ഇന്ത്യ എന്ന ആശയവും പ്രത്യയശാസ്ത്രവും

വിമോചന സമരമെന്ന’ പ്രതിലോമാത്മകതയെ മതത്തിന്റെ അഴകില്‍ പൊതിഞ്ഞ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ജനാധിപത്യത്തിന്റെ അള്‍ത്താരയില്‍ ബലിയര്‍പ്പിച്ചതും. അതായത് ഒരു സോഷ്യലിസ്റ്റിനാല്‍ മറിച്ചിട്ട കമ്മ്യൂണിസ്റ്റു മന്ത്രിസഭ. ഇത് തന്നെയാണ് പിന്നീട് ഇന്ദിരയും ചെയ്തത്. ഏകാധിപതിയായിരുന്ന ഇന്ദിര ഒരു ലക്ഷത്തോളം പൗരന്മാരെ കുറ്റംചാര്‍ത്താതെ ജയിലിലടച്ച് ബ്രിട്ടീഷ് രാജിന്റെ കിരാത നിയമങ്ങള്‍ ഒരു മാറ്റവും ഇല്ലാതെ ഒരു ജനതയുടെ മേല്‍ പ്രയോഗിക്കുന്നത് നാം കണ്ടു. 1977 വരെ 40 പ്രാവശ്യം അടിയന്തരാവസ്ഥ എന്ന ‘മര്‍ദ്ദക മുഷ്ടി’ ഉപയോഗിച്ച കോണ്‍ഗ്രസ്സ് ഏതു അവസ്ഥയിലാണ് ജനാധിപത്യ പ്രക്രിയകളെ പ്രതിനിധീകരിക്കുന്നത് എന്നാണ് ആന്‍ഡേഴ്‌സന്‍ ചോദിക്കുന്നത്. ഈ മനോഭാവം മൂലമാണ് മതേതരത്വം, നിയമത്തിനു മുന്നിലെ തുല്യത എന്നിവ ഭരണഘടനയില്‍ തുടക്കത്തില്‍ ചേര്‍ക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാവാതിരുന്നത്. ജാതിയെ തൊടാതിരുന്നതും പശുവിനെ ഭരണഘടനാപരമായി വിശുദ്ധയാക്കിയതും രാഷ്ട്രീയ സംവരണത്തിന്റെ പരിധിയില്‍നിന്ന് മുസ്ലിങ്ങളെ ഒഴിവാക്കിയതും ഇതേ കാരണംകൊണ്ടുതന്നെ. ആഴത്തിലുള്ളതും അലിഞ്ഞു ചേര്‍ന്നതുമായ ഹൈന്ദവത ദേശീയത രാഷ്ട്രീയ സമരങ്ങളെ ബാധിച്ചതിന്റെ പരിണതഫലമായിരുന്നു ഇവ എന്ന്, ഇടതു/ഇടതുവിരുദ്ധ/വലതുപക്ഷ ചിന്തകന്മാരില്‍നിന്നം ചരിത്രകാരില്‍നിന്നും ഒരേപോലെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തി ഈ ചരിത്രകാരന്‍ വ്യാഖ്യാനിക്കുന്നു.


__________________
ഡോ. യാസ്സര്‍ അറഫാത്ത് പി.കെ.
_____________________ 

കത്വം എന്ന സങ്കല്പവും സ്വപ്നവും നാഗരികതയുടെ തുടക്കം മുതലേ ഇന്ത്യന്‍ മനസ്സുകളില്‍ ഉണ്ടായിരുന്നു എന്നായിരുന്നു ജവഹര്‍ലാല്‍ നെഹ്രുവെന്ന ദേശീയവാദിയുടെയും ചരിത്രകാരന്റെയും ധാരണ. ഈ ധാരണയുടെ ബൗദ്ധികവ്യവഹാര സങ്കേതങ്ങള്‍ക്ക് അതീതമായി ഇന്ത്യന്‍ ബുദ്ധിജീവികള്‍ക്കിടയില്‍ കുടി കിടക്കുന്നത് ഇന്നും കാണാന്‍ കഴിയും. അങ്ങനെ നാഗരികതയുടെ ചരിത്രത്തിലെ അത്ഭുതമായി (miracle) ഇന്ത്യ എന്ന ആശയവും നിലനില്ക്കുന്നു. ദേശരാഷ്ട്രബൗദ്ധികജ്ഞാന മേഖലകളിലെ ചിന്താപരമായ വ്യത്യാസം നിലനില്‍ക്കെതന്നെ, സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ദേശരാഷ്ട്രം അടിച്ചേല്പിച്ച ഒരു സങ്കല്പമായാണ് ഇതിനെ പെറി ആന്റേഴ്‌സന്‍ കാണുന്നത്. കാരണം, ഇന്ത്യ എന്ന ഏകരൂപംയാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ഒരുപാട് ദൂരെ നില്ക്കുന്നതാണ്. അതേസമയം, വ്യത്യാസങ്ങളെ നിശ്ശബ്ദമാക്കിയുള്ള ഏക ഭാവവും, ജനാധിപത്യ രാഷ്ട്രങ്ങളിലെ പെരുന്തച്ചന്‍രാഷ്ട്രം എന്ന ആത്മവിശ്വാസവും ‘അത്ഭുതകരമായ മതേതരത്വവും’ ഈ ആശയത്തിനെ ജനകീയബൗദ്ധിക വിവേകങ്ങളില്‍ സ്വപ്നസദൃശ്യമാക്കുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും ദേശരാഷ്ട്ര/പ്രജകളുടെമേല്‍ കെട്ടിവെച്ച ഒരു ആശയമായിട്ടാണ് ഈ ദശകത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചരിത്രകൃതികളില്‍ ഒന്നായ The Indian ideology യുടെ കര്‍ത്താവായ പെറി ആന്‍ഡേഴ്‌സന്‍ വ്യക്തമാക്കുന്നത്.

നെഹ്‌റുവിന്റെ ‘ഇന്ത്യയെ കണ്ടെത്തലിലൂടെ’ ശക്തമാക്കി നിര്‍മ്മിക്കപ്പെട്ട ഇന്ത്യ എന്ന ‘ദേശീയരാഷ്ട്രീയ’ ആശയം ഈ പുസ്തകത്തിലെ വരികളെപോലെ തന്നെ ചരിത്രത്തോടും യാഥാര്‍ത്ഥ്യത്തോടും പലപ്പോഴും പുറംതിരിഞ്ഞു നില്ക്കുന്നത് കാണാം. കാലത്തിന്റെയോ സംവിധാനങ്ങളുടെയോ തുടര്‍ച്ചകളില്ലാത്ത ഭരണസംവിധാനങ്ങളും, പരസ്പരം വൈരികളായി ജീവിച്ചുകഴിഞ്ഞ സമൂഹ/ഗോത്രങ്ങളും ആണ് പ്രാചീന ഇന്ത്യയുടെ മുഖം എങ്കില്‍ , ഭരണ സംവിധാനം/സ്വാധീനം എന്നിവ ‘ഇന്ത്യ’ എന്ന ആശയത്തിന്റെ മൂന്നിലൊന്നുപോലും എത്തിക്കാന്‍ കഴിയാത്ത, തങ്ങളുടെ നിലനില്പിനു വേണ്ടി പ്രാദേശിക ഭരണ സംവിധാനങ്ങളോട് നിരന്തരം പോരടിക്കേണ്ടി വന്ന ഒരു മധ്യകാലവും ഇന്ത്യയുടേതായിട്ടുണ്ട്. അതുകൊണ്ട്, ‘ഇന്ത്യ എന്ന ആദര്‍ശം’ ഇന്ന് നിലനില്ക്കുന്ന തരത്തില്‍ ഉരുത്തിരിഞ്ഞു വന്നത് സാമ്രാജത്വപടിഞ്ഞാറന്‍ ജ്ഞാന വ്യവഹാരങ്ങളുടെ ഭാഗമായിട്ടായിരുന്നു എന്നത് കാണാന്‍ കഴിയും. അതേസമയം സാമ്രാജ്യത്വം, ചിതറിക്കിടക്കുന്ന തദ്ദേശീയ ജനങ്ങളുടെ ശാരീരിക ബലം ഉപയോഗിച്ചു തന്നെയാണ് അധിനിവേശം സ്ഥാപിച്ചത്. രജപുത്രരും, ഗൂര്‍ഖകളും പത്താന്മാരും, സിഖുകളും ഈ ശാരീരിക ബലത്തില്‍ പങ്കാളികളായിരുന്നു. പക്ഷേ, ‘ഇന്ത്യ എന്ന ആശയത്തിലെയും നാഗരികതയിലെയും ഏറ്റവും ശക്തമായ തുടര്‍ച്ചയായ, ‘ജാതി’യായന്നു സാമ്രാജ്യത്വത്തിന്റെ ഏറ്റവും വലിയ ശക്തി. സാമ്രാജ്യത്തിന്റെ ഈയൊരു നിര്‍മ്മാണത്തെ അതിശക്തമായി സഹായിച്ചവരായിരുന്നു ഇന്ത്യയിലെ ഭൂജന്മികളും മറ്റും. വേറൊരു തരത്തില്‍ സാമ്രാജ്യത്തിന് ധാര്‍മികവും സാമ്പത്തികവും സാമൂഹികവുമായ ഒത്താശയും ഇവരാണ് ചെയ്തുകൊടുത്തത്. ഈ ഒത്താശക്കാരില്‍ പലരും പിന്നീടു ദേശീയസമര രക്തസാക്ഷികളായി പരിണമിച്ചത്, ‘അത്ഭുത’കരമായ ഇന്ത്യന്‍ ആദര്‍ശത്തിന്റെ രസകരമായ വൈരുധ്യങ്ങളില്‍ ഒന്നാണ്.

അങ്ങന, വിഭജിക്കപ്പെട്ടും പോരാടിയും അധീനപ്പെടുത്തിയും അകറ്റി നിര്‍ത്തിയും, ചിതറിക്കിടന്ന ഒരു ജൈവ രാഷ്ട്രീയ മണ്ഡലത്തില്‍ , അധിനിവേശകര്‍ കൊണ്ടുവന്നു സ്പഷ്ടമാക്കാന്‍ ശ്രമിച്ച സംജ്ഞയാണ് ഇന്ത്യ. ഇങ്ങനെ ഉണ്ടായ നിര്‍മ്മിതിയെ, മിത്തുകള്‍ , കഥകള്‍ , ധര്‍മ്മ/കര്‍മ പരിസരങ്ങള്‍ എന്നിവയില്‍ ചാലിച്ചെടുത്ത് ഒരു ദേശീയ ബോധവും/രാഷ്ട്രവും നിര്‍മ്മിക്കുകയായിരുന്നു. ഗാന്ധിജിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ചെയ്തത്. ഭരണമേധാവിത്വ സൗകര്യങ്ങള്‍ക്കുവേണ്ടി തദ്ദേശീയ ജ്ഞാന വ്യവഹാരങ്ങളുടെ ശൃംഖല സൃഷ്ടിച്ചെടുത്ത അധിനിവേശ/ഭരണ ചിത്രകാരന്മാരെ തുടര്‍ന്ന് സാംസ്‌കാരികമായി ഹൈന്ദവതയില്‍ ഊന്നി നില്ക്കുന്ന ഇന്ത്യ എന്ന ആശയത്തെ പൂര്‍ണമായും സ്വാംശീകരിച്ചാണ് ദേശീയ സമരങ്ങളും ദേശീയ പ്രസ്ഥാനവും ഉയര്‍ന്നുവന്നത്. ഇത്തരത്തിലുള്ളആശയത്തെ ഒരു മൂര്‍ത്ത സങ്കല്പമാക്കി മാറ്റുകയാണ് ഗാന്ധിജി ചെയ്തത്. തന്റെ വീട്ടുനിര്‍മ്മിത ഹിന്ദുമതം (homemade Hinduism), രാഷ്ട്രത്തിനും രാഷ്ട്രീയത്തിനും മുകളില്‍ പ്രതിഷ്ടിക്കപ്പെട്ട, ഗുജറാത്തി ജൈനമതത്തിന്റെ പാരമ്പര്യ തീക്ഷ്ണതയും വിക്‌ടോറിയന്‍ പാരമ്പര്യങ്ങളും ഒരുപോലെ സമ്മേളിച്ചു, ‘കര്‍മ്മവും’ ‘അവതാരഭാവങ്ങളും’, വാനപ്രസ്ഥവും, സംന്യാസവും, ‘ദേഹിയും’, വൈകാരികതയുടെ സമ്മേളനവും നിര്‍വചിച്ചെടുത്ത് ആണ് ഗാന്ധി ‘തദ്ദേശീയരുടെ ഇന്ത്യ’ എന്ന ആശയത്തെ പിന്നീട് പുനര്‍നിര്‍വചിക്കുന്നത്. പാശ്ചാത്യപൈശാചിക നാഗരികത (satanic civilization) കൊണ്ടുവന്ന അവിശുദ്ധ പര്‍വങ്ങളെ, വലിച്ചുനീക്കം ചെയ്യാനുള്ള ധാര്‍മിക പ്രതിരോധമായിരുന്നു ഗാന്ധിയെ സംബന്ധിച്ചിടത്തോളം ദേശീയ സമരവും അതിന്റെ ഭാഗമായിട്ടുള്ള സ്വരാജും, രാഷ്ട്രീയമായിട്ടുള്ള ‘സ്വയം ഭരണ’ത്തെക്കാളുപരി തദ്ദേശീയ ഹിന്ദുപ്രജകള്‍ തങ്ങളുടെ ക്രിയകളില്‍ കൊണ്ടുവരേണ്ട ധാര്‍മിക പ്രതിരോധമായിരുന്നു സ്വരാജ് നിലനിന്നിരുന്ന ‘മതേതര നേതൃത്വ’ത്തില്‍നിന്നു (Studiously Secular നേതൃത്വം ഏറ്റെടുത്ത ഗാന്ധിജി കോണ്‍ഗ്രസ്സിനു ജനകീയ മുഖം കൊണ്ടുവന്നു. മാത്രമല്ല, ഹിന്ദുമതത്തിന്റെ മിത്തിക്കല്‍ വശങ്ങളും, പ്രതീകാത്മകതയും, ആധ്യാത്മികതയും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുകയും ചെയ്തു. അതുകൊണ്ടുതന്നെ ഗാന്ധിജിയുടെ പൊതുവ്യവഹാരങ്ങളില്‍ ഹിന്ദുമതം മറ്റു മതങ്ങളെക്കാള്‍ എപ്പോഴും ഉയര്‍ന്നു നില്ക്കുന്നുണ്ട്. ഗാന്ധിജി എന്ന ‘ഹിന്ദു പുനരുദ്ധാരകന്‍’ രാഷ്ട്രീയ പരിസരങ്ങളില്‍ മുസ്ലിം വൈകാരികതയെയും ശക്തമായി

Jinnah , Dr.Ambedkar

ഉപയോഗിക്കുന്നത് കാണാം. അറബ് മുസ്ലിം ലോകം ക്രിയാത്മകമായി കണ്ട ഓട്ടോമന്‍ തുര്‍ക്കികളുടെ പതനം, ‘മുസ്ലിം പതനമായി’ നോക്കികണ്ടതും, ഖിലാഫത്ത് ഒരു മുസ്ലിം വൈകാരിക സമരമായി ഇന്ത്യയില്‍ മാറുന്നതും ഈ പശ്ചാത്തലത്തിലാണ്. 1920-കളില്‍ ജിന്ന അടക്കമുള്ള ‘മുസ്ലിം മതേതരക്കാര്‍’ , മുസ്ലിം വൈദികതയുടെയും പാരമ്പര്യ ബന്ധങ്ങളുടെയും പതനമായി കണ്ട ഓട്ടോമന്‍ പതനത്തെ തിരിച്ചെടുക്കാന്‍ കൊണ്ടുവന്ന ഖിലാഫത്ത് പ്രസ്ഥാനം, സാധാരണ മുസ്ലിങ്ങളുടെ വൈകാരിക മനസ്സുകളുടെ ചൂഷണമായിട്ടാണ് അവര്‍ കരുതിയത്. ഗാന്ധിജി എന്ന രാഷ്ട്രീയ/മതനേതാവിന്റെ ഇത്തരത്തിലുള്ള വൈരുധ്യങ്ങളും, നിലപാടുകളിലെ തുടര്‍ച്ചയില്ലായ്മയും, എല്ലാം തന്നിലേക്ക് ചുരുക്കുന്ന പ്രവണതയും തെളിവുകള്‍ ഉദ്ധരിച്ചുകൊണ്ട് പ്രതിപാദിക്കപ്പെടുന്നുണ്ട് ഈ പുസ്തകത്തില്‍. ഈ വൈരുദ്ധ്യങ്ങളുടെ കാരണം, ഗാന്ധിയുടെ മത രാഷ്ട്രീയം ആവശ്യപ്പെട്ടത്, സമയബന്ധിതമായി മാറിവന്നു കൊണ്ടിരുന്ന ‘സത്യങ്ങളില്‍’ കൂടിയുള്ള ഒരു യാത്രയായിരുന്നു, മറിച്ച് സത്യങ്ങളുടെ തുടര്‍ച്ചയായിരുന്നില്ല.

______________________________
ദേശീയ സമര സമയത്ത് ഗാന്ധിയന്‍ പരികല്പനകളില്‍ നിന്നുതന്നെയാണ് കോണ്‍ഗ്രസ് ജാതിയും അടയാളപ്പെടുത്തിയത്. അസമത്വം ഉണ്ടാക്കുന്നില്ല എന്നു മാത്രമല്ല മറിച്ച്, ഹിന്ദു എന്ന സംജ്ഞയുടെ അടിസ്ഥാനംതന്നെ ജാതിബന്ധിതമാണ് എന്നായിരുന്നു ഗാന്ധിയുടെ ആദ്യകാല നിലപാട്. അസ്പൃശ്യത മാത്രം കുറ്റമാകുന്നതും വര്‍ണ്ണ/ജാതി വേര്‍തിരിവുകള്‍ അത് അര്‍ഹിക്കുന്ന രീതിയില്‍ ദേശീയ ആഖ്യാനങ്ങളില്‍ സ്പര്‍ശിക്കപ്പെടാത്തതും അതുകൊണ്ടുതന്നെ. ഈ പരികല്പനകളോടുള്ള പ്രതിഷേധമാണ്, ”സ്വാതന്ത്ര്യം-സമത്വം-സാഹോദര്യം എന്നീ ആശയങ്ങള്‍ക്കു തന്നെ ഹിന്ദുമതം എതിരാണ്” എന്ന് ദേശീയസമരസമയത്ത് അംബേദ്കര്‍ ഉയര്‍ത്തിയത്. ഗാന്ധിയെയും അപേക്ഷിച്ച് ചിന്താപരമായി കാതങ്ങള്‍ മുന്നിട്ടുനില്ക്കുന്ന രണ്ടു ചിന്തകര്‍ , അംബേദ്കറും സുഭാഷ് ബോസും, ദേശീയ/ദേശീയതാ വ്യവഹാരങ്ങളില്‍ നിന്നും തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍നിന്നു തന്നെ പുറത്തുപോകുന്നതും പ്രാന്തവല്ക്കരിക്കപ്പെടുന്നതും ഈ പശ്ചാത്തലത്തിലാണ്. 
______________________________

പാപം’ (Sin) ചെയ്യപ്പെട്ടപ്പോള്‍ ഉപേക്ഷിക്കപ്പെട്ട ‘ഖിലാഫത്ത് സമരം’ ഗാന്ധിയാലും കോണ്‍ഗ്രസ്സിനാലും ഉപേക്ഷിക്കപ്പെട്ട ഒരു പ്രതീതിയാണ്. സാമാന്യ മുസ്ലിമുകളില്‍ ഉണ്ടാക്കിയത് എന്നത് ചരിത്രരചനകളിലെ പുതിയ ആഖ്യാനങ്ങളില്‍ ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ, ഇരുപതുകളുടെ രണ്ടാം പകുതിയോടെ, ഗാന്ധിയന്‍ പരികല്‍പ്പനകള്‍ക്കുള്ളില്‍ നിന്ന് നിര്‍വചിക്കപ്പെട്ട ‘ഇന്ത്യ’ എന്ന ആശയത്തില്‍ നിന്ന് സ്വയം പിന്‍വലിയുകയോ പുറത്താക്കപ്പെടുകയോ ആയിരുന്നു മുസ്ലിം സമുദായം; തുടര്‍ന്നു ദളിതുകളും. കാരണം, ദേശീയ സമര സമയത്ത് ഗാന്ധിയന്‍ പരികല്പനകളില്‍ നിന്നുതന്നെയാണ് കോണ്‍ഗ്രസ് ജാതിയും അടയാളപ്പെടുത്തിയത്. അസമത്വം ഉണ്ടാക്കുന്നില്ല എന്നു മാത്രമല്ല മറിച്ച്, ഹിന്ദു എന്ന സംജ്ഞയുടെ അടിസ്ഥാനംതന്നെ ജാതിബന്ധിതമാണ് എന്നായിരുന്നു ഗാന്ധിയുടെ ആദ്യകാല നിലപാട്. അസ്പൃശ്യത മാത്രം കുറ്റമാകുന്നതും വര്‍ണ്ണ/ജാതി വേര്‍തിരിവുകള്‍ അത് അര്‍ഹിക്കുന്ന രീതിയില്‍ ദേശീയ ആഖ്യാനങ്ങളില്‍ സ്പര്‍ശിക്കപ്പെടാത്തതും അതുകൊണ്ടുതന്നെ. ഈ പരികല്പനകളോടുള്ള പ്രതിഷേധമാണ്, ”സ്വാതന്ത്ര്യം-സമത്വം-സാഹോദര്യം എന്നീ ആശയങ്ങള്‍ക്കു തന്നെ ഹിന്ദുമതം എതിരാണ്” എന്ന് ദേശീയസമരസമയത്ത് അംബേദ്കര്‍ ഉയര്‍ത്തിയത്. ഗാന്ധിയെയും അപേക്ഷിച്ച് ചിന്താപരമായി കാതങ്ങള്‍ മുന്നിട്ടുനില്ക്കുന്ന രണ്ടു ചിന്തകര്‍, അംബേദ്കറും സുഭാഷ് ബോസും, ദേശീയ/ദേശീയതാ വ്യവഹാരങ്ങളില്‍ നിന്നും തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍നിന്നു തന്നെ പുറത്തുപോകുന്നതും പ്രാന്തവല്ക്കരിക്കപ്പെടുന്നതും ഈ പശ്ചാത്തലത്തിലാണ്.

  • വിഭജനം

സ്വകാര്യമായി വിശ്വാസിയായിരുന്നില്ലെങ്കിലും, ഹൈന്ദവതയില്‍ ഊന്നി ഗാന്ധി നിര്‍വചിച്ചെടുത്ത ദേശീയത തന്നെയായിരുന്നു നെഹ്‌റുവും തിരഞ്ഞെടുത്തത്. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യപരീക്ഷയായിരുന്ന 1930-കളില്‍, ‘ബ്രിട്ടീഷ് ഇന്ത്യ’ ‘കോണ്‍ഗ്രസ്സ്’ എന്നിങ്ങനെ രണ്ടു രാഷ്ട്രീയ സ്വത്വങ്ങള്‍ മാത്രമേ ഇന്ത്യയില്‍ ഉള്ളൂ എന്ന് നെഹ്‌റു പ്രഖ്യാപിച്ചത്, മറ്റുള്ള സ്വത്വങ്ങളെ അംഗീകരിക്കാനുള്ള അദ്ദേഹത്തിന്റെ വൈമനസ്യമാണ് കാണിക്കുന്നത്. ഇത്തരത്തിലുള്ള ഒരു ദേശീയത ആഖ്യാനം നിര്‍മ്മിക്കുക വഴി ദേശീയസമര മാര്‍ഗ്ഗങ്ങളുടെയും ലക്ഷ്യങ്ങളുടെയും നിയമസാധുതയുടെ കുത്തക നിര്‍മ്മിക്കുകയായിരുന്നു കോണ്‍ഗ്രസ്സു ചെയ്തത്. അതായത്, മുസ്ലിം/പിന്നോക്ക സമുദായങ്ങളുടെ പ്രാഥമിക ഘടന സംവിധാനങ്ങളെ തികച്ചും മനസ്സിലാക്കാതെയുള്ള ലീഗ് നേതൃത്വവും കോണ്‍ഗ്രസ്സും ഒരു ജനത എന്ന നിലയില്‍ ഇവരുടെ മുന്നില്‍ പരാജയപ്പെടുകയായിരുന്നു. മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളായ ബംഗാള്‍, പഞ്ചാബ്, വടക്കുകിഴക്ക് അതിര്‍ത്തി പ്രദേശങ്ങളില്‍ ലീഗിന് കാലെടുത്തു വെക്കാന്‍ കഴിയാതിരുന്നതും ഈ കാരണങ്ങള്‍ കൊണ്ടാണ്. അതേസമയം ഈ പ്രദേശങ്ങളിലെ ഭൂജന്മികളും, കര്‍ഷകരും തങ്ങളുടെ വ്യക്തി താല്പര്യങ്ങള്‍ക്ക് ജിന്നയെ ഉപയോഗിക്കുകയും ചെയ്തു.
ആന്‍ഡേഴ്‌സന്റെ അഭിപ്രായത്തില്‍ ‘ഹൈന്ദവ കോണ്‍ഗ്രസ്സിന്റെ’ രാഷ്ട്രീയസാമൂഹ്യ നിരാസത്തിനു നിരന്തരം വിധേയനായ ഒരു ജിന്നയെയാണ് 1940-കള്‍ ആകുമ്പോഴേക്കും നാം കാണുന്നത്. ‘മത/സാംസ്‌കാരിക സംഘര്‍ഷങ്ങള്‍ ഇന്ത്യയില്‍ നിലനില്ക്കുന്നില്ല’ എന്ന് നെഹ്‌റു പൂര്‍ണ്ണമായി നിഷേധിച്ച സമയത്തു തന്നെയാണ് ഇത് നടക്കുന്നത്. വിഭജനത്തിന്റെ കാരണങ്ങള്‍ മതകീയമാണെങ്കില്‍ ദേശീയസമരപ്രക്രിയകളുടെ തുടക്കത്തില്‍തന്നെ വിഭജന കാരണങ്ങളും തുടങ്ങിയതായി കാണാം. അത് നെഹ്‌റുവിലേക്കും, പട്ടേലിലേക്കും, ജിന്നയിലേക്കും, എത്തുമ്പോഴേക്കും മൂര്‍ച്ഛിച്ചു എന്നു മാത്രം എഴുത്തുകാരന്‍ വാദിക്കുന്നു. അതുകൊണ്ടുതന്നെ ‘ഭ്രാന്തനും’ ‘തന്തയില്ലാത്തവനും’, ‘മനോരോഗിയും’ (മൗണ്ട് ബാറ്റന്റെ ഭാഷയില്‍) ആയി ജിന്നയെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ എളുപ്പത്തില്‍ സാധിച്ചത് ഇതുകൊണ്ടുതന്നെയാണ് എന്ന എഴുത്തുകാരന്റെ നിഗമനങ്ങള്‍, പുതുചരിത്രകാരന്മാര്‍ക്കിടയില്‍ ശക്തമായ വിമര്‍ശനങ്ങള്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ട്.
നാല്പതുകളുടെ അവസാനത്തോടെ ദേശീയ പാര്‍ട്ടി എന്ന വാദം പൂര്‍ണ്ണമായി കോണ്‍ഗ്രസ്സിനു നഷ്ടപ്പെട്ടിരുന്നു. ആ വാദം നിലനിര്‍ത്താനും, ബ്രിട്ടീഷ് രാജിന്റെ യഥാര്‍ത്ഥ അനന്തര അവകാശികളാകാനുമുള്ള കോണ്‍ഗ്രസ്സിന്റെ ചെയ്തികളാണ് വിഭജനകാര്യങ്ങളില്‍ മുഴച്ചു നില്ക്കുന്നത്. അതുകൊണ്ട് ‘വിഭജനം’ അതിന്റെ ആശയതലത്തിലും, പിന്നീട് പ്രായോഗികതലത്തിലും, അധികാര ഇടനാഴികളില്‍ മാത്രം തീരുമാനിക്കപ്പെട്ടതായിരുന്നു. അതായത് ഒരു ആകാശ ഭൂരിപക്ഷത്തെ, ഒരു ചെറിയ ഭൂരിപക്ഷം അനാവശ്യമായി വിഭജിക്കുകയായിരുന്നു എന്ന ഐജാസ് അഹമ്മദിന്റെ അഭിപ്രായത്തെ ഇവിടെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഗ്രന്ഥകര്‍ത്താവ്. വിഭജനത്തിനു ശേഷം സാമ്രാജ്യത്വം, മനുഷ്യ/ഭൂമി/സമ്പത്തിന്റെ പങ്കുവെക്കലില്‍ തങ്ങളുമായി സാമൂഹ്യമായി അടുത്തുനില്ക്കുന്ന നെഹ്‌റു ഭരിക്കുന്ന ഇന്ത്യയോടു വളരെ പ്രകടമായ പക്ഷഭേദം കാണിച്ചിട്ടുണ്ട് എന്നത് പഞ്ചാബിന്റെ വിഭജനം മുന്‍നിര്‍ത്തി വ്യാഖ്യാനിക്കപ്പെടുന്നു.

_______________________________
കശ്മീര്‍ നെഹ്‌റുവിന്റെ മതേതര ഫാന്റസിയുടെ അവിഭാജ്യ ഘടകമായിരുന്നു. വ്യാജമുദ്രകളും തികഞ്ഞ കളവുകളും ഭീഷണികളും വഞ്ചനയും ആണ് നെഹ്‌റുവിന്റെ മതേതര കാല്പനികതയെ യാഥാര്‍ത്ഥ്യമാക്കാന്‍ ഉപയോഗിക്കപ്പെട്ടത് എന്ന കാഴ്ചപ്പാട് പുതിയതല്ലെങ്കിലും, പുതിയ രാഷ്ട്രീയ/ബൗദ്ധിക വ്യവഹാരങ്ങളില്‍ തീര്‍ച്ചയായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആഴ്ചകള്‍ക്കുള്ളില്‍ നാല്പതിനായിരം മുസ്ലിംകള്‍ കശാപ്പു ചെയ്യപ്പെട്ട ഓപ്പറേഷന്‍ പോളോ, വര്‍ഷങ്ങളായി ഇന്ത്യന്‍ ചരിത്ര/ബൗദ്ധിക/ രാഷ്ട്രീയ വ്യവഹരങ്ങളില്‍ ‘പോലീസ് നടപടിയായും ‘മോചന നടപടിയായും’ ആയിട്ടാണ് വളരെ അടുത്ത കാലംവരെ ചിത്രീകരിച്ചത്. പൊതുമണ്ഡലത്തില്‍നിന്ന് നെഹ്‌റുവും പട്ടേലും ഒളിച്ചുവച്ച സുന്ദര്‍ലാല്‍ റിപ്പോര്‍ട്ട് പ്രകാരം എല്ലാം തികഞ്ഞ ഒരു വംശീയ കൂട്ടക്കൊല തന്നെയാണ് അവിടെ നടന്നതെന്നത് ആന്‍ഡേഴ്‌സന്റെ മാത്രം അഭിപ്രായമല്ല. സംഘടിതമായ മുസ്ലിംവംശഹത്യ നെഹ്‌റുവും പട്ടേലും കൂടി മൂടിവെക്കുകയായിരുന്നു എന്ന ഒമര്‍ ഖാലിദിയുടെ കാഴ്ചപ്പാട് (Hyderabad After the Fall, 1988) അക്ഷരാര്‍ത്ഥത്തില്‍ ബലപ്പെടുത്തുന്നു ഇവിടെ. 

_______________________________

ഈയൊരു മനോഭാവം തന്നെയാണ്, ജൂനഗഡ്, കശ്മീര്‍, ഹൈദരാബാദ് തുടങ്ങിയ മുസ്ലീം നാട്ടുരാജ്യങ്ങളെ ഇന്ത്യയിലേക്ക് ചേര്‍ക്കാന്‍, അക്രമാസക്തമായ പട്ടാള നടപടിയിലൂടെ ഇന്ത്യന്‍ ദേശീയത ചെയ്തത് എന്ന്, ഉറക്കെ തന്നെ ശബ്ദപ്പെടുത്തുന്നുണ്ട്. ജിന്നയുടെ വിഭജനസ്വപ്നങ്ങളില്‍ ഒരിക്കലും ഭാഗമല്ലാതിരുന്ന കശ്മീര്‍ ലോകത്തിലെ ഏറ്റവും ദീര്‍ഘവും വലിയതുമായ പട്ടാളതാവളമാകുന്നതും ഈ മനോഭാവത്തിന്റെ ഭാഗമാണ്. അവിശ്വാസിയായി ജിന്നയെ കണ്ട ഷെയ്ഖ് അബ്ദുള്ളയും വികൃത മുസ്ലിമായി കാശ്മിര്‍ മുസ്ലിംകളെ കണ്ട മുസ്ലിംലീഗും ആ ആദര്‍ശനിര്‍മ്മാണത്തില്‍ കോണ്‍ഗ്രസ്സിനു സഹായമാവുകയും ചെയ്തു. ഇവിടെ ചരിത്രകാരന്റെ അഭിപ്രായത്തില്‍. കശ്മീര്‍ നെഹ്‌റുവിന്റെ മതേതര ഫാന്റസിയുടെ അവിഭാജ്യ ഘടകമായിരുന്നു. വ്യാജമുദ്രകളും തികഞ്ഞ കളവുകളും ഭീഷണികളും വഞ്ചനയും ആണ് നെഹ്‌റുവിന്റെ മതേതര കാല്പനികതയെ യാഥാര്‍ത്ഥ്യമാക്കാന്‍ ഉപയോഗിക്കപ്പെട്ടത് എന്ന കാഴ്ചപ്പാട് പുതിയതല്ലെങ്കിലും, പുതിയ രാഷ്ട്രീയ/ബൗദ്ധിക വ്യവഹാരങ്ങളില്‍ തീര്‍ച്ചയായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആഴ്ചകള്‍ക്കുള്ളില്‍ നാല്പതിനായിരം മുസ്ലിംകള്‍ കശാപ്പു ചെയ്യപ്പെട്ട ഓപ്പറേഷന്‍ പോളോ, വര്‍ഷങ്ങളായി ഇന്ത്യന്‍ ചരിത്ര/ബൗദ്ധിക/ രാഷ്ട്രീയ വ്യവഹരങ്ങളില്‍ ‘പോലീസ് നടപടിയായും ‘മോചന നടപടിയായും’ ആയിട്ടാണ് വളരെ അടുത്ത കാലംവരെ ചിത്രീകരിച്ചത്. പൊതുമണ്ഡലത്തില്‍നിന്ന് നെഹ്‌റുവും പട്ടേലും ഒളിച്ചുവച്ച സുന്ദര്‍ലാല്‍ റിപ്പോര്‍ട്ട് പ്രകാരം എല്ലാം തികഞ്ഞ ഒരു വംശീയ കൂട്ടക്കൊല തന്നെയാണ് അവിടെ നടന്നതെന്നത് ആന്‍ഡേഴ്‌സന്റെ മാത്രം അഭിപ്രായമല്ല. സംഘടിതമായ മുസ്ലിംവംശഹത്യ നെഹ്‌റുവും പട്ടേലും കൂടി മൂടിവെക്കുകയായിരുന്നു എന്ന ഒമര്‍ ഖാലിദിയുടെ കാഴ്ചപ്പാട് (Hyderabad After the Fall, 1988) അക്ഷരാര്‍ത്ഥത്തില്‍ ബലപ്പെടുത്തുന്നു ഇവിടെ.
‘ചുരുക്കത്തില്‍ , കോണ്‍ഗ്രസ്/ഗാന്ധി ദേശീയതയിലെ ഇന്ത്യ, സാമ്രാജ്യവിരുദ്ധ സമരചാനലുകളിലെ കോണ്‍ഗ്രസ്സ് പൂര്‍വ്വ സംഘടനകളുടെ സാംസ്‌കാരിക ഭൂമികയില്‍ വാര്‍ത്തെടുത്തതു തന്നെയായിരുന്നുവെന്ന് ആന്‍ഡേഴ്‌സന്‍ ശക്തമായി വാദിക്കുന്നു. ‘മുസ്ലിം അപരന്റെ’ സാന്നിദ്ധ്യത്തിലെ അപകടകരമായ അവസ്ഥ അവതരിപ്പിച്ച ബങ്കിംചന്ദ്രയുടെ ‘ആനന്ദമഠ’വും കോണ്‍ഗ്രസ്സ് വേദികളിലെ സ്ഥിരം ഗാനമായി ‘വന്ദേമാതരം’ മാറുന്നതും നെഹ്‌റുവിനെ അലോസരപ്പെടുത്താത്തത് അതുകൊണ്ടുതന്നെയാണ് എന്ന നിരദ് ചൗധരിയുടെ വ്യാഖ്യാനങ്ങളെ ആന്‍ഡേഴ്‌സന്‍ ഓര്‍മ്മപ്പെടുത്തുന്നു. അങ്ങനെ ഇന്ത്യ എന്ന ആശയത്തിലെ പരിമിതികള്‍തന്നെയാണ് വിഭജനത്തിലേക്കു വേണ്ട ബീജങ്ങള്‍ പാകിയത് എന്ന് ഈ ദേശീയതാ നിര്‍മ്മാണത്തിലെ പല നിശ്ശബ്ദതകളെയും നവ ഇടതുപക്ഷ ചിന്ത പരിസരത്തുനിന്നു ആന്‍ഡേഴ്‌സന്‍ ഓര്‍മ്മപ്പെടുത്തുമ്പോള്‍, വിജയ് പ്രസാദിനെപ്പോലെയുള്ള മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ ആ അഭിപ്രായത്തോട് വിയോജിച്ചു നില്ക്കുന്നതും ഇവിടെ കൂട്ടിവായിക്കണം.

  • റിപ്പബ്ലിക്

‘ബ്രാഹ്മണ ജ്യോതിഷികള്‍ തീരുമാനിച്ച പ്രകാരം, സമയത്തിന്റെ എല്ലാ പൊതുബോധത്തെയും കാറ്റില്‍ പറത്തി ഒരു റിപ്പബ്ലിക് പിറന്നു വീണു. ‘ഇന്ത്യനോ’ ‘സേവനമോ’ അല്ലാത്ത ഒരു സിവില്‍ സര്‍വീസ് അടക്കം, ദേശീയത നിര്‍വചിച്ച ഇന്ത്യ പ്രായോഗിക തലത്തില്‍ അങ്ങനെ തന്നെ ഇന്നും നിലനില്ക്കുന്നു. സമ്പന്നകര്‍ഷകരും, വന്‍കിട കച്ചവടക്കാരും മാടമ്പി തമ്പുരാക്കന്മാരും ഇപ്പോഴും ഇന്ത്യയെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. കൊളോനിയലാനന്തര ആഫ്രിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും കണ്ടതുപോലെ ‘കേന്ദ്രത്തിലെ ഏകാധിപത്യം ഇന്ത്യയില്‍ ഉണ്ടായിരുന്നില്ലെങ്കിലും അവിടങ്ങളില്‍ അനുഭവിച്ച, പ്രാന്തങ്ങളിലെ അടിയന്തരാവസ്ഥ, കൊളോനിയലാന്തര അവസ്ഥയില്‍ ഇപ്പോഴും സാക്ഷ്യം വഹിക്കുന്നുണ്ട്. ഒരു തരത്തിലുള്ള പ്രതികാരാത്മകത അടിയന്തിരാവസ്ഥ (revenge emergency). ന്യായീകരണമില്ലാത്ത, എന്നാല്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥ (undeclared emergency) തുടരുന്ന കശ്മീര്‍, വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങള്‍, മധ്യ ഇന്ത്യയിലെ ആദിവാസി ‘ഇടനാഴികള്‍’ എന്നിവ വര്‍ഷങ്ങളായി തുടരുമ്പോള്‍ എഴുത്തുകാരന്റെ വിമര്‍ശനങ്ങള്‍ ലിബറല്‍/നവദേശീയ ചിന്താമണ്ഡലങ്ങളില്‍ കല്ലുകടി ഉണ്ടാക്കുമെന്നത് സത്യം തന്നെയാണ്. പക്ഷേ, ഈ നിഗമനങ്ങള്‍ കൂടുതല്‍ ചര്‍ച്ചയും പഠനങ്ങളും ആവശ്യപ്പെടുന്നുണ്ട്. ഭരണമേറ്റടുത്തതിനുശേഷം ഒറ്റയാനായി തന്നെയായിരുന്നു നെഹ്‌റു തന്റെ സോഷ്യലിസ്റ്റ് സ്വപ്നങ്ങളെ താലോലിച്ചത്. കഴിവു കുറഞ്ഞ ഒരുകൂട്ടം സില്‍ബന്ധികള്‍ ചുറ്റും ഉണ്ടായിരുന്നു എന്ന് മാത്രം. പട്ടാള മേധാവി, ഒരു യുദ്ധ പരിചയം പോലും ഇല്ലാത്ത ബ്രജ്‌മോഹന്‍കുമാര്‍. ആരെയും അടുപ്പിക്കാത്ത മത്തായി എന്ന മലയാളി പ്രൈവറ്റ് സെക്രട്ടറി. കാറ്റുസഞ്ചിയായ കൃഷ്ണമേനോന്‍ തുടങ്ങിയവര്‍ നെഹ്‌റുവിനെ വീണ്ടും ദുര്‍ബലനാക്കി.
ഈ ഉപജാപ സംഘമായിരുന്നു ‘വിമോചന സമരമെന്ന’ പ്രതിലോമാത്മകതയെ മതത്തിന്റെ അഴകില്‍ പൊതിഞ്ഞ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ജനാധിപത്യത്തിന്റെ അള്‍ത്താരയില്‍ ബലിയര്‍പ്പിച്ചതും. അതായത് ഒരു സോഷ്യലിസ്റ്റിനാല്‍ മറിച്ചിട്ട കമ്മ്യൂണിസ്റ്റു മന്ത്രിസഭ. ഇത് തന്നെയാണ് പിന്നീട് ഇന്ദിരയും ചെയ്തത്. ഏകാധിപതിയായിരുന്ന ഇന്ദിര ഒരു ലക്ഷത്തോളം പൗരന്മാരെ കുറ്റംചാര്‍ത്താതെ ജയിലിലടച്ച് ബ്രിട്ടീഷ് രാജിന്റെ കിരാത നിയമങ്ങള്‍ ഒരു മാറ്റവും ഇല്ലാതെ ഒരു ജനതയുടെ മേല്‍ പ്രയോഗിക്കുന്നത് നാം കണ്ടു. 1977 വരെ 40 പ്രാവശ്യം അടിയന്തരാവസ്ഥ എന്ന ‘മര്‍ദ്ദക മുഷ്ടി’ ഉപയോഗിച്ച കോണ്‍ഗ്രസ്സ് ഏതു അവസ്ഥയിലാണ് ജനാധിപത്യ പ്രക്രിയകളെ പ്രതിനിധീകരിക്കുന്നത് എന്നാണ് ആന്‍ഡേഴ്‌സന്‍ ചോദിക്കുന്നത്. ഈ മനോഭാവം മൂലമാണ് മതേതരത്വം, നിയമത്തിനു മുന്നിലെ തുല്യത എന്നിവ ഭരണഘടനയില്‍ തുടക്കത്തില്‍ ചേര്‍ക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാവാതിരുന്നത്. ജാതിയെ തൊടാതിരുന്നതും പശുവിനെ ഭരണഘടനാപരമായി വിശുദ്ധയാക്കിയതും രാഷ്ട്രീയ സംവരണത്തിന്റെ പരിധിയില്‍നിന്ന് മുസ്ലിങ്ങളെ ഒഴിവാക്കിയതും ഇതേ കാരണംകൊണ്ടുതന്നെ. ആഴത്തിലുള്ളതും അലിഞ്ഞു ചേര്‍ന്നതുമായ ഹൈന്ദവത ദേശീയത രാഷ്ട്രീയ സമരങ്ങളെ ബാധിച്ചതിന്റെ പരിണതഫലമായിരുന്നു ഇവ എന്ന്, ഇടതു/ഇടതുവിരുദ്ധ/വലതുപക്ഷ ചിന്തകന്മാരില്‍നിന്നം ചരിത്രകാരില്‍നിന്നും ഒരേപോലെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തി ഈ ചരിത്രകാരന്‍ വ്യാഖ്യാനിക്കുന്നു. ശക്തമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമായിരുന്ന, പുരോഗമനബില്ലുകളായ ‘ഹിന്ദുകോഡ് ബില്ല്’ അടക്കം കൊണ്ടുവന്ന അംബേദ്ക്കറെ കൂട്ടഒച്ചയിട്ട്, അരികിലേക്ക് മാറ്റി നിര്‍ത്തി. ഈ സമയമാകുമ്പോഴേക്കും കോണ്‍ഗ്രസ്സ്. ‘കൃഷ്ണനും രാധയും’ പ്രതിനിധീകരിക്കുന്നത് ഹൈന്ദവ സ്ത്രീയുടെ ആഴത്തിലുള്ള ദുരവസ്ഥയാണ് എന്ന് പ്രഖ്യാപിച്ച അംബേദ്ക്കറെ അതോടുകൂടി പൂര്‍ണ്ണമായി കയ്യൊഴിഞ്ഞു ദേശീയ പാര്‍ട്ടിയും ദേശീയ നേതാക്കളും സവര്‍ണ്ണ ബോധവും. ഗാന്ധി ഏറ്റവും ഭയപ്പെട്ടിരുന്ന, അംബേദ്ക്കറിലൂടെ സാധ്യമാകുമായിരുന്ന ദളിത്-മുസ്ലീം ഐക്യം നിരവധി വൈകാരിക രാഷ്ട്രീയ ക്രിയകളിലൂടെ നിശ്ശബ്ദമാക്കുകയായിരുന്നു നെഹ്‌റു ചെയ്തത്.

_____________________________
ജാതിയെ തൊടാതിരുന്നതും പശുവിനെ ഭരണഘടനാപരമായി വിശുദ്ധയാക്കിയതും രാഷ്ട്രീയ സംവരണത്തിന്റെ പരിധിയില്‍നിന്ന് മുസ്ലിങ്ങളെ ഒഴിവാക്കിയതും ഇതേ കാരണംകൊണ്ടുതന്നെ. ആഴത്തിലുള്ളതും അലിഞ്ഞു ചേര്‍ന്നതുമായ ഹൈന്ദവത ദേശീയത രാഷ്ട്രീയ സമരങ്ങളെ ബാധിച്ചതിന്റെ പരിണതഫലമായിരുന്നു ഇവ എന്ന്, ഇടതു/ഇടതുവിരുദ്ധ/വലതുപക്ഷ ചിന്തകന്മാരില്‍നിന്നം ചരിത്രകാരില്‍നിന്നും ഒരേപോലെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തി ഈ ചരിത്രകാരന്‍ വ്യാഖ്യാനിക്കുന്നു. ശക്തമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമായിരുന്ന, പുരോഗമനബില്ലുകളായ ‘ഹിന്ദുകോഡ് ബില്ല്’ അടക്കം കൊണ്ടുവന്ന അംബേദ്ക്കറെ കൂട്ടഒച്ചയിട്ട്, അരികിലേക്ക് മാറ്റി നിര്‍ത്തി. ഈ സമയമാകുമ്പോഴേക്കും കോണ്‍ഗ്രസ്സ്. ‘കൃഷ്ണനും രാധയും’ പ്രതിനിധീകരിക്കുന്നത് ഹൈന്ദവ സ്ത്രീയുടെ ആഴത്തിലുള്ള ദുരവസ്ഥയാണ് എന്ന് പ്രഖ്യാപിച്ച അംബേദ്ക്കറെ അതോടുകൂടി പൂര്‍ണ്ണമായി കയ്യൊഴിഞ്ഞു ദേശീയ പാര്‍ട്ടിയും ദേശീയ നേതാക്കളും സവര്‍ണ്ണ ബോധവും. ഗാന്ധി ഏറ്റവും ഭയപ്പെട്ടിരുന്ന, അംബേദ്ക്കറിലൂടെ സാധ്യമാകുമായിരുന്ന ദളിത്-മുസ്ലീം ഐക്യം നിരവധി വൈകാരിക രാഷ്ട്രീയ ക്രിയകളിലൂടെ നിശ്ശബ്ദമാക്കുകയായിരുന്നു നെഹ്‌റു ചെയ്തത്. 

_____________________________

പ്രാന്തസമൂഹങ്ങളുടെ പ്രതിഷേധം, ഹൈന്ദവ ദേശീയതയോടുള്ള പ്രതിഷേധമായി അംബേദ്കറിലൂടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിനാണ് പിന്നീട് ഇന്ത്യന്‍ രാഷ്ട്രം സാക്ഷ്യം വഹിക്കുന്നത്. ഇത് ഏറ്റവും ശക്തമായി നടന്ന യു.പി./ബീഹാര്‍ മേഖലകളിലെ ദളിത്/പിന്നോക്ക ഉയര്‍ത്തെഴുന്നേല്പിന്റെ ക്ഷീണത്തില്‍ നിന്ന് എഴുന്നേല്ക്കാനുള്ള പാടുപെടലില്‍തന്നെയാണ് ഇപ്പോഴും ദേശീയ പാര്‍ട്ടികള്‍. ജാതി എന്ന ‘കൂട്ടായ പരതന്ത്ര്യത്തില്‍നിന്ന്’ പുറത്തുകടക്കാന്‍ കഴിയാത്ത പ്രാന്തജനത സഹോദര്യ/സമത്വ സങ്കല്പങ്ങള്‍ക്ക് പുതിയ നിര്‍വ്വചനങ്ങള്‍ നിര്‍മ്മിക്കുകയും പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. ഈ സമവാക്യങ്ങളുടെ ശക്തി മനസ്സിലാക്കിയ, മണ്ഡലിനെ ഇല്ലാതാക്കാന്‍ മസ്ജിദിനെ തകര്‍ത്ത ഫാഷിസ്റ്റുപാര്‍ട്ടി, മണ്ഡല്‍ ആനുകൂല്യങ്ങള്‍ ഏറ്റവും ആസ്വദിച്ച ഉത്തരേന്ത്യന്‍ ഹിന്ദു ഓ.ബി.സി.കളുടെ വലിയൊരു ശതമാനത്തെ തങ്ങളുടെ ഭാഗത്തേക്ക് കൂട്ടിയിരുന്നു. ദേശീയ സമരത്തിന്റെ/ആഖ്യാനങ്ങളുടെ/മിത്തുകളുടെ സ്വാധീനം ശക്തമായി ആശ്ലേഷിച്ച ദളിതിതര പിന്നോക്ക സമൂഹങ്ങളെ തങ്ങളുടെ ഭാഗത്തേക്ക് മാറ്റിയെടുക്കാന്‍ എളുപ്പമായിരുന്നു താനും.

  • സ്വാഗതവും വിമര്‍ശനങ്ങളും

വളരെ ശക്തമായ വിമര്‍ശനങ്ങളാണ് ഈ പുസ്തകം പുറത്തിറങ്ങിയതിനുശേഷം അക്കദമിക് സമൂഹത്തില്‍നിന്ന് ഉയര്‍ന്നുവന്നിട്ടുള്ളത്. ഇടതു/ലിബറല്‍/വലതു ചിന്തകരില്‍ നിന്നു ഉയര്‍ന്നു വന്നിട്ടുള്ള ഏറ്റവും വലിയ വിമര്‍ശനങ്ങളില്‍ ഒന്ന്, യൂറോ കേന്ദ്രീകൃത ബൗദ്ധിക വ്യവഹാരപദ്ധതികളുടെ ഭാഗമാണ് ആന്‍ഡേഴ്‌സന്റെ പുതിയ ഇടപെടല്‍ എന്നാണ്. ഗാന്ധി, നെഹ്‌റു തുടങ്ങിയ ‘ദേശീയ ബിംബങ്ങളെ’ തച്ചുടയ്ക്കുന്ന ചരിത്രകാരന്റെ ശൈലിയില്‍ മാത്രമല്ല, നിലനില്ക്കുന്ന ചരിത്ര രചനയുടെ തിരഞ്ഞെടുത്ത വായനയിലും വ്യാഖ്യാനങ്ങളിലും നിരവധി പ്രശ്‌നങ്ങളെ കാണാന്‍ സാധിക്കുമെന്ന് വിജയ് പ്രസാദ്, അനന്യ വാജ്‌പേ തുടങ്ങിയ ചരിത്രകാരന്മാര്‍ വാദിക്കുന്നുണ്ട്. ഫാഷിസത്തിനെയും മതത്തിനെയും പടിഞ്ഞാറില്‍ അടയാളപ്പെടുത്തിയ രീതിയില്‍ ഇന്ത്യന്‍ അവസ്ഥയില്‍ അടയാളപ്പെടുത്താന്‍ സാധിക്കില്ല എന്നും വിമര്‍ശനങ്ങള്‍ സൂചിപ്പിക്കുന്നു. ലിബറല്‍/നവ പാരമ്പര്യ ചിന്തകര്‍ ഊതിപ്പെരുപ്പിച്ച ‘ഇന്ത്യ എന്ന ആശയം’ വളരെ ശക്തമായി തന്നെ നിരാകരിക്കുന്നുണ്ട് ആന്‍ഡേഴ്‌സന്‍. അതുകൊണ്ടുതന്നെ, ഈ കൃതിയെ പരിപൂര്‍ണ്ണമായി നിരാകരിക്കുന്ന ഒരു പ്രവണതയും ഇന്ത്യന്‍ അക്കാദമിക് സമൂഹത്തിന്റെ ഇടയില്‍നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്.
എന്നാല്‍, പിന്നോക്ക/ദളിത് ബുദ്ധിജീവികളില്‍ ക്രിയാത്മകമായ സ്വീകരണമാണ് ‘ഇന്ത്യന്‍ പ്രത്യയ ശാസ്ത്ര’ത്തിനു ലഭിച്ചത്. നിലനില്ക്കുന്ന ഇടതുലിബറല്‍കീഴാള വ്യവഹാരങ്ങളില്‍ ചര്‍ച്ചകള്‍ക്ക് ഇടം ലഭിക്കാത്ത, അല്ലെങ്കില്‍ നിശ്ശബ്ദമാക്കി വച്ച പല മേഖലകളിലും അധികം ആഴത്തിലല്ലെങ്കിലും ആന്‍ഡേഴ്‌സന്‍ കടന്നുചെന്നിട്ടുണ്ട് എന്ന് അവര്‍ സൂചിപ്പിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട ചരിത്രങ്ങള്‍ക്ക് ശബ്ദം കൊടുക്കുന്നതില്‍ തികച്ചും പരാജയപ്പെട്ട കീഴാള പഠന വ്യവഹാരങ്ങള്‍ക്കും, ഇടതുപക്ഷ ചിന്തകള്‍ക്കും പെറി ആന്‍ഡേഴ്‌സന്‍ അനഭിമതന്‍ ആവുന്നത്, ആ വ്യവഹാരങ്ങളില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള സവര്‍ണ്ണതയും, ഒളിപ്പിച്ചു വച്ചിട്ടുള്ള ഹൈന്ദവതയും കൊണ്ടാണ് എന്നാണ് നവദളിത് ചിന്തകരുടെ വായന.
ഈ കൃതിയുടെ ഏറ്റവും പ്രധാന ആഖ്യാന സവിശേഷത എന്നത്, ഗാന്ധിയെ വിമര്‍ശിക്കുമ്പോള്‍ നെഹ്‌റുവിലേക്ക് അഭയം തേടുന്ന ലിബറല്‍ ആഖ്യാന പരിസരങ്ങളെ ശക്തമായി തന്നെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നുള്ളതാണ്. മാത്രമല്ല, ആഘോഷിക്കപ്പെട്ട നെഹ്‌റുവിയന്‍ വിദേശനയങ്ങളെ പ്രത്യേകിച്ച് ചൈനയുമായിട്ടുള്ളത്, നിലനില്ക്കുന്ന ഇടതു പരിപ്രേക്ഷ്യത്തില്‍നിന്നും തികച്ചും വ്യത്യസ്തമായിട്ട് നോക്കിക്കാണുകയും അത് പരാജയമാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു. അതേസമയം തന്നെ, ഇന്ത്യന്‍ ചിന്താധാരയില്‍ മാര്‍ക്‌സിസം എന്ന ആഖ്യാനമാതൃകയ്ക്കും ആദര്‍ശത്തിനും–അതിന്റെ ഇന്നത്തെ മുഖമുദ്രയായ സവര്‍ണ്ണതയും മൃദു ഹൈന്ദവതയും ഉപേക്ഷിക്കാന്‍ സാധിച്ചാല്‍–വളരെ പുരോഗമനവും മോചനാത്മകവുമായ ഒരു പദ്ധതി കൊണ്ടുവരാന്‍ സാധിക്കും എന്ന്, പശ്ചാത്യ ലോകത്തെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ തെളിയിച്ചിരിക്കുന്നു എന്നും ചൂണ്ടിക്കാണിക്കാന്‍ പറ്റും.

(ഡല്‍ഹി സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)

Top