ബെഹെന്നാന്‍ അനുഭവിച്ച അക്രമത്തിലും വലിയ ജീവിതാനുഭവങ്ങള്‍ ഉള്ള ദലിതര്‍ തങ്ങളുടെ സമുദായത്തിന്റെ സഹായത്തോടെ കഞ്ചാവ് കൃഷിയില്‍ അവസാനിക്കാതെ മുഖ്യധാരയില്‍ എത്തിയിട്ടുണ്ട്. ബെഹെന്നാന്റെ സമുദായം, കുടുംബം എന്നിവയൊക്കെ ഒഴിവാക്കി 2013 ലെ വിധേയനായി അദ്ദേഹത്തിന്റെ മകനെ കാണിക്കാനാണ് സിനിമ താല്പര്യപ്പെടുന്നത്. കഞ്ചാവ് കൃഷിയുടെ അടുത്തുതന്നെയാവണം ദലിതരിലെ പുതുതലമുറയെന്നും ഇവര്‍ക്ക് നിര്‍ബന്ധമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ദലിത് പിള്ളേര്‍ ഇംഗ്ലീഷ് മീഡയത്തില്‍ പഠിച്ചും വിദേശത്ത് ജോലി ചെയ്തും പൊതുജീവിതത്തില്‍ ഇടപെട്ടും ആശയ സമരങ്ങളില്‍ തങ്ങളുടെ ഇടം പിടിച്ചും മുന്നേറുന്നു. എന്നാല്‍ ആഷിക് അബുവിനെപ്പോലുള്ള എസ്.എഫ്.ഐ ചേട്ടന്മാര്‍ പിടിക്കുന്ന ‘ന്യൂ ജനറേഷന്‍’ സിനിമകളില്‍ ഇപ്പോഴും വില്ലന്മാരും കാട്ടുവാസികളും വിദ്യാഭ്യാസമില്ലാത്തവരുമൊക്കെയായി ഇവരെ അണിനിരത്തുന്നു. അവരുടെ കണ്ണടിച്ചുപൊട്ടിച്ചും വെടിയുണ്ട ഉതിര്‍ത്ത് ശരീരത്തെ ചിതറിച്ചും ”വര്‍ഗ്ഗസമരവീര്യം” പ്രകടിപ്പിക്കുന്നു. എതായാലും ഇടുക്കി ഗോള്‍ഡ് എന്ന പേരിലുള്ള ഇടതുപക്ഷ കഞ്ചാവടിച്ച് ദലിതര്‍ കിറുങ്ങിപ്പോകുന്ന കാലം കഴിഞ്ഞിരിക്കുന്നു.
ഇടുക്കി ഗോള്‍ഡ് എന്ന സിനിമയില്‍ അഞ്ച് സുഹൃത്തുക്കളുടെ 35 വര്‍ഷത്തെ ഓര്‍മ്മകളും അവരുടെ ഹൈസ്‌കൂള്‍ ജീവിതത്തിലേക്കുള്ള തിരിച്ചുപോകലും നൊസ്റ്റാള്‍ജിയയും ഒക്കെ കേരളത്തിന്റെ ഇടതുപക്ഷബോധവും സവര്‍ണബോധവും ചേര്‍ത്ത് ഒപ്പിച്ചു നിര്‍മ്മിച്ചുവെച്ചത് വെറുതെയൊന്നുമല്ല. അത് മലയാള സിനിമ വിവിധ ദിശകളില്‍ വിവിധ രീതികളില്‍ മറ്റും പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ജാതി വംശീയതയുടെ മറ്റൊരു രൂപം തന്നെയാണ്. മലയാളിയുടെ ജാതി പൊതുബോധത്തിനും സംഘര്‍ഷരഹിതമായി കണ്ടിരിക്കാവുന്ന ഒരു ചേരുവയുമാണ്.
നായര്‍ -മേനോന്‍ കഥകള്‍ പറഞ്ഞ് അത് ‘സാധാരണക്കാരന്റെ കഥ’, ‘മലയാളിയുടെ കഥ’ എന്നൊക്കെ ആഘോഷിച്ച 80 കളിലെ സിനിമകളിലെ ജാതി ‘നിഷ്‌കളങ്കമായിരുന്നെങ്കില്‍’ 2000 ങ്ങളില്‍ അത് തമ്പുരാന്‍ സിനിമകളിലൂടെ മറനീക്കി പുറത്തുവന്നു. പക്ഷേ 2010 നു ശേഷം ജാതി വംശീയത കഥയുടെ കണ്‍സ്ട്രക്ഷന്റെ ഒഴുക്കില്‍ , കഥാപാത്രസൃഷ്ടിയില്‍ സീനുകളുടെ നിര്‍മ്മിതിയില്‍ കീഴാളരുടെയും ദലിതരുടെയും തമസ്‌കരിക്കലും നിഗൂഢവത്കരിക്കലും ആയ പുതിയ ടെക്‌നിക്കുകളിലൂടെയാണ് ഓപ്പറേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന്. ഈ തരത്തിലുള്ള ”ന്യൂ ജനറേഷന്‍ ” എന്നൊക്കെ വിളിക്കുന്ന പുതിയ സിനിമകള്‍ മലയാള സിനിമയുടെ രൂപഭാവം മാറ്റി എന്നൊക്കെ അവകാശപ്പെട്ടുവെങ്കിലും ഈ സിനിമകളുടെ ജാതി വംശീയതയ്ക്ക് മാത്രം ഒരു കോട്ടവും തട്ടിയില്ല. അതുകൊണ്ടുതന്നെയാണ് ”അവള്‍ ഒരു മുസ്ലീംമാണെങ്കില്‍ ഞാന്‍ ഒരു നായരാടാ” എന്നൊക്കെ പുതിയ നായകന്മാര്‍ തട്ടിവിട്ടുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ഡയലോഗുകള്‍ പണ്ട് ചന്ദ്രലേഖയില്‍ മോഹന്‍ലാല്‍ പറഞ്ഞ ”ഞാന്‍ ഒരു നായരാടോ നല്ല തറവാട്ടില്‍ പിറന്ന നായര്” എന്നതില്‍ നിന്നും ഒട്ടും വ്യത്യസ്തപ്പെടുന്നില്ല. അങ്ങനെ ജാതി മാത്രം മാറാത്തതായി അന്നും ഇന്നും മലയാള സിനിമ നിലനില്ക്കുന്നു.
എന്നാല്‍ , ഇടുക്കി ഗോള്‍ഡില്‍ മേല്പറഞ്ഞപോലുള്ള ജാതി വംശീയത പരസ്യപ്രസ്താവനകള്‍ നടത്താതെ വളരെ കൃത്യമായി ചരിത്രം/വ്യക്തി/സാമൂഹിക രാഷ്ട്രീയ ജീവിതം എന്നിവയിലേക്ക് ഉള്‍ച്ചേര്‍ക്കുക എന്ന മനപ്പൂര്‍വ്വമായ പ്രക്രിയയാണ് നടത്തുന്നത്. ഈ സിനിമയിലെ ഓര്‍മ്മകള്‍ / നൊസ്റ്റാള്‍ജിയ എന്നിവ ദലിത് ജീവിതങ്ങളുടെ കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളെയും അക്കാലയളവിലെ അവരുടെ സംഘര്‍ഷങ്ങളെയും ആഹ്ലാദങ്ങളെയും തിരസ്‌കരിച്ചുകൊണ്ട്, അതിനുമുകളില്‍ സവര്‍ണ ആണ്‍ ഇടതുപക്ഷ അധീശത്വം വിളമ്പുകയാണ്. ഈ സിനിമയിലെ ജാതിമേധാവിത്വം വളരെ സങ്കീര്‍ണ്ണമാണെങ്കിലും സ്വയം വെളിപ്പെടുന്നവ തന്നെയാണ്.
ഇടുക്കി ഗോള്‍ഡ് എന്ന സിനിമയിലെ സീനുകളുടെ നിര്‍മ്മിതിതന്നെ ഒരു രാഷ്ട്രീയമായ ജാതി കണ്‍സ്ട്രക്ഷനായി വായിച്ചെടുക്കേണ്ടിവരും. അതിലെ നാലു കൂട്ടുകാര്‍ ഒരു കാടിന്റെ മറവില്‍ ഇരുന്ന് കഞ്ചാവ് വലിക്കുന്ന സീന്‍ നോക്കുക. കേരളത്തിലെ എഴുപതുകളിലെ ജാതീയതയുടെ ക്രീം ആയിട്ടുള്ളവര്‍ ആണവര്‍ . മേനോന്‍ , സിറിയന്‍ ക്രിസ്ത്യന്‍ , അതിനോടൊക്കെ കോമ്പ്രമൈസ് ചെയ്ത് അവരുടെ ജാതീയതയെ ഒരുതരത്തിലും ചോദ്യം ചെയ്യാത്ത ഇടതുപക്ഷബോധവുമാണ് ഇവിടെ സൗഹൃദവത്കരിക്കപ്പെടുന്നത്. നായര്‍ – സിറിയന്‍ ക്രിസ്ത്യാനി-ഇടതുപക്ഷം എന്നീ സ്വത്വങ്ങള്‍ ചേര്‍ന്ന സവര്‍ണ്ണ സൗഹൃദബോധം. ഈ കഞ്ചാവ് വലിക്കുന്നവരുടെ ഇടയിലേക്കാണ് ബെഹെന്നാന്‍ എന്ന ദലിത് കൗമാരം, പള്ളിക്കാരുടെ പണിക്കാരനായി, പള്ളീലെ അച്ചനു ചോറു കൊണ്ടുപോകുന്നതായി വരുന്നു. ആയിരത്തി തൊള്ളായിരത്തി എഴുപത്തിയഞ്ചുകള്‍ക്കു മുന്‍പുതന്നെ കേരളത്തിലെ ദലിത് സമൂഹം വിദ്യാഭ്യാസം ചെയ്യണമെന്നും പത്ത് ബി.എ ക്കാരെ സൃഷ്ടിക്കണമെന്നും ഗവണ്‍മെന്റ് ഉദ്യോഗം നേടണം എന്നുമൊക്കെ രാഷ്ട്രീയമായി തന്നെ മനസ്സിലാക്കിയിരുന്നു. ഇങ്ങനെയുള്ള ദലിത് ചരിത്രത്തെ നിരാകരിച്ച്/മലീനസപ്പെടുത്തി/ അവഗണിച്ച് /തമസ്‌കരിച്ച് ബെഹെന്നന്‍ എന്ന കൗമാരത്തിനെ പള്ളിക്കാരുടെ പണിക്കാരനാക്കി ചുരുക്കി കെട്ടുകയും മറുവശത്ത് കേരളത്തിലെ സവര്‍ണ്ണ-ഇടുതപക്ഷ കൗമാരങ്ങള്‍ക്ക് എല്ലാ ആഘോഷങ്ങളും അനുവദിച്ചുകൊടുത്തുമാണ് ഇടുക്കി ഗോള്‍ഡ് മേലാളരും ഇരകളുമെന്ന വിഭജനം രൂപപ്പെടുത്തുന്നത്. കഞ്ചാവ് വലിക്കുന്ന കൗമാര ഇടങ്ങളിലേക്ക് കയറിചെല്ലുന്ന ബെഹെന്നാനെ ബീഡികൊണ്ട് പൊള്ളിക്കുമ്പോള്‍ അവന്‍ കരഞ്ഞുകൊണ്ട് പ്രതികരിക്കാതെ ഓടിപ്പോകുന്നു. അവന്‍ അവിടെ നിശബ്ദനാക്കപ്പെടുകയും, പിന്നീട് അതിഭീകരമായി അക്രമിക്കപ്പെടുകയും, ഒറ്റുകാരനായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. അവസാനം അവനൊരു കഞ്ചാവ് കൃഷിക്കാരനാകുന്നു. എന്നാല്‍ തന്നെ ആക്രമിച്ചവരെ അവന്‍ കാത്തിരിക്കുക മാത്രമല്ല, അവരോട് തനിക്ക് സ്‌നേഹാന്ന് പറയുകയും ചെയ്യുന്നു. ഇത്തരം സീനുകളിലൂടെ ഇടുക്കി ഗോള്‍ഡ് തമസ്‌കരിക്കുന്നത് ഒരു ദലിതന്റെ ഉച്ചത്തിലുള്ള പ്രതികരണവും അവന്റെ ദേഷ്യവും കഞ്ചാവ് കൃഷിക്കപ്പറം അവന് നടത്താവുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനവും ഒക്കെയാണ്. ഇതൊക്കെ ഇല്ലാതാക്കി ബെഹെന്നാനെ നിഗൂഡവത്കരിക്കുന്നതിലൂടെ ജാതി വംശീയതയുടെ ഇടതുപക്ഷഇടപെടല്‍ ഈ സിനിമയില്‍ മറയില്ലാതെ വ്യക്തമാകുന്നു അല്ലെങ്കില്‍ പുതിയ സിനിമയില്‍ പുതിയ രീതിയില്‍ ജാതി കടന്നു കളിക്കുന്നത് ഇങ്ങനെയൊക്കെയാണ്.
ബെഹെന്നാന്‍ എന്ന കഥാപാത്രത്തിന് സൃഷ്ടിക്ക് ഈ സിനിമയില്‍ അധികം സംസാരിക്കാനൊന്നുമില്ല. പക്ഷേ മേനോന്‍-സിറിയന്‍ ക്രിസ്ത്യന്‍- ഇടതുപക്ഷ കൗമാരങ്ങള്‍ എപ്പോഴും സംസാരിച്ചുകൊണ്ടേയിരിക്കുന്നു.
_________________________________ മലയാളത്തിലെ മഹാസംവിധായകന്‍ എന്നൊക്കെ വിശേഷിക്കപ്പെടുന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ ‘എലിപ്പത്തായം’ എന്ന സിനിമയില്‍ (ലോകോത്തര സിനിമ എന്ന നിലയില്‍ കൊണ്ടാടിയത്) ഇതേ ട്രീറ്റ്‌മെന്റ് എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. ഈ സിനിമയില്‍ ഒരു നായര്‍ തറവാടിന്റെ ചുറ്റുവട്ടത്ത് താമസിക്കുന്ന ഒരു ദലിത് സ്ത്രീയെ കശുവണ്ടി കക്കുന്നവളായും അത് കണ്ടുപിടിക്കുമ്പോള്‍ മാറ് കാണിച്ച് പ്രലോഭിപ്പിക്കുന്നവളായും ചിത്രീകരിക്കുന്നു. നായര്‍ സ്ത്രീകളുടെ കഷ്ടപ്പാടുകള്‍, അവര്‍ വിമാനത്തിനെ കാണുന്നത്, അവര്‍ നല്ല സ്ത്രീകളായി ജീവിക്കുന്നത്, അവര്‍ പ്രണയിക്കുന്നത്, അവര്‍ പുതിയ സാരി ഉടുക്കുന്നത് എന്നിവയൊക്കെ വളരെ വിശദമായി കാണിക്കുമ്പോള്‍ മറുവശത്ത് ഒരു കറുത്തദലിത് സ്ത്രീയെ കള്ളിയായും അവിഹിത ലൈംഗികതയ്ക്ക് ക്ഷണിക്കുന്നവളായും അപരവത്കരിക്കുന്നു.
_________________________________
ബെഹെന്നാന്റെ കുടുംബപശ്ചാത്തലം കാണിക്കാതിരിക്കുന്നതുവഴി , അദ്ദേഹത്തിന്റെ അധികം വര്‍ത്തമാനമില്ലാത്ത പെരുമാറ്റം വഴി, കുറെ വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ ഒരു കുടില്‍പോലത്തെ വീട് വളരെ നിഗൂഡമായി കാണിക്കുന്ന വഴി ഇടുക്കി ഗോള്‍ഡും അതിന്റെ സംവിധായകനായ ആഷിക് അബുവും അതിന്റെ തിരക്കഥാകൃത്തായ സന്തോഷ്
എച്ചിക്കാനവും അവരുടെ വാഴ്ത്തുപാട്ടുകാരും ബെഹെന്നാന്‍ എന്ന കഥാപാത്രത്തോടുമാത്രമല്ല കീഴാള സമുദായങ്ങളോടു മൊത്തമായിതന്നെ തങ്ങളുടെ അയിത്തവും വംശീയതയും കൃത്യമായി പാലിക്കുന്നു. ബെഹെന്നാനെ അകറ്റിമാറ്റുന്ന ക്യാമറയുടെ കണ്ണുകള്‍ പക്ഷെ നാല് സുഹൃത്തുക്കളെ വളരെ നിഷ്‌കളങ്കമായി അവരുടെ പെരുമാറ്റത്തിലൂടെയും കുടുംബബന്ധങ്ങളിലൂടെയും തമാശകളിലൂടെയും എപ്പോഴും ”വെളിപ്പെടുത്തി” ക്യാമറയോടും കഥയോടും കാണികളോടും ”അടുപ്പിച്ചുനിര്‍ത്താന്‍ ” ശ്രദ്ധിക്കുന്നുമുണ്ട്. സവര്‍ണരുടെ കഥയെ ‘വെളിപ്പെടുത്തി’ നിഷ്‌കളങ്കമാക്കിക്കൊണ്ടിരിക്കുകയും അവര്‍ണ്ണര്‍ , ദലിതര്‍ , അപര ലൈംഗികത, ദലിത് സ്ത്രീകള്‍ എന്നിവരെ നിഗൂഡവത്കരിക്കുകയും അകറ്റിമാറ്റുകയും ചെയ്യുന്നതിനൊപ്പം അവയെ ഒരു ക്ലൈമാക്‌സില്‍ തുറന്നു കാണിക്കുന്ന ”ഷോക്കാ”ക്കി മാറ്റുകയും ഒക്കെയാണ് മലയാള സിനിമയുടെ പതിവ് രീതി. ഈ ടെക്‌നിക് കൃത്യമായി ഈ സിനിമയും പിന്‍തുടര്‍ന്നിട്ടുണ്ട്.
മലയാളത്തിലെ മഹാസംവിധായകന്‍ എന്നൊക്കെ വിശേഷിക്കപ്പെടുന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ ‘എലിപ്പത്തായം’ എന്ന സിനിമയില്‍ (ലോകോത്തര സിനിമ എന്ന നിലയില്‍ കൊണ്ടാടിയത്) ഇതേ ട്രീറ്റ്‌മെന്റ് എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. ഈ സിനിമയില്‍ ഒരു നായര്‍ തറവാടിന്റെ ചുറ്റുവട്ടത്ത് താമസിക്കുന്ന ഒരു ദലിത് സ്ത്രീയെ കശുവണ്ടി കക്കുന്നവളായും അത് കണ്ടുപിടിക്കുമ്പോള്‍ മാറ് കാണിച്ച് പ്രലോഭിപ്പിക്കുന്നവളായും ചിത്രീകരിക്കുന്നു. നായര്‍ സ്ത്രീകളുടെ കഷ്ടപ്പാടുകള്‍, അവര്‍ വിമാനത്തിനെ കാണുന്നത്, അവര്‍ നല്ല സ്ത്രീകളായി ജീവിക്കുന്നത്, അവര്‍ പ്രണയിക്കുന്നത്, അവര്‍ പുതിയ സാരി ഉടുക്കുന്നത് എന്നിവയൊക്കെ വളരെ വിശദമായി കാണിക്കുമ്പോള്‍ മറുവശത്ത് ഒരു കറുത്ത ദലിത് സ്ത്രീയെ കള്ളിയായും അവിഹിത ലൈംഗികതയ്ക്ക് ക്ഷണിക്കുന്നവളായും അപരവത്കരിക്കുന്നു. ഈ സിനിമയില്‍ പൊതുവഴിയില്‍ നില്ക്കുന്ന കരമനയുടെ നായര്‍ മധ്യവയസ്‌കനെ ഈ സ്ത്രീ അവരുടെ വീട്ടിലേക്ക് ക്ഷണിക്കുന്നു. അയാള്‍ അവരുടെ വീടിന് മുന്‍പില്‍ അല്പനേരം സംശയിച്ചുനില്ക്കുന്നുണ്ട്. ഈ സീന്‍ ചിത്രീകരിച്ചിട്ടുള്ളത് ദലിത് സ്ത്രീയുടെ വീടും നായര്‍ കഥാപാത്രം നില്ക്കുന്ന പൊതുവഴിക്കുമപ്പുറം ക്യാമറ വെച്ച് അകലവും അയിത്തവും പാലിച്ചാണ്. എലിപ്പത്തായം നായര്‍ പ്രതിസന്ധിക്ക് ഉത്തരംതേടി എങ്ങുമെത്താതെ ദലിത് സ്ത്രീയെ അപരവത്കരിക്കുന്നതില്‍ മാത്രം അവസാനിക്കുന്നു. പക്ഷേ ആ ദലിത് സ്ത്രീ കഥാപാത്രം പലപ്പോഴും അടൂരിന്റെപോലും പിടിയില്‍നിന്നുവിട്ടുപോയി ശക്തിയാര്‍ജ്ജിച്ച് ജീവിക്കുന്നുണ്ടെന്നത് മറ്റൊരു കാര്യം. നായര്‍ പുരുഷത്വത്തെ കളിയാക്കുകയും നായര്‍ സ്ത്രീക്ക് അസുഖം വന്നപ്പോള്‍ വേണ്ടത് ചെയ്തും, നായര്‍ കൗമാരത്തോട് ”അധികം മുകളില്‍ കയറി ഇരിക്കല്ലേ മോനേ താഴെ വീണുപോകും” എന്നൊക്കെ കളിയാക്കിയും അവള്‍ ശക്തമായ ഭാഷ പ്രതിഫലിപ്പിക്കുന്നു. പക്ഷെ ഇത്ര ശക്തമായ ഭാഷ പറയുമ്പോഴും ഒരു ടോപ് ആംഗിള്‍ ഷോട്ടിലൂടെ ആ സ്ത്രീയെ ചിത്രീകരിച്ചു അവളുടെ കരുത്തിനെ ഇല്ലാതാക്കാനാണ് അടൂര്‍ ശ്രമിക്കുന്നത്. എലിപ്പത്തായത്തില്‍ ഉപയോഗിക്കുന്ന ദലിത് കഥാപാത്രവുമായുള്ള ക്യാമറയുടെ ദൂരം ടോപ്പ് ആംഗിള്‍ ഷോട്ടായി മാറ്റുന്നതിലൂടെ സിനിമയുടെ ടെക്സ്റ്റും ക്യാമറയും ജാതി അധികാരം ഉപയോഗിക്കുകയാണ് ചെയ്യുന്നത് എന്ന് വ്യക്തമാണ്. ഈ രീതി പുതിയ മൂശയില്‍ ഇടുക്കി ഗോള്‍ഡില്‍ കൃത്യമായി കാണാം. നിഗൂഢത, സംസാരമില്ലായ്മ, ഓടിപ്പോകല്‍, അതിക്രമം, എന്നിവയിലെല്ലാം ഇതേ ക്യാമറ ആംഗിളുകളാണ് ഉപയോഗിക്കുന്നത്.
ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയഞ്ചിനോ അതിനു മുന്‍പുതന്നെയോ കേരളത്തിലെ കീഴാള മനുഷ്യര്‍ അംബേദ്കറെയും അയ്യങ്കാളിയെയും പൊയ്കയില്‍ അപ്പച്ചനെയും ഒക്ക മുമ്പില്‍ വച്ചുകൊണ്ട് ഇടതുപക്ഷ ഇതരമായ രാഷ്ട്രീയ മുന്നേററത്തിന് വേണ്ട മുന്നൊരുക്കം നടത്തിയിരുന്നു. ആ തിരിച്ചറിവിന്റെ മുകളിലൂടെയാണ് ബുദ്ധിപൂര്‍വ്വം പഠിച്ച് ഗവണ്‍മെന്റ് ജോലി വാങ്ങുക എന്നതും കേരളത്തിന്റെ പുറത്ത് പോകുകയെന്നതും ഇംഗ്ലീഷു പഠിക്കുക എന്നതുമായി അന്നത്തെ ദലിത് തലമുറ മുന്നോട്ടു പോയത്. അങ്ങനെ അവര്‍ വിവിധ മേഖലകളില്‍ മുന്നേറി വികസിച്ചു. ഇത് കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തെ കേരളചരിത്രമാണ്. ഇക്കാര്യങ്ങളിലെല്ലാം തടസ്സപ്പെടുത്താന്‍ മാത്രം മുന്നോട്ടുവന്നിട്ടുള്ള ഇടുതപക്ഷത്തിന്റെ രാഷ്ട്രീയം വെറും ”ബഡായി നൊസ്റ്റാള്‍ജിയ” മാത്രമാണെന്ന് പില്‍ക്കാലത്ത് ദലിതര്‍ വിലയിരുത്തി. കേരളത്തിലെ ജാതിക്കെതിരെ, ദലിതര്‍ക്കും ആദിവാസികള്‍ക്കും ഭൂമിക്ക് മുകളില്‍ അര്‍ഹമായ അവകാശങ്ങള്‍ക്കുവേണ്ടി, അവരുടെ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി ഒന്നും ചെയ്യാത്ത ഇടതുപക്ഷത്തെ സി.പി.എം. മെമ്മറീസാക്കി ചിത്രീകരിച്ചതാണ് ഈ സിനിമയുടെ ഏറ്റവും വലിയ അശ്ലീലത്വം. ഇവരുടെ നൊസ്റ്റാള്‍ജിയ തകര്‍ത്താടുമ്പോള്‍ ദലിത് യുവത്വം ജീന്‍സിടുകയും, ഹോളിവുഡ് സിനിമ കാണുകയും, ബോബ്മാര്‍ലിയെ കേള്‍ക്കുകയും, ടോറണ്ടില്‍ നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്യുകയും, ”വര്‍ഗ്ഗ വിപ്ലവത്തെ” കളിയാക്കി കൈകാര്യം ചെയ്യുകയുമാണെന്നതാണ് രസകരമായ കാര്യം. ഈ പുതുതലമുറയില്‍ പലരും ബുദ്ധിജീവികളും കോളേജ് പ്രൊഫസര്‍മാരും സംഗീതജ്ഞരും ഐ.എ.എസുകാരുമൊക്കെയായി മാറുകയും ചെയ്തു.
___________________________________ സന്തോഷ് എച്ചിക്കാനം പോലുള്ളവരുടെ ഇടുങ്ങിയ ജാതി മനസ്സ് ‘മീന്‍മണം’ മുതലായ കഥകളിലൂടെ മാത്രമല്ല നിരവധി തിരക്കഥകളിലൂടെയും നമ്മള്‍ കണ്ടതാണ്. എച്ചിക്കാനത്തെപ്പോലുള്ളവരെ പൊക്കുന്നത് നിക്ഷിപ്ത താല്പര്യമുള്ളവരാണെന്നത് മനസ്സിലാക്കാം. എന്നാല്‍ ആഷിക് അബുവിനെയും അമല്‍ നീരദിനെയും പോലുള്ള പുതുതലമുറ അവര്‍ണര്‍ ഇത്തരക്കാരെ തോളിലേറ്റി നടക്കുന്നത് കാണുന്നത് അറപ്പുളവാക്കുന്ന കാര്യമാണ്. ബെഹന്നാന്‍ എന്ന കൗമാരക്കാരനെ അതിഭീകരമായി അടിച്ചു ഒരു കണ്ണിന് കാഴ്ചയില്ലാത്ത തരത്തിലാക്കുന്നത് ദലിതര്‍ അധികം കാഴ്ചകള്‍ കാണരുത്, അവന്‍ അധികം തല ഉപയോഗിച്ച് ചിന്തിക്കരുത് എന്ന് കൂടി എടുക്കാവുന്നതാണ്.
___________________________________
ഒന്നും ആകാത്തവരും കേരളത്തിലെ കോളനികളിലും ചേരികളിലുമൊക്കെയായി ഇതിനെ വിശകലനം ചെയ്തു സംഘര്‍ഷപ്പെടുകയും സമരങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. അവരുടെ അവസ്ഥകളെയും അവരുടെ മനോഹരവും സംഘര്‍ഷനിര്‍ഭരവുമായ കുടുംബ സാമൂഹ്യജീവിതങ്ങളെ ഒക്കെയും തള്ളിക്കളഞ്ഞ് അപരവത്കരിച്ചുകൊണ്ടാണ് ഇടുക്കി ഗോള്‍ഡ് ഒരു ജനതയെ മൊത്തമായി സവര്‍ണ ഗൃഹാതുരത്വത്തിന്റെ തൊഴുത്തുകളില്‍ കൊണ്ടുകെട്ടുന്നത്.
സന്തോഷ് എച്ചിക്കാനം പോലുള്ളവരുടെ ഇടുങ്ങിയ ജാതി മനസ്സ് ‘മീന്‍മണം’ മുതലായ കഥകളിലൂടെ മാത്രമല്ല നിരവധി തിരക്കഥകളിലൂടെയും നമ്മള്‍ കണ്ടതാണ്. എച്ചിക്കാനത്തെപ്പോലുള്ളവരെ പൊക്കുന്നത് നിക്ഷിപ്ത താല്പര്യമുള്ളവരാണെന്നത് മനസ്സിലാക്കാം. എന്നാല്‍ ആഷിക് അബുവിനെയും അമല്‍ നീരദിനെയും പോലുള്ള പുതുതലമുറ അവര്‍ണര്‍ ഇത്തരക്കാരെ തോളിലേറ്റി നടക്കുന്നത് കാണുന്നത് അറപ്പുളവാക്കുന്ന കാര്യമാണ്. ബെഹന്നാന്‍ എന്ന കൗമാരക്കാരനെ അതിഭീകരമായി അടിച്ചു ഒരു കണ്ണിന് കാഴ്ചയില്ലാത്ത തരത്തിലാക്കുന്നത് ദലിതര്‍ അധികം കാഴ്ചകള്‍ കാണരുത്, അവന്‍ അധികം തല ഉപയോഗിച്ച് ചിന്തിക്കരുത് എന്ന് കൂടി എടുക്കാവുന്നതാണ്. ദലിതരുടെ കാഴ്ചയും ചിന്തയുമാണല്ലോ ഇടതുപക്ഷ നൊസ്റ്റാള്‍ജിയയ്ക്കും സവര്‍ണ്ണ സെക്കുലര്‍ ആണത്തത്തിനും എന്നും ഭീഷണിയായിട്ടുള്ളത്. ഇത്തരത്തിലുള്ള കെട്ടുകാഴ്ചകള്‍ ‘ക്ലാസ്‌മേറ്റ്’ പോലുള്ള സിനിമകളില്‍ പരീക്ഷിച്ചു അവസാനിച്ചതാണ്. ദലിത് ബുദ്ധിജീവികള്‍ അവയെ നിരൂപിച്ച് പൊളിച്ചടുക്കുകയും ഉണ്ടായിട്ടുണ്ട്.
ദലിത് ജീവിതങ്ങളെ ജാതീയമായി ”സ്റ്റഫ് ചെയ്ത്” ഇല്ലാതാക്കി കാണിക്കുന്ന ആഷിക് അബുവിന്റെ ആദ്യ സിനിമയല്ല ഇടുക്കി ഗോള്‍ഡ്. ഇദ്ദേഹത്തിന്റെ ‘ഡാഡി കൂള്‍’ എന്ന സിനിമയില്‍ കറുത്ത വില്ലന്മാരെ കൊല്ലുന്നതും പ്രത്യേകിച്ച് വിനായകന്റെ മേലുള്ള അതിക്രമത്തിന്റെ രീതിയും നോക്കിയാല്‍ ഇത് കൂടുതല്‍ മനസ്സിലാകും. വിനായകന്‍ എന്ന ദലിത് സ്വത്വശരീരത്തെ വെടിയുതിര്‍ത്തു ചിതറിപ്പിക്കുന്നതിലൂടെ സിനിമയും സംവിധായകനും ദലിത് കൊലയെ ആഘോഷം പോലെയാക്കി മാറ്റുന്നു. അതുപോലെതന്നെ ‘സോള്‍ട്ട് ആന്റ് പെപ്പര്‍ ‘ എന്ന സിനിമയിലെ ആദിവാസി മൂപ്പനെ ഒരു നിശ്ചലവസ്തുവാക്കി ആഷിക് അലിയുടെ കഥാപാത്രം രാവിലെ കാണുമ്പോള്‍ ഞെട്ടി എഴുന്നേല്ക്കുന്നതും ഈ അപരത്വത്തിന്റെ മറ്റൊരു രീതിയാണ്. ഈ ഹിംസയുടെ കൂടുതല്‍ ആഴത്തിലുള്ള ആവിഷ്‌കാരമാണ് ബെഹെന്നാന്റെ മേലുള്ള അതിക്രമത്തിലൂടെ നടപ്പിലാക്കുന്നത്. കഥാപാത്ര വ്യക്തിത്വത്തെ നിഗൂഢവത്കരിക്കുന്നതും ഹിംസയുടെ മറ്റൊരു ടെക്‌നിക്കാണ്.
ബെഹെന്നാന്‍ അനുഭവിച്ച അക്രമത്തിലും വലിയ ജീവിതാനുഭവങ്ങള്‍ ഉള്ള ദലിതര്‍ തങ്ങളുടെ സമുദായത്തിന്റെ സഹായത്തോടെ കഞ്ചാവ് കൃഷിയില്‍ അവസാനിക്കാതെ മുഖ്യധാരയില്‍ എത്തിയിട്ടുണ്ട്. ബെഹെന്നാന്റെ സമുദായം, കുടുംബം എന്നിവയൊക്കെ ഒഴിവാക്കി 2013 ലെ വിധേയനായി അദ്ദേഹത്തിന്റെ മകനെ കാണിക്കാനാണ് സിനിമ താല്പര്യപ്പെടുന്നത്. കഞ്ചാവ് കൃഷിയുടെ അടുത്തുതന്നെയാവണം ദലിതരിലെ പുതുതലമുറയെന്നും ഇവര്‍ക്ക് നിര്‍ബന്ധമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ദലിത് പിള്ളേര്‍ ഇംഗ്ലീഷ് മീഡയത്തില്‍ പഠിച്ചും വിദേശത്ത് ജോലി ചെയ്തും പൊതുജീവിതത്തില്‍ ഇടപെട്ടും ആശയ സമരങ്ങളില്‍ തങ്ങളുടെ ഇടം പിടിച്ചും മുന്നേറുന്നു. എന്നാല്‍ ആഷിക് അബുവിനെപ്പോലുള്ള എസ്.എഫ്.ഐ ചേട്ടന്മാര്‍ പിടിക്കുന്ന ‘ന്യൂ ജനറേഷന്‍ ‘ സിനിമകളില്‍ ഇപ്പോഴും വില്ലന്മാരും കാട്ടുവാസികളും വിദ്യാഭ്യാസമില്ലാത്തവരുമൊക്കെയായി ഇവരെ അണിനിരത്തുന്നു. അവരുടെ കണ്ണടിച്ചുപൊട്ടിച്ചും വെടിയുണ്ട ഉതിര്‍ത്ത് ശരീരത്തെ ചിതറിച്ചും ”വര്‍ഗ്ഗസമരവീര്യം” പ്രകടിപ്പിക്കുന്നു. എതായാലും ഇടുക്കി ഗോള്‍ഡ് എന്ന പേരിലുള്ള ഇടതുപക്ഷ കഞ്ചാവടിച്ച് ദലിതര്‍ കിറുങ്ങിപ്പോകുന്ന കാലം കഴിഞ്ഞിരിക്കുന്നു.
____________________________