ദൃശ്യവും എണ്‍പതുകളിലെ മോഹന്‍ലാലിന്റെ വരവും
കറുത്തവരെയും ദളിതരെയും അപരപക്ഷത്തുവെച്ചു അവരെ കുറ്റവാളികള്‍ ആക്കി; ഇത്തരം ഒരു കണ്‍സ്ട്രക്ഷന്‍ ജിത്തു ജോസഫ് എന്ന സംവിധായകന് ചെയ്യുന്നത് ആദ്യമായിട്ടല്ല. മെമ്മറീസ് എന്ന അദ്ദേഹത്തിന്റെ മറ്റൊരു സിനിമയില്‍ ഇത് അദ്ദേഹം ചെയ്തുതെളിയിച്ചതുമാണ്. ഈ സിനിമയില്‍ വില്ലന്‍ കഥാപാത്രം ഇതുപോലെ നായര്‍ , സിറിയന്‍ ക്രിസ്ത്യന്‍ സ്വത്വങ്ങളില്‍ നിന്ന് വേറിട്ട ഒരു കറുത്ത അല്ലെങ്കില്‍ ദളിത് ശരീരവും വ്യക്തിത്വവുമാണ്. അയാളെ അപരവത്കരിച്ചു കുറ്റവാളിയാക്കി ഭ്രമാത്മാകമായ ഒരു അന്തരീക്ഷത്തിലൂടെ ആണ് ആ സിനിമ സഞ്ചരിക്കുന്നത്. കേരളത്തിന്റെ പൊതു നായര്‍ /ബ്രാഹ്മനിക കാഴ്ചബോധത്തില്‍ കറുത്തവരുടെ കുറ്റവാളിത്തം ഒരു സംശയവും ഉണ്ടാക്കുന്നില്ല. അത്പോലെ ഒരു സിറിയന്‍ ക്രിസ്ത്യന്‍ ആയ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ സകല പരാജയങ്ങളിലും നമ്മുടെ കാണികള്‍ സങ്കടപ്പെടുന്നുണ്ട്. ഏതാണ്ട് അതെ രീതിയില്‍ തന്നെ ഉള്ള ഒരു കണ്‍സ്ട്രക്ഷന്‍ തന്നെയാണ് സഹദേവന് എന്ന ദുഷ്ട കഥാപാത്രത്തിനെ ദൃശ്യത്തില്‍ രൂപപ്പെടുത്തുന്നതും.
കറുത്തവരെയും ദളിതരെയും അപരപക്ഷത്തുവെച്ചു അവരെ കുറ്റവാളികള്‍ ആക്കി; ഇത്തരം ഒരു കണ്‍സ്ട്രക്ഷന്‍ ജിത്തു ജോസഫ് എന്ന സംവിധായകന് ചെയ്യുന്നത് ആദ്യമായിട്ടല്ല. മെമ്മറീസ് എന്ന അദ്ദേഹത്തിന്റെ മറ്റൊരു സിനിമയില്‍ ഇത് അദ്ദേഹം ചെയ്തുതെളിയിച്ചതുമാണ്. ഈ സിനിമയില്‍ വില്ലന്‍ കഥാപാത്രം ഇതുപോലെ നായര്‍ , സിറിയന്‍ ക്രിസ്ത്യന്‍ സ്വത്വങ്ങളില്‍ നിന്ന് വേറിട്ട ഒരു കറുത്ത അല്ലെങ്കില്‍ ദളിത് ശരീരവും വ്യക്തിത്വവുമാണ്. അയാളെ അപരവത്കരിച്ചു കുറ്റവാളിയാക്കി ഭ്രമാത്മാകമായ ഒരു അന്തരീക്ഷത്തിലൂടെ ആണ് ആ സിനിമ സഞ്ചരിക്കുന്നത്. കേരളത്തിന്റെ പൊതു നായര്‍ /ബ്രാഹ്മനിക കാഴ്ചബോധത്തില്‍ കറുത്തവരുടെ കുറ്റവാളിത്തം ഒരു സംശയവും ഉണ്ടാക്കുന്നില്ല. അത്പോലെ ഒരു സിറിയന്‍ ക്രിസ്ത്യന്‍ ആയ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ സകല പരാജയങ്ങളിലും നമ്മുടെ കാണികള്‍ സങ്കടപ്പെടുന്നുണ്ട്. ഏതാണ്ട് അതെ രീതിയില്‍ തന്നെ ഉള്ള ഒരു കണ്‍സ്ട്രക്ഷന്‍ തന്നെയാണ് സഹദേവന് എന്ന ദുഷ്ട കഥാപാത്രത്തിനെ ദൃശ്യത്തില്‍ രൂപപ്പെടുത്തുന്നതും.
______________________________________
രൂപേഷ് കുമാര്‍
_________________________________
സാധാരണക്കാരന് ആയ മോഹന്‍ലാല്‍ തിരിച്ചുവരുന്നു എന്ന ദൃശ്യത്തെക്കുറിച്ച് വായിക്കുമ്പോള്‍ എണ്‍പതുകളിലെ ‘സാധാരണക്കാരന്’ആയ മോഹന്‍ലാല്‍ ”ജാതി വാദി” ആയിരുന്നു എന്നത് വ്യക്തമാണ്. ”ആര്യന്”പോലുള്ള എണ്‍പതുകളിലെ പ്രിയദര്ശന്-മോഹന്‍ലാല്‍ സിനിമകള്‍ അത് വ്യക്തമായി തെളിയിച്ചതാണ്. എണ്‍പതുകളിലാണ് മോഹന്‍ലാല്‍ വ്യാപകമായി നിഷ്കളങ്കന്/സാധാരണക്കാരന്/ഞങ്ങളുടെ മോഹന്‍ലാല്‍ എന്നൊക്കെയുള്ള കള്ളികളില്‍ എത്തിച്ചേരുന്നത്. പക്ഷെ ഇതേ മോഹന്‍ലാലിന്റേതായി വന്ന സിനിമകള്‍ അത്രയൊന്നും നിഷ്കളങ്കമൊന്നുമല്ല എന്നുമാത്രമല്ല, അതില്‍ തികഞ്ഞ ജാതിവംശീയത പ്രകടവുമായിരുന്നു. മോഹന്‍ലാലിന്റ നിഷ്കളങ്കത്വം ആഘോഷിക്കപ്പെട്ട ”ചിത്രം” എന്ന സിനിമയില്‍ ആദിവാസികളെ (മണിയന്‍പിള്ള രാജുവിന്റെ കഥാപാത്രം) ചിത്രീകരിച്ചുവെച്ചിരിക്കുന്നത് ബുദ്ധിയില്ലാത്തവരും ”പഴനിയില്‍പോയി മുടിവെട്ടാന്‍” കാശ് ചോദിക്കുന്നവരും മാത്രം ആയിട്ടാണ്. മോഹന്‍ലാല്‍ ”സാധാരണക്കാരനായി മാറിയ” സന്മനസ്സുള്ളവര്ക്ക് സമാധാനം, നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട് എന്നൊക്കെയുള്ള സിനിമയില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ നായര്‍ സ്വത്വത്തെയാണ് സാധാരക്കാരന് എന്ന ലേബലില്‍ പടച്ചുവിട്ടത്. ഈ സിനിമകളിലെ (ജഗദീഷ്/വെള്ളാനകളുടെ നാട്, ശ്രീനിവാസന്, മാമുക്കോയ/നാടോടിക്കാറ്റ്, സന്മനസ്സുള്ളവര്ക്ക് സമാധാനം/ശ്രീനിവാസന്) ദളിത്,മുസ്ലീം, കറുപ്പ് സ്വത്വങ്ങളെ സാധാരണത്വത്തിനുപുറത്ത് നിറുത്തി വില്ലന്മാരോ ദുഷ്ടന്മാരോ കള്ളന്മാരോ കോമാളികളോ ഒക്കെ ആയി വംശീയമായി പുറന്തള്ളുന്നു. ഇതേ മോഹന്‍ലാലിന്റെ സാധാരണത്വത്തെ മറ്റൊരുതരത്തില്‍ പുനര്‍സൃഷ്ടിക്കുക മാത്രമാണ് ജിത്തുജോസഫ് ദൃശ്യം എന്ന സിനിമയില്‍ ചെയ്യുന്നത്. മുന്‍പേ മലയാള സിനിമയില്‍ നിലനിന്നിരുന്ന ജാതി വംശീയതയെ ഒരു തരത്തിലും പൊളിച്ചെഴുതാതെ പഴയ കമ്പോസ്റ്റ് കുഴിയില്‍ ഉണ്ടായ ഒരു സിനിമ മാത്രമാണ് ദൃശ്യവും.
_____________________________________
”ജാതി സിനിമ” മറ്റൊരുഭാഷയില്‍ അവതരിപ്പിച്ചപ്പോള്‍ മലയാളത്തിന്റെ പൊതുബോധം ഹാപ്പി. പിന്നെ നല്ല ”ത്രില്ലര്‍ ” എന്നതിലും പുതുമയൊന്നും തന്നെയില്ല. മലയാളത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട സി ബി ഐ ഡയറിക്കുറിപ്പുകള്‍ പോലുള്ള കെ.മധു, ഉണ്ണികൃഷ്ണന്.ബി മുതലായവര്‍ ചെയ്ത ത്രില്ലറുകളില്‍ ദളിതര്‍/സ്ത്രീകള്‍/മുസ്ലീംസ്ത്രീകള്‍/മുസ്ലീങ്ങള്‍/സ്വവര്‍ഗാനുരാഗികള്‍ എന്നിവരൊക്കെ കുറ്റവാളികള്‍ ആക്കിയാണ് ”ത്രില്ലിംഗ്” കണ്ടുപിടിച്ചത്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണം ആണ് ”മുംബൈപോലീസ്” എന്ന റോഷന് ആഡ്രൂസ് സിനിമ. ഇതില്‍ സ്വവര്‍ഗ്ഗ അനുരാഗിയായ പോലീസ് ഓഫീസര്‍ കുറ്റവാളി ആക്കപ്പെടുന്നു. ഇതൊക്കെ കേരളത്തിന്റെ പൊതുബോധത്തിലെ അപരസ്വത്വങ്ങള്‍ വംശീയമായി ഒതുക്കപ്പെടുന്നതിന്റെ സമവാക്യമായി രൂപപ്പെടുന്ന സാംസ്കാരിക വ്യവസായമായ സിനിമയുടെ മനപ്പൂര്‍വ്വമായ അഭ്യാസങ്ങളാണ്. അവിടെയൊക്കെ അവര്‍ പിടിക്കപ്പെടുമ്പോള്‍ കേരളത്തിലെ പൊതുജാതി സമവാക്യത്തില്‍; അതിന്റെ ജാതിവംശീയതയില്‍ ഒരു ചോദ്യവും ഉന്നയിക്കാത്ത ജോര്‍ജുകുട്ടി എന്ന കുടുംബനാഥന് കുറ്റംചെയ്താലും ശിക്ഷിക്കപ്പെടാതെ പോകുന്നു എന്ന മലക്കം മറിച്ചിലാണ് ”ജിത്തു ജോസഫിന്റെ ക്രഫ്റ്റും” ദൃശ്യം എന്ന സിനിമ സൃഷ്ടിക്കുന്ന ത്രില്ലും.
_____________________________________
സമീപകാലത്തിറങ്ങിയ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ ”പുണ്യാളന് അഗര്ബതീസ്” എന്ന ചിത്രവും എണ്‍പതുകളെ തിരിച്ചുകൊണ്ട്വരാന് ശ്രമം നടത്തുന്നുണ്ട്. അതുകൊണ്ടാണ് ”പുണ്യാളന് അഗര്ബതീസ്” എന്ന സിനിമ പഴയ ”വരവേല്പിനെ” പോലെ ”മികച്ച സിനിമ” ആണെന്നു മലയാളി വായിച്ചെടുക്കുന്നത്. ഗള്‍ഫില്‍പോയി തിരിച്ചുവന്നു ബസ് വാങ്ങിച്ചു ബിസിനസ്സ് നടത്തുന്ന ഒരുവന്റെ പ്രതിസന്ധി എന്നാണ് ”വരവേല്‍പ്പ്” പൊതുവെ വിലയിരുത്തപ്പെടുന്നത്. വരവേല്പിലും പുണ്യാളന് അഗര്ബതീസിലും രാഷ്ട്രീയക്കാര്‍ ആണ് പൊതുവെ ദുഷ്ടശക്തികളായി കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഈ രണ്ടു സിനിമകളും രാഷ്ട്രീയക്കാര്‍ക്കുമപ്പുറം മറ്റു അപരങ്ങളെ സൃഷ്ടിച്ച് അവരെ പ്രതിസ്ഥാനത്ത് അല്ലെങ്കില്‍ കോമാളിവല്ക്കരിച്ച് മുന്നോട്ടുപോകുന്നുമുണ്ട്. അതാണ് വരവേല്പില് ജഗദീഷ് അവതരിപ്പിക്കുന്ന കള്ളനായ കണ്ടക്ടറും പുണ്യാളന് അഗര്ബതീസിലെ ശ്രീജിത്ത് രവി അവതരിപ്പിക്കുന്ന ഡ്രൈവര്‍ കഥാപാത്രവും. ഇവര്രണ്ടുപേരും നായരോ സിറിയന്ക്രിസ്ത്യാനിയോ അല്ലാത്ത അപരസ്വത്വങ്ങള്‍ ആണ് താനും. അഗര്ബതീസ് തുടങ്ങാനുള്ള ആ കഥയിലെ മൂലധനം നായകന് അദ്ദേഹത്തിന്റെ സിറിയന്‍ ക്രിസ്ത്യന്ജാതി സാമ്പത്തിക സ്രോതസ്സ് നല്‍കുന്നുമുണ്ട്. വരവേല്പിലാണെങ്കില് ദളിതരില്നിന്നും മറ്റും വ്യത്യസ്തമായി മോഹന്‍ലാലിന്റെ കഥാപാത്രത്തിനു ഗള്‍ഫില്‍ പോകുന്നതിനു മുമ്പും ശേഷവും ഒരു നായര്‍ ജാതി അവസ്ഥയുടെ പിന്താങ്ങ് ഉണ്ടായിരുന്നു. കേരളത്തിന്റെ പൊതുബോധം ഇപ്പോഴും ഈ സിറിയന്‍- ക്രിസ്ത്യന്‍ നായര്‍ പൊതുബോധത്തിന്റെകൂടെ നില്‍ക്കുന്നത് കൊണ്ടാണ് ബസ്കണ്ടക്ടര്‍ കള്ളന് ആകുന്നതും; ബസ് മൊതലാളി ആയ നായരുടെ സങ്കടം മലയാളിയുടെ സങ്കടം ആകുന്നതും; പുണ്യാളന് അഗര്ബതീസിലെ സിറിയന്‍ ക്രിസ്ത്യന്‍ വ്യക്തിത്വം അവസാനം രാഷ്ട്രീയ അധികാര വ്യവസ്ഥയിലെ നേതാവായി അവസാനിക്കുന്നതും.
ഇത്തരത്തിലുള്ള ”ജാതി സിനിമ” പുനരുല്പാദിപ്പിക്കുന്നതിനെയാണ് ജിത്തു ജോസഫിന്റെ ”ഗംഭീര ക്രാഫ്റ്റ്” എന്ന് പറയുന്നത്. സര്‍വഗുണസമ്പന്നനായ വിജയിയായ നായര്‍ നായകന് ആയിരുന്നു; എണ്പതുകളലില് മോഹന്‍ലാല്‍ എങ്കില്‍ ഈ സിനിമയില്‍ അദ്ദേഹത്തെ ഒരു കുറ്റം ഒളിപ്പിച്ചുവെക്കുന്നതില് വിജയിക്കുന്ന ഒരു മധ്യവര്‍ഗ നായകനാക്കിയിരിക്കുന്നു. ”ജാതി സിനിമ” മറ്റൊരുഭാഷയില്‍ അവതരിപ്പിച്ചപ്പോള്‍ മലയാളത്തിന്റെ പൊതുബോധം ഹാപ്പി. പിന്നെ നല്ല ”ത്രില്ലര്‍ ” എന്നതിലും പുതുമയൊന്നും തന്നെയില്ല. മലയാളത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട സി ബി ഐ ഡയറിക്കുറിപ്പുകള്‍ പോലുള്ള കെ.മധു, ഉണ്ണികൃഷ്ണന്.ബി മുതലായവര്‍ ചെയ്ത ത്രില്ലറുകളില്‍ ദളിതര്‍/സ്ത്രീകള്‍/മുസ്ലീംസ്ത്രീകള്‍/മുസ്ലീങ്ങള്‍/സ്വവര്‍ഗാനുരാഗികള്‍ എന്നിവരൊക്കെ കുറ്റവാളികള്‍ ആക്കിയാണ് ”ത്രില്ലിംഗ്” കണ്ടുപിടിച്ചത്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണം ആണ് ”മുംബൈപോലീസ്” എന്ന റോഷന് ആഡ്രൂസ് സിനിമ. ഇതില്‍ സ്വവര്‍ഗ്ഗ അനുരാഗിയായ പോലീസ് ഓഫീസര്‍ കുറ്റവാളി ആക്കപ്പെടുന്നു. ഇതൊക്കെ കേരളത്തിന്റെ പൊതുബോധത്തിലെ അപരസ്വത്വങ്ങള്‍ വംശീയമായി ഒതുക്കപ്പെടുന്നതിന്റെ സമവാക്യമായി രൂപപ്പെടുന്ന സാംസ്കാരിക വ്യവസായമായ സിനിമയുടെ മനപ്പൂര്‍വ്വമായ അഭ്യാസങ്ങളാണ്. അവിടെയൊക്കെ അവര്‍ പിടിക്കപ്പെടുമ്പോള്‍ കേരളത്തിലെ പൊതുജാതി സമവാക്യത്തില്‍; അതിന്റെ ജാതിവംശീയതയില്‍ ഒരു ചോദ്യവും ഉന്നയിക്കാത്ത ജോര്‍ജുകുട്ടി എന്ന കുടുംബനാഥന് കുറ്റംചെയ്താലും ശിക്ഷിക്കപ്പെടാതെ പോകുന്നു എന്ന മലക്കം മറിച്ചിലാണ് ”ജിത്തു ജോസഫിന്റെ ക്രഫ്റ്റും” ദൃശ്യം എന്ന സിനിമ സൃഷ്ടിക്കുന്ന ത്രില്ലും. മറ്റു സിനിമകളിലെ പോലെ തന്നെ ദളിത് അവസ്ഥകള്‍ പോലുള്ള അപരസ്വത്വങ്ങള്‍ ഈ സിനിമയിലും വില്ലന്മാരായി തന്നെ നിലനില്‍ക്കുന്നുമുണ്ട്.
ഈ സിനിമ ആരംഭിക്കുന്നത് ഒരു ബസ്സിലെ യാത്രക്കാരെ മുഴുവന്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഷോട്ടിലൂടെയാണ്. ഇങ്ങനെ ഒരു ഗ്രാമത്തെ മുഴുവന്‍ ഉള്‍ക്കൊള്ളിക്കുന്ന മറ്റൊരു ഇടമാണ് ഈ സിനിമയിലെ ഹോട്ടല്‍. ഈ ഹോട്ടലിലെ ഗ്രാമീണ അന്തരീക്ഷത്തില്‍ നല്ലവനും സ്വാധീനതയുള്ള വ്യക്തിത്വവും ഒക്കെ ജോര്‍ജ്ജ്കുട്ടിയാണ്. അനാഥനെങ്കിലും ഒരു സിറിയന്‍ ക്രിസ്ത്യന്‍ കുടിയേറ്റ കുടുംബത്തില്‍ നിന്ന് കല്യാണം കഴിച്ചയാളാണ് അദ്ദേഹം. കേരളത്തിലെ ഗ്രാമീണ ഇടങ്ങളിലെ കോളനിവല്കരണത്തിനെതിരെയും ജാതീയതക്കെതിരെയും ദളിത്/മുസ്ലിം അപരങ്ങള്‍ ഇപ്പോള്‍ നിരന്തരം ശബ്ദം ഉയര്‍ത്തുന്നുണ്ട്. പക്ഷെ ദൃശ്യത്തില്‍ അങ്ങനെ ഒരു ചോദ്യവും ചോദിക്കാത്ത ജോര്‍ജ്ജ് കുട്ടിയെ വാഴ്ത്തി പാടുന്ന കേരളത്തിന്റെ പൊതുബോധത്തില്‍ ഗ്രാമരൂപീകരണത്തില് ഒരു ചോദ്യവും ഉന്നയിക്കാത്ത ഒരു മുസ്ലിം വ്യക്തിത്വം ഹോട്ടല്‍ ഉടമയായി; നല്ല ഗ്രാമീണന് ആയി നിലനില്ക്കുന്നു. പക്ഷെ ഇവിടെ; ഈ പൊതു ഇടത്തില്‍ പ്രശ്നം ഉണ്ടാക്കുന്നത് ഷാജോണ്‍ കലാഭവന്റെ സഹദേവന് എന്ന കഥാപാത്രമാണ്. കറുത്ത ശരീരം ഉള്ള നായര്‍/സിറിയന്‍ ക്രിസ്ത്യന്‍ ശരീരങ്ങളെ ചോദ്യം ചെയ്യുന്ന അപര/ദളിത് ശരീരം ആയ സഹദേവന് ഈ ഗ്രാമ അവസ്ഥയില്‍ ദുഷ്ടനും ഭക്ഷണം കഴച്ചു പൈസ കൊടുക്കാത്തവനായും സ്ത്രീകളെ അടക്കം അക്രമിക്കുന്നവനായും ചിത്രീകരിക്കപ്പെടുന്നു. (നാലായിരത്തി അഞ്ഞൂറ് രൂപ സഹദേവന് എന്ന പോലീസുകാരന് ആ ഹേട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച വകയില്‍ കൊടുക്കാനുണ്ട് എന്നാണ് ജിത്തു ജോസഫ് പറഞ്ഞുവെക്കുന്നത്). ഇത് കേരളത്തില്‍ കറുത്തവരോട്, ദളിതരോടുള്ള ജാതി വംശീയതയില്‍ ഊന്നിയ പൊതുബോത്തിന്റെ ഫോട്ടോസ്റ്റാറ്റ് മാത്രമാണ്. സഹദേവന് വളരെ വ്യക്തമായും ജോര്‍ജ്ജ്കുട്ടി എന്നയാളെ ഒരു ക്രൈം സ്പോട്ടിനടുത്ത് വെച്ചുകണ്ടു എന്നു അവകാശപ്പെടുമ്പോഴും ജോര്‍ജ്ജ്കുട്ടി അതൊക്കെ നിരാകരിച്ച് സഹദേവനെ ബുദ്ധിയില്ലാത്തവനും അല്ലെങ്കില്‍ ബുദ്ധി ഭ്രമത്തിന്റെ അടുത്ത് നില്ക്കുന്നവനും ആക്കുന്നതും ഇത്തരം ദളിത് അപരവല്കരണത്തിന്റെ മറ്റൊരുഭാഗം മാത്രമാണ്.
________________________________________
അതുപോലെ, സ്ത്രീ വിരുദ്ധത മറ്റൊരു തലത്തിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട് ജിത്തുജോസഫ്. ഒരുപക്ഷെ മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കാം ഒരു വനിതാ ഐ.ജി, അതും വളരെ കൂര്‍മ്മ ബുദ്ധിയുള്ള ഒരു സ്ത്രീ ഒരു സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നത്. അവരുടെ മുന്നേറ്റത്തിനെ വളരെ വ്യക്തമായി തടയിട്ടുകൊണ്ട് തോല്‍പ്പിക്കുകയാണ് ജോര്‍ജ്ജുകുട്ടി ചെയ്യുന്നത്. ഈ ഐ ജി യെ ജോര്‍ജ്ജുകുട്ടിയുടെ മുന്നില്‍ കൊണ്ടുവന്ന് അപേക്ഷിപ്പിക്കുകയാണ്. അവര്‍ ഉന്നത കുലജാതയും വിദ്യാഭ്യാസം ഉള്ളവളുമാണെങ്കിലും ജോര്‍ജ്ജുകുട്ടി എന്ന സവര്‍ണത പേറുന്ന ആണിന്റെ മുന്നില്‍ പരാജയപ്പെട്ടേ മതിയാകൂ എന്ന ഫോര്‍മുല കൂടിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
________________________________________
കറുത്തവരെയും ദളിതരെയും അപരപക്ഷത്തുവെച്ചു അവരെ കുറ്റവാളികള്‍ ആക്കി; ഇത്തരം ഒരു കണ്‍സ്ട്രക്ഷന്‍ ജിത്തു ജോസഫ് എന്ന സംവിധായകന് ചെയ്യുന്നത് ആദ്യമായിട്ടല്ല. മെമ്മറീസ് എന്ന അദ്ദേഹത്തിന്റെ മറ്റൊരു സിനിമയില്‍ ഇത് അദ്ദേഹം ചെയ്തുതെളിയിച്ചതുമാണ്. ഈ സിനിമയില്‍ വില്ലന്‍ കഥാപാത്രം ഇതുപോലെ നായര്‍ , സിറിയന്‍ ക്രിസ്ത്യന്‍ സ്വത്വങ്ങളില്‍ നിന്ന് വേറിട്ട ഒരു കറുത്ത അല്ലെങ്കില്‍ ദളിത് ശരീരവും വ്യക്തിത്വവുമാണ്. അയാളെ അപരവത്കരിച്ചു കുറ്റവാളിയാക്കി ഭ്രമാത്മാകമായ ഒരു അന്തരീക്ഷത്തിലൂടെ ആണ് ആ സിനിമ സഞ്ചരിക്കുന്നത്. കേരളത്തിന്റെ പൊതു നായര്‍ /ബ്രാഹ്മനിക കാഴ്ചബോധത്തില്‍ കറുത്തവരുടെ കുറ്റവാളിത്തം ഒരു സംശയവും ഉണ്ടാക്കുന്നില്ല. അത്പോലെ ഒരു സിറിയന്‍ ക്രിസ്ത്യന്‍ ആയ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ സകല പരാജയങ്ങളിലും നമ്മുടെ കാണികള്‍ സങ്കടപ്പെടുന്നുണ്ട്. ഏതാണ്ട് അതെ രീതിയില്‍ തന്നെ ഉള്ള ഒരു കണ്‍സ്ട്രക്ഷന്‍ തന്നെയാണ് സഹദേവന് എന്ന ദുഷ്ട കഥാപാത്രത്തിനെ ദൃശ്യത്തില്‍ രൂപപ്പെടുത്തുന്നതും. കുടുംബം ഇല്ലാത്ത, പ്രത്യേകിച്ചു സ്വത്വം വെളിപ്പെടുത്താത്ത, പോലീസ് ഓഫീസറായ അയാള്‍ക്കെതിരാണ് ഗ്രാമം മുഴുവന്‍. സിനിമയുടെ ഇത്തരം കണ്സ്ട്രക്ഷനുകളിലെ ജാതീയത ദൃശ്യം എന്ന സിനിമയും വിദ്ഗധമായി ഓപ്പറേറ്റ് ചെയ്യപ്പെടുന്നുണ്ട്. ഫേസ്ബുക്കില്‍, ഈയിടെ Dalit online movementഎന്ന പേജില്‍ , സഹദേവന് എന്ന പോലീസുകാരന്റെ കറുത്തരൂപവും അദ്ദേഹത്തിന്റെ ദളിത് സ്വത്വവും ഈ സിനിമയില്‍ അപരവത്കരിക്കപ്പെടുന്നുണ്ട് എന്ന് സുധാകരന് ചാര്‍വാകന്‍ നിരീക്ഷിക്കുന്നു. അതിനു കമന്റായി ബിനീഷ് കെ.അച്യുതന് ഇങ്ങനെ പറയുന്നു. ”ഇരുണ്ട നിറമുള്ള എല്ലാ പോലീസുകാരെയും പൊതുവായി ‘പെലയന്‍ പോലീസ്’ എന്ന സംജ്ഞയില്‍ ഒതുക്കുന്നതായി കേട്ടിട്ടുണ്ട്. ദലിതരെ കൂടാതെ ആ നിറത്തിലുള്ള ഇതര ഉപജാതികളെയും ഈഴവരാതി പിന്നോക്കക്കാരെയും ഈ വിളിപ്പോരില് ചുരുക്കുന്നു. ദക്ഷിണേന്ത്യയിലെ എല്ലാവരേയും മദ്രാസി ചാപ്പ കുത്തുന്ന ഉത്തരേന്ത്യന്‍ (പശ്ചിമേന്ത്യന്‍ ) രീതിയുടെ ഒരു വക ഭേദമാണിത്. പിന്നെ മലയാള ചലച്ചിത്രങ്ങളില്‍ ഒളിച്ചു വെയ്ക്കപ്പെടുന്ന വംശീയത ഈയിടെയായി മറനീക്കി പുറത്തു വരുന്നുണ്ട്. സംവരണത്തില്‍ വന്ന സഹപ്രവര്‍ത്തകനെ ആ കാരണം പറഞ്ഞാക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന മെഗാ താരത്തെ കണ്ടു ഞെട്ടിയിട്ടു അധിക കാലം ആയില്ല (പടം face to face) കഥ ഇനിയും തുടരാന്‍ സാധ്യതയുണ്ട്.”
ദൃശ്യത്തില്‍, മോഹന്‍ലാലിന്റെ ജോര്‍ജ്ജുകുട്ടി എന്ന കഥാപാത്രത്തിന്റെ ബൗദ്ധികതയ്ക്കും ചിന്താശേഷിക്കും ആക്കം കൂട്ടുന്നത് ഔപചാരിക വിദ്യാഭ്യാസമല്ല. വിദ്യ നേരിടുന്നതിന്റെ രാഷ്ട്രീയത്തെ അപരവത്കരിച്ചുകൊണ്ടാണ് നാലാം ക്ലാസ് വിദ്യാഭ്യാസം നേടിയ ജോര്‍ജ്ജുകുട്ടി പത്താം ക്ലാസ്കാരിയായ ഭാര്യയേയും ഒരു പോലീസ് ഐ ജിയായ സ്ത്രീയേയും ബദ്ധിപരതകൊണ്ട് ഭരിക്കുകയും അമ്മാനമാടുകയും ചെയ്യുന്നത്. ഔപചാരിക വിദ്യാഭ്യാസത്തിലൊന്നും ഒരു കാര്യവുമില്ല എന്നു ജോര്‍ജ്ജുകുട്ടി മുന്നോട്ടുവെക്കുന്ന ആശയം ദളിത് സമൂഹങ്ങള്‍ വിദ്യാഭ്യാസത്തിലൂടെ നടത്തിയ മുന്നോക്കങ്ങളെ നിരാകരിക്കുന്നതാണ്. ഔപചാരിക വിദ്യാഭ്യാസം നടത്താത്ത മറ്റു സവര്‍ണ സമൂഹങ്ങള്‍ക്ക് ഭൂസ്വത്ത്, ബിസിനസ്സ് എന്നിവയൊക്കെ കൊണ്ട് പോവാന്‍ കഴിഞ്ഞിട്ടുണ്ട്. ദളിത് സമൂഹങ്ങള്‍ക്ക് അങ്ങനെ ഉള്ള മൂലധനങ്ങള്‍ ഇല്ലാത്തതുകൊണ്ട് വിദ്യാഭ്യാസം എന്നതാണ് വഴി. ജോര്‍ജ്ജുകുട്ടി ഇത്തരം ഒരു വിദ്യാഭ്യാസത്തിന്റെ മുന്നേറ്റങ്ങളെ തിരസ്കരിച്ചുവെക്കുന്നുണ്ട് ഈ സിനിമയില്‍.
അതുപോലെ, സ്ത്രീ വിരുദ്ധത മറ്റൊരു തലത്തിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട് ജിത്തുജോസഫ്. ഒരുപക്ഷെ മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കാം ഒരു വനിതാ ഐ.ജി, അതും വളരെ കൂര്‍മ്മ ബുദ്ധിയുള്ള ഒരു സ്ത്രീ ഒരു സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നത്. അവരുടെ മുന്നേറ്റത്തിനെ വളരെ വ്യക്തമായി തടയിട്ടുകൊണ്ട് തോല്‍പ്പിക്കുകയാണ് ജോര്‍ജ്ജുകുട്ടി ചെയ്യുന്നത്. ഈ ഐ ജി യെ ജോര്‍ജ്ജുകുട്ടിയുടെ മുന്നില്‍ കൊണ്ടുവന്ന് അപേക്ഷിപ്പിക്കുകയാണ്. അവര്‍ ഉന്നത കുലജാതയും വിദ്യാഭ്യാസം ഉള്ളവളുമാണെങ്കിലും ജോര്‍ജ്ജുകുട്ടി എന്ന സവര്‍ണത പേറുന്ന ആണിന്റെ മുന്നില്‍ പരാജയപ്പെട്ടേ മതിയാകൂ എന്ന ഫോര്‍മുല കൂടിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
ഐ ജി ദമ്പതികളുടെ പുത്രന് കുറ്റവാളിയാണ്. എങ്കിലും അവന്റെ മേലുള്ള ‘സിംപതി’ രൂപപ്പെടുന്നത് അവന് ഒരു സവര്‍ണ സമുദായത്തില്‍ ഉള്പ്പെടുന്നതുകൊണ്ടു തന്നെയാണ്. ഗോവിന്ദ ചാമിയെ തൂക്കി കൊല്ലാന്‍ നിലവിളിക്കുന്ന പൊതുകേരളസാമൂഹികബോധം തന്നെയാണ് ഏതാണ്ട് അതെ തരത്തില്‍ കുറ്റം ചെയ്ത; ഭരണകൂടത്തിന്റെ മിഷനറി യായ പോലീസിന്റെ പിന്തുണ പോലുള്ള; ഒരു യുവാവിനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ സങ്കടങ്ങളുടെ കൂടെ നില്‍ക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥയില്‍ പോലീസിന്റെ വരേണ്യത അതിനെ ഭീകര സ്ഥാപനമാക്കി മാറ്റുന്നുണ്ടെങ്കിലും, അത് ജനാധിപത്യത്തിന്റെ തന്നെ ഒരു ഏജന്‍സിയാണ്. അതിനെ തിരുത്തേണ്ടതും മുന്നോട്ടു നയിക്കേണ്ടതും ഇവിടുത്തെ ജനസമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അങ്ങനെയുള്ള ജനമൈത്രി പോലീസ് സ്റ്റേഷന് എന്ന ജനാധിപത്യ സ്ഥാപനത്തിന്റെ തറക്കുള്ളില്‍ ശവം കുഴിച്ചു മൂടുന്ന ദൃശ്യം ഈ സിനിമയില്‍ ജനാധിപത്യത്തിനെ തന്നെ കുഴിച്ചുമൂടുന്നതിന്റെ മറ്റൊരു പ്രതീകമായി കാണേണ്ടതുണ്ട്.
___________________________________________