പ്രാദേശികചരിത്ര ഇടപെടീലും മഞ്ചാടിക്കരിയും

വിനില്‍ പോള്‍

ഇതില്‍ പറയാന്‍ ശ്രമിക്കുന്നതായ ഇടപെടീല്‍ എന്നത് ഏതെങ്കിലും പ്രത്യേക ഉദ്ദേശ്യലക്ഷ്യത്തോടുകൂടി തദ്ദേശീയരുടെ അനുവാദത്തോടെയോ അല്ലാതെയോ അവരുടെ സമസ്തജീവിത മേഖലയിലേക്കുള്ള കടന്നുകയറ്റമാണ്-ഇവിടെ കടന്നുകയറ്റമെന്നത് പ്രത്യക്ഷവും, പരോക്ഷവുമായി പ്രവര്‍ത്തിക്കുന്നതുമാണ്. ഇത്തരത്തിലുള്ള ഇടപെടീലുകള്‍ക്ക് രണ്ട് നൂറ്റാണ്ടുകളോളം വിധേയമായ മഞ്ചാടിക്കരി എന്ന ദലിത് പ്രദേശത്തെ മുന്‍നിര്‍ത്തി, പ്രാദേശികതലത്തില്‍ നടന്നിട്ടുള്ളതായ ജാതീയ സംഘടനാപ്രവര്‍ത്തനങ്ങളും, മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെടാതെപോയ ദലിത് വികസന ഇടപെടീലുകളെയും നക്‌സല്‍ പാര്‍ട്ടിയുടെ ദലിത്ബന്ധത്തെയും കുറിച്ചുള്ള അന്വേഷണമാണിത്. ഇതില്‍ മഞ്ചാടിക്കരി എന്ന പ്രദേശത്ത് നടന്ന മൂന്ന് പ്രസ്ഥാനങ്ങളുടെ ഇടപെടീലുകളെ മാത്രം ചൂണ്ടിക്കാണിക്കാനുള്ള ശ്രമം മാത്രമല്ല, മറിച്ച് ഇതിലൂടെ ഒരു ദലിത് പ്രദേശത്ത് നടന്ന ജനജീവിത രേഖകളെയും, ദലിത് ആഖ്യാനങ്ങളെയുമാണ് ഇതിലൂടെ ചിത്രീകരിക്കപ്പെടുന്നത്. അതേപോലെ തന്നെ, എന്തുകൊണ്ട് മഞ്ചാടിക്കരിപോലുള്ള ഒരു ദലിത് പ്രദേശം ഇത്തരത്തിലുള്ള ഇടപെടീലുകളെ ഉള്‍ക്കൊണ്ടു എന്നും, അതോടൊപ്പം വൈരുദ്ധ്യം നിറഞ്ഞ ദലിത് അവസ്ഥയുടെ കണ്ടെത്തലുകള്‍ കൂടിയാണ്. നിരോധനാനന്തരം, അടിമത്തമോ/അര്‍ദ്ധ അടിമത്തമോ നിലനിന്നിരുന്നതും, പിന്നീട് ക്രിയവിക്രിയങ്ങള്‍ക്ക് വിധേയമാകാത്തതുമായ മഞ്ചാടിക്കരിപോലുള്ള കാര്‍ഷിക മേഖലകളെ പുനഃപരിശോധിക്കുമ്പോള്‍ കാര്‍ഷികഅടിമത്തം അതിജീവിച്ചുവന്ന ദലിതരുടെ ജീവിതാവസ്ഥയുടെ പൊതുവായ സ്വഭാവവിശേഷങ്ങള്‍ കണ്ടെത്താന്‍ സാധിക്കുകയും, അതിലൂടെ ചരിത്രത്തെ സംഘര്‍ഷഭരിതമായ വര്‍ത്തമാനകാലത്തിനോട് കൂട്ടിവായിക്കാനും സാധിക്കുന്നു. 

കേരളചരിത്ര ആഖ്യായികളില്‍ ചരിത്രമില്ലായ്മ (Lack of History) ആരോപിക്കപ്പെട്ടിരുന്ന മുന്‍കാല അടിമ വിഭാഗങ്ങളെക്കുറിച്ചുള്ള പുത്തന്‍പഠനങ്ങളും1, രീതിശാസ്ത്ര പ്രയോഗങ്ങളും2, സിദ്ധാന്തങ്ങളും എല്ലാം ഇന്ന് അക്കാദമികതലത്തിലും, സാമൂഹ്യതലത്തിലും സജീവമായി നിലനില്‍ക്കുന്നു. ദലിത് എഴുത്തുകളുടെ വിമര്‍ശന, വികസനഫലമായി ദലിത്ചരിത്രമെഴുത്ത് മുഖ്യധാരമേഖലയിലേക്ക് കടന്നുവരുകയും പ്രാദേശിക മേഖലകളും, പ്രാന്തവത്ക്കരണത്തിനു വിധേയമായിരുന്നു ചരിത്ര സ്രോതസ്സുകളെയും ചരിത്രമെഴുത്തിനു ഉപയോഗിക്കുകയും ചെയ്തുവരുന്നു. അങ്ങനെ ചരിത്രമെന്ന വിജ്ഞാനശാഖയ്ക്കുള്ളിലായ ദലിത് എഴുത്തുവിഷയങ്ങള്‍ സ്വതന്ത്രകാഴ്ചപ്പാടുകള്‍ പുറന്തള്ളുകയും, ആത്യന്തികമായും ജ്ഞാനാടിസ്ഥാനപരമാണെന്നു തെളിയിക്കുകയും ചെയ്തു. ഈ ലേഖനത്തിലൂടെ അന്വേഷണവിധേയമാക്കുന്നത് ഒരു ദലിത് പ്രദേശത്ത് നടത്തിയിട്ടുള്ളതായ ഇടപെടീലുകളെ (Intervention) മുന്‍നിര്‍ത്തി പ്രാദേശികമേഖലയിലെ ജീവിതരേഖകളെ രേഖപ്പെടുത്തുന്നതിനായുള്ള ശ്രമമാണ്. ”ജനജീവിതത്തിന്റെ വികാസം പഠിക്കാന്‍ കഴിയുന്നത് പ്രാദേശികതലത്തിലാണ്. ജനങ്ങള്‍ ജീവിക്കുന്നതും, പ്രവര്‍ത്തിക്കുന്നതും പ്രവര്‍ത്തനങ്ങളുടെ അടയാളങ്ങള്‍ നല്‍കുന്നതും പ്രാദേശിക ജീവിതത്തിലാണ്. ജനങ്ങളുടെ ജീവിതാനുഭവങ്ങളുടെ അടയാളങ്ങളും ഓര്‍മ്മകളും സമാഹരിക്കാന്‍ കഴിയുന്നതും അവിടെത്തന്നെയാണ്.3
ഇതില്‍ പറയാന്‍ ശ്രമിക്കുന്നതായ ഇടപെടീല്‍ എന്നത് ഏതെങ്കിലും പ്രത്യേക ഉദ്ദേശ്യലക്ഷ്യത്തോടുകൂടി തദ്ദേശീയരുടെ അനുവാദത്തോടെയോ അല്ലാതെയോ അവരുടെ സമസ്തജീവിത മേഖലയിലേക്കുള്ള കടന്നുകയറ്റമാണ്-ഇവിടെ കടന്നുകയറ്റമെന്നത് പ്രത്യക്ഷവും, പരോക്ഷവുമായി പ്രവര്‍ത്തിക്കുന്നതുമാണ്. ഇത്തരത്തിലുള്ള ഇടപെടീലുകള്‍ക്ക് രണ്ട് നൂറ്റാണ്ടുകളോളം വിധേയമായ മഞ്ചാടിക്കരി എന്ന ദലിത് പ്രദേശത്തെ മുന്‍നിര്‍ത്തി, പ്രാദേശികതലത്തില്‍ നടന്നിട്ടുള്ളതായ ജാതീയ സംഘടനാപ്രവര്‍ത്തനങ്ങളും, മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെടാതെപോയ ദലിത് വികസന ഇടപെടീലുകളെയും നക്‌സല്‍ പാര്‍ട്ടിയുടെ ദലിത്ബന്ധത്തെയും കുറിച്ചുള്ള അന്വേഷണമാണിത്. ഇതില്‍ മഞ്ചാടിക്കരി എന്ന പ്രദേശത്ത് നടന്ന മൂന്ന് പ്രസ്ഥാനങ്ങളുടെ ഇടപെടീലുകളെ മാത്രം ചൂണ്ടിക്കാണിക്കാനുള്ള ശ്രമം മാത്രമല്ല, മറിച്ച് ഇതിലൂടെ ഒരു ദലിത് പ്രദേശത്ത് നടന്ന ജനജീവിത രേഖകളെയും, ദലിത് ആഖ്യാനങ്ങളെയുമാണ് ഇതിലൂടെ ചിത്രീകരിക്കപ്പെടുന്നത്. അതേപോലെ തന്നെ, എന്തുകൊണ്ട് മഞ്ചാടിക്കരിപോലുള്ള ഒരു ദലിത് പ്രദേശം ഇത്തരത്തിലുള്ള ഇടപെടീലുകളെ ഉള്‍ക്കൊണ്ടു എന്നും, അതോടൊപ്പം വൈരുദ്ധ്യം നിറഞ്ഞ ദലിത് അവസ്ഥയുടെ കണ്ടെത്തലുകള്‍ കൂടിയാണ്. നിരോധനാനന്തരം, അടിമത്തമോ/അര്‍ദ്ധ അടിമത്തമോ നിലനിന്നിരുന്നതും, പിന്നീട് ക്രിയവിക്രിയങ്ങള്‍ക്ക് വിധേയമാകാത്തതുമായ മഞ്ചാടിക്കരിപോലുള്ള കാര്‍ഷിക മേഖലകളെ പുനഃപരിശോധിക്കുമ്പോള്‍ കാര്‍ഷികഅടിമത്തം അതിജീവിച്ചുവന്ന ദലിതരുടെ ജീവിതാവസ്ഥയുടെ പൊതുവായ സ്വഭാവവിശേഷങ്ങള്‍ കണ്ടെത്താന്‍ സാധിക്കുകയും, അതിലൂടെ ചരിത്രത്തെ സംഘര്‍ഷഭരിതമായ വര്‍ത്തമാനകാലത്തിനോട് കൂട്ടിവായിക്കാനും സാധിക്കുന്നു. ”ഇതുവരെ അവഗണിക്കപ്പെട്ടുപോന്നിട്ടുള്ള വിഭാഗങ്ങളുടെ കഥകള്‍ പറയുന്നതിന്റെ പ്രശ്‌നങ്ങള്‍ക്കുമേല്‍ കൈയൊതുക്കം നേടുന്നതിന്റെ ഭാഗമായി-പ്രത്യേകിച്ചും സാധാരണ ഗതിയിലുള്ള ലിഖിത പ്രമാണശേഖരങ്ങള്‍ ഇല്ലാത്ത പശ്ചാത്തലത്തില്‍-ചരിത്രം എന്ന വിജ്ഞാനശാഖ സ്വയം പുതുക്കുകയും പോറ്റുകയും ചെയ്യുന്നു.”4
ഈ ലേഖനത്തില്‍ വിശകലനം ചെയ്യുന്നത് കോട്ടയം ജില്ലയിലെ ആര്‍പ്പുക്കര പഞ്ചായത്തിലെ ഒന്നാം വാര്‍ഡും, അയ്മനം, കുടവെച്ചൂര്‍ പഞ്ചായത്തുകളുടെ അതിരുകളില്‍ സ്ഥിതിചെയ്യുന്ന വെള്ളത്താല്‍ ചുറ്റപ്പെട്ട ‘മഞ്ചാടിക്കരി’ എന്ന പ്രദേശത്തത്തിന്റെ സ്വാതന്ത്ര്യാനന്തര ഇടപെടലുകളെ കുറിച്ചാണ്. ‘വരമ്പുകളില്‍’ ജനജീവിതം സാധ്യമാക്കിയ ജനതയുടെ തലമുറയുടെ നാടാണ് മഞ്ചാടിക്കരി. ”പറമ്പും-പുരയിടവും ആധുനിക കേരള വരേണ്യ-വര്‍ഗ ചരിത്ര രചയിതാക്കള്‍ കൊട്ടിഘോഷിച്ചപ്പോള്‍ വരമ്പുകളില്‍ രൂപപ്പെട്ടുവന്ന അടിയാള ജനതയ്ക്ക് ആധുനിക കേരള ചരിത്രത്തില്‍ സ്ഥാനമില്ലാതായി, കേരളാ സമൂഹരപീകരണത്തില്‍ സ്വാധീനം ചെലുത്തിയ വസ്തുതകള്‍ക്കും, ചരിത്രത്തിനുമൊപ്പം തന്നെയാണ് വരമ്പുകളില്‍ രൂപംകൊണ്ട അടിയാള ജനതയുടെ ചരിത്രവും.”5. കുട്ടനാടന്‍ കര്‍ഷകചരിത്രത്തില്‍ പറയപ്പെടുന്ന ‘ഓണപ്പണിക്കാര്‍ 6’ എന്ന ശൃംഖലയില്‍ മഞ്ചാടിക്കരിയിലെ ജനതയുടെ ചരിത്ര പശ്ചാത്തലത്തെ വായിക്കാന്‍ കഴിയുകയില്ല. മഞ്ചാടിക്കരയ്ക്ക് ഒരു പരിധിവരെ പൊരുത്തക്കേടുള്ളതും ചിതറിപ്പോയതുമായ ചരിത്രപശ്ചാത്തലമാണുള്ളത്. ഈ ചരിത്രം അടിയാള കര്‍ഷകതൊഴിലാളികളുടെ നിലനില്പിന്റെ ചരിത്രം കൂടിയാണ്. കൈപ്പുഴയാറിന്റെ ഇരുകരകളിലുമായി ഏകദേശം ഏഴ് കിലോമീറ്റര്‍ ദൂരത്തിലുള്ള വരമ്പുകളില്‍ ഏകദേശം അമ്പതുമീറ്ററിനു താഴെ വീതിയുള്ള സ്ഥലത്ത് താമസിക്കുന്ന ജനതയാണ് മഞ്ചാടിക്കരി നിവാസികള്‍. വീടുകളുടെ മുന്‍വശത്ത് വേമ്പനാട്ടുകായലില്‍ ചെന്ന് ചേരുന്ന കൈപ്പുഴയാറും, പുറകുവശത്ത് കരിപാടശേഖരങ്ങളുമാണ്, ഇത്തരത്തില്‍ നീണ്ടുകിടക്കുന്ന പ്രദേശമാണ് മഞ്ചാടിക്കരി. മഞ്ചാടിക്കരിയുടെ കിഴക്ക് ഭാഗം മണിയാപറമ്പും, പടിഞ്ഞാറുഭാഗം കൈപ്പുഴമുട്ട് എന്ന സ്ഥലവുമാണ്. ഇതിന്റെ ഏകദേശം മധ്യഭാഗമാണ് കൂടുതല്‍ ഇടപെടലുകള്‍ക്ക് വേദിയായി തീര്‍ന്നതിനാല്‍ മധ്യഭാഗത്ത് ഉണ്ടായിട്ടുള്ളതായ ഇടപെടീലുകളെക്കുറിച്ചുള്ള അന്വേഷണമാണ് ഇതില്‍ പ്രതിപാദിക്കുന്നത്. രണ്ട് കിലോമീറ്റര്‍ ദൂരത്തിനിടയില്‍ നൂറിനു താഴെ വീടുകളാണ് മധ്യഭാഗത്ത് ഉള്ളത്. ഏകദേശം 450 നും 500 നും ഇടയിലാണ് ജനസംഖ്യ, അതില്‍ എഴുപതുശതമാനത്തിനടുത്ത് ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവരുമാണ് താമസിക്കുന്നത്
കൊളോണിയല്‍ ഇടപെടീല്‍
19-ാം നൂറ്റാണ്ടിലാണ് മഞ്ചാടിക്കരിയില്‍ ജീവിതം ആരംഭിച്ചതെന്നുപറയപ്പെടുന്നു. ഒളിച്ചോടി വന്ന അടിമകള്‍ (Maroon Community) താമസം തുടങ്ങിയ സ്ഥലമാണെന്നും7, അടിമത്ത നിരോധനത്തെ മറികടക്കുന്നതിനായി ജന്മിമാരാല്‍ നിര്‍ബന്ധിതകുടിയിരുത്തലിനു (Forced Hutment Dwellers)െ വിധേയമായ കാര്‍ഷിക അടിമകളുടെ സ്ഥലമായിരുന്നു8 എന്നുള്ളതായ രണ്ട് വാദങ്ങളാണ് പ്രധാനമായും നിലനില്‍ക്കുന്നത്. ക്രൂരജലജീവികള്‍ നിറഞ്ഞ ചതുപ്പ് പ്രദേശമായിരുന്നെന്നും, ഉടമസ്ഥതയില്‍ അല്ലായിരുന്നെന്നും, ബ്രഹ്മസം/ദേവസം ഭൂമി ആയിരുന്നെന്നും ഉള്ളതായ പറച്ചിലുകള്‍ എല്ലാംതന്നെ മഞ്ചാടിക്കരയില്‍ നിലനില്‍ക്കുന്നു. അടിമത്തനിരോധനാനന്തരം ഉണ്ടായ പുത്തന്‍ ഉല്പാദനവ്യവസ്ഥയിലും, പുത്തന്‍ ഭൂനിര്‍മ്മാണലക്ഷ്യത്തോടും കൂടിയ ഒരു ജാതീയ ഇടപെടലായിരിക്കാം ആദ്യമഞ്ചാടിക്കരി നേരിട്ടത്. പിന്നീട് കാര്‍ഷിക മേഖല വഴി വ്യാപിച്ച ക്രിസ്തുമത പ്രചരണഭാഗമായി മഞ്ചാടിക്കരിയില്‍ C M S മിഷനറി ആയിരുന്ന ഹെന്‍ട്രിബേക്കര്‍ ജൂനിയര്‍, 1986 ല്‍ 55 ഏക്കര്‍ ഭൂമി വാങ്ങുകയും, ഒരു ആരാധന ഷെഡും, 1870 ല്‍ അതില്‍ പള്ളിക്കൂടവും ആരംഭിക്കുകയുമുണ്ടായി. ”ക്രൈസ്തവ മതത്തിന്റെ വരവോടെ ഉണ്ടായ ക്രിയോന്മുഖമായ സാമൂഹ്യ അവസ്ഥ, സമത്വം, വിദ്യാഭ്യാസം മുതലായവയെക്കുറിച്ചും9” ക്രിസ്തുമതത്തോടൊപ്പം തന്നെ മന്ത്രവാദംപോലുള്ള ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുള്ളതുമായ ഓര്‍മ്മകളും പറച്ചിലുകളും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

_______________________________
 ”ക്രൈസ്തവ മതത്തിന്റെ വരവോടെ ഉണ്ടായ ക്രിയോന്മുഖമായ സാമൂഹ്യ അവസ്ഥ, സമത്വം, വിദ്യാഭ്യാസം മുതലായവയെക്കുറിച്ചും9” ക്രിസ്തുമതത്തോടൊപ്പം തന്നെ മന്ത്രവാദംപോലുള്ള ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുള്ളതുമായ ഓര്‍മ്മകളും പറച്ചിലുകളും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ”1904-ലെ ഒരു മിഷണറി രേഖയനുസരിച്ച് 166 പേര്‍ മഞ്ചാടിക്കരപ്പള്ളിയില്‍ സ്‌നാനപ്പെട്ടു ചേര്‍ന്നിട്ടുണ്ട്.10” ‘മഞ്ചാടിക്കരിപ്പള്ളിയുടെ മേല്‍ സഭയായ ആര്‍പ്പുക്കര C M S സഭയിലെ ജാതീയ പ്രശ്‌നങ്ങളും, വഴക്കുകളും കാരണം ഒരു ദലിത് ക്രിസ്ത്യന്‍ കുടുംബം മഞ്ചാടിക്കരിയില്‍ വന്നു താമസിക്കുകയും പിന്നീട് പൊയ്കയില്‍ യോഹന്നാനുമായി ബന്ധപ്പെടുകയും അതിന്‍ഫലമായി 1982-ല്‍ ഒരുP.R.D.S (Prathyaksha Raksha Daiva Sabha)) മന്ദിരം മഞ്ചാടിക്കരിയില്‍ സ്ഥാപിക്കുകയും ചെയ്തു.” 

_______________________________

”1904-ലെ ഒരു മിഷണറി രേഖയനുസരിച്ച് 166 പേര്‍ മഞ്ചാടിക്കരപ്പള്ളിയില്‍ സ്‌നാനപ്പെട്ടു ചേര്‍ന്നിട്ടുണ്ട്.10” ‘മഞ്ചാടിക്കരിപ്പള്ളിയുടെ മേല്‍ സഭയായ ആര്‍പ്പുക്കര C M S സഭയിലെ ജാതീയ പ്രശ്‌നങ്ങളും, വഴക്കുകളും കാരണം ഒരു ദലിത് ക്രിസ്ത്യന്‍ കുടുംബം മഞ്ചാടിക്കരിയില്‍ വന്നു താമസിക്കുകയും പിന്നീട് പൊയ്കയില്‍ യോഹന്നാനുമായി ബന്ധപ്പെടുകയും അതിന്‍ഫലമായി 1982-ല്‍ ഒരുP.R.D.S (Prathyaksha Raksha Daiva Sabha)) മന്ദിരം മഞ്ചാടിക്കരിയില്‍ സ്ഥാപിക്കുകയും ചെയ്തു.”11 1947 ല്‍ C M S മിഷന്‍ അധികാര കൈമാറ്റം സ്വദേശ ക്രിസ്ത്യന്‍ പ്രസ്ഥാനമായി രൂപംകൊണ്ട C.S.I (Church of South India)യ്ക്കു നല്‍കുകയും ന്യൂനപക്ഷമായ സുറിയാനി-ഈഴവ ക്രിസ്ത്യാനികള്‍ അധികാരം കൊയ്യാളാവുകയും ചെയ്തു. പുതിയ അധികാരികളുടെ ഒന്നാമത്തെ ലക്ഷ്യം, C M S മിഷന്‍ അടിമജനതയ്ക്കുവേണ്ടി വാങ്ങിയ സ്ഥലം വില്പനയായിരുന്നു. ഇതിന്‍ഫലമായി ‘1952 ല്‍ മഞ്ചാടിക്കരിയിലെ 50 ഏക്കര്‍ സ്ഥലം വില്‍ക്കുകയും, 5 ഏക്കര്‍ പള്ളിക്കും, സെമിത്തേരിക്കും, കുറച്ച് ദലിത് ക്രൈസ്തവര്‍ക്കും തുല്യമല്ലാത്ത രീതിയില്‍ വീതിച്ചുകൊടുത്തു.12 ജാതീയവേര്‍തിരിവുകളും, പുറത്താക്കലുകളും, ജാതീയ പീഡനങ്ങളുടെ അനുഭവങ്ങളും മാത്രമാണ് ആദ്യകാല മഞ്ചാടിക്കരിക്ക് പറയാനുള്ളത്. പിന്നീട് C S I സഭയ്ക്കുള്ളിലെ പ്രശ്‌നങ്ങളും, കേരള സമൂഹത്തിലെ തീവ്രരാഷ്ട്രീയ ഇടപെടീലുകളും എല്ലാംതന്നെ മഞ്ചാടിക്കരിയിലും രേഖപ്പെടുത്തപ്പെട്ടു. ഇത്തരം രേഖപ്പെടുത്തലുകളിലേക്കുള്ള അന്വേഷണമാണ് ഇനി വിശകലനം ചെയ്യാന്‍ പോകുന്നത്. C S I സഭയ്ക്കകത്ത് രൂപംകൊണ്ട ദലിത് വിമോചന-വികസനപ്രസ്ഥാനമായ SEDS (Socio Economic Development Service) ന്റെ മഞ്ചാടിക്കരി ഇടപെടീലും, അടിയന്തിരാവസ്ഥാനന്തരം മഞ്ചാടിക്കരിയില്‍ സജീവമായ നക്‌സല്‍ പാര്‍ട്ടിയുടെ (CPI (ML) ദലിത് നയവും, ദ്രാവിഡ വര്‍ഗ്ഗഐക്യമുന്നണി (DCUF) സ്ഥാപകനായ സഭാരാജിന്റെ മഞ്ചാടിക്കരി അനുഭവങ്ങളുമാണ് പ്രധാനമായും വിശദീകരിക്കുന്നത്.

 • 1. വികസനത്തിന്റെ ദലിത്പാഠങ്ങള്‍

സ്വാതന്ത്ര്യാനന്തരം C M S മിഷന്റെ വസ്തുതകള്‍ എല്ലാം തന്നെ പുതുതായി രൂപംകൊണ്ട C S I മധ്യകേരളയിലെ സുറിയാനി-ഈഴവബന്ധത്തിന്റെ കീഴില്‍ ആക്കപ്പെട്ടു. ഈ അധികാരകൈമാറ്റം എന്നത് ദലിതരെ പരിപൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ടുള്ളതായിരുന്നു. CMS മിഷന്‍ കാലത്ത് അടിമജാതികള്‍ക്കു വേണ്ടി നിര്‍മ്മിച്ച പ്രദേശങ്ങള്‍ , അടിമജാതികള്‍ക്ക് ഭൂവുടമസ്ഥതയുടെ ചില പ്രതീക്ഷകള്‍ നല്‍കിയെങ്കിലും, CSI സഭാ നേതൃത്വം ഭൂമിവില്‍ക്കുകയാണ് ചെയ്തത്. ദലിത് വിഭാഗത്തിന്റെ ഇടതുപക്ഷരാഷ്ട്രീയബന്ധവും, ഭൂപരിഷ്‌ക്കരണനിയമത്തെക്കുറിച്ചുള്ള ഭയവും, CMS മിഷന്‍ വസ്തുക്കള്‍ ദലിതര്‍ക്ക് ലഭിക്കുന്നതിനോടുള്ള സുറിയാനി എതിര്‍പുമാണ് ഭൂമിവില്പനയില്‍ എത്തിച്ചത്. മധ്യകേരള ഡയോസിഷന്റെ അകത്ത് ജാതീയ പ്രശ്‌നങ്ങള്‍ കൂടിവരികയും, ഒരുവിഭാഗം സഭ ഉപേക്ഷിച്ചുപോകുകയും ചെയ്ത സാഹചര്യത്തില്‍ സുറിയാനി നേതൃത്വത്തിനു ദലിത് അനുരഞ്ജന തീരുമാനം എടുക്കേണ്ടതായിവരുന്നു. ”അസിസ്റ്റന്റ് ബിഷപ്പ്, വിദ്യാഭ്യാസ ഒഫീസര്‍ , വികസന ഓഫീസര്‍ എന്നിങ്ങനെ മൂന്ന് നിയമനങ്ങള്‍ ദലിതര്‍ക്കായി നടത്തപ്പെട്ടു.”13 അതിന് ഫലമായി പിന്നോക്കം നില്‍ക്കുന്ന ദലിത്ക്രിസ്ത്യന്‍ പ്രദേശങ്ങളെ സംരക്ഷിക്കുന്നതിനായി ഒരു വികസന കമ്മിറ്റി രൂപീകരിക്കുകയും, ദലിതുവിഭാഗത്തില്‍ നിന്നുതന്നെയുള്ള റവ: കെ.ജെ. ജോണ്‍ അച്ഛന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുകയും ഉണ്ടായി. ഡയോസിഷനെ ബാധിച്ച ജാതീയ പ്രശ്‌നങ്ങള്‍ തണുപ്പിക്കുന്നതിനായി കണ്ടുപിടിച്ച വികസന പരിപാടിയുടെ പരീക്ഷണ ശാലയായി തെരഞ്ഞെടുക്കപ്പെട്ട പ്രദേശം മഞ്ചാടിക്കരി ആയിരുന്നു. അങ്ങനെ ‘1977 ല്‍ MRDP (Manchadikkari Rural Development Programme) മഞ്ചാടിക്കരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.’14

_________________________________
CMS മിഷന്‍ കാലത്ത് അടിമജാതികള്‍ക്കു വേണ്ടി നിര്‍മ്മിച്ച പ്രദേശങ്ങള്‍ , അടിമജാതികള്‍ക്ക് ഭൂവുടമസ്ഥതയുടെ ചില പ്രതീക്ഷകള്‍ നല്‍കിയെങ്കിലും, CSI സഭാ നേതൃത്വം ഭൂമിവില്‍ക്കുകയാണ് ചെയ്തത്. ദലിത് വിഭാഗത്തിന്റെ ഇടതുപക്ഷരാഷ്ട്രീയബന്ധവും, ഭൂപരിഷ്‌ക്കരണനിയമത്തെക്കുറിച്ചുള്ള ഭയവും, CMS മിഷന്‍ വസ്തുക്കള്‍ ദലിതര്‍ക്ക് ലഭിക്കുന്നതിനോടുള്ള സുറിയാനി എതിര്‍പുമാണ് ഭൂമിവില്പനയില്‍ എത്തിച്ചത്. മധ്യകേരള ഡയോസിഷന്റെ അകത്ത് ജാതീയ പ്രശ്‌നങ്ങള്‍ കൂടിവരികയും, ഒരുവിഭാഗം സഭ ഉപേക്ഷിച്ചുപോകുകയും ചെയ്ത സാഹചര്യത്തില്‍ സുറിയാനി നേതൃത്വത്തിനു ദലിത് അനുരഞ്ജന തീരുമാനം എടുക്കേണ്ടതായിവരുന്നു. ”അസിസ്റ്റന്റ് ബിഷപ്പ്, വിദ്യാഭ്യാസ ഒഫീസര്‍ , വികസന ഓഫീസര്‍ എന്നിങ്ങനെ മൂന്ന് നിയമനങ്ങള്‍ ദലിതര്‍ക്കായി നടത്തപ്പെട്ടു.”13 അതിന് ഫലമായി പിന്നോക്കം നില്‍ക്കുന്ന ദലിത്ക്രിസ്ത്യന്‍ പ്രദേശങ്ങളെ സംരക്ഷിക്കുന്നതിനായി ഒരു വികസന കമ്മിറ്റി രൂപീകരിക്കുകയും, ദലിതുവിഭാഗത്തില്‍ നിന്നുതന്നെയുള്ള റവ: കെ.ജെ. ജോണ്‍ അച്ഛന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുകയും ഉണ്ടായി. 
_________________________________ 

വികസന പരിപാടി മഞ്ചാടിക്കരിയില്‍ വന്നുചേരാന്‍ മറ്റ് പല കാരണങ്ങള്‍ കൂടിയുണ്ട്. ”അധികവും കരിനിലങ്ങള്‍ ഫലപുഷ്ടികുറഞ്ഞ മണ്ണ്, ശുദ്ധജലം ലഭ്യമല്ലാത്തയ്കയാലും, യാത്രാസൗകര്യമില്ലായ്കയാലും അവിടെ സ്ഥലമുള്ളവരും പണക്കാരും അവിടെ പാര്‍ക്കാറില്ല, ധനികരോ പ്രമാണിമാരോ മഞ്ചാടിക്കരിയില്‍ താമസമില്ലായികയാല്‍ ആ ഗ്രാമത്തെ സര്‍ക്കാരും പഞ്ചായത്തുമെല്ലാം അവഗണിച്ചു പോന്നു. പോസ്റ്റോഫീസ്, ഹെല്‍ത്ത് സെന്റര്‍ , വായനശാല തുടങ്ങിയ പൊതുസ്ഥാപനങ്ങളൊന്നും അവിടെ ഇല്ല. ഒരു മുഖ്യപ്രശ്‌നം ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യമാണ്, ചുറ്റും ജലസമൃദ്ധിയുടെ മധ്യത്തില്‍ കഴിയുന്ന ജനങ്ങള്‍ ആറ്റിലൂടെ ഒഴുകുന്ന അഴുക്കുജലം എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതില്‍ തഴമ്പിച്ചു പോയിരുന്നു. കുടിക്കുന്നതും ആറ്റിലെ

അഴുക്കുവെള്ളമായിരുന്നു. തൊഴിലില്ലായ്മയാണ് മറ്റൊരുപ്രശ്‌നം. വര്‍ഷത്തില്‍ 120 ദിവസമേ മിക്കവര്‍ക്കും പണികിട്ടൂ. വിദ്യാഭ്യാസം ബുദ്ധിമുട്ടാണ്. ആറും തോടും മടയും നീന്തി അഞ്ചുകിലോമീറ്റര്‍ നടന്നുവേണം കുട്ടികള്‍ പോകാന്‍. തന്മൂലം പ്രായമുള്ള കുട്ടികള്‍ മാത്രമേ വിദ്യാലയങ്ങളില്‍ പോകുന്നുള്ളു. കൊയ്ത്ത്കാലത്ത് കുഞ്ഞുങ്ങളെ നോക്കാന്‍ മുതിര്‍ന്ന കുട്ടികള്‍ വീട്ടിലിരിക്കേണ്ടിവരും.”15 ഇത്തരമൊരു സാഹചര്യം മഞ്ചാടിക്കരിയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്കു കാരണമായിട്ടുണ്ട്. എട്ടോ, ഒമ്പതോ വയസ്സിലാണ് ഇവിടത്തെ കുട്ടികള്‍ പ്രൈമറി വിദ്യാഭ്യാസം ആരംഭിക്കുന്നത്. വിദ്യാഭ്യാസപരമായും സാമൂഹ്യ-സാമ്പത്തികമായും വളരെ പിന്നോക്കം നില്‍ക്കുന്ന ഇവരിലധികവും കുടികിടപ്പ് കിട്ടിയ ഭൂമിയില്‍ പരിമിതമായ ജീവിതസാഹചര്യങ്ങളിലാണ് ജീവിക്കുന്നത്. ജനങ്ങള്‍ അര്‍ദ്ധപട്ടിണിയിലും, ചിലപ്പോള്‍ മുഴുപട്ടിണിയിലും കഴിഞ്ഞുകൂടുന്നു. വീടുകള്‍ വളരെ ചെറുതും മറ്റ് സൗകര്യങ്ങളില്ലാത്തതുമാകുന്നു. ഇത്തരത്തിലുള്ള സാമൂഹ്യ അവസ്ഥകളുടെ മേലാണ് വികസന ഇടപെടീല്‍ നടത്തപ്പെട്ടത്.

മഞ്ചാടിക്കരി CSI പള്ളി കേന്ദ്രീകരിച്ച് നിരന്തരമായി നടത്തിയ ഇടപെടീലിന്റെയും വിവരശേഖരണത്തിന്റെയും അടിസ്ഥാനത്തില്‍ 1977 ല്‍ MRDP അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ജനങ്ങളുമായി ചര്‍ച്ചചെയ്തും, പല കൂട്ടായ തീരുമാനങ്ങള്‍ കൈകൊണ്ടും MRDP കേരളത്തില്‍ ജനകീയാസൂത്രണ പരിപാടികള്‍ ആദ്യം നടപ്പിലാക്കി എന്ന അവകാശവാദത്തോടും കൂടി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ‘സഹകരണകൃഷി ആരംഭിക്കുന്നതിനായി 33 ഏക്കര്‍ കൃഷിഭൂമി വാങ്ങി, നാഴികേരസംഭരണം, വള്ളം-വല-ആട്-കോഴി-പശു മുതലായവയെ നല്‍കുകയും, കയര്‍ പിരിയ്ക്കല്‍ പഠിപ്പിക്കുകയും, പാ നെയ്ത്തിനെ പ്രോത്സാഹിപ്പിക്കുകയും, മത്സ്യകൃഷിക്കുവേണ്ടിയുള്ള കുളങ്ങളും മറ്റ് സൗകര്യങ്ങളും നല്‍കുകയും, അനൗപചാരികവിദ്യാഭ്യാസം തുടങ്ങിയും കര്‍ഷകതൊഴിലാളികളുടെ കുട്ടികളെ സംരക്ഷിക്കുന്നതിനായി ശിശുപരിപാലനകേന്ദ്രം ആരംഭിച്ചും കുടിവെള്ള പദ്ധതികള്‍ തുടങ്ങിയും മറ്റ് പല സംരംഭങ്ങളും ജനങ്ങളുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞും, ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലുമാണ് MRDP മഞ്ചാടിക്കരിയില്‍ പ്രവര്‍ത്തിച്ചത്. ‘ബ്രഡ്‌ഫോര്‍ ദി വേള്‍ഡ്’ എന്ന ജര്‍മ്മന്‍ സംഘടനയുടെ സഹായത്തോടെയാണ് MRDP മഞ്ചാടിക്കരയിലെ ജനകീയപരിപാടികള്‍ ആരംഭിച്ചത്.
1980 കളുടെ അവസാനം മധ്യകേരളമഹായിടവകയിലെ സുറിയാനി നേതൃത്വം വികസന പ്രവര്‍ത്തനത്തെ നിശ്ചലമാക്കിയ സാഹചര്യത്തില്‍ , ഇതിനോട് എതിര്‍ത്ത് ഉയര്‍ന്നുവന്ന ഒരു ദലിത് വികസന വിമോചന പ്രസ്ഥാനമായിരുന്നു SEDS. മഞ്ചാടിക്കരയിലെ MRDPപിന്നീട് SEDS കീഴില്‍ വരുകയും, EZA എന്ന ജര്‍മ്മന്‍ സംഘടനയുടെ ഫണ്ട് ഉപയോഗിക്കുകയും ചെയ്തു. കേന്ദ്ര-ആഭ്യന്തര പ്രശ്‌നങ്ങളും ജനകീയ വിമോചനവിശ്വാസപ്രസ്ഥാനത്തിലെ SEDS പങ്കാളിത്തവും ഫണ്ടിന്റെ കുറവും, ജോണ്‍ അച്ചന്റെ മരണവും തുടങ്ങി പല കാരണങ്ങളാല്‍ മഞ്ചാടിക്കരിയിലെ ഇടപെടീലുകള്‍ ക്ഷയിച്ചു തുടങ്ങി. അതേസമയം മഞ്ചാടിക്കരി നിവാസികളുടെ പ്രതികരണം വളരെ മോശമായ നിലയിലായിരുന്നു എന്നും, വികസന ഉദ്ദേശത്തോട് കൂടി നല്‍കിയ വസ്തുക്കള്‍ എല്ലാം തന്നെ ഉപയോഗശൂന്യമാക്കിയും പല പദ്ധതികള്‍ പകുതിവഴിയില്‍ ഉപേക്ഷിച്ച അവസ്ഥയിലുമായിരുന്നു. എന്തുതന്നെ ആയാലും SEDS ന്റെ പ്രവര്‍ത്തനങ്ങള്‍ തൊണ്ണൂറുകളുടെ പകുതിയോടെ തന്നെ നിലച്ചുതുടങ്ങി.
ഒരു അവികസിത മേഖലയായിരുന്ന മഞ്ചാടിക്കരിയുടെ സാമൂഹ്യ അവസ്ഥതന്നെ ആയിരിക്കണം ഇത്തരത്തിലുള്ള വികസന ഇടപെടീല്‍ സാധ്യമാക്കിയത്. മഞ്ചാടിക്കരിയുടെ പിന്നോക്കാവസ്ഥ വികസന ഇടപെടീലിന്റെ വേഗത വര്‍ദ്ധിപ്പിച്ചു. അതുപോലെതന്നെ മഞ്ചാടിക്കരി ജനത തെറ്റായ സഞ്ചാരപഥത്തിലൂടെയാണ് ജീവിക്കുന്നതെന്നുള്ള മുന്നറിയിപ്പും, വികസന പ്രസ്ഥാനത്തിന്റെ ഇടതുപക്ഷ വിമോചന ദലിത് ചായ്‌വും ജനകീയാസൂത്രണ നയവും, തുടങ്ങി പല കാരണങ്ങള്‍ ഇവരുടെ ഇടപെടീലിനെ ത്വരിതപ്പെടുത്തി. ആത്മീയതയില്‍ ഊന്നിയ ദലിത് വിമോചനവും സാമൂഹ്യവിമോചനവും എന്ന സഞ്ചാരപഥത്തിലൂടെ പ്രവര്‍ത്തിക്കുവാനാണ് പ്രസ്ഥാനം ശ്രമിച്ചത്. ദലിത് വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി SEDSന്റെതായ രാഷ്ട്രീയ കാന്തിക ശക്തിക്കുള്ളില്‍ ദലിത് ക്രിസ്ത്യന്‍ വിഭാഗത്തെ പിടിച്ചു നിര്‍ത്തുക എന്ന ഇടപെടീലാശയവുംSEDSനു ഉണ്ടായിരുന്നു. അനുകൂലമല്ലാത്ത സാമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥിതിയില്‍ പ്രതിഷേധിച്ചിറങ്ങിയ SEDS വളരെ കൃത്യമായ നിലപാടുകള്‍ കൈക്കൊള്ളുകയും പ്രവര്‍ത്തിക്കുകയും മഞ്ചാടിക്കരിപോലുള്ള പ്രദേശത്ത് ഒരുപാട് മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

 • വിപ്ലവകാരികളുടെ ഒളിത്താവളം

നക്‌സല്‍ പാര്‍ട്ടിയുടെ CPI (ML)) മഞ്ചാടിക്കരി ഇടപെടീല്‍ അന്വേഷണം എന്നത് ദലിതര്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ വികസന-പ്രവര്‍ത്തന അജണ്ടയുടെ അകത്ത് എങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു എന്നുള്ളതിന്റെ വെളിപ്പെടുത്തലു കൂടിയാണ്. ഭൂമിശാസ്ത്രപരമായ കിടപ്പും, വെള്ളക്കെട്ടുകളും, പാടശേഖരങ്ങളും എല്ലാം തന്നെ ആദ്യ കമ്മ്യൂണിസ്റ്റ പ്രസ്ഥാനത്തെ മഞ്ചാടിക്കരിയിലേക്കു ക്ഷണിച്ചു. മഞ്ചാടിക്കരി എന്നത് തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചില സഖാക്കളെ ഒളിച്ചിരിക്കാന്‍ സഹായിച്ച പ്രദേശമാണ്. കുട്ടനാടന്‍ കര്‍ഷകത്തൊഴിലാളി സമരസഖാക്കള്‍ , പുന്നപ്ര വയലാര്‍ സമരസഖാക്കള്‍ തുടങ്ങിയ ചിലരുടെ ഒളിസങ്കേതമായി മഞ്ചാടിക്കരി മാറിയിരുന്നു. ‘എം.എന്‍ . ഗോവിന്ദന്‍ ‘ നായരാണ് ഒളിവില്‍ കഴിഞ്ഞ സഖാക്കളില്‍ പ്രധാനി. ഇത്തരത്തിലുള്ള ഇടതുപക്ഷബന്ധമുണ്ടായിരുന്ന മഞ്ചാടിക്കരിയില്‍ അടിയന്തിരാവസ്ഥാനന്തരം നക്‌സല്‍ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചു. നക്‌സല്‍ സഖാക്കള്‍ക്കും മഞ്ചാടിക്കരി ഒരു ഒളിസങ്കേതം തന്നെ ആയിരുന്നു.
‘മാര്‍ക്‌സിന്റെയും-ലെനിന്റെയും’ മലയാളവിവര്‍ത്തന എഴുത്തുകള്‍ വായിച്ചിരുന്ന ഒരു കൂട്ടം കര്‍ഷകതൊഴിലാളികളുടെ നാടായിരുന്നു മഞ്ചാടിക്കരി. ചെറിയ കര്‍ഷകസമരങ്ങളും, കൂലിവര്‍ദ്ധനവും നേടിയെടുത്ത ജനങ്ങളുടെ ഇടയിലേക്കാണ് നക്‌സല്‍ പ്രസ്ഥാനം ഇടപെടീല്‍ നടത്തിയത്. ചില ജാതീയ പ്രശ്‌നങ്ങളുടെ നടുവിലേക്കാണ് നക്‌സല്‍ പ്രസ്ഥാനം വന്നുചേര്‍ന്നത്. മഞ്ചാടിക്കരിയുടെ സമീപ പ്രദേശങ്ങളില്‍ നക്‌സല്‍ പ്രസ്ഥാനം ചില സമരങ്ങളും ജനകീയ വിചാരണകളും നടത്തി. ”ജനകീയ വിചാരണ എന്നത് വളരെ വേഗം സ്വീകരിക്കപ്പെട്ട ഒരു സാമൂഹ്യവിപ്ലവമാര്‍ഗ്ഗമായിരുന്നു.”16 ഈ സാമൂഹ്യവിപ്ലവത്തെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയുമാണ് മഞ്ചാടിക്കരിയിലെ ദലിത് ജനത ചെയ്തത്. ജനകീയ വിചാരണയിലൂടെ മഞ്ചാടിക്കരിയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ജാതീയ പ്രശ്‌നങ്ങളെ നേരിടാന്‍ സാധിക്കുമെന്നുള്ള വിശ്വാസം മഞ്ചാടിക്കരിയില്‍ വളരെവേഗം പ്രചരിച്ചു. ചില ദലിത് സഖാക്കള്‍ വഴി മഞ്ചാടിക്കരിയിലേക്കുള്ള നക്‌സല്‍ ഇടപെടീല്‍ സാധ്യമായി.

______________________________
നാലുവശത്തും ആളുകളെ നിര്‍ത്തി ബോട്ടില്‍ പോലീസുകാര്‍ വരുന്നുണ്ടോന്ന് ശ്രദ്ധിക്കും. ഇവിടെ ഇങ്ങനെ ഒരു സംഭവം നടക്കുന്നതറിഞ്ഞാല്‍ പോലീസ് വരും. സമ്മേളനം കൂടുന്ന ആളുകള്‍ക്ക് ഭക്ഷണമുണ്ടാക്കുകയായിരുന്നു ഞങ്ങളുടെ ചുമതല.”18 മഞ്ചാടിക്കരി നിവാസികള്‍ക്ക് ആര്‍ക്കുംതന്നെ എന്താണ് സമ്മേളനപന്തലില്‍ നടക്കുന്നതെന്ന് അറിവില്ലായിരുന്നു. സഖാക്കള്‍ക്ക് ഭക്ഷണം കൊടുക്കാനും കാവല്‍ നില്‍ക്കാനും യാത്രാസൗകര്യം ചെയ്തുകൊടുക്കാനും മാത്രമായി മഞ്ചാടിക്കരി സഖാക്കള്‍ നിയോഗിക്കപ്പെട്ടു. അങ്ങനെ, പോലീസിനു വളരെവേഗം എത്തിപ്പെടാന്‍ സാധിക്കാത്ത മഞ്ചാടിക്കരിയില്‍ സമ്മേളനം നടത്തപ്പെട്ടു.സമ്മേളനത്തിനുശേഷം രാത്രികാലങ്ങളില്‍ പോലീസ് വരുകയും സാധാരണ ജനങ്ങളെയും സ്ത്രീകളെയും കുട്ടികളെയും എല്ലാം ഉപദ്രവിക്കുകയും വീടുകള്‍ നശിപ്പിക്കുകയും കൃഷികള്‍ നശിപ്പിക്കുകയും ചെയ്തു. നക്‌സല്‍ അനുഭാവം ഇല്ലാത്ത ആളുകളെ കൂടുതല്‍ ഉപദ്രവിച്ചു. പലരെയും അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു. സ്ത്രീകളെ പരസ്യമായി ഉപദ്രവിച്ചു. അങ്ങനെ നക്‌സല്‍ ബന്ധം മഞ്ചാടിക്കരിയുടെ സാധാരണ ജീവിതാവസ്ഥയെ മാറ്റിതീര്‍ത്തു. പണിക്കു പോകാന്‍ സാധിക്കാതെ ആയി, പട്ടിണി വര്‍ദ്ധിച്ചു. രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായി. ജനകീയ വിചാരണയ്ക്ക് വിധേയമായ ആളുകളുടെ ബന്ധുക്കളും-ഗുണ്ടകളും മഞ്ചാടിക്കരിയില്‍ എത്തി സാധാരണ ജനങ്ങളെ കൈയ്യേറ്റം ചെയ്തു.  
________________________________

നക്‌സല്‍ സഖാക്കളെ ഒളിവില്‍ താമസിപ്പിക്കുക, ഭക്ഷണം നല്‍കുക, പഠനക്ലാസ്സിനുവേണ്ട വേദികള്‍ ഉണ്ടാക്കുക, പാര്‍ട്ടിലേഖനങ്ങളും നോട്ടീസുകളും വിതരണം ചെയ്യുക, ജനകീയ വിചാരണകളില്‍ പങ്കെടുക്കുക, പോസ്റ്റര്‍ ഒട്ടിക്കുക മുതലായ പാര്‍ട്ടിയുടെ എല്ലാത്തരം ആവശ്യങ്ങളും നിറവേറ്റുന്ന ദൂതന്മാരായും പരിചാരകരായും, പാര്‍ട്ടിയുടെ ഗുണ്ടകളായും മഞ്ചാടിക്കരിയിലെ ‘കറുത്ത ബെല്‍റ്റ്’17 വളരെ ശക്തമായ പിന്തുണ നല്‍കി. ധാരാളം നക്‌സല്‍ സഖാക്കള്‍ മഞ്ചാടിക്കരിയില്‍ വന്നുപൊയ്‌ക്കൊണ്ടിരുന്നു. 1981-ല്‍ നക്‌സല്‍ പ്രസ്ഥാനത്തിന്റെ (ച്പ്പീ (മ്മ്ള്)) ദേശീയ സമ്മേളനവേദിയായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലമായിരുന്നു മഞ്ചാടിക്കരി. ശ്രീലങ്കയില്‍ നിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നക്‌സല്‍ സഖാക്കള്‍ മഞ്ചാടിക്കരിയില്‍ എത്തി. നക്‌സല്‍ പ്രസ്ഥാനത്തിന്റെ വിഭജനത്തിനു തുടക്കം കുറിക്കുന്ന

സമ്മേളനമായിരുന്നു ഇത്. ഈ സമ്മേളനത്തില്‍ പരിചാരകരായും സംരക്ഷകരായും മാറ്റപ്പെട്ടത് ദലിതര്‍ മാത്രമാണ്. മഞ്ചാടിക്കരിയുടെ സമീപപ്രദേശങ്ങളില്‍ നിന്നുപോലും ദലിതര്‍ പിന്തുണയുമായി എത്തി. ഒരു ദലിത് സ്ത്രീയുടെ അനുഭവം ഇങ്ങനെയാണ്- ”മഞ്ചാടിക്കരി സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ ചര്‍ച്ചകള്‍ക്കൊന്നും ഞങ്ങള്‍ പങ്കെടുക്കുന്നില്ല. അവിടെ നടന്ന സംസാരം എന്താണെന്നോ, രാഷ്ട്രീയം എന്താണെന്നോ ഒന്നും നമുക്കറിയില്ല. കുറേപ്പേരിങ്ങനെ വീക്ഷിക്കുന്നുണ്ടായിരുന്നു. കാരണം മഞ്ചാടിക്കരി നാലു ഭാഗോം വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു തുരുത്താണ്. നാലുവശത്തും ആളുകളെ നിര്‍ത്തി ബോട്ടില്‍ പോലീസുകാര്‍ വരുന്നുണ്ടോന്ന് ശ്രദ്ധിക്കും. ഇവിടെ ഇങ്ങനെ ഒരു സംഭവം നടക്കുന്നതറിഞ്ഞാല്‍ പോലീസ് വരും. സമ്മേളനം കൂടുന്ന ആളുകള്‍ക്ക് ഭക്ഷണമുണ്ടാക്കുകയായിരുന്നു ഞങ്ങളുടെ ചുമതല.”18 മഞ്ചാടിക്കരി നിവാസികള്‍ക്ക് ആര്‍ക്കുംതന്നെ എന്താണ് സമ്മേളനപന്തലില്‍ നടക്കുന്നതെന്ന് അറിവില്ലായിരുന്നു. സഖാക്കള്‍ക്ക് ഭക്ഷണം കൊടുക്കാനും കാവല്‍ നില്‍ക്കാനും യാത്രാസൗകര്യം ചെയ്തുകൊടുക്കാനും മാത്രമായി മഞ്ചാടിക്കരി സഖാക്കള്‍ നിയോഗിക്കപ്പെട്ടു. അങ്ങനെ, പോലീസിനു വളരെവേഗം എത്തിപ്പെടാന്‍ സാധിക്കാത്ത മഞ്ചാടിക്കരിയില്‍ സമ്മേളനം നടത്തപ്പെട്ടു.
സമ്മേളനത്തിനുശേഷം രാത്രികാലങ്ങളില്‍ പോലീസ് വരുകയും സാധാരണ ജനങ്ങളെയും സ്ത്രീകളെയും കുട്ടികളെയും എല്ലാം ഉപദ്രവിക്കുകയും വീടുകള്‍ നശിപ്പിക്കുകയും കൃഷികള്‍ നശിപ്പിക്കുകയും ചെയ്തു. നക്‌സല്‍ അനുഭാവം ഇല്ലാത്ത ആളുകളെ കൂടുതല്‍ ഉപദ്രവിച്ചു. പലരെയും അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു. സ്ത്രീകളെ പരസ്യമായി ഉപദ്രവിച്ചു. അങ്ങനെ നക്‌സല്‍ ബന്ധം മഞ്ചാടിക്കരിയുടെ സാധാരണ ജീവിതാവസ്ഥയെ മാറ്റിതീര്‍ത്തു. പണിക്കു പോകാന്‍ സാധിക്കാതെ ആയി, പട്ടിണി വര്‍ദ്ധിച്ചു. രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായി. ജനകീയ വിചാരണയ്ക്ക് വിധേയമായ ആളുകളുടെ ബന്ധുക്കളും-ഗുണ്ടകളും മഞ്ചാടിക്കരിയില്‍ എത്തി സാധാരണ ജനങ്ങളെ കൈയ്യേറ്റം ചെയ്തു. ഇങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ മഞ്ചാടിക്കരിക്കാര്‍ക്ക് നക്‌സല്‍ പ്രസ്ഥാനത്തെ എതിര്‍ക്കേണ്ടിവന്നു. ജനങ്ങള്‍ നക്‌സല്‍ പ്രസ്ഥാനത്തിനു എതിരെ സംഘടിച്ചു. നക്‌സല്‍ ബന്ധമുള്ളവരെ ഒറ്റപ്പെടുത്തണമെന്ന തീരുമാനം കൈക്കൊണ്ടു. അതേസമയം നേട്ടങ്ങള്‍ വളരെ കുറവും, പ്രശ്‌നങ്ങള്‍ ഒരുപാടു തരുന്നതുമായ വിപ്ലവപ്രസ്ഥാനത്തെ മഞ്ചാടിക്കരി സഖാക്കള്‍ക്കും ഒരു ഒഴിയാബാധയായി തീര്‍ന്നു. കുട്ടികളും-സ്ത്രീകളും ഉപദ്രവിക്കപ്പെട്ടപ്പോഴും പോലീസിന്റെ തുടരെയുള്ള ആക്രമണവും എല്ലാം പ്രസ്ഥാനത്തിന്റെ ബലം ക്ഷയിപ്പിച്ചു. അതേപോലെ തന്നെ പെന്തക്കോസ്തു സഭകളുടെ വളര്‍ച്ച, നക്‌സല്‍ പ്രസ്ഥാനത്തിന്റെ പിളര്‍പ്പ്, CPI (M) ന്റെ പെട്ടെന്നുള്ള വളര്‍ച്ച, യുവജനങ്ങള്‍ കൊണ്ടുവന്ന DYFI പ്രസ്ഥാനം തുടങ്ങി പല കാരണങ്ങള്‍ നക്‌സല്‍ പ്രസ്ഥാനത്തെ പരിപൂര്‍ണ്ണമായി ഒഴിവാക്കാന്‍ കാരണമായി.
സവര്‍ണ്ണ സഖാക്കള്‍ നേതൃത്വം നല്‍കിയിരുന്ന കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ ബഹുഭൂരിപക്ഷവും ദലിതര്‍ അനുയായികളും, വേലക്കാരും മാത്രമായിരുന്ന അനുഭവം തന്നെയാണ് മഞ്ചാടിക്കരിയിലും സംഭവിച്ചത്. രഹസ്യയോഗങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ഇവര്‍ പലപ്പോഴും കാവല്‍ക്കാരോ, വേദി ഒരുക്കുന്നവരോ മാത്രം ആയിരുന്നു. വര്‍ഗവിശകലനത്തിലൊതുങ്ങാത്ത ജാതി/ദലിതാവസ്ഥയുടെ ദൈന്യംദിന ജീവിതരാഷ്ട്രീയത്തെ മനസ്സിലാക്കുന്നതിനും, വിശദീകരിക്കുന്നതിനും സാധിക്കാത്ത നക്‌സല്‍ പ്രസ്ഥാന പ്രത്യയശാസ്ത്രങ്ങള്‍ മഞ്ചാടിക്കരിയില്‍ നിന്നും ദലിതര്‍തന്നെ മായിച്ചുകളഞ്ഞു.

 • 2. സഭാരാജ്: പുറത്താക്കപ്പെട്ടവരുടെ തിരിച്ചുവരവ്

”സ്ഥാപകനേതാക്കളെ വിശ്വസിക്കുകയും ഒപ്പം നില്‍ക്കുകയും അവരോട് അനുസരണവും വിധേയത്വവും പുലര്‍ത്തുകയും ചെയ്യുന്ന അനുയായികളുടെ ചരിത്രവും വിട്ടുകളയാവുന്നതല്ല. മുഖ്യധാരയില്‍ നിന്ന് മാറി നില്‍ക്കുകയോ സ്വയം നിര്‍ജ്ജീവമാവുകയോ ചെയ്യുന്നതിലൂടെ പാര്‍ട്ടിയുടെ ചില നയങ്ങളിലും നടപടികളിലും തങ്ങള്‍ക്കുള്ള അസംതൃപ്തി പ്രകടിപ്പിക്കുക കൂടി ചെയ്യുന്നവരാണിവര്‍.”19 മുഖ്യധാരയില്‍നിന്നുമാറി നില്‍ക്കുകയും സ്വയം തീരുമാനിക്കുന്ന നയ-നടപടികളിലൂടെ തങ്ങളുടെ അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്ത സഭാരാജിന്റെ (1926-2002) DCUF പ്രസ്ഥാനം വൈരുദ്ധ്യവും, വിവാദവും ഒരേപോലെ സൃഷ്ടിച്ചു വളര്‍ന്നു വന്ന ദലിത് പ്രസ്ഥാനമാണ്. കോട്ടയത്തിനടുത്തുള്ള കഞ്ഞിക്കുഴിയില്‍ 1926 ഒക്‌ടോബര്‍ രണ്ടിനാണ് സഭാരാജ് ജനിച്ചത്. പൊയ്കയില്‍ യോഹന്നാനാണ് സഭാരാജിന്റെ പിതാവെന്നും, അല്ലെന്നുമുള്ള വിവാദം സഭാരാജിന്റെ ജനനവുമായി ബന്ധപ്പെട്ടുനിലനില്‍ക്കുന്നു. P.R.D.S ആസ്ഥാനമായ ഇരവിപേരൂരില്‍ കുട്ടിക്കാലം കഴിഞ്ഞ സഭാരാജ് ഒരു വഴക്ക് കാരണം കോട്ടയം ഭാഗത്തേക്ക് വരുകയും ചുമട്ടുതൊഴിലാളിയായി ജീവിതം ആരംഭിക്കുകയും, RSP യില്‍ ചേരുകയും ചുമട്ടുതൊഴിലാളി നേതാവായി മാറുകയും ഉണ്ടായി. ജാതീയത കാരണം രാഷ്ട്രീയ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കേണ്ടിവന്നു. രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായി ആത്മീയത കലര്‍ന്ന പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും ആരംഭിച്ചു. ഇദ്ദേഹത്തിന്റെ പ്രസംഗശൈലി പൊയ്കയില്‍ യോഹന്നാനുമായി സാമ്യം ഉണ്ടെന്ന കാരണത്താല്‍ കുറെ അധികം ആളുകള്‍ ഇദ്ദേഹത്തിന്റെ അനുയായികളായി മാറി. 1967 ല്‍ കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ സ്വന്തന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. 1969 ല്‍ അംബേദ്ക്കറുടെ 13-ാമത് ചരമവാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നടത്തിയ സമ്മേളനത്തില്‍ അംബേദ്ക്കര്‍ ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് സഭാരാജ് സംബോധന ചെയ്തു. രാഷ്ട്രീയവും, ആത്മീയവുമായ പ്രവര്‍ത്തനങ്ങളെ ഒരേപോലെ സൃഷ്ടിച്ചെടുക്കുകയായിരുന്നു പിന്നീട് ഇദ്ദേഹം. പൊതുഇടങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തപ്പെട്ടവരും, പൊതുകാര്യ-കാരണങ്ങളെപ്പറ്റി അധികമൊന്നും ചിന്തിച്ചിട്ടില്ലാത്തതും തന്റെ വികാരവിചാര ആവേശങ്ങളെ കൂടെനിന്നു മനസ്സിലാക്കാന്‍ ശ്രമിച്ചതുമായ ഒരു ജനതയെ കിട്ടിയ സഭാരാജിന്റെ ഇടപെടലുകളുടെ ലക്ഷ്യമെന്നത് ദ്രാവിഡ രാഷ്ട്രനിര്‍മ്മിതി എന്നതായിരുന്നു. രാഷ്ട്രീയത്തില്‍ ജാതീയത കാരണം അകറ്റി നിര്‍ത്തപ്പെടുന്ന ജനതയ്ക്കുവേണ്ടി വിപ്ലവരാഷ്ട്രീയ പ്രസ്ഥാനമായി തുടങ്ങിയതാണ് DCUF.
P.R.D.S വിശ്വാസികളായ രണ്ട് മഞ്ചാടിക്കരി നിവാസികള്‍, സഭാരാജ് എന്ന ഒരാള്‍ P.R.D.S വിഷയങ്ങള്‍ സംസാരിക്കുന്നുണ്ടെന്നും, സഭാരാജിന്റെ അമ്മ മഞ്ചാടിക്കരി നിവാസിനിയായിരുന്നു എന്നുള്ളതുമായ കാരണങ്ങളാല്‍ സഭാരാജിനെ മഞ്ചാടിക്കരിയിലേക്കു ക്ഷണിക്കാനായി പോയി. ഈ ക്ഷണനം മഞ്ചാടിക്കരിയുടെ മേലുള്ള സഭാരാജിന്റെ ഇടപെടീലുകളെ സാധ്യമാക്കി. വളരെ വേഗം സഭാരാജ് മഞ്ചാടിക്കരിയിലെ ഒരു പ്രധാനിയായി മാറി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മീറ്റിങ്ങുകള്‍, പ്രാര്‍ത്ഥനകള്‍, പാട്ടുകള്‍, കഥാപ്രസംഗങ്ങള്‍ മുതലായവയും സഭാരാജിന്റെ ജന്മദിന ആഘോഷങ്ങള്‍ വരെയും മഞ്ചാടിക്കരിയില്‍ വെച്ച് നടത്തപ്പെട്ടു.

________________________________
1969 ല്‍ അംബേദ്ക്കറുടെ 13-ാമത്ചരമവാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നടത്തിയ സമ്മേളനത്തില്‍ അംബേദ്ക്കര്‍ ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് സഭാരാജ് സംബോധന ചെയ്തു. രാഷ്ട്രീയവും, ആത്മീയവുമായ പ്രവര്‍ത്തനങ്ങളെ ഒരേപോലെ സൃഷ്ടിച്ചെടുക്കുകയായിരുന്നു പിന്നീട് ഇദ്ദേഹം. പൊതുഇടങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തപ്പെട്ടവരും, പൊതുകാര്യ-കാരണങ്ങളെപ്പറ്റി അധികമൊന്നും ചിന്തിച്ചിട്ടില്ലാത്തതും തന്റെ വികാരവിചാര ആവേശങ്ങളെ കൂടെനിന്നു മനസ്സിലാക്കാന്‍ ശ്രമിച്ചതുമായ ഒരു ജനതയെ കിട്ടിയ സഭാരാജിന്റെ ഇടപെടലുകളുടെ ലക്ഷ്യമെന്നത് ദ്രാവിഡ രാഷ്ട്രനിര്‍മ്മിതി എന്നതായിരുന്നു. രാഷ്ട്രീയത്തില്‍ ജാതീയത കാരണം അകറ്റി നിര്‍ത്തപ്പെടുന്ന ജനതയ്ക്കുവേണ്ടി വിപ്ലവരാഷ്ട്രീയ പ്രസ്ഥാനമായി തുടങ്ങിയതാണ് DCUF.
_____________________________ 

മഞ്ചാടിക്കരിയിലെ ഭൂരിപക്ഷം ജനങ്ങളും ഇദ്ദേഹത്തിന്റെ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. യോഗങ്ങള്‍ കൂടുന്നതിനുള്ള പണം ശേഖരിച്ചിരുന്നത് എല്ലാവരും പണി എടുത്താണ്. സഭാരാജും ഈ കാലത്ത്

പണിക്കുപോയിരുന്നു. പ്രസംഗത്തില്‍ ധാരാളം പാട്ടുകള്‍ പാടുക, മുന്‍കാല അടിമപീഡന ഓര്‍മ്മകള്‍, നേതാക്കന്മാരെയും-മതരാഷ്ട്രീയക്കാരെയും വെല്ലുവിളിക്കുക, യോഗം നടക്കുന്ന സ്ഥലത്ത് മാത്രം മഴ പെയ്യിക്കാതെ ഇരുത്തുക തുടങ്ങിയ പല തീവ്ര-അത്ഭുത പ്രവര്‍ത്തനങ്ങള്‍ സഭാരാജ് കാഴ്ചവെച്ചു. മഞ്ചാടിക്കരിയില്‍ ഒരിക്കല്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് സനാതനം- ദൈവമതം എന്ന പ്രഖ്യാപനം സഭാരാജ് നടത്തി. ഈ മതപ്രഖ്യാപനം സഭാരാജിന്റെ പിന്തുണ കുറയാന്‍ കാരണമായി, ദലിത് ജനങ്ങള്‍ സംശയത്തോടുകൂടി ഇദ്ദേഹത്തെ കാണാന്‍ തുടങ്ങി. പിന്നീട് പലതരത്തിലുള്ള വിവാദങ്ങള്‍ ആരോപിക്കപ്പെടുകയും നക്‌സല്‍ പ്രവര്‍ത്തകരുമായി വഴക്കിടേണ്ടിയും വന്നു. P.R.D.S ശക്തമായി എതിര്‍ക്കാന്‍ തുടങ്ങി ഈ കാലയളവില്‍. എന്നാല്‍ P.R.D.S വിശ്വാസികളുടെ വാക്കുകള്‍ തികച്ചും വ്യത്യസ്തമായിരുന്നു- ”രണ്ട് വിധത്തിലും തിരുമേനികളെ (സഭാരാജ്) മനസ്സിലാക്കാന്‍ കറുത്ത സമൂഹത്തിനു കഴിയാതെപോയി. ഇവരുടെ കൂടെ കൂടിയാല്‍ കുത്തും, അടിയും തൊഴിയും ആയിരിക്കും കിട്ടുക എന്നു കരുതി അകന്നുനിന്നവരുണ്ട്. രണ്ടാമത് സ്ത്രീ സംബന്ധമായ അനാശാസ്യപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കുപ്രചരണങ്ങള്‍ നടത്തപ്പെട്ടതാണ്. അദ്ദേഹത്തിന്റെ കൂടെ സഹവസിക്കുന്നത് ഭാഗ്യമാണെന്നു കരുതിയ കുടുംബങ്ങളും വളരെയധികമുണ്ടായിരുന്നു. നാട്ടുകാരില്‍ പലരും ഈ കൂട്ടായ്മയെ എതിര്‍ത്തുകൊണ്ട് അടിസ്ഥാന ജനതയെതന്നെ തിരിച്ചുവിടുകയുണ്ടായി”20 എന്തുതന്നെ ആയാലും സഭാരാജിനെ ദൈവമായി പ്രഖ്യാപിച്ചപ്പോഴാണ് മഞ്ചാടിക്കരിയിലെ DCUF ന്റെ ജനകീയത കുറഞ്ഞത്.

ദലിത് എന്ന പദം DCUF പ്രസ്ഥാനം അംഗീകരിക്കുന്നില്ല, ദ്രാവിഡര്‍ എന്ന നാമമാണ് പകരം ആവശ്യമെന്നു ഇവര്‍ വാദിക്കുന്നു. ആത്മീയതയുടെ നടത്തിപ്പിനെയും അനുഷ്ഠാനത്തെയും വ്യക്തമാക്കാന്‍ സാധിക്കുന്നില്ല, എന്ന ഒരു ആരോപണംDCUF  നു എതിരായി നിലനില്‍ക്കുന്നു. കേരളത്തില്‍ രൂപംകൊണ്ടിരിക്കുന്നതായ പ്രസ്ഥാനങ്ങള്‍ എല്ലാം തന്നെ ദലിതര്‍ക്ക് എതിരാണ്. യോജിച്ചതല്ലെന്ന ചരിത്രത്തിന്റെ വിധിയെഴുത്തില്‍ നിന്ന് രക്ഷനേടാനായി ആരംഭിച്ച പ്രസ്ഥാനമാണ് DCUF . തിരുവോണ ദിവസത്തില്‍ ഉപവാസമനുഷ്ഠിക്കുന്ന ഒരു കൂട്ടത്തിന്റെ പ്രസ്ഥാനമാണ് DCUF . ഇത്തരത്തിലുള്ള ഒരു പ്രസ്ഥാനമാണ് മഞ്ചാടിക്കരിയില്‍ സജീവമായി ഇടപെട്ടത്. ഇപ്പോഴും ചില കുടുംബങ്ങള്‍ DCUF  പ്രസ്ഥാനമായും, കേന്ദ്ര ഓഫീസായ മുക്കടയുമായും ബന്ധപ്പെട്ടു ജീവിക്കുന്നു.

 • ഇടപെടലുകള്‍ക്ക് മുമ്പും-ശേഷവും

1970-1990 നും ഇടയില്‍ , മഞ്ചാടിക്കരിയില്‍ ഒരേകാലയളവില്‍ പ്രവര്‍ത്തിച്ചിരുന്നതായ മൂന്ന് പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ചില വശങ്ങള്‍ മാത്രമായിരുന്നു ഇതില്‍ പരാമര്‍ശിക്കപ്പെട്ടത്. നിരന്തരം പ്രശ്‌നവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ദലിത് ജീവിതാവസ്ഥയുടെ വെളിപ്പെടുത്തലാണ് മഞ്ചാടിക്കരി നല്‍കുന്നത്. സ്വാതന്ത്ര്യാനന്തരം ഉണ്ടായ തീവ്ര ഇടപെടീലുകള്‍ക്ക് മുമ്പുണ്ടായിരുന്ന മഞ്ചാടിക്കരി തലമുറ എന്നത് തിരുവിതാംകൂറിലേയും/കേരളത്തിലെയും ഉദ്യോഗസ്ഥവൃന്ദമത്സരത്തിലും, പൊതുമേഖലകളിലും ദലിത് പ്രാതിനിധ്യം ശക്തമായി അറിയിച്ച ഒരു കൂട്ടം ജനതയുടെ നാടാണ്. യാതൊരു വികസനപ്രസ്ഥാനവും ഇടപെടാതിരുന്ന മഞ്ചാടിക്കരിയില്‍ നിന്നും ഉയര്‍ന്നുവന്ന തലമുറയായിരുന്നു അത്. റവ. എം.എം. ആന്‍ഡ്രൂസ്, പി. ഐ. ഈശോ, പി. എസ്. സാറാമ്മ, വി. ഐ. ഐസക്ക്, വി.ഐ. ഡേവിഡ്, കെ.ജെ. ഏബ്രഹാം, അന്നമ്മ പോള്‍, വി. ഐ. മാത്യു, പി. ഐ. ആന്‍ഡ്രൂസ തുടങ്ങിയ കോളോണിയല്‍ വിദ്യാര്‍ത്ഥികളായിരുന്നവര്‍ മൊത്തം ദലിത് പ്രാതിനിധ്യം അറിയിച്ചവരില്‍ പ്രമുഖര്‍ ആണ്. പത്ത് വര്‍ഷത്തിനിടയില്‍(1950/60) ജോലി നേടിയ ഒരു തലമുറയായിരുന്നു അത്.

_________________________________

ഈ തലമുറയ്ക്കു ശേഷം ഏകദേശം അമ്പതു വര്‍ഷത്തിനിടയില്‍ മഞ്ചാടിക്കരിയില്‍ നിന്നുണ്ടായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വെറും മൂന്ന് പേരാണ്. വിദ്യാഭ്യാസ നിലവാരം വളരെ പരിതാപകരമാണ്. SSLC വരെയാണ് ഉയര്‍ന്ന വിദ്യാഭ്യാസം. ഡിഗ്രി പാസായവര്‍ അഞ്ചുപേരില്‍ താഴെയാണ്. സ്ത്രീകളില്‍ നിന്നും ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥപോലും ഇല്ല (വിദ്യാഭ്യാസനിലവാരം മാത്രമാണ് ഇതില്‍ സൂചിപ്പിക്കുന്നത്). രാഷ്ട്രീയ-മതപ്രസ്ഥാനങ്ങളില്‍ കൂറുമാറ്റം നടത്തിക്കൊണ്ടിരുന്ന ഒരു ജനതയുടെ നാടാണ് മഞ്ചാടിക്കരി. മുന്‍കാല അടിമാനുഭവഓര്‍മ്മകള്‍ പേറുന്നതും, ക്രിസ്ത്യന്‍ സമൂഹമെന്ന നിലയില്‍ പ്രത്യക്ഷവും പരോക്ഷവുമായി പുനഃക്രമീകരിക്കപ്പെട്ടതുമായ ഒരുകൂട്ടം ദലിത് വിഭാഗത്തിന്റെ ഇടയില്‍ പ്രവര്‍ത്തനനിരതമായ പ്രസ്ഥാനങ്ങളുടെ സൂക്ഷ്മ ചരിത്രത്തെ രേഖപ്പെടുത്താനുള്ള ശ്രമമായിരുന്നു ഇത്. മഞ്ചാടിക്കരി എന്ന ദലിത് പ്രദേശത്ത് ഇടപെടിലുകള്‍ നടത്തിയ മൂന്ന് പ്രസ്ഥാനങ്ങളെ തീവ്രമായി അവതരിപ്പിക്കാനുള്ള ശ്രമമല്ലായിരുന്നു ഇതില്‍ നടത്തപ്പെട്ടത്, മറിച്ച് പ്രാദേശിക ചരിത്രവീക്ഷണത്തിനായി മഞ്ചാടിക്കരി എന്ന പ്രദേശത്ത് നടന്ന പ്രക്രിയകളില്‍ ജനജീവിതത്തിന്റെ പങ്കിനെയും, അഖ്യാനങ്ങളെയും കുറിച്ചുള്ള രേഖപ്പെടുത്തലായിരുന്നു ഇതില്‍ നടന്നത്. അതോടൊപ്പം തന്നെ പ്രാദേശിക ചരിത്രവീക്ഷണത്തിലൂടെ ദലിത് വിഭാഗത്തിന്റെ സൂക്ഷ്മ ചരിത്രത്തെ അപഗ്രഥിക്കുവാനുള്ള സംരംഭവും കൂടിയായിരുന്നു ഇത്.

_________________________________

ഈ തലമുറയ്ക്കു ശേഷം ഏകദേശം അമ്പതു വര്‍ഷത്തിനിടയില്‍ മഞ്ചാടിക്കരിയില്‍ നിന്നുണ്ടായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വെറും മൂന്ന് പേരാണ്. വിദ്യാഭ്യാസ നിലവാരം വളരെ പരിതാപകരമാണ്. ശ്ശ്ള്ച് വരെയാണ് ഉയര്‍ന്ന വിദ്യാഭ്യാസം. ഡിഗ്രി പാസായവര്‍ അഞ്ചുപേരില്‍ താഴെയാണ്. സ്ത്രീകളില്‍ നിന്നും ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥപോലും ഇല്ല (വിദ്യാഭ്യാസനിലവാരം മാത്രമാണ് ഇതില്‍ സൂചിപ്പിക്കുന്നത്). രാഷ്ട്രീയ-മതപ്രസ്ഥാനങ്ങളില്‍ കൂറുമാറ്റം നടത്തിക്കൊണ്ടിരുന്ന ഒരു ജനതയുടെ നാടാണ് മഞ്ചാടിക്കരി. മുന്‍കാല അടിമാനുഭവഓര്‍മ്മകള്‍ പേറുന്നതും, ക്രിസ്ത്യന്‍ സമൂഹമെന്ന നിലയില്‍ പ്രത്യക്ഷവും പരോക്ഷവുമായി പുനഃക്രമീകരിക്കപ്പെട്ടതുമായ ഒരുകൂട്ടം ദലിത് വിഭാഗത്തിന്റെ ഇടയില്‍ പ്രവര്‍ത്തനനിരതമായ പ്രസ്ഥാനങ്ങളുടെ സൂക്ഷ്മ ചരിത്രത്തെ രേഖപ്പെടുത്താനുള്ള ശ്രമമായിരുന്നു ഇത്. മഞ്ചാടിക്കരി എന്ന ദലിത് പ്രദേശത്ത് ഇടപെടിലുകള്‍ നടത്തിയ മൂന്ന് പ്രസ്ഥാനങ്ങളെ തീവ്രമായി അവതരിപ്പിക്കാനുള്ള ശ്രമമല്ലായിരുന്നു ഇതില്‍ നടത്തപ്പെട്ടത്, മറിച്ച് പ്രാദേശിക ചരിത്രവീക്ഷണത്തിനായി മഞ്ചാടിക്കരി എന്ന പ്രദേശത്ത് നടന്ന പ്രക്രിയകളില്‍ ജനജീവിതത്തിന്റെ പങ്കിനെയും, അഖ്യാനങ്ങളെയും കുറിച്ചുള്ള രേഖപ്പെടുത്തലായിരുന്നു ഇതില്‍ നടന്നത്. അതോടൊപ്പം തന്നെ പ്രാദേശിക ചരിത്രവീക്ഷണത്തിലൂടെ ദലിത് വിഭാഗത്തിന്റെ സൂക്ഷ്മ ചരിത്രത്തെ അപഗ്രഥിക്കുവാനുള്ള സംരംഭവും കൂടിയായിരുന്നു ഇത്.

Reference :-

 • 1. From the Lord’s Prayer to Invoking Slavery through Prayers: Religious Practices and Dalits in Kerala, India. This is a new Direction in the Study of Dalit Prayers and Prayer Practices (Selected Dalit communities-formerly untouchable), supported by Social Science Research Council (SSRC), New York with Dr. P. Sanal Mohan as the Principal Investigator.
 • 2. Praxis intervention action Research with Dalit Christians and other marginalized communities of Manchadikkari, Kottayam district. This is an action research, supported by ICSSRE with Dr. Sanal Mohan as the director and Dr P. Madhu as associate fellow of this Project
 • 3. ഗണേശ്, കെ. എന്‍ . (2002) കേരള സമൂഹപഠങ്ങള്‍ , പത്തംതിട്ട: പ്രസക്തി ബുക്ക്  ഹൌസ്, പേജ്. 172.
 • 4. Chakrabarty, Dipesh. (2000). provinicializing Europe post Colonial and Historical Difference, New Jersey: Princeton University Press, P. 98.
 • 5 പോള്‍ , വിില്‍ (2013, ജുവരി 25). മഞ്ചാടിക്കരിയുടെ കഥ, സമകാലിക മലയാളം.
 • 6. കമലാസന്‍ , എന്‍ . കെ. (1993) കുട്ടാടും കര്‍ഷകത്തൊഴിലാളി പ്രസ്ഥാവും, കോട്ടയം: ഡി. സി. ബുക്സ്, pp. 44-52.
 • 7. ചിറക്കരോട്, പോള്‍. (2000) ദലിത് ക്രൈസ്തവര്‍ കേരളത്തില്‍, Thiruvalla: CSS, P.181.
 • 8. രാജ്, കവിയൂര്‍ കെ. സി. (2010) ചെന്നായ്ക്കളുടെ ഇടയിലെ കുഞ്ഞാടുകള്‍ , Kottayam: CSSC, (First impression 1966) pp. 56-57.
 • 9. Mohan, P. Sanal. (2006). ‘Narrativizing oppression and Suffering: Theorizing Slavery’. South Asia Research, Vol. 26 (1): 5-40.
 • 10. An account of the pastorates under the native church councils in the diocese of Travancore and cochin, 1904
 • 11. ശശിധരന്‍, വി. സി. (2004) മഞ്ചാടിക്കരി ഗ്രാമം, ആദിയര്‍ദീപം സ്മരണിക
 • 12. BÀ¸p-¡c {Kma-N-cn{Xw. (2002) BÀ¸p-¡c {Kma-N-cn-{X-c-N-\m-k-an-Xn. t]Pv. 48.
 • 13. Thomas, Rev. P.T. (Ed.). (1975). Ten Lakhs-Back Ward Class Christians, Kottayam: CISRS-BPDC. p. 43.
 • 14. John, K.J. (1986) Samyojitha Grama Vikasana Parupadi. In Kurian, M (Ed.), Sabhayum Vikasanavum Keralathil (pp. 184-85). Kottayam:The Kerala Council of Churches.
 • 15. Jacob, K.J. (1986) Samyojitha Grama Vikasana Parupadi. In Kurian, M (Ed.), Sabhayum Vikasanavum Keralathil (pp. 166-67). Kottayam:The Kerala Council of Churches.
 • 16. Sreejith K. (2005, December 10-16). Naxalite Movement and Cultural Resistance: Experience of Janakiya Samskarika Vedi in Kerala (1980-82). Economoc and political Weekly, p. 5335
 • 17. Naxal movement local unit known as Belt
 • 18. Santhosh, O. K. (2010, December). Kadam Medichu Ellavareyum Ootte, Pachakuthira p. 25.
 • 19.ഗ്രാംഷി, അന്റോണിയ. (2011) ചരിത്രത്തില്‍ വ്യക്തികള്‍ക്കുള്ള പങ്ക് 
  Calicut: Progress Publications, p. 66.
 • 20. മനോജ് , എം. ബി, തിരുമേനി, അുരാജ്. (2009) തിരു. പി.ജെ. സഭാരാജ്- ഓര്‍മ്മ, രാഷ്ട്രീയം, അടയാളം,, Kottayam: Dalit Centre for Social and Cultural Initiatives, p. 80.

(എം. ജി. യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ എം.ഫില്‍ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

Top