അംബേദ്കര്‍-പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന്റെ മേലുള്ള നിരോധനം ഉടന്‍ പിന്‍വലിക്കുക
ജനാധിപത്യവിശ്വാസികളായ വിദ്യാത്ഥികളും അധ്യാപകസമൂഹവും പെരിയാര്‍-അംബേദ്കര്‍ ആശയങ്ങളിലേക്ക് അടുക്കുന്നത് സ്വാഭാവികമാണ്. നരേന്ദ്രമോഡി സര്‍ക്കാര്‍ എന്നല്ല, ഏതൊരു ഭരണകൂടത്തെയും അധികാരി വര്‍ഗ്ഗങ്ങളെയും വിമര്‍ശിക്കാനും അവയ്‌ക്കെതിരെ പ്രക്ഷോഭണം നയിക്കാനുമുള്ള മൗലികസ്വാതന്ത്ര്യം നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ഇത്തരം അവകാശങ്ങളെ അപ്പാടെ കാറ്റില്‍ പറത്തിക്കൊണ്ട് ഐ.ഐ.റ്റി സ്ഥാപനമേലധികാരികളും ബി.ജെ.പി സര്‍ക്കാരും കാട്ടിക്കൂട്ടുന്ന ഫാഷിസ്റ്റ് കടന്നാക്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധമാണ് അലയടിച്ചുകൊണ്ടിരിക്കുന്നത്. ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെയും വിദ്യാര്‍ത്ഥി-അധ്യാപക സമൂഹങ്ങളുടെ അവകാശങ്ങളുടെയും കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഫാഷിസ്റ്റ് നടപടി ഉടന്‍ അവസാനിപ്പിക്കാനും അംബേദ്കര്‍-പെരിയാര്‍ സ്റ്റഡിസര്‍ക്കിളിന്റെ മേലുള്ള നിരോധനം അടിയന്തിരമായി പിന്‍വലിക്കാനും നവജനാധിപത്യ പ്രസ്ഥാനം ശക്തമായി ആവശ്യപ്പെടുന്നു.
രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ചെന്നൈ ക്യാമ്പസിലെ ദലിത്-കീഴാള വിദ്യാര്‍ത്ഥി കൂട്ടായ്മയായ അംബേദ്കര്‍-പെരിയാര്‍ സ്റ്റഡീസര്‍ക്കിളിന്റെ (എ.പി.എസ്.സി)ന്റെ മേല്‍ സ്ഥാപനമേധാവികളും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 2014 ഏപ്രില്‍ 14 ന് രൂപീകരിക്കപ്പെട്ട ഈ വിദ്യാര്‍ത്ഥി കൂട്ടായ്മ നരേന്ദ്രമോഡി സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസ്താവനയിറക്കി എന്നതാണ് ആരോപിതമായ കുറ്റം. ഇന്‍ഡ്യന്‍ ജനാധിപത്യത്തെ ആഴത്തില്‍ സ്വാധീനിക്കുകയും നമ്മുടെ ജാതിവിരുദ്ധ – മതേതര സാമൂഹികതയെ ഇന്നും മുന്നോട്ട് നയിക്കുകയും ചെയ്യുന്നതാണ് പെരിയാറിന്റെയും അംബേദ്കറിന്റെയും സമരങ്ങളും ചിന്തകളും. ഉന്നത വിദ്യാഭ്യാസ മേഖല അടക്കമുള്ള സര്‍വ്വയിടങ്ങളിലും ഹിന്ദുത്വ പുനരുദ്ധാരണ ശക്തികള്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, ജനാധിപത്യവിശ്വാസികളായ വിദ്യാത്ഥികളും അധ്യാപകസമൂഹവും പെരിയാര്‍-അംബേദ്കര്‍ ആശയങ്ങളിലേക്ക് അടുക്കുന്നത് സ്വാഭാവികമാണ്. നരേന്ദ്രമോഡി സര്‍ക്കാര്‍ എന്നല്ല, ഏതൊരു ഭരണകൂടത്തെയും അധികാരി വര്‍ഗ്ഗങ്ങളെയും വിമര്‍ശിക്കാനും അവയ്‌ക്കെതിരെ പ്രക്ഷോഭണം നയിക്കാനുമുള്ള മൗലികസ്വാതന്ത്ര്യം നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ഇത്തരം അവകാശങ്ങളെ അപ്പാടെ കാറ്റില്‍ പറത്തിക്കൊണ്ട് ഐ.ഐ.റ്റി സ്ഥാപനമേലധികാരികളും ബി.ജെ.പി സര്‍ക്കാരും കാട്ടിക്കൂട്ടുന്ന ഫാഷിസ്റ്റ് കടന്നാക്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധമാണ് അലയടിച്ചുകൊണ്ടിരിക്കുന്നത്. ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെയും വിദ്യാര്‍ത്ഥി-അധ്യാപക സമൂഹങ്ങളുടെ അവകാശങ്ങളുടെയും കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഫാഷിസ്റ്റ് നടപടി ഉടന്‍ അവസാനിപ്പിക്കാനും അംബേദ്കര്‍-പെരിയാര്‍ സ്റ്റഡിസര്‍ക്കിളിന്റെ മേലുള്ള നിരോധനം അടിയന്തിരമായി പിന്‍വലിക്കാനും നവജനാധിപത്യ പ്രസ്ഥാനം ശക്തമായി ആവശ്യപ്പെടുന്നു.
നവജനാധിപത്യ പ്രസ്ഥാനത്തിനുവേണ്ടി:
- കെ.കെ.കൊച്ച്
- സണ്ണി എം.കപിക്കാട്
- കെ. സുനില്‍കുമാര്‍
എറണാകുളം
01-06-2015