അരിപ്പ ഭൂസമരം ദേശീയതലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടു തുടങ്ങി

ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ജെ.എന്‍.യു വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതോടെ സംസ്ഥാനസര്‍ക്കാരിന്റെ ഭൂരഹിതരല്ലാത്ത കേരളം പദ്ധതി (Zero landless Kerala) യുടെ വഞ്ചന തുറന്നുകാണിക്കപ്പെട്ടു. ഭൂപരിഷ്‌കരണനിയമം നടപ്പിലാക്കിയതിലൂടെ കേരളം ലോകത്തിനുമുഴുവന്‍ മാതൃകയായെന്ന് മേനി നടിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളും കോണ്‍ഗ്രസ് പിന്തുണയോടെ ഭരിച്ച സി.പി.ഐ.നേതാവ് അച്ചുതമേനോന്റെ കാലത്താണ് ഭൂപരിഷ്‌കരണം നടപ്പാക്കിയതെന്ന് പ്രചരിപ്പിക്കുന്ന വലതുപക്ഷ പ്രസ്ഥാനങ്ങളും ഫലത്തില്‍ കേരളത്തിന്റെ ദരിദ്രജനവിഭാഗങ്ങളെ വഞ്ചിക്കുകയായിരുന്നു. ഭൂപരിഷ്‌കരണനിയമത്തിന്റെ ഫലം ലഭിക്കാതെപോയ ആദിവാസികളും, ദലിതരും, ഒരുസെന്റും മൂന്നുസെന്റുമായി പതിനായിരകണക്കിന് കോളനികളില്‍ ജീവിക്കുവാന്‍ വിധിക്കപ്പെട്ടവരായി.

കൊല്ലംജില്ലയിലെ കുളത്തുപ്പുഴ അരിപ്പയില്‍ ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ ആദിവാസികളും ദലിതരും മറ്റു പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളും കൃഷിഭൂമി ആവശ്യപ്പെട്ട് നടത്തിവരുന്ന ഭൂസമരം ഒരുവര്‍ഷം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. എന്നിട്ടും സംസ്ഥാനസര്‍ക്കാര്‍ പരിഹാരം കാണുന്നതില്‍ അനാസ്ഥ തുടരുന്ന സാഹചര്യത്തില്‍ അരിപ്പ ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 7 ന് നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് ഏറെ ശ്രദ്ധേയമാറി. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ജെ.എന്‍.യു വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതോടെ സംസ്ഥാനസര്‍ക്കാരിന്റെ ഭൂരഹിതരല്ലാത്ത കേരളം പദ്ധതി (Zero landless Kerala) യുടെ വഞ്ചന തുറന്നുകാണിക്കപ്പെട്ടു.
ഭൂപരിഷ്‌കരണനിയമം നടപ്പിലാക്കിയതിലൂടെ കേരളം ലോകത്തിനുമുഴുവന്‍ മാതൃകയായെന്ന് മേനി നടിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളും കോണ്‍ഗ്രസ് പിന്തുണയോടെ ഭരിച്ച സി.പി.ഐ.നേതാവ് അച്ചുതമേനോന്റെ കാലത്താണ് ഭൂപരിഷ്‌കരണം നടപ്പാക്കിയതെന്ന് പ്രചരിപ്പിക്കുന്ന വലതുപക്ഷ പ്രസ്ഥാനങ്ങളും ഫലത്തില്‍ കേരളത്തിന്റെ ദരിദ്രജനവിഭാഗങ്ങളെ വഞ്ചിക്കുകയായിരുന്നു. ഭൂപരിഷ്‌കരണനിയമത്തിന്റെ ഫലം ലഭിക്കാതെപോയ ആദിവാസികളും, ദലിതരും, ഒരുസെന്റും മൂന്നുസെന്റുമായി പതിനായിരകണക്കിന് കോളനികളില്‍ ജീവിക്കുവാന്‍ വിധിക്കപ്പെട്ടവരായി. ഇവരില്‍ ആരെങ്കിലും മരിച്ച്കഴിഞ്ഞാല്‍ ശവം മറവുചെയ്യാന്‍ അടുക്കളയും തിണ്ണയും പൊളിക്കേണ്ടുന്ന സ്ഥിതിവിശേഷമാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ഇപ്പോഴുള്ളതെന്ന് അരിപ്പ ഭൂസമര സമിതി നേതാവും ആദിവാസി ദലിത്മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റുമായ ശ്രീരാമന്‍ കൊയ്യോന്‍ പാര്‍ലമെന്റ് മാര്‍ച്ചിനെത്തുടര്‍ന്ന് ജെന്തര്‍മന്ദറില്‍ നടന്ന ധര്‍ണ്ണയില്‍ പ്രസംഗിക്കവെ അഭിപ്രായപ്പെട്ടു.
‘മൂന്നു’സെന്റ് ഭൂമി മുഴുവന്‍ ഭൂരഹിതര്‍ക്കും നല്കിയെന്നുവരുത്തി; ഹാരിസണും ടാറ്റയും, വലുതും ചെറുതുമായ സ്വകാര്യ തോട്ട ഉടമകളും അനധികൃതമായി കൈവശം വയ്ക്കുന്ന റവന്യൂ-വനം ഭൂമി മറിച്ചുവില്‍ക്കുകയോ; പാട്ടം പുതുക്കിനല്കുന്നതിലൂടെ ശതകോടികളുടെ അഴിമതിയാണ് മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ ഒത്താശയോടെ ഭരണനേതൃത്വം ലക്ഷ്യംവയ്ക്കുന്നതെന്നും; ദേശീയഭൂപരിഷ്‌കരണ നിയമകത്തില്‍ നിര്‍ദ്ദേശിച്ച വീടുവയ്ക്കുന്നതിന് ‘പത്തു’ സെന്റും, കൃഷി ആവശ്യത്തിന് ഒരു ഹെക്ടറും നല്കി അരിപ്പ ഭൂസമരം ഒത്തുതീര്‍പ്പാക്കുന്നതിന് മുന്‍കൈ എടുക്കണമെന്ന് പ്രധാനമന്ത്രിക്കും കേന്ദ്ര ഗ്രാമവികസവകുപ്പ് മന്ത്രി ജയറാം രമേഷിനും നല്‍കിയ കത്തില്‍ ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യോന്‍ ആവശ്യപ്പെട്ടു.
ദേശീയ ഭൂപരിഷ്‌കരണ സമിതി അംഗവും ഏകതാപരിഷത്ത് നേതാവുമായ പി.വി.രാജഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം പാര്‍ലമെന്റ് മാര്‍ച്ചിനായി അരിപ്പയില്‍നിന്നും ദല്‍ഹിയിലെത്തിയ സമരപ്രവര്‍ത്തകരെ സ്വീകരിച്ചു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ സ്വമി അഗ്നിവേശ് നേതാക്കളുമായി സംസാരിച്ച് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. ഏകതാപരിഷത്ത് വര്‍ക്കിംഗ് പ്രസിഡന്റ് രമണന്‍ സിംഗ്, ദേശീയ കോര്‍ഡിനേറ്റര്‍ അനീഷ് തില്ലങ്കേരി, ദലിത് നേതാവ് പോള്‍ ദിവാകര്‍, സോഷ്യല്‍ ജസ്റ്റീസ് ഫോറം കണ്‍വീനര്‍, സതിനാഥ് ചാറ്റര്‍ജി, പീപ്പിള്‍സ് ഗ്രീന്‍പാര്‍ട്ടി ദേശീയ പ്രസിഡന്റ് പ്രൊഫ. പി.കെ.യാദവ്, ജെ.എന്‍.യുവിലെ സ്വതന്ത്ര വിദ്യാര്‍ത്ഥി യൂണിയന്‍ (ഐസ) നേതാവ് പ്രവീണ്‍ പില്ലശ്ശേരി; ഏകതാപരിഷത്ത് കേരള ഘടകം നേതാവ് പവിത്രന്‍ തില്ലങ്കേരി, ഡോ.സുഗതന്‍, ഹരീന്ദ്രര്‍ ആചാരി, യൂത്ത് കോണ്‍ഗ്രല്ല് ദേശീ. സെക്രട്ടറി എം.ലിജു തുടങ്ങിയവര്‍ പാര്‍ലമെന്റ് മാര്‍ച്ചിന് പിന്തുണക്കാന്‍ എത്തിയിരുന്നു.
കക്ഷി രാഷ്ട്രീയ പിന്തുണയില്ലാതെ 400 ദിവസം പിന്നിട്ടതും ഭൂസമര പോരാട്ടങ്ങളില്‍; ഭക്ഷ്യോല്പന്നമായ നെല്ല് വിളയിച്ചും; പ്രതിലോമ സമരത്തിനപ്പുറം ഉല്പാദനപരമായ ആശയം ഉയര്‍ത്തിപ്പിടിക്കുന്ന അരിപ്പ ഭൂസമരത്തിന്റെ സ്പരിറ്റ് ഉള്‍കൊണ്ട് മാര്‍ച്ച് രണ്ടാംവാരം ജെ.എന്‍.യുവില്‍ അരിപ്പ സമര നേതൃത്വത്തെ പങ്കെടുപ്പിച്ച് ഒരു ഡിബേറ്റും; ഐസ സംഘടിപ്പിച്ചിട്ടുണ്ട്.

Top