ജെ. എന്‍.യു എന്ന ഇടത് ലിബറല്‍ അഗ്രഹാരത്തില്‍ ഒരു മുസ്ലീം വിദ്യാര്‍ത്ഥി
ഗീലാനിയുടെ വിഷയത്തില്‍ ഇടതുസംഘടനകള്‍ പുലര്‍ത്തുന്ന മൗനം ‘കാശ്മീരികള്‍ സമം തീവ്രവാദികള്‍’ എന്ന ദേശീയ പൊതുബോധത്തെ ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്. കാശ്മീരിയെ പിടിച്ചു, കാശ്മീരില്‍ നിന്ന് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നൊക്കെ പറഞ്ഞ്, മറുചോദ്യങ്ങളില്ലാതെ ഭരണകൂട വാദങ്ങള്‍ക്ക് ശരിയിടുന്ന ഒരു സമൂഹത്തിന്റെ പരിച്ഛേദം മാത്രമാവുന്ന ജെ. എന്‍.യു.വും എന്നത് എത്ര പരിതാപരമാണ്.
ജെ. എന്‍.യുവും, എച്ച്. സി.യുവും നല്കുന്ന രാഷ്ട്രീയ പാഠം എന്നത് ഇന്ത്യയിലെ ഫാഷിസത്തിന്റെ വളര്‍ച്ചയെപ്പറ്റി മാത്രമല്ല, നാസി/ഫാഷിസ്റ്റ് പഠനങ്ങള്‍ പരിശോധിച്ചാല്‍ തന്നെ അതിന്റെ നിര്‍വ്വചനത്തെക്കുറിച്ച് നിയതമായ ഒരു അഭിപ്രായ ഐക്യമില്ല എന്ന് കാണാം. ഇന്ത്യയിലും എന്താണ് ഫാഷിസം എന്നതിനെക്കുറിച്ച് കൃത്യമായ ഒരു അഭിപ്രായം ഒന്നുമില്ലല്ലോ. എന്നാല്‍ നമുക്ക് ഇപ്പോള്‍ ചെയ്യാവുന്ന കാര്യം നമ്മുടെ ജനാധിപത്യ അനുഭവത്തെ വിശാലമാക്കാന്‍ ഈ രാഷ്ട്രീയ സംഭവങ്ങള്‍ക്ക് സാധിക്കുമോ എന്ന ചോദ്യം ഉന്നയിക്കുകയാണ്. അങ്ങനെയുള്ള വിശാല ജനാധിപത്യ അനുഭവങ്ങളെ വികസിപ്പിക്കാന്‍ ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ക്ക് കഴിയുമെന്ന് ഞാന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കട്ടെ.
സമകാലിക ഇന്ത്യയിലെ കാമ്പസുകളില്‍ മുസ്ലീം ജീവിതങ്ങള്‍ എങ്ങനെയൊക്കെ കടന്നു വരുന്നുവെന്ന് അന്വേഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണീ ലേഖനം. ഭരണകൂടത്തിന്റെയും ദേശീയതയെക്കുറിച്ചുള്ള അധീശ വ്യവഹാരങ്ങളുടെയും സാമൂഹിക മുന്‍ വിധികളുടെയും ഭാരം പേറുന്ന ഒരു സാമൂഹിക സ്ഥാനം എന്ന നിലയില്‍ മുസ്ലീം എന്ന നാമം പേറുന്ന അനിശ്ചിതാവസ്ഥകള്‍ വിശദമായിത്തന്നെ അന്വേഷിക്കപ്പെടേണ്ടതുണ്ട്.
ഇതെഴുതുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മുസ്ലീം സാമൂഹിക സ്ഥാനത്ത് നിന്ന് ഒരാള്‍ എഴുതുമ്പോള്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ ധാരാളമുണ്ട്. കാമ്പസില്‍ നിങ്ങള്‍ ഒരു മുസ്ലീം എന്ന് ബ്രാന്‍ഡ് ചെയ്യപ്പെടുമ്പോള്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ പലതാണ്. അത്തരം ഭീഷണികള്‍ ഉള്ളതോടൊപ്പം തന്നെ ഇതെഴുതക എന്നതൊരു സാഹസികത കൂടിയാണ്. അതുകൊണ്ടുതന്നെ എന്റെ തന്നെ വ്യക്തി അനുഭവവും സാമൂഹിക ചരിത്രവും മുന്‍നിറുത്തിയാണ് ഇതെഴുതുന്നത്.
എല്ലാവര്‍ക്കും വേണ്ടി സംസാരിക്കുന്ന, എല്ലാവരുടേയും ശബ്ദമായി മാറാന്‍ കഴിവുള്ളവര്‍ ഇന്ത്യയിലെ സവര്‍ണ സാമൂഹിക സ്ഥാനത്തു നിന്ന് വന്നവര്‍ മാത്രമാണ് എന്നു ദീര്‍ഘമായ സംവാദങ്ങളിലൂടെ നാം തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ സാമൂഹിക അടയാളങ്ങള്‍ ഉള്ളവരായിത്തന്നെ രാഷ്ട്രീയം പറയാന്‍ തയ്യാറാവേണ്ട ഒരു സാഹചര്യം നിലവിലുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഈ എഴുത്ത് വ്യക്തി/സാമൂഹിക അനുഭവങ്ങളിലൂടെ വികസിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത് ഇതെന്റെ കാഴ്ചയാണ്. ഇതിന്റെ സാധ്യതയും ന്യൂനതയും എന്റേതു മാത്രമാണ്. മുസ്ലീങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ പൊതുധാരയില്‍ നിലനിറുത്തുന്ന നിശ്ശബ്ദതയുടെ ഇടങ്ങള്‍ (Zone of silence)ഭേദിക്കാനുള്ള ശ്രമങ്ങള്‍ ആയി ഇതു കാണണം.
- അഞ്ച് ദൈനംദിന മുസ്ലിം കാമ്പസ് അനുഭവങ്ങള്‍
ദൈനംദിന അനുഭവങ്ങള്‍ രാഷ്ട്രീയം തന്നെയാണ് എന്ന പഠിപ്പിക്കുന്ന ജെ. എന്‍.യു. കാമ്പസില്‍ തന്നെയാണ് ഞാന്‍ ദൈനംദിന അനുഭവങ്ങളുടെ ചില ഓര്‍മ്മകള്‍ എഴുതുന്നത്. അക്കാദമിക് സംവാദങ്ങളും ദൈനംദിന അനുഭവങ്ങളും തമ്മിലെ വിടവ് നല്ല ബോധ്യമുണ്ട്. മിനിക്കഥപോലെയുള്ള അഞ്ച് അനുഭവങ്ങള്‍ ഓര്‍മ്മയില്‍ നിന്ന് പങ്കുവയ്ക്കാം.
- അഫ്‌സല്‍ ഗുരുവും ഞാനും:
അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയ സമയം. വൈകുന്നേരം കാമ്പസില്‍ പലരോടും പലതും
- പാക്കിസ്ഥാനും ഞാനും:
- വസീം അക്രമും ഞാനും:
ഹോസ്റ്റലില്‍ ആദ്യം പരിചയപ്പെട്ട ഒരു സുഹൃത്ത് പേരുചോദിച്ചു. വസീം എന്ന് പറഞ്ഞ ഞാന്‍,
- താടിയും ഞാനും:
- താലിബാനും ഞാനും:
ജെ. എന്‍. യു കാമ്പസില്‍ പല ആഘോഷങ്ങളും രാഷ്ട്രീയ വിശ്വാസവിയോജിപ്പുകളുടെ പേരില്‍
______________________________________
ഇതെഴുതുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മുസ്ലീം സാമൂഹിക സ്ഥാനത്ത് നിന്ന് ഒരാള്‍ എഴുതുമ്പോള്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ ധാരാളമുണ്ട്. കാമ്പസില്‍ നിങ്ങള്‍ ഒരു മുസ്ലീം എന്ന് ബ്രാന്‍ഡ് ചെയ്യപ്പെടുമ്പോള്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ പലതാണ്. അത്തരം ഭീഷണികള്‍ ഉള്ളതോടൊപ്പം തന്നെ ഇതെഴുതക എന്നതൊരു സാഹസികത കൂടിയാണ്. അതുകൊണ്ടുതന്നെ എന്റെ തന്നെ വ്യക്തി അനുഭവവും സാമൂഹിക ചരിത്രവും മുന്‍നിറുത്തിയാണ് ഇതെഴുതുന്നത്. എല്ലാവര്‍ക്കും വേണ്ടി സംസാരിക്കുന്ന, എല്ലാവരുടേയും ശബ്ദമായി മാറാന്‍ കഴിവുള്ളവര്‍ ഇന്ത്യയിലെ സവര്‍ണ സാമൂഹിക സ്ഥാനത്തു നിന്ന് വന്നവര്‍ മാത്രമാണ് എന്നു ദീര്‍ഘമായ സംവാദങ്ങളിലൂടെ നാം തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ സാമൂഹിക അടയാളങ്ങള്‍ ഉള്ളവരായിത്തന്നെ രാഷ്ട്രീയം പറയാന്‍ തയ്യാറാവേണ്ട ഒരു സാഹചര്യം നിലവിലുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഈ എഴുത്ത് വ്യക്തി/സാമൂഹിക അനുഭവങ്ങളിലൂടെ വികസിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത് ഇതെന്റെ കാഴ്ചയാണ്. ഇതിന്റെ സാധ്യതയും ന്യൂനതയും എന്റേതു മാത്രമാണ്. മുസ്ലീങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ പൊതുധാരയില്‍ നിലനിറുത്തുന്ന നിശ്ശബ്ദതയുടെ ഇടങ്ങള്‍ (Zone of silence)ഭേദിക്കാനുള്ള ശ്രമങ്ങള്‍ ആയി ഇതു കാണണം.
______________________________________
- ഇരയായ മുസ്ലീം സംഘടനയുള്ള മുസ്ലിമും
മുസ്ലിം അനുഭവം ഒരു ദൈനംദിന അനുഭവം മാത്രമല്ല. സാമൂഹിക അനുഭവം കൂടിയാണ്. മുസ്ലിം സാമൂഹിക അനുഭവത്തെ മനസ്സിലാക്കുന്നതില്‍ ജെ. എന്‍.യുവിലെ വലതു സംഘപരിവാര്‍ രാഷ്ട്രീയം മാത്രമല്ല ഇടതു രാഷ്ട്രീയഭാവനകളും അനുഭവിക്കുന്ന പ്രതിസന്ധി ധാരാളമുണ്ട്. ഈയടുത്ത് നടന്ന ഒരു ഉദാഹരണം ഇങ്ങനെ വായിക്കാം.
ഇവിടെ മുമ്പും സമരങ്ങളുമായി ബന്ധപ്പെട്ട ചില ഇടതു സംഘടനകള്‍ മുസ്ലിം സംഘടനകളെ പൊതുവായും മുസ്ലിം വിദ്യാര്‍ത്ഥി സംഘടനകളെ സവിശേഷമായും പങ്കെടുപ്പിക്കരുതെന്ന് ആവശ്യമുന്നയിച്ചിരുന്നുവത്രേ. എതിര്‍പ്പുകള്‍ മറികടന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ ജെ. എന്‍.യുവില്‍ സംസാരിച്ചുവെങ്കിലും, അദ്ദേഹം കേരളത്തിലെ ഏറ്റവും വലിയ വര്‍ഗ്ഗീയ പ്രസ്ഥാനത്തിന്റെ നേതാവാണ് എന്നു പറയുന്ന, വംശീയ വിദ്വേഷം പുലര്‍ത്തുന്ന എസ്. എം. എസ് സന്ദേശങ്ങള്‍ കാമ്പസില്‍ പ്രചരിപ്പിച്ചിരുന്നു. അതൊക്കെ ചെയ്ത മതേതരത്വം പറയുന്ന പലരുമായിരുന്നു എന്നതാണ് വസ്തുത.
ഇവിടെ എന്താണ് സംഭവിക്കുന്നത്? ഇരയാവുന്ന മുസ്ലിമിന്റെ ജീവിതം നിങ്ങളുടെ രാഷ്ട്രീയത്തിന് വേണം. അങ്ങനെ ധാരാളം സാമൂഹിക പിന്തുണ നിങ്ങള്‍ക്ക് മുസ്ലിമിന്റെ വിക്ടിം സ്റ്റാറ്റസ്‌കൊണ്ട്
കുറെക്കൂടി വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ കാമ്പസുകളില്‍ മുസ്ലിം അനുഭവം ഒരു വ്യക്തി അനുഭവം മാത്രമല്ല. അതൊരു സാമൂഹിക അനുഭവം കൂടിയാണ്. അതുകൊണ്ടാണ് മുസ്ലിം വിദ്യാര്‍ത്ഥികള്‍ സ്വയം സംഘടിപ്പിക്കുന്നതും സമാനമായ സംഘടനകളോട് ഐക്യനിര കെട്ടിപ്പടുക്കുന്നതും.
ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ രോഹിത് വേമുല നയിച്ച ‘അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍’ അതിന്റെ ഉജ്ജ്വലമായ മാതൃകയാണ്. അവര്‍ മുസ്ലീങ്ങളെ ഇരകളായി മാത്രമല്ല, സ്വയം സംഘടിക്കുന്ന സാമൂഹിക ശക്തിയായി പരിഗണിച്ചു. ഇന്ന് കാമ്പസില്‍ ആ മാതൃക പിന്തുടരുന്ന ധാരാളം വിദ്യാര്‍ത്ഥി സംഘടനകള്‍ കീഴാള പക്ഷത്തു നിന്ന് ഉയര്‍ന്നുവരുന്നുണ്ട് എന്നത് സന്തോഷമുള്ള കാര്യമാണ്. മുസ്ലിം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ഫാഷിസ്റ്റ്
കാമ്പസില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ ധാരാളമായി പ്രവര്‍ത്തിക്കുന്ന വൈ. എഫ്. ഡി. എ, എസ്. ഐ. ഒ, കാമ്പസ് ഫ്രണ്ട് തുടങ്ങിയ സംഘടനകളെ എ.ബി.വി.പിയുടെ മുസ്ലിം പതിപ്പ് എന്നും വിശേഷിപ്പിക്കുന്ന ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ മുസ്ലിങ്ങളുടെ രാഷ്ട്രീയതിരഞ്ഞെടുപ്പുകളെതന്നെയാണ് ചോദ്യം ചെയ്യുന്നത്. അതിലൂടെ
അതുകൊണ്ടു തന്നെ മുസ്ലിം അനുഭവത്തെ അതിന്റെ സങ്കീര്‍ണ്ണതകളില്‍ മനസ്സിലാക്കാന്‍ ജെ. എന്‍.യു കാമ്പസ് പല പരിമിതികളും അനുഭവിക്കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് ഈ പരിമിതിയെ മറികടിക്കാന്‍ കഴിയേണ്ടതുണ്ട്. അങ്ങനെയുള്ള മാറ്റങ്ങള്‍ക്ക് ഇന്നത്തെ മോഡി ഭരണകാലത്തെ ധാരാളം അര്‍ത്ഥങ്ങളുണ്ട്. ഒരിക്കല്‍ നാസി ജര്‍മ്മനിയുടെ കാലത്ത് വിഖ്യാത രാഷ്ട്രീയ ചിന്തകയായ ഹന്നാ ആരന്റെ പറഞ്ഞ കാര്യം ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ : ‘”If I am atatcked as a jew, I must defend myself as a jew. Not as a German, not as a world- citizen, not as an upholder of the Rights osf Man.” ”
- ജെ.എന്‍.യു.വിന്റെ കീഴാളവിരുദ്ധത എന്നു പറയാമോ?
വ്യക്തിപരമായ അനുഭവം നോക്കിയാല്‍ കേരളത്തില്‍ പലരും പ്രചരിപ്പിക്കുന്നതുപോലെ സമത്വ പൂര്‍ണ്ണമായ ഒരു വിപ്ലവരാഷ്ട്രീയമൊന്നും ജെ. എന്‍. യുവിലില്ല. ഒരുപക്ഷേ, ഇന്ത്യയിലെ മറ്റു കാമ്പസുകളെക്കാളും യാഥാസ്ഥിതികമായ ജാതിബോധം പുലര്‍ത്തുന്നതാണിവിടം. ദലിത്/മതന്യൂനപക്ഷ/ബഹുജനപിന്നോക്ക ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അനീതിയുടെ കഥകള്‍ ഒരുപാട് പറയാനുള്ള കാമ്പസാണിത്. ചില ഉദാഹരണങ്ങള്‍ നോക്കാം. സംവരണ അട്ടിമറിയെപ്പറ്റി സുഹൃത്തുക്കളായ ചില വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച കണക്കാണിത്.
കഴിഞ്ഞ ഡിസംബറില്‍ നടന്ന പി. എച്ച്. ഡി അഡ്മിഷനില്‍ എഴുപത്തഞ്ച് സീറ്റില്‍ ഒരു സീറ്റില്‍പോലും എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിട്ടില്ല. എഴുപത്തഞ്ചില്‍ ആകെ ആറുപേരാണ് ഒ.ബി.സി വിഭാഗത്തില്‍ നിന്നുള്ളത്. അതുകൊണ്ട് ജെ. എന്‍.യു പുരോഗമന കാമ്പസ് ആണെന്ന് ഞാന്‍ പറയണോ?
രണ്ടു മാസം മുമ്പാണ്, അന്താരാഷ്ട്ര പഠന വിഭാഗത്തിലെ ഒരു ദലിത് ഗവേഷക വിദ്യാര്‍ത്ഥി വൈസ് ചാന്‍സിലര്‍ക്ക് തുറന്ന ആത്മഹത്യക്കുറുപ്പ് എഴുതിയത്. അവനു കൊടുത്ത വിവരാവകാശ നിയമപ്രകാരം അറിഞ്ഞത് പ്രസ്തുത പഠനവിഭാഗത്തില്‍ ഇന്നേവരെ എസ്. സി വിഭാഗത്തില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിക്കുപോലും പി. എച്ച്.ഡി. നല്‍കിയിട്ടില്ലെന്നാണ്. ദലിത് രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ഞാന്‍ ജെ. എന്‍.യുഒരു വിമോചിത ഇടമാണെന്ന് പറയണോ?
മുസ്ലിം വിദ്യാര്‍ത്ഥികളാവട്ടെ വളരെ ചുരുക്കം മാത്രമാണ്, ഈ കാമ്പസില്‍. ഉര്‍ദു- അറബി ഡിപ്പാര്‍ട്ടുമെന്റുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഏഴു ശതമാനം പോലുമില്ല മുസ്ലിം വിദ്യാര്‍ത്ഥി പ്രാതിനിധ്യം. ജെ. എന്‍.യു പ്രവേശന പരീക്ഷയില്‍ അഞ്ച് മാര്‍ക്ക് മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ഡിപ്രിവിയേഷന്‍ പോയിന്റ് നല്‍കണം എന്ന ആവശ്യം കാലങ്ങളായി നിലവിലുള്ളതാണ് (പ്രവേശന
അതിനാല്‍ തന്നെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ എത്തിപ്പെടുന്ന ഒരു ആദ്യതലമുറ മുസ്ലിം വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്റെ കാഴ്ചകള്‍ വ്യത്യസ്തമായി പോകുന്നത് എന്റെ തെറ്റാണോ? ഏറെ സാമൂഹിക ആനുകൂല്യം ഉള്ളവര്‍ക്ക് ജെ. എന്‍.യു തറവാട്ടു സ്വത്തുപോലെ തോന്നുന്നുണ്ടെങ്കില്‍ അതവരുടെ പ്രശ്‌നമാണെന്നാണ് എന്നെനിക്ക് തോന്നുന്നത്. ഈ വ്യത്യാസങ്ങള്‍ മാറ്റിയെടുക്കാന്‍ ജെ. എന്‍.യു തയ്യാറാവുമോ എന്നുമാത്രമാണ് എനിക്ക് ചോദിക്കാനുള്ളത്.
- എ.ബി.വി.പിയും മണ്ഡല്‍ അനന്തര രാഷ്ട്രീയവും
എ.ബി.വി.പിയുടെ പുതിയ രാഷ്ട്രീയ അജണ്ടകളെ നാം മനസ്സിലാക്കേണ്ടത് എങ്ങിനെ എന്നതിനെപ്പറ്റി വ്യത്യസ്തമായി തന്നെ ആലോചിക്കേണ്ടതുണ്ട്. സാമൂഹിക വിപ്ലവവും രാഷ്ട്രീയ വിപ്ലവവും ഒന്നായിക്കാണുന്ന ഒരാളെന്ന നിലയില്‍ ഈ വ്യത്യസ്തമായ ധാരണ എനിക്കു പ്രധാനമാണ്. അങ്ങനെ അല്ലാത്ത കാഴ്ചകളെ ബഹുമാനിച്ചുകൊണ്ട് ഞാന്‍ തിരസ്‌കരിക്കട്ടെ.
രണ്ടായിരത്തി ആറിലെ രണ്ടാം മണ്ഡലിനുശേഷമാണ് ഇത്രയേറെ കീഴാള വിദ്യാര്‍ത്ഥികള്‍ നമ്മുടെ കാമ്പസുകളില്‍ വന്നുനിറയുന്നത്. ഒരു ക്ലാസ്മുറിയില്‍ ആദ്യമായി നാം ധാരാളം കീഴാളരെ ഒന്നിച്ചു
എ.ബി.വി.പി.യുടെ ജാതി അജണ്ടകളെ തുറന്നു കാട്ടി കാമ്പസില്‍ ഉയര്‍ന്നുവരുന്ന കീഴാള സംഘടനകളെ വളരാന്‍ അനുവദിക്കാതിരിക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ബിര്‍സ ഫുലെ അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ (ബാപ്‌സ്) പോലുള്ള സംഘടനകള്‍ കാസ്റ്റ് ഓണ്‍മെനു കാര്‍ഡ് എന്ന ഡോക്യുമെന്ററി കാമ്പസില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും ആള്‍ ഇന്ത്യാ ബാക്‌വേര്‍ഡ് സ്റ്റുഡന്‍സ് ഫെഡറേഷന്‍ (എ.ഐ.ബി. എസ്.എഫ്) ‘മഹിഷാസുര രക്തസാക്ഷിദിനം’ നടത്തിയപ്പോഴും അക്രമമഴിച്ചു വിട്ടത് എ.ബി.വി.പിയായിരുന്നു.
തീര്‍ച്ചയായും മോഡിയുടെ ഭരണകൂടരാഷ്ട്രീയം നാം കാണണം. എന്നാല്‍ സംഘപരിവാരത്തിന്റെ ശരിക്കുമുള്ള അജണ്ട എന്നത് ജാതി വിമര്‍ശനത്തെ മുസ്ലീമിനെ മറയാക്കിയുള്ള രാഷ്ട്രീയ സമരങ്ങളിലൂടെ ഹൈജാക്ക് ചെയ്യുക എന്നതാണ്. ആര്‍.എസ്. എസ്. അംബേദ്കര്‍ രാഷ്ട്രീയത്തിന്റെ
- ഉമര്‍ ഖാലിദ് അഥവാ മുസ്ലിം പേരുള്ള തീവ്രവാദി
എന്റെ പേര് ഉമര്‍ ഖാലിദ്, ഞാന്‍ തീവ്രവാദിയല്ല. പക്ഷേ, കഴിഞ്ഞ ഒരു പാട് ദിവസങ്ങള്‍ എനിക്ക്
ജെ.എന്‍.യു വിഷയത്തില്‍ ഭരണകൂടത്തിന്റെ പ്രാധാന്യം യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറായിരുന്നില്ല. അത് ഉമര്‍ ഖാലിദെന്ന മുന്‍ ഡി. എസ്. യു (ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് യൂണിയന്‍) പ്രവര്‍ത്തകനാണ്. എന്തുകൊണ്ട് ഉമര്‍ ഖാലിദ് ഇന്ന് ഇന്ത്യ മുഴുന്‍ തീവ്രവാദിയായി അവതരിപ്പിക്കപ്പെടുന്നുവെന്ന ചോദ്യം ഇവിടെ പ്രധാനമാണ്. ഇത് സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ മുസ്ലീ വിരുദ്ധതയെക്കൂടി തുറന്ന് കാട്ടുന്നുണ്ട്.
____________________________________
ഇവിടെ എന്താണ് സംഭവിക്കുന്നത്? ഇരയാവുന്ന മുസ്ലിമിന്റെ ജീവിതം നിങ്ങളുടെ രാഷ്ട്രീയത്തിന് വേണം. അങ്ങനെ ധാരാളം സാമൂഹിക പിന്തുണ നിങ്ങള്‍ക്ക് മുസ്ലിമിന്റെ വിക്ടിം സ്റ്റാറ്റസ്‌കൊണ്ട്നേടിയെടുക്കാം. പക്ഷേ, സ്വയം സംസാരിക്കുന്ന മുസ്ലിമിന്റെ ശബ്ദം നിങ്ങള്‍ക്ക് കേള്‍ക്കേണ്ട. ഇതൊരു ജനാധിപത്യ രാഷ്ട്രീയത്തിന് ചേര്‍ന്നതാണോ? മുസ്ലിമിന് സ്വയം സംസാരിക്കാന്‍ കഴിയുമോ എന്ന ചോദ്യം ഇപ്പോഴത്തെ കാമ്പസ് പശ്ചാത്തലത്തില്‍ വളരെ പ്രധാനമാണ്. ആ ചോദ്യം നാം അവഗണിച്ചാല്‍ നമ്മുടെ കാമ്പസ് പഴയ പോലെ തന്നെ ജനാധിപത്യവിരുദ്ധമായി തുടരും.കുറെക്കൂടി വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ കാമ്പസുകളില്‍ മുസ്ലിം അനുഭവം ഒരു വ്യക്തി അനുഭവം മാത്രമല്ല. അതൊരു സാമൂഹിക അനുഭവം കൂടിയാണ്. അതുകൊണ്ടാണ് മുസ്ലിം വിദ്യാര്‍ത്ഥികള്‍ സ്വയം സംഘടിപ്പിക്കുന്നതും സമാനമായ സംഘടനകളോട് ഐക്യനിര കെട്ടിപ്പടുക്കുന്നതും. ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ രോഹിത് വേമുല നയിച്ച ‘അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍’ അതിന്റെ ഉജ്ജ്വലമായ മാതൃകയാണ്. അവര്‍ മുസ്ലീങ്ങളെ ഇരകളായി മാത്രമല്ല, സ്വയം സംഘടിക്കുന്ന സാമൂഹിക ശക്തിയായി പരിഗണിച്ചു.
____________________________________
ഇന്ത്യയിലെ ആദിവാസികളുടെ സാമൂഹിക അവസ്ഥയെക്കുറിച്ച് പഠനം നടത്തുന്ന ചരിത്ര വിദ്യാര്‍ത്ഥിയാണ് ഉമര്‍ ഖാലിദ്. അവനെയാണ് ഇപ്പോള്‍ ചിലര്‍ ഇന്ത്യാവിരുദ്ധനെന്ന് മുദ്രകുത്തുന്നത്. ദലിതരും ആദിവാസികളും സ്ത്രീകളും മറ്റു പിന്നോക്ക ജനവിഭാഗങ്ങളുമടക്കം അവഗണനയനുഭവിക്കുന്ന സമൂഹത്തിന് ഐക്യദാര്‍ഢ്യമായാണ് ഉമര്‍ ഖാലിദെന്ന വിദ്യാര്‍ത്ഥി സംസാരിച്ചതെന്നതിന് കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ സാക്ഷിയാണ്. തീര്‍ച്ചയായും അങ്ങനെ തന്നെയാണോ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് വിയോജിക്കാം.
എന്നാല്‍ അവനെ കൊല്ലാനായി കാത്തുനില്‍ക്കുന്ന ജനത്തെയാണ് വലതു പക്ഷമാധ്യമങ്ങളും സംഘപരിവാറും ഉണ്ടാക്കിയെടുത്തത്. പൊതുസമൂഹവും മാധ്യമങ്ങളും ‘ഉമര്‍ കബ്’ (ഉമറിനെ
ഉമര്‍ എന്റെ കൂട്ടുകാരനാണ്. ഞാന്‍ അവനോട് പലപ്പോഴും സംസാരിക്കുന്നയാളാണ്. ജെ. എന്‍.യുവില്‍ ഉമറിന്റെ വഴിയല്ല എന്റെ വഴിയെങ്കിലും മുസ്ലിം തീവ്രവാദം എന്ന ഭൂതം മതരഹിത ജീവിതമുള്ള ഉമറിന്റെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് ഒട്ടൊരത്ഭുത്തോടെയാണ് ഞാന്‍ നോക്കിക്കണ്ടത്. അങ്ങനെയെങ്കില്‍ മുസ്ലിം ജീവിതമുള്ള എന്നെപ്പോലെയുള്ളവരുടെ ഗതിയെന്താകും?
- ഗീലാനി എന്ന കാശ്മീരി മുസ്ലിം
‘ഞാന്‍ ജെ. എന്‍.യുവിനൊപ്പമുണ്ട്. പക്ഷേ, ജെ. എന്‍.യു എന്റെ പിതാവിനൊ പ്പമെന്തേ ഇല്ലാത്തത്? എന്റെ പിതാവിനുവേണ്ടി ആരും സംസാരിക്കാത്തത് അദ്ദേഹമൊരു കാശ്മീരി മുസ്ലിമായതുകൊണ്ടാണ്. ഭരണകൂടത്തിന്റെ അനീതിക്കെതിരെ സംസാരിക്കുന്ന ഒരു കാശ്മീരി മുസ്ലിം എന്നും ഇന്ത്യന്‍ ഭരണകൂടത്തിന്റെ ‘തീവ്രവാദിയുടെ’ സങ്കല്പത്തിന് ഒത്തുചേരുന്നു. ഞാന്‍,
ഡല്‍ഹിയില്‍ നിയമത്തിനു പഠിക്കുന്ന, ഗിലാനിയുടെ ഇരുപതുകാരിയായ മകള്‍ നുസ്രത്തിന്റെ വാക്കുകളാണിത്. ജെ. എന്‍.യു സമരാവേശങ്ങളില്‍ മറ്റാരേക്കാളും മറക്കപ്പെടുന്നത് എസ്. എ. ആര്‍ ഗീലാനി എന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസറാണ്. പ്രൊഫസര്‍ നിവേദിത മേനോന് കിട്ടിയ പിന്തുണയുടെ ഒരംശം പോലും ജെ. എന്‍.യു. ഗീലാനിക്ക് നല്കിയോ?
ഡല്‍ഹി പ്രസ് ക്ലബില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചു എന്നതിന്റെ പേരിലാണ് ‘രാജ്യദ്രോഹ’ വകുപ്പ് ചുമത്തി ജെ. എന്‍.യു വിദ്യാര്‍ത്ഥികളെപ്പോലെ ഗീലാനിയും അറസ്റ്റു ചെയ്യപ്പെടുന്നത്. പാര്‍ലമെന്റ് സ്‌ഫോടനക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഗീലാനി
ജെ. എന്‍.യു. വില്‍ നടക്കുന്ന സമരം ഹിന്ദുത്വ ഫാഷിസത്തിനെതിരായി വിശാലസമരത്തിന്റെ ഭാഗമാണ് എന്ന് പറയുമ്പോള്‍ പോലും ഗീലാനി ജെ. എന്‍.യുവിന്റെ ഓര്‍മ്മകളില്‍ നിന്നും മറക്കപ്പെടുന്ന സാഹചര്യം നാം കാണണം. ഗീലാനിയുടെ വിഷയത്തില്‍ ഇടതുസംഘടനകള്‍ പുലര്‍ത്തുന്ന മൗനം ‘കാശ്മീരികള്‍ സമം തീവ്രവാദികള്‍’ എന്ന ദേശീയ പൊതുബോധത്തെ ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്. കാശ്മീരിയെ പിടിച്ചു, കാശ്മീരില്‍ നിന്ന് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ജെ. എന്‍.യുവും, എച്ച്. സി.യുവും നല്കുന്ന രാഷ്ട്രീയ പാഠം എന്നത് ഇന്ത്യയിലെ ഫാഷിസത്തിന്റെ വളര്‍ച്ചയെപ്പറ്റി മാത്രമല്ല, നാസി/ഫാഷിസ്റ്റ് പഠനങ്ങള്‍ പരിശോധിച്ചാല്‍ തന്നെ അതിന്റെ നിര്‍വ്വചനത്തെക്കുറിച്ച് നിയതമായ ഒരു അഭിപ്രായ ഐക്യമില്ല എന്ന് കാണാം. ഇന്ത്യയിലും എന്താണ് ഫാഷിസം എന്നതിനെക്കുറിച്ച് കൃത്യമായ ഒരു അഭിപ്രായം ഒന്നുമില്ലല്ലോ. എന്നാല്‍ നമുക്ക് ഇപ്പോള്‍ ചെയ്യാവുന്ന കാര്യം നമ്മുടെ ജനാധിപത്യ അനുഭവത്തെ വിശാലമാക്കാന്‍ ഈ രാഷ്ട്രീയ സംഭവങ്ങള്‍ക്ക് സാധിക്കുമോ എന്ന ചോദ്യം ഉന്നയിക്കുകയാണ്. അങ്ങനെയുള്ള വിശാല ജനാധിപത്യ അനുഭവങ്ങളെ വികസിപ്പിക്കാന്‍ ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ക്ക് കഴിയുമെന്ന് ഞാന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കട്ടെ.
______________________
(കടപ്പാട്- പച്ചക്കുതിര മാസിക)