ഹിജാബ്: അടിച്ചമര്‍ത്തലിനും വിമോചനത്തിനുമപ്പുറം

മുസ്ലീംങ്ങൾ ന്യുനപക്ഷമായ സാഹചര്യങ്ങളില്‍ ഹിജാബു തെരഞ്ഞെടുക്കുന്ന മുസ്ലിം സ്ത്രികള്‍ക്ക് തങ്ങളുടെ സാമൂഹികവും മതപരവും ലിംഗപാരവുമായ വ്യത്യാസം നില നിറുത്താന്‍ ഹിജാബ് സഹായിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഇന്ത്യയുടെ പൊതു മണ്ഡലത്തില്‍ ഹിജബു ധരിച്ചു കൊണ്ട് പ്രത്യക്ഷപ്പെടുന്ന സ്ത്രികള്‍ . തങ്ങള്‍ക്കു “പൊതു മതേതര ” വസ്ത്രമായ സാരി വഹിക്കുന്ന “ഹിന്ദു” സാംസ്കാരിക പരിസരത്തില്‍ നിന്ന് വ്യത്യസ്തമായി നില്‍കാന്‍ സഹായിക്കുന്നു. സോണിയ ഗാന്ധി (കോണ്ഗ്രസ് ), സുഷമ സ്വരാജ് (ബീ ജെ പി ), വൃന്ദ കാരാട്ട് (സീ പീ എം )തുടങ്ങിയവര്‍ ഏഴെട്ടു മീറ്റർ നീളമുള്ള “സാരി”യും ഒരു അമ്പതുപൈസ വട്ടത്തിലുള്ള “പൊട്ടു” മൊക്കെ ധരിച്ചുകൊണ്ട് വളരെ വേഗം “പൊതു മതേതര” സ്ത്രീകള്‍ ആവാനും വസ്ത്രം എത്ര നീളം കൂട്ടി ശരീരത്തെ പോതിഞ്ഞാലും വിമോചിത സ്ത്രീ ആയി സ്വീകാര്യത കിട്ടാനും കഴിയുന്നു. ഇവരുടെ വസ്ത്രം ഒരിക്കലും ഹിന്ദു സംസ്കാരം അടിചെല്പിച്ചതാണെന്നു ആരും പറയില്ല. എന്നാല്‍ ഡല്‍ഹി സര്‍വകലാശാല പോലുള്ള ഒരു “മതേതര” സ്ഥലത്ത് “ഹിജാബ് ” ധരിച്ചാല്‍ സ്ത്രീ ഒന്നുകില്‍ “കശ്മീരി /രാജ്യ ദ്രോഹി ” അല്ലെങ്കില്‍ “മത പാരമ്പര്യത്താല്‍ അടിച്ചമർത്തപ്പേട്ടവള്‍ ” എന്ന രീതിയില്‍ മതേതര സദാചാര പൊലിസിങ്ങിനു വിധേയമാകുന്നു എന്നത് വ്യക്തിപരമായ അനുഭവം ആണ്. എലിസബത്ത്‌ ബുകാര്‍ രചിച്ച “The Islamic Veil : Beginners Guide”. എന്ന പുസ്തകത്തെ വിശകലനം ചെയ്തുകൊണ്ട് “ഉമ്മുല്‍ ഫായിസ” ചില സൂക്ഷ്മ നിരീക്ഷണങല്‍ മുന്നോട്ടുവയ്ക്കുന്നു.

മുസ്ലീംങ്ങൾ ന്യുനപക്ഷമായ സാഹചര്യങ്ങളില്‍ ഹിജാബു തെരഞ്ഞെടുക്കുന്ന മുസ്ലിം സ്ത്രികള്‍ക്ക് തങ്ങളുടെ സാമൂഹികവും മതപരവും ലിംഗപാരവുമായ വ്യത്യാസം നില നിറുത്താന്‍ ഹിജാബ് സഹായിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഇന്ത്യയുടെ പൊതു മണ്ഡലത്തില്‍ ഹിജബു ധരിച്ചു കൊണ്ട് പ്രത്യക്ഷപ്പെടുന്ന സ്ത്രികള്‍ . തങ്ങള്‍ക്കു “പൊതു മതേതര ” വസ്ത്രമായ സാരി വഹിക്കുന്ന “ഹിന്ദു” സാംസ്കാരിക പരിസരത്തില്‍ നിന്ന് വ്യത്യസ്തമായി നില്‍കാന്‍ സഹായിക്കുന്നു. സോണിയ ഗാന്ധി (കോണ്ഗ്രസ് ), സുഷമ സ്വരാജ് (ബീ ജെ പി ), വൃന്ദ കാരാട്ട് (സീ പീ എം )തുടങ്ങിയവര്‍ ഏഴെട്ടു മീറ്റർ നീളമുള്ള “സാരി”യും ഒരു അമ്പതുപൈസ വട്ടത്തിലുള്ള “പൊട്ടു” മൊക്കെ ധരിച്ചുകൊണ്ട് വളരെ വേഗം “പൊതു മതേതര” സ്ത്രീകള്‍ ആവാനും വസ്ത്രം എത്ര നീളം കൂട്ടി ശരീരത്തെ പോതിഞ്ഞാലും വിമോചിത സ്ത്രീ ആയി സ്വീകാര്യത കിട്ടാനും കഴിയുന്നു. ഇവരുടെ വസ്ത്രം ഒരിക്കലും ഹിന്ദു സംസ്കാരം അടിചെല്പിച്ചതാണെന്നു ആരും പറയില്ല. എന്നാല്‍ ഡല്‍ഹി സര്‍വകലാശാല പോലുള്ള ഒരു “മതേതര” സ്ഥലത്ത്  “ഹിജാബ് ” ധരിച്ചാല്‍ സ്ത്രീ ഒന്നുകില്‍ “കശ്മീരി /രാജ്യ ദ്രോഹി ” അല്ലെങ്കില്‍ “മത പാരമ്പര്യത്താല്‍ അടിച്ചമർത്തപ്പേട്ടവള്‍ ” എന്ന രീതിയില്‍ മതേതര സദാചാര പൊലിസിങ്ങിനു വിധേയമാകുന്നു എന്നത് വ്യക്തിപരമായ അനുഭവം ആണ്. എലിസബത്ത്‌ ബുകാര്‍ രചിച്ച “The Islamic Veil : Beginners Guide”. എന്ന പുസ്തകത്തെ വിശകലനം ചെയ്തുകൊണ്ട് ഉമ്മുല്‍ ഫായിസ ചില സൂക്ഷ്മ നിരീക്ഷണങല്‍ മുന്നോട്ടുവയ്ക്കുന്നു.

മുസ്ലിം സ്ത്രിയുടെ വസ്ത്രം ഇന്ന് ലോകത്ത്‌ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഈ ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്ന മതേതരവാദികള്‍ മുസ്ലിം സ്ത്രിയുടെ വേഷത്തെ അടിച്ചമര്‍ത്തലിന്റെയും ആണ്കൊയ്മയുടെയും യുക്തിരാഹിത്യതിന്റെയും ഉത്പന്നമായിട്ടാണ് വിലയിരുത്തരുള്ളത്. അതെ സമയം മുസ്ലിം സമുദായത്തിനുള്ളില്‍ ഇതൊരു മതപരമായ പ്രശ്നമായാണ് മനസ്സിലാക്കുന്നത്‌…. മാത്രമല്ല ആധുനിക കാലത്ത് മതെതരതതോടുള്ള ഒരു പ്രതികരണം എന്ന നിലയില്‍ മുസ്ലിം സ്ത്രീ വസ്ത്രത്തെ ഒരു വിമോചന അജണ്ട ആയും കാണുന്ന ഒരു രീതിയും മതപക്ഷത്തു നിന്ന് വികസിച്ചുവന്നിട്ടുണ്ട്. ഇത് രണ്ടില്‍ നിന്നും വ്യത്യസ്തമായി വ്യത്യസ്ഥ ഭൂമിശാസ്ത്ര -സാമുഹിക- രാഷ്ട്രിയ-സാംസ്കാരിക ചുറ്റുപാടുകളിലെ മുസ്ലിം സ്ത്രിയുടെ വസ്ത്ര ധാരണവുമായി ബന്ധപ്പെട്ടു നിരവധി അക്കാദമിക പഠനങ്ങള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ഇങ്ങനെയുള്ള ചുറ്റുപാടില്‍ മത-മതേതര സമീപനങ്ങളുടെ സാധ്യതകളും അസാധ്യതകളും പുതിയ അക്കാദമിക അന്വേഷണങ്ങളുടെ വെളിചത്തില്‍ പരിശോധിക്കുന്ന പുസ്തകമാണ് 2012 ല്‍ വണ്‍വേര്‍ഡ്‌ പബ്ലികെഷന്‍സ്‌ പ്രസിദ്ധികരിച്ച “The Islamic Veil : Beginners Guide”. അമേരിക്കയിലെ നോര്‍ത്ത്‌ ഈസ്റ്റേണ് യുനിവേഴ്സിടിയില്‍ റിലിജ്യസ് സ്റ്റഡിസില്‍ അസിസ്റ്റന്റ് പ്രൊഫസറായ എലിസബത്ത്‌ ബുകാര്‍ ആണ്  (Elizabeth Bucar) രചയിതാവ്. അവര്‍ മുന്‍പ്‌ ഇറാന്‍ കേന്ദ്രികരിച്ച്‌ മുസ്ലിം സ്ത്രികളെ കുറിച്ചും ലൈംഗികതയെ കുറിച്ചും നടത്തിയ പഠനങ്ങള്‍ നന്നായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നൈതികത, പ്രമാണങ്ങള്‍ , നിയമം, കൊളോണിയലിസം, വിദ്യാഭ്യാസം,തൊഴില്‍ , വ്യക്തിത്വം,
ഫാഷന്‍ തുടങ്ങിയ തലക്കെട്ടില്‍ ഹിജാബുമായി ബന്ധപെട്ട സംവാദങ്ങള്‍ അടങ്ങിയ എട്ട് അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. പുസ്തകത്തിലുടനിളം ഇസ്ലാമിക വസ്ത്രത്തിന് “ഇസ്ലാമിക്‌ വെയില്‍ ” (Islamic Veil) എന്ന ഇംഗ്ലീഷ് വാക്കാണ് ഉപയോഗിക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന മുസ്ലിം സ്ത്രികളുടെ വസ്ത്രങ്ങളെ പ്രതിനിധീകരിക്കുന്ന ഹിജാബ്, പര്‍ദ്ദ, ഖിമാര്‍ , ജില്ബാബ്, നിഖാബ്‌ തുടങ്ങി മൊറോക്കോയിലെ തുവാരഗ് ഗോത്രത്തിലെ മുസ്ലിം പുരുഷന്മാര്‍ ഉപയോഗിക്കുന്ന തലപ്പാവും മുഖാവരണവും അവര്‍ ചര്‍ച്ച ചെയ്യുന്നു. ഇങ്ങനെ സ്ത്രീകളുടെയും പുരുഷന്മാരുടെയും അടക്കം മുസ്ലിം വേഷത്തെ മൊത്തത്തില്‍ കണക്കിലെടുത്താണ് ഇസ്ലാമിക്‌ വെയില്‍ എന്ന വാക്ക് ഈ പുസ്തകത്തില്‍ എലിസബത്ത്‌ ബുകാര്‍ സ്വീകരിച്ചത്. എളുപ്പത്തില്‍ മനസ്സിലാക്കാനുള്ള സൌകര്യത്തിനു വേണ്ടി പൊതുവേ കേരളത്തില്‍ മുസ്ലിം സ്ത്രികളുടെ ശിരോവസ്ത്രത്തിന് പറയുന്ന “ഹിജാബ്” എന്ന വാക്കാണ് ഈ ലേഖനത്തില്‍ ഉപയോഗിക്കുന്നത്.

പ്രധാനമായും മുന്ന് കാരണങ്ങളാണ് ബുക്കാറിനെ ഈ പുസ്തകത്തിന്റെ രചനയിലേക്ക് എത്തിച്ചത്. ഒന്ന്) ഇന്ന് ലോകത്ത് നടക്കുന്ന സ്ത്രി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സംവാദങ്ങളില്‍ പ്രഥമ സ്ഥാനത്താണ് മുസ്ലിം സ്ത്രിയുടെ വേഷം. അത് കൊണ്ട് തന്നെ ഈ വിഷയം ഗൗരവപരമായ സംവാദത്തിനു വിധേയമാകെണ്ടതുണ്ട്. രണ്ടു) മുസ്ലിം സ്ത്രീകള്‍ വസ്ത്രത്തോട് സ്വീകരിക്കുന്ന വ്യത്യസ്ത സമീപനങ്ങളെ അടയാളപെടുതാനുള്ള ശ്രമം. ഒരേ സാഹചര്യത്തില്‍ തന്നെയുള്ള മുസ്ലിം സ്ത്രികള്‍ വ്യത്യസ്ഥ രിതിയില്‍ ഇസ്ലാമിക വസ്ത്രത്തെ സമീപിക്കുന്ന രിതി ഇനിയും പഠിക്കെണ്ടതാണെന്നു ബുകാര്‍ നിരീക്ഷിക്കുന്നു. 2004 ല്‍ ഇറാനിലെ സ്ത്രികളുടെ രാഷ്ട്രീയ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന സംഘടനകളുടെ സ്ത്രീ നേതാക്കളുമായി അവര്‍ സംസാരിച്ചിരുന്നു. ഇവരില്‍ ഒരാള്‍ പോലും ഇറാനിലെ മുസ്ലിം സ്ത്രികളുടെ മേലുള്ള ഇസ്‌ലാമിക ഭരണകൂടത്തിന്റെ നിര്ബന്ധിത വസ്ത്ര ധാരണത്തെ ഒരു അവകാശ പ്രശ്നമായി സംസാരിച്ചില്ല, എന്ന് മാത്രമല്ല അവര്‍ വളരെ “യാഥാസ്ഥികമായ” വസ്ത്ര ധാരണാ രിതി സ്വികരിച്ചവരായിരുന്നു. എന്നാല്‍ ഇവരില്‍ നിന്ന് വ്യത്യസ്തമായി ആധുനിക ഫാഷനോട് താല്പര്യമുള്ള നഗരത്തിലെ യുവതികള്‍ ഭരണകൂടം പറയുന്ന നിര്‍ബന്ധിത വസ്ത്ര ധാരണത്തിനെതിരെ സംസാരിക്കുന്നുണ്ടെന്നു ബുകാര്‍ നിരീക്ഷിക്കുന്നു. മുന്ന്) മുഖ്യധാരാ സംവാദങ്ങളില്‍ മുസ്ലിം സ്ത്രിയുടെ വസ്ത്ര ധാരണവുമായി ബന്ധപ്പെട്ട് വളരെ ഏക പക്ഷിയമായ ചര്‍ച്ചകളാണ് നടക്കാറുള്ളത്. മുസ്ലിം സ്ത്രിയുടെ വസ്ത്രത്തെ മത മൗലിക വാദത്തിന്റെ അജണ്ടയാക്കി അവ ചുരുക്കുന്നു. ഇത് മുസ്ലിം സ്ത്രീ തന്നെ കുറിച്ചും തന്റെ വസ്ത്രത്തെകുരിച്ചും എന്ത് പറയുന്നുവന്നതിനെ പരിഗണിക്കാത്ത ഒരു സംവാദം ആണ്. ഈ സംവാദങ്ങളില്‍ മതെതര ആണ്‍-പെണ്‍ ഫെമിന്സിടുകളും മുസ്ലിം പുരുഷന്മാരും “മുസ്ലിം സ്ത്രീ” എന്താണ് എന്നതിനെകുറിച്ച് തര്‍ക്കിക്കുകയാണ്‌ പതിവ് . ഇതിലൂടെ “മുസ്ലിം സ്ത്രീ” എന്ന മതപരവും സാമൂഹികപരവും ആയ ഒരു അസ്ഥിത്വം മറക്കപെടുകയും അദൃശ്യവല്‍കരിക്കപെടുകയും ചെയുന്നു. മുസ്ലിം സ്ത്രീ തന്നെ കുറിച്ച് എന്താണ് പറയുന്നതെന്ന് അന്വേഷിക്കുന്ന നിരവധി ഫില്‍ഡ് സ്റ്റേഡികള്‍ നടന്നിട്ടുണ്ടെങ്കിലും അതിനു വേണ്ടത്ര പരിഗണന ലഭിക്കാറില്ല. പകരം മതേതര ഫെമിനിസവും മുസ്ലിം ആണുങ്ങളും പങ്ക് വെക്കുന്ന ആഗ്രഹ ചിന്തകളുടെ ഉലപന്നം മാത്രമായി മുസ്ലിം സ്ത്രീ ഒതുങ്ങിപൊകുന്നു.

ഹിജാബുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ / വിവാദങ്ങൾ ചരിത്രപരമായ ഒരു സാഹചര്യം എന്ന നിലയില്‍ ഉയര്‍ന്നു വരുന്നത് ഇസ്‌ലാമിക ലോകത്ത് നടന്ന കൊളോണിയല്‍ അധിനിവേശങ്ങളോടെ ആണ്. ഒരു രാഷ്ട്രീയ പ്രയോഗമെന്ന നിലയില്‍ കൊളോണിയലിസവും കൊളോണിയല്‍ വിജ്ഞാന രാഷ്ട്രീയത്തിന്റെ ഭാഗമായി ഓറിയന്റലിസവും മുസ്ലിംകളുടെ വസ്ത്രത്തെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. യുറോ-അമേരിക്കയിലെ വരേണ്യസ്ത്രീകളുടെ അവകാശരാഷ്ട്രീയത്തിന്റെ ഭാഗമായുള്ള ലിബറല്‍ ഫെമിനിസവും ഈ അജണ്ടകള്‍ക്ക് കീഴടങ്ങിയതോടെയാണ് നാം ഇന്ന് കാണുന്ന വസ്ത്രത്തെ കുറിച്ചും മുസ്ലിം സ്ത്രീ വസ്ത്രത്തെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ രൂപപെടുന്നത് എന്ന് ബുകാർ വാദിക്കുന്നു.

കൊളോണിയലിസം: 
മുസ്ലീംങ്ങൾ ഭുരിപക്ഷമുള്ള രാജ്യങ്ങളില്‍ അധിനിവേശത്തിനെതിരായ സമരങ്ങളിലും പ്രധിരോധങ്ങളിലും ഇസ്ലാം വഹിച്ച പങ്കു കൊളോണിയല്‍ ശക്തികള്‍ക്ക് വലിയ  തിരിച്ചടിയായിരുന്നു. മുസ്ലീംങ്ങളുടെ ഭൂമി അല്ല ഞങ്ങള്‍ക്ക് വേണ്ടത് അവരെ എങ്ങനെയെങ്കിലും പരിഷ്കരിച്ചു നല്ല മനുഷ്യരാകുക എന്നതായിരുന്നു കൊളോണിയല്‍ ശക്തികള്‍ തങ്ങളുടെ കടന്നു കയറ്റത്തിന് ന്യായമായി പറഞ്ഞത്. മുസ്ലിം സ്ത്രീയെ, അക്രമിയും ലൈംഗിക ആസക്തി കൂടിയ മുസ്ലിം പുരുഷനില്‍ നിന്ന് രക്ഷിക്കുക എന്നതാണ് ഈ പരിഷ്കരണ അജണ്ടയില്‍ ഒന്നാമതായി വരുന്നത്. അങ്ങനെ “തല തുറന്നിടുക” എന്നത് ഒരു സ്ത്രീ വിമോചന അജണ്ടയായി അധിഷ ശക്തികള്‍ എടുത്തു കാട്ടി. എന്നാല്‍ ഈ പരിഷ്കരണത്തിന് അടിമപ്പെടെണ്ടി വന്ന മുസ്ലിം സ്ത്രീ തന്നെകുറിച്ച് എന്ത് പറയുന്നുവെന്ന് അവര്‍ ഒരിക്കലും ചോദിച്ചില്ല. അതു വഴി കോളനികളിലെ സ്ത്രികള്‍ കൊളോണിയല്‍ പരിഷ്കരണ അജണ്ടകളുടെ ഒരു സ്വീകരണ സ്ഥലം മാത്രമായി മാറി. ഹിജാബ് എന്നത് ഇങ്ങനെ കൊളോണിയല്‍ കടന്നു കയറ്റത്തെ ന്യായീകരിക്കുന്ന ഒരു സാംസ്കാരിക ചിന്ഹ്നം ആയി പാശ്ചാത്യ ഭാവനകളില്‍ നിറഞ്ഞു നിന്നു. തീര്ച്ചയായും പാശ്ചാത്യ ഭാവനയിൽ മുസ്ലിം സ്ത്രീകല പല കാലങ്ങളിൽ പലതരത്തിലാണ് ജീവിച്ചിരുന്നത്. നവോഥാന കാലത്ത് നിന്ന് വ്യത്യസ്തമായിരുന്നു റൊമാന്റിക് കാലഘട്ടത്തിലെ മുസ്ലിം സ്ത്രീകളെ കുറിച്ചുള്ള ഭാവനകൾ .

മുസ്ലീംങ്ങൾ ഭുരിപക്ഷമുള്ള രാജ്യങ്ങളില്‍ അധിനിവേശത്തിനെതിരായ സമരങ്ങളിലും പ്രധിരോധങ്ങളിലും ഇസ്ലാം വഹിച്ച പങ്കു കൊളോനിയല്‍ ശക്തികള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു . മുസ്ലീംങ്ങളുടെ ഭൂമി അല്ല ഞങ്ങള്‍ക്ക് വേണ്ടത് അവരെ എങ്ങനെയെങ്കിലും പരിഷ്കരിച്ചു നല്ല മനുഷ്യരാകുക എന്നതായിരുന്നു കൊളോണിയല്‍ ശക്തികള്‍ തങ്ങളുടെ കടന്നു കയറ്റത്തിന് ന്യായമായി പറഞ്ഞത്. മുസ്ലിം സ്ത്രീയെ, അക്രമിയും ലൈംഗിക ആസക്തി കൂടിയ മുസ്ലിം പുരുഷനില്‍ നിന്ന് രക്ഷിക്കുക എന്നതാണ് ഈ പരിഷ്കരണ അജണ്ടയില്‍ ഒന്നാമതായി വരുന്നത്. അങ്ങനെ “തല തുറന്നിടുക” എന്നത് ഒരു സ്ത്രീ വിമോചന അജണ്ടയായി അധിഷ ശക്തികള്‍ എടുത്തു കാട്ടി. എന്നാല്‍ ഈ പരിഷ്കരണത്തിന് അടിമപ്പെടെണ്ടി വന്ന മുസ്ലിം സ്ത്രീ തന്നെകുറിച്ച് എന്ത് പറയുന്നുവെന്ന് അവര്‍ ഒരിക്കലും ചോദിച്ചില്ല. അതു വഴി കൊളോണികളിലെ സ്ത്രികള്‍ കൊളോണിയല്‍ പരിഷ്കരണ അജണ്ടകളുടെ ഒരു സ്വീകരണ സ്ഥലം മാത്രമായി മാറി. 
 

ഇതിനൊരു മറു വശം കൂടിയുണ്ട്.  കൊളോണിയല്‍ കടന്നു കയറ്റത്തെ ചെറുത്ത കോളനികളിലെ പുരുഷന്മാരാവട്ടെ സ്ത്രീകൾ തല മറക്കുന്നത് കൊളോണിയല്‍ അജണ്ടകളുടെ പ്രധിരോധമായി കണക്കാക്കാന്‍ തുടങ്ങി. തങ്ങളുടെ സംസ്കാരം വീടകങ്ങളില്‍ ഇരിക്കുന്ന സ്ത്രീകൾ ആണെന്ന് അവര്‍ പറഞ്ഞു. അത് വഴി സംസ്കാരത്തിന്റെ ഭാരം അക്ഷരാർഥത്തിൽ സ്ത്രീകളുടെ തലയില്‍ വന്നു കേറി. ഇത് കൊളോണികളിലെ പുരുഷന്മാര്‍ക്ക് എളുപ്പം ആധുനിക വസ്ത്രങ്ങള്‍ സ്വീകരിക്കാനും സംസ്കാരത്തിന്റെ ഭാരമില്ലാതെ ജീവിക്കാനും ഉള്ള സൗകര്യം ഒരുക്കിയപ്പോള്‍ കൊളോണിവല്‍കരികപെട്ട സമൂഹങ്ങളിലെ സ്ത്രീകള്‍ സംസ്കാരത്തിന്റെ വാഹകരായി അതിന്റെ ഭാരം പെരുന്നവരായി മാറി. അങ്ങനെ കോളനികളിലെ  സ്ത്രീയുടെ വസ്ത്രം  എന്നത് കൊളോണിയല്‍ ശക്തികളും കോളനി വല്‍കൃത ആണുങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി മാറി. ഒരു പ്രത്യേക വായന പറയുന്നത്  കോളനിവൽകൃത സമൂഹങ്ങളിലെ  സ്ത്രികള്‍ ഈ പോരാട്ടത്തില്‍ വെറും “വസ്തു” അല്ലെങ്കില്‍ ആണുങ്ങള്‍ക്ക് പോരാടാനുള്ള ഒരു “കാരണം” മാത്രമായി ചുരുങ്ങി. ഇതിന്റെ ഒരു ക്ളാസിക്കൽ ഉദാഹരണം ഫ്രഞ്ച് കോളനി ആയിരുന്ന അള്‍ജീരിയ ആണ്. അള്‍ജീരിയയില്‍ കൊളോണിവല്‍ക്കരണ കാലത്ത് ഫ്രഞ്ചുകാര്‍ ഹിജബിനെ കണ്ടത്‌ തങ്ങളുടെ സാംസ്കാരിക  സ്വാംശികരണ അജണ്ടകള്‍ക്കെതിരായ ചെറുത്തു നില്പായിട്ടാണ്. അള്‍ജീരിയക്കാര്‍ ആവട്ടെ സാമ്രാജ്യത്ത ആധിപത്യത്തിനെതിരായ ചെറുത്തു നില്പായും കണ്ടു. ഈ  രണ്ടു സമീപനം രണ്ടും ഒരു പോലെ ആണ് എന്നല്ല പറയുന്നത്. കൊളോണിവല്കരണത്തിനെതിരായ പോരാട്ടം നടത്തിയവര്‍ സ്ത്രീകളെ അടിച്ചമാര്തുന്നവര്‍ ആണ് എന്ന രീതിയിലുള്ള ന്യൂനീകരണവുമല്ല. മറിച്ചു അധിനിവേശത്തിനെതിരായ പോരാട്ടം സ്ത്രീ ശരീരത്തെ ഒരേ സമയം കൊളോണിവല്‍കരികുന്നവന്റെയും അതിനെ എതിര്കുന്നവന്റെയും ഇടയില്‍ പെടുത്തുന്ന ഒരു പ്രത്യേക ചരിത്ര സാഹചര്യം ആണ്.

ഓറിയന്റലിസം: 
ഓറിയന്റലിസം ഒന്നാമതായി കിഴക്കിനെ ഇസ്ലാമായും അത് ക്രൈസ്തവ പടിഞ്ഞാറില്‍ നിന്നും വ്യത്യസ്തമാണെന്നും നിര്‍വചിച്ചു. കിഴക്കുള്ള മറ്റു മതങ്ങളെയും സംസ്കാരങ്ങളെയും അവഗണിക്കുകയും കിഴക്കിന്റെ പൊതു സ്വഭാവം ഇസ്ലാം ആണെന്ന് പ്രചരിപ്പിച്ചു. ഇസ്ലാമിനെ ഖുറാന്‍ , ഹദീസ്, ഇവയിലൂടെ മാത്രം മനസ്സിലാക്കാമെന്നും അതിനു തങ്ങള്‍ നല്‍കുന്ന വ്യാഖ്യാനം ഇപ്പോഴും ശരിയെന്നു അവര്‍ പ്രചരിപ്പിചു. ഇസ്ലാം ആവട്ടെ പ്രമാണം (text) മാത്രം ആണെന്നും മുസ്ലീംങ്ങളുടെ പ്രയോഗത്തിനു (practice) വലിയ സ്വീകാര്യത നല്‍കേണ്ടെന്നും അവര്‍ വാദിചു. ഉദാഹരണത്തിന്. ഇങ്ങനെ ഹിജാബ് എന്നത് ഇസ്ലാമിക പ്രമാണങ്ങളിലൂടെ കാണുന്നതും മനസ്സിലാകുന്നതും മാത്രം ആണെന്നും ലോകം മുഴുവന്‍ ആ ഒരൊറ്റ രിതിയില്‍ അത് സ്വീകരിക്കുകയാണെന്നും അവര്‍ ജനങ്ങളെ വിശ്വസിപ്പിച്ചു. അങ്ങനെ ഹിജബിന്റെ വിവിധ സാമുഹിക ചരിത്ര പശ്ചാതലങ്ങളെ മായ്ച്ചു കളഞ്ഞു കൊണ്ട്, അതിന്റെ വ്യത്യസ്തതയെ നിരാകരിച്ചു. രണ്ടാമതായി, ഇസ്ലാം അടിസ്ഥാനപരമായി പിന്നോക്കമാണെന്ന് സ്ഥാപിച്ചു കൊണ്ട് മുസ്ലിമിന്റെ പ്രവര്ത്തനങ്ങളോക്കെയും പരിഷ്കരിക്കെണ്ടതാനെന്നും അവര്‍ വാദിചു. അതിൽ തന്നെ മുസ്ലിം സ്ത്രീ എന്നത് എത്രയും പെട്ടെന്ന് , മുസ്ലിം പുരുഷന്റെ കയ്യിൽ നിന്ന് രക്ഷപെടുത്തെണ്ട ചരിത്ര ദൗത്യവും അവർ ഏറ്റെടുത്തു. അങ്ങനെ ഹിജാബ ധരിക്കുന്നത് താഴ്ന്ന, അധപ്പതിച്ച രീതിയായി വിലയിരുത്തുകയും വെളുത്ത പാശ്ചാത്യ സ്ത്രീയുടെ വസ്ത്രം ആഗോള സ്ത്രീ വസ്ത്ര സ്വാതന്ത്രത്തിന്റെ പ്രതീകം ആക്കി സ്ത്രീ അവസ്ഥയെ പുന:നിര്‍വചിച്ചു.

ലിബറല്‍ ഫെമിനിസം:
ലിന്ഗപരമായ വിവേചനത്തിനും അടിച്ചമര്‍ത്തലിനും എതിരായിട്ടാണ് ലിബറൽ ഫെമിനിസ്റ്റ്‌ സംവാദങ്ങള്‍ യുറോ-അമേരിക്കന്‍ നാടുകളില്‍ രൂപപ്പെടുന്നത്. എല്ലാ സ്ത്രികളുടെ പ്രശ്നങ്ങളും ഒന്നായി കാണുന്ന ലിബറൽ ഉപരി വര്‍ഗ/ വെളുത്ത സ്ത്രി വാദങ്ങള്‍ വ്യത്യസ്ത സാമുഹിക പശ്ചാതലങ്ങളിലുള്ള സ്ത്രി പ്രശ്നങ്ങളെ മനസ്സിലാക്കുന്നതില്‍ പരാജയ്പ്പെട്ടിരുന്നു. മുസ്ലിം സ്ത്രികളുടെ വസ്ത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും ഇവ പ്രതിഫലിക്കുന്നുണ്ട്. ഇതിലുപരി നേരത്തെ സൂചിപ്പിച്ച കൊളോണിയൽ ഓറിയന്റലിസ്റ്റ് വ്യവഹാരങ്ങളുടെ സ്വാധീനവും വളരെ വ്യക്തമായി ഇത്തരം സ്ത്രീ വാദങ്ങളില്‍ തുടരുന്നു. ലിബറല്‍ സ്ത്രീവാദം മുസ്ലിം സ്ത്രീയുടെ വസ്ത്രത്തെ കാണുന്നത് രണ്ടു രീതിയില്‍ ആണ്. ഒന്നാമത്തെകൂട്ടർ മുസ്ലിം സ്ത്രികള്‍ ബുദ്ധിയും കഴിവുമുള്ള വരാണെന്നും എന്നാൽ മുസ്ലിം പുരുഷന്മാര്‍ അവരെ ഹിജാബ് ധരിപ്പിച്ചു കൊണ്ട് അടിച്ചമര്ത്തുകയാണെന്നും വാദിക്കുന്നു. രണ്ടാമത്തെ വിഭാഗം , ഹിജാബ് സ്വയം തെരഞ്ഞെടുക്കുന്ന സ്ത്രികളെ  ബുദ്ധിയില്ലാത്തവരും മസ്തിഷ്ക പ്രക്ഷാളനം (brainwash)സംഭവിച്ച മന്ദബുദ്ധികളായും വിലയിരുത്തുന്നു. ഒന്നുകില്‍ അടിച്ചമാര്തപെട്ട ഇരകള്‍ അല്ലെങ്കില്‍ ചിന്ത)ശേഷി കുറഞ്ഞ ഹതഭാഗ്യരായ കഴിവ്കെട്ട മനുഷ്യര്‍ എന്ന രീതിയില്‍ മുസ്ലിം സ്ത്രീയെ ലിബറല്‍ ഫെമിനിസം ചുരുക്കുന്നു.

_______________________________
ലിബറല്‍ സ്ത്രീവാദം മുസ്ലിം സ്ത്രീയുടെ വസ്ത്രത്തെ കാണുന്നത് രണ്ടു രീതിയില്‍ ആണ്. ഒന്നാമത്തെകൂട്ടർ മുസ്ലിം സ്ത്രികള്‍ ബുദ്ധിയും കഴിവുമുള്ള വരാണെന്നും എന്നാൽ മുസ്ലിം പുരുഷന്മാര്‍ അവരെ ഹിജാബ് ധരിപ്പിച്ചു കൊണ്ട് അടിച്ചമര്ത്തുകയാണെന്നും വാദിക്കുന്നു. രണ്ടാമത്തെ വിഭാഗം , ഹിജാബ് സ്വയം തെരഞ്ഞെടുക്കുന്ന സ്ത്രികളെ  ബുദ്ധിയില്ലാത്തവരും മസ്തിഷ്ക പ്രക്ഷാളനം (brainwash)സംഭവിച്ച മന്ദബുദ്ധികളായും വിലയിരുത്തുന്നു. ഒന്നുകില്‍ അടിച്ചമാര്തപെട്ട ഇരകള്‍ അല്ലെങ്കില്‍ ചിന്ത)ശേഷി കുറഞ്ഞ ഹതഭാഗ്യരായ കഴിവ്കെട്ട മനുഷ്യര്‍ എന്ന രീതിയില്‍ മുസ്ലിം സ്ത്രീയെ ലിബറല്‍ ഫെമിനിസം ചുരുക്കുന്നു.  

_______________________________ 

കൊളോണിയലിസവും ഒരിയന്റലിസവും ലിബറല്‍ ഫെമിനിസവും  സൃഷ്‌ടിച്ച മുസ്ലിം സ്ത്രീയുടെ വസ്ത്രത്തെ കുറിച്ചുള്ള ധാരണകള്‍ മാത്രമല്ല ഈ പുസ്തകം കൈകാര്യം ചെയുന്നത്. മുസ്ലിം സ്ത്രീയുടെ പൊതു മണ്ഡലത്തിലെ പ്രതിനിധാനവും വളരെ വിശദമായി അവര്‍ വിശകലനം ചെയുന്നു. തൊഴിലിടം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കാല -ദേശ സാഹചര്യ്ടഹിനനുസരിച്ചു മുസ്ലിം സ്ത്രീയുടെ വസ്ത്രം എങ്ങനെയാണ് ഇങ്ങനെ പ്രതിനിധാനം ചെയ്യപെടുന്നതെന്നുഉം അതിന്റെ പ്രശ്നങ്ങള്‍ എന്തെന്നും എന്നവര്‍ അന്വേഷിക്കുന്നു. ഹിജാബിന്റെ പ്രതിനിധാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ മിക്കവയും ഹിജാബ്വിമോച്ചനപരം അല്ലെങ്കില്‍ അടിച്ചമര്‍ത്തല്‍ എന്ന രണ്ടു രീതിയിലുള്ള സമീപനങ്ങളില്‍ കുടുങ്ങി നില്കുന്നതായി കാണാം. ഇങ്ങിനെയുള്ള ഒരു ദ്വന്ദത്തിനു പലപ്പോഴും മുസ്ലിം സ്ത്രീയുടെ വസ്ത്രം ഉണ്ടാകുന്ന പ്രതിസന്ന്ധികളെ പൂര്‍ണമായും വിശദീകരിക്കാന്‍ കഴിയാറില്ല.

തൊഴിലിടം:
ആധിനിക ലോകത്തെ വര്‍ധിച്ചു വരുന്ന മതത്തിന്റ സ്വകാര്യവത്ക്കരണം പൊതു മണ്ഡലത്തില്‍ മതവുമായി ബന്ധപ്പെട്ട അടയാളങ്ങള്‍ ഉപയോഗിക്കുന്നത് കുറയാന്‍ കാരണമാകും എന്ന് ഇരുപതാം നുറ്റാണ്ടനിറെ ആദ്യ പകുതിയില്‍ പല സാമുഹ്യ ശാസ്ത്രഞ്ഞരും അനുമാനിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് നേരെ വ്യത്യസ്തമായി 1980കളിലും 90 കളിലും ഹിജാബിന്റെ ഉപയോഗത്തിന് വര്‍ധനയുണ്ടായതായി ഇജിപ്ത്യന്‍ ഇസ്ലാമിക ഫെമിന്‍സ്ടും സ്ത്രീപക്ഷ ചരിത്രകാരിയുമായ ലൈല അഹമദ് നിരിക്ഷിക്കുന്നു. ഇങ്ങനെ പൊതു മണ്ഡലത്തിലേക്ക് കടന്നു വന്നഹിജാബ് ധാരിണികള്‍ പൊതുവേ ഉപരിവര്‍ഗ്ഗത്തില്‍ നിന്നുള്ള വിദ്യാസമ്പന്നരായ യുവതികളായിരുന്നു. മതപരമായ കുടുംബ സാഹചര്യത്തില്‍ നിന്ന് ഹിജാബിനെ പൊതു ഇടത്തിലേക്കുകടകാനുള്ള ഒരു പ്രവേശന പാസായാണ് അവര്‍ കണ്ടത്. ഹിജാബു ധരിച്ചു കൊണ്ട് പുറത്ത് ജോലി ചെയ്യുന്നത് ചില കുടുംബങ്ങളില്‍ അനുവദിച്ചിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ മാതൃക കുടുംബിനിയും നല്ലൊരു തൊഴിലാളിയും ആവാന്‍ അവള്‍ ഹിജാബ് ധരിക്കാന്‍ തുടങ്ങി. ഹിജപ് ധരിക്കുന്നത് കുടുംബത്തോടും മതത്ത്തിനോടും കുറുള്ളവളാണെന്നു വായിക്കാനും അതോടൊപ്പം വിടിന് പുറത്ത് തൊഴില്‍ ചെയ്യുന്നതിനും സൗകര്യം ചെയ്തു. ഇവര്‍ പ്രധാനമായും രണ്ടു വാദങ്ങളെ ഹിജാബിലൂടെ മറികടന്നു. ഒന്ന്, ഹിജാബ് സ്ത്രികളുടെ പുരോഗമനത്തിനു തടസ്സമാണെന്ന മതേതര വാദം. രണ്ടു, പെണ്ണിന്റെ സ്ഥാനം വിട്ടകങ്ങളിലാണ് എന്ന പ്രത്യേകമായ ഇസ്ലാമിക സമീപനം. ഈ രണ്ടു നിരീക്ഷണത്തിലൂടെ എലിസബത്ത്‌ ബുകാര്‍ ഹിജാബ് ധരിക്കുന്ന മുസ്ലിം സ്ത്രീയുടെ സാമൂഹിക സാനിദ്ധ്യത്തെ, അവളുടെ ഏജന്സിയെ, വളരെ വ്യക്തമായി കാണിക്കുന്നു. ഹിജാബ് ഒന്നുകില്‍ അടിച്ചമര്‍ത്തല്‍ അല്ലെങ്കില്‍ വിമോചനം എന്നാ ദ്വന്ദ സമീപനത്തെ കൂടി ഈ സമീപനം വെല്ലുവിളിക്കുന്നു. ഹിജാബ് അടിച്ചമര്‍ത്തല്‍ / വിമോചനം ഇവയില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകളുടെ ജീവിതത്തെ ആണ്കൊയ്മക്കുള്ളിൽ നിന്ന് മാറ്റുന്ന ഒരു വസ്ത്രമായി അവർ കാണുന്നു.

പൊതുവെ മതേതരമായി “വിമോചനപരം” എന്ന് വിശേഷിപ്പിക്കപെട്ട തൊഴിലിടങ്ങളിലെ സാഹചര്യങ്ങള്‍ ഹിജാബനെ പല രിതിയില്‍ നിയന്ത്രിക്കുകയും സ്വാധിനിക്കുകയും നിര്മിക്കുകയും ചെയ്തിട്ടുണ്ട്. ഉദാഹരണമായി ഈജിപ്തു പോലുള്ള മുസ്ലിം രാഷ്ട്രങ്ങളിലുണ്ടായ മുതലാളിത്ത സാമ്പത്തിക വളര്‍ച്ച നിരവധി ജോലി സാദ്ധ്യതകള്‍ തുറന്നു. അങ്ങനെ ഉത്തര കൊളോണിയല്‍ കാലഘട്ടത്തിലെ മുസ്‌ലിം ദേശിയ ഭരണകൂടങ്ങള്‍ എല്ലാ പൌരന്മാര്‍ക്കും വിദ്യാഭ്യാസവും ജോലിയും വാഗ്ദാനം നല്‍കി. അങ്ങനെ ഗവണ്‍മെന്റ്നു കിഴിലുള്ള വിവിധ വ്യവസായങ്ങളിലും തൊഴിലിടങ്ങളിലും നിരവധി സ്ത്രീകള്‍ ജോലിയെടുക്കാന്‍ തുടങ്ങി. ഇത് ഒരു സ്ത്രീ തൊഴിലാളി വര്‍ഗ്ഗത്തെ സൃഷ്ടിച്ചു. അവിടെയുള്ളത് ആണുങ്ങള്‍ക്ക് മേടവിത്തം ഉള്ള സ്വകാര്യ മുതലാളിമാരയിരുന്നു. ഇങ്ങനെ ഭരണകുടവും സ്വകാര്യ മുതലാളിമാരും നിര്‍മിച്ച തോഴിളിടത്ത്തില്‍ ഹിജാബു ധരിക്കണോ വേണ്ടയോ എന്നത് ആണ്‍ മുതലാളിമാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ള കാരണം മാത്രമായി. ചുരുക്കത്തില്‍ തൊഴിലിടം ഒരു പൊതു ഇടം എന്നാ നിലയില്‍ വിമോച്ചനപരം ആണെന്ന മതേതര വായന വളരെയധികം പ്രശ്നകരമാണ്. പൊതു മണ്ഡലത്തെ നിയന്ത്രിച്ചിരുന്ന മുതലാളിത്ത സാമ്പത്തിക വ്യവസ്ഥ കുറഞ്ഞ വേതനത്തില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളെ തങ്ങളുടെ താൽപ്പര്യത്തിനു ഹിജാബ് ധരിച്ചും ധരിക്കാതെയും സ്വീകരിച്ചിരുന്നു. ഈജിപ്തിലൊക്കെ നടന്ന ഈ സ്ത്രീ വിമോചനം ശരിക്കും മതത്തിന്റെ “വേലികെട്ടുകളില്‍” നിന്ന് മുതലാളിത്ത ക്രമത്തിലെകുള്ള “വിമോചനം” ആയിരുന്നു .

രണ്ടു, ചില മതേതര ഭരണകൂട സാഹചര്യങ്ങളില്‍ ഹിജാബ് ധരിക്കുന്നത് വിവേചനത്തിനും ഉദ്യോഗക്കയറ്റം തടയുന്നതിനും കാരണമായതായി ഈ പുസ്തകം വിഷധികരിക്കുന്നു. പ്രധാനമായും മുസ്ലിംകള്‍ ന്യുനപക്ഷമായ ഇടങ്ങളിലാണ് ഇത് സംഭാവിക്കരുള്ളത്. ഹിജാബ് ഒഴിവാക്കാതത്തിന്റെ പേരില്‍ ജോലി നഷ്ടമായ മുസ്ലിം സ്ത്രീകളുണ്ട്. ഇതൊരു അറബു വസ്ത്രമാനെന്നും മത സ്വാതന്ത്ര്യത്തിനു കിഴില്‍ പെടില്ലെന്നും സെകുലലർ നിയമ കോടതികള്‍ വിധി പറഞ്ഞു. അങ്ങനെ വിശ്വാസത്തിനും ജീവിതത്തിനുമിടയിലും ജോലിക്കും മതത്തിനുമിടയിലും ഏതെങ്കിലും  ഒന്നു, തെരഞ്ഞെടുക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ഇതിലൂടെ കാണുന്നത് സെക്യുലർ പൊതുമണ്ഡലം മതത്തെ പോലെ തന്നെ സ്ത്രീകളുടെ പോതുപ്രവേശനത്തെ തങ്ങളുടെതായ രീതിയില്‍ “നിയന്ത്രിച്ചിരുന്നു ” എന്നാണ്.

വിദ്യാഭ്യാസം

മുസ്ലിം ലോകത്ത് നടന്ന ആധുനികവത്ത്കരണം വിദ്യാഭ്യാസത്തിനു വളരെയധികം പ്രാധാന്യം നല്‍കിയിരുന്നു. അതില്‍ ശ്രദ്ധേയമാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു നല്‍കിയ പരിഗണന. പല ഫെമിനിസ്റ്റ് പഠനങ്ങളും വാദിക്കുന്ന പോലെ സ്ത്രികളെ ആധുനികവാത്കരിക്കുക എന്നതു ഏറെ പ്രശ്നവൽക്കരിക്കെണ്ടതുണ്ടന്നാണ്. ഉദാഹരണമായി ഉപഭോഗ പൗരത്തം വിദ്യാഭ്യാസത്തിലൂടെ ശരിക്കും ചെയ്യുന്നത് ഭാവി പൌരന്മാരായി(പരസ്യങ്ങള്‍ ഒക്കെ വായിച്ചു ) വിപണിയില്‍ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുന്ന മെച്ചപെട്ട ഉപഭോക്താകള്‍ ആയും കുട്ടികളെ വളര്‍ത്തുവാനും മാറ്റി തീര്കാനുമുള്ള ഉള്ള ഒരു ഭരണകൂട അജണ്ടയുടെ കൂടി ഭാഗമാണ്. അത് കൊണ്ട് തന്നെ വിപണി താല്പര്യത്തിനുള്ളിൽ കൂടി ആധുനിക ഭരണകൂടങ്ങള്‍ തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ചില വസ്ത്രങ്ങള്‍ നിര്‍ബന്ധമാകുകയും ചിലത് നിരോധിക്കുകയും ചെയ്തു (ഉദാ : ഈജിപ്ത് , തുര്ക്കി തുടങ്ങിയ രാജ്യങ്ങളിലെ സെകുലർ ഭരണകൂടങ്ങളുടെ പ്രവര്ത്തനം പരിശോധിക്കുക)

ഹിജാബും മത – മതേതര ഭരണകൂടങ്ങളും :
ഭരണകൂടങ്ങൾ തങ്ങളുടെ സവിശേഷ രാഷ്ട്രീയത്തിന്റെ ഭാഗമായി ഹിജാബ് നിര്‍ബന്ധമാക്കി. ഇറാനിലെ അമേരിക്കാൻ -ബ്രിട്ടീഷ് പിന്തുണയുള്ള സ്വേച്ചാതിപതി റിസ ഷാ പഹലവി 1938-ൽ ഹിജാബ് നിരോധിച്ചു. അത് ധരിച്ച സ്ത്രീകളെ നഗരത്തിനു പുറത്തിറങ്ങിയാൽ അറെസ്റ്റ്‌ ചെയ്യാൻ ഉത്തരവിട്ടു. ഷാ ക്കെതിരെ നടന്ന 1979 ലെ വിപ്ലവം ഇതിനു തിരിച്ചടി എന്നവണ്ണം ഹിജാബ് നിർബന്ധിതമാക്കി. അതെ ജനാധിപത്യ മതേതര രാജ്യങ്ങൾ എന്ന് പറയപ്പെടുന്ന ഫ്രാന്‍സം തുര്‍ക്കിയും ബെല്ജിയവും ഒക്കെ ഹിജാബ് നിരോധിക്കുന്നതും നമുക്കു കാണുവാൻ കഴിഞ്ഞു.

ഹിജാബ് എന്ന മറ: 
മതം മുഖ്യപങ്ക് വഹിക്കുന്ന ഒരു സാമൂഹിക ഘടനയിലാണ് ഹിജാബ് ഒരു “മറ” ആയി കാണുന്നത്. മതപരമായി നോക്കിയാല്‍ ഇസ്ലാം വിശ്വാസികളോട് (ആണിനോടും പെണ്ണിനോടും) അറിവ് നേടാന്‍ കല്പിച്ചിട്ടുണ്ട്. എന്നാല്‍ ആണും പെണ്ണും ഇട പഴകുമ്പോള്‍ പരസ്പരം സുക്ഷ്മത പാലിക്കാനും നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇത് ചില മുസ്ലിം സമുഹങ്ങളെ ആണിന്റേയും പെണ്ണിന്റെയും ഇടങ്ങള്‍ തന്നെ വ്യത്യസ്തമാണെന്ന അനുമാനത്തിലെത്തിച്ചു. ആധുനിക സാഹചര്യത്തില്‍ വിദ്യാഭ്യാസം ചെയ്യാന്‍ ചിലര്‍ ഹിജാബു എന്നത് ഒരു “മറ”യായി പരിഗണിച്ചു. അങ്ങിനെ ഹിജാബ്ധരിച്ചുകൊണ്ട് സ്ത്രീക്ക് വിദ്യാലയങ്ങളില്‍ പ്രവേശനം നല്‍കി. ഇവിടെ ഹിജാബ് സ്ത്രീക്ക് “നിയന്ത്രിതമായ” രീതിയില്‍ അറിവ് നേടാനുള്ള അവസരം നല്‍കി. എന്നാല്‍ ഇതും കടന്നു ഹിജാബു ധരിക്കാത്ത പെണ്‍കുട്ടിക്ക് പ്രവേശനം നിഷേധിചു കൊണ്ട് അങ്ങിനെയുള്ള സ്ത്രീകള്‍ക്ക് ഒരു തരത്തിലും പ്രസ്തുത മുസ്ലിം നാടുകളില്‍ പഠിക്കാന്‍ അര്‍ഹതയില്ല എന്ന് സൗദി പോലുള്ള ഭരണകൂടങ്ങള്‍ വിധിക്കുന്നുണ്ട് .

ഹിജാബ് എന്ന ദ്രിശ്യത:
മതേതര രാഷ്ട്രസങ്കല്പവും പൊതു മണ്ഡലത്തിലെ മത ചിഹ്ന്നങ്ങളുടെ(വിശിഷ്യ ഹിജാബിന്റെ) ദ്രിശ്യതയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാതലത്തില്‍ ഹിജാബിന്റെ പ്രതിനിധാനം അതിന്റെ “ദ്രിശ്യത” ആണ്. അതായത് സെക്യുലർ പൊതു ഇടങ്ങളില്‍ മത ചിഹ്ന്നങ്ങള്‍ ഉപയോഗിക്കുന്നത് രാഷ്ട്രത്തിന്റെ “മതേതര ഘടന”യുടെ നില നില്പിന് ഭീഷണിയാണെന്നു മതേതര ഭരണകുടം അനുമാനിക്കാന്‍ തുടങ്ങി. ഇങ്ങനെയുള്ള മതേതരത്വം മതത്തെ സ്വകാര്യ ഇടത്തിലെ വിശ്വാസം മാത്രമാക്കി ചുരുക്കി. 1979 ലെ ഇറാന്‍ വിപ്ലവവും അഫ്ഗാനിലെ താലിബാന്‍ ഭരണവും പാലസ്തീന്‍ ഇന്‍തിഫാദയും 9/11 സംഭവങ്ങളും ആഗോള തലത്തിലെ ഇസ്ലാമിക രാഷ്തൃയത്ത്തിന്റെ കടന്നു വരവായി വായിക്കപ്പെട്ടു. ഇത്പാശ്ചാത്യ മതേതര രാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തി. പാശ്ചാത്യ രാജ്യങ്ങളില്‍ മുസ്ലിം കുടിയേറ്റത്തിന്റെ ഭാഗമായി ഇതേ സമയത്ത്‌ തന്നെ ഹിജാബു ധരിച്ച പെണ്‍കുട്ടികള്‍ പൊതു ഇടങ്ങളില്‍ (പ്രത്യേകിച്ചും, വിദ്യാലയങളിൽ വര്‍ധിച്ച തോതില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇത് ഹിജാബിനെ എളുപ്പത്തില്‍ ഇസ്ലാമിക മതചിഹ്നമായും അതുവഴി രാഷ്ട്രിയ ഇസ്ലാമിനോട് അനുബന്ധമായും വായിക്കാന്‍ കാരണമായി. അങ്ങനെ പല മതേതര ഭരണകുടം ഹിജാബു വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും നിരോധിച്ചു.

__________________________________
ഹിജാബ് നിരോധിക്കുവനുള്ള പ്രധാന കാരണം ലിംഗ വിവേചനമാണെന്നും അതുകൊണ്ട് ശിരോവസ്ത്രം സംരക്ഷിക്കപ്പെടെണ്ടാതില്ല എന്നും സ്റ്റേറ്റ് തിരുമാനിച്ചു. ഇങ്ങനെ ലിബറല്‍ സ്ത്രി വാദങ്ങളിലുടെ തങ്ങളുടെ പക്ഷം ന്യയികരിച്ചു കൊണ്ട് മതേതര ഗവണ്‍മെന്റ്‌ തല മറച്ച മുസ്ലിം സ്ത്രിയെ വിദ്യാലയങ്ങളില്‍ നിന്നും പുരത്താക്കി. ഇവിടെ ആർക്കും യാതൊരു “മറ”യുമില്ലാതെ പഠിക്കാന്‍ സെക്യുലർ കലാലയങ്ങള്‍ സ്വാതന്ത്ര്യം നല്‍കുന്നു. എന്നാല്‍ ഒരു മുസ്ലിം സ്ത്രീ തനിക്കിഷ്ടമുള്ള വസ്ത്രം പോതുമണ്ഡലത്തിലും കലാലയത്തിലും ദ്രിശ്യപെടുതുന്നതിനു അവര്‍ “നിയന്ത്രണങ്ങള്‍ ” രൂപപ്പെടുന്നു.
ചുരുക്കി വിവരിച്ചാല്‍ മത സാഹചര്യത്തിലും മതേതര സാഹചര്യത്തിലും പ്രത്യേകമായ രീതിയില്‍ സ്ത്രീകളുടെ ശരീരത്തെയും വസ്ത്രത്തെയും ചുറ്റിപറ്റി “നിയ്നത്രണങ്ങള്‍ ” ഉണ്ട് എന്നും ഒന്ന് വിമോചനപരം മറ്റേത് അടിച്ചമര്‍ത്തല്‍ എന്ന സമീപനം പ്രശ്നകരമാനെന്നും ബുകാര്‍ കാണിക്കുന്നു. 

__________________________________

ഇത് ഹിജാബു ധാരിണികളും മതേതര ഭരണകുടവും തമ്മിലുള്ള സംഘര്‍ഷത്തിന് വഴിയൊരുക്കി. വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ച സാഹചര്യങ്ങളില്‍ ഹിജാബ് ധാരണ മത സ്വാതന്ത്ര്യത്തിനു കിഴില്‍ സംരക്ഷിക്കപ്പെടണമെന്ന് മുസ്ലിം സ്ത്രികള്‍ വാദിച്ചു. എന്നാല്‍ ഹിജാബ് നിരോധിക്കുവനുള്ള പ്രധാന കാരണം ലിംഗ വിവേചനമാണെന്നും അതുകൊണ്ട് ശിരോവസ്ത്രം സംരക്ഷിക്കപ്പെടെണ്ടാതില്ല എന്നും സ്റ്റേറ്റ് തിരുമാനിച്ചു. ഇങ്ങനെ ലിബറല്‍ സ്ത്രി വാദങ്ങളിലുടെ തങ്ങളുടെ പക്ഷം ന്യയികരിച്ചു കൊണ്ട് മതേതര ഗവണ്‍മെന്റ്‌ തല മറച്ച മുസ്ലിം സ്ത്രിയെ വിദ്യാലയങ്ങളില്‍ നിന്നും പുരത്താക്കി. ഇവിടെ ആർക്കും യാതൊരു “മറ”യുമില്ലാതെ പഠിക്കാന്‍ സെക്യുലർ കലാലയങ്ങള്‍ സ്വാതന്ത്ര്യം നല്‍കുന്നു. എന്നാല്‍ ഒരു മുസ്ലിം സ്ത്രീ തനിക്കിഷ്ടമുള്ള വസ്ത്രം പോതുമണ്ഡലത്തിലും കലാലയത്തിലും ദ്രിശ്യപെടുതുന്നതിനു അവര്‍ “നിയന്ത്രണങ്ങള്‍ ” രൂപപ്പെടുന്നു.
ചുരുക്കി വിവരിച്ചാല്‍ മത സാഹചര്യത്തിലും മതേതര സാഹചര്യത്തിലും പ്രത്യേകമായ രീതിയില്‍ സ്ത്രീകളുടെ ശരീരത്തെയും വസ്ത്രത്തെയും ചുറ്റിപറ്റി “നിയ്നത്രണങ്ങള്‍ ” ഉണ്ട് എന്നും ഒന്ന് വിമോചനപരം മറ്റേത് അടിച്ചമര്‍ത്തല്‍ എന്ന സമീപനം പ്രശ്നകരമാനെന്നും ബുകാര്‍ കാണിക്കുന്നു.

ഹിജാബും സ്വത്വവും :
മുസ്ലീംങ്ങളില്‍ തല മറക്കുന്നത് സ്ത്രീകള്‍ ആണെന്നും അതിന്റെ കാരണം അടിച്ചമർത്തപെട്ട സ്ത്രീ സ്വത്വം ആണെന്നുമുള്ള അധീശ കാഴ്ചപ്പാടിനെ ഈ പുസ്തകം നിരാകരിക്കുന്നു. ചില പ്രത്യേക സാഹചര്യങ്ങളില്‍ മുസ്ലിം ആണുങ്ങളും തല മറക്കാറുണ്ട്. ഉദാഹരണത്തിന് മൊറോക്കോയിലെ തുവരെഗ് എന്ന മുസ്ലിം ഗോത്രത്തിലെ പുരുഷന്മാര്‍ തലയും മുഖവും മറക്കുന്നു. മാത്രമല്ല, ഹിജബു ധരിക്കുന്ന സ്ത്രീകള്‍ ആവട്ടെ പല കാരണങ്ങളാണ് അവരെ അതിനു പ്രേരിപ്പിച്ചതെന്ന് അഭിപ്രായപ്പെടുന്നു

ഹിജാബ് എന്ന പാരമ്പര്യം :
ഒരാള്‍ പരമ്പരാഗത മുസ്ലിം കുടുംബത്തില്‍ ജനിച്ചത്‌ കൊണ്ട് തല മറക്കുന്നത്. ഇത് ഒരു നായര്‍ ഹിന്ദു , ക്രിസ്ത്യൻ , കമ്മ്യുണിസ്റ്റ്, തുടങ്ങിയ കുടുംബത്തില്‍ ജനിക്കുമ്പോള്‍ സ്ത്രീകള്‍ ചെറുപ്പത്തില്‍ തന്നെ തനിക്കു പരിചയമുള്ള കാര്യങ്ങള്‍ ചെയുന്നത് പോലെയാണ് എന്ന് കാണാം. വളരെ കുറച്ചു ആളുകളെ അതിനു പുറത്തേക്ക് പോകാറുള്ളൂ.

ഹിജാബ് എന്ന വ്യത്യാസം :
മുസ്ലീംങ്ങള്‍ ന്യുനപക്ഷമായ സാഹചര്യങ്ങളില്‍ ഹിജാബു തെരഞ്ഞെടുക്കുന്ന മുസ്ലിം സ്ത്രികൾക്ക് തങ്ങളുടെ സാമൂഹികവും മതപരവും ലിംഗപാരവുമായ വ്യത്യാസം നില നിറുത്താന്‍ ഹിജാബ് സഹായിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഇന്ത്യയുടെ പൊതു മണ്ഡലത്തില്‍ ഹിജാബ് ധരിച്ചു കൊണ്ട് പ്രത്യക്ഷപ്പെടുന്ന സ്ത്രികൾ തങ്ങള്‍ക്കു “പൊതു മതേതര” വസ്ത്രമായ സാരി വഹിക്കുന്ന “ഹിന്ദു” സാംസ്കാരിക പരിസരത്തില്‍ നിന്ന് വ്യത്യസ്തമായി നില്‍കാന്‍ സഹായിക്കുന്നു. സോണിയ ഗാന്ധി(കോണ്ഗ്രസ് ), സുഷമ സ്വരാജ് (ബീ ജെ പി ), വൃന്ദ കാരാട്ട് (സീ പീ എം )തുടങ്ങിയവര്‍ ഏഴെട്ടു മീറ്റർ നീളമുള്ള “സാരി”യും ഒരു അമ്പതുപൈസ വട്ടത്തിലുള്ള “പൊട്ടു” മൊക്കെ ധരിച്ചുകൊണ്ട് വളരെ വേഗം “പൊതു മതേതര” സ്ത്രീകള്‍ ആവാനും വസ്ത്രം എത്ര നീളം കൂട്ടി ശരീരത്തെ പോതിഞ്ഞാലും വിമോചിത സ്ത്രീ ആയി സ്വീകാര്യത കിട്ടാനും കഴിയുന്നു. ഇവരുടെ വസ്ത്രം ഒരിക്കലും ഹിന്ദു സംസ്കാരം അടിചെല്പിച്ചതാണെന്നു ആരും പറയില്ല. എന്നാല്‍ ഡല്‍ഹി സര്‍വകലാശാല പോലുള്ള ഒരു “മതേതര” സ്ഥലത്ത് “ഹിജാബ് ” ധരിച്ചാല്‍ സ്ത്രീ ഒന്നുകില്‍ “കശ്മീരി /രാജ്യ ദ്രോഹി ” അല്ലെങ്കില്‍ “മത പാരമ്പര്യത്താല്‍ അടിച്ചമർത്തപ്പേട്ടവള്‍ ” എന്ന രീതിയില്‍ മതേതര സദാചാര പൊലിസിങ്ങിനു വിധേയമാകുന്നു എന്നത് വ്യക്തിപരമായ അനുഭവം ആണ്.

ഹിജാബ് എന്ന തിരഞ്ഞെടുപ്പ്:
ഹിജാബ് ഒരു തിരഞ്ഞെടുപ്പ് എന്ന നിലയില്‍ വളരെയധികം കൌതുകകരമായ ചരിത്ര സാഹചര്യങ്ങളില്‍

ഹുദ ഷറവി

കാണുന്നുണ്ട്. ഇജിപ്ഷ്യന്‍ സെക്യുലർ ഫെമിനിസ്റ്റ്‌ ‘ഹുദ ഷറവി’ ബ്രിട്ടിഷ് കോളണിവൽക്കരണ കാലത്ത് സാമ്രാജ്യത്ത ശക്തികല്‍ക്കെതിരായ പ്രധിരോധമായി ഹിജാബ് ധരിച്ചിരുന്നു. പിന്നീട് രാജ്യം സ്വന്തന്ത്രമായപ്പോള്‍ ഹിജാബ് ഉപേക്ഷിച്ചു. അതെ സമയം അള്‍ജീരിയയില്‍ ഫ്രഞ്ച് കോളോണിയലിസത്തിനെതിരായി പോരാടിയിരുന്ന ഇസ്ലാമിസ്റ്റുകളായ സ്ത്രീകള്‍ ഫ്രഞ്ചുകാരുടെ ചെക്പോസ്റ്റുകളില്‍ ആയുധം കടത്താന്‍ ഹിജാബ് ഒഴിവാക്കി യുറോപ്പ്യൻ സ്ത്രീകള്‍ ആയി വേഷമണിഞ്ഞു വളരെ കൂളായി ഫ്രഞ്ച് ചെക്പോസ്ടുകള്‍ കടന്നു. ഇങ്ങിനെ ഹിജാബ് ഒരു തിരഞ്ഞെടുപ്പ് എന്ന നിലയില്‍ സ്ത്രീകള്‍ പല രീതിയില്‍ ആണ് ഉപയോഗിക്കുന്നത്. അതൊക്കെ ധാരാളം സൂക്ഷ്മ വായനകളും സവിശേഷമായ contextualization ആവശ്യമുള്ള പഠന മേഖലകളാണ്.

പുസ്തകത്തിന്റെ പ്രസക്തി:
ഹിജാബ് പല അര്‍ഥങ്ങള്‍ പല സാഹചര്യങ്ങളില്‍ ഉണ്ടാകുന്നു. അത് വിമോചനം അല്ലെങ്കില്‍ അടിച്ചമര്‍ത്തല്‍ തുടങ്ങിയ അര്‍ത്ഥത്തില്‍ മാത്രം ലഘുകരിക്കാന്‍ കഴിയില്ല. ചിലപ്പോള്‍ വ്യക്തിപരമായ ഒരു തിരഞ്ഞെടുപ്പ് മറ്റൊരു സാഹചരുതില്‍ ഘടനപരമായി അര്‍ത്ഥത്തില്‍ ഒരു കീഴടങ്ങല്‍ ആവാം. നേരെ തിരിച്ചു പ്രത്യക്ഷമായ ഒരു കീഴടങ്ങല്‍ ഘടനാപരമായ അര്‍ത്ഥത്തില്‍ വലിയ ഒരു തുറസ് സൃഷ്ടിക്കലും ആവാം. അല്ലെങ്കില്‍ ‘സബ മഹമൂദ്’ ഒക്കെ നിരീക്ഷിക്കുന്ന പോലെ അടിച്ചമര്‍ത്തല്‍ / വിമോചനം ഇവയെ തന്നെ അപ്രസകതമാകുന്ന മറ്റൊരു പ്രവര്‍ത്തന/ ജീവിത രീതിയും ആവാം. ഹിജാബുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പലപ്പോഴും വിമോചനം/ അടിച്ചമര്‍ത്തല്‍ തുടങ്ങിയ ലെന്‍സിലൂടെ മാത്രം ബന്ധപ്പെടുത്തിയാണ് നടക്കാറുള്ളത്. അടിച്ചമമർത്തപ്പെട്ട സ്ത്രീയുടെ വസ്ത്രമായ ഹിജാബും ഒരൊറ്റ രീതിയില്‍ മുഖം താഴ്ത്തി നില്‍കുന്ന മുസ്ലിം സ്ത്രിയും മാത്രമേ അത്തരം വിശകലനങ്ങളില്‍ കാണാറുള്ളൂ. എലിസബത്ത്‌ ബുകാര്‍ ‘ പറയാന്‍ ശ്രമികുന്നത് ഹിജാബ് പല അര്‍ഥങ്ങള്‍ ഉലപാദിപികുന്ന ഒരു ചിഹ്ന വ്യവസ്ഥയുടെ ഭാഗമാണ്. വ്യത്യസ്ത സാമുഹിക സാംസ്‌കാരിക രാഷ്ട്രിയ സാഹചര്യങ്ങളിലെ ഹിജാബിന്റെ പ്രധിനിധാനത്തിനു തീർത്തും വ്യത്യസ്ഥമായ

ലൈല അഹ്മദ്, അമിന വദൂദ്, അസ്മ ബർലാസ്

കാരണങ്ങളാനുള്ളത്. ഒരേ സാമുഹിക ചുറ്റുപാടുകളില്‍ (ഒരേ വീടുകളില്‍ / ഓഫീസുകളില്‍ / തൊഴിലിടങ്ങളില്‍ / വിശ്യാഭ്യാസ സ്ഥാപനങ്ങളിൽ / തെരുവുകളിൽ / ആരാധനാലായങ്ങളിൽ) പോലും ജിവിക്കുന്ന മുസ്ലിം സ്ത്രികള്‍ക്ക് പോലും ഹിജാബിനെ കുറിച്ച് വ്യത്യസ്ഥ അഭിപ്രയമാണൂള്ളത് . അങ്ങനെ ഹിജബു എളുപ്പത്തില്‍ അഭിപ്രായം പറഞ്ഞ് കൈകാര്യം ചെയ്യാവുന്ന ഒരു വിഷയമല്ലെന്നും വളരെ സുക്ഷ്മരാഷ്ട്രീയമുള്ള ഒരു വസ്ത്രമാനെന്നും ഈ പുസ്തകം നമ്മോട് പറയുന്നു. ഹിജാബിനെ എളുപത്തില്‍ നിർണ്ണയിച്ചു കളയാം എന്ന ആധുനിക- സെക്യുലർ യുക്തി ഇസ്ലാമിക സമൂഹം ഇ വിഷയത്തില്‍ പുലര്‍ത്തുന്ന അങ്ങേയറ്റം ബഹുസ്വരമായ സമീപനത്തെ ഒട്ടും പരിഗണിക്കുന്നിലെന്നു ഈ പുസ്തകം അടിവരയിടുന്നു. മധ്യകാലത്തെ ആണുങ്ങളായ ഇസ്ലാമിക പണ്ഡിതന്മാര്‍ മുതല്‍ ഇസ്ലാമിക ഫെമിന്‍സ്ടുകള്‍ ആയ അമിന വദൂദ്, ലൈല അഹ്മദ്, അസ്മ ബർലാസ് ഒക്കെ തന്നെ ഹിജാബിനെ കുറിച്ച് അഭിപ്രായ വ്യത്യാസം പുലര്‍ത്തുന്നു എന്നും ഇവയൊക്കെ ഒരു ജനസമൂഹം എന്ന നിലയില്‍ മുസ്ലീംങ്ങളെ പല രീതിയില്‍ നിർണ്ണയിക്കുന്നുവെന്നും ഈ പുസ്തകം കാണിക്കുന്നു. മാത്രമല്ല ഹിജാബിനെ പോലിസിങ്ങിനു വിധേയമാകുന്ന സെക്യുലർ യുക്തി മുസ്ലീംങ്ങളെകുറിച്ചുള്ള കൊളോണിയല്‍ – ഒരിയന്റലിസ്റ്റ് വാർപ്പുമാതൃകകളില്‍ നിന്ന് ഒട്ടും മുക്തമാല്ലെന്നും ഈ പുസ്തകം തെളിയിക്കുന്നു.

_______________________
(ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് ലേഖിക)

Top