കേരളവും ബംഗാളും നോര്‍ത്ത് ഈസ്റ്റും പിന്നെ ആസാമും
പിന്നോക്ക ജാതി-സമുദായങ്ങള്‍ വസിക്കുന്ന ആ ഗ്രാമത്തില്‍ മുഖ്യന്‍ ആയി വരുന്നത് സവര്‍ണ്ണ ബ്രാഹ്മണനായ ബിമല്‍ദാസ് എന്ന കഥാപാത്രമാണ്. ”വിവരമില്ലാത്ത,” പുറമേ നിന്നു വന്ന ആളോട് സംവദിക്കാനറിയാത്ത, പേരു പോലും ചോദിക്കാതെ തോക്കുചൂണ്ടുന്ന, ബിമല്‍ദാസിനോട് സമ്പൂര്‍ണ്ണ വിധേയത്വം പ്രഖ്യാപിച്ച ജനതയായാണ് ആ ഗ്രാമീണരെ ഒന്നടങ്കം ചിത്രീകരിച്ചത്. ആ ജാതി വംശീയതയുടെ നേതൃസ്ഥാനത്തിരുന്നുകൊണ്ട് ”ബലീകുടീരങ്ങളെ” പാടുന്ന ബിമല്‍ദാസും അതുകേട്ട് എസ്. എഫ്. ഐ കാലത്തെ ഗൃഹാതുരത്വം നിറഞ്ഞുതുളുമ്പുന്ന ഖാസിയും ചേര്‍ന്ന് താരാട്ടു പാടുന്നത് ബ്രാഹ്മണിസത്തിനാണ്. ഇം.എം.എസിനെ ഓര്‍ത്തുകൊണ്ട് ‘വിശുദ്ധ/കപട ഇടതുപക്ഷത്തെ’ ഗൃഹാതുരത്വത്തോടെ അന്വേഷിച്ചു കണ്ടെത്താനുള്ള ഈ ദൃശ്യഖണ്ഡത്തില്‍ വച്ചാണ് ഖാസിയുടെ (ഹാഷിറിന്റെയും സമീറിന്റെയും) എസ്.എഫ്. ഐ ഭൂതകാലം പുറത്തുവരുന്നത്.
ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ക്ക് സ്വാധീനമുള്ള കോഴിക്കോട്ടെ ചേന്ദമംഗല്ലൂര്‍ എന്ന ഗ്രാമത്തില്‍ നിന്ന് ജമാഅത്ത് കുടുംബത്തിലെ ഇളമുറക്കാരനായ ഖാസിം നടത്തുന്ന യാത്രയാണ് ”നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി” എന്ന സമീര്‍ താഹിര്‍ ചിത്രം. നഷ്ടപ്പെട്ട പ്രണയിനിയെ തേടിയുള്ളതാണ് യാത്രയെങ്കിലും അര്‍ജന്റീനയെ കണ്ടെത്താനായി ചെഗുവേര നടത്തിയ വിഖൃാതമായ മോട്ടോര്‍ സൈക്കിള്‍ യാത്രയെ ഇതിവൃത്തമാക്കിയെടുത്ത ”മോട്ടോര്‍ സൈക്കിള്‍ ഡയറീസ്” എന്ന ചിത്രത്തോട് പലതുമിതിനെ താരതമ്യപ്പെടുത്തുന്നുണ്ട്. മലയാളത്തിലെ ആദ്യ റോഡ് മൂവി എന്ന വിശേഷണവുമായി റിലീസായ ഈ ചിത്രം പക്ഷേ, പങ്കുവയ്ക്കുന്നത് മറ്റുചില സവിശേഷതകളാണ്.
തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ആയിരുന്ന ഹാഷിര്‍ മുഹമ്മദ് തിരക്കഥ എഴുതുകയും. ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുകയും ചെയ്തിരിക്കുന്ന ”നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി” മുസ്ലീം ചെറുപ്പക്കാരുടെ സമകാലീനതയെക്കുറിച്ച് സങ്കീര്‍ണ്ണമായ, ചിലപ്പോഴെങ്കിലും അതിശയകരമായ ഭാവനകളാണ് പങ്കുവയ്ക്കുന്നത്. സവിശേഷമായ മുസ്ലീം കര്‍തൃത്വത്തിന്റെ പൂര്‍ണ്ണമായ അഭാവം കാണാന്‍ സാധിക്കില്ലെങ്കിലും, ഖാസിയിലൂടെ ഭാവന ചെയ്യുന്ന മുസ്ലീം കര്‍തൃത്വം എന്തിലൂടെയൊക്കെയാണ് രൂപീകരിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കാനുള്ള ശ്രമം സിനിമയെ വായിക്കുന്നതിനുള്ള അനിവാര്യമായ മൂന്നുപാധിയാണ്. ”ദീനും സ്റ്റേറ്റും തറവാടും ഒക്കെ എനിക്ക് ഒന്നുതന്നെയാണ്” എന്ന് പ്രഖ്യാപിക്കുന്ന ജമാഅത്തുകാരനായ വാപ്പയാണ് ഖാസിയുടേത്. ചരിത്രപരമായ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന ഒരു ഡയലോഗാണിത്. ഇസ്ലാമിനെക്കുറിച്ച് വിശുദ്ധ ഖുറാന്‍ പലയിടങ്ങളിലായി പ്രയോഗിച്ച ”ദീന്‍ ” എന്ന പദം മതം എന്നതോടൊപ്പം ആധുനിക സ്റ്റേറ്റ്/ ദേശരാഷ്ട്രം എന്ന അര്‍ത്ഥം കൂടി ഉള്‍ക്കൊള്ളുന്നു എന്ന സയ്യിദ് അബ്ദുല്‍ മൗദുദിയുടെ വ്യാഖ്യാനമാണ് ജമാഅത്തെ ഇസ്ലാമിയുടെ സൈദ്ധാന്തിക അടിത്തറ. ഗാര്‍ഹികമായ
________________________________
സിനിമ കാണുമ്പോള്‍ ദൃശ്യങ്ങളുടെ നൈമിഷികതയില്‍ നിന്ന് നമ്മള്‍ രൂപീകരിക്കുന്ന പാഠം ദൃശ്യങ്ങളുടെ തുടര്‍ച്ചയില്‍ നിന്ന് തെറ്റിപ്പോകാറുണ്ട്. ജമാ അത്തെ ഇസ്ലാമി എന്ന ‘ഉല്‍പ്പതിഷ്ണു’ മുസ്ലീം സംഘടന സൃഷ്ടിക്കുന്ന ‘പുരോഗമന പ്രതിച്ഛായ’യെ കീറി മുറിച്ചുകൊണ്ട് അവസാനിക്കുന്ന ദൃശ്യത്തില്‍ നിന്നാണ് ”യഥാര്‍ത്ഥ പുരോഗമനകാരിയായ എസ്. എഫ്. ഐ. നേതാവ്,” ഖാസി വീട് വിട്ടിറങ്ങുന്നതും യാത്ര ആരംഭിക്കുന്നതും. ഇസ്ലാമിനെക്കുറിച്ച് ജമാഅത്തിന്റെ ഇളംതലമുറ കേരളത്തില്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയ – അക്കാദമിക് വ്യാവഹാരികതകളെയൊക്കെ അട്ടിമറികളെയൊക്കെ അവഗണിച്ചുകൊണ്ടാണ് ഖാസിയെ കൃത്യമായി രൂപീകരിച്ച് എസ്. എഫ്.ഐ ഭൂതകാലത്തില്‍ കൊണ്ട് പ്രതിഷ്ഠിക്കുന്നത്.________________________________
സിനിമ കാണുമ്പോള്‍ ദൃശ്യങ്ങളുടെ നൈമിഷികതയില്‍ നിന്ന് നമ്മള്‍ രൂപീകരിക്കുന്ന പാഠം ദൃശ്യങ്ങളുടെ തുടര്‍ച്ചയില്‍ നിന്ന് തെറ്റിപ്പോകാറുണ്ട്. ജമാ അത്തെ ഇസ്ലാമി എന്ന ‘ഉല്‍പ്പതിഷ്ണു’ മുസ്ലീം സംഘടന സൃഷ്ടിക്കുന്ന ‘പുരോഗമന പ്രതിച്ഛായ’യെ കീറി മുറിച്ചുകൊണ്ട് അവസാനിക്കുന്ന ദൃശ്യത്തില്‍ നിന്നാണ് ”യഥാര്‍ത്ഥ പുരോഗമനകാരിയായ എസ്. എഫ്. ഐ. നേതാവ്,” ഖാസി വീട് വിട്ടിറങ്ങുന്നതും യാത്ര ആരംഭിക്കുന്നതും. ഇസ്ലാമിനെക്കുറിച്ച് ജമാഅത്തിന്റെ ഇളംതലമുറ കേരളത്തില്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയ – അക്കാദമിക് വ്യാവഹാരികതകളെയൊക്കെ അട്ടിമറികളെയൊക്കെ അവഗണിച്ചുകൊണ്ടാണ് ഖാസിയെ കൃത്യമായി രൂപീകരിച്ച് എസ്. എഫ്.ഐ ഭൂതകാലത്തില്‍ കൊണ്ട് പ്രതിഷ്ഠിക്കുന്നത്.
‘മതരാഷ്ട്രവാദികള്‍ ‘ എന്നാണ് ജമാഅത്ത് ഇസ്ലാമിക് സമുദായത്തിന് എസ്.എഫ്. ഐക്കാര്‍ അടക്കമുള്ളവര്‍ നല്കിയിട്ടുള്ള ചെല്ലപ്പേര്. മതേതര ജീവിതത്തിന്റെ ഏറ്റവും വലിയ അപരമാണ് ഇസ്ലാമിക ജീവിതം/ രാഷ്ട്രം. ‘ഇസ്ലാമിക രാഷ്ട്രം’ എന്ന സങ്കല്‍പ്പത്തെ പലരീതികളില്‍ വിശദീകരിക്കാനും വ്യാഖ്യാനിക്കാനും ജമാ അത്ത് പണ്ഡിതര്‍ ശ്രമിക്കാറുണ്ട്. ഇസ്ലാമിക രാഷ്ട്രത്തിലെ ബഹുസ്വരതയേയും വൈവിധ്യങ്ങളേയും കുറിച്ച് ജമാ അത്ത് വൃത്തങ്ങളില്‍ വികസിച്ചു കഴിഞ്ഞ ആഴമേറിയ സംവാദങ്ങളോടുള്ള ഹാഷിര്‍മുഹമ്മദിന്റെ ഒറ്റച്ചോദ്യമായിരിക്കണം; പ്രസ്തുത കുടുംബത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ട അസ്സി.
എന്നാല്‍ , യാത്ര തുടങ്ങുന്ന ഖാസിയാകട്ടെ ഇന്ത്യയിലെ സവിശേഷമായ മുസ്ലീം സ്വത്വത്തിന്റെ വിനിമയങ്ങളെക്കുറിച്ച് തികഞ്ഞ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചുവിടുന്നുണ്ട് . കോഴിക്കോട്ടു നിന്നും ബംഗാളിലെത്തിയിട്ട് ബിരിയാണി തിന്നാന്‍ കൊതിക്കുന്ന സുനിയും (സണ്ണി വെയ്ന്‍) ഖാസിയും ചെല്ലുന്നത് ഒരു ബംഗാളി ഗ്രാമത്തിലാണ്. ആ ഗ്രാമത്തിന്റെ പ്രതിനിധാനത്തെക്കുറിച്ചുള്ള
___________________________________
വര്‍ഷങ്ങള്‍ക്കുമുന്‍പ്, റംസാന്‍ വ്രതം അനുഷ്ടിച്ചിരുന്ന എസ്.ഐ. ഓ പ്രവര്‍ത്തകരെ ബലമായി മദ്യം കുടിപ്പിച്ച എസ്. എഫ്. ഐക്കാരുടെ കുസാറ്റിലെ ഹോസ്റ്റില്‍ ; റാഗിംങ്ങിന്റെ ഭീകരത പാര്‍ട്ടി സംവിധാനത്തില്‍ തന്നെ കാണാവുന്ന യൂണിവേഴ്‌സിറ്റികോളേജ് ഹോസ്റ്റല്‍ അടക്കം ഇതര സംഘടനാ പ്രവര്‍ത്തകര്‍ പേടിയോടെ മാത്രം ഓര്‍ക്കുന്ന എസ്.എഫ്. ഐ ആധിപത്യമുള്ള മെന്‍സ് ഹോസ്റ്റലുകളെ ബോധപൂര്‍വ്വം കാല്പനീകരിക്കുന്ന ജാതീയ ഇടതുപക്ഷബോധം ചിത്രത്തില്‍ നട്ടുച്ച പോലെ പ്രവര്‍ത്തിക്കുന്നു. സിനിമയില്‍ കാണുന്ന തൃശൂര്‍ എന്‍ജിനിയറിംഗ് കോളേജ് എസ്. എഫ്. ഐ ഭീകരതയ്ക്ക് പേരുകേട്ട ഇടമാണ്. എന്റെ സുഹൃത്തുക്കളായ അഖിലും മറ്റും എസ്. എഫ്. ഐക്കാരാല്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടത് കഴിഞ്ഞ വര്‍ഷം അതേ കോളേജില്‍ വച്ചാണ്. എസ്. എഫ്. ഐ യുടെ ജാതീയാധീശത്വത്തിന് ഇരകളായ എം.ജി. യൂണിവേഴ്‌സിറ്റിയിലെ ദലിത് വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍, യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.ഐ. ഒ.ക്കാര്‍ , ബര്‍ണ്ണന്‍ കോളേജിലെ മുസ്ലീം സംഘടനാ പ്രവര്‍ത്തകര്‍, മഹാരാജാസിലെ ഇതര വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ എസ്. എഫ്. ഐ ഹിംസയുടെ ഇരകളുടെ കണക്കാണ്
___________________________________
നായകന്‍ ബംഗാളിലെത്തിയതോടെ ഈ സിനിമ മുഖം മൂടി അഴിച്ചുമാറ്റി സകല അധീശത്വ ഭാവങ്ങളോടുകൂടിയ പക്ക മലയാള സിനിമയായി മാറുന്നു. ശരിയായ ഇടതുപക്ഷത്തിനുവേണ്ടിയുള്ള മലയാള സിനിമയുടെ ദാഹം ‘രക്തസാക്ഷികള്‍ സിന്ദാബാദ്’ മുതല്‍ ‘ലെഫ്റ്റ് റെറ്റ് ലെഫ്റ്റ്’ വരെയുള്ളവയിലൂടെ നമ്മള്‍ കണ്ടുകഴിഞ്ഞതാണല്ലോ? ഈ വിമലീകൃത ഇടതുപക്ഷത്തിന്റെ വിശുദ്ധ
______________________________________
മുസ്ലീം സ്വത്വ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ മുസ്ലീം സമുദായത്തിന്റെ പിതൃമേധാവിത്വത്തെക്കുറിച്ചുള്ള നിരന്തര ആശങ്കകളാവുകയും, മിശ്രപ്രണയത്തിലൂടെ സാധ്യമാവുന്ന സംഘര്‍ഷ വിമുക്തിയെ സ്വപ്നം കാണുകയും ചെയ്യുന്നതാണ് സാധാരണ അനുഭവിക്കാറുള്ളത്. സംഘര്‍ഷങ്ങള്‍ ; സ്വത്വത്തിന്റെ പ്രശ്‌ന മണ്ഡലത്തില്‍ തന്നെ സൃഷ്ടിക്കപ്പെട്ടതാണ് എന്ന വര്‍ഗ്ഗ സങ്കല്പം ആധുനികമായി സ്വഭാവികവത്ക്കരിക്കുകയും മതസ്വത്വങ്ങളുടെ പരിഷ്‌ക്കരണത്തില്‍ ഊന്നുകയും ആണ് ചെയ്യുന്നത്. മതത്തിന്റെ പ്രശ്‌നങ്ങളെ മറികടക്കാനുള്ള പരിഷ്‌കരണ രാഷ്ട്രീയ പ്രക്രിയയുടെ തുടര്‍ച്ചയിലാണ് മലയാളത്തിലെ സാഹിത്യവും സിനിമയും നിലനില്‍ക്കുന്നത്.
______________________________________
ചുവന്ന ഭൂമിയിലൂടെ അവര്‍ നടത്തുന്ന യാത്രയില്‍ ആസാം കലാപം ദൃശ്യപ്പെടുത്തുന്നിടത്താണ് സിനിമ അല്പമെങ്കിലും രാഷ്ട്രീയ പക്വത കാട്ടാന്‍ ശ്രമിക്കുന്നത്. കലാപത്തിന്റെ ഇരകളില്‍ സ്വന്തം ഉമ്മയെ സങ്കല്പിക്കുന്ന ഖാസി, ഗുജറാത്തിലടക്കം വംശഹത്യകള്‍ക്കിരയായ മുസ്ലീം ചോരയെ സ്വന്തം ഞരമ്പുകളില്‍ ആവാഹിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇത്തരം സ്വത്വസംഘര്‍ഷങ്ങളെ വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ തടങ്കല്‍പ്പാളയത്തെ അതിവര്‍ത്തിക്കുന്ന തരത്തിലുളള രാഷ്ട്രീയ രൂപീകരണത്തിലേക്കെത്താന്‍ ഇടതുപക്ഷ സൈദ്ധാന്തികര്‍ അനുവദിക്കാറില്ല. അഥവാ, വീട്ടിലേക്ക് തിരിച്ചെത്താനുള്ള തീരുമാനമായി പ്രണയിനിയിലേക്ക് യാത്ര തുടരുക തന്നെയാണ് ഖാസി.