ കലാപത്തിന് പങ്കാളികളാണെന്ന് ഞങ്ങള്‍ കരുതുന്നു.

അറസ്റ്റിലേക്ക് നയിച്ച സംഭവങ്ങള്‍ ഒന്നു വിവരിക്കാമോ? എന്തിനെ കുറിച്ചായിരുന്നു കണ്ണൂരിലെ പരിപാടി?

രൂപേഷ് കുമാര്‍: ഇന്ത്യന്‍ ആര്‍മിയാല്‍ പീഡിപ്പിക്കപ്പെടുന്ന കശ്മീരിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കുകയായിരുന്നു പരിപാടി. സ്റ്റാന്‍ഡ് വിത്ത് കാശ്മീര്‍ എന്ന ഫെയിസ്ബുക്ക് ഗ്രൂപ്പാണ് അത് സംഘടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുക്കാമോയെന്ന് എന്റെ ഒരു സുഹൃത്ത് വിളിച്ച് ചോദിക്കുകയായിരുന്നു. ഞാന്‍ സമ്മതിക്കുകയും പിന്നീട് പരാതികള്‍ ഉണ്ടാവാതിരിക്കാന്‍ പോലീസില്‍ ഒരു അപേക്ഷ നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഗ്രൂപ്പ് അഡ്മിന്‍ അപേക്ഷ എഴുതി നല്‍കി, കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് സി. ഐയുടെ അനുവാദം വാങ്ങി. ജൂലൈ പതിനേഴ് ഞായറാഴ്ച്ച ടൗണ്‍ സ്‌ക്വയറില്‍ നാടന്‍പാട്ടുകള്‍ പാടിയും കവിതകള്‍ ചൊല്ലിയും മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചും കശ്മീരിലെ മനുഷ്യക്കുരുതിയെ കുറിച്ചും സംസാരിച്ചു ഞങ്ങള്‍ ഒത്തുചേര്‍ന്നു. പരിപാടി പുരോഗമിച്ചപ്പോള്‍, കുറച്ചാളുകള്‍ ഇടപെടുകയും ഇന്ത്യന്‍ ആര്‍മിക്കെതിരെ കണ്ണൂരില്‍ പരിപാടി നടത്താന്‍ പാടില്ലെന്നും അവരുള്ളതുകൊണ്ടാണ് രാജ്യത്ത് സുരക്ഷിതമായി ജീവിക്കുന്നതെന്ന് ആക്രോശിക്കാനും തുടങ്ങി. അവര്‍ പരിപാടി തടസ്സപെടുത്താന്‍ ശ്രമിച്ചു. ഇതൊരു ജനാധിപത്യ ഇടമാണെന്നും കശ്മീരിലെ മനുഷ്യാ വകാശ ലംഘനങ്ങളോട് ഞങ്ങളുടെ കാഴ്ചപ്പാടാണ് സംസാരിച്ചതെന്നും, അവരുടെ അഭിപ്രായങ്ങള്‍ വേണമെങ്കില്‍ പറയാമെന്നും ഞങ്ങള്‍ പറഞ്ഞു. അവര്‍ നിരസിക്കുകയും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. അവരില്‍ ചിലര്‍ പോലീസിനെ വിളിക്കുകയും രണ്ടു പോലീസുകാരെത്തി ഞങ്ങളെ സ്‌റ്റേഷനിലേക്ക് കൂട്ടികൊണ്ടുപോയി കരുതല്‍തടങ്കല്‍ രജിസ്റ്റര്‍ ചെയുകയും ചെയ്തു.

അഫ്താബ് ഇല്ലത്ത്: തികച്ചും നിയമപരമായി സംഘടിപ്പിക്കപെട്ട ഒരു സാംസ്‌കാരിക പരിപാടിയായിരുന്നു കണ്ണൂരിലേത്. മിലിട്ടറിയുടെ അക്രമങ്ങങ്ങള്‍ക്കും മാരകമായ പെല്ലറ്റ്ഗണ്‍ പോലുള്ള ആയുധങ്ങളുടെ ഉപയോഗത്തിനും എതിരെ പ്രതികരിക്കുന്ന യുവജനങ്ങള്‍ക്ക് നേരെ മാത്രമല്ല യാതൊരുതരത്തിലും പ്രതിരോധിക്കാത്ത കൊച്ചുകുട്ടി കള്‍ക്ക് നേരെ പോലും പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നതായി അസ്വസ്തപെടുത്തുന്ന ധാരാളം റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് സംഭവങ്ങള്‍ കണ്ടുകൊണ്ടുനിന്ന ഒരു കൊച്ചുപെണ്‍കുട്ടിക്ക് വെടിയേറ്റു. ഈ യുവജനങ്ങളെ കരുതിക്കൂട്ടി ശാരീരിക വൈകല്യങ്ങള്‍ വരുത്തി ദുരിതപൂര്‍ണമായ ജീവിതത്തിലേക്ക് തള്ളിവിടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പലവിധേനയുള്ള മരണത്തിലും എത്രയോ ദുഃഖകരമാണിത്. ഈ ആയുധങ്ങളുടെ വകതിരിവില്ലാത്ത ഉപയോഗം മൂലം നിരവധിയാളുകളുടെ കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടു. കാശ്മീരി മിലിട്ടറി ആക്രമണ ങ്ങള്‍ക്കെതിരെ ലോകത്താകമാനം നടക്കുന്ന പ്രതിഷേധങ്ങളുടെ അനുരണനമെന്ന മതിയായ പോലീസ് അനുമതിയോടെ; സമധാനപരമായ പരിപാടിയാണ് കണ്ണൂരില്‍ നടന്നത്.

മുന്‍പ് പറഞ്ഞതുപോലെ, അതൊരു സാംസ്‌കാരിക പരിപാടിയായിരുന്നു. ഒരു വൈകുന്നേരം പാട്ടുപാടിയും ചിത്രം വരച്ചും കവിത ചൊല്ലിയും ഒത്തുചേരാന്‍ ക്ഷണി ക്കപ്പെട്ട സാധാരണക്കാരും കലാപ്രവര്‍ത്തകരും. എക്‌സ് മിലിട്ടറി എന്ന് അവകാശപെട്ട ഒരാള്‍ ചില എതിര്‍പ്പുകള്‍ ഉയര്‍ത്തുംവരെ പാര്‍ക്കിലുണ്ടായിരുന്ന ഒറ്റതിരിഞ്ഞ നൂറോളം ആളുകള്‍ ഞങ്ങളെ ശ്രവിക്കുകയായിരുന്നു. അദ്ദേഹത്തേപോലെ അനവധി ആളുകളുടെ ത്യാഗമാണ് നമ്മുടെ സ്വാതന്ത്രം സംരക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഘട്ടനങ്ങ ള്‍ക്കിടയില്‍ പെട്ടുപോകുന്ന വ്യക്തികളുടെ അത് മിലിട്ടറിക്കാരരോ സാധാരണക്കാരോ ആവട്ടെ, അവസ്ഥ മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്നും എന്നാല്‍ ഇപ്പോള്‍ ഇവിടെ കൂടിയിരിക്കുന്നത് കുറച്ചുകൂടി വലിയ പ്രശ്‌നം അതായത്, ദശാബ്ദങ്ങളായി ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് മേലെ രാജ്യം കാണിക്കുന്ന അതിര്‍ത്തിവാദവും ആക്രമണ മനോഭാവവും എതിര്‍ക്കുന്നതിനാണെന്നും ഞങ്ങളില്‍ നിന്നൊരാള്‍ വിവരിച്ചു. അപ്പോള്‍ കാഴ്ച്ചയില്‍ തന്നെ ആര്‍എസ്എസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന രണ്ടുപേര്‍ കടന്നുവന്ന് പരിപാടി അലങ്കോലപ്പെടുത്താന്‍ തുടങ്ങി. അക്രമം ഒഴിവാക്കുന്നതിനായി എതിരഭിപ്രായം ഉള്ള വരോട് സ്‌റ്റേജില്‍ വന്നു സംസാരിക്കാന്‍ ആവശ്യപ്പെട്ടു. അക്രമം ഉണ്ടാക്കാന്‍ സാധിക്കി ല്ലെന്ന് മനസ്സിലായപ്പോള്‍ ഞങ്ങള്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിചെന്നാരോപിച്ച് അവര്‍ പോലീസിനെ വിളിച്ചു.

കാണികളില്‍ ഒരാള്‍ ഞങ്ങളുടെ ക്ഷണം സ്വീകരിക്കുകയും സ്‌റ്റേജില്‍ വന്ന് വിരുദ്ധാഭിപ്രായം അറിയിക്കുകയും ചെയ്തു. പോലീസ് എത്തുമ്പോള്‍ അദ്ദേഹമായിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്. കാര്യങ്ങളുടെ നിജസ്ഥിതി അറിയുന്നതിനോ ഔപചാരി കമായി പരാതി ലഭിക്കുന്നതിനോ മുന്‍പ് പോലീസ് നടപടിയെടുത്തു. ജനാധിപത്യപരവും നിയമപരവുമായി സംഘടിപ്പിക്കപെട്ട പരിപാടി യഥാര്‍ഥത്തില്‍ അലങ്കോലമാക്കിയത് സംഘ് ഫാസിസ്റ്റുകളും മുന്‍വിധിയോടെ നിയമലംഘകര്‍ക്കൊപ്പം നിന്ന പോലീസുമാണ്.

വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ജനാധിപത്യ വിശ്വാസികളാണ് അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലം തന്നെ. എന്തിനാണ് നിങ്ങളെ അറസ്റ്റ് ചെയ്തത്? എന്തെല്ലാം ചാര്‍ജുകള്‍ ആരോപിച്ചു?

രൂപേഷ്: ഞങ്ങളെല്ലാവരും വിവിധ പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്. അറസ്റ്റു ചെയ്യപ്പെട്ട പതിനാറുപേരില്‍ മുസ്ലിംങ്ങളും ദളിതരും ഉണ്ടായിരുന്നു. പങ്കെടുത്ത ഒരാള്‍ ഡി. വൈ. എഫ്. ഐ അംഗമായിരുന്നു. പോലീസിന്റെ അനുമതി ഉണ്ടായിരുന്ന ഒരു ജനാധി പത്യക്കൂട്ടയ്മ ആയിരുന്നു എന്നതാണ് അതിലെ തമാശ. പരിപാടി കായികമായി തടസപ്പെ ടുത്താന്‍ ശ്രമിച്ചവരെ സംരക്ഷിക്കുകയും നിയമവിധേയമായി പെരുമാറിയവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതാണോ ഇന്ത്യന്‍ ജനാധിപത്യം? ഈ രീതിയിലാണോ ഇന്ത്യന്‍ ജനാധിപത്യം പ്രവര്‍ത്തിക്കുന്നത്? ഇത് ഭീതിപ്പെടുത്തുന്ന സാഹചര്യമാണ്. ജനാ ധിപത്യപരമായി പ്രതികരിക്കുന്നവരെ പോലും തീവ്രവാദികളും ദേശവിരുദ്ധരുമെന്ന മുന്‍ ധാരണയിലാണ് പോലീസും ജനങ്ങളും നേരിടുന്നത്. ഇത്തരം ചിന്തകളോട് ഞങ്ങളുടെ മുസ്ലിം/ദളിത് സത്വങ്ങള്‍ കൂടിചേരുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നു. ഞങ്ങള്‍ ക്കെതിരെ യാതൊരു ചാര്‍ജുകളും എടുത്തില്ല. അതൊരു കരുതല്‍ തടവായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. ഭരണകൂടത്തിന്റെ നിരന്ത പര്യവേക്ഷണത്തിലായിരിക്കും ഞങ്ങള്‍ ഇത് മനുഷ്യാവകാശ ലംഘനവും പീഡനവുമാണ്.

അഫ്താബ്: അറസ്റ്റു ചെയ്ത ഒരു പോലീസുകാരന്‍ തുടര്‍ച്ചയായി യുഎപിഎ ചാര്‍ജ്ജ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഞങ്ങളെല്ലാവരും മുസ്ലീങ്ങള്‍ എന്ന ധാരണയി ലായിരുന്നു അത്. എന്നാല്‍ ഞങ്ങള്‍ ദളിത് ബഹുജന്‍ മുസ്ലീം പശ്ചാത്തലങ്ങളില്‍ നിന്നുള്ള വരുടെ കൂട്ടായ്മയാണെന്ന് മനസ്സിലായതോടെ അയാളുടെ മുസ്ലീം വിരുദ്ധ വികാരം കെട്ടടങ്ങി. പോലീസിന്റെ ഈ പക്ഷപാതനിലപാട് പൊതുവിടങ്ങളില്‍ ചര്‍ച്ചചെയ്യപ്പെ ടേണ്ടതാണ്. കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാതെയാണ് ഞങ്ങളെ പോലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത്. എന്താണ് സംഭവിച്ചതെന്ന് ദൃക് സാക്ഷികളോട് പോലും ചോദിച്ചില്ല. അവിടെ യാതൊരുവിധ മുദ്രാവാക്യം വിളികളു മുണ്ടായില്ല. കാശ്മീ രിലെ പീഡാനുഭവങ്ങളെ കുറിച്ച് ജനാധിപത്യപരമായി സംവദിക്കാന്‍ സംഘടിപ്പിച്ച ഒരു സാംസ്‌കാരിക പരിപാടിയായിരുന്നു അത്. ഇന്ത്യയുടെ പുരോഗമന ജനാധിപത്യ വ്യവ സ്ഥയില്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലേ? ഇന്ത്യന്‍ ജനതയുടെ ഭാഗമായി നാം കരുതുന്ന ആളുകള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയേണ്ടതും ചര്‍ച്ച ചെയ്യേണ്ടതും നമ്മുടെ ധാര്‍മികമായ കടമയല്ലേ?

രാഷ്ട്രീയ പ്രവര്‍ത്തകര്‍ ദളിത് ബഹുജന്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള വരാകുമ്പോള്‍ നമ്മുടെ ജനാധിപത്യയിടം എത്രമാത്രം ചുരുങ്ങിയാതാവുമെന്ന് ഈ പതി നാറുപേരുടെ അറസ്റ്റും പോലീസിന്റെയും കുപ്രസിദ്ധ അന്വേഷണ ഏജന്‍സികളുടെയും നിരന്തരമായ ശല്യപ്പെടുത്തലുകളും തുറന്നുകാണിക്കുന്നു. പ്രശസ്ത ഡോകുമെന്ററി സംവി ധായകനും സാമൂഹിക പ്രവര്‍ത്തകനുമായ രൂപേഷ് കുമാറിനെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ ഇത് സൂചിപ്പിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നോ മതേതര പുരോഗമന ബുദ്ധിജീവികളില്‍ നിന്നോ യാതൊരു വിധത്തിലുമുള്ള സഹായമോ ഐക്യദാര്‍ഢ്യമോ ഇതുവരെ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഞങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ മുഖ്യ ധാരാ മാധ്യമങ്ങള്‍ നുണകളും ഊഹാപോഹങ്ങളും പരത്തുകയാണ്. ഇന്ത്യന്‍ വ്യവ സ്ഥയും അതിന്റെ പുരോഗമന ഇടങ്ങളും കാശ്മീരില്‍ നടന്നുവരുന്ന നിയമവിരുദ്ധ കലാപത്തിന് പങ്കാളികളാണെന്ന് ഞങ്ങള്‍ കരുതുന്നു. ഈ ‘ഭീകരമായ സാഹചര്യത്തില്‍ നിന്നുകൊണ്ട് ഇന്ത്യയില്‍, കാശ്മീര്‍ പ്രശ്‌നത്തെക്കുറിച്ച് അര്‍ത്ഥവത്തും ജനാധിപത്യ പരവുമായ സംവാദം സാധ്യമല്ല. പുരോഗമന മതേതര ഇടമെന്നറിയപ്പെടുന്ന കേരളം കാശ്മീര്‍ വിഷയം വരുമ്പോള്‍ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളെക്കാളും മോശമവ സ്ഥയിലാണ്. വര്‍ദ്ധിച്ചുവരുന്ന സൈന്യത്തിന്റെ പവിത്രതയാണ് ഗുരുതരമായ രണ്ടാമത്തെ കാര്യം. യൂണിഎഫോം ധാരികള്‍ ചെയുന്ന ഹീനമായ കൃത്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഇവ സഹായിക്കുന്നു. ‘അഫ്‌സ്പ’ പോലുള്ള നിര്‍ദയമായ നിയമങ്ങള്‍ക്കുള്ള അമിതാ ധികാരമുപയോഗിച്ച് കാശ്മീരിലും നോര്‍ത്ത് ഈസ്‌റ്റേന്‍ സംസ്ഥാനങ്ങളിലും നടക്കുന്ന വിപുലമായ അതിക്രമണങ്ങള്‍; മാധ്യമങ്ങളിലൂടെ ശക്തിപ്രാപിച്ച ദേശീയതാ വ്യവഹാര ങ്ങളിലൂടെയും സൈന്യത്തിന്റെ ത്യാഗോദ്ദീപക ആഖ്യാനങ്ങളോടനുബന്ധിച്ച സാംസ്‌കാ രിക ഉത്പന്നങ്ങളിലൂടെയും ന്യായീകരിക്കപ്പെടുന്നു. കൂടി വരുന്ന ഹിന്ദുത്വ അനുഭാവവും സാംസ്‌കാരിക ദേശീയതാ തത്വസംഹിതയും നിയമ നിര്‍വഹണ സംവിധാ നത്തില്‍ പ്രകടമാകുന്നത് ഈ വിഷയത്തില്‍ കാണാം. സെക്യുലര്‍ രാഷ്ട്രീയ കക്ഷികള്‍ വൈകാ രിക’വിഷയമെന്ന നിലയ്‌ക്കോ രാജ്യസുരക്ഷ സംബന്ധിച്ച വിഷയമെന്ന നിലയ്‌ക്കോ ഇതില്‍നിന്നൊഴിഞ്ഞു നില്‍ക്കുകയാണ്.

  • ഈ വിഷയത്തെ സംബന്ധിച്ച് ഏകപക്ഷീയമായ വാര്‍ത്തകള്‍ വന്നതായി കേട്ടു. എന്തെല്ലാമാണത്?

രൂപേഷ്: മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റവും മോശം കളി കളിച്ചു. മലയാളത്തില്‍ പ്രചാരത്തില്‍ രണ്ടാമതുള്ള മാതൃഭുമി, ഞങ്ങള്‍ ഇന്റെലിജന്‍സ് ബ്യൂറോയുടെ നിരീക്ഷണ ത്തിലാണെന്നും അവര്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുകയാണെന്നും കഥ പ്രചരിപ്പിച്ചു. മാതൃഭൂമി ഈയിടെയായി ഏറെ കാവിവത്കരിക്കപ്പെട്ടിരിക്കുന്നു. മാതൃഭൂമി, ഞങ്ങള്‍ക്ക് യാതൊരു ക്രിമിനല്‍ പശ്ചാത്തലവുമില്ലെന്നും എന്നാല്‍ എങ്ങിനെ ഇത്തര മൊരു പരിപാടിയില്‍ എത്തിപ്പെട്ടെന്നും ഞങ്ങളുടെ ഫെയിസ്ബുക്ക് ഇടപെടലുകളും മറ്റും നിരീക്ഷ ണത്തിലാണെന്നുമൊക്കെ എഴുതി. പ്രചാരത്തില്‍ ഒന്നാമതുള്ള മനോരമ, പരിപാടി നാട്ടു കാരാല്‍ അലങ്കോലപ്പെട്ടതായി എഴുതി. അപ്പോള്‍ ഞങ്ങള്‍ ആരാണ്? ചൊവ്വയില്‍ നിന്നു ള്ളവരോ? ഞങ്ങളും കണ്ണൂര്‍ നിന്നുള്ളവരാണ്. ഈ രാജ്യത്തെ നിയമവും ഭരണഘടനയും പിന്തുടരുന്ന പൗരന്മാരാണ്. ഞങ്ങളെ തീവ്രവാദികളും ദേശവിരുദ്ധരു മാക്കുന്നതിന് മുഖ്യധാരാ മാധ്യമങ്ങള്‍ മനശാസ്ത്രപരമായി കളിച്ചു. ഈ പത്രങ്ങള്‍ക്ക് സംഭവത്തിന്റെ ഞങ്ങളുടെ ഭാഷ്യമറിയാന്‍ ഞങ്ങളോട് സംസാരിക്കാമായിരുന്നു. പക്ഷെ അവര്‍ ചെയ്തില്ല.

അഫ്താബ്: കേരളത്തിലെ മുഖ്യധാരാ മാധ്യമരംഗം ഒരു സവര്‍ണ മതേതര ഇടമാണ്. മാതൃഭൂമിയും മനോരമയും പോലുള്ള പഴക്കമേറിയ പത്രസ്ഥാപനങ്ങള്‍ അവരുടെ മുസ്ലീം വിരുദ്ധ ദളിത് ബഹുജന്‍ വിരുദ്ധ നിലപാടുകള്‍ തുറന്നുകാട്ടിയിടുണ്ട്. ലവ് ജിഹാദ്, മുസ്ലീം പരിഷ്‌കരണം, ഐ എസ് ബന്ധം തുടങ്ങി മുസ്ലീം വിരുദ്ധ ഉന്മാദ കഥകള്‍ രചിക്കുന്നതില്‍ ഈ പത്രങ്ങള്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു. മുസ്ലീം വൈദികനായ സാകിര്‍ നായിക നോടനുബന്ധിച്ച വിവാദങ്ങളിലും കാണാതായ’കുടുംബങ്ങളെ സംബന്ധിച്ച കഥകളിലും ലവ് ജിഹാദ് കഥകള്‍ പുതുക്കി അവതരിപ്പിച്ചു. ഈയവസരത്തില്‍ പരിപാടിയെ കുറിച്ച് അല്പം ഭയവും ആശങ്കയും ഉചിതമാണെന്ന് ആ അധാര്‍മിക മാധ്യമങ്ങള്‍ക്ക് തോന്നിയി രിക്കും. അറസ്റ്റിലായവരില്‍ കൂടുതലും ഓണ്‍ലൈന്‍ ആക്ടിവിസത്തില്‍ പ്രശസ്തരും യാതൊരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലത്തവരുമാണ്. ഞങ്ങള്‍ അറിഞ്ഞോ അറിയാ തെയോ പരിപാടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ‘അദൃശ്യശക്തികളുടെ പണയപണ്ടാമായി മാറുകയായിരുന്നു എന്ന് കഥകള്‍ രചിച്ചു. റിപ്പോര്‍ട്ടുകളില്‍ സമാധാനപരമായ പരിപാടി അലങ്കോലപ്പെടുത്തിയ ആളുകള്‍ പൊതുജനങ്ങളോ ആളു കളോ ആവുകയും ഞങ്ങള്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചവരുമായി.

  • ഓണ്‍ ലൈനായി ഫെയിസ് ബുക്കിലും നിങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടായതായി തോന്നുന്നു. എങ്ങിനെ പ്രതികരിക്കുന്നു ഇതിനോട്?

രൂപേഷ് : അതെ, എനിക്കെതിരെ ഫെയിസ് ബുക്കില്‍ വളരെ ക്രൂരമായ ആക്രമണ മുണ്ടായി. ആരോ ഒരാള്‍ ഞാനൊരു മുസ്ലീം സൈനിക വിഭാഗത്തിന്റെ ചാവേറാണെന്ന് കമന്റ് ചെയ്തു. കണ്ണൂരിലെ പഴവങ്ങാടി എന്ന എന്റെ സ്ഥലത്ത് മുസ്ലീംങ്ങള്‍ക്കായി ഞാന്‍ സൈനിക പരിശീലം നല്‍കുന്നു എന്നൊക്കെ. ഇത് ഞങ്ങളുടെ സമീപ പ്രദേശ ങ്ങളിലെ വാട്‌സാപ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത് ഏറെ പ്രശ്‌നങ്ങളും അപമാനവും ഉണ്ടാക്കി. എന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഏറെ ഭയപ്പെടുകയും എന്താണ് സംഭവിച്ചതെന്ന് ചോദിക്കുകയും ചെയ്തു. ഞാന്‍ മാനസികമായി ഏറെ തകര്‍ന്നു പോയി. സാമൂഹ്യ മാധ്യമങ്ങളി ലൂടെയുള്ള ഇത്തരം ആക്രമണങ്ങളെ എങ്ങനെ നേരിടണം എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. പക്ഷേ, ഞാന്‍ ഉറച്ചു നിന്നു. മാധ്യമങ്ങളില്‍ എഴുതുകയും മീഡിയ വണ്‍’ചാനലിലൂടെ സംവദിക്കുകയും എന്റെ നിലപാട് വ്യക്തമാക്കി ഫെയിസ്ബുക്ക് സ്റ്റാറ്റസ് ഇടുകയും ചെയ്തു. ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള സുഹൃത്തുക്കള്‍ എന്നെ പിന്തുണയ്ക്കുകയും ഐക്യദാര്‍ഢ്യമറിയിക്കുകയും ചെയ്തു. അതെന്റെ ജീവിത ത്തിലെ ഏറ്റവും വലിയ നിധിയായി കരുതുന്നു. ഞാന്‍ ആദ്യമൊന്നുലഞ്ഞു പോയെങ്കിലും ഉടനെ തന്നെ സംസ്ഥാന ഡിജിപിക്കും എസ് സി/എസ് ടി കമ്മീഷനും പരാതി നല്‍കി.

അഫ്താബ്: ഞങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വിവേകരഹിതമായ അനേകം ആക്രമങ്ങള്‍ ഉണ്ടായി. ഞങ്ങളെ പിന്തുണച്ചെത്തുന്ന എല്ലാ അപ്‌ഡേറ്റുകളിലും ഭീഷണി പ്പെടുത്തുന്ന, അക്രമ പ്രേരകമായ കമന്റുകള്‍ വന്നു. ഫെയിസ്ബുക്ക് പേജിലെ പ്രൈവസി സെറ്റിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഞാന്‍ നിര്‍ബന്ധിതനായി. ഒരുപാട് അപ് ഡേറ്റുകള്‍ ദേശവിരുദ്ധര്‍ക്ക് മേലുള്ള ദേശാഭിമാനികളുടെ വിജയമാഘോഷിച്ചു.

രൂപേഷ് കുമാര്‍ തുടര്‍ച്ചയായ ദുര്‍പ്രചാരണങ്ങളിലൂടെ തീവ്രവാദ അനുഭാവി എന്ന നിലയ്‌ക്കൊകെ വളരെ മോശമായി ഉന്നംവെക്കപ്പെട്ടു. കാശ്മീര്‍ വിഷയം ഒരു മുസ്ലീം സമുദായ ഭിന്നതയോ സ്ഥിതിസമത്വവാദമോ വെറും തീവ്രവാദമോ ഒക്കെ ആയി ഉയര്‍ത്തി കാണിക്കപ്പെടുന്ന; അല്ലെങ്കില്‍ മനസ്സിലാക്കപ്പെടുന്ന ഒന്നാവുമ്പോള്‍ ഒരു ദളിതന്‍ ഇതിനോട് അനുതാപം പ്രകടിപ്പിക്കുന്നത് സൈബര്‍ സംഘികള്‍ക്കും ദേശിയവാദികള്‍ക്കും ചിന്തിക്കാനേ സാധിക്കില്ല. മുസ്ലീം വിഷയങ്ങളോട് ഐക്യദാര്‍ഢ്യം അറിയിക്കുന്ന ദളിത് ബഹുജനങ്ങളോടുള്ള പകയാണ് രൂപേഷിന് നേരിടേണ്ടി വന്നത്.

കാശ്മീര്‍ പ്രതിഷേധം സംബന്ധിച്ച കാര്യങ്ങളില്‍ വളരെ വേഗം സെന്‍സറിംഗ് നടത്തിയ ഫെയിസ്ബുക്ക് താങ്കള്‍ക്കെതിരെ നടക്കുന്ന അപവാദപ്രചാരണത്തോട് പ്രതികരി ച്ചിരുന്നോ?

രൂപേഷ്: ഇല്ല. എനിക്കെതിരെയുള്ള അക്രമങ്ങളില്‍ സെന്‍സറിങ്ങോ യാതൊന്നും തന്നെയോ ഫെയിസ്ബുക്ക് ചെയ്തില്ല. അക്രമം വളരെ ഹീനമായിരുന്നു. ഈസ്റ്റ് കോസ്റ്റ് ഡെയിലി’പോലുള്ള ചില ഓണ്‍ലൈന്‍ പത്രങ്ങള്‍, നാട്ടുകാര്‍ ഞങ്ങളെ കൈയേറ്റം ചെയ്തതായി കഥകളുണ്ടാക്കി. ധാരാളം ചീത്ത വിളികളും പാകിസ്ഥാനില്‍ പോകാനുള്ള ആഹ്വാനങ്ങളും ഉണ്ടായി. കൈയേറ്റം ചെയ്യുമെന്നും പാഠം പഠിപ്പിക്കുമെന്നും പറഞ്ഞു കോളുകള്‍ വന്നു. പൊതുവിടങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ഇടപെടുന്ന ഞങ്ങളെ പോലുള്ളവരെ ഭാവിയില്‍ സംശയദൃഷ്ടിയോടെ മാത്രമേ ജനങ്ങളും ഭരണകൂടവും വീക്ഷിക്കൂ. അതാണ് ഏറ്റവും പേടിപ്പെടുത്തുന്ന സാഹചര്യം. അംബേദ്കറൈറ്റ് രാഷ്ട്രീയം പറയുന്ന, ബ്രാഹ്മണിക ഇന്ത്യന്‍ ജാതി വ്യവസ്ഥയ്‌ക്കെതിരെ പോരാടുന്ന എന്നെ നിശബ്ദ നാക്കാനുള്ള തന്ത്രപരമായ നീക്കമായി ഇതിനെ കാണാം. എന്നെയൊരു തീവ്രവാദിയും ദേശവിരുദ്ധനുമായി ചിത്രീകരിച്ചാല്‍ മറ്റുള്ളവരും അംബേദ്കറൈറ്റ് ജനാധിപത്യ രാഷ്ട്രീയം പറയാന്‍ ഭയക്കും. എന്നാല്‍ ഞാന്‍ ഉറച്ചു നില്‍ക്കും, ഇന്ത്യന്‍ ഭരണഘടനയെയും അംബേദ് കറിസത്തെയും ശക്തിപ്പെടുത്താനായി രാഷ്ട്രീയം പറയുക തന്നെ ചെയ്യും.

അഫ്താബ്: ഇതാണ് ഏറ്റവും വലിയ തമാശ. ഫെയിസ്ബുക്കിന്റെ സുതാര്യത. അവരുടെ പോളിസികളുടെ ലംഘനം എന്ന് കാണിച്ച് കാശ്മീരില്‍ പ്രതിഷേധ സമയത്തുള്ള ധാരാളം റിപ്പോര്‍ട്ടുകളും സ്റ്റാറ്റസുകളും ഫെയിസ് ബുക്ക് ഒഴിവാക്കിയിരുന്നു. അവര്‍ ബ്ലോക്ക് ചെയ്ത ധാരാളം അകൗണ്ടുകള്‍ കുറെ ദിവസങ്ങള്‍ക്ക് ശേഷമാണ് പുനസ്ഥാപിക്കാനായത്. വളരെ പ്രശസ്തയായ കാശ്മീര്‍ പ്രവര്‍ത്തകയും ബുദ്ധിജീവിയുമായ ഹുമദറിന്റെ ഫെയിസ്ബുക് അക്കൗണ്ട് ഇപ്പോഴും ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ ഓണ്‍ലൈന്‍ ക്യാംപെയിനുകള്‍ ശക്തമാണ്.

എന്നാല്‍, അതേ ഫെയിസ്ബുക്ക് പോളിസി രൂപേഷിനെ പോലെ പ്രശസ്തനായ ഒരു വ്യക്തിക്കെതിരെ നടക്കുന്ന സൈബര്‍ അക്രമണങ്ങളും വിദ്വേഷ പ്രചരണങ്ങളും നിയമലംഘനമായി കണക്കാക്കുന്നില്ല. ഇത്തരത്തിലാണ് പരസ്പര ലാഭത്തിനായി മര്‍ദിതഭരണകൂടവും ദുരാഗ്രഹിയായ കോര്‍പ്പറേറ്റുകളും കൈ കോര്‍ക്കുന്നത്.

നിങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ അറസ്റ്റിനുശേഷം എന്തെങ്കിലും നിയന്ത്രങ്ങള്‍ ഉണ്ടോ? എന്താണ് ‘ഭാവിപരിപാടികള്‍?

രൂപേഷ്: ജനങ്ങള്‍ക്കിടയില്‍ അവിശ്വാസം ഉണ്ടാക്കുന്നതില്‍ അവര്‍ വിജയിച്ചു. ഞാനും അഫ്താബും ഒഴികെ ഞങ്ങളോടൊപ്പമുണ്ടായിരുന്ന എല്ലാവരും ചെറുപ്പക്കാരാണ്. മുപ്പതില്‍ താഴെ പ്രായമുള്ളവര്‍, അവര്‍ക്ക് ഇനിയും ഭാവിയുണ്ട്. അവര്‍ വിദ്യാര്‍ഥികളും പ്രഫഷണലുകളുമാണ്.തീവ്രവാദികള്‍ ആണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അവരുടെ ജീവിതത്തെ സാരമായി ബാധിക്കും. ഇത് തികച്ചും ജനാധിപത്യ അവകാശങ്ങളുടെ ലംഘ നമാണ്. ഈ രാജ്യത്തെ പൗരനെന്ന നിലയ്ക്ക് ഇന്ത്യന്‍ ഭരണഘടനയും നിയമങ്ങളും അനുസരിച്ച് ഇത്തരം പ്രചരണങ്ങളെ നേരിടാന്‍ തന്നെയാണ് എന്റെ തീരുമാനം. കായിക മായ അക്രമണങ്ങളെക്കാള്‍ ഒരു ദളിത് എന്ന നിലയ്ക്ക് മാനസികമായി കൊന്നുകളയാ നാണ് ചില പ്രചാരണങ്ങള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഞാന്‍ അതിജീവിക്കുക തന്നെ ചെയ്യും.

അഫ്താബ്: ഇതുവരെ കേസിന്റെ സ്വഭാവം എന്താണെന്ന് ഞങ്ങള്‍ക്കറിയില്ല. അതൊരു കരുതല്‍ തടവ് മാത്രമാണെന്നും ഗുരുതരമായ ചാര്‍ജുകള്‍ ഒന്നും തന്നെയി ല്ലെന്നും പോലീസ് ആദ്യമേ പറഞ്ഞിരുന്നു. എങ്കിലും ഞങ്ങളെ എഫ്‌ഐ ആര്‍ കാണി ച്ചിട്ടില്ല. അക്രമം ഉണര്‍ത്തുന്ന പ്രസംഗത്തിനെതിരെയുള്ള ഐപിസി 153 ആണ് ഞങ്ങള്‍ ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നതെന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഒരാള്‍ പിന്നീടറിഞ്ഞു. റിലീസി നുശേഷം ഞങ്ങള്‍ക്ക് പലര്‍ക്കും പോലീസ് സ്‌റ്റേഷനില്‍ ചെന്ന് പാസ്‌പോര്‍ട്ടിന്റെയും മറ്റ് രേഖകളുടെയും കോപ്പികള്‍ എല്‍പ്പിക്കുന്നതിന് കോളുകള്‍ ലഭിച്ചു. ഇവയെല്ലാം നല്‍കിയ തിനു ശേഷവും അന്വേഷണത്തിനെന്ന പേരില്‍ പോലീസ് ഞങ്ങളുടെ വീടുകളില്‍ വരുന്നു. അവരെന്റെ വീട്ടില്‍ രണ്ടു പ്രാവശ്യം വന്നു, കണ്ണൂര്‍ സി ഐയുടെ ഓഫീസില്‍ ഞാന്‍ സത്യസന്ധമായി ഉത്തരം പറഞ്ഞ അതേ ചോദ്യങ്ങള്‍ ചോദിച്ച്. ഞങ്ങളുടെ കുടുംബാംഗങ്ങ ള്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മറ്റ് അന്വേഷണ ഏജന്‍സികളില്‍ നിന്ന് കൂടുതല്‍ സന്ദര്‍ശനങ്ങള്‍ക്കുള്ള സൂചന ലഭിച്ചിട്ടുണ്ട്. അവര്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ സ്വഭാ വത്തെ കുറിച്ചോ കേസന്വേഷണത്തെകുറിച്ചോ യാതൊരുവിധ വിവര ങ്ങളും ലഭ്യമല്ലാത്ത തിനാല്‍ ഈ പീഡനങ്ങള്‍ക്കെതിരെ യാതൊരു നിയമ നടപടികള്‍ക്കും ഞങ്ങള്‍ക്ക് സാധിക്കുന്നില്ല.

 

വിവര്‍ത്തനം: രാധു രാജ്

Top