അഡ്വ. റ്റി.ഡി. എല്‍ദോ : സമുദായഏകീകരണത്തിന്റെ പ്രതീകം

പി.ആര്‍ .സുരേഷ്‌കുമാര്‍ .

സമൂഹത്തിന്റെ എല്ലാവിധ അഴുക്കുചാലുകളിലേക്കും തള്ളിമാറ്റപ്പെട്ട ദലിത് ജനതയെ വിമോചിപ്പിക്കുന്നതിന് ഒരുപക്ഷേ, നാം അഴുക്കുചാലിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. എന്നാല്‍ അവ തന്നെ ഗ്രസിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച വ്യക്തിത്വമായിരുന്നു എല്‍ദോയുടേത്.ഒരു സാമൂഹ്യ വിഭാഗമെന്ന നിലയില്‍ ഗണ്യമായി ഭൂരാഹിത്യം നേരിടുന്ന ദലിത് സമുദായത്തെ അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉത്തമബോധ്യമുള്ള ആളായിരുന്നു അദ്ദേഹം. ചെങ്ങറയടക്കം നിരവധി ഭൂസമരങ്ങളുടെ സന്ദേശം സമൂഹത്തില്‍ എത്തിക്കുന്നതിനും സാമുദായിക പിന്‍ബലം ഉറപ്പുവരുത്തുന്നതിനും എല്‍ദോയുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണപാടവത്തോടെ പരിശോധിക്കാവുന്നതാണ്. അരിപ്പ ഭൂസമര ഭൂമിയില്‍ സഹപ്രവര്‍ത്തകരോടൊപ്പം എത്തിച്ചേരാനുള്ള തീരുമാനം ബാക്കിയാക്കിയാണ് അദ്ദേഹം നമ്മില്‍ നിന്നും വിടവാങ്ങിയത്. സാമുദായിക സ്ഥാപനവല്‍ക്കരണത്തെക്കുറിച്ചുള്ള ലക്ഷ്യബോധത്തോടെയുള്ള ചിന്തകള്‍ ഒന്നും സഫലീകരിക്കാതെയാണ് അദ്ദേഹം നമ്മില്‍ നിന്നകന്നത്.

 

ജാതിയില്ല വര്‍ഗ്ഗമില്ല വര്‍ണ്ണമില്ല നാമൊരമ്മപെറ്റ മക്കളാണ് സോദരേ ഹിന്ദുവാകട്ടെ ക്രിസ്ത്യനാട്ടെ ജാതിയുമേതുമാകട്ടെ ദളിതര്‍ നാമൊരമ്മപെറ്റ മക്കളാണ് സോദരെ ജാതിയുടെ പേരിലും മതങ്ങളുടെ പേരിലും രാഷ്ട്രീയത്തിന്‍പേരിലും ഭിന്നിപ്പിച്ചു നമ്മളെ ജാതിയെ തകര്‍ക്കുവാന്‍ മനുഷ്യരായിമാറുവാന്‍ മണ്ണിതിന്‍ മനുഷ്യസ്‌നേഹ കാഹളം മുഴക്കുവാന്‍

ന്നര പതിറ്റാണ്ട് മുമ്പ് കേരളത്തിലെ പല തെരുവുകളിലും നിന്ന് യുവ അഭിഭാഷകനായ റ്റി.ഡി എല്‍ദോ താളാത്മകമായി പ്രകമ്പനം കൊള്ളുമാറുച്ചത്തില്‍ ഈ മുദ്രാവാക്യങ്ങള്‍ പാടുമ്പോള്‍ പ്രകടനങ്ങളിലെ ആണും പെണ്ണും അടങ്ങിയ യുവ കൂട്ടം സ്‌നേഹമസൃണമായ വൈകാരികതയിലും ആവേശത്തിലും ഏറ്റുപാടിയ ഈരടികളാണിവ.

സാമുദായിക ഐക്യത്തിനും വികാസത്തിനും പുരോഗതിക്കുമായി മഹാത്മ അയ്യങ്കാളി നടത്തിയ പോരാട്ടങ്ങളും പ്രവര്‍ത്തനങ്ങളും ആധുനിക കാലക്ക് ഏറ്റെടുത്ത അല്ലെങ്കില്‍ അയ്യങ്കാളി സ്വപ്നം കണ്ട ബി.എ കാരിലൊരാളായിരുന്നു അഡ്വ. റ്റി. എഡി. എല്‍ദോ എന്ന് അദ്ദേഹത്തെ അടുത്തറിയാവുന്ന എതൊരാള്‍ക്കും നിസംശയം പറയാന്‍ കഴിയും. കേരളത്തിലെ ജനസംഖ്യയില്‍ 20% വരുന്ന അധ: സ്ഥിതരും ആദിവാസികളുമായ (ഹൈന്ദവ-ക്രൈസ്തവ) ദളിതരെ ഒരു സാമൂദായിക രാഷ്ട്രീയ ഘടകമായി ഏകീകരിക്കുകയും ആയതിലൂടെ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ മുന്നേറ്റവും ശാക്തീകരണവും സാധ്യമാക്കുന്നതിനും വേണ്ടി അദ്ദേഹത്തിന്റെ യുവത്വം സാമൂഹികമായി സമര്‍പ്പിക്കുകയായിരുന്നു.
1969 മാര്‍ച്ച് 28 ന് ജനിച്ച എല്‍ദോ സാധാരണ ഏതൊരു ബാലനും നേരിടുന്ന പ്രശ്‌നങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. കൂലിവേലക്കാരായ മാതാപിതാക്കളുടെ 5 മക്കളില്‍ മൂന്നാമനായ എല്‍ദോ, ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ വേളൂര്‍കൂപ്പിലെ (വനാതിരത്തിക്കുള്ളില്‍) കുടിലില്‍ നിന്ന് പട്ടിണിയോടും നിരവധി പ്രശ്‌നങ്ങളോടും സാമ്പത്തികമടക്കമുള്ള പ്രതിസന്ധികളോടും പടവെട്ടിയാണ് പാര്‍ശ്വവത്കൃതരുടെ ഇടയില്‍ നിന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്നത്. സ്‌കൂള്‍-കോളേജ് കാലഘട്ടത്തില്‍ തന്നെ സ്വന്തം അധ്വാനത്തിലൂടെ നേടിയ പണംകൊണ്ടു കൂടിയാണ് പഠനം നടത്തിവന്നത്. വസ്ത്രത്തിനും പഠനോപകരണങ്ങള്‍ക്കുമായി കൃഷിയിടങ്ങളിലും കാര്‍ഷികേതര മേഖലകളില്‍ പ്രത്യേകിച്ചും വനജോലികള്‍, തടിലോഡിംഗ്, ട്യൂഷന്‍ ക്ലാസ്സുകള്‍, പാരലല്‍ കോളേജ് അദ്ധ്യാപനം തുടങ്ങി വിവിധ മേഖലകളിലെ അദ്ധ്വാനത്തിലൂടെ ലഭിച്ച സമ്പത്തായിരുന്നു നിയമ പഠനം പൂര്‍ത്തീകരിക്കുന്നതുവരെ പലപ്പോഴും അദ്ദേഹത്തിന് ആശ്രയമായിരുന്നത്. ക്രൈസ്തവ വിശ്വാസ ധാരയിലായിരുന്ന ദളിത് കുടുംബത്തിന് മതേതരവും ജാതിയേതരവുമായ ബന്ധം സമൂഹത്തില്‍ നേടിയെടുക്കുന്നതിന് നേരത്തെ കഴിഞ്ഞിരുന്നു. ഇത് അദ്ദേഹത്തിന്റെ ചിന്തകളേയും പ്രവര്‍ത്തനങ്ങളേയും പില്‍ക്കാലത്ത് വളരെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് അനുമാനിക്കാം.
സ്‌കൂള്‍ കോളേജ് പഠന കാലത്ത് സഹപാഠികളുടെയും അദ്ധ്യാപകരുടെയും ആരാധന പാത്രമായി മാറാന്‍ എല്‍ദോയ്ക്ക് കഴിഞ്ഞിരുന്നുഎന്ന് സമകാലികരായിരുന്ന വിദ്യാര്‍ത്ഥികളും അദ്ദേഹത്തിന്റെ അദ്ധ്യാപകരും ഇപ്പോഴും ഉള്‍പ്പുളകത്തോടെ സ്മരിക്കുന്നു. തൊടുപുഴ ന്യൂമാന്‍ കോളേജിലെ ”മിസ്റ്റര്‍ ന്യൂമാന്‍”, ആര്‍ട്ട് ക്ലബ് സെക്രട്ടറി, വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകന്‍ എന്ന നിലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹത്തോടൊപ്പം കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി തോളോട്‌തോളുരുമി സഞ്ചരിക്കുകയും ചെയ്തുവന്നിരുന്ന ഈ കുറിപ്പെഴുത്തുകാരനോട് യാത്രയ്ക്കിടയില്‍ പങ്കുവച്ച കലാലയ കഥകള്‍ ചിരിപടര്‍ത്തുന്നതും ഈറനണിയിക്കുന്നതും ഒപ്പം സ്‌നേഹാഭിമാനം തോന്നുന്നവയുമായിരുന്നു. സാധാരണ ദളിത് ക്രൈസ്തവരില്‍ നിന്നും വ്യത്യസ്തമായ ക്രൈസ്തവ സഭയിലെ ഉന്നത ക്രൈസ്തവ പൗരോഹിത്യവുമായി അടുത്ത ബന്ധം പുലര്‍ത്തിവന്നിരുന്ന എല്‍ദോ നിയമപഠനം പൂര്‍ത്തീകരിക്കുമ്പോഴേക്കും ക്രൈസ്തവ സഭയുടെ ഡയോസിഷന്‍ മാസികയുടെ എഡിറ്ററായി മാറിയിരുന്നു. സഭാ നേതൃത്വങ്ങളുമായി സൗഹൃദപരമായ സമീപനം ഉള്ളപ്പോള്‍തന്നെ ഇന്ത്യയിലെ/ കേരളത്തിലെ ക്രൈസ്തവ സഭകളുടെ ദളിതരോടുള്ള ജാതി വിവേചനത്തേയും , ചൂഷണത്തേയും കബളിപ്പിക്കലിനെയും സംബന്ധിച്ച് തികഞ്ഞ ബോധവാനായിരുന്നു എല്‍ദോ. ഇത് പൊതുസമൂഹത്തിലും സമുദായത്തിലും പൗരോഹിത്യത്തോടും തുറന്നുപറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സാമൂഹ്യപ്രവര്‍ത്തനം. സഭയോടുചേര്‍ന്ന് നിന്നാല്‍ ലഭിക്കുമായിരുന്ന സ്ഥാനമാനങ്ങളേക്കാള്‍ സ്വന്തം കഴിവിലും അദ്ധ്വാനത്തിലും ലഭിക്കുന്ന വരുമാനമായിരുന്നു അദ്ദേഹത്തിന്റെ സംതൃപ്തി. സഭാവിശ്വാസത്തിന്റെ തലങ്ങളെ മുറുകിപ്പിടിക്കാതെ സഭയേയും ദലിത് സമൂദായത്തേയും വ്യത്യസ്ത തലങ്ങളില്‍ കണ്ടുകൊണ്ട് മനസ്സും ശരീരവും ദലിതര്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.

_________________________________________

ദലിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അര നൂറ്റാണ്ടിലേറെക്കാലം ഉന്നയിച്ചിട്ടും സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തില്‍ ഉന്നയിച്ച മുദ്രാവാക്യത്തിലെ പാളിച്ചയോ? ഭരണാധികാരികളുടെയും ക്രൈസ്തവ സഭകളുടെയും സമീപനമാണോ? ഇത് ലഭിക്കാത്തതെന്ന് പുന: പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് എല്‍ദോ എന്നും പറയുമായിരുന്നു. കേരളത്തിലെ ക്രൈസ്തവ സഭകളുടെയും ദലിത് ക്രൈസ്തവ നേതൃത്വങ്ങളുടെയും ചിന്തകള്‍ക്കപ്പുറത്ത് ക്രൈസ്തവ ദലിതരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാലും ഇല്ലെങ്കിലും ജനസംഖ്യാനുപാതികമായ സംവരണം ജനപ്രതിനിധി സഭകളില്‍ അംഗത്വ സംവരണവും ലഭിക്കണമെന്ന നിലപാടായിരുന്നു എല്‍ദോയുടേത്. 

_________________________________________

കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ ക്രൈസ്തവ ദലിതരില്‍ നിന്നും സാമൂഹ്യനേതൃത്വങ്ങളിലേക്ക് പലരും കടന്നുവന്നിട്ടുണ്ടെങ്കിലും പാമ്പാടി ജോണ്‍ ജോസഫിനുശേഷം ദിശാബോധത്തോടെ സാമൂഹ്യ ഇടപെടല്‍ നടത്തിയ വ്യക്തിയായിരുന്നു അഡ്വ. റ്റി.ഡി. എല്‍ദോ. ദലിത് ക്രൈസ്തവരുടെ സംവരണവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ദലിത് ക്രൈസ്തവ സംഘടനകള്‍ കേരളത്തില്‍ പലതുള്ളപ്പോള്‍ അതിലൊന്നും അംഗമാകാതെ ഹൈന്ദവരും ക്രൈസ്തവരും ഒന്നിച്ചു നില്‍ക്കുന്ന സമുദായബോധത്തിലധിഷ്ഠിതമായ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേരാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ദലിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അര നൂറ്റാണ്ടിലേറെക്കാലം ഉന്നയിച്ചിട്ടും സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തില്‍ ഉന്നയിച്ച മുദ്രാവാക്യത്തിലെ പാളിച്ചയോ? ഭരണാധികാരികളുടെയും ക്രൈസ്തവ സഭകളുടെയും സമീപനമാണോ? ഇത് ലഭിക്കാത്തതെന്ന് പുന: പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് എല്‍ദോ എന്നും പറയുമായിരുന്നു. കേരളത്തിലെ ക്രൈസ്തവ സഭകളുടെയും ദലിത് ക്രൈസ്തവ നേതൃത്വങ്ങളുടെയും ചിന്തകള്‍ക്കപ്പുറത്ത് ക്രൈസ്തവ ദലിതരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാലും ഇല്ലെങ്കിലും ജനസംഖ്യാനുപാതികമായ സംവരണം ജനപ്രതിനിധി സഭകളില്‍ അംഗത്വ സംവരണവും ലഭിക്കണമെന്ന നിലപാടായിരുന്നു എല്‍ദോയുടേത്. സവര്‍ണ്ണ ക്രൈസ്തവര്‍ ബ്രിട്ടീഷുകാരുടെ കാലം മുതല്‍ ക്രൈസ്തവ ദലിതരെ സംവരണം ലഭിക്കാതെ കബളിപ്പിക്കുകയും ഹൈന്ദവ- ക്രൈസ്തവ പേരില്‍ തമ്മിലടിപ്പിച്ച് ദലിത് ഐക്യത്തെ തകര്‍ക്കുന്ന ഹിന്ദുത്വ-ക്രൈസ്തവ- മത-ജാതി താല്പര്യങ്ങളെ പ്രതിരോധിക്കുന്ന ആശയ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കാണ് ദളിത് ഐക്യസമിതിയിലൂടെ ആദ്ദേഹം നേതൃത്വം നല്‍കിയത്. പട്ടികജാതിക്കാരുടെ സംവരണതോത് വര്‍ദ്ധിപ്പിച്ചുകൊണ്ടുമാത്രമേ ദലിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താവൂ എന്നും അല്ലാത്തപക്ഷം ജനസംഖ്യാനുപാതികമായി പ്രത്യേക സംവരണം ദലിത് ക്രൈസ്തവര്‍ക്കു ലഭ്യമാക്കണമെന്ന പ്രായോഗികമായ ദലിത് ഐക്യസമിതിയുടെ സംഘടനാ നിലപാട് ഉയര്‍ത്തിപ്പിടിച്ചിരുന്നത് അഡ്വ. റ്റി.ഡി. എല്‍ദോ ആയിരുന്നു. ഈ നിലപാട് കേരളത്തിലെ ക്രൈസ്തവ-ഹൈന്ദവ-ദലിതര്‍ അംഗീകരിക്കുമ്പോള്‍ത്തന്നെ ക്രൈസ്തവ സഭകളും ചില ദലിത് ക്രൈസ്തവ സംഘടനാ നേതൃത്വങ്ങളും മാത്രമാണ് ഈ ചിന്തയ്ക്ക് അപവാദമായിരുന്നത്. കാരണം ദലിതരുടെ സമുദായ ഐക്യം ഇവരുടെ അജണ്ട അല്ലായിരുന്നു എന്നതാണ് വസ്തുത. ദലിത് ക്രൈസ്തവ പ്രശ്‌നങ്ങള്‍ സംഘടനാകൂട്ടങ്ങളിലെ ചര്‍ച്ചകളില്‍ രൂപപ്പെട്ട് എല്‍ദോയുടെ ലേഖനങ്ങളായി പുറത്തുവന്നിട്ടുണ്ട്. ഇവ ചരിത്രപരവും സാമൂഹ്യപരവും സിദ്ധാന്തപരവുമായ പഠനങ്ങളും പ്രായോഗികങ്ങളുമാണെന്ന് കരുതാം. ജനകീയാസൂത്രണ പദ്ധതികളില്‍ ത്രിതല പഞ്ചായത്തില്‍ പട്ടികജാതിക്കാര്‍ക്കെന്നപോലെ ക്രൈസ്തവ ദലിതര്‍ക്കും പ്രത്യേക മാര്‍ക്കും ഒപ്പം പദ്ധതി വിഹിതവും മാറ്റിവയ്‌ക്കെണമെന്നാവശ്യപ്പെട്ട് പത്തുവര്‍ഷം മുമ്പ് കേരളത്തിലാദ്യമായി ദലിത് ഐക്യസമിതി സമരരംഗത്ത് വരികയും കേരളത്തിലെ പല പഞ്ചായത്തുകളിലും പട്ടികജാതി ഹിന്ദുക്കളും ക്രിസ്ത്യാനികളും ചേര്‍ന്നു നടത്തിയ സമരത്തിന്റെ ഫലമായി ഇത് അനുവദിച്ചുകിട്ടുകയും ചെയ്തിട്ടും അവ നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിന് ഗുണഭോക്താക്കളായ ജനത തയ്യാറാകാത്തതില്‍ അസ്വസ്ഥനായിരുന്നു അദ്ദേഹം പലപ്പോഴും.

___________________________________________
മുന്‍കാലങ്ങളിലെ തുടര്‍ച്ചയെന്നോണം തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ ആദ്യപാദങ്ങളിലും ദലിതര്‍ക്കെതിരെ കേരളത്തില്‍ നടന്ന എണ്ണമറ്റ ജാതി മര്‍ദ്ദനങ്ങളേയും അതിക്രമങ്ങളേയും സാമൂഹ്യമായി പ്രതിരോധിക്കുന്നതിനും ജനാധിപത്യപരമായി ഇടപെടുന്നതിനും നിയമപരമായി സംരക്ഷിക്കുന്നതിനും, ആയതിലൂടെ സാമുദായികമായി ഐക്യപ്പെടുത്തുന്നതിനും എല്‍ദോയുടെ വിശ്രമമില്ലാത്ത പരിശ്രമങ്ങളെ സമുദായം സര്‍വ്വാത്മനാ അംഗീകരിച്ചിരുന്നു. അഭിഭാഷകന്‍ എന്ന നിലയിലെ വിജ്ഞാനവും ഉള്‍ക്കരുത്തും സാമൂഹ്യ പിന്തുണയും ആവോളം ഇതിനായി അദ്ദേഹം വിനിയോഗിച്ചിരുന്നു. കേരളത്തില്‍ ദലിതര്‍ക്കിടയില്‍ നിന്നും നിരവധി വക്കീലന്മാര്‍ ഉണ്ടായിട്ടുണ്ട്. സമുദായത്തിനിടയിലും വ്യത്യസ്ത സംഘടനകളിലോ സംഘടനകളുടെ പിന്‍ബലത്തിലോ പ്രവര്‍ത്തിക്കുന്ന വക്കീലന്മാരും ഉണ്ട്, പക്ഷേ, സമുദായത്തിന്റെ വക്കീല്‍ എന്നു പറയാവുന്ന കുറച്ചുപേരില്‍ ആദ്യത്തെ ആള്‍. അഡ്വ. റ്റി.ഡി എല്‍ദോ തന്നെയാണെന്ന് സംശയലേശമെന്യേ പറയാം. 

___________________________________________

രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ചില ദലിത് ക്രൈസ്തവ സംഘടനകളും സഭാ നേതൃത്വങ്ങളും വൈകാരിക ഇടപെടലുമായി മുന്നോട്ടുവരികയുണ്ടായി. ഇതിനെ പ്രതിരോധിച്ച് ഹിന്ദുത്വ സംഘപരിവാര്‍ ശക്തികള്‍ രംഗത്തുവന്ന് പട്ടികവിഭാഗ സംഘടനകളെ തങ്ങളുടെ താല്പര്യങ്ങള്‍ക്കായി ഇളക്കിവിട്ട് ദലിത് ക്രൈസ്തവരുടെ സംവരണാവശ്യത്തെ അപ്രസക്തമാക്കാന്‍ ശ്രമിച്ചു. ഈ അവസരത്തില്‍ ദലിത് ഐക്യസമിതി നേതൃത്വമെന്ന നിലില്‍ മിശ്രകമ്മീഷന്‍ റിപ്പോര്‍ട്ട് സമുദായ വിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയും പട്ടികവര്‍ഗ്ഗക്കാരേയും പട്ടികജാതിക്കാരേയും എങ്ങനെ ബാധിക്കുമെന്നും ഹിന്ദു പട്ടികജാതിക്കാരുടെ വിഹിതത്തില്‍ നിന്നല്ല, ക്രൈസ്തവ പട്ടികജാതിക്കാര്‍ക്ക് സംവരണം നല്‍കേണ്ടതെന്ന മിശ്രകമ്മീഷന്‍ ശുപാര്‍ശ ഹൈന്ദവ ക്രൈസ്തവ നേതാക്കളേയും പ്രവര്‍ത്തകരേയും ബോധ്യപ്പെടുത്തുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ സാമുദായിക ഐക്യബോധത്തിന്റെ ഉത്തമ ഉദാഹരണമാണ്.
2000 ത്തില്‍ വയലാര്‍ രവിയുടേയും മേഴ്‌സി രവിയുടേയും മകന്റെ വിവാഹശേഷം ഗുരുവായൂര്‍ ക്ഷേത്ര തന്ത്രി ചേന്നാസ് ദിവാകരന്‍ നമ്പൂതിരിപ്പാട് പുണ്യാഹം തളിച്ച് അയിത്താചരണം നടത്തുകയുണ്ടായി. ഹിന്ദു സംഘടനയല്ലാത്ത എസ്.എന്‍.ഡി.പി യോഗത്തിന്റെ പത്രിക അസാധുവാക്കപ്പെടുകയും ചെയ്തു. ബ്രാഹ്മണ വൈദീക താല്പര്യവും വിശേഷാധികാര അവകാശങ്ങളും ക്ഷേത്രനിയമങ്ങളും പാലിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് തന്ത്രി പറയുന്നെങ്കിലും മനുസ്മൃതിയുടെ തത്വങ്ങള്‍ കീഴ്ജാതിക്കാരനിലൂടെ സ്ത്രീ വിരുദ്ധതയിലൂടെയും പ്രയോഗിക്കുകയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ദലിത് ഐക്യസമിതി നേതൃത്വത്തില്‍ നടന്നത്. അയിത്താചരണത്തില്‍ വിധേയമായത് വയലാര്‍ രവിയുടെ മകന്‍ എന്നതിലുപരി ദൈവസന്നിധിയിലെ നീതി നിഷേധത്തിനെതിരെ ”അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല” തീണ്ടല്‍ പലക എടുത്തുമാറ്റുക എന്ന ആവശ്യവുമായി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ദലിത് ഐക്യസമിതി മാര്‍ച്ചു നടത്തുകയുണ്ടായി. വര്‍ണ്ണ ജാതി വ്യവസ്ഥയേയും ബ്രാഹ്മണ പ്രത്യയ ശാസ്ത്രങ്ങളേയും പൗരോഹിത്യ മേധാവിത്വത്തേയും വെല്ലുവിളിച്ച് സമരത്തില്‍ കെ.എം. സലിംകുമാര്‍, കുഞ്ഞ് പഴന്താറ്റില്‍, കെ.കെ.രവി, എം.പവിത്രന്‍, ചന്ദ്രന്‍ തൃപ്പണത്ത്, സജീവ് കുമാര്‍, പി.ആര്‍. സുരേഷ്‌കുമാര്‍, കെ.കെ. ജനാര്‍ദ്ധനന്‍ എന്നിവരും നിരവധി ക്രൈസ്തവരും ഹൈന്ദവരും സമരത്തില്‍ പങ്കെടുത്ത് ക്ഷേത്രത്തില്‍ പ്രവേശിച്ചു. ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്ന മുദ്രാവാക്യമുയര്‍ത്തി സാമൂഹ്യ പരിഷ്‌കരണത്തിന് ശ്രമിച്ച സഹോദരന്‍ അയ്യപ്പന്റെ നാട്ടില്‍ ചെറായിയില്‍ നിന്ന് 2000 ഒക്‌ടോബര്‍ 25-ന് ആരംഭിച്ച മാനവ ഏകതായാത്രയില്‍ അഡ്വ. എല്‍ദോയുടെ നിറസാന്നിദ്ധ്യവും പ്രവര്‍ത്തനവും സാമൂദായികവും സൈദ്ധാന്തികവുമായ ബോധത്തിന്റെ പ്രയോഗമായിരുന്നു.
മുന്‍കാലങ്ങളിലെ തുടര്‍ച്ചയെന്നോണം തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ ആദ്യപാദങ്ങളിലും ദലിതര്‍ക്കെതിരെ കേരളത്തില്‍ നടന്ന എണ്ണമറ്റ ജാതി മര്‍ദ്ദനങ്ങളേയും അതിക്രമങ്ങളേയും സാമൂഹ്യമായി പ്രതിരോധിക്കുന്നതിനും ജനാധിപത്യപരമായി ഇടപെടുന്നതിനും നിയമപരമായി സംരക്ഷിക്കുന്നതിനും, ആയതിലൂടെ സാമുദായികമായി ഐക്യപ്പെടുത്തുന്നതിനും എല്‍ദോയുടെ വിശ്രമമില്ലാത്ത പരിശ്രമങ്ങളെ സമുദായം സര്‍വ്വാത്മനാ അംഗീകരിച്ചിരുന്നു. അഭിഭാഷകന്‍ എന്ന നിലയിലെ വിജ്ഞാനവും ഉള്‍ക്കരുത്തും സാമൂഹ്യ പിന്തുണയും ആവോളം ഇതിനായി അദ്ദേഹം വിനിയോഗിച്ചിരുന്നു. കേരളത്തില്‍ ദലിതര്‍ക്കിടയില്‍ നിന്നും നിരവധി വക്കീലന്മാര്‍ ഉണ്ടായിട്ടുണ്ട്. സമുദായത്തിനിടയിലും വ്യത്യസ്ത സംഘടനകളിലോ സംഘടനകളുടെ പിന്‍ബലത്തിലോ പ്രവര്‍ത്തിക്കുന്ന വക്കീലന്മാരും ഉണ്ട്, പക്ഷേ, സമുദായത്തിന്റെ വക്കീല്‍ എന്നു പറയാവുന്ന കുറച്ചുപേരില്‍ ആദ്യത്തെ ആള്‍. അഡ്വ. റ്റി.ഡി എല്‍ദോ തന്നെയാണെന്ന് സംശയലേശമെന്യേ പറയാം. സമൂഹത്തിന്റെ എല്ലാവിധ അഴുക്കുചാലുകളിലേക്കും തള്ളിമാറ്റപ്പെട്ട ദലിത് ജനതയെ വിമോചിപ്പിക്കുന്നതിന് ഒരുപക്ഷേ, നാം അഴുക്കുചാലിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. എന്നാല്‍ അവ തന്നെ ഗ്രസിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച വ്യക്തിത്വമായിരുന്നു എല്‍ദോയുടേത്.
ഒരു സാമൂഹ്യ വിഭാഗമെന്ന നിലയില്‍ ഗണ്യമായി ഭൂരാഹിത്യം നേരിടുന്ന ദലിത് സമുദായത്തെ അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉത്തമബോധ്യമുള്ള ആളായിരുന്നു അദ്ദേഹം. ചെങ്ങറയടക്കം നിരവധി ഭൂസമരങ്ങളുടെ സന്ദേശം സമൂഹത്തില്‍ എത്തിക്കുന്നതിനും സാമുദായിക പിന്‍ബലം ഉറപ്പുവരുത്തുന്നതിനും എല്‍ദോയുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണപാടവത്തോടെ പരിശോധിക്കാവുന്നതാണ്. അരിപ്പ ഭൂസമര ഭൂമിയില്‍ സഹപ്രവര്‍ത്തകരോടൊപ്പം എത്തിച്ചേരാനുള്ള തീരുമാനം ബാക്കിയാക്കിയാണ് അദ്ദേഹം നമ്മില്‍ നിന്നും വിടവാങ്ങിയത്. സാമുദായിക സ്ഥാപനവല്‍ക്കരണത്തെക്കുറിച്ചുള്ള ലക്ഷ്യബോധത്തോടെയുള്ള ചിന്തകള്‍ ഒന്നും സഫലീകരിക്കാതെയാണ് അദ്ദേഹം നമ്മില്‍ നിന്നകന്നത്.
വിദ്യാഭ്യാസത്തിന്റെ മഹത്വവും കരുത്തും തിരിച്ചറിഞ്ഞ അദ്ദേഹം സ്വസമുദായത്തിലേയും പൊതുസമൂഹത്തിലേയും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനും ശാക്തീകരിക്കുന്നതിനും വര്‍ഷങ്ങളായി വിദ്യാഭ്യാസരംഗത്ത് നടത്തിവന്നിരുന്ന ബഹുമുഖ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും സഹജീവികളോടുള്ള മനുഷ്യസ്‌നേഹത്തിന്റെ മകുടോദാഹരണങ്ങളാണ്. സമുദായത്തിന്റെ സംവരണാവകാശത്തിലും സാമൂഹ്യശക്തിയിലും വിദ്യാഭ്യാസവും തൊഴിലും അന്തസ്സം നേടിയവര്‍ സമുദായത്തെ തള്ളിപ്പറഞ്ഞും പുച്ഛിച്ചും അപകീര്‍ത്തിപ്പെടുത്തിയും തന്‍കാര്യത്തിനായി ഉപയോഗപ്പെടുത്തിയും നടത്തുന്ന പ്രവര്‍ത്തനങ്ങളെയും സമീപനങ്ങളെയും നിശിതമായി വിമര്‍ശിച്ചിരുന്ന എല്‍ദോ താന്‍ അങ്ങനെയാകാതിരിക്കാന്‍ ബദ്ധശ്രദ്ധാലുവായിരുന്നു.

_______________________________________
സംവരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കേരളത്തില്‍ നടന്ന വ്യത്യസ്ത പ്രവര്‍ത്തനങ്ങളില്‍ സമരമുഖങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകളാണ് എല്‍ദോയുടെ നേതൃത്വത്തില്‍ നടന്നത്. സമുദായിക ഐക്യത്തിലൂന്നുന്നതും ദിശാബോധത്തോടെയുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും വേണ്ടത്ര സംവരത്തോട് ഇല്ലാത്തതിനാല്‍ പതിറ്റാണ്ടുകള്‍ പിന്നിലേക്ക് പോയ സാമൂഹ്യവിഭാഗത്തിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം. സംവരണ സംരക്ഷണ മുന്നണി, പിന്നോക്കമുന്നണി ദലിത് സമുദായമുന്നണി എന്നിവയിലൂടെ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉജ്ജ്വലമായിരുന്നു.
_______________________________________

നേതൃത്വത്തിന് വേണ്ട ഗുണങ്ങളിലൊന്നായ സാമൂഹ്യബന്ധങ്ങള്‍ സൂക്ഷിക്കുക എന്നുള്ളത് വേണ്ടുവോളം ഉണ്ടായിരുന്ന വ്യക്തിത്വമായിരുന്നു എല്‍ദോയുടേത്. സ്‌കൂള്‍, കോളേജ് കാലഘട്ടം മുതലുള്ള വ്യത്യസ്ത മേഖലകളിലെ വ്യതിരിക്തമായ ബന്ധങ്ങളും സൗഹൃദങ്ങളും സൂക്ഷിക്കുന്നതിനും പരിപോഷിപ്പിച്ചുകൊണ്ടുപോകുന്നതിനും അദ്ദേഹം എന്നും ശ്രമിച്ചിരുന്നു. സമൂഹത്തില താഴെ തട്ടിലുള്ളവര്‍ മുതല്‍ ജീവിതത്തിന്റെ ഉന്നത ശ്രേണിയിലുള്ളവര്‍ വരെ അദ്ദേഹത്തിന്റെ സൗഹൃദവലയത്തില്‍ ഉള്‍പ്പെട്ടിരുന്നു. മതേതരവും ജാതിയേതരവും രാഷ്ട്രീയേതരവുമായ വ്യക്തി/ കുടുംബം/ സാമൂഹ്യ സൗഹൃദങ്ങള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും കരുത്ത് പകര്‍ന്നിട്ടുണ്ട്. ആശയപരവും പ്രായോഗികവുമായ രംഗത്ത് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും എതിര്‍പക്ഷത്തുള്ളവരെപ്പോലും തന്റെ സൗഹൃദപക്ഷത്ത് നിലനിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അടുത്ത സഹപ്രവര്‍ത്തകര്‍ എന്നതിലുപരി സമുദായത്തേയും സൗഹൃദവലയത്തിലുള്ളവരെയും തികഞ്ഞ കരുതലോടും പ്രതിബദ്ധതയോടുംകൂടിയാണ് സമീപിച്ചിരുന്നത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ സാധാരണക്കാരേയും ഉല്‍പതിഷ്ണുക്കളെയും ഒരേപോലെ ആര്‍ഷിച്ചിരുന്നു. വൈജ്ഞാനിക വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന സദസ്സുകളില്‍പ്പോലും എല്‍ദോയുടെ പ്രഭാഷണങ്ങള്‍ വ്യത്യസ്തത പുലര്‍ത്തിയിരുന്നു. സാധാരണക്കാരുടെ ഭാഷയില്‍ സാധാരണക്കാര്‍ക്കായി സംസാരിച്ചിരുന്നതാണ് അദ്ദേഹത്തെ കൂടുതല്‍ സ്വീകാര്യനാക്കിയത്. ജനാധിപത്യത്തെക്കുറിച്ച് വാചാലനാകുന്നതിനപ്പുറം അതിന്റെതായ ഒരു
പ്രായോഗിക വ്യവഹാര മണ്ഡലം
സൃഷ്ടിക്കുന്നതിനാണ് അദ്ദേഹം ശ്രമിച്ചത്. പാരിസ്ഥിതിക നിലപാടുകളും സ്ത്രീപക്ഷ വീക്ഷണവും അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നു. വിദ്യാഭ്യാസ കാലഘട്ടം മുതലുള്ള നിരവധി ക്യാമ്പുകളും പഠനയാത്രകളും ജനങ്ങളെയും ജനങ്ങളില്‍ നിന്നും പഠിക്കാനുള്ള അവസരമാക്കി മാറ്റുകയായിരുന്നു അദ്ദേഹം. 1999 മുതലുള്ള ദലിത് ഐക്യസമിതി ക്യാമ്പുകള്‍ നയരൂപീകരണത്തിലും നേതൃത്വങ്ങളെ രൂപപ്പെടുത്തുന്നതിലും വളരെ വലിയ സംഭാവനകളാണ് നല്‍കിയിരുന്നത്.
സംവരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കേരളത്തില്‍ നടന്ന വ്യത്യസ്ത പ്രവര്‍ത്തനങ്ങളില്‍ സമരമുഖങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകളാണ് എല്‍ദോയുടെ നേതൃത്വത്തില്‍ നടന്നത്. സമുദായിക ഐക്യത്തിലൂന്നുന്നതും ദിശാബോധത്തോടെയുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും വേണ്ടത്ര സംവരത്തോട് ഇല്ലാത്തതിനാല്‍ പതിറ്റാണ്ടുകള്‍ പിന്നിലേക്ക് പോയ സാമൂഹ്യവിഭാഗത്തിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം. സംവരണ സംരക്ഷണ മുന്നണി, പിന്നോക്കമുന്നണി ദലിത് സമുദായമുന്നണി എന്നിവയിലൂടെ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉജ്ജ്വലമായിരുന്നു.
”സാമൂഹ്യമായി വേര്‍തിരിക്കപ്പെട്ടവര്‍
രാഷ്ട്രീയമായും വേര്‍തിരിക്കപ്പെടുക” എന്ന ഡോ. അംബ്‌ദേകര്‍ വീക്ഷണം ഉള്‍ക്കൊണ്ടും ദലിതര്‍ നേരിടുന്ന സാമൂഹ്യപ്രശ്‌നങ്ങളെ മുഖ്യധാര രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പതിറ്റാണ്ടുകളായി അവഗണിക്കുന്ന സാഹചര്യം വിലയിരുത്തിയുമാണ് ദലിത് ഐക്യസമിതി തെരഞ്ഞെടുപ്പുകളില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചത്. ആയതില്‍ പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു. 2002 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പില്‍ തൊടുപുഴ നിയോജകമണ്ഡലത്തില്‍ നിന്നും റ്റി.ഡി. എല്‍ദോ ദലിത് രാഷ്ട്രീയ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയുണ്ടായി. ദലിതരുടെ പക്ഷത്ത് നിന്ന് സാമുദായിക രാഷ്ട്രീയ ഇടപെലുകള്‍ പ്രായോഗികമാക്കുന്നതിന് വ്യക്തി എന്ന നിലയിലും സമുദായ നേതൃത്വം എന്ന നിലയിലും ക്രിയാത്മകമായി പ്രവര്‍ത്തിച്ച ചുരുക്കം നേതൃത്വങ്ങളിലൊരാളായി എല്‍ദോ മാറി എന്നുള്ളത് എടുത്തുപറയാവുന്നതാണ്. കേരളത്തിലെ ദലിതരില്‍ എത്രയോ വിദ്യാസമ്പന്നരും ബ്യൂറോക്രാറ്റുകളും ടെക്‌നോക്രാറ്റുകളും ഉണ്ട്. അവരില്‍ നിന്നെല്ലാം എല്‍ദോയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ സാമുദായിക രാഷ്ട്രീയവീക്ഷണത്തിലധിഷ്ഠിതമായ നിലപാടുകളും സാമുദായിക ഏകീകരണത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമാണ്.

(ദലിത് ഐക്യസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍ .)

Top