ചുംബന സമരത്തിന്റെ മറുപുറം
ഇടതുപക്ഷത്തിന്റെ പാതിവെന്ത വിപ്ലവസമരങ്ങള്‍ക്ക് ഹിന്ദുത്വത്തെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നിരിക്കെ, ജാതി-മത സംഘടനകള്‍ സംഘപരിവാറുമായി അകലം പാലിക്കുന്നതുകൊണ്ടാണ് ബി.ജെ.പി.യ്ക്ക് കേരളത്തില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാതെ വന്നിരിക്കുന്നതെന്നതാണ് നേര്‍ക്കാഴ്ച. ഇതിനെ വൈകാരികതകൊണ്ട് അട്ടിമറിച്ച് ഹിന്ദുത്വ ഭീകരസംഘടനകള്‍ക്ക് സദാചാര സംരക്ഷകരാകാനുള്ള സുവര്‍ണ്ണാവസരമാണ് ചുംബനസമരക്കാര്‍ നല്കിയിരിക്കുന്നത്. മാറുമറയ്ക്കല്‍ സമരങ്ങള്‍ പ്രസക്തമാകുന്നത്, ജാതിവ്യവസ്ഥയെ കീറിമുറിച്ചതുകൊണ്ടാണ്. ഇത്തരം ചരിത്രപാഠങ്ങളെ സവര്‍ണ്ണആത്മഗതങ്ങളാക്കി അവതരിപ്പിക്കുന്നതും ഇതേ അട്ടിമറിയുടെ ഭാഗമായാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ്, മാതാ അമൃതാനന്ദമയിക്കെതിരായി പുസ്തകമെഴുതിയ ഗെയ്ല്‍ ട്രെഡ്‌വെല്ലുമായുള്ള അഭിമുഖ സംഭാഷണം ‘കൈരളി’ ചാനല്‍സംപ്രേഷണം ചെയ്യുന്നത്. ആ മാധ്യമപ്രവര്‍ത്തനം ഏറെ വാഴ്ത്തപ്പെട്ടപ്പോള്‍, കെടുതികള്‍ അനുഭവിക്കേണ്ടിവന്നത് സി.പി.ഐ.(എം) ഉം എല്‍.ഡി.എഫുമാണ്. അമൃതാനന്ദമയി എന്ന ആള്‍ദൈവം നിലനില്ക്കുന്നത്; അവരുടെ സവിശേഷപ്രകടനങ്ങളിലൂടെ മാത്രമല്ല, സംഘപരിവാറിന്റെ പിന്‍ബലത്തോടൊപ്പം ധീവരസമുദായത്തെ പ്രതിനിധീകരിച്ചുകൊണ്ടുമാണ്. ഇക്കാര്യം വ്യക്തമായി അറിയാവുന്ന എ.വി.ദിനകരന്‍ നേതൃത്വംകൊടുക്കുന്ന ധീവരസഭ,
കേരളീയ സമൂഹത്തിന്റെ ആന്തരികഘടനയെ മനസ്സിലാക്കി രാഷ്ട്രീയനിലപാട് സ്വീകരിക്കാനുള്ള ബുദ്ധിപരതയാണ് ഇടതുപക്ഷത്തിന് ഇല്ലാതെ പോയത്. ഉണ്ടായിരുന്നെങ്കില്‍, തെരഞ്ഞടുപ്പു കഴിയുംവരെ മുന്‍ചൊന്ന അഭിമുഖം സംപ്രേഷണം ചെയ്യാതിരിക്കാനുള്ള വിവേകം ജോണ്‍ ബ്രിട്ടാസ് കാണിക്കുമായിരുന്നു. ഈ വിവേകം നഷ്ടപ്പെട്ടതിന്കാരണം, കേരളത്തിലെ ബുദ്ധിജീവി വര്‍ഗ്ഗത്തോട് പുലര്‍ത്തിയ അമിതമായ ആരാധനയാണ്. ഇവിടെ ബുദ്ധിജീവികളെന്നറിയപ്പെടുന്ന സവിശേഷവര്‍ഗ്ഗം ജ്ഞാനികളല്ല; വൈകാരിക പ്രകടനങ്ങളിലഭിരമിക്കുന്ന ശീലമുള്ളവരാണവര്‍. തന്മൂലം ജനതയുടെ ചരിത്രം, അവബോധം, സമകാലീനത എന്നിവ
ഇടതുപക്ഷഗവണ്‍മെന്റിന്റെ ഭരണകാലത്ത് വര്‍ക്കലയില്‍ ശിവപ്രസാദ് എന്നൊരാള്‍ വധിക്കപ്പെടുന്നു. ഈ കൊലപാതക കുറ്റം ഡി.എച്ച്.ആര്‍.എം.എന്ന സംഘടനയുടെ മേലാണ് ആരോപിക്കപ്പെട്ടത്. തുടര്‍ന്ന് ആ സംഘടനാപ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടുവെന്ന മാത്രമല്ല, ദലിത് സമുദായത്തെ ഒന്നടങ്കം തീവ്രവാദ പട്ടികയില്‍പ്പെടുത്തുകയുമാണ് ഭരണകര്‍ത്താക്കള്‍ ചെയ്തത്. പ്രശ്‌നത്തെ വസ്തുനിഷ്ഠമായി ഉള്‍ക്കൊണ്ട ദലിത് നേതാക്കളും, ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സംഘടനകളും വര്‍ക്കല കൊലപാതകത്തെ അപലപിച്ചപ്പോള്‍തന്നെ, സമുദായത്തിനെതിരായ അതിക്രമങ്ങളെ പ്രതിരോധിക്കുകയും ചെയ്തു. ഇപ്രകാരമൊരു സമീപനം സ്വീകരിക്കാന്‍ കാരണം, ഡി.എച്ച്.ആര്‍.എം. എന്ന സംഘടനയേയും അതിന്റെ നേതൃത്വത്തേയും തിരിച്ചറിയാന്‍ കഴിഞ്ഞതിനാലാണ്.
എന്നാല്‍, ബി.. ആര്‍.പി.ഭാസ്‌ക്കര്‍ സ്വീകരിച്ചത് വ്യത്യസ്തമായ നിലപാടാണ്. അദ്ദേഹം ദലിത് നേതൃത്വത്തെ അപ്രസക്തമാക്കി ഡി.എച്ച്.ആര്‍.എം.നെ സ്ഥാപനവല്‍ക്കരിച്ചു. ഇതിനാധാരമാക്കിയത് മാധ്യമങ്ങളിലൂടെ സൃഷ്ടിച്ച വൈകാരികതയാണ്. പിന്നീടെന്താണ് സംഭവിച്ചത്? ബി.ആര്‍.പി.ഭാസ്‌ക്കറിലൂടെയും തുടര്‍ന്ന്
‘സ്ത്രീവിമോചനത്തിന്റെ മാഗ്നാകാര്‍ട്ട’യായി നവംബര്‍ 2ന് മറൈന്‍ ഡ്രൈവില്‍ പുരുഷകേസരികള്‍ ആരംഭിച്ചതും, പല ഭാഗത്തേയ്ക്കും പടര്‍ന്നതുമായ ചുംബനസമരത്തെ 1957 ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെന്നപോലെ ഒരു ചരിത്രസംഭവമായി വാഴ്ത്തിക്കൊണ്ടാണ് ബി.ആര്‍.പി. ഭാസ്‌ക്കര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്.
____________________________________
കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ എന്ന റസ്റ്റോറന്റ് സംഘപരിവാര്‍ അടിച്ചുതകര്‍ക്കുന്നത്, മോറല്‍ പോലീസിങ്ങിന്റെ ഭാഗമായെന്നതിനുപരി; സഹജമായ ന്യൂനപക്ഷ (മുസ്ലീം) മത വിരുദ്ധതയിലൂടെയാണ്. അതുകൊണ്ടാണ് ചുംബനസമരം വിവാദമായപ്പോള്‍, ചുംബിക്കുന്നതിനെതിരല്ലെന്ന് സംഘപരിവാര്‍ വക്താക്കള്‍ പറഞ്ഞുകൊണ്ടിരുന്നത്. അതേസമയം, അക്രമത്തിന് പിന്നിലെ ന്യൂനപക്ഷവിരുദ്ധതയെ നിഷേധിച്ചിട്ടുമില്ല. മറ്റൊരു വിധത്തില്‍ ചുംബനസമരക്കാരും ഇതുതന്നെയാണ് ചെയ്യുന്നത്. അവര്‍, കോഴിക്കോട് നടന്ന അതിക്രമത്തെ വ്യക്തി സ്വാതന്ത്ര്യത്തിനുമേല്‍ നടന്ന കൈയ്യേറ്റമായാണ് ചിത്രീകരിച്ചത്. സമൂഹഘടനയെ ഉള്‍ക്കൊള്ളാതെ, വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടി നിരത്തിയിരിക്കുന്ന വാദമുഖങ്ങളാണ് ചുംബനസമരക്കാരുടെ ഫ്യൂഡല്‍ മനോഘടനയെ തുറന്നുകാട്ടുന്നത്.
____________________________________
ഇക്കാര്യത്തില്‍ പുനര്‍വായിക്കേണ്ടത് പ്രഥമകമ്മ്യൂണിസ്റ്റ് ഗവണ്മേന്റിനെ തന്നെയാണ്. മാര്‍ക്‌സിസ്റ്റ് ഭാഷ്യത്തിലുള്ള വിപ്ലവതൊഴിലാളി വര്‍ഗ്ഗത്തിന്റെയല്ല; മറിച്ച് മധ്യവര്‍ഗ്ഗത്തിന്റെ (മധ്യമജാതികളുടെ) പ്രതിനിധാനത്തിലാണ് അന്നത്തെ ഗവണ്മേന്റ് രൂപംകൊള്ളുന്നത്. തന്മൂലം, സവര്‍ണ സാമൂഹ്യവിഭാഗങ്ങള്‍ക്കനുകൂലമായ സാമ്പത്തിക-രാഷ്ട്രീയ നടപടികളിലൂടെ സ്വത്തുടമസ്ഥതയേയും തൊഴില്‍കമ്പോളത്തേയും
ചുംബനസമരത്തിന്റെ മുഖ്യസവിശേഷത, അതിന്റെ മധ്യവര്‍ഗ്ഗപ്രതിനിധാനമാണ്. ഈ പ്രതിനിധാനത്തിന് ചില പ്രശ്‌നമേഖലകളെ മായ്ക്കാന്‍ കഴിയുന്നുണ്ട്. ഇതെങ്ങിനെ സംഭവിച്ചുവെന്നാണ് പരിശോധിക്കേണ്ടത്. കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ എന്ന റസ്റ്റോറന്റ് സംഘപരിവാര്‍ അടിച്ചുതകര്‍ക്കുന്നത്, മോറല്‍
ഇന്‍ഡ്യയിലെ ലൈംഗികസ്വാതന്ത്ര്യത്തിന്റെ പ്രതീകവല്‍ക്കരണമായി ഇക്കൂട്ടര്‍ ഉയര്‍ത്തിക്കാണിക്കുന്നത് ഹിന്ദുക്ഷേത്രങ്ങളിലെ രതിശില്‍പ്പങ്ങളാണ്. രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളെല്ലാംതന്നെ നിര്‍മ്മിച്ചത് ഹിന്ദുരാജാക്കന്മാരായിരുന്നു. അവരാകട്ടെ അനിയന്ത്രിതമായ ഭോഗാലസജീവിതം നയിച്ചവരാണ്. ഹിന്ദുക്കളുടെ
ധര്‍മ്മം, അര്‍ത്ഥം, കാമം എന്നിവയെ വാഴ്ത്തുന്ന തിരുക്കുറലിലേയും, ലൈംഗികതയെ ശാസ്ത്രമാക്കിയ വാത്സ്യായനന്റെ കാമസൂത്രത്തിലേയും രതി,; ഗോത്രസമൂഹങ്ങളുടെ തകര്‍ച്ചയെത്തുടര്‍ന്നു രൂപപ്പെട്ട ഫ്യൂഡല്‍ രാജവംശങ്ങളുടേയും ഉപരിസമുദായങ്ങളുടെയും പുരുഷാധിപത്യപരമായ ലൈംഗികാനുഷ്ഠാനങ്ങളാണ്. ഇത് വ്യക്തമാക്കുന്നത് ക്ഷേത്രശില്‍പ്പങ്ങളും രതിവര്‍ണ്ണനകളും അനിയന്ത്രിതമായ ഭോഗാലസതയില്‍ ആറാടിയ ഹിന്ദുരാജാക്കന്മാരുടെ മനോഘടനയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നാണ്. അതേസമയം, ബൈബിള്‍ പഴയ നിയമത്തിലെ സോളമന്റെ ഗീതങ്ങളിലും ഇതര
കേരളത്തിലെ സ്ത്രീകള്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭ ദശകങ്ങളില്‍പോലും മാറ്മറച്ചിരുന്നില്ല. ഈ സമ്പ്രദായം ഗോത്രസമുദായങ്ങളില്‍നിന്നുള്ള തുടര്‍ച്ചയായിരുന്നുവെന്ന് സംഘകാലകൃതികള്‍ തെളിയിക്കുന്നുണ്ട്. മധ്യകാല മണിപ്രവാളകൃതികള്‍ സ്ത്രീയുടെ ലൈംഗികതയെ അഭിനിവേശമാക്കിയപ്പോള്‍, മനുസ്മൃതിയുടെ പാഠവല്‍ക്കരണങ്ങളിലൂടെ ലൈംഗീകാടിമത്തത്തെ സുദീര്‍ഘകാലം നിലനിറുത്തിയത് ഹിന്ദുക്കളായ രാജാക്കന്മാരും മാടമ്പികളുമാണ്. വ്യത്യസ്തമായൊരു ഭരണസമ്പദ്രായത്തിനടിത്തറപാകിയ ടിപ്പുസുല്‍ത്താനും, ബ്രിട്ടീഷ് ഭരണാധികാരികളും സൃഷ്ടിച്ച ഹൈന്ദവവിരുദ്ധമായ മൂല്യാവബോധമാണ് മാറ്മറയ്ക്കല്‍ സമരത്തിന് പ്രേരണയായത്. ചരിത്രപരമായ ഇത്തരം യാഥാര്‍ത്ഥ്യങ്ങളുള്‍ക്കൊള്ളാതെ, വ്യക്ത്യാധിഷ്ഠിത ചോദനകളിലൂടെ ചുംബനസമരം നടത്തുന്നവര്‍ക്ക് സമൂഹഘടനയെ അഭിമുഖീകരിക്കേണ്ടതില്ലെങ്കിലും, അഭിനവവിപ്ലവത്തിന് പ്രത്യയശാസ്ത്ര കവചം സൃഷ്ടിക്കുന്നവര്‍ വസ്തുതകളെ തിരിച്ചറിയേണ്ടതുണ്ട്.
_________________________________
മധ്യകാല മണിപ്രവാളകൃതികള്‍ സ്ത്രീയുടെ ലൈംഗികതയെ അഭിനിവേശമാക്കിയപ്പോള്‍, മനുസ്മൃതിയുടെ പാഠവല്‍ക്കരണങ്ങളിലൂടെ ലൈംഗീകാടിമത്തത്തെ സുദീര്‍ഘകാലം നിലനിറുത്തിയത് ഹിന്ദുക്കളായ രാജാക്കന്മാരും മാടമ്പികളുമാണ്. വ്യത്യസ്തമായൊരു ഭരണസമ്പദ്രായത്തിനടിത്തറപാകിയ ടിപ്പുസുല്‍ത്താനും, ബ്രിട്ടീഷ് ഭരണാധികാരികളും സൃഷ്ടിച്ച ഹൈന്ദവവിരുദ്ധമായ മൂല്യാവബോധമാണ് മാറ്മറയ്ക്കല്‍ സമരത്തിന് പ്രേരണയായത്. ചരിത്രപരമായ ഇത്തരം യാഥാര്‍ത്ഥ്യങ്ങളുള്‍ക്കൊള്ളാതെ, വ്യക്ത്യാധിഷ്ഠിത ചോദനകളിലൂടെ ചുംബനസമരം നടത്തുന്നവര്‍ക്ക് സമൂഹഘടനയെ അഭിമുഖീകരിക്കേണ്ടതില്ലെങ്കിലും, അഭിനവവിപ്ലവത്തിന് പ്രത്യയശാസ്ത്ര കവചം സൃഷ്ടിക്കുന്നവര്‍ വസ്തുതകളെ തിരിച്ചറിയേണ്ടതുണ്ട്.
_________________________________
വര്‍ത്തമാനകാല കേരളത്തില്‍ സംഘപരിവാറിലൂടെ ബി.ജെ.പി. രാഷ്ട്രീയനേട്ടം കൊയ്യാന്‍ ശ്രമിക്കുന്നത്, ജാതീയ വിഭാഗങ്ങളില്‍ സ്വാധീനമുറപ്പിച്ചുകൊണ്ടാണ്. ഇതിന് സഹായകരമായിരിക്കുന്നത്, ക്ഷേത്രകേന്ദ്രീകൃതമായ കൂട്ടായ്മകളാണ്. നവോത്ഥാനത്തിന്റെ തുടര്‍ച്ചനിലനിറുത്താന്‍ കഴിയാതെ വന്നതിനാല്‍ ശ്രീനാരായഗുരു ‘ദേവ’നും, അയ്യങ്കാളി ചരിത്രസാന്നിദ്ധ്യമാകാതിരിക്കുകയും, അന്തരാളസമുദായങ്ങളിലെ (വിശ്വകര്‍മ്മജര്‍, ധീവരര്‍ മുതലായവര്‍) നവോത്ഥാനാനുഭവങ്ങളുടെ അഭാവവും മൂലം, മുന്‍ചൊന്ന വിഭാഗങ്ങള്‍ ബ്രാഹ്മണിസത്തിലുള്‍ച്ചേര്‍ന്ന് നവഹിന്ദുത്വവല്‍ക്കരണത്തിന് വിധേയമായിരിക്കുകയാണ്. ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ തൊട്ടറിയാതെ,
ബി.ആര്‍.പി. ഭാസ്‌ക്കറിലേയ്ക്ക്തന്നെ മടങ്ങിവരാം. ചുംബനസമരത്തിലൂടെ കേരളം രണ്ടായി തിരിഞ്ഞുവെന്നാണദ്ദേഹം വിലയിരുത്തുന്നത്. മധ്യവര്‍ഗ്ഗത്തിലെ കുറച്ചുവ്യക്തിവാദികളും തീവ്ര ഇടതുപക്ഷവും, കുത്തകമാധ്യമങ്ങളുമാണ് സമരത്തിന്റെ ഊര്‍ജ്ജമായത്. കേരളത്തെ സംബന്ധിച്ചെടുത്തോളം ‘പോരാട്ടം’ ‘സി.പി.ഐ(എം.എല്‍.)’ എന്നീ പ്രസ്ഥാനങ്ങള്‍ ഏറെക്കാലം മുമ്പേതന്നെ പ്രത്യയശാസ്ത്രപരമായി ജീര്‍ണ്ണിച്ച സ്ഥാപനങ്ങളാണ്. ഇത്തരം പ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യം കൊണ്ടുമാത്രം ഏത് സമരത്തിന്റേയും പ്രതിലോമസ്വഭാവം നിര്‍ണ്ണയിക്കാനാവും. അതുകൊണ്ടാണ് ജനാധിപത്യപരമായി നടക്കുന്ന കീഴാള സമരങ്ങളില്‍നിന്നും അവര്‍ ആട്ടിയകറ്റപ്പെടുന്നത്. ചുംബനസമരങ്ങളില്‍ പുതുവിപ്ലവകാലംകാണുന്ന പി.ജെ.ജയിംസ് സെക്രട്ടറിയായ സി.പി.ഐ.(എം.എല്‍.) മോറല്‍ പോലീസിങ്ങിനെതിരെ ഇതേസമരം നടത്താതെ, മറൈന്‍ഡ്രൈവില്‍ പിന്തുണയുമായെത്തിയതിന്റെ കാരണവും മറ്റൊന്നല്ല.
_________________________________
ചുംബനസമരത്തോടൊപ്പം ഒരുസംഘം ദലിത് യുവജനങ്ങളേയും കാണാം. ഡോ.ബി.ആര്‍.അംബേദ്ക്കറിന്റെ വീക്ഷണത്തിലൂടെ ലഭ്യമായ വിമര്‍ശനാവബോധമല്ല; നക്‌സലൈറ്റുകളില്‍നിന്നും കടംകൊണ്ട വൈരുദ്ധ്യവാദത്തിലാണവര്‍ ഇന്നും കാലുറപ്പിച്ചിരിക്കുന്നത്. അതേസമയം; സ്വന്തം വോട്ട്ബാങ്ക് ബി.ജെ.പി.യിലേക്ക് ചോര്‍ന്നുപോകുമെന്നു തിരിച്ചറിഞ്ഞതിലൂടെ സി.പി.ഐ.(എം) ഉം ഡി.വൈ.എഫ്.ഐ.യും ചുംബനസമരത്തിന് നല്‍കിയിരിക്കുന്ന പിന്തുണപിന്‍വലിച്ചിരിക്കുകയാണ്.
ചുംബനസമരത്തിന്റെ എതിര്‍ചേരിയിലുള്ളവരെ ജാതി-മതമൗലികവാദികളും സംഘപരിവാറിന്റെ സഹകാരികളുമായി മാത്രമല്ല, സ്ത്രീവരുദ്ധരുമായി ചിത്രീകരിക്കുകയാണ് അതിന്റെ വ്യക്താക്കള്‍. കുറച്ച്‌പേരുടെ വൈകാരികതയ്ക്ക് പുറംതിരിഞ്ഞുനില്‍ക്കുന്ന വിശാല ബഹുജനങ്ങളെ ഒളിനോട്ടക്കാരായും ഇവര്‍ പ്രഖ്യാപിക്കുന്നു.
_________________________________
ചുംബനസമരത്തോടൊപ്പം ഒരുസംഘം ദലിത് യുവജനങ്ങളേയും കാണാം. ഡോ.ബി.ആര്‍.അംബേദ്ക്കറിന്റെ വീക്ഷണത്തിലൂടെ ലഭ്യമായ വിമര്‍ശനാവബോധമല്ല; നക്‌സലൈറ്റുകളില്‍നിന്നും കടംകൊണ്ട വൈരുദ്ധ്യവാദത്തിലാണവര്‍ ഇന്നും കാലുറപ്പിച്ചിരിക്കുന്നത്. അതേസമയം; സ്വന്തം വോട്ട്ബാങ്ക് ബി.ജെ.പി.യിലേക്ക് ചോര്‍ന്നുപോകുമെന്നു തിരിച്ചറിഞ്ഞതിലൂടെ സി.പി.ഐ.(എം) ഉം ഡി.വൈ.എഫ്.ഐ.യും ചുംബനസമരത്തിന് നല്‍കിയിരിക്കുന്ന പിന്തുണപിന്‍വലിച്ചിരിക്കുകയാണ്.
ഇടതുപക്ഷത്തിന്റെ പാതിവെന്ത വിപ്ലവസമരങ്ങള്‍ക്ക് ഹിന്ദുത്വത്തെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നിരിക്കെ, ജാതി-മത സംഘടനകള്‍ സംഘപരിവാറുമായി അകലം പാലിക്കുന്നതുകൊണ്ടാണ് ബി.ജെ.പി.യ്ക്ക് കേരളത്തില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാതെ വന്നിരിക്കുന്നതെന്നതാണ് നേര്‍ക്കാഴ്ച. ഇതിനെ വൈകാരികതകൊണ്ട് അട്ടിമറിച്ച് ഹിന്ദുത്വ ഭീകരസംഘടനകള്‍ക്ക് സദാചാര സംരക്ഷകരാകാനുള്ള സുവര്‍ണ്ണാവസരമാണ് ചുംബനസമരക്കാര്‍ നല്കിയിരിക്കുന്നത്. മാറുമറയ്ക്കല്‍ സമരങ്ങള്‍ പ്രസക്തമാകുന്നത്, ജാതിവ്യവസ്ഥയെ കീറിമുറിച്ചതുകൊണ്ടാണ്. ഇത്തരം ചരിത്രപാഠങ്ങളെ സവര്‍ണ്ണആത്മഗതങ്ങളാക്കി അവതരിപ്പിക്കുന്നതും ഇതേ അട്ടിമറിയുടെ ഭാഗമായാണ്.