പി കെ അബ്ദുറഹിമാൻ

പി കെ അബ്ദുറഹിമാൻ എന്ന വഴികാട്ടി

കേരളത്തിലെ മുസ്ലിം സാമൂഹ്യമണ്ഡലത്തിൽ നിന്ന് ഉയർന്ന് വന്ന ശ്രദ്ധേയരായ പുതുതലമുറ ആക്ടിവിസ്റ്റുകളിൽ ഒരാളാണ് നമ്മോട് വിട പറഞ്ഞ പി.കെ അബ്ദു റഹ്മാൻ. സുഹൃത്തും സഹപ്രവർത്തകനും മൈനോറിറ്റി റൈറ്റ്സ് വാച്ചിന്റെ സംഘാടകനുമായ അബ്ദുൽ മജീദ് നദ് വി എഴുതുന്നു.

കേരളത്തിലെ മുസലിം സാമൂഹ്യമണ്ഡലത്തിൽ നിന്ന് ഉയർന്ന് വന്ന ശ്രദ്ധേയരായ പുതുതലമുറ ആക്ടിവിസ്റ്റുകളിൽ ഒരാളാണ് നമ്മോട് വിട പറഞ്ഞ പി.കെ.അബ്ദു റഹ്മാൻ.സിമി ( സ്റ്റുഡന്റസ് ഇസ് ലാമിക് മൂവേമെന്റ് ഓഫ് ഇന്ത്യ )യിലൂടെ പ്രവർത്തന രംഗത്ത് വന്ന അബ്ദുറഹ്മാൻ പ്രഭാഷകൻ, സംഘാടകൻ, പ്രസാധകൻ, വായനക്കാരൻ, ജീവകാരുണ്യ പ്രവർത്തകൻ, ലൈബ്രേറിയൻ,വ്യാപാരി എന്നീ നിലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

പി കെ അബ്ദുറഹിമാൻ

പി കെ അബ്ദുറഹിമാൻ

അദ്ദേഹത്തിന്റെ ആഴവും പരപ്പുമുള്ള വായനയും ആഗോള ചലനങ്ങളെക്കുറിച്ചുള്ള സൂക്ഷ്മനിരീക്ഷണവും ചർച്ചകളിലും സംഭാഷണങ്ങളിലും ആധികാരികത പ്രകടമാക്കിയിരുന്നു.അദ്ദേ ഹത്തിന്റെ പ്രൗഢമായ പ്രഭാഷണങ്ങൾ സദസ്സുകളെ പിടിച്ചിരുത്താൻ പര്യാപ്തങ്ങളായിരുന്നു.

ജനകീയ സമരങ്ങളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. വടയമ്പാടി ജാതിമതിൽവിരുദ്ധ സമരത്തിലും, സർഫാസി വിരുദ്ധസമരത്തിലുമടക്കം രോഗശയ്യയിലാവും വരെ പങ്കാളിയായി. ജനകീയ സമര പ്രവർത്തകരുടെ ഉറ്റ തോഴനായി എന്നും നിലകൊണ്ടു. ഭരണകൂട ഭീകരതക്കെതിരെ നിരന്തരസമരങ്ങളുടെ ഭാഗമായി. മഅദനി മോചനസമരത്തിലും, തുഷാർ, ജയ്സൺ കൂപ്പർ മോചനസമരത്തിലും, പാനായിക്കുളം സെമിനാർ കേസ് നടത്തിപ്പിലും അദ്ദേഹം പ്രധാനപങ്കാളികളിൽ ഒരാളായിരുന്നു. പാനായിക്കുളം കേസ് നടത്തിപ്പിൽ ആരംഭം മുതൽ സജീവമായിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിലെ യു എ പി എ തടവുകാരുടെ എല്ലാ ആവശ്യങ്ങളും നിർവഹിച്ചു കൊടുക്കാൻ രോഗശയ്യയിലാവും വരെ അദ്ദേഹം ജാഗ്രത പുലർത്തി.

ജനകീയ സമരങ്ങളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. വടയമ്പാടി ജാതിമതിൽവിരുദ്ധ സമരത്തിലും, സർഫാസി വിരുദ്ധസമരത്തിലുമടക്കം രോഗശയ്യയിലാവും വരെ പങ്കാളിയായി.

പല്ലാരിമംഗലം ഗ്രാമത്തിലെ ചെറുതും വലുതുമായ ജീവകാരുണ്യ പ്രവർത്തനങ്ങളിലുടനീളം നിശ്ശബ്ദസാന്നിധ്യമായി .പെയിൻ ആന്റ് പാലിയേറ്റീവ് പ്രസ്ഥാനത്തിലും, നെല്ലിക്കുഴി കേന്ദ്രീകരിച്ച് പുരോഗമിക്കുന്ന പീസ് വാലി പ്രൊജക്ടിലും നിർണായക പങ്കാളിയായി.

കോഴിക്കോട് നന്മ ബുക്സ് മാനേജിംഗ് ഡയറക്ടർ എന്ന നിലയിൽ പ്രസാധന രംഗത്ത് ശ്രദ്ധേയമായ ചുവടുവെപ്പുകൾ നടത്തി. കോഴിക്കോട്ടെ പ്രസാധകരുടെ കൂട്ടായ്മ രൂപീകരണത്തിലും ബുക് ഫെയർ സംഘാടനത്തിലും കണ്ണിയായി.അസവർണർക്ക് നല്ലത് ഇസ് ലാം എന്ന പുസ്തകത്തിന്റെ വിതരണ ഏജൻസി എന്ന നിലയിൽ ജയിൽവാസമനുഭവിച്ചു. അതുമായി ബന്ധപ്പെട്ടു

എ എം നദ്‌വി

എ എം നദ്‌വി

ചുമത്തപ്പെട്ട 3 കേസുകളുമായിടട്ടാണ് പി കെ അബ്ദു റഹിമാൻ ഇഹലോകം വെടിഞ്ഞത്.ന്യൂനപക്ഷ മനുഷ്യാവകാശ പോരാട്ടരംഗത്ത് പുത്തനുണർവ് പകർന്ന മൈനോറിറ്റി റൈറ്റ്സ് വാച്ചിന്റെ വർക്കിങ് ചെയർമാൻ പ്രവർ തിച്ചിട്ടുണ്ട് . വ്യാജ ഏറ്റുമുട്ടൽ കൊലകൾ, ഭീകരനിയമങ്ങൾ, മുസ് ലിം – ദലിത് വേട്ടകൾ, സിമി നിരോധനം, തേജസ് പത്രത്തിനെതിരായ നീക്കങ്ങൾ, ഇ മെയിൽ ചോർത്തൽ കേസ് എന്നിവക്കെതിരായ കാമ്പയിനുകൾക്കും സമരങ്ങൾക്കും നേതൃത്വം നൽകി. നാല്പത്തി നാലു വയസു വരെ മാത്രം ജീവിച്ചെങ്കിലും ഒരായുസിന് ഉൾക്കൊള്ളാനാവാത്ത വിധം സാമൂഹ്യസേവനങ്ങൾ സംഭാവന ചെയ്തു വിടവാങ്ങിയ അബ്ദുറഹ്മാൻ പ്രവർത്തന പാതയിൽ വഴിവിളക്കായി നമുക്ക് മുന്നിൽ ജ്വലിച്ചു നിൽക്കുക തന്നെ ചെയ്യും.

Top