പ്രതിരോധത്തിന്റെ വിത്തുകള്‍ കുഴിച്ചുമൂടുന്നു: അംബേദ്കര്‍-പെരിയോര്‍ സ്റ്റഡി സര്‍ക്കിളിനോട് ഐക്യദാര്‍ഢ്യം

അനീതി തുടരെ തുടരെ ചെയ്യുന്നവര്‍ സ്വതന്ത്രരായി സഞ്ചരിക്കുകയും മാറ്റത്തിന്റെ കാഹളം മുഴക്കുന്നവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന ഈ ലോകത്ത് നമ്മള്‍ വളമിട്ട് വളര്‍ത്തിയ മൂല്യങ്ങളുടെ സ്വഭാവത്തെ കുറിച്ച് നമ്മള്‍ തന്നെ ആത്മവിമര്‍ശനം നടത്തേണ്ടതുണ്ട്. എതിര്‍പ്പിനെ നിശബ്ദമാക്കുന്ന, വ്യത്യാസങ്ങളെ മായ്ച്ചുകളയുന്ന ഈ നിരോധനം വേണ്ടിവന്നത് ഹിന്ദുത്വമറയിലുള്ള സാംസ്‌കാരിക രാഷ്ട്രീയത്തിന് ഭീഷണിയായതിനാലാണ്. ബി.ജെ.പി ഗവണ്‍മെന്റിന്റെ ഇത്തരത്തിലുള്ള ഫാസിസ്റ്റ് ത്വരകള്‍ക്ക് എതിരെ കൂട്ടായ എതിര്‍പ്പ് രൂപപ്പെടുത്താന്‍ എ.എസ്.എ ഈ കാമ്പസിലെ ജനാധിപത്യ പുരോഗമന സംഘടനകളോട് അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ അവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ ഞങ്ങളെക്കൊണ്ട് കഴിയുന്നതില്‍ പരമാവധി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുതരുന്നു. കൂടുതല്‍ എ. പി. എസ്. സി. കള്‍ വിരിയട്ടെ. ജയ്ഭിം.

“കഠിനമായ പോരാട്ടത്തിലൂടെ മാത്രമല്ലാതെ, അക്രമിയുടെ മനസാക്ഷിക്കുമുമ്പില്‍ മുട്ടുകുത്തിക്കൊണ്ട് ഒരിക്കലും നഷ്ടപ്പെട്ട അവ കാശങ്ങള്‍ വീണ്ടെടുക്കാന്‍ ആവില്ല.”

– ബാബാസാഹിബ് ഡോ.ബി. ആര്‍ അംബേദ്ക്കര്‍

സമഗ്രാധിപത്യ നിയന്ത്രണത്തിനെതിരെ ഇന്ത്യയിലെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ ഒരു യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മദ്രാസിലെ സ്വതന്ത്ര്യ വിദ്യാര്‍ത്ഥികൂട്ടയ്മയായ അംബേദ്ക്കര്‍-പെരിയേര്‍ പഠനമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കുറ്റാരോപിതമാവുകയും അട്ടിമറിക്കപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണിത്. ഈ അടുത്ത് എ.പി.എ.എസി നിരോധിക്കപ്പെട്ടു. തന്ത്രപരമായി ഉണ്ടാക്കിയ ഭൂരിപക്ഷ അംഗീകരത്തിലൂടെയും സ്ഥാപനപരമായ സഹായത്തിലൂടെയും, ബൗദ്ധികമായ എതിര്‍പ്പുകളെയും ചിന്താധിഷ്ഠിതപ്രവര്‍ത്തനങ്ങളെയും വളഞ്ഞ് ഒതുക്കാനുള്ള ഒരു ശ്രമമാണിത്. ‘രാജ്യദ്രോഹികള്‍’ ‘വിദ്വേഷം പരത്തുന്നവര്‍’ എന്ന രീതിയിലാണ് ഫാസിസത്തിനെതിരെ ഉയര്‍ത്തപ്പെടുന്ന വിമര്‍ശം പ്രഹരം നേരിടുന്നത്. ഇതില്‍ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. കാരണം, എല്ലാ ദലിത്- ബഹുജന്‍ വിപ്ലവകാരികളും അവരുടെ കാലത്ത് ഇത്തരത്തില്‍ നിരോധിക്കപ്പെട്ടുകൊണ്ടാണ് ജനാധിപത്യപരമായ സംവാദങ്ങളും വിമര്‍ശഇടപാടുകളും നടത്തുകയും സാമൂഹിക പരിപവര്‍ത്തനത്തെ മുന്നോട്ടു നയിക്കുകയും ചെയ്തത്. അഥവാ, സാമൂഹിക പ്രാധാന്യമുള്ള വിമര്‍ശനാത്മക അറിവിന്റെ ഉല്‍പാദനം മുകളില്‍ നിന്നുള്ള പുറംതള്ളലുകള്‍ നേരിടുന്നു. പ്രത്യേകിച്ച്, അവ വിപ്ലവത്തെയും മാറ്റത്തെയും സൂചിതമാക്കുന്ന അംബേദ്ക്കറിന്റെയും പെരിയോറിന്റെയും പേരുകള്‍ വഹിക്കുന്ന കൂട്ടായ്മകളാല്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍. കാരണം, അവര്‍ വെറും പേരുകളല്ല. അവ മര്‍ദ്ദിതര്‍ക്ക് കരുതിവെച്ച വിമോചനത്തിന്റെ തുടര്‍ച്ചകളാണ്. അതേപോലെ മര്‍ദ്ദനത്തിനെതിരായ മരണമണിയും. അതിനാല്‍ ഞങ്ങള്‍, അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (HCU)എ.പി.എസ്. സി. യോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നു. III -M ന്റെയും MHRD യുടെയും വിവേചനപരമായ നിലപാടുകളെ ശക്തമായി എതിര്‍ക്കുന്നു.

സമഗ്രാധിപത്യ നിയന്ത്രണത്തിനെതിരെ ഇന്ത്യയിലെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ ഒരു യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മദ്രാസിലെ സ്വതന്ത്ര്യ വിദ്യാര്‍ത്ഥികൂട്ടയ്മയായ അംബേദ്ക്കര്‍-പെരിയേര്‍ പഠനമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കുറ്റാരോപിതമാവുകയും അട്ടിമറിക്കപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണിത്. ഈ അടുത്ത് എ.പി.എ.എസി നിരോധിക്കപ്പെട്ടു. തന്ത്രപരമായി ഉണ്ടാക്കിയ ഭൂരിപക്ഷ അംഗീകരത്തിലൂടെയും സ്ഥാപനപരമായ സഹായത്തിലൂടെയും, ബൗദ്ധികമായ എതിര്‍പ്പുകളെയും ചിന്താധിഷ്ഠിതപ്രവര്‍ത്തനങ്ങളെയും വളഞ്ഞ് ഒതുക്കാനുള്ള ഒരു ശ്രമമാണിത്. ‘രാജ്യദ്രോഹികള്‍’ ‘വിദ്വേഷം പരത്തുന്നവര്‍’ എന്ന രീതിയിലാണ് ഫാസിസത്തിനെതിരെ ഉയര്‍ത്തപ്പെടുന്ന വിമര്‍ശം പ്രഹരം നേരിടുന്നത്. ഇതില്‍ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. കാരണം, എല്ലാ ദലിത്- ബഹുജന്‍ വിപ്ലവകാരികളും അവരുടെ കാലത്ത് ഇത്തരത്തില്‍ നിരോധിക്കപ്പെട്ടുകൊണ്ടാണ് ജനാധിപത്യപരമായ സംവാദങ്ങളും വിമര്‍ശഇടപാടുകളും നടത്തുകയും സാമൂഹിക പരിപവര്‍ത്തനത്തെ മുന്നോട്ടു നയിക്കുകയും ചെയ്തത്.

III-M ന്റെ ഭരണസമിതി അംബേദ്ക്കര്‍ പെരിയോര്‍ പഠനകൂട്ടത്തെ നിരോധിച്ചത് അസഹിഷ്ണുതാപരവും ഏകാധിപത്യപരവുമായ ഒരു പ്രവൃത്തിയാണ്. ഒരു പ്രതീകാത്മക ബ്രാഹ്മണിക്ക് ശരീരഭാഷ. MHRD യുടെ പ്രസ്താവന ഇപ്പോഴത്തെ ഗവണ്‍മന്റിന്റെ കീഴില്‍ രാജ്യത്ത് വളര്‍ന്ന് പന്തലിക്കുന്ന ഫാസിസത്തിന് തെളിവാണ്. ഇവിടെ നമ്മള്‍ മനസ്സിലാക്കേണ്ടത്, വലതുപക്ഷ സംഘമായ വിവേകാനനന്ദ പഠന മണ്ഡലം III -M ഭീഷണിയായിരുന്നില്ല എന്നതാണ്. പക്ഷേ, എ. പി. എസ്. സി. പോലുള്ള സംഘടന ഹിന്ദുഫാസിസത്തിനും വികസന മുതലാളിത്തത്തിനും ശവക്കുഴി നിര്‍മ്മിക്കുന്നവരാണ്. ചരിത്രപരമായി ജാതീയഇന്ത്യയുടെ പിടിയില്‍ അമര്‍ന്നിരിക്കുന്ന ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്കവിഭാഗങ്ങള്‍ക്കും അംബേദ്ക്കറും പെരിയോറും വിമോചനത്തിന്റെ പ്രതീകമാണ്. അവര്‍ ഹിന്ദുത്വരാഷ്ട്രീയത്തിന് ഭീഷണിയാണ്. അവര്‍ ബ്രാഹ്മണിത്വ അന്ധവിശ്വാസങ്ങള്‍ക്ക് മേലുള്ള മരണവിധിയൊരുക്കുന്നു.
അവരുടെ പേര് നല്‍കപ്പെട്ട ഒരു പഠന സംഘം വെറും അജ്ഞാതമായ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ പോലും ശിക്ഷാര്‍ഹരാണോ? ജനങ്ങളുടെ വിമര്‍ശനത്തെ അശുദ്ധിയായി കണ്ടുകൊണ്ട് അടിച്ചമര്‍ത്തുന്ന ഏകാധിപത്യപരമായ ഈ നീക്കം ലളിതമായി പറഞ്ഞാല്‍ ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. അനീതി തുടരെ തുടരെ ചെയ്യുന്നവര്‍ സ്വതന്ത്രരായി സഞ്ചരിക്കുകയും മാറ്റത്തിന്റെ കാഹളം മുഴക്കുന്നവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന ഈ ലോകത്ത് നമ്മള്‍ വളമിട്ട് വളര്‍ത്തിയ മൂല്യങ്ങളുടെ സ്വഭാവത്തെ കുറിച്ച് നമ്മള്‍ തന്നെ ആത്മവിമര്‍ശനം നടത്തേണ്ടതുണ്ട്. എതിര്‍പ്പിനെ നിശബ്ദമാക്കുന്ന, വ്യത്യാസങ്ങളെ മായ്ച്ചുകളയുന്ന ഈ നിരോധനം വേണ്ടിവന്നത് ഹിന്ദുത്വമറയിലുള്ള സാംസ്‌കാരിക രാഷ്ട്രീയത്തിന് ഭീഷണിയായതിനാലാണ്. ബി.ജെ.പി ഗവണ്‍മെന്റിന്റെ ഇത്തരത്തിലുള്ള ഫാസിസ്റ്റ് ത്വരകള്‍ക്ക് എതിരെ കൂട്ടായ എതിര്‍പ്പ് രൂപപ്പെടുത്താന്‍ എ.എസ്.എ ഈ കാമ്പസിലെ ജനാധിപത്യ പുരോഗമന സംഘടനകളോട് അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ അവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ ഞങ്ങളെക്കൊണ്ട് കഴിയുന്നതില്‍ പരമാവധി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുതരുന്നു. കൂടുതല്‍ എ.പി.എസ്.സികള്‍ വിരിയട്ടെ. ജയ്ഭിം.

“സാമൂഹ്യ പരിഷ്‌കരണത്തിന്റെ പേരില്‍ അവിടെയും ഇവിടെയുമുള്ള താല്‍കാലികവും ഉപരിവിപ്ലവുമായ മാറ്റങ്ങള്‍ ഫലവത്തല്ല. ഇപ്പോഴുള്ള സാമൂഹികാവസ്ഥ അടിമുടി നശിപ്പിക്കണം. ജാതിയില്‍ നിന്നു വര്‍ഗ്ഗത്തില്‍ നിന്നും സ്വതന്ത്രമായ ഒരു പുതിയ സാമൂഹികാക്രമമം തീര്‍ച്ചയായും നിര്‍മ്മിക്കണം.”

– പെരിയോര്‍ രാമസ്വാമി നായ്കര്‍

~ അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസ്സോസിയേഷന്‍, എച്ച്സിയു

Top