ഓണം ചരിത്രത്തിലും സമുദായത്തിലും
വൈഷ്ണവമതധാരയുടെ ഭാഗമായി നിലനിന്ന ഓണത്തെ കേരളത്തിലേക്ക് പറിച്ചുനടുന്നത് എഴുത്തച്ഛന്റെ കാലംമുതല്‍ നായന്മാര്‍ക്കു ലഭിച്ച ചാതുര്‍വര്‍ണ്യത്തിലെ ശൂദ്രര്‍ എന്ന സ്ഥാനംകൊണ്ടാണ്. മാത്രമല്ല ഓണത്തിന്റെ സാംസ്‌കാരികമായ അടിത്തറ നിര്‍മിക്കാനും അവര്‍ക്കു കഴിഞ്ഞു. ഇതിന്റെ ഭാഗമായി ആ സമുദായക്കാരുടെ വേഷം, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവ ഓണാഘോഷങ്ങളുടെ ഭാഗമായി മാറി. എന്നാല്‍ ഓണത്തെ ജനകീയമാക്കുന്നത് ഈഴവരുടെ നവോത്ഥാനപ്രസ്ഥാനമാണ്. ഇത് ഒരുവശത്ത് ഹൈന്ദവമതധാരകളായ ശൈവ – വൈഷ്ണവധാരകളോട് ആഭിമുഖ്യം പുലര്‍ത്തിയപ്പോള്‍ ക്രൈസ്തവ – ഇസ്ലാംമതങ്ങളോട് സാഹോദര്യപൂര്‍വ്വമായ സമീപനമാണ് പുലര്‍ത്തിയത്.
മതപരമായ ഒരാഘോഷത്തിന് ദേശീയപദവി ലഭിക്കുന്നത് രാഷ്ട്രീയാധികാരത്തിന്റെ പിന്‍ബലത്തിലൂടെയാണ്. ഇതിന് ഏറ്റവും വലിയ തെളിവാണ് ഞായറാഴ്ച അവധിദിവസമായിരിക്കുന്നത്. ക്രൈസ്തവ വിശ്വാസികളായ ബ്രിട്ടീഷ് ഭരണാധികാരികളാണ്, അവരുടെ ആരാധനാ ദിവസമായ ഞായറാഴ്ചയെ ഒഴിവു ദിവസമാക്കിയത്. ഓണം കേരളത്തിന്റെ ദേശീയോത്സവമാകുന്ന കാര്യവും ഇങ്ങിനെയാണ്. 1961 ല്‍ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരിക്കെ കേരളാഗവണ്‍മെന്റാണ് ഓണം ദേശീയോത്സവമായി പ്രഖ്യാപിക്കുന്നത്. 1962 ല്‍ ഇന്ത്യാ – ചൈന യുദ്ധകാലത്തും 1982ല്‍ ക്ഷാമത്തെ തുടര്‍ന്നും സര്‍ക്കാര്‍ ഓണാഘോഷം വേണ്ടെന്ന് വച്ചു. പിന്നീട് നാളിതുവരെ ഔദ്യോഗീകാംഗീകാരത്തോടെ ഓണാഘോഷം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
ദേശീയോത്സവമായി കണക്കാക്കപ്പെടുന്ന ഓണം ഹിന്ദു മതത്തിലെ വൈഷ്ണവ (വിഷ്ണു ആരാധന) ധാരയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഓണത്തിലെ മുഖ്യപുരാണകഥാപാത്രമായ മഹാബലി
മഹാബലിയെപ്പറ്റിയുള്ള പുരാണങ്ങളിലെ വിവരണം ഇപ്രകാരമാണ്. ബ്രഹ്മാവിന്റെ പുത്രനായ മരീചിയുടെ പുത്രനായ കാശ്യപപ്രജാപതിക്ക് ദിതി, അതിദി എന്നീ ഭാര്യമാരാണുണ്ടായിരുന്നത്. ഇവരില്‍ അതിദിയുടെ പുത്രന്മാരാണ് ദേവന്മാര്‍. ദിതിയുടെ പുത്രന്മാരാണ് അസുരന്മാര്‍. ഈ അസുരപരമ്പരയില്‍ പ്രഹ്‌ളാദന്റെ പുത്രനായ വിരോചനന്റെ പുത്രനാണ് ബലി എന്ന മഹാബലി. കറകളഞ്ഞ വിഷ്ണുഭക്തനായിരുന്ന പ്രഹ്‌ളാദന്റെ മുത്തശ്ശനായ ഹിരണ്യ കശിപു വിഷ്ണുവിരോധിയായിരുന്നു. അയാള്‍ വിഷ്ണുനാമം നാട്ടില്‍നിന്നു തുടച്ചുനീക്കുകമാത്രമല്ല, പ്രഹ്‌ളാദനെ വിഷ്ണുഭക്തിയില്‍ നിന്നും പിന്തിരിപ്പിക്കാനും ശ്രമിച്ചു. പ്രഹ്‌ളാദനും ഹിരണ്യകശിപുവും തമ്മിലുണ്ടായ വാദപ്രതിവാദത്തിനിടയില്‍ തൂണില്‍ ഹിരണ്യ കശിപു വെട്ടിയപ്പോള്‍ പുറത്തുവന്ന നരസിംഹം അയാളെ വധിക്കുകയായിരുന്നു. മഹാബലിയുടെ പരമ്പരകളും വിഷ്ണുവായി ബന്ധപ്പെട്ടിരുന്നു. മഹാബലിയുടെ പുത്രനായ ബാണാസുരന്റെ പുത്രി ഉഷയെ വിവാഹം ചെയ്തത് ശ്രീകൃഷ്ണന്റെ പേരക്കുട്ടിയായ അനിരുന്ധനായിരുന്നു.
ഭാഗവതത്തിലെ വിവരണമനുസരിച്ച് മഹാബലിയുടെ ഭരണകാലത്ത് ദേവന്മാര്‍ക്കും ബ്രാഹ്മണര്‍ക്കും ഒഴിച്ചുള്ള ജനങ്ങള്‍ക്ക് സുഖവും സമൃദ്ധിയുമുണ്ടായിരുന്നു. ഇതില്‍ ദുഃഖിതരായ ബ്രാഹ്മണര്‍ വിഷ്ണുവിനെ നേരിട്ട്കണ്ട് സങ്കടമറിയിച്ചപ്പോഴാണ് വാമനാവ താരത്തിലൂടെ ദുഃഖപരിഹാരം വിഷ്ണു ഉറപ്പുകൊടുത്തത്. (ഇതിന്റെ അടിസ്ഥാനത്തിലാണ് ഓണത്തിന് മഹാബലിയും വാമനനും ആരാധിക്കപ്പെടുന്നത്.)
മഹാബലി നര്‍മ്മദാനദീതീരത്ത് വിശ്വജിത്ത് യാഗം നടത്തുമ്പോഴാണ് വാമനന്‍ മുനികുമാരന്റെ വേഷത്തിലെത്തുന്നത്. നര്‍മ്മദാനദി, മധ്യപ്രദേശത്തിലെ മേഖലാപര്‍വ്വതത്തില്‍ നിന്നും ഉദ്ഭവിച്ച് വിന്ധ്യപര്‍വ്വതത്തിനും ഗതപുര പര്‍വ്വതത്തിനും ഇടയില്‍കൂടി ഒഴുകി കാംബേ ഉള്‍ക്കടലില്‍ പതിക്കുന്നു. കേരളവുമായി ബന്ധമില്ലാത്ത ഈ നദീതീരത്ത് യാഗം നടത്തിയിരുന്ന മഹാബലി വാമനന്
__________________________________
ഓണത്തിനെ മതേതരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ”കാളനോടൊപ്പം കാളയിറച്ചിയും” എന്ന നിര്‍ദ്ദേശം കെ.ഇ.എന്‍ മുന്നോട്ടു വെച്ചത്. എന്നാല്‍ ഇന്നു ഓണം സ്വീകരിക്കപ്പെടുന്നത് ഒരു വ്യാപാര – വിനോദ – വ്യവസായത്തിന്റെ ഭാഗമായാണ്. അതുകൊണ്ടുതന്നെ ഓണം മാതേതരമായാലും അത് ആഘോഷിക്കപ്പെടുമെന്നുള്ളതാണ് വസ്തുത.
__________________________________
വസ്തുതകള്‍മുന്‍ചൊന്നതായിരിക്കേ, പുരാണങ്ങളിലും ചരിത്രത്തിലും വളരെക്കുറഞ്ഞ പരാമര്‍ശങ്ങള്‍ മാത്രമാണ് ഓണത്തെക്കുറിച്ചുള്ളത്. ബി.സി അവസാനവും എ.ഡി. അഞ്ചാം നൂറ്റാണ്ടിനുമിടയില്‍ രചിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന സംഘ കൃതികളില്‍പെട്ട പതിറ്റുപത്തിലെ മധുരൈക്കാഞ്ചിയില്‍ ഒരുവരി പരാമര്‍ശമുണ്ട്. അതാകട്ടെ മയോന്റെ ജന്മദിനമെന്നനിലയിലാണ്. ഈ ലഘുപരാമര്‍ശത്തെ വലിച്ചുനീട്ടി സംഘകാലത്ത് ഓണാഘോഷ മുണ്ടായിരുന്നതായി സ്ഥാപിച്ചത് A Social history of Tamils എന്ന കൃതിയിലൂടെ കെ.കെ. പിള്ളയാണ്. എ.ഡി. നാലാം നൂറ്റാണ്ടില്‍ ശക്തിപ്രാപിച്ച ഭക്തിപ്രസ്ഥാനം തമിഴകത്ത് പ്രചരിക്കുന്നത് എ.ഡി. 7-8 നൂറ്റാണ്ടുകളിലാണ്. വൈഷ്ണവ –
എങ്കിലും, ഓണത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് ഒട്ടേറെ കഥകള്‍ ചരിത്രത്തിന്റെ പിന്‍ബലത്തോടെ ആവിഷ്‌കരിച്ചിട്ടുണ്ട്. എന്‍.വി കൃഷ്ണവാര്യരുടെ അഭിപ്രായത്തില്‍ ബി.സി. 67 ല്‍ നിലംപതിച്ച അസീറിയന്‍ സാമ്രാജ്യത്തിലെ രാജകീയോത്സവം കേരളത്തില്‍ അസീറന്മാരുടെ കുടിയേറ്റത്തോടെ ഓണാഘോഷമായി മാറുക യായിരുന്നു. കൂടാതെ, വിഷ്ണുവിന്റെ ജന്മദിനമായും, ആണ്ടു പിറവിയായും, ചേരമാന്‍ പെരുമാള്‍ മക്കത്തേക്ക് പോയ ദിനമായുമുള്ള വ്യാഖ്യാനങ്ങള്‍ തെളിയിക്കപ്പെട്ടവയല്ല. ഓണത്തിന്റെ ദേശീയപ്രാധാന്യം ചൂണ്ടിക്കാട്ടാന്‍ ഉന്നയിക്കപ്പെടുന്നത് ക്രൈസ്തവര്‍ ഓണമാ ഘോഷിച്ചിരുന്നതായുള്ള വ്യാഖ്യാനമാണ.് 1599ലെ ഉദയംപേരൂര്‍ സുനഹദോസിലെ കനോനകളില്‍ ക്രിസ്ത്യാനികള്‍ ഓണം ആഘോഷിക്കരുതെന്ന നിര്‍ദേശമാണ് ഇതിന്നാധാരമായി ഉയര്‍ ത്തിപ്പിടിക്കുന്നത്. പ്രസ്തുത കനോനയില്‍ നിന്ന് വ്യക്തമാകുന്നത് ക്രിസ്ത്യാനികള്‍ ഒട്ടേറെ ഹൈന്ദവാചാരങ്ങള്‍ പാലിച്ചിരുന്നുവെന്നാണ്. മാത്രമല്ല, അവര്‍ നാടുവാഴിത്ത ഭരണത്തിന് വിധേയരുമായിരുന്നു. തന്മൂലം നാടുവാഴിത്ത പിന്തുണയുള്ള ആഘോഷങ്ങള്‍ അവര്‍ അംഗീകരിച്ചുവെന്നാണ്. ഇതിനുള്ള മറ്റൊരുകാരണം പോര്‍ച്ചുഗീസുകാര്‍ക്ക് മുമ്പ് ക്രൈസ്തവര്‍ക്ക് സ്വതന്ത്രമായൊരു മതസ്വത്വമില്ലാതിരുന്നതുമാണ്.
ഓണത്തിനെ മതേതരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ”കാളനോടൊപ്പം കാളയിറച്ചിയും” എന്ന നിര്‍ദ്ദേശം കെ.ഇ.എന്‍ മുന്നോട്ടു വെച്ചത്. എന്നാല്‍ ഇന്നു ഓണം സ്വീകരിക്കപ്പെടുന്നത് ഒരു വ്യാപാര – വിനോദ – വ്യവസായത്തിന്റെ ഭാഗമായാണ്. അതുകൊണ്ടുതന്നെ ഓണം മാതേതരമായാലും അത് ആഘോഷിക്കപ്പെടുമെന്നുള്ളതാണ് വസ്തുത.