സമകാലീന കേരള രാഷ്ട്രീയം: ചില മുന്നറിയിപ്പുകള്‍

കേരളസമൂഹത്തില്‍ സര്‍ക്കാരിന്റെയും പൊതുമാധ്യമങ്ങളുടെയും കാഴ്ചകള്‍ക്ക് വെളിയില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ആയിരക്കണക്കിനു സമരങ്ങള്‍ കാണാവുന്നതാണ്. നിലനില്‍പ്പിനും അതിജീവനത്തിനും വേണ്ടിയുള്ള ഇത്തരം സമരങ്ങള്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെടുന്നു. മാത്രവുമല്ല, ഇവ മുന്നോട്ടുവയ്ക്കുന്ന പൗരാവകാശങ്ങള്‍ക്കുമേല്‍ സര്‍ക്കാരിന് യാതൊരു ബാധ്യതയുമില്ലെന്ന് പ്രഖ്യാപനമുണ്ടാകുന്നു. ഉദാ. ആദിവാസി കുട്ടികളുടെ മരണം. യഥാര്‍ത്ഥത്തില്‍ ഇത് ചെറുസമരങ്ങളെയും അതിജീവനപരിശ്രമങ്ങളെയും ജനാധിപത്യത്തെ സംബന്ധിക്കുന്ന നവഭാവനകളേയും അപ്രസക്തമാക്കുന്നുവെന്ന് കാണേണ്ടതുണ്ട്. കേരളത്തിലെ പൊതുരാഷ്ട്രീയമെന്നത് വന്‍കിട ഇടപാടുകളുടെ തര്‍ക്കങ്ങളായി പരിണമിക്കുന്നുണ്ട്..

കേരളരാഷ്ട്രീയം കുറേ പതിറ്റാണ്ടുകളായി ഇടതുപക്ഷം, വലതുപക്ഷം എന്ന ദ്വന്ദ്വസമവാക്യത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ സമകാലിക രാഷ്ട്രീയ വ്യവഹാരങ്ങളില്‍ മൗലികമായ ഒരു വ്യത്യാസം സംഭവിച്ചിട്ടുണ്ട്. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു ഗവണ്‍മെന്റ് ആവശ്യമില്ല എന്ന നിലയിലാണ് സാമൂഹ്യ-രാഷ്ട്രീയ സംഭവങ്ങള്‍

രൂപപ്പെടുന്നത്. അതായത് ഗവണ്‍മെന്റ് ഒരു സോദ്യേശ്യ അധികാരവ്യവസ്ഥയാണെന്നും, നല്‍കുന്നത് വാങ്ങുക എന്നതിനപ്പുറം അതിനെ ചോദ്യംചെയ്യാനുള്ള പൗരാവകാശത്തെ നിഷേധിക്കുക കൂടിയാണ് ചെയ്യുന്നത്. എന്തെല്ലാം പ്രശ്‌നങ്ങളുണ്ടെങ്കിലും താന്‍ മുഖ്യമന്ത്രിയായി തുടരണമെന്ന് കേരളാമുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത് ഇതിന്റെ അനുബന്ധമാണ്. ജനാധിപത്യം രാഷ്ട്രീയത്തില്‍ ഒരിക്കലും പ്രയോഗിക്കരുതാത്ത ഒരു വാക്യമാണത്. മാത്രവുമല്ല, ജനാധിപത്യരാഷ്ട്രീയത്തിന്റെ അസ്ഥിവാരമുറപ്പിച്ചിരിക്കുന്ന നൈതീകതയെ നിരാകരിക്കുകയും നിശ്ചലമാക്കുകയും ചെയ്യുന്ന പ്രഖ്യാപനമായാണ് അത് മനസിലാക്കാനാവുന്നത്. വര്‍ത്തമാന രാഷ്ട്രീയത്തില്‍ മൗലീകമായ ചില രാസപരിണാമങ്ങള്‍ ഉടലെടുത്തിട്ടുണ്ട് എന്നതിന്റെ തെളിവുസാമഗ്രിയായി ഇത്തരം പരാമര്‍ശങ്ങളെ കണ്ടെത്താവുന്നതാണ്. മറ്റൊന്ന് പഴയതില്‍നിന്നും വിഭിന്നമായി അതിശയിപ്പിക്കുംവിധം കേരളത്തില്‍ പണമിടപാടുകള്‍ നടക്കുന്നുവെന്നതാണ്. സാധാരണ നിരക്കില്‍ കണക്കുകൂട്ടുംവിധം ലളിതമല്ല പണവുമായി ബന്ധപ്പെട്ട ഇത്തരം വ്യവഹാരങ്ങള്‍ നടക്കുന്നതെന്ന് ചുരുക്കം.

___________________________________________
ഞാന്‍ അവിടുത്തെ ജനങ്ങള്‍പറഞ്ഞകാര്യമാണ് പറയുന്നതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം പ്രധാനമാണ്. അതിപ്രകാരമാണ്. ”ഈ കുട്ടികള്‍ മരണപ്പെട്ടതിനുകാരണം അവിടെയുള്ള സ്ത്രീകള്‍ മദ്യപിക്കുകയും ഭക്ഷണംകഴിക്കാതിരിക്കുകയും ചെയ്യുന്നതാണെന്ന്” വിശദീകരണം ഏതുജനംപറഞ്ഞതാണെന്ന മുഖ്യമന്ത്രി സ്ഥിരീകരിക്കുന്നില്ല. അട്ടപ്പാടി മേഖലയില്‍ ആദിവാസി ജനസംഖ്യ 40%വും ബാക്കി 60% കുടിയേറ്റക്കാരുമാണ് നിലവിലുള്ളതെന്ന് മനസിലാക്കുമ്പോഴാണ് 60%വരുന്ന കുടിയേറ്റക്കാരുടെ വാക്കുകളാണ് മുഖ്യമന്ത്രി പകര്‍ത്തിപ്പറഞ്ഞതെന്ന് വ്യക്തമാവുന്നത്.  
___________________________________________

ഊഹകച്ചവടത്തിലൂടെയും വിദേശനാണ്യത്തിലൂടെയും നടക്കുന്ന മൂലധനത്തിന്റെ വലിയൊരു ക്രയവിക്രയം വന്‍കിടക്കാര്‍ക്കിടയിലെന്നപോലെ മധ്യവര്‍ഗ്ഗത്തിനുള്ളിലും കാണപ്പെടുന്നുവെന്നതാണ് കേരളത്തിലെ പുതിയ സാമൂഹ്യസ്ഥിതിവിശേഷം. ഇത് നിര്‍മ്മിച്ചെടുക്കുന്ന സമ്മര്‍ദ്ദബലതന്ത്രമാണ് നമ്മുടെ രാഷ്ട്രീയത്തിന്റെ പുതിയ സ്വഭാവവിശേഷങ്ങള്‍ക്ക് അടിസ്ഥാനമാകുന്നത്. രണ്ടാമതായി പ്രബലസമുദായങ്ങള്‍ തികച്ചും വ്യത്യസ്തമായ സാമൂഹ്യ-രാഷ്ട്രീയവാദങ്ങളുമായി കടന്നുവരുന്നുവെന്നതാണ്. മുന്‍പ് ജനാധിപത്യസംവിധാനത്തിന് യോജിച്ചതാണോ

അല്ലയോ എന്ന ആശങ്കയെ ഉൾക്കൊണ്ടിരുന്ന സാമുദായകശക്തികള്‍ സവര്‍ണ/ഭൂരിപക്ഷസമുദായസങ്കല്പനത്തിലൂടെ പുതിയ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നത്. പഴയസാഹചര്യങ്ങളില്‍നിന്നും തികച്ചും വിഭിന്നമായ രീതിയില്‍ കേരളരാഷ്ട്രീയത്തെ നിരന്തരം സമ്മര്‍ദ്ദത്തിലാഴ്ത്തുവാന്‍ ഇത്തരം സാമുദായിക ഗ്രൂപ്പുകള്‍ക്ക് സാധിക്കുന്നുണ്ടെന്നുള്ളതാണ് വാസ്തവം. രണ്ടുവസ്തുതകളാണ് ഇതിലൂടെ തെളിച്ചപ്പെടുന്നത്. ഒന്ന്, സമുദായങ്ങള്‍ തമ്മിലുള്ള വ്യവഹാരങ്ങളാണ് കേരളരാഷ്ട്രീയത്തിന്റെ dynamism-ത്തെ നിര്‍ണയിക്കുന്നതെന്ന വസ്തുത മുന്‍പത്തേക്കാള്‍ കൂടുതല്‍ വ്യക്തമായി. രണ്ട്; ഗവണ്‍മെന്റിന്റെ അതായത് അധികാരത്തിന്റെ ഇടങ്ങളില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കൂടുതല്‍ പരസ്യപ്പെട്ടു, ഈ രണ്ടുഘടകങ്ങളും കേരളരാഷ്ട്രീയത്തെ കൂടുതല്‍ സുതാര്യമായി കാണുവാന്‍ സാമൂഹ്യവിഭാഗങ്ങളെ സഹായിച്ചു.
കേരളസമൂഹത്തില്‍ സര്‍ക്കാരിന്റെയും പൊതുമാധ്യമങ്ങളുടെയും കാഴ്ചകള്‍ക്ക് വെളിയില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ആയിരക്കണക്കിനു സമരങ്ങള്‍ കാണാവുന്നതാണ്. നിലനില്‍പ്പിനും അതിജീവനത്തിനും വേണ്ടിയുള്ള ഇത്തരം സമരങ്ങള്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെടുന്നു. മാത്രവുമല്ല, ഇവ മുന്നോട്ടുവയ്ക്കുന്ന പൗരാവകാശങ്ങള്‍ക്കുമേല്‍ സര്‍ക്കാരിന് യാതൊരു ബാധ്യതയുമില്ലെന്ന് പ്രഖ്യാപനമുണ്ടാകുന്നു. ഉദാ. ആദിവാസി കുട്ടികളുടെ മരണം. ആദിവാസിമേഖലയില്‍ നിരന്തരമായി ശിശു-സ്ത്രീ മരണങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഉത്തരവാദിത്തപ്പെട്ട ഗവണ്‍മെന്റാണെങ്കില്‍ ഏറ്റെടുക്കേണ്ട നടപടികളൊന്നുംതന്നെ കൈക്കൊണ്ടിട്ടില്ലെന്ന് കാണാന്‍ കഴിയും. അട്ടപ്പാടിപോലെയുള്ള ആദിവാസിമേഖലകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്ന ചിലകാര്യങ്ങള്‍ ഉണ്ട്. വില്ലേജാഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ ഒക്കെ ഉള്‍ക്കൊള്ളുന്ന വലിയൊരു ഉദ്വോഗവൃന്ദം ദീര്‍ഘകാലമായി അവിടെയുണ്ടെന്നുള്ളത് ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ആദിവാസി ശിശു-സ്ത്രീമരണങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയോ, വിശദീകരണം തേടുകയോ, സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകളുണ്ടെങ്കില്‍ അത് പുനഃപരിശോധിക്കാന്‍ തയ്യാറായിട്ടുമില്ല. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വഹണത്തില്‍ പിഴവുകാണിച്ചതായി കണ്ടെത്തിയാല്‍ നിയമപരമായ നടപടികള്‍ അയാള്‍ക്കെതിരെ കൈക്കൊള്ളേണ്ടതുമാണ്. എന്നാല്‍ അട്ടപ്പാടിയില്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് അലവന്‍സുകള്‍ വര്‍ദ്ധിപ്പിച്ചുകൊടുക്കുന്ന രീതിശാസ്ത്രമാണ് സര്‍ക്കാര്‍ അവലംബിച്ചത്. മറിച്ച് ശിശുമരണങ്ങളുടെ യഥാര്‍ത്ഥ കാരണമന്വേഷിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഞാന്‍ അവിടുത്തെ ജനങ്ങള്‍പറഞ്ഞ കാര്യമാണ് പറയുന്നതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം പ്രധാനമാണ്. അതിപ്രകാരമാണ്. ”ഈ കുട്ടികള്‍ മരണപ്പെട്ടതിനുകാരണം അവിടെയുള്ള സ്ത്രീകള്‍ മദ്യപിക്കുകയും ഭക്ഷണംകഴി ക്കാതിരിക്കുകയും ചെയ്യുന്നതാണെന്ന്” വിശദീകരണം ഏതുജനംപറഞ്ഞതാണെന്ന മുഖ്യമന്ത്രി സ്ഥിരീകരിക്കുന്നില്ല. അട്ടപ്പാടി മേഖലയില്‍ ആദിവാസി ജനസംഖ്യ 40%വും ബാക്കി 60% കുടിയേറ്റക്കാരുമാണ് നിലവിലുള്ളതെന്ന് മനസിലാക്കുമ്പോഴാണ് 60%വരുന്ന കുടിയേറ്റക്കാരുടെ വാക്കുകളാണ് മുഖ്യമന്ത്രി പകര്‍ത്തിപ്പറഞ്ഞതെന്ന് വ്യക്തമാവുന്നത്. ഇത്തരത്തില്‍ അടിസ്ഥാനപരമായപ്രശ്‌നങ്ങളെ അതിവേഗം ബഹുദൂരം പുറത്താക്കുകയും അഭിസംബോധന ചെയ്യാതിരിക്കുന്ന നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. അടിത്തട്ടുകളില്‍നിന്നും പാര്‍ശ്വങ്ങളില്‍നിന്നും ഉയര്‍ന്നുവരുന്ന ബഹുജനപ്രക്ഷോഭങ്ങളെ നിര്‍വീര്യമാക്കുന്നത് ഇതിന്റെ മറുവശമാണ്. മുമ്പുസൂചിപ്പിച്ച സാമുദായിക സമവാക്യങ്ങളുടെ പ്രാഥമികതലത്തിലുള്ള തകര്‍ച്ചയാണ് നിലവിലുള്ള സാമൂഹ്യസംഘര്‍ഷങ്ങളുടെ കാരണം. സോളാര്‍കേസുമായി ബന്ധപ്പെട്ട് ‘സരിത’ രൂപപ്പെടുത്തിയ ഒരു സാമൂഹ്യ-രാഷ്ട്രീയ കാലാവസ്ഥ ശ്രദ്ധിക്കേണ്ടതുണ്ട്.

__________________________________________
മുഖ്യധാരാ രാഷ്ട്രയപാര്‍ട്ടികള്‍ക്കുള്ളില്‍ സംഭവിക്കുന്ന പരിണാമങ്ങള്‍കൂടി നമ്മള്‍ ഇതിനുള്ളില്‍ കാണേണ്ടതുണ്ട്. കോണ്‍ഗ്രസ് വിപുലമായ രീതിയില്‍ ഒരു തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഗുണഭോക്താക്കള്‍ ഇടതുപക്ഷമാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കുറേക്കാലമായി കേരളത്തില്‍ പ്രബലപ്പെട്ടുവരുന്ന ഹൈന്ദവതയുടെ ഒരുമൂവ്‌മെന്റുണ്ട്. ചില പട്ടികജാതി സംഘടനകള്‍ ഇതില്‍ഉള്‍പ്പെട്ടുകാണാം. ആത്യന്തികമായി പ്രബലസമുദായങ്ങള്‍ ഹൈന്ദവയതയുടെ ഈ മൂവ്‌മെന്റിലേക്കാവാം കണ്ണിചേര്‍ക്കപ്പെടുക. അതായത് ഇടതുപക്ഷത്തെ തള്ളിനീക്കി സവര്‍ണനേതൃത്വത്തിലുള്ള ഹൈന്ദവീയമുന്നേറ്റമാവും ഈ സാഹചര്യത്തെ ഫലപ്രദമായി വിനിയോഗിക്കുകയ പ്രബലസമുദായങ്ങളുടെ വാദഗതികള്‍ക്ക് ഹൈന്ദവീയതയോടാണടുപ്പം.
__________________________________________

രഹസ്യമായ ഇടപാടുകള്‍ സാധ്യമാവുന്ന, (സ്ത്രീകളടങ്ങുന്ന) ഒരു സംഘമുണ്ടെങ്കില്‍ കേരളരാഷ്ട്രീയത്തെ ഇച്ഛാനുസൃതം പരിവര്‍ത്തിപ്പിക്കാമെന്ന് അവര്‍ തെളിയിച്ചു. ഇതൊരു ചെറിയ കാര്യമല്ല. അഴിമതി/തട്ടിപ്പ് എന്നിവയൊക്കെ ഭൂതകാലരാഷ്ട്രീയചരിത്രത്തിലും സമൃദ്ധമായുണ്ട്. എന്നാല്‍ മുമ്പെങ്ങും അവ ഇത്ര ശക്തമായി പുറത്തുവരുന്നില്ല. സരിതയും മറ്റും മുഖ്യമന്ത്രിയുടെ ഓഫീസ് താവളമാക്കിയാണ് ഒരുകാര്യം ചെയ്തുവെന്ന് പറയുന്നത് പ്രശ്‌നത്തിന്റ ഗൗരവം വ്യക്തമാക്കുന്നുണ്ട്. മറ്റൊരുവിധത്തില്‍ ആലോചിച്ചാല്‍ അക്രമികളായ ഒരുസംഘമാളുകളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് താവളമാക്കിയിരുന്നെങ്കില്‍ ഉണ്ടാകുന്ന വിപത്തുകള്‍ ഗണിച്ചെടുക്കാവുന്നവയാവില്ല.

സോളാറുമായി ബന്ധപ്പെട്ട വിനിമയങ്ങള്‍ക്ക് സരിത എസ്.നായരെ സഹായിച്ചത് ചില സാമൂഹ്യമൂലധനങ്ങളാണ്. പേരുമായി ബന്ധപ്പെട്ട സവര്‍ണസ്വത്വത്തെ ഫലപ്രദമായി സാമൂഹ്യ വ്യവഹാരങ്ങളില്‍ അവര്‍ ഉപയുക്തമാക്കുന്നുണ്ട്. ഇവിടെ ജാതിസ്വത്വമാണ് വിനിയോഗിക്കുന്നുവെന്ന് പറയുന്നത് വളരെയെളുപ്പത്തില്‍ മനസിലാക്കാവുന്നതാണ്. കേരളത്തിലെ ഒരു ആദിവാസി സംഘത്തിന് ഇത്തരമൊരു തട്ടിപ്പ് നടത്താന്‍ സാദ്ധ്യമാവില്ല; മറിച്ച് ഒരു സവര്‍ണസംഘത്തിനേ അതിനുള്ള സാമൂഹ്യരാഷ്ട്രീയ സംവിധാനവും സുരക്ഷിതത്വവുമുള്ളൂ എന്നതാണതിന്റെ കാരണം. ഇപ്രകാരം സവര്‍ണസംഘങ്ങള്‍ക്ക് ജാതിയെ മൂലധനമാക്കി പരിവര്‍ത്തനപ്പെടുത്താന്‍ കഴിയുന്നതിന്റെ കാരണം ജാതി-സമുദായിക മുദ്രകളെ പുരോഗമനകേരളം മുമ്പത്തേക്കാള്‍ ശക്തമായി ഏറ്റെടുത്തിട്ടുണ്ടെന്നതാണ്.
യഥാര്‍ത്ഥത്തില്‍ ഇത് ചെറുസമരങ്ങളെയും അതിജീവനപരിശ്രമങ്ങളെയും ജനാധിപത്യത്തെ സംബന്ധിക്കുന്ന നവഭാവനകളേയും അപ്രസക്തമാക്കുന്നുവെന്ന് കാണേണ്ടതുണ്ട്. കേരളത്തിലെ പൊതുരാഷ്ട്രീയമെന്നത് വന്‍കിട ഇടപാടുകളുടെ തര്‍ക്കങ്ങളായി പരിണമിക്കുന്നുണ്ട്. ബാക്കിയുള്ള പ്രശ്‌നങ്ങള്‍ സ്വാഭാവികമെന്ന നിലയില്‍ അവഗണിക്കപ്പെടുകയാണ്. കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങളായി ഭരണമെന്നു വിളിക്കാവുന്ന ഒരു പ്രക്രിയ നടന്നിട്ടില്ലെന്നുകാണാം. സുപ്രധാനമായ ഒരുതീരുമാനമോ നീക്കമോ ഈ കാലയളവില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. മഴക്കെടുതി ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഇതിന്റെയുള്ളില്‍ ഒലിച്ചുപോവുകയാ ണുണ്ടായത്. ഒരാശങ്കപോലും പ്രകടിപ്പി ക്കുവാന്‍ കഴിയാത്തവിധംസമൂഹം മാധ്യമ ങ്ങളുടെ നിശ്ശബ്ദ ശിക്ഷണത്തിനു വിധേയപ്പെ ടുന്നുവെന്നതാണ് മറ്റൊരു പ്രശ്‌നം. മനുഷ്യരുടെ, വിശേഷിച്ചും ദുര്‍ബലമനുഷ്യരുടെ ഏതെങ്കിലും ഒരാവശ്യത്തെ ഏറ്റെടുക്കുന്നതിനോ പരിഗണിക്കുന്നതിനോ സമൂഹം താല്‍പ്പര്യപ്പെടുന്നില്ല. ആദിവാസിക്കുട്ടികളുടെ മരണത്തിന്റെ മുന്‍പില്‍ പൊതുസമൂഹം പുലര്‍ത്തിയ നിശബ്ദത ഇതിന്റെ തെളിവാണ്. പുരോഗമനഇടതുപക്ഷം ആദിവാസി പ്രശ്‌നത്തെ അവഗണിക്കുകയും സോളാര്‍പ്രശ്‌നത്തെ ഒരു രാഷ്ട്രീയ ഇഷ്യൂവായി ഏറ്റെടുക്കുന്നതിലൂടെ അതിനെ അപ്രസക്തമാക്കുകയാണ് ചെയ്യുന്നത്. ഫലത്തില്‍ ചെറുകിടസമരങ്ങളെയും ചെറുകിടമനുഷ്യരുടെ കൂട്ടായ്മകളെയും നവസാമൂഹ്യഭാവനകളെയും എല്ലാം തന്നെ കടുത്ത പ്രതിരോധത്തിലാക്കുന്ന ഒരന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ട് എന്നതാണ് വസ്തുത. ഈ സന്നിഗ്ദ്ധതയാണ് നമ്മല്‍ മുറിച്ചുകടക്കേണ്ടത്.
മുഖ്യധാരാ രാഷ്ട്രയപാര്‍ട്ടികള്‍ക്കുള്ളില്‍ സംഭവിക്കുന്ന പരിണാമങ്ങള്‍കൂടി നമ്മള്‍ ഇതിനുള്ളില്‍ കാണേണ്ടതുണ്ട്. കോണ്‍ഗ്രസ് വിപുലമായ രീതിയില്‍ ഒരു തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഇതിന്റെ ഗുണഭോക്താക്കള്‍ ഇടതുപക്ഷമാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കുറേക്കാലമായി കേരളത്തില്‍ പ്രബലപ്പെട്ടുവരുന്ന ഹൈന്ദവതയുടെ ഒരുമൂവ്‌മെന്റുണ്ട്. ചില പട്ടികജാതി സംഘടനകള്‍ ഇതില്‍ഉള്‍പ്പെട്ടുകാണാം. ആത്യന്തികമായി പ്രബലസമുദായങ്ങള്‍ ഹൈന്ദവയതയുടെ ഈ മൂവ്‌മെന്റിലേക്കാവാം കണ്ണിചേര്‍ക്കപ്പെടുക. അതായത് ഇടതുപക്ഷത്തെ തള്ളിനീക്കി സവര്‍ണനേതൃത്വത്തിലുള്ള ഹൈന്ദവീയമുന്നേറ്റമാവും ഈ സാഹചര്യത്തെ ഫലപ്രദമായി വിനിയോഗിക്കുകയ പ്രബലസമുദായങ്ങളുടെ വാദഗതികള്‍ക്ക് ഹൈന്ദവീയതയോടാണടുപ്പം.

_______________________________________
ദലിത് സാമൂഹികരൂപീകരണവുമായി ബന്ധപ്പെട്ട് നവോത്ഥാനഘട്ടത്തില്‍ തികച്ചും വ്യത്യസ്തമായ പാഠമാണ് പൊയ്കയില്‍ അപ്പച്ചനും അയ്യങ്കാളിയും മുന്നോട്ടുവച്ചത്. സദാനന്ദസ്വാമിയുടെ ബ്രഹ്മനിഷ്ഠാമഠത്തില്‍നിന്നും അയ്യങ്കാളി പുറത്തുവരുന്നത്, ക്രൈസ്തവസഭകളില്‍നിന്നുള്ള പൊയ്കയില്‍ അപ്പച്ചന്റെ വിഛേദം, ഇവ ശ്രദ്ധേയമാക്കുന്നത്, ക്രിസ്തുമതത്തിന്റെയും ഹിന്ദുമതത്തിന്റെയും ബഹിഷ്‌കരണമാണ് ഈ മഹദ്വവ്യക്തിത്വങ്ങള്‍ മുന്നോട്ടുവെച്ചതെന്നാണ്. ഒരു സ്വതന്ത്രമത-സമുദായരൂപീകരണത്തിലേക്കാണ് ദലിത്‌നവോത്ഥാനം വേരൂന്നിയതെന്ന് നവഹൈന്ദവീയബന്ധുക്കള്‍ അറിയുന്നില്ല.
_______________________________________

നരേന്ദ്രമോഡിയേപ്പോലുള്ള രാഷ്ട്രീയ കോര്‍പ്പറേറ്റുകള്‍ കേരളത്തില്‍ ഹൈന്ദവീയ രാഷ്ട്രീയത്തെ കോടികള്‍ മുടക്കി പ്രമോട്ടുചെയ്യുവാനുള്ള സാധ്യതകളെ ക്കുറിച്ചാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആത്യന്തികമായി ഇത്തരം സ്ഥിതിവിശേഷം ഇടതുപക്ഷത്തിന് താല്ക്കാലികമായി ഗുണംചെയ്യുമെങ്കിലും വിദൂരഭാവിയില്‍ അത് ഹിന്ദുത്വരാഷ്ട്രീയത്തിന് അനുഗുണമാവുകയാവും ചെയ്യുക. ന്യൂനപക്ഷ-ദലിത്ബഹുജന്‍വിഭാഗങ്ങളെ സംബന്ധിച്ച് ഇത് ഒട്ടേറെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്.
ഹൈന്ദവീയതയോട് ഐക്യപ്പെടുന്ന പട്ടികജാതിസംഘടനകള്‍ വിശ്വഹിന്ദുപരിഷത്തിന്റെ സമ്മേളനവേദികളില്‍സന്നിഹിതരാവുന്നുണ്ട്. ദലിത്ശബ്ദരൂപീകരണത്തിന്റെയും പ്രതിനിധാപരതയുടെയും പ്രശ്‌നത്തെ മുന്‍നിര്‍ത്തിയല്ല ഈ ബാന്ധവമെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. മറിച്ച് ഇന്ത്യ ഹിന്ദുക്കള്‍ എന്ന ഫാഷിസ്റ്റു ആശയത്തെ മുന്‍നിര്‍ത്തി ‘മുസ്ലീം’ അടക്കമുള്ള അപരസ്വത്വ ങ്ങളെ ശത്രുപക്ഷമാക്കി നിര്‍മ്മിച്ചെടുത്ത താത്വികവ്യവഹാരങ്ങളെ പിന്തുണയ്ക്കുന്നതിനാണ് ഇത്തരം ബാന്ധവങ്ങള്‍ ഉപയുക്തമാക്കപ്പെടുന്നത്.
ദലിത് സാമൂഹികരൂപീകരണവുമായി ബന്ധപ്പെട്ട് നവോത്ഥാനഘട്ടത്തില്‍ തികച്ചും വ്യത്യസ്തമായ പാഠമാണ് പൊയ്കയില്‍ അപ്പച്ചനും അയ്യങ്കാളിയും മുന്നോട്ടുവച്ചത്. സദാനന്ദസ്വാമിയുടെ ബ്രഹ്മനിഷ്ഠാമഠത്തില്‍നിന്നും അയ്യങ്കാളി പുറത്തുവരുന്നത്, ക്രൈസ്തവസഭകളില്‍നിന്നുള്ള പൊയ്കയില്‍ അപ്പച്ചന്റെ വിഛേദം, ഇവ ശ്രദ്ധേയമാക്കുന്നത്, ക്രിസ്തുമതത്തിന്റെയും ഹിന്ദുമതത്തിന്റെയും ബഹിഷ്‌കരണമാണ് ഈ മഹദ്വവ്യക്തിത്വങ്ങള്‍ മുന്നോട്ടുവെച്ചതെന്നാണ്. ഒരു സ്വതന്ത്രമത-സമുദായരൂപീകരണത്തിലേക്കാണ് ദലിത്‌നവോത്ഥാനം വേരൂന്നിയതെന്ന് നവഹൈന്ദവീയബന്ധുക്കള്‍ അറിയുന്നില്ല. തന്മൂലം മറ്റൊരു ദുരന്തംകൂടി ഏറ്റുവാങ്ങേണ്ടതായി വരികയുംചെയ്യും. ദലിതുകളുടെ ഹൈന്ദവീയപ്രവേശത്തിലൂടെ മുമ്പുസൂചിപ്പിച്ച നവോത്ഥാനപാരസ്പര്യം അന്യാധീനപ്പെടുകയും, ഹൈന്ദവീയതയെ പ്രതിനിധാനം ചെയ്യേണ്ടിവരുമെന്ന തിനാല്‍ സ്വയംപ്രതിനിധാനകര്‍തൃത്വം നഷ്ടമാവുകയും ചെയ്യും. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇത്തരമൊരു ഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത്. പുതിയ രാഷ്ട്രീയ സന്ദര്‍ഭത്തില്‍ ദലിത്-ബഹുജനവിഭാഗങ്ങളും ന്യൂനപക്ഷ സമുദായങ്ങളും ഇരകളാവുമെന്നത് അവിതര്‍ക്കിതമാണ്.

_______________________
Top