ഇഫ്ലുവിൽ വിദ്യാർഥികളെ പുറത്താക്കൽ തുടരുന്നു

മോഹൻ ദരാവത്ത്, സതീഷ് നൈനാല, സുഭാഷ്കുമാർ എന്നിവരെ പുറത്താക്കിയ യൂണിവേഴ്സിറ്റിയുടെ തീരുമാനം പിൻവലിക്കുക.
________________________________

ഇംഗ്ലീഷ് ആൻഡ്‌ ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി അട്മിനിസ്ട്രഷൻ മൂന്ന് വിദ്യാർഥികളെ അനധികൃതമായി പുറത്താക്കി. യൂണിവേഴ്സിറ്റി ലൈബ്രറി, റീഡിംഗ് റൂം അടച്ചു പൂട്ടിയത്തിൽ പ്രതിഷേധിച് സ്റ്റുഡന്റ്സ് യൂണിയൻ നടത്തിയ സമരത്തിൽ പങ്കെടുത്തതിനാണ് ഈ നടപിടി. പുറത്താക്കപ്പെട്ട വിദ്യാർഥികളിൽ മോഹൻ ദാരാവത് തെലുങ്കാനയിൽ നിന്നുള്ള  ആദിവാസി വിദ്യാർഥിയും, സതീഷ്‌ നൈനാലയും, സുഭാഷ്‌ കുമാറും ഒ. ബി. സി വിദ്യാർഥികളുമാണ്. പുറത്താക്കപ്പെട്ട ഈ മൂന്ന് വിദ്യാർഥികളും യൂണിവേഴ്സിറ്റിയിലെ വിവിധ സ്റ്റുഡന്റ്സ് ഓർഗനൈസേഷൻറെ പ്രവർത്തകാരാണ്. കാമ്പസിലെ അഴിമതികളും, വൈസ് ചാൻസലറിന്റെ കഴിവ്കേടിനെയും, കാര്യക്ഷമത ഇല്ലായ്മയേയും ചോദ്യം ചെയ്തതിനാലാണ് ഇവരെ പുറത്താക്കിയത്. ഇഫ്ലു വി. സി സുനൈന സിംഗിന്റെ നിയമനവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ നിലവിലുണ്ട്. മുൻ രാഷ്ട്രപതി ശ്രീമതി പ്രതിഭാ പാട്ടീലിന്റെ ജീവചരിത്രം എഴുതുമ്പോഴാണ് സുനൈന സിംഗിനെ രാഷ്ട്രപതി വൈസ് ചാൻസിലറായി നിയമിക്കുന്നത്.

അടുത്തകാലത്ത്‌ യൂണിവേഴ്സിറ്റിയിൽ നടന്ന CAG ഓടിറ്റിങ്ങിൽ വൻ സാമ്പത്തിക ക്രെമക്കേടുകൾ കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇത്തരത്തിലുള്ള വൻ അഴിമതികൾ വെളിച്ചത്തു കൊണ്ടുവന്നതിന്റെ പകപോക്കലാണ് ഈ വിദ്യാർഥിളുടെ പുറത്താക്കലിൽ കലാശിച്ചത്.

സർവകലാശാലകളിൽ വിദ്യാർഥികൾക്ക് എതിരെ നടക്കുന്ന ഇത്തരം നടപിടികൾക്കെതിരെ കേരളത്തിൽ നിന്നുള്ള സമാന മനസ്ക്കരും, മറ്റ് ദളിത്‌ ആക്റ്റീവിസ്റ്റുകളും, സാമൂഹ്യ പ്രവർത്തകരും ഐക്യധാർഡ്യം പ്രഖ്യാപിക്കുന്നു.

  • കെ.കെ. കൊച്ച്
  • കെ.കെ. ബാബുരാജ്
  • എ.എസ്. അജിത്‌ കുമാർ
  • സണ്ണി .എം. കപിക്കാട്
  • എം.ആർ. രേണുകുമാർ
  • രേഖ രാജ്
  • അജയ് കുമാർ
  • ഒ .കെ സന്തോഷ്‌
  • ജോണ്‍സൻ ജോസഫ്‌
  • വാസു. എ. കെ
  • എം.ബി. മനോജ്‌
  • ഷിബി പീറ്റർ
  • ഷിനുമോൾ ടി. സി
  • സലീന പ്രകാനം
  • ദിലീപ് പുല്ലുകാട്
Top