ജെ.എന്‍.യു. : ബഹുജന്‍ രാഷ്ട്രീയത്തിന്റെ പുതുവഴി
ജെ.എന്‍.യു അംബേദ്കറിലേക്ക് ശ്രദ്ധകോന്ദ്രീകരിച്ച വിദ്യാര്‍ത്ഥി തെരഞ്ഞെടുപ്പായിരുന്നു ഈ വര്‍ഷത്തേത്. ജനാധിപത്യത്തെയും സാമൂഹിക നീതിയെയും കുറിച്ച അംബേദ്കറുടെ രാഷ്ട്രീയ അധ്യാപനങ്ങളെ തെരഞ്ഞെടുപ്പ് കാലത്തേക്കെങ്കിലും ഏറ്റെടുക്കാതെ മുന്നോട്ട് പോകാന്‍ കഴിയുകയില്ല എന്നത് ഇടത്- വലത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ലിംഗ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് എ.ബി.വി.പി യുടെ നിലപാടെന്ത് എന്ന ചോദ്യത്തിന്, എ.ബി.വി.പി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നല്‍കിയ ഉത്തരം ഞങ്ങള്‍ക്ക് അംബേദ്കറിന്റെ അതേ നിലപാടാണ് എന്നായിരുന്നു. പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ അംബേദികറുടെ പേര് പരാമര്‍ശിക്കാതെ ഒരൊറ്റ സംഘടന പ്രതിനിധിയും സംസാരിച്ചില്ല എന്നതും അംബേദ്കറൈറ്റ് രാഷ്ട്രീയം എത്രത്തോളം ജെ.എന്‍.യു വിനെ സ്വാധീനിച്ചു എന്നതിന്റെ ഉദാഹരണങ്ങളാണ്.
ജെ.എന്‍.യുവില്‍ വീണ്ടും ഒരു തെരെഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുന്നു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനു ശേഷം നടന്ന ജെ.എന്‍.യു തിരഞ്ഞെടുപ്പ് വ്യത്യസ്തമാവാന്‍ നിരവധി കാരണങ്ങളുണ്ട്. ഇതിനെ ഒരേ സമയം, മണ്ഡലാന്തര രാഷ്ട്രീയത്തിന്റെ ഭാഗമായും ഇന്ത്യന്‍ കാമ്പസിലെ ബഹുജന്‍ രാഷ്ട്രീയത്തിന്റെ വികാസമായും കാണേണ്ടതുണ്ട്.
വ്യക്തമായും ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ഒരു ഫാഷിസ്റ്റ് ഭരണകൂടം, മുസ്ലീംകളെയും മതന്യൂനപക്ഷങ്ങളെയും പുറം അപരരായും ദലിത് ബഹുജനങ്ങളെ അകം അപരരായും നിര്‍മിച്ചു നടത്തുന്ന ഫാഷിസ്റ്റ്‌രാഷ്ട്രീയ നിര്‍മ്മാണത്തിന്റെ സാഹചര്യത്തില്‍, രാജ്യത്തെ പുതിയ ജനാധിപത്യ പ്രതിരോധപ്രസ്ഥാനത്തിന്റെ ഭാവി കൂടി ജെ.എന്‍.യു തെരഞ്ഞെടുപ്പ് സജീവമായി ചര്‍ച്ചചെയ്തിരുന്നു.
- മണ്ഡലാനാന്തര രാഷ്ട്രീയം
രണ്ടാം മണ്ഡലിനു പത്തു വര്‍ഷം തികയുമ്പോള്‍ രാജ്യത്തെ പരമ്പരാഗത ഇടതുകോട്ടയില്‍ ബഹുജന്‍രാഷ്ട്രീയത്തിന്റെ അതിശക്തമായ ഒരു ബ്ലോക്ക് ഉയര്‍ന്നു വരുന്നതാണ് അവസാന കാഴ്ച. മണ്ഡല്‍ അനന്തരരാഷ്ട്രീയം എന്താണ് നമ്മുടെ കാമ്പസുകളില്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്നതിന്റെ ഏറ്റവും
ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഇളക്കം തട്ടാത്ത കോട്ടയായ ജെ.എന്‍.യു അങ്ങനെ ബഹുജന്‍ രാഷ്ട്രീയത്തിന്റെ വ്യാകരണമുള്ള ഹൈദരാബാദ്, പോണ്ടിച്ചേരി, ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാഗ്വേജസ് സര്‍വകലാശാലകളുടെ വഴി തിരഞ്ഞെടുത്തിരിക്കുന്നു. പുതിയൊരു റാഡിക്കല്‍ ജനാധിപത്യ രാഷ്ട്രീയം ബഹുജന്‍ രാഷ്ട്രീയത്തിന്റെ നീലവര്‍ണമേറി ജെ.എന്‍.യുവില്‍ ചുവടുറപ്പിച്ചിരിക്കുന്നു. ഇന്ത്യന്‍ കാമ്പസ്സുകളില്‍ വിശിഷ്യ ഹൈദരാബാദ് സര്‍വകലാശാലയില്‍ വളരെ നേരത്തെ ആരംഭിച്ച ഈ മുന്നേറ്റം
തെരെഞ്ഞെടുപ്പില്‍ ഇടതു സംഖ്യത്തോട് നേരിയ വോട്ടിന് പരാജയപ്പെട്ടെങ്കിലും കാമ്പസിന്റെ രാഷ്ട്രീയ വ്യാകരണം ബഹുജന്‍ രാഷ്ട്രീയം കൈക്കലാക്കി കഴിഞ്ഞിരിക്കുന്നു. രാജ്യത്തെ അധസ്ഥിതര്‍ സ്വന്തം സാമൂഹിക സ്ഥാനത്തു നിന്ന് സംസാരിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയം ജെ.എന്‍.യുവില്‍ ഇനിയുള്ള കാലം സാധ്യമാകുമെന്ന പ്രതീക്ഷയുണ്ട്. മണ്ഡല്‍ ഉണ്ടാക്കിയ ഈ വലിയ മാറ്റത്തെ ഈ അര്‍ത്ഥത്തില്‍ കാണേണ്ടതുണ്ട്. മണ്ഡല്‍ രാഷ്ട്രീയത്തിന്റെ അന്ത:സത്ത ഒരിക്കലും ഉള്‍കൊള്ളാന്‍ കഴിയാതെ പോയവരായിരുന്നു പാര്‍ലമെന്ററി ഇടതുപാര്‍ട്ടികള്‍. ഈ സാഹചര്യത്തിലാണ് ജെ.എന്‍.യു ഇലക്ഷനില്‍ വിജയം നേടിയ ഇടതു ഐക്യത്തിന്റെ അവകാശങ്ങള്‍ ചര്‍ച്ചചെയ്യേണ്ടത്.
- ഇടതുഐക്യത്തിന്റെ കാരണങ്ങള്‍
ഇന്നലെവരെ പരസ്പരം വിയോജിച്ചിരുന്ന, ഒരിക്കലും ഒപ്പം മത്സരിക്കാത്ത, ഇടതു പക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ എല്ലാ വ്യത്യാ സങ്ങളും മറന്ന് ഒരുമിച്ചു എന്നതാണ് പ്രധാന കൗതുകം. എസ്.എഫ്.ഐയുടെ ഒരിക്കലും യഥാര്‍ത്ഥ ഇടതുപക്ഷ ഇടപെടലുകളല്ല എന്നും സി .പി.എമ്മിന്റെ നയവൈകല്യങ്ങള്‍ സിംഗൂരും നന്ദിഗ്രാമും ടി.പി.ചന്ദ്രശേഖരന്‍ വധം വരെ ഉയര്‍ത്തികാട്ടിയും സംസാരിച്ചിരുന്ന ഐസ (ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) പക്ഷെ, ചരിത്രത്തിലാദ്യമായി എസ്.എഫ്.ഐ എന്ന സ്വന്തം രാഷ്ട്രീയ എതിരാളിയോട് സഖ്യം സ്ഥാപിച്ചു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്ത ബാസോ (ഭഗത് സിങ് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍) എന്ന സംഘടന ഇപ്രാവശ്യം എസ്.എഫ്.ഐ- ഐസ സഖ്യത്തിന് വോട്ട് ചെയ്തു. ഐസയും എസ്.എഫ്.ഐയും ഒന്നിച്ചപ്പോള്‍ ഇടതു സഖ്യത്തില്‍ നിന്ന് പുറത്തായ കനയ്യകുമാറിന്റെ എ.ഐ.എസ്.എഫും ഒടുവില്‍ ഇടതു സഖ്യത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. 2012 ല്‍ എസ്.എഫ്.ഐ വിട്ട വിമതരുടെ സംഘടന ഡി.എസ്.എഫ് (ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍) സെന്‍ട്രല്‍ പാനലില്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മറ്റു സീറ്റുകളില്‍ ഇടതു സഖ്യത്തിന് വോട്ടു ചെയ്തു. ഇതായിരുന്നു ഇടതു സഖ്യത്തിന്റെ ആകെത്തുക.
എന്നാല്‍, ഇടത് പ്രചാരണം യാഥാര്‍ത്ഥത്തില്‍ ബഹുജന്‍ വിദ്യാര്‍ത്ഥി
- ഇടതു പക്ഷമില്ലാത്ത മുദ്രാവാക്യങ്ങള്‍
ജെ.എന്‍.യുവില്‍ ഈ തിരഞ്ഞെടുപ്പ് കാലത്ത് കേട്ട മുദ്രാവാക്യങ്ങള്‍ പഴയതായിരുന്നില്ല. ജെ.എന്‍.യുവില്‍ കാലങ്ങളായി കേട്ടുവരാറുള്ള ഇടത് കാല്‍പനിക മുദ്രാവാക്യങ്ങള്‍ ഇടത് സംഘടകള്‍തന്നെ കൈയൊഴിഞ്ഞു എന്നതാണ് ഈ പ്രാവശ്യത്തെ തെരഞ്ഞെടുപ്പിന്റെ മറ്റൊരു സവിശേഷത. ”ഹോ ഹോ ഹോചിമിന്‍, മാവോ ലെനിന്‍ ഭഗത് സിംങ്….വി ഷാല്‍ ഫൈറ്റ്,വി ഷാല്‍ വിന്‍” എന്നിത്യാദി സ്ഥിരം മുദ്രാവാക്യങ്ങള്‍ ഈ പ്രാവശ്യം മുഴങ്ങിക്കേട്ടില്ല.പഴകിത്തേഞ്ഞ വിപ്ലവഭാഷയ്ക്ക് പ്രാധാന്യം നഷട്ടപ്പെട്ടെന്ന
ബാപ്‌സ കൂടുതലായും പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശപ്പോരാ ട്ടങ്ങള്‍ക്ക് നേത്യത്വം കൊടുത്ത ചരിത്രവ്യക്തികളെ മുദ്രാവാക്യങ്ങളില്‍ സാമാന്യമായി ഉപയോഗിച്ചു.കാന്‍ഷിറാം, സാവിത്രി ഫൂലെ ,ശൈഖ് ഫാത്തിമ,ജോതി റാ ഫൂലെ,ബിര്‍സ മുണ്ടെ,പെരിയോര്‍ ,അംബേകദ്കര്‍ തുടങ്ങിയ നോതാക്കള്‍, രോഹിത് വെമുല, മുദസിര്‍ കമ്രാന്‍, (ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാഗ്വേജ്
- അംബേദ്കറും ജെ.എന്‍.യുവും
ജെ.എന്‍.യു അംബേദ്കറിലേക്ക് ശ്രദ്ധകോന്ദ്രീകരിച്ച വിദ്യാര്‍ത്ഥി തെരഞ്ഞെടുപ്പായിരുന്നു ഈ വര്‍ഷത്തേത്. ജനാധിപത്യത്തെയും സാമൂഹിക നീതിയെയും കുറിച്ച അംബേദ്കറുടെ രാഷ്ട്രീയ അധ്യാപനങ്ങളെ തെരഞ്ഞെടുപ്പ് കാലത്തേക്കെങ്കിലും ഏറ്റെടുക്കാതെ മുന്നോട്ട് പോകാന്‍ കഴിയുകയില്ല എന്നത് ഇടത്- വലത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ലിംഗ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് എ.ബി.വി.പി യുടെ നിലപാടെന്ത് എന്ന ചോദ്യത്തിന്, എ.ബി.വി.പി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നല്‍കിയ ഉത്തരം ഞങ്ങള്‍ക്ക്
ഡി.എസ്.യു (ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് .യൂണിയന്‍) എന്ന മാവോവാദി പ്രത്യയശാസ്ത്രമുള്ള വിദ്യാര്‍ത്ഥി സംഘടനയുടെ ഭാഗമായിരുന്ന ഉമര്‍ ഖാലിദ്, അനിര്‍ഭാന്‍ ഭട്ടാചാര്യ തുടങ്ങിയവര്‍ സംഘടന പിളര്‍പ്പിനുശേഷം രൂപവത്കരിച്ച
- ബാപ്‌സയുടെ പിറവി
ജെ.എന്‍.യു വില്‍ ദലിത് ബഹുജന്‍ വിദ്യാര്‍ത്ഥികള്‍ പൂര്‍ണമായും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് ബാപ്‌സയുടെ വരവോടെയായിരുന്നു. അതിനുമുമ്പ് യു.ഡി.എഫ് (യുനൈറ്റഡ് ദലിത് സ്റ്റുഡന്റ്‌സ് ഫോറം) എന്ന പേരില്‍ ദലിത് വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക സംഘടന നിലവിലുണ്ടായിരുന്നു. ബി.എസ്.എഫ് (ബഹുജന്‍ സ്റ്റുഡന്റ്‌സ് ഫ്രണ്ട്) എന്ന ബഹുജന്‍ വിദ്യാര്‍ത്ഥി സംഘടന മുമ്പൊരിക്കല്‍ മത്സരിച്ചിരുന്നു. അധികാരരാഷ്ട്രീയത്തില്‍ ദലിത്
ബാപ്‌സക്കെതിരെ അസത്യങ്ങള്‍ നിറഞ്ഞ അപവാദപ്രചരണങ്ങളായിരുന്നു വ്യത്യസ്ത ഇടത് സംഘടനകള്‍ നടത്തിയിരുന്നത്. അംബേദ്കറൈറ്റ് സംഘടനകള്‍ വര്‍ഗ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല എന്നായിരുന്നു അവരുടെ മുഖ്യാരോപണങ്ങളിലൊന്ന്. പിന്നാക്ക ജനവിഭാഗങ്ങളുടെ ഭൂമിക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ ബാപ്‌സ പരിഗണിക്കുന്നില്ല എന്നത് മറ്റൊരാരോപണമായിരുന്നു.
ദലിത് ബഹുജന്‍ മൂവ്‌മെന്റുകള്‍ എന്നും ഭൂമിയുടെ രാഷ്ട്രീയം ഉന്നയിച്ചിരുന്നു എന്ന് നമുക്ക് കാണാം. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുന്‍കൈയില്‍ രൂപപ്പെട്ട ഭൂപരിഷ്‌കരണം എങ്ങനെ ദലിതുകള്‍ക്ക് ഭൂമി നിഷേധിച്ചു എന്നതിന് കേരളത്തില്‍ അങ്ങോളമിങ്ങോളം നിരന്നുകിടക്കുന്ന കോളനികള്‍ മാത്രം സാക്ഷ്യംപറയും. ഭൂമിയുടെയും തൊഴിലിന്റെയും ജാതിയെക്കുറിച്ച് സംസാരിക്കാന്‍ ഇടതുപക്ഷം മടി കാണിച്ചപ്പോള്‍, ജാതീയത മുന്നോട്ട് വെച്ച ഭൂമിയുടെ നിര്‍ണയാധികാരങ്ങളെ എടുത്തുപറഞ്ഞുതന്നെയാണ് ദലിത് ബഹുജന്‍ പ്രസ്ഥാനങ്ങള്‍ മുന്നോട്ട് പോയത്. ”ജോസമീന്‍ സര്‍ക്കാരി ഹേ, വോ സമീന്‍ ഹമാരി ഹേ ”(ഏത് ഭൂമി സര്‍ക്കാറിന്റേതാണോ, ആ ഭൂമി ഞങ്ങളുടേതാണ്)” എന്ന പ്രശസ്ത മുദ്രാവാക്യം ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടേതായിരുന്നു.
ബാപ്‌സയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സോംപിംപ്ലെ രാഹുലിനെതിരെ ഉമര്‍ ഖാലിദിനെപ്പോലുള്ള റാഡിക്കല്‍ ഇടതുപക്ഷക്കാരും ബാസോ, ഐസ,
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ജാതീയത നിറഞ്ഞ സമീപനങ്ങള്‍ക്കെതിരെ ബാപ്‌സ ലാല്‍ ബഗവാ ഏക് ഹേ (ചുവപ്പും കാവിയും ഒന്നുതന്നെ) എന്ന മുദ്രാവാക്യമുയര്‍ത്തിയപ്പോള്‍, ആ മുദ്രാവാക്യം പിന്നാക്ക സമൂഹങ്ങളുടെ രാഷ്ട്രീയ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഇടതുരാഷ്ട്രീയത്തിന്റെ സമീപനങ്ങളോടുള്ള പ്രതികരണമായിരുന്നു. അതിനോട് രാഷ്ട്രീയമായി സംവദിക്കുന്നതിനു പകരം, എ.ബി.വി.പിക്കെതിരെയുള്ള രാഷ്ട്രീയ ശബ്ദങ്ങളെ ബാപ്‌സ ഇല്ലാതാക്കുന്നു എന്ന് മുറവിളി കൂട്ടുകയായിരുന്നു ഇടതുപക്ഷം ചെയ്തത്. എ.ബി.വി.പിയുടെ മുഖ്യ ലക്ഷ്യം ഇടതുപക്ഷത്തെ ഇല്ലാതാക്കുകയാണെന്നും അത് കഴിഞ്ഞാല്‍ ബാപ്‌സ പോലെയുള്ള ദലിത് സംഘടനകള്‍ എളുപ്പം ബി.ജെ.പിയിലേക്ക് കൂടിച്ചേരും തുടങ്ങിയ രസകരമായ ജാതിവാദങ്ങളും കാമ്പസിന്റെ ഭാഗമായി ഉണ്ടായിരുന്നു.
”പൂരാ ജെ.എന്‍.യു ലാല്‍ ഹെ, ലാല്‍ രഹേഗാ” (ജെ.എന്‍.യു മുഴുവന്‍ ചുവപ്പാണ്, ചുവപ്പ് തന്നെയായിരിക്കും) എന്ന സ്ഥിരം വാചാടോപങ്ങള്‍ തന്നെയായിരുന്നു
- ജെ.എന്‍.യു തെരഞ്ഞെടുപ്പ്
മുസ്ലിം വിദ്യാര്‍ത്ഥികള്‍ ബാപ്‌സയില്‍ ഇല്ലെന്നും ബാപ്‌സ ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെപ്പോലും മത്സരരംഗത്ത് നിര്‍ത്തിയില്ലെന്നുമുള്ള ആരോപണം ബാപ്‌സക്ക് മുസ്ലീം വോട്ടുകള്‍ വ്യാപകമായി ലഭിക്കും എന്ന ഇടതുപക്ഷ സംഘനടകളുടെ തിരിച്ചറിവില്‍ നിന്നായിരുന്നു. ജെ.എന്‍.യു വില്‍ മുസ്ലിം സംഘടനകളുടെ കര്‍തൃത്വത്തെ അംഗീകരിച്ച, അവരുമായി കൂടിച്ചേര്‍ന്ന്
- മുസ്ലീം വിദ്യാര്‍ത്ഥി പ്രതിനിധാനം
ഫാഷിസത്തിന്റെ പ്രത്യക്ഷ ഇരകളായ മുസ്ലിം വിദ്യാര്‍ത്ഥി സംഘടനകളും അവരുടെ നിലപാടും ഏറെ ചര്‍ച്ചാവിഷയമായ ഒരു തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഈ പ്രാവശ്യം ജെ.എന്‍.യു വിലേത്. നേരി#ട്ട് മത്സരിച്ചില്ലെങ്കിലും, ദലിത് ബഹുജന്‍ രാഷ്ട്രീയത്തെ പിന്തുണച്ച് പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹിക നീതിക്കായുള്ള ഒരുമിച്ചുചേരല്‍ അനിവാര്യമാണെന്ന നിലപാടായിരുന്നു മുസ്ലീം സംഘടനകളായ എസ്.ഐ.ഒ (സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍), വൈ.എഫ്.ഡി.എ (യൂത്ത് ഫോര്‍ ഡിസ്‌കഷന്‍സ് ആന്‍ഡ്
എല്ലാ വര്‍ഷവും ഒരു മുസ്ലീം വിദ്യാര്‍ത്ഥിക്ക് സെന്‍ട്രല്‍ പാനലില്‍ സീറ്റ് നല്‍കി മുസ്ലീം വിദ്യാര്‍ത്ഥികളോട് അതിന്റെ പേരില്‍ വോട്ടു ചോദിക്കാറാണ് ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍. ദുര്‍ബലനായ ഒരു സ്ഥാനാര്‍ത്ഥിയെ കേവല മുസ്ലിം പേരില്‍ മാത്രം ഐസ മത്സരിപ്പിച്ചതുകൊണ്ട് മാത്രമായിരുന്നു 2015 യൂണിയന്‍ ഇലക്ഷനില്‍ എ.ബി.വി.പി വിജയിച്ചത് എന്നത് കാമ്പസ് മുഴുവന്‍ അറിയുന്ന മറ്റൊരു സത്യം മാത്രം. മുസ്ലിം രാഷ്ട്രീയത്തെ ഒരു ജനാധിപത്യ രാഷ്ട്രീയപങ്കാളി എന്ന നിലയില്‍ കാണാതെ കേവലം ടോക്കണുകളാക്കി മാറ്റുന്ന പതിവു തന്ത്രത്തിനുള്ള തിരിച്ചടിയായിരുന്നു ഈ ഇലക്ഷന്‍ കാലം.
കാമ്പസിലെ മുസ്ലിം വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട സമരങ്ങളെ ഒരര്‍ത്ഥത്തിലും മുന്നോട്ട് കൊണ്ടുപോവാതെ, മുസ്ലീം പേരുപയോഗിച്ച് സാമൂഹികനീതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം ചോദ്യം ചെയ്തുകൊണ്ടായിരുന്നു മുസ്ലിം വിദ്യാര്‍ത്ഥി സംഘടനകള്‍ നിലപാടെടുത്തത്. അറബിക്, പേര്‍ഷ്യന്‍, ഉര്‍ദു സെന്ററുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വെറും ഏറു ശതമാനത്തോളം മാത്രമാണ് ജെ.എന്‍.യു വില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍. ഞെട്ടിപ്പിക്കുന്ന ഈ അവസ്ഥ പരിഹരിക്കാന്‍ പ്രവേശനപരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു പോയിന്റ് അധികം
- പുരോഗമന പൊതുഇടങ്ങളിലെ ബഹിഷ്‌കരണങ്ങള്‍
ജെ.എന്‍.യു എന്ന പുരോഗമന ഇടത്തെപ്പറ്റിയുള്ള ഇടത് അവകാശ വാദങ്ങള്‍, ജെ.എന്‍.യു എന്ന ഒരു സവിശേഷ ഉന്മാദ ദേശീയതയെ മാത്രമേ പുനരുല്‍പാദിപ്പിക്കുന്നുള്ളു. ഇന്ത്യന്‍ ദേശീയതയെപ്പറ്റിയുള്ള ആര്‍.എസ്.എസ് അവകാശ വാദങ്ങള്‍ക്ക് ജെ.എന്‍.യു വിലെ ഇടതുപക്ഷത്തിന്റെ “What JNU think today, India thinks tomorrow” തുടങ്ങിയ അവകാശവാദങ്ങളോട് സാമ്യത തോന്നിയാല്‍ കുറ്റംപറയാന്‍ കഴിയില്ല. ഒരു ചെറിയ വ്യക്തിയനുഭവത്തിലൂടെ മാത്രം ഈ വിഷത്തെ സമീപിക്കാം എന്ന് കരുതുന്നു. ആര്‍.എസ്.എസും അതിന്റെ മാധ്യമങ്ങളും ജെ.എന്‍.യു ദേശവിരുദ്ധമായ കാമ്പസാണ് എന്ന പ്രചാരണം നടത്തിയപ്പോള്‍ അതിനെതിരെയുള്ള സമരപരിപാടികളുടെ ഭാഗമായി ജെ.എന്‍.യു അധ്യാപക യൂണിയന്റെ നേതൃത്വത്തില്‍ ദേശീയതയെക്കുറിച്ചുള്ള
ജെ.എന്‍.യു ബൗദ്ധികതയുടെ ഇത്തരം ഒഴിവാക്കലുകള്‍ക്കെതിരെ മറ്റൊരു പഠനപരമ്പര നടത്താന്‍ ഈ ലേഖകന്‍കൂടി അംഗമായ വൈ.എഫ്.ഡി.എ എന്ന മുസ്ലിം വിദ്യാര്‍ത്ഥി കൂട്ടായ്മ തീരുമാനിച്ചിരുന്നു. മുസ്ലിം സമൂഹത്തിന്റെ ദേശീയതയുമായി ബന്ധപ്പെട്ട ഇടപെടലുകളെക്കുറിച്ച് പഠനം നടത്തിയ ജെ.എന്‍.യു വിലേതടക്കം വിവിധ അധ്യാപകരെ സമീപിച്ചപ്പോള്‍ മുസ്ലിം സംഘടനകളുടെ പരിപാടിക്ക് സംസാരിക്കാന്‍ ഭയമാണെന്ന് പറഞ്ഞവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. നിങ്ങള്‍ മുസ്ലിംകളല്ലാത്ത അധ്യാപകരെ വിളിക്കൂ എന്നാല്‍ ഞാന്‍ ആലോചിക്കാം എന്ന് പറഞ്ഞ മറ്റൊരു അധ്യാപകനുമുണ്ട് ഈ
- ജെ.എന്‍.യുവിന്റെ ഭാവി
ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ നടന്ന വലിയൊരു ചര്‍ച്ച ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ സ്വഭാവത്തെ കുറിച്ചായിരുന്നു. രാജ്യത്തെ സവര്‍ണ ഫാഷിസത്തിന്റെ പ്രത്യക്ഷ ഇരകളായ മുസ്ലിംകളും ദലിത് ബഹുജനങ്ങളും അണിനിരക്കുന്ന ഒരു പ്രസ്ഥാനത്തിനാണ് ഏറ്റവും ഫലപ്രദമായി ആര്‍.എസ്.എസിന്റെ- ശ്രേണീബദ്ധമായ ജാതിവ്യവസ്ഥയില്‍ അടിസ്ഥാനപ്പെടുത്തിയ- ഹിന്ദു ഏകീകരണ യുക്തിയെ ചെറുക്കാന്‍ കഴിയൂ എന്ന നിലപാടാണ് ബാപ്‌സ മുന്നോട്ടുവെച്ചത്. മുസ്ലിം-ദലിത്-ബഹുജനങ്ങളുടെ രാഷ്ട്രീയ സംഘാടനങ്ങളെ തിരസ്‌കരിച്ചുകൊണ്ടും അവരുടെ സാമൂഹിക നിര്‍വാഹകത്വത്തെ നിഷേധിച്ചുമാണ് ഇടത് ഐക്യം-നല്ലൊരു വിഭാഗം സവര്‍ണ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ – ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം വിഭാവനം ചെയ്തത്. അതുകൊണ്ടുതന്നെ കഴിഞ്ഞ നവംബറില്‍ നടന്ന ബിഹാര്‍ ഇലക്ഷന്‍ മുതല്‍ ഇപ്പോള്‍ ഗുജറാത്തിലെ ഉനയിലെ ദലിത് ബഹുജന്‍ മുന്‍കൈയിലുള്ള ഫാഷിസ്റ്റ് പ്രതിരോധ പ്രസ്ഥാനംവരെ കാണിച്ചുതന്ന മാതൃകയില്‍ പുതിയ പ്രതിരോധ പ്രസ്ഥാനം കീഴാള ഉള്ളടക്കവും അജണ്ടകളും ഉളളതാവണമെന്ന ബാപ്‌സയുടെ നിര്‍ബന്ധബുദ്ധിക്ക് വലിയ പിന്തുണ നേടിയെടുക്കാന്‍ കഴിഞ്ഞുവെന്നു കാണാം. മാത്രമല്ല ഫാഷിസത്തിന്റെ മുഖ്യഇരകളായ മുസ്ലിംകളെ കേവല വോട്ടുബാങ്കായി കാണുന്ന സമീപനവും മുസ്ലിംകളുടെ സ്വതന്ത്ര രാഷ്ട്രീയ സംഘാടനത്തെ ആര്‍.എസ്.എസിന്റെ അതേ നിലപാടായി ചിത്രീകരിക്കുന്ന സമീപനവും ബാപ്‌സ ഇലക്ഷന്‍ കാലത്ത് നിരാകരിച്ചിരുന്നു. ഫാഷിസത്തിന്റെ ഇരകളുടെ സംഘാടനവും ഫാഷിസ്റ്റുകളുടെ സംഘാടനവും എങ്ങനെ തുല്യമാകുമെന്നാണ് അവര്‍ ചോദിക്കുന്നത്.
_____________________________