ബി.ജെ.പി.യുടെ സാമ്പത്തികശാസ്ത്രം

രാജ്യത്തിന്റെ ദേശീയസ്വത്തും വിഭവമേഖലകളും കോര്‍പ്പറേറ്റ് മൂലധനത്തിനുവേണ്ടി വിനിയോഗിക്കുമ്പോള്‍ രൂപംകൊള്ളുന്നത് ദാരിദ്ര്യവും നിരക്ഷരതയും അടിച്ചമര്‍ത്തലുകളുമായിരിക്കും. ഈ യാഥാര്‍ത്ഥ്യങ്ങളെ അഭിമൂഖീകരിക്കാന്‍ തൊഴിലധിഷ്ഠിത സമ്പദ്ഘടനയ്ക്കാവില്ലെന്ന തിരിച്ചറിവില്‍ സ്വത്വാധിഷ്ഠിത സമ്പദ്ഘടനയ്ക്കുവേണ്ടിയുള്ള രാഷ്ട്രീയസമരങ്ങളാണ് അഭികാമ്യമായിട്ടുള്ളത്. അതായത്, ഭൂമിയുടെയും, കാര്‍ഷിക-കൈത്തൊഴില്‍ മേഖലകളിലേയും, വന്‍കിട വ്യവസായങ്ങളിലേയും മൂലധനത്തെ വികേന്ദ്രീകരിച്ച് എല്ലാ പൗരന്മാര്‍ക്കും സ്വത്തവകാശം ഉറപ്പുനല്‍കുന്ന സമ്പദ്ഘടനയ്ക്ക് മാത്രമാണ് അസമത്വങ്ങളും അനീതികളും കുറഞ്ഞ ഒരു സാമൂഹം സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ.

സോവിയറ്റ്‌യൂണിയന്റെ (ഇപ്പോഴത്തെ റഷ്യ) സാമ്പത്തികനയം, സമ്പദ്‌വ്യവസ്ഥയുടെ അനിവാര്യഘടകങ്ങളായ ഭൂമി, പ്രകൃതി വിഭവങ്ങള്‍, ശാസ്ത്ര-സാങ്കേതികജ്ഞാനം എന്നിവയെ സ്റ്റേറ്റിന്റെ ഉടമസ്ഥതയിലാക്കുകയായിരുന്നു. ഈ നയത്തിന്റെ ഭാഗമായി നിര്‍ബന്ധിത ഭൂമിയേറ്റെടുക്കല്‍ നടത്തിയതിന്റെ ഫലമായി ആയിരക്കണക്കിന്ക ര്‍ഷകരാണ് കൊലചെയ്യപ്പെട്ടത്. ഒപ്പം വന്‍കിട വ്യവസായ സംരംഭങ്ങള്‍ക്കുവേണ്ടി ചെറുകിട വ്യവസായങ്ങളും കൈത്തൊഴിലുകളും തുടച്ചുനീക്കിയതോടുകൂടി ഉപജീവനവൃത്തിക്കായി മുന്‍ചൊന്നതൊഴിലുകളെ ആശ്രയിച്ചിരുന്ന ജനങ്ങള്‍ കൂട്ടമരണങ്ങള്‍ക്ക് വിധിക്കപ്പെടുകയോ നിരാശ്രയരാവുകയോ ചെയ്തു. എങ്കിലും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൈനികസേഛാധിപത്യത്തിന് കീഴില്‍നടന്ന സാമ്പത്തിക മാറ്റങ്ങളുടെ ഫലമായി, സോവിയറ്റ്‌യൂണിയന് ചുരുങ്ങിയകാലംകൊണ്ട് ഒരു വ്യവസായ സാമ്രാജ്യം പടുത്തുയര്‍ത്താന്‍ കഴിഞ്ഞു. രണ്ടാംലോകമഹായുദ്ധകാലത്ത് സ്വന്തം വ്യവസായസാമ്രാജ്യത്തെ ആയുധനിര്‍മ്മാണശാലയാക്കുക വഴിയാണ്, സോവ്യറ്റ്‌യൂണിയന് നാസി ജര്‍മ്മനിക്കെതിരായ യുദ്ധത്തില്‍ വിജയിക്കാന്‍ കഴിഞ്ഞത്.
ജനജീവിതത്തിന്റെ രക്തപ്രവാഹമായിരുന്ന കൃഷിയും ചെറുകിടഉല്‍പ്പാദനവും, വന്‍കിടവ്യവസായ മൂലധനതാല്പര്യങ്ങള്‍ക്കുവേണ്ടി തുടച്ചുനീക്കിക്കൊണ്ടിരുന്നപ്പോള്‍, കമ്മ്യൂണിസ്റ്റ്പാര്‍ട്ടി നല്‍കിയ വാഗ്ദാനം പുതിയ വ്യവസായലോകം എല്ലാവര്‍ക്കും തൊഴില്‍ നല്‍കുമെന്നായിരുന്നു. അതേസമയം, സംഭവിച്ചത് മറ്റൊരുവിധത്തിലായിരുന്നു. വ്യവസായമൂലധനത്തിന്റെ കുത്തക കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയിലൂടെ നേതാക്കന്മാരില്‍ നിക്ഷിപ്തമായതോടെ, ശാസ്ത്ര-സാങ്കേതിക ജ്ഞാനത്തെ പ്രയോജനപ്പെടുത്തിയുള്ള വ്യവസായവല്‍ക്കരണത്തിലൂടെ തഴച്ചുവളര്‍ന്നത് നഗരവല്‍ക്കരണവും ആയുധനിര്‍മ്മാണവുമായിരുന്നു. ഫലമോ, മതിയായ പ്രോത്സാഹനം ലഭിക്കാതിരുന്ന ഗ്രാമീണസമ്പദ്ഘടന തകര്‍ച്ചയെ നേരിടുകയും വന്‍തോതിലുള്ള തൊഴിലന്വേഷകരുടെ പാലായനം നഗരങ്ങളിലേക്ക് നടക്കുകയും ചെയ്തു. ഇത്, പുതിയ വ്യവസായ സംരംഭങ്ങളില്‍ വിലകുറഞ്ഞ അധ്വാനം (Cheap Labour)എന്ന പ്രതിഭാസത്തിന് കാരണമായിത്തീര്‍ന്നു. ഭക്ഷ്യധാന്യവിതരണം

_________________________
റേഷന്‍സമ്പ്രദായത്തിലാക്കാന്‍വേണ്ടി കര്‍ഷകരില്‍നിന്നും ബലപ്രയോഗത്തിലൂടെ ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ചുരുക്കത്തില്‍, കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ സമ്പദ്ശാസ്ത്രം, കാര്‍ഷിക-കൈത്തൊഴില്‍ മേഖലകളിലെ തൊഴില്‍കമ്പോളത്തെ തുടച്ചുമാറ്റി പട്ടിണിമരണങ്ങളും ആഭ്യന്തരമായ കൂട്ടക്കൊലകളും സര്‍വ്വസാധാരണമാക്കുന്നതിന് വഴിതെളിച്ചുവെന്നാണ് ചരിത്രം പറയുന്നത്.

സോവ്യറ്റ്‌യൂണിയന്റെ പാഠങ്ങളെ തിരിച്ചിടുന്നതാണ് ബി.ജെ.പി.യുടെ സമ്പദ്ശാസ്ത്രം. 1951 ഒക്‌ടോബര്‍ 21ന് ശ്യാമപ്രസാദ്മുഖര്‍ജിയുടെ മുന്‍കൈയ്യില്‍ ‘ജനസംഘം’ രൂപീകരിക്കപ്പെടുമ്പോള്‍ മുന്നോട്ടുവച്ച സാമ്പത്തികപരിപാടികള്‍ ഇവയാണ് (1) സാമൂഹ്യ-സാമ്പത്തികസമത്വം (2) ഭൂമിയുടെ നീതിപൂര്‍വ്വകമായ വിതരണം (3) അസംസ്‌കൃതവസ്തുക്കളുടേയും ഭക്ഷ്യോല്‍പ്പന്നങ്ങളുടേയും തദ്ദേശീയമായ ഉല്‍പ്പാദനം. ഈ പരിപാടികള്‍ ആവിഷ്‌കരിക്കപ്പെട്ടത് വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രാതിനിധ്യത്താലോ, സുദീര്‍ഘമായ ആശയസംവാദത്തിലൂടെയോ ആയിരുന്നില്ല. തന്മൂലം, അവ ദേശായാവശ്യങ്ങളായി മാറിയില്ല. എങ്കിലും ‘ഭാരതീയ മസ്ദൂര്‍സംഘ്’ BMS എന്ന സംഘടനയുടെ കീഴില്‍ ‘സ്വദേശിജാഗരണ്‍ മഞ്ച്’ രൂപീകരിച്ചുകൊണ്ട് ദേശീയോല്‍പ്പാദനത്തെ ബി.ജെ.പി.മുഖ്യമാക്കുകയായിരുന്നു.
ഇക്കാര്യങ്ങളെല്ലാം കീശയിലിട്ടുകൊണ്ട് നരേന്ദ്രമോദി ഗവണ്‍മെന്റ് നിലകൊള്ളുന്നത് സ്വദേശിയും വിദേശിയുമായ കോര്‍പ്പറേറ്റുകളുടെ മൂലധനിക്ഷേപത്തിന് വേണ്ടിയാണ്. പ്രതിരോധം, റെയില്‍വേ ഉള്‍പ്പടെയുള്ള എല്ലാ മേഖലകളും തുറന്നിട്ടുകൊണ്ടുള്ള സാമ്പത്തികനടപടികളിലൂടെയുള്ള വാഗ്ദാനം തൊഴില്‍ നല്‍കുമെന്നുള്ളതാണ്. തന്മൂലം പഴയ സോവിയറ്റ് യൂണിയനെ അനുസ്മരിപ്പിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ നിയമം, തൊഴില്‍നിയമങ്ങളുടെ ഭേദഗതികള്‍, പ്രകൃതിവിഭവങ്ങളുടെ കുത്തകാവകാശം എന്നിവ കോര്‍പ്പറേറ്റ് അനുകൂലമാക്കുന്നതിനോടൊപ്പം വന്‍തോതിലുള്ള നികുതി ഇളവുകളാണ് അവക്ക് നല്‍കിയിരിക്കുന്നത്. ഇപ്രകാരമൊരു സാമ്പത്തികനയത്തിന്റെ പ്രത്യക്ഷാനുഭവം, കാര്‍ഷിക-കൈത്തൊഴിലുകളേയും പ്രകൃതിവിഭവങ്ങളേയും ആശ്രയിക്കുന്ന വലിയൊരുവിഭാഗത്തിന്റെ പുറന്തള്ളലും വ്യാപകമായ ആത്മഹത്യകളുമായിരിക്കും. മാത്രമല്ല, നിരാശ്രയരായിത്തീരുന്ന ജനങ്ങള്‍ നഗരങ്ങളിലേക്ക് തള്ളിക്കയറി ചേരികളുടെ എണ്ണം പെരുപ്പിക്കും.

_________________________
ആഗോളവല്‍ക്കരണകാലത്ത്, കോര്‍പ്പറേറ്റ് വ്യവസായത്തിലൂടെ രൂപംകൊള്ളുന്ന പുതിയ തൊഴില്‍ കമ്പോളം വിപുലമായ ജനവിഭാഗങ്ങളെ കുടിയിരുത്താന്‍ പര്യാപ്തമല്ല. കാരണം, മൂലധന വിന്യാസം നടക്കുന്നത് തൊഴില്‍കമ്പോളത്തെ കേന്ദ്രീകരിച്ചല്ല, മറിച്ച് ലാഭമേഖലകളിലായിരിക്കും. അതാകട്ടെ ആഗോളവ്യാപകമായിരിക്കുന്നതിനാല്‍ ദേശീയ സമ്പദ്ഘടനയുടെ വികസനം ഉറപ്പാക്കുന്നില്ല. ഉല്‍പ്പാദനമേഖലകളിലെ വന്‍തോതിലുള്ള ശാസ്ത്ര-സാങ്കേതിക ജ്ഞാനത്തിന്റെ ഉപയോഗത്തിലൂടെ തൊഴിലവസരങ്ങള്‍ പരിമിതപ്പെടുമ്പോള്‍, കോര്‍പ്പറേറ്റുകളുടെ മൂലധനം പരിധിയില്ലാതായിരിക്കും വര്‍ദ്ധിക്കുന്നത്. ഇപ്രകാരം രൂപംകൊള്ളുന്ന സാമൂഹ്യാസമത്വങ്ങളെ മൂടിവയ്ക്കാനുള്ള ഉപാധിയെന്ന നിലയിലാണ് ക്ഷേമപ്രവര്‍ത്തനങ്ങളെ കണക്കാക്കുന്നത്.

Top