ജെയിംസ് ബാള്‍ഡ്വിന്‍ പലസ്തീനെക്കുറിച്ച്
In an article that originally appeared in the September 29, 1979 issue of The Nation, James Baldwin wrote that “Jews and Palestinians know of broken promises.”
But the state of Israel was not created for the salvation of the Jews; it was created for the salvation of the Western interests. This is what is becoming clear (I must say that it was always clear to me). The Palestinians have been paying for the British colonial policy of “divide and rule” and for Europe’s guilty Christian conscience for more than thirty years.
Finally: there is absolutely—repeat: absolutely—no hope of establishing peace in what Europe so arrogantly calls the Middle East (how in the world would Europe know? having so dismally failed to find a passage to India) without dealing with the Palestinians. The collapse of the Shah of Iran not only revealed the depth of the pious Carter’s concern for “human rights,” it also revealed who supplied oil to Israel, and to whom Israel supplied arms. It happened to be, to spell it out, white South Africa.
ഇസ്രയേല്‍ എന്ന രാഷ്ട്രം സൃഷിക്കപ്പെട്ടത് ജൂതരുടെ രക്ഷയ്ക്കു വേണ്ടിയല്ല, പാശ്ചാത്യ താല്‍പ്പര്യങ്ങളുടെ രക്ഷയ്ക്കു വേണ്ടിയാണ്. അതാണിപ്പോള്‍ വ്യക്തമായി വരുന്നത് (അതെനിക്കെന്നും വ്യക്തമായിരുന്നു). ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് കൊളോണിയല്‍ നയത്തിനും യൂറോപ്പിന്റെ ക്രൈസ്തവമായ പാപബോധത്തിനും പലസ്തീനികള്‍ മുപ്പതു വര്‍ഷത്തിലേറെയായി വിലകൊടുത്തു വരികയാണ്.
അവസാനമായി പറഞ്ഞാല്‍; യൂറോപ്പ് മധ്യപൗരസ്ത്യദേശം എന്നഹങ്കാരത്തോടെ വിളിക്കുന്ന (യൂറോപ്പിനതെങ്ങനെ അറിയാനാവും, ഇന്ത്യയിലേക്കുള്ള വഴി കണ്ടെത്തുന്നതില്‍ അമ്പേ പരാജയപ്പെട്ടതിനു ശേഷവും) പ്രദേശത്ത് സമാധാനം സ്ഥാപിക്കാന്‍ പലസ്തീനുമായി ഇടപെടുക എന്നതല്ലാതെ മറ്റൊരു പ്രതീക്ഷയും മാര്‍ഗവുമില്ല, മറ്റുയാതൊരു വഴികളുമില്ല എന്നുഞാനാവര്‍ത്തിക്കുന്നു. ഇറാനിലെ ഷായുടെ പതനം മതഭക്തനായ കാര്‍ട്ടറുടെ ”മനുഷ്യാവകാശങ്ങള്‍ക്കു” വേണ്ടിയുള്ള വേവലാതി മാത്രമല്ല വെളിപ്പെടുത്തിയത്. ഇസ്രയേലിന് എണ്ണ കൊടുത്തതാരാണെന്നും, ഇസ്രയേലാര്‍ക്കാണ് ആയുധം കൊടുത്തതെന്നും കൂടി അതു വെളിപ്പെടുത്തി. തെളിച്ചു പറഞ്ഞാല്‍ അതു വെളുത്ത സൗത്താഫ്രിക്കയായിരുന്നു.
കടപ്പാട്: ദ നേഷന്‍, 1979, സെപ്തംബര്‍ 29
വിവര്‍ത്തനം: അജയ് ശേഖര്‍