ജനപ്രിയ തമിഴ്‌സിനിമകള്‍ , മലയാളിത്തത്തിനെതിരെ

വിനില്‍ പോള്‍

എന്തുകൊണ്ടാണ് കേരളത്തില്‍ മലയാളസിനിമകള്‍ക്ക് ലഭ്യമാകുന്ന ശ്രദ്ധയ്ക്കും, സ്വീകാര്യതയ്ക്കും അപ്പുറത്തുള്ള സ്വീകരണം തമിഴ് സിനിമകള്‍ക്ക് ലഭിക്കുന്നത്? ഈ സ്വീകരണത്തിനു പിന്നില്‍ ഈ സിനിമകള്‍ക്ക് ലഭിക്കുന്ന ഒരുജനതയുടെ പരക്കെയുള്ള അംഗീകാരവും, അതിന്റെ ജനകീയതയും കാണാന്‍ സാധിക്കുന്നു. ഒരാഴ്ചകൊണ്ട് കോടിക്കണക്കിനു രൂപയ്ക്കടുത്ത ലാഭം നിര്‍മ്മിക്കുന്ന ആരാധകരെ/പ്രേക്ഷകരെ നിസാരമായി കാണാതെ, അവരുടെ ജീവിതത്തിന്റെ ഒരു ഭാഗം കൂടിയാണ് ഈ ലാഭനിര്‍മ്മിതിയുടെ ഒപ്പം ഉണ്ടാക്കപ്പെടുന്നത് എന്ന നിലയില്‍ കാണേണ്ടതാണ്. എന്തുകൊണ്ടെന്നാല്‍ ഇവരാണ് ജനപ്രിയസംസ്‌ക്കാരത്തിന്റെ നിര്‍മ്മാതാക്കള്‍ എന്നതുകൊണ്ടും, ജനപ്രിയ സംസ്‌ക്കാരം എന്നത് അര്‍ത്ഥമാക്കുന്നത് ഒരു പ്രതിഷേധസ്വരമെന്ന നിലയിലായതുകൊണ്ടുമാണ്. ഉന്നതസംസ്‌ക്കാരം എന്ന പേരില്‍ പരക്കെ അറിയപ്പെടുന്നതും, അധീശത്വസാമൂഹ്യവ്യവസ്ഥിതിയില്‍ സാംസ്‌ക്കാരിക വ്യവസായത്തിനു എതിരെ സാധാരണ ജനതയുടെ ഇടയില്‍ രൂപപ്പെട്ടുവരുന്ന ആസ്വാദനശീലങ്ങളാണ് ജനപ്രിയസംസ്‌ക്കാരം എന്നത്. 

രേണ്യത സൃഷ്ടിക്കുന്നതും, നടപ്പിലാക്കുന്നതുമായ സാംസ്‌ക്കാരിക വ്യവസായത്തിന്റെ ഭാഗമായ മലയാളസിനിമ കീഴാള വ്യവസ്ഥിതികളെ യാതൊരുവിധ തിരഞ്ഞെടുപ്പുകള്‍ക്കും വിധേയമാക്കാതെ പരിപൂര്‍ണ്ണ ഒഴിവാക്കലുകള്‍ നടത്തി പ്രദര്‍ശിപ്പിക്കുന്നതാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു വസ്തുതയാണ്. ഇത്തരം വാര്‍പ്പുമാതൃകകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള ജനപ്രിയ സംസ്‌ക്കാരത്തിന്റെ ചില വശങ്ങളെ ചൂണ്ടിക്കാണിക്കാനുള്ള ശ്രമമാണ് ഈ ലേഖനം. ഒഴിവാക്കപ്പെടുന്നവരുടെ (ദലിത്-കീഴാള) അവസ്ഥകളെ അപഗ്രിഥിക്കപ്പെടുന്നതും, പുനര്‍വായനകളുടെ വെളിപ്പെടുത്തലുകളും എല്ലാം ഇന്ന് സാമൂഹ്യ-അക്കാദമിക തലത്തില്‍ സജീവമായി നിലനില്‍ക്കുന്നു. ഈ എഴുത്ത് വ്യവഹാരത്തില്‍, ബഹുഭൂരിപക്ഷത്തിലും സ്‌ക്രീനിലെ പ്രതിനിധാനത്തെ മാത്രമാണ് വിമര്‍ശന വിധേയമായി കാണുന്നത്. ഈ മാതൃക പിന്തുടരുന്ന എഴുത്തുകളിലൂടെ ഉല്പാദിപ്പിക്കപ്പെടുന്നത് അടിയാള-വരേണ്യതകള്‍ തമ്മിലുള്ള സംഘര്‍ഷഭരിതമായ അവസ്ഥകളെ ഏകശിലാരൂപത്തിലുള്ളതായി മാത്രം കാണുകയും, ഒരു പ്രത്യേക അനുപാതത്തില്‍ (വരേണ്യതയ്ക്കു ശേഷം) വികസിക്കപ്പെടുന്നതുമായ വാദങ്ങള്‍ മാത്രമാണ് മുന്നോട്ട് വെയ്ക്കുന്നത്. സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതിനെ മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള ഇത്തരം എഴുത്തുകള്‍ സാധാരണ ജനകീയ വികാരങ്ങളെയും, കൂട്ടായ്മകളെയും, പ്രേക്ഷകരെയും വേണ്ടവിധം പരിഗണിക്കുന്നില്ല എന്ന ഒരു വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. വരേണ്യതയുടെ ഒഴിവാക്കലുകള്‍ക്ക് മാത്രം മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള വിശകലനങ്ങള്‍ ദലിത് എഴുത്തുകളുടെ സ്വതന്ത്ര്യസഞ്ചാരത്തെയും, ദലിത് ഹിസ്റ്റോറിയോഗ്രാഫിയുടെ വിമര്‍ശന വികസനത്തെയും സൃഷ്ടിക്കുന്നില്ല എന്നത് ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒന്നാണ്. ഇത്തരത്തില്‍ മലയാളസിനിമാലോകത്തില്‍ പ്രേക്ഷകരാല്‍ ആഘോഷിക്കപ്പെടുന്ന തമിഴ്‌സിനിംമകളുടെ ജനപ്രിയതയെക്കുറിച്ചുള്ള അന്വേഷണമാണ് ഇതില്‍ നടത്താന്‍ ശ്രമിക്കുന്നത്. ജനപ്രിയ സിനിമകളെയും, അടിയാള വിഭാഗത്തെയും ഉള്‍പ്പെടുത്തിയുള്ള പതിവ് എഴുത്തുരീതിയെ ഇതില്‍ സ്വീകരിക്കേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ട് വരേണ്യ-കീഴാള വിഭാഗീയതയുടെയും, സംഘര്‍ഷത്തിന്റെയും ഒരു ഉപകഥ എന്ന നിലയിലാണ് ഇതില്‍ പ്രതിപാദിക്കപ്പെടുന്ന ജനപ്രിയ സംസ്‌ക്കാരത്തെ കാണേണ്ടത്.

_____________________________
അധീശത്വ സിനിമാബോധങ്ങളെയും, സവര്‍ണ്ണ സാംസ്‌ക്കാരികതയേയും, സ്വീകരിക്കേണ്ടിവന്ന ഒരു സമൂഹത്തിലേയ്ക്കു വന്നുപെട്ട ഒന്നായിരുന്നു തമിഴ് താരങ്ങളുടെ സിനിമകള്‍ . കുടുംബ-മത-പാരമ്പര്യങ്ങളെ വളരെ കൃത്യമായും, രഹസ്യസ്വഭാവത്തോടും കൂടിയും പ്രദര്‍ശഷിപ്പിക്കുന്ന നായകനും സിനിമയ്ക്കും ഇടം നല്‍കേണ്ടിവന്ന കേരളപ്രേക്ഷക മനസ്സില്‍ തമിഴ്താരങ്ങള്‍ക്കും ഇടംലഭിച്ചത് യാദൃശ്ചികമായല്ല. ഈ കടന്നുവരവ് ചൂണ്ടിക്കാണിക്കുന്നത് മലയാള സിനിമകള്‍ നിര്‍മ്മിച്ച കേരളീയം/മലയാളിത്തം എന്നത് ജനകീയ ഭാവനയുടേയോ, പൊതുജന ഇഷ്ടത്തിന്റെയോ ഉല്പന്നമല്ലായിരുന്നു എന്നതിനെയാണ്. പലവിധ അഭിരുചികളുമായും, പ്രത്യയശാസ്ത്രങ്ങളുമായും ഇണങ്ങിച്ചേരലിനു വിധേയമായ ജനതയാണ് മലയാളികള്‍. ഈ ഇണങ്ങിച്ചേരല്‍ മലയാളപ്രേക്ഷകസമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നതുകൂടിയാണ്.
_____________________________

സാംസ്‌ക്കാരിക വ്യവസായം, സിനിമയിലൂടെ നിര്‍മ്മിച്ച ‘കേരളീയം’ ‘മലയാളിത്തം’ എന്നീ അധീശത്വ സിനിമാ വ്യവഹാരത്തില്‍, അവയ്‌ക്കെതിരായി സ്വീകരിക്കപ്പെട്ട ‘തമിഴ് സിനിമകള്‍’ കേരളത്തിലെ ജനപ്രിയ സംസ്‌ക്കാരത്തിന്റെ ഭാഗമായി മാറിയതും, കേരളപ്രേക്ഷകര്‍ തമിഴ് സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍ക്ക് അമിത ശ്രദ്ധയും, ജനപ്രിയതയും നല്‍കുന്നു എന്നുള്ള വസ്തുതയില്‍ നിന്നാണ് ഇങ്ങനെയുള്ള ഒരു അന്വേഷണം ഉടലെടുക്കുന്നത്. അധീശത്വ സിനിമാബോധങ്ങളെയും, സവര്‍ണ്ണ സാംസ്‌ക്കാരികതയേയും, സ്വീകരിക്കേണ്ടിവന്ന ഒരു സമൂഹത്തിലേയ്ക്കു വന്നുപെട്ട ഒന്നായിരുന്നു തമിഴ് താരങ്ങളുടെ സിനിമകള്‍ . കുടുംബ-മത-പാരമ്പര്യങ്ങളെ വളരെ കൃത്യമായും, രഹസ്യസ്വഭാവത്തോടും കൂടിയും പ്രദര്‍ശഷിപ്പിക്കുന്ന നായകനും സിനിമയ്ക്കും ഇടം നല്‍കേണ്ടിവന്ന കേരളപ്രേക്ഷക മനസ്സില്‍ തമിഴ്താരങ്ങള്‍ക്കും ഇടംലഭിച്ചത് യാദൃശ്ചികമായല്ല. ഈ കടന്നുവരവ് ചൂണ്ടിക്കാണിക്കുന്നത് മലയാള സിനിമകള്‍ നിര്‍മ്മിച്ച കേരളീയം/മലയാളിത്തം എന്നത് ജനകീയ ഭാവനയുടേയോ, പൊതുജന ഇഷ്ടത്തിന്റെയോ ഉല്പന്നമല്ലായിരുന്നു എന്നതിനെയാണ്. പലവിധ അഭിരുചികളുമായും, പ്രത്യയശാസ്ത്രങ്ങളുമായും ഇണങ്ങിച്ചേരലിനു വിധേയമായ ജനതയാണ് മലയാളികള്‍. ഈ ഇണങ്ങിച്ചേരല്‍ മലയാളപ്രേക്ഷകസമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നതുകൂടിയാണ്. സാംസ്‌ക്കാരികവ്യവസായം സൃഷ്ടിച്ച മലയാളത്തത്തിനോട് ഇണങ്ങിച്ചേരേണ്ടിവന്ന കേരളസമൂഹത്തിന്റെ വിമോചന സൂചകമായിട്ടാണ് ഇവിടെ തമിഴ് സിനിമകളുടെ ഭാവുകത്വപരമായ അമിതപ്രചരണത്തെ വിലയിരുത്തുന്നത്. ഇതില്‍ വിജയ്, സൂര്യ, വിക്രം മുതലായ താരങ്ങളുടെയും, അവരുടെ സിനിമകളുടെയും കേരളസമൂഹഇടപെടീല്‍ മാത്രമാണ് ഇതില്‍ വിലയിരുത്താന്‍ ശ്രമിക്കുന്നത്.


ദിനംതോറും പ്രശ്‌നവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മുതലാളിത്ത വ്യവസിഥിതിയുടെ ഒരു സൂചകം കൂടിയായ സിനിമ കേരളസമൂഹത്തിന്റെ സവര്‍ണ്ണവത്ക്കരിക്കപ്പെട്ടിരിക്കുന്ന സൗന്ദര്യശാസ്ത്രത്തെകൂടിയാണ് സംവഹിക്കുന്നത്. ഈ സാംസ്‌ക്കാരിക വ്യവസായം പുത്തന്‍ സൗന്ദര്യശാസ്ത്രത്തെ നിര്‍മ്മിക്കാതെ നിലനിന്നിരുന്ന സവര്‍ണ്ണ സൗന്ദര്യശാസ്ത്രരീതികളെ പ്രദര്‍ശിപ്പിക്കുകയും, അടിയാളസൗന്ദര്യത്തെ തിരസ്‌ക്കരിക്കുകയും ആയിരുന്നു ചെയ്തത്. സിനിമകളിലൂടെ നിര്‍മ്മിക്കപ്പെടുന്ന സാംസ്‌ക്കാരികതയില്‍ വ്യത്യസ്ത കര്‍തൃത്വങ്ങള്‍ക്ക് അര്‍ഹമായ ഇടം ലഭിക്കാതെവരുകയും, ചില പ്രത്യേകവിഭാഗങ്ങള്‍ അന്യവത്ക്കരിക്കപ്പെടുകയും ചെയ്യുന്നു. ഈ വ്യവസ്ഥിതിയില്‍ തമിഴ് സിനിമകള്‍ ജനപ്രിയമായി മാറ്റപ്പെടുന്നു എന്നതാണ് ഒരു വസ്തുത. മലയാള സിനിമയില്‍ കെട്ടിച്ചമയ്ക്കപ്പെടുന്ന ജാതിരാഷ്ട്രീയത്തെയും, സവര്‍ണ്ണ/ഹിന്ദു പ്രത്യയശാസ്ത്രത്തിന്റെ നിഗൂഢമായ അനുരഞ്ജനത്തിന്റെയും ഭാഗമായി പുനര്‍ഉല്പാദിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത് പുത്തന്‍ സവര്‍ണ്ണ നാടുവാഴിയുടെ മൂലധനങ്ങളുടെ പ്രദര്‍ശനം അടിച്ചേല്‍പ്പിക്കലായിരുന്നു. അന്യസംസ്ഥാനങ്ങളില്‍ സിനിമകള്‍ എന്നത് തികച്ചും വ്യത്യസ്തമായ ഒരു തലം കൂടി നിര്‍മ്മിച്ചിരുന്നു. തമിഴ്‌നാട്ടില്‍ ആര്‍ . കൃഷ്ണന്‍ സംവിധാനം ചെയ്ത പരാശക്തിപോലുള്ള സിനിമകളോ മാറ്റം സൃഷ്ടിച്ച രാഷ്ട്രീയകഥകളോ, സിനിമയിലൂടെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചരണമോ, ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള സിനിമാനിര്‍മ്മാണങ്ങളോ ഒന്നും തന്നെ കേരള സിനിമയില്‍ ഉണ്ടായിട്ടില്ല. വേട്ടയാടപ്പെട്ട മനസ്സ്, ഭേരി തുടങ്ങിയവയെല്ലാം വളരെ കൃത്യമായ രാഷ്ട്രീയം പറയാന്‍ ശ്രമിച്ച ജനകീയ സിനിമകളായിരുന്നു, എന്നാല്‍ മലയാളിത്തത്തിനു മുന്‍പില്‍ കീഴടങ്ങേണ്ടിവന്ന അവസ്ഥയായിരുന്നു അവയ്ക്ക്. പൊതുചരിത്രം എന്ന വ്യവസ്ഥിതിയുടെ കഥകള്‍ പറയുമ്പോഴും, അടിയാളരെ മാറ്റിനിര്‍ത്തുകയും, സവര്‍ണ്ണ സാംസ്‌ക്കാരികതയെ നിലനിര്‍ത്തുകയും ചെയ്തിരുന്ന മലയാളരാഷ്ട്രീയ സിനികളുടെ പുനര്‍വായന നടത്തുക എന്നത് പാഴായ പ്രവര്‍ത്തനമാണ്. ഇങ്ങനെയുള്ള മലയാള സവര്‍ണ്ണ സൗന്ദര്യശാസ്ത്രത്തിനെതിരായി കൊണ്ടാടപ്പെട്ട ജനപ്രിയ സംസ്‌ക്കാരം ഉണ്ടായിവന്നത് തമിഴ് സിനിമകളുടെ പ്രചരണത്തോടുകൂടിയാണ്. ആസ്വാദനത്തിലുണ്ടായ മാറ്റത്തെ ജനപ്രിയ സംസ്‌ക്കാരമായികാണുകയും, ഈ മാറ്റത്തെ ഒരു പരിധിവരെ പ്രതിഷേധമെന്ന നിലയിലും കാണാവുന്നതാണ്. കേരളീയം, മലയാളിത്തം എന്നതില്‍ നിന്നുള്ള രക്ഷപ്പെടലിലായിരുന്നു ഈ മാറ്റം എന്നത്.
എന്തുകൊണ്ടാണ് കേരളത്തില്‍ മലയാളസിനിമകള്‍ക്ക് ലഭ്യമാകുന്ന ശ്രദ്ധയ്ക്കും, സ്വീകാര്യതയ്ക്കും അപ്പുറത്തുള്ള സ്വീകരണം തമിഴ് സിനിമകള്‍ക്ക് ലഭിക്കുന്നത്? ഈ സ്വീകരണത്തിനു പിന്നില്‍ ഈ സിനിമകള്‍ക്ക് ലഭിക്കുന്ന ഒരു ജനതയുടെ പരക്കെയുള്ള അംഗീകാരവും, അതിന്റെ ജനകീയതയും കാണാന്‍ സാധിക്കുന്നു. ഒരാഴ്ചകൊണ്ട് കോടിക്കണക്കിനു രൂപയ്ക്കടുത്ത ലാഭം നിര്‍മ്മിക്കുന്ന ആരാധകരെ/പ്രേക്ഷകരെ നിസാരമായി കാണാതെ, അവരുടെ ജീവിതത്തിന്റെ ഒരു ഭാഗം കൂടിയാണ് ഈ ലാഭനിര്‍മ്മിതിയുടെ ഒപ്പം ഉണ്ടാക്കപ്പെടുന്നത് എന്ന നിലയില്‍ കാണേണ്ടതാണ്. എന്തുകൊണ്ടെന്നാല്‍ ഇവരാണ് ജനപ്രിയസംസ്‌ക്കാരത്തിന്റെ നിര്‍മ്മാതാക്കള്‍ എന്നതുകൊണ്ടും, ജനപ്രിയ സംസ്‌ക്കാരം എന്നത് അര്‍ത്ഥമാക്കുന്നത് ഒരു പ്രതിഷേധസ്വരമെന്ന നിലയിലായതുകൊണ്ടുമാണ്. ഉന്നതസംസ്‌ക്കാരം എന്ന പേരില്‍ പരക്കെ അറിയപ്പെടുന്നതും, അധീശത്വസാമൂഹ്യവ്യവസ്ഥിതിയില്‍ സാംസ്‌ക്കാരിക വ്യവസായത്തിനു എതിരെ സാധാരണ ജനതയുടെ ഇടയില്‍ രൂപപ്പെട്ടുവരുന്ന ആസ്വാദനശീലങ്ങളാണ് ജനപ്രിയസംസ്‌ക്കാരം എന്നത്.

______________________________

മലയാളിപ്രേക്ഷകര്‍ക്കിടയില്‍ തമിഴ്‌സിനിമ വ്യാപകമായി സ്വീകരിക്കപ്പെടുന്നതും, വഴിനീളെ ഉയര്‍ന്നു നില്‍ക്കുന്നതുമായ ഫ്‌ളക്‌സ്‌ബോര്‍ഡുകളും എല്ലാംതന്നെ ഒരര്‍ത്ഥത്തില്‍ സാംസ്‌ക്കാരിക പ്രതിരോധം ഉയര്‍ത്തുന്നുണ്ട്. അതുപോലെതന്നെ മലായളസിനിമയുടെ സാംസ്‌ക്കാരികോല്‍പ്പന്നങ്ങളായ സവര്‍ണത, വരേണ്യപ്രതിനിധാനങ്ങള്‍ , തറവാട് മഹിമ മുതലായവയോടുള്ള മടുപ്പിന്റെയും, പ്രതിരോധത്തിന്റെയും സൂചനകളായും ഇവയെകാണാവുന്നതാണ്. സിനിമ റിലീസാകുന്നതിനു തലേദിവസം തന്നെ തുടങ്ങുന്ന ആഘോഷങ്ങളും, അതിരാവിലെ ആരംഭിക്കുന്ന പ്രദര്‍ശനവും തിക്കും, തിരക്കും, അതു നിയന്ത്രിക്കാനായി എത്തുന്ന പോലീസുകാരും, റോഡുകള്‍ മണിക്കൂറോളം ബ്ലോക്കാകുന്നതുമെല്ലാം മാറിവരുന്ന ജനപ്രിയസംസ്‌ക്കാരത്തിന്റെ സൂചിതങ്ങളാണ്. 
______________________________

 

മലയാളിപ്രേക്ഷകര്‍ക്കിടയില്‍ തമിഴ്‌സിനിമ വ്യാപകമായി സ്വീകരിക്കപ്പെടുന്നതും, വഴിനീളെ ഉയര്‍ന്നു നില്‍ക്കുന്നതുമായ ഫ്‌ളക്‌സ്‌ബോര്‍ഡുകളും എല്ലാംതന്നെ ഒരര്‍ത്ഥത്തില്‍ സാംസ്‌ക്കാരിക പ്രതിരോധം ഉയര്‍ത്തുന്നുണ്ട്. അതുപോലെതന്നെ മലായളസിനിമയുടെ സാംസ്‌ക്കാരികോല്‍പ്പന്നങ്ങളായ സവര്‍ണത, വരേണ്യപ്രതിനിധാനങ്ങള്‍ , തറവാട് മഹിമ മുതലായവയോടുള്ള മടുപ്പിന്റെയും, പ്രതിരോധത്തിന്റെയും സൂചനകളായും ഇവയെ കാണാവുന്നതാണ്. സിനിമ റിലീസാകുന്നതിനു തലേദിവസം തന്നെ തുടങ്ങുന്ന ആഘോഷങ്ങളും, അതിരാവിലെ ആരംഭിക്കുന്ന പ്രദര്‍ശനവും തിക്കും, തിരക്കും, അതു നിയന്ത്രിക്കാനായി എത്തുന്ന പോലീസുകാരും, റോഡുകള്‍ മണിക്കൂറോളം ബ്ലോക്കാകുന്നതുമെല്ലാം മാറിവരുന്ന ജനപ്രിയസംസ്‌ക്കാരത്തിന്റെ സൂചിതങ്ങളാണ്. സൗന്ദര്യശാസ്ത്രപരമായ ഭാവുകത്വത്തിലെ മാറ്റമാണ് ഇവിടെ ജനപ്രിയസംസ്‌ക്കാരമായി രൂപാന്തരം പ്രാപിച്ചത് എന്നും പറയാവുന്നതാണ്.
പ്രത്യക്ഷത്തില്‍ മലയാളി സാമൂഹ്യജീവിതത്തിലും, വ്യക്തിജീവിതത്തിലും അനുഭവിക്കുന്ന ഉത്കണ്ഠകളോ, സംഘര്‍ഷങ്ങളോ ഒന്നുംതന്നെ സ്‌ക്രീനില്‍ ആഗിരണം ചെയ്യാതെ കേരളത്തിലെ പ്രേക്ഷകസമൂഹത്തെ വശീകരിച്ചെടുത്ത ചരിത്രമാണ് രജനീകാന്ത് അടക്കമുള്ള തമിഴ് താരങ്ങളുടേത്. മലയാളതാരങ്ങളുടെ നൃത്തത്തിലും, പ്രായത്തിലുമുള്ള പോരായ്മകളും, വസ്ത്രധാരണത്തില്‍ നിറഞ്ഞുനില്‍ക്കുന്ന സവര്‍ണ്ണതയുടെ സാന്നിധ്യത്തില്‍ സംഭവിക്കുന്ന ജനകീയതയുടെ അഭാവത്തേയും മറ്റും നികത്തികൊണ്ടാണ് വിജയ്, സൂര്യാപോലുള്ള പുതുതലമുറയിലെ തമിഴ് താരങ്ങള്‍ കേരളത്തിലെ സിനിമാപ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നുവന്നത്. പ്രത്യേകിച്ചും മലയാള നായകരുമായി ഒരു വിധത്തിലും താദാത്മ്യം പ്രാപിക്കാന്‍ ആകാത്ത കേരളത്തിലെ യുവജനങ്ങള്‍ക്കിടയില്‍ ഈ താരങ്ങള്‍ സ്വീകരിക്കപ്പെട്ടത് മലയാള സിനിമയിലെ മാറ്റമില്ലാത്തതും, ആവര്‍ത്തിക്കുന്നതുമായ വരേണ്യത സൃഷ്ടിച്ച അന്യവത്ക്കരണം തന്നെയാണെന്നു പറയേണ്ടിവരും.

ജനപ്രിയഗാനങ്ങളും, വ്യക്തിവാദരാഷ്ട്രീയവും

ജനപ്രിയസിനിമാസംസ്‌ക്കാരത്തില്‍ ചലചിത്ര ഗാനങ്ങളുടെ പങ്ക് പ്രധാനപ്പെട്ടതാണ്. ഇതിലൂടെ പ്രേക്ഷിക്കപ്പെടുന്ന പ്രത്യയശാസ്ത്രവും, നിര്‍മ്മിക്കപ്പെടുന്ന ചലച്ചിത്ര സംസ്‌ക്കാരവും ഇന്ന് സൂക്ഷമരാഷ്ട്രീയ വിശകലനത്തിനുവിധേയമാകുന്നുണ്ട്. കാല്‍പ്പനികതയില്‍ നിന്നോ, റിയലിസത്തില്‍ നിന്നോ ഉത്പ്പാദിപ്പിക്കുന്ന ഈ ഗാനങ്ങളിലൂടെ പ്രബലമായ ചില സാമൂഹ്യധാരണകളെത്തന്നെയാണ് ഒളിച്ചുകടത്തുന്നതെങ്കിലും സിനിമയ്ക്കു മുമ്പേ ഹിറ്റാകുന്ന ചലച്ചിത്ര ഗാനങ്ങളാണ് തമിഴ് സിനിമയുടെ ജനപ്രിയതയ്ക്ക് പ്രധാന കാരണമാകുന്നത്. ഇത് മലയാള സിനിമയില്‍ കണ്ടുവരാത്ത ഒരു പ്രവണത കൂടിയാണ്.
സിനിമാതാരങ്ങളോടുള്ള ഇഷ്ടത്തെ പരസ്യമായി പ്രഖ്യാപിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എന്നത് ജനപ്രിയ സംസ്‌ക്കാരത്തിന്റെ പ്രധാന ഭാഗമായികഴിഞ്ഞു. മുഖ്യധാരയില്‍ തങ്ങളുടെ ഇഷ്ടത്തെ എത്തിക്കുകയും അതിലൂടെ ഒരു പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്ന പ്രവണത ഇതില്‍ കാണാം. ജനകീയവികാരത്തെയും, ഇഷ്ടത്തെയും സംഘടിതപ്രസ്ഥാനമാക്കി മാറ്റിയ അംഗങ്ങളുടെ കൂട്ടായ്മയാണ് ഫാന്‍സ് അസോസിയേഷനുകള്‍ എന്നത്. അതേസമയം ജനപ്രിയതയുടെ നിലനില്‍പ്പിനായി ദൗര്‍ബല്യങ്ങളെ പരസ്യമാക്കി കൊണ്ടുള്ള ഫ്‌ളക്‌സ് സ്ഥാപനം എന്നത് അവശ്യസംഭവമാണെന്നും, ജനപ്രിയതയുടെ ശൃംഖലയിലെ ഒരു പ്രധാനകണ്ണിയൊണെന്നും ഉള്ള ഒരു വാദമാണ് എടുത്തുനില്‍ക്കുന്നത്. വ്യക്തിവാദരാഷ്ട്രീയവും, ഉന്മാദവും എല്ലാംതന്നെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കൊപ്പം ഉയര്‍ന്നുവരുന്നുണ്ടെങ്കിലും, കേരളസിനിമാ സംസ്‌ക്കാരത്തിനെ പൊതുമണ്ഡലത്തില്‍ ഇതിലുടെ തള്ളിക്കളയുന്നു എന്ന ഒരുവശം കൂടി നാം ഇവിടെഓര്‍ക്കേണ്ടതാണ്.
മുതലാളിത്ത അധീശ സംസ്‌ക്കാരത്തിന്റെ ഭാഗമായി രൂപംകൊണ്ട ജനപ്രിയസംസ്‌ക്കാരം എന്നത് വൈരുദ്ധ്യം നിറഞ്ഞ ഒരു പ്രതിഭാസമാണ്. എന്തുകൊണ്ടെന്നാല്‍ ജനപ്രിയസംസ്‌ക്കാരം എന്നത് മുതലാളിത്തത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം പ്രതിരോധ സാധ്യതകള്‍ കൂടി മുന്നോട്ടുവെയ്ക്കുന്നുണ്ട്. അതേസമയം മലയാള സിനിമയിലെ ജനപ്രിയ സംസ്‌ക്കാരം അടിയാള പക്ഷത്ത് നിന്നും പൂര്‍ണ്ണമായോ, ഭാഗീകമായോ ഉണ്ടായിട്ടുള്ള പ്രതിനിധാനത്തെ തമസ്‌ക്കരിക്കുകയായിരുന്നു. സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ കഥാപാത്രങ്ങളെ മാത്രമാണ് പലപ്പോഴും ദലിത് വിഭാഗത്തിനു ലഭിച്ചിരുന്നത് (കലാഭവന്‍ മണി, റീമാ കല്ലുങ്കല്‍). തമിഴ് സിനിമകളിലൂടെ ഉണ്ടാക്കപ്പെട്ട ജനപ്രിയസംസ്‌ക്കാരം സവര്‍ണ്ണ സൗന്ദര്യത്തെ വെല്ലുവിളിച്ചു എന്നത് വളരെ വ്യക്തമായ ഒരു കാര്യമാണ്. ഈ വെല്ലുവിളിയെ മറികടക്കുന്നതിനായി ‘ന്യൂ ജനറേഷന്‍’ എന്ന പേരില്‍ പഴയ ചില വ്യവസ്ഥകളെ പുനരവതരിപ്പിക്കേണ്ടിയും വന്നു. ഇത്തരത്തില്‍ സിനിമയാല്‍ നിര്‍മ്മിക്കപ്പെടുന്ന ജനപ്രിയ സംസ്‌ക്കാര ചരിത്രം എന്നത് വൈരുദ്ധ്യം നിറഞ്ഞതും, നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമാണെന്നും കാണാം. പ്രേക്ഷകരെയും, പ്രേക്ഷിതത്വത്തെയും ഒരേപോലെ തുറന്ന സമീപനത്തോടുകൂടി നിരീക്ഷിക്കുമ്പോള്‍ മാത്രമാണ് സിനിമയിലെ ദലിത് സൂക്ഷ്മ രാഷ്ട്രീയ ചരിത്രം വ്യക്തമാവുന്നത്. മലയാള സമൂഹത്തില്‍ തമിഴ് സിനിമയുടെ പിന്‍ബലത്തോടുകൂടി ഉണ്ടാക്കപ്പെട്ട ആസ്വാദന വ്യവസ്ഥിതിയിലെ ചില വശങ്ങള്‍ മാത്രമാണ് ഇതില്‍ വിശകലനം ചെയ്യാന്‍ ശ്രമിച്ചത്. പ്രേക്ഷകരെയും, അവര്‍ സൃഷ്ടിക്കുന്ന ചലച്ചിത്രജനകീയസംസ്‌ക്കാരത്തെയും കുറിച്ചുള്ള തുടര്‍ സംവാദങ്ങള്‍ നടക്കേണ്ടതുണ്ട്.

(മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ ഗവേഷകനാണ് ലേഖകന്‍.)

Top