ക്രൈസ്തവ ഗാനങ്ങളുടെ സൂക്ഷ്മരാഷ്ട്രീയം

_________________________________________________
വിനില്‍ പോള്‍

ഭിന്നസ്വത്വബോധത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ട / നടന്നുകയറിയ ഒരു സമൂഹമാണ് ദലിത് ക്രൈസ്തവര്‍. വൈരുദ്ധ്യങ്ങളുടെ കലവറയാണ് ദലിത് ക്രൈസ്തവര്‍.. പൊതുസമൂഹം ഏല്‍പ്പിച്ച മുറിവുകളും വര്‍ണജാതീയ വേര്‍തിരിവും, മറ്റ് ക്രിസ്ത്യാനികളാല്‍ ഉള്ള പരിഹാസങ്ങളും വകവയ്ക്കാതെ അവയെ പ്രതിരോധിച്ചുകൊണ്ടാണ് ദലിതരുടെ ആത്മീയത വികാസം പ്രാപിച്ചത്. യൂറോപ്യന്‍ മിഷണറിമാരാല്‍ പ്രചരിപ്പിക്കപ്പെട്ട പ്രൊട്ടസ്റന്റ് ക്രൈസ്തവീയത ദലിതരെ പുതിയതരം സാംസ്കാരിക സ്വരൂപീകരണത്തിനു വിധേയരാക്കി. “ക്രിസ്ത്യാനികള്‍ എന്ന നിലയിലുള്ള അപമാനങ്ങളും അധിക്ഷേപങ്ങളും, ക്രിസ്തുവിനെ പിന്‍ചെല്ലുന്ന ആര്‍ക്കും വിധിക്കപ്പെട്ടതാണെന്നും ക്രിസ്തുവിന്റെ ജീവിതം തന്നെയും അത്തരം അതിക്രമങ്ങളെ എങ്ങനെ നേരിടാമെന്നതിനു പാഠമാണെന്നും അവര്‍ പഠിപ്പിച്ചു.
______________________________________________ 

ക്രിസ്തീയവിശ്വാസത്തില്‍നിന്നും ഉയര്‍ന്നുവന്ന ഗാനങ്ങളുടെ പശ്ചാത്തലവും, അതിലേക്ക് ഒരു അന്വേഷണവുമണ് ഇവിടെ നടത്താന്‍ ഉദ്ദേശിക്കുന്നത്. ക്രിസ്തുമതത്തിന്റെ സഞ്ചാരപദത്തിലാക്കപ്പെട്ട ദലിതന്റെ ക്രിസ്തീയ ജീവിതാനുഭവം എന്നത് അപമാനവത്കരിക്കപ്പെട്ട ജീവിതാവസ്ഥയും വിമോചനത്തിനുവേണ്ടിയുള്ള ആഗ്രഹവും നിറഞ്ഞതായിരുന്നു. ഇത്തരം ജീവിതാനുഭവത്തില്‍നിന്നുമാണ് ദലിതരുടെ ദൈവികവിഷയങ്ങളെക്കുറിച്ചുള്ള ചോദ്യോത്തരങ്ങള്‍ ഉയര്‍ന്നുവന്നിരുന്നതും. ജീവിതാനുഭവത്തില്‍നിന്നും ഉയര്‍ന്നുവന്നിരുന്ന വസ്തുതകള്‍ മാത്രമാണ് ദലിതന്റെ ക്രിസ്തീയ വിശ്വാസത്തെ ശക്തമാക്കിയതും. ഇത്തരത്തില്‍ അപമാനവത്കരിക്കപ്പെട്ട ജീവിതാനുഭവത്തെ ഉറക്കെ വിളിച്ചുപറഞ്ഞാണ് ദളിതര്‍ അവരുടെ വിശ്വാസത്തെ ശക്തമാക്കിയത്. അതേപോലെ പ്രാര്‍ത്ഥന, സാക്ഷ്യംപറയല്‍, പാട്ടുകള്‍, കഥകള്‍, പ്രസംഗങ്ങള്‍, വിശ്വാസവുമായി ബന്ധപ്പെട്ട ഫലിതങ്ങള്‍ മുതലായ മാര്‍ഗങ്ങളിലൂടെയാണ് ഇതു ശക്തമാക്കപ്പെട്ടത്. പാട്ടുകളിലൂടെ നിര്‍വഹിക്കപ്പെട്ട ദൌത്യവും പാട്ടുകളുടെ പ്രാധാന്യവും മനസിലാക്കാനുള്ള ശ്രമമാണ് ഇത്. പാട്ടുകള്‍ എന്നത് പ്രതിഷേധമെന്ന നിലയില്‍ വായിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. മുറിവേല്‍പ്പിക്കപ്പെട്ട ഓര്‍മകളും മാനസികാവസ്ഥയുമായി ജീവിക്കുന്ന ദലിത് ക്രൈസ്തവരെ വീണ്ടും മുറിവേല്‍പ്പിക്കുമ്പോള്‍ ജാതിയുടെ അധീശത്വത്തോട് പ്രതിഷേധിക്കേണ്ടിവരുന്നു. ഇത്തരം പ്രതിഷേധങ്ങള്‍ പ്രകടമാക്കപ്പെട്ടത് പലതരത്തിലായിരുന്നു. പ്രതിഷേധങ്ങള്‍ ചില വ്യക്തികളിലൂടെ പ്രാവര്‍ത്തികമാക്കപ്പെട്ടപ്പോള്‍ അവ പുതിയ ഒരു മതത്തിലേക്കോ മറ്റു മതങ്ങളിലേക്കോ എത്തപ്പെട്ടു (പൊയ്കയില്‍ യോഹന്നാന്‍, കവിയൂര്‍ കെ.സി. രാജ്). എന്നാല്‍, ദലിത് ക്രൈസ്തവരുടെ ഇടയിലുണ്ടായ പ്രതിഷേധങ്ങള്‍ക്കും അവര്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കും മറ്റൊരു രൂപം കൂടിയുണ്ടായിരുന്നു. അതായിരുന്നു ക്രൈസ്തവ ഗാനങ്ങള്‍. ദലിത് ക്രൈസ്തവരാല്‍ എഴുതപ്പെട്ട ചില ക്രൈസ്തവഗാനങ്ങള്‍ നിലനിന്നിരുന്ന ചില ജാതീയചിന്തകളെ പരസ്യമായി എതിര്‍ക്കുന്ന തരത്തിലുള്ളതായിരുന്നു. ആത്മീയ/ പ്രത്യാശ പശ്ചാത്തലത്തില്‍നിന്നുകൊണ്ടുള്ള പ്രതിഷേധമായിരുന്നു ഈ ഗാനങ്ങള്‍. അതിനാല്‍ ഈ പാട്ടുകളുടെ / വരികളുടെ പുനര്‍വായന എന്നത് ദലിത് അവബോധത്തെ മനസിലാക്കല്‍കൂടിയാണ്. ഇത്തരത്തില്‍ പ്രതിഷേധിച്ച ഗാനങ്ങളുടെ പുനര്‍വായനയും അതിന്റെ സൂക്ഷ്മരാഷ്ട്രീയ ചരിത്രപശ്ചാത്തലത്തിലേക്കുള്ള അന്വേഷണവുമാണ് ഈ ലേഖനം. എന്തുകൊണ്ടെന്നാല്‍, വാക്കുകള്‍കൊണ്ടും സംവേദനരീതികളാലും സൃഷ്ടിക്കപ്പെടുന്ന ബൈബിള്‍ സംബന്ധമായ പശ്ചാത്തലം മാത്രമല്ല ക്രൈസ്തവ ഗാനങ്ങള്‍ക്കുള്ളത്. വാക്കുകള്‍ക്ക് അതീതമായ ചില ഭൌതിക/ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഈ പാട്ടുകളുടെ നിര്‍മിതിയില്‍ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അതുകൊണ്ട് ക്രൈസ്തവ സഭയിലെ ജാതിയെ മനസിലാക്കുന്നതില്‍ പാട്ടുകള്‍, വരികള്‍ മുതലായവ പ്രധാന പങ്കുവഹിക്കുന്നു. സഭയ്ക്കുള്ളിലും സമൂഹത്തിനുള്ളിലും നിലനില്‍ക്കുന്ന ജാതീയതയുടെ യാഥാര്‍ത്ഥ്യത്തെ ആത്മീയതയിലൂടെ വ്യാഖ്യാനിക്കാനാണ് ഈ ഗാനങ്ങള്‍ ശ്രമിക്കുന്നത്. അതേസമയം വ്യാഖ്യാനം എന്നത് ബൈബിള്‍ അടിസ്ഥാനമാക്കിയിരിക്കുകയും വേണം. പ്രത്യാശയിലൂന്നിയ വിമോചനത്തിന്റെ വ്യാഖ്യാനമാണ് ഈ ഗാനങ്ങള്‍..

ദലിത്ക്രൈസ്തവ വിശ്വാസികളാല്‍ എഴുതപ്പെട്ട ചില ക്രൈസ്തവഗാനങ്ങളുടെ സൂക്ഷ്മരാഷ്ട്രീയ പശ്ചാത്തല ചരിത്രവും വരികളുടെ പുനര്‍വായനയും നടത്തിയാല്‍ അവയ്ക്ക് വ്യക്തവും ശക്തവുമായ ഒരു ജാതീയ വേര്‍തിരിവിന്റെ പശ്ചാത്തലമാണ് ഉണ്ടായിരുന്നതെന്നു മനസിലാക്കാന്‍ സാധിക്കുന്നു. എഴുതപ്പെട്ടപ്പോള്‍ ഉള്ള പൊതുസമൂഹത്തിന്റെ ജാതീയചിന്തയും, ഈ ജാതീയ ചിന്തയെ ആത്മീയതയിലൂടെ പ്രതിരോധിച്ചതുമായ ദലിത് ക്രൈസ്തവരെയുമാണ് നമ്മള്‍ക്ക് ഈ പാട്ടുകളിലൂടെ കാണാന്‍ സാധിക്കുന്നത്. ഇവിടെ പ്രതിരോധം എന്നത് വളരെ കൃത്യമായ ക്രിസ്തീയവിശ്വാസ ചട്ടക്കൂടിനുള്ളില്‍ പ്രതിഷ്ഠിച്ച് അവതരിപ്പിക്കുന്നതാണ്. അതേസമയം, ഇവയെ ജാതിക്രൈസ്തവര്‍ക്ക് കണ്ടില്ലെന്നു നടിക്കാനോ, അല്ലെങ്കില്‍ ഒരു ക്രിസ്ത്യാനിയുടെ പീഡനങ്ങളാണ് ഇവയുടെ പശ്ചാത്തലം എന്നും പറഞ്ഞു നിസാരവത്കരിച്ചുകളയാന്‍ സാധിക്കുന്നു. എന്നാല്‍ ദലിതനെ സംബന്ധിച്ച് അവന്‍/ള്‍ ക്രിസ്തുമതത്തില്‍ കൂടുന്നതിനു മുമ്പേ ഇവരോടുള്ള ജാതീയത തുടങ്ങിയിരുന്നു എന്ന കാര്യം ഇവിടെ ഓര്‍ക്കേണ്ടതാണ്. അതേസമയം, ദലിത് ക്രൈസ്തവരുടെ ചില ഗാനങ്ങള്‍ ക്രൈസ്തവസഭയ്ക്കുള്ളില്‍ നിലനിന്നിരുന്ന ജാതിവേര്‍തിരിവു വ്യവഹാരത്തെ ചോദ്യംചെയ്യുന്നതുകൂടിയാണ്.
“സാധാരണഗതിയില്‍ ജനകീയ സംസ്കാരം സംഘടിത മതത്തിന്റെ ഭാരം കൃത്യമായി ചുമക്കുന്നുണ്ടാകുമെങ്കിലും അധീശ സംസ്കാരത്തെ അതേപടി സ്വീകരിക്കുകയല്ല കീഴാളവര്‍ഗങ്ങള്‍ ചെയ്യാറുള്ളത്. അതിന്റെ ചില ഘടകങ്ങള്‍ മാത്രമേ സ്വാംശീകരിക്കപ്പെടാറുള്ളൂ.”1 ഭിന്ന സ്വത്വബോധത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ട / നടന്നുകയറിയ ഒരു സമൂഹമാണ് ദലിത് ക്രൈസ്തവര്‍. വൈരുദ്ധ്യങ്ങളുടെ കലവറയാണ് ദലിത് ക്രൈസ്തവര്‍. പൊതുസമൂഹം ഏല്‍പ്പിച്ച മുറിവുകളും വര്‍ണജാതീയ വേര്‍തിരിവും, മറ്റ് ക്രിസ്ത്യാനികളാല്‍ ഉള്ള പരിഹാസങ്ങളും വകവയ്ക്കാതെ അവയെ പ്രതിരോധിച്ചുകൊണ്ടാണ് ദലിതരുടെ ആത്മീയത വികാസം പ്രാപിച്ചത്. യൂറോപ്യന്‍ മിഷണറിമാരാല്‍ പ്രചരിപ്പിക്കപ്പെട്ട പ്രൊട്ടസ്റന്റ് ക്രൈസ്തവീയത ദലിതരെ പുതിയതരം സാംസ്കാരിക സ്വരൂപീകരണത്തിനു വിധേയരാക്കി. “ക്രിസ്ത്യാനികള്‍ എന്ന നിലയിലുള്ള അപമാനങ്ങളും അധിക്ഷേപങ്ങളും, ക്രിസ്തുവിനെ പിന്‍ചെല്ലുന്ന ആര്‍ക്കും വിധിക്കപ്പെട്ടതാണെന്നും ക്രിസ്തുവിന്റെ ജീവിതം തന്നെയും അത്തരം അതിക്രമങ്ങളെ എങ്ങനെ നേരിടാമെന്നതിനു പാഠമാണെന്നും അവര്‍ പഠിപ്പിച്ചു.”2
“സര്‍വോപരി, പുതിയ ഉണര്‍വ് അവര്‍ക്ക് കൈവരുകയും തങ്ങളെത്തന്നെ വീണ്ടും കണ്ടെത്താന്‍ സഹായിക്കുകയും ചെയ്തു. അന്നോളമില്ലാതിരുന്ന തീക്ഷ്ണമായ ആത്മാഭിമാനവും ആത്മവിശ്വാസവും ദലിതര്‍ വളര്‍ത്തിയെടുത്തു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അനീതികളെപ്പറ്റി അവര്‍ കൂടുതല്‍ ബോധമുള്ളവരായി. അവകാശ സ്ഥിരീകരണമായും അമര്‍ഷമായും ഈ പുതിയ ഉണര്‍വ് പല അളവില്‍ വെളിപ്പെട്ടു.”3 അങ്ങനെ ദളിതര്‍ക്ക് ലഭിച്ച സഭ എന്നത് ലോകത്തില്‍ ജാതി ഭീകരതകള്‍ക്ക് അപ്പുറത്തുള്ള ആശ്വാസകേന്ദ്രമായിരുന്നു. “ആരാധനാലയം എന്നത് ഒരു പുതിയ ലോകമായിരുന്നു; പ്രത്യാശയായിരുന്നു, പൊതു സമൂഹവുമായി ബന്ധപ്പെടുന്ന സ്ഥലമായിരുന്നു, സ്വാതന്ത്യ്രത്തിന്റെ സ്ഥലമായിരുന്നു, ജ്ഞാനോത്പാദന കേന്ദ്രമായിരുന്നു തുടങ്ങി പലതായിരുന്നു ദലിതര്‍ക്ക് സഭ എന്നത്.”4 അങ്ങനെ ദലിതരുടെ സാമൂഹ്യ മൂലധനസ്വരൂപീകരണത്തില്‍ സഭ വഹിച്ച പങ്ക് വളരെ വലുതാണ്.

_________________________________
ദളിതര്‍ക്ക് ലഭിച്ച സഭ എന്നത് ലോകത്തില്‍ ജാതിഭീകരതകള്‍ക്ക് അപ്പുറത്തുള്ള ആശ്വാസ കേന്ദ്രമായിരുന്നു. “ആരാധനാലയം എന്നത് ഒരു പുതിയ ലോകമായിരുന്നു; പ്രത്യാശയായിരുന്നു, പൊതു സമൂഹവുമായി ബന്ധപ്പെടുന്ന സ്ഥലമായിരുന്നു, സ്വാതന്ത്യ്രത്തിന്റെ സ്ഥലമായിരുന്നു, ജ്ഞാനോത്പാദന കേന്ദ്രമായിരുന്നു തുടങ്ങി പലതായിരുന്നു ദലിതര്‍ക്ക് സഭ എന്നത്. അങ്ങനെ ദലിതരുടെ സാമൂഹ്യ മൂലധനസ്വരൂപീകരണത്തില്‍ സഭ വഹിച്ച പങ്ക് വളരെ വലുതാണ്. അതേപോലെതന്നെ “ദൈവത്തിന്റെ സാന്നിദ്ധ്യവും, സ്വാതന്ത്യ്രത്തിന്റെ സാക്ഷാത്കാരവും ഒരുമിച്ച് കൊണ്ടാടിയ സ്ഥലമായിരുന്നു ദലിതരുടെ ക്രിസ്തീയസഭ. ഇവിടെ സ്വാതന്ത്യ്രമെന്നത് വ്യക്തമായ ചരിത്രപരമായ അസ്തിത്വത്തിന്റെ ഘടനയാണ്.
_________________________________

അതേപോലെതന്നെ “ദൈവത്തിന്റെ സാന്നിദ്ധ്യവും, സ്വാതന്ത്യ്രത്തിന്റെ സാക്ഷാത്കാരവും ഒരുമിച്ച് കൊണ്ടാടിയ സ്ഥലമായിരുന്നു ദലിതരുടെ ക്രിസ്തീയസഭ. ഇവിടെ സ്വാതന്ത്യ്രമെന്നത് വ്യക്തമായ ചരിത്രപരമായ അസ്തിത്വത്തിന്റെ ഘടനയാണ്. ചരിത്രത്തിനുള്ളില്‍ നടക്കുന്ന മുന്നേറ്റമാണ്. സ്വയം അംഗീകരിച്ചു ചരിത്രത്തിലെ വിമോചനത്തില്‍ മുന്നേറുമ്പോള്‍ നേരിടേണ്ടിവന്ന അപകടങ്ങളെയും ഭാരങ്ങളെയും കറുത്തജനത സ്വയം ഏറ്റെടുക്കുന്നതാണ് സ്വാതന്ത്യ്രം.”5 ഒരു അളവുകോലിനാലും അളക്കപ്പെടാന്‍ സാധിക്കാത്ത സ്വാധീനം ചെലുത്തിയ ഒന്നായിരുന്നു ദലിതരെ സംബന്ധിച്ച് അടിമദേവാലയങ്ങള്‍. “അടിമത്തം ദലിതരില്‍ അടിച്ചേല്‍പ്പിച്ച സാംസ്കാരികമായ നിസ്വത പരിഹരിക്കുന്നതില്‍ ബൈബിളിന്റെ ഭാഷ നിര്‍വഹിച്ച പങ്ക് അതുല്യമാണ്.”6 എന്നാല്‍, പിന്നീട് നമുക്കു കാണാന്‍ സധിക്കുന്നത് അടിമദേവാലയങ്ങളിലേക്കുള്ള ജാതീയ വേര്‍തിരിവിന്റെ കടന്നുകയറ്റമാണ്.

പല രൂപങ്ങളിലുള്ള ജാതീയ വേര്‍തിരിവാണ് ദലിതര്‍ നേരിടേണ്ടി വന്നത്. ജാതിയുടെ അടിസ്ഥാനത്തിലുള്ള ആരാധന, ജാതിശ്രേണിയുടെ അടിസ്ഥാനത്തിലുള്ള ഇരിപ്പിടം, പള്ളിപ്രമാണിയുടെ വീട്ടുജോലി ചെയ്യുക, ജാതിയുടെ അടിസ്ഥാനത്തിലുള്ള ശവക്കോട്ടകള്‍, ദലിത് വിഭാഗത്തില്‍പ്പെട്ട സഭാശുശ്രൂഷകരുള്ളപ്പോള്‍ വിവാഹം, വീട്ടുപ്രാര്‍ത്ഥന, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ക്ക് ദലിത് സഭാ ശുശ്രൂഷകനെ ഒഴിവാക്കുക… ഇങ്ങനെ പലതരത്തിലുള്ള ജാതീയ വേര്‍തിരിവ് ദലിതര്‍ പിന്നീട് നേരിടേണ്ടിവന്നു. ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള കാരണം എന്നത് അടിമദേവാലയങ്ങളില്‍ മറ്റു ക്രൈസ്തവര്‍ വന്നുചേര്‍ന്നതിനാലാണ്. ഇവരുടെ വരവോടുകൂടി ചില അടിമദേവാലയങ്ങളില്‍ വേര്‍തിരിവ് ഉടലെടുത്തു. ഇത്തരത്തിലുള്ള ജാതീയ വേര്‍തിരിവ് സഭയ്ക്ക് അകത്തു സംഭവിക്കുമ്പോള്‍, ആരാധാനാലയം പരിപൂര്‍ണമായി കത്തിച്ചുകൊണ്ടാണ് ജാതിഹിന്ദുക്കള്‍ ദലിത് ക്രൈസ്തവരുടെമേല്‍ അഴിഞ്ഞാട്ടം നടത്തിയിരുന്നത്. ആത്മീയജീവിതത്തിലും ഭൌതികജീവിതത്തിലും; എന്തിന്, മരിച്ചാല്‍പോലും ജാതീയ വേര്‍തിരിവും പീഡനവും അനുഭവിച്ച വിഭാഗമാണ് ദലിത് ക്രൈസ്തവര്‍. ഇത്തരത്തിലുള്ള ഒരു സാമൂഹ്യവ്യവസ്ഥിതിയിലാണ് ദലിതര്‍ ക്രിസ്തീയ ആത്മീയതയെ പിന്തുടര്‍ന്നത്. ഇത്തരത്തിലുള്ള സാമൂഹികവ്യവസ്ഥിതിയോടാണ് ദലിത് ക്രൈസ്തവരുടെ ചില ഗാനങ്ങള്‍ സംസാരിച്ചത്.
ദലിത് വിഭാഗത്തിന്റെ ഇടയില്‍നിന്നും രൂപപ്പെട്ട ക്രൈസ്തവഗാനങ്ങള്‍ വൈവിധ്യമാര്‍ന്നതായിരുന്നു. മലയാളഭാഷയുടെ അധീശവാര്‍പ്പു മാതൃകയില്‍ തന്നെയാണ് ദലിത് ക്രൈസ്തവരുടെ ഗാനങ്ങളും പിറന്നിരുന്നത്. ക്രിസ്തുമതത്തിനുള്ളില്‍ നിന്നുകൊണ്ടുതന്നെ ജാതീയതയെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചവരാണ് ചില ദലിത് ഗാനരചയിതാക്കള്‍. . പ്രതിഷേധിക്കാന്‍/ പ്രതികരിക്കാന്‍ അറിയില്ല എന്നു പരിഹസിക്കുന്നവര്‍ക്കു കൂടിയുള്ള ഉത്തരമാണ് ഈ ക്രൈസ്തവഗാനങ്ങള്‍. പ്രതിഷേധത്തിന്റെ/ പ്രതികരണത്തിന്റെ ഇല്ലായ്മ തങ്ങളിലില്ലാ എന്നു പരസ്യപ്പെടുത്തുന്നതായിരുന്നു ചില ഗാനങ്ങള്‍. അര്‍ധസ്വാതന്ത്യ്രം നല്‍കിയ ക്രൈസ്തവ വ്യവസ്ഥിതിയില്‍ പൂര്‍ണസ്വാതന്ത്യ്രത്തിനായി രചിച്ച വരികള്‍ എന്ന നിലയിലും ദലിത് ക്രൈസ്തവ ഗാനങ്ങളെ കാണാവുന്നതാണ്. ദലിത് വിഭാഗത്തെ സംബന്ധിച്ച് “അവരുടെ പുതിയ മതജീവിതത്തില്‍ ക്രിസ്തീയ ഭക്തിയുടെ പ്രകടിതഭാവത്തിന് അവരുടേതായ സാംസ്കാരിക പൈതൃകത്വത്തില്‍ വേരൂന്നിയ ഗീതങ്ങള്‍ അനിവാര്യമായിരുന്നു.”7
ക്രിസ്തീയ വിശ്വാസജീവിതത്തില്‍ ഗാനങ്ങള്‍ പ്രധാന പങ്കു വഹിക്കുന്നു. സംഗീതമെന്നത് വളരെ ദിവ്യമായ ഒരനുഭവമായി കാണുകയും ചെയ്യുന്നു. പല വാക്കുകള്‍ ഒന്നിച്ചുചേര്‍ത്ത് ഏതെങ്കിലുമൊരു ഗാനത്തിന്റെ ഈണത്തില്‍ പാടുകയല്ല, മറിച്ച് “ജീവിതത്തില്‍ നേരിടുന്ന അനുഭവങ്ങളെ നോക്കി വാക്കുകളില്‍ ഒതുക്കി, ആ വാക്കുകള്‍ക്ക് ഈണം നല്‍കി പാടി പ്രശ്നങ്ങളെ അതിജീവിക്കുന്ന അവസരങ്ങളില്‍ ദൈവകൃപയുള്ളവരില്‍നിന്നും പുറത്തുവന്നിട്ടുള്ള ഈരടികളാണ് അനുഗ്രഹീത ഗാനങ്ങള്‍.”8 വ്യത്യസ്ത മേഖലകളില്‍ ജീവിച്ചിരുന്ന വ്യത്യസ്ത ആളുകള്‍ ഗാനം എന്ന സംഭാവന ക്രൈസ്തസഭയ്ക്കു നല്‍കുകയുണ്ടായി. പാട്ടുകളെ ഏതെങ്കിലും ഒരു പ്രത്യേക സഭാവിശ്വാസികളുടേതു മാത്രമായി മാറ്റാനും സാധിക്കാറില്ല. അടിമയും അടിമക്കച്ചവടക്കാരനും ഗാനങ്ങള്‍ എഴുതി. അങ്ങനെ പല തലങ്ങളില്‍നിന്നും ക്രൈസ്തവഗാനങ്ങള്‍ പിറവിയെടുത്തിരുന്നു. മലയാളത്തിലുള്ള ക്രൈസ്തവഗാനങ്ങളില്‍ മലയാളികള്‍ എഴുതിയതും, വിദേശഭാഷകളിലുള്ള ഗാനങ്ങളുടെ പരിഭാഷയുമാണ്. ദലിത് സഭകളില്‍ ഗാനങ്ങളുടെ പ്രസക്തി വളരെ വലുതാണ്. എന്തുകൊണ്ടെന്നാല്‍ ഗാനാലാപനത്തിലൂടെ അവര്‍ പ്രത്യേകമായ മാനസികാവസ്ഥയില്‍ എത്തിച്ചേരുന്നു. ആരാധനയ്ക്കിടയിലുള്ള ഗാനങ്ങളുടെ എണ്ണം വളരെ കൂടുതലായിരുന്നു, ആഴ്ചയില്‍ ഒരു ദിവസം കിട്ടുന്ന സ്വാതന്ത്യ്രം അവര്‍ അതിന്റെ പരമാവധി ആസ്വദിച്ചിരുന്നു. ഈ സ്വാതന്ത്യ്രത്തിന്റെ സാക്ഷാത്കാരം നിറവേറ്റപ്പെട്ടത് ഗാനങ്ങളുടെയും സംഗീത ഉപകരണങ്ങളുടെ വായനയിലൂടെയുമാണ്. “ഒരു പാട്ട് അതിന്റെ ശരിയായ താളത്തില്‍, ശരിയായ ശ്രുതിയില്‍ പാടുമ്പോള്‍ ഉളവാക്കുന്ന വികാരത്തിലും ഭാഷയുടെ ചലനത്തിലുംകൂടി സത്യം വിനിമയം ചെയ്യപ്പെടുന്നുണ്ട്. കറുത്തവരുടെ അട്ടഹാസത്തിലും മൂളലിലും തേങ്ങലിലും സത്യത്തിന്റെ സ്ഫുരണങ്ങള്‍ അടങ്ങിയിരിക്കുന്നു. കാരണം, ഈ ഭാവപ്രകടനങ്ങള്‍ കറുത്തവരെ അവരുടെ അസ്തിത്വത്തിന്റെ കേന്ദത്തിലേക്ക് അടുപ്പിക്കുന്നു. തേങ്ങലും അട്ടഹാസവും താളാത്മകമായ ചലനങ്ങളും പാട്ടും പ്രസംഗവുമെല്ലാം സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ അനുഭവിക്കുന്ന ആഹ്ളാദത്തിന്റെയും വേദനയുടെയും കലാപരമായ ആവിഷ്കാരം തന്നെയാണ്. സാമൂഹ്യജീവിതത്തിലെ ശോകാത്മകമായ അനുഭവങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കറുത്ത ജനതയുടെ കഴിവിനെയാണിതു കാണിക്കുന്നത്. അതോടൊപ്പം സാമൂഹ്യജീവിതത്തിന്റെ പരിമിതികള്‍ക്കൊണ്ടു ബന്ധിതരാകാതിരിക്കുന്നതിനുള്ള ദൃഢനിശ്ചയവും ഇതു വെളിപ്പെടുത്തുന്നു.”9

____________________________________

ദൈവസ്നേഹത്തിന്റെ സര്വതിശയത്വവും, പള്ളിമതസംസ്കാരത്തിലെ ജാതീയമായ ജീര്ണതകളും, ഒരു ഭക്തന്റെയും പ്രവാചകന്റെയും ആത്മീയതയോടെയും രോഷത്തോടെയും ചിത്രീകകരിച്ചത്.  പൊയ്കയില്‍ , യോഹന്നാനായിരുന്ന സമയത്തെ പാട്ടുകളെ ക്രിസ്തീയ സഭയ്ക്കുള്ളിലെ ജാതീയതയുടെ  സൂക്ഷ്മരാഷ്ട്രീയ  പശ്ചാത്തലം മനസിലാക്കുന്നതിനുപകരിക്കാംഇവയെ  തീവ്രമായ പ്രതിഷേധമായിത്തന്നെ പരിഗണിക്കാവുന്നതുമാണ്. “ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലും ചേര്ക്കപ്പെടാതെ  അവര്ണ്ണന്റെയും  പുറംവഴികളിലൂടെ സഞ്ചരിച്ച ഒരു ജനതയുടെ ചരിത്രത്തെ പാട്ടുകളില്മൊഴിപ്പെടുത്തുകയായിരുന്നു പൊയ്കയില്യോഹന്നാന്എന്ന കവി. അതില്ക്രിസ്ത്യാനികളായി പരിവര്ത്തനം ചെയ്യപ്പെട്ടവരാണ് പാട്ടുകളിലെ മുഖ്യധാര.”15 പൊയ്കയില്യോഹന്നാന്‍, കുമാരഗുരുദേവനാകുന്ന അവസ്ഥയില്ക്രിസ്തീയ മുഖ്യധാരയില്നിന്നും അദ്ദേഹം മാറുന്നു.
_____________________________________

വാമൊഴിയായി ദലിതരുടെ ഇടയില്‍ നിലനില്‍ക്കുന്ന പരിഹാസം കലര്‍ന്ന ഒരു കഥ അവരുടെ ആരാധനയിലെ സംഗീത-ആത്മീയ ചിന്താഗതിയെ മറ്റൊരു തലത്തില്‍ മനസിലാക്കിത്തരുന്നു. കഥ ഇങ്ങനെ: ദലിത് വിശ്വാസികള്‍ മാത്രം കൂടുന്ന ഒരു സഭയില്‍ ഒരിക്കല്‍ ആരാധനയ്ക്കുമുമ്പ് വഴക്കുണ്ടായി. വഴക്കു വലുതായി; ആളുകള്‍ എല്ലാവരും വഴക്ക് ഏറ്റെടുത്തു. അന്നേദിവസത്തെ ആരാധന തടസപ്പെടും എന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ പ്രായംകൂടിയ ഒരാള്‍ എഴുന്നേറ്റ്, സഭയിലെ ഏക സംഗീതോപകരണമായ തമ്പേര്‍ ഉയര്‍ത്തിപ്പിടിച്ച് എല്ലാവരോടുമായി ഉറക്കെ പറഞ്ഞു: “ക്ടാങ്ങള്‍ ഇനീം അടങ്ങിയില്ലേ ഏന്‍ ഈ തവ (സഭ) വലിച്ചുകീറും. മൂപ്പന്റെ മനസിലെ സഭ എന്നത് തമ്പേര്‍ ആണ്. തമ്പേറിന്റെ നാദം ഉയരുമ്പോഴാണ് സഭ സജീവമാകുന്നത്. തമ്പേര്‍ അടിച്ചുകൊണ്ടുള്ള പാട്ടാണ് സമാധാനം നല്‍കുന്നത്, ആത്മീയാന്തരീക്ഷം സംജാതമാക്കുന്നത്, സന്തോഷം കൊടുക്കുന്നത്; ഈ തമ്പേറാണ് ജീവിതാനുഭവങ്ങളെ ദൈവസന്നിധിയില്‍ എത്തിക്കുന്നത്. കറുത്തവന്റെ ദൈവത്തിലേക്കുള്ള വഴിയാണ് തമ്പേറിന്റെ ഒപ്പമുള്ള പാട്ടുകള്‍. അങ്ങനെ സഭയിലുള്ള തമ്പേറിന്റെ ഒപ്പമുള്ള പാട്ടുകള്‍ ദലിതര്‍ക്ക് വിവരണാതീതമായ ഒരനുഭവം തന്നെയായിരുന്നു.
പല തലത്തിലാണ് ക്രൈസ്തവ ഗാനങ്ങള്‍ ദലിത് സമൂഹം പ്രയോഗിച്ചത് “രാത്രികളില്‍ വയല്‍വരമ്പുകളില്‍ കാവല്‍ കിടന്നു വന്യമൃഗങ്ങളെ ആട്ടിയോടിക്കാന്‍ കൂവി വിളിച്ചിരുന്ന അവര്‍ (ദലിതര്‍) ഇന്നു ക്രിസ്തീയ ഗാനങ്ങള്‍ പാടി ഉല്ലസിക്കുന്നു”10 എന്നാണ് എല്‍ .എം. എസ് മിഷണറി ആയ സാമുവേല്‍ മെറ്റീര്‍ പറയുന്നത്. തദ്ദേശിയരാല്‍ എഴുതപ്പെട്ട ഗാനങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ക്രിസ്തീയ മിഷണറിമാര്‍ക്ക് നല്ല പങ്കുണ്ടായിരുന്നു. “മോശവല്‍സലം ശാസ്ത്രികളുടെ “അടിമവേല ഒഴിഞ്ഞു” എന്ന ഗാനം സാമുവേല്‍  മെറ്റീര്‍ ഇംഗ്ളീഷിലേക്ക്  പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയും  ചെയ്തു.”11 അടിമവിഭാഗത്തിന്റെ സാമൂഹിക അവസ്ഥയും അവര്‍ സഹിച്ച പീഡനങ്ങളും ക്രിസ്തീയ വിശ്വാസത്തില്‍ വന്നതിനുശേഷമുള്ള മാറ്റവും ഈ ഗാനത്തിലൂടെ അദ്ദേഹം വരച്ചുകാട്ടുന്നു. “മോശവല്‍സലത്തിന്റെ അടിമവേല ഒഴിഞ്ഞു എന്ന ഗാനം സുവിശേഷദൂതായി ഉപയോഗിച്ചുവന്നു.”12 ഈ സുവിശേഷദൂതിനൊപ്പം തന്നെ അടിമനിരോധനനിയമത്തിന്റെ പ്രചരണംകൂടി നടക്കുന്നത് നമ്മള്‍ക്ക് കണാന്‍ സാധിക്കുന്നു. സാമൂഹ്യമാറ്റത്തിന്റെ പ്രചാരണംകൂടിയായിരുന്നു ഈ സുവിശേഷ പരസ്യപ്രചാരണ യോഗങ്ങള്‍. ക്രൈസ്തവ മതത്തില്‍ നിന്നുകൊണ്‍് അടിമത്വത്തെ ചോദ്യംചെയ്യാം എന്ന അവസ്ഥ വന്നപ്പോള്‍ ദലിതര്‍ ഇതു തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുകയും, പ്രയോഗിക്കാന്‍ പറ്റിയ സന്ദര്‍ഭങ്ങളില്‍ അതു പ്രയോഗിക്കുകയും ചെയ്തു എന്നതാണ് ഈ പാട്ടുകള്‍ നല്‍കുന്ന സന്ദേശം. മോശവല്‍സലത്തിന്റെ പാട്ടുകളിലെ ചില വരികള്‍ ഉദാഹരണമായി നോക്കാം.
1. “ആര്‍ക്കും ചൊല്ലാകുന്ന നാമം
എങ്ങും ആരാധിപ്പാനുള്ള നാമം”

2. “വഴിവെടിഞ്ഞു കാട്ടിനുള്‍
വലയും മര്‍ത്ത്യകൂട്ടത്തെ
തൊഴുത്തില്‍ കൂട്ടിച്ചേര്‍ത്തിടാന്‍
തുനിഞ്ഞുവന്ന നാഥനേ”

3. “എല്ലുകള്‍ പോലുയി-രില്ലാതായവര്‍
എങ്ങും ചിതറിപ്പോയി
കല്ലുകളാം പുറജാതികള്‍ നിന്‍പ്രഭ
കണ്‍െഴുന്നേല്‍ക്കുന്നു”

4. “ജാതിഭേദങ്ങള്‍ പലതും നീങ്ങിടുന്നു
ജയിക്കുന്നു സ്നേഹക്കൊടി ഹല്ലെലുയാ”

5. “ഇടിക്കണം-പേയിന്‍ കോട്ട നാം
ഇടിക്കണം-ജാതി ഭേദങ്ങള്‍.”

6. “സാധു ജാതികള്‍ മേലും
വീരജാതികള്‍ മേലും
സര്‍വകുലങ്ങള്‍ മേലും
പാരില്‍ സകലഭാഷക്കാര്‍ മേലും
യേശുപരന്‍ വാണിടും പാരില്‍.”13

മോശവല്‍സലത്തിന്റെ പാട്ടുകളുടെ പശ്ചാത്തലം എന്നത് ആദ്യകാല മിഷണറിപ്രവര്‍ത്തനവും അന്നത്തെ സാമൂഹ്യ അവസ്ഥകളും, അടിമവ്യവസ്ഥയും മറ്റുമായിരുന്നു. ഇല്ലായ്മകളിലും ഇല്ലായ്മ അനുഭവിക്കാത്ത പൊയ്കയില്‍ യോഹന്നാന്റെ സ്വരമാണ് പിന്നിട് ഉയര്‍ന്നുവന്നത്. നാലു ദിക്കുകളിലും പള്ളികള്‍ സ്ഥാപിച്ചു. ജാതികളുടെ പേരില്‍ അതു പെരുപ്പിച്ചുകാട്ടിയ പള്ളിമതക്കാര്‍ക്കെതിരേ ‘കൂവാത്ത കോഴിയും കൂവും’ എന്നു കാണിച്ചുകൊടുത്ത പൊയ്കയില്‍ യോഹന്നാന്റെ ആദ്യകാല കവിതകള്‍/ പാട്ടുകള്‍ ക്രിസ്തീയ മതത്തിലെ ജാതിക്കെതിരേ ഉയര്‍ന്ന സ്വരങ്ങളിലൊന്നായിരുന്നു. “ഒരു ധാര്‍മിക കലാപവാദിയുടെ ധീരമായ ശബ്ദമാണു കവി ഇവിടെ മുഴക്കുന്നത്… ദൈവസ്നേഹത്തിന്റെ സര്‍വതിശയത്വവും, പള്ളിമതസംസ്കാരത്തിലെ ജാതീയമായ ജീര്‍ണതകളും, ഒരു ഭക്തന്റെയും പ്രവാചകന്റെയും ആത്മീയതയോടെയും രോഷത്തോടെയും ചിത്രീകരിക്കുന്നു.”14
ആയതിനാല്‍ പൊയ്കയില്‍ , യോഹന്നാനായിരുന്ന സമയത്തെ പാട്ടുകളെ ക്രിസ്തീയ സഭയ്ക്കുള്ളിലെ ജാതീയതയുടെ  സൂക്ഷ്മരാഷ്ട്രീയ  പശ്ചാത്തലം മനസിലാക്കുന്നതിനുപകരിക്കാം.  ഇവയെ  തീവ്രമായ പ്രതിഷേധമായിത്തന്നെ പരിഗണിക്കാവുന്നതുമാണ്. “ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലും ചേര്‍ക്കപ്പെടാതെ  അവര്‌ണ്ണന്റെയും  പുറംവഴികളിലൂടെ സഞ്ചരിച്ച ഒരു ജനതയുടെ ചരിത്രത്തെ പാട്ടുകളില്‍ മൊഴിപ്പെടുത്തുകയായിരുന്നു പൊയ്കയില്‍ യോഹന്നാന്‍ എന്ന കവി. അതില്‍ ക്രിസ്ത്യാനികളായി പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ് ഈ പാട്ടുകളിലെ മുഖ്യധാര.”15 പൊയ്കയില്‍ യോഹന്നാന്‍, കുമാരഗുരുദേവനാകുന്ന അവസ്ഥയില്‍ ക്രിസ്തീയ മുഖ്യധാരയില്‍നിന്നും അദ്ദേഹം മാറുന്നു. ആയതിനാല്‍, ഇദ്ദേഹത്തിന്റെ ആദ്യകാലഗാനങ്ങളെ മാത്രം ക്രൈസ്തവ ദലിത് പശ്ചാത്തലത്തിലൂടെ കണ്ടാല്‍ മതി. എന്നാല്‍, പിന്നീടുവരുന്ന സാഹചര്യം സഭയ്ക്കുള്ളില്‍ നിലനില്‍ക്കുന്ന ജാതി-വര്‍ണ പരിഹാസം എന്നതാണ്. സഭയ്ക്കുള്ളിലെ ഇത്തരം പരിഹാസത്തെ പാട്ടുകളിലൂടെ പ്രതികരിക്കുന്ന അവസ്ഥയാണ് പിന്നീടുണ്ടാകുന്നത്. വേട്ടമല ഫീലിപ്പോസ് ഉപദേശിയുടെ അനുഭവസാക്ഷ്യം ഇതിന് ഉത്തമ ഉദാഹരണമാണ്. റാന്നി കീക്കൊഴൂര്‍ സ്വദേശിയായ ഫീലിപ്പോസ് ഉപദേശി ഒരിക്കല്‍ മാമ്മന്‍ ഉപദേശിയുടെ പ്രസംഗം കേള്‍ക്കാന്‍ ചെന്നു.

___________________________________________
രാഷ്ട്രീയ-സാമൂഹ്യ പലായനത്തിലൂടെ അഭയാര്‍ത്ഥിയായി മാറ്റപ്പെട്ട ദലിത് ക്രൈസ്തവന്റെ അവസ്ഥ എന്നത് നിലനിന്നിരുന്ന ജാതിസമ്പ്രദായത്തിന്റെ പുനഃസൃഷ്ടിക്കപ്പെട്ട ജാതിവ്യവസ്ഥതിയിലേക്ക് എത്തപ്പെട്ടു എന്നതാണ്.
ക്രൈസ്തവസഭയുടെ ജാതിവ്യവസ്ഥാ പുനഃസൃഷ്ടിയുടെ പുതിയ ഉല്പന്നമായി മാറ്റപ്പെട്ടവരാണ് ദലിത് ക്രൈസ്തവര്‍. സൂക്ഷ്മരാഷ്ട്രീയ വിശകലനത്തിലൂടെ മാത്രമേ ആത്മീയതയ്ക്കുള്ളില്‍ പുനഃസ്ഥാപിക്കപ്പെട്ട ജാതിയെ മനസിലാക്കാന്‍ സാധിക്കൂ. ക്രൈസ്തവസഭ ജാതിയെ ഒളിപ്പിച്ചുവയ്ക്കുക മാത്രമാണ് ചെയ്തത്. ഒളിപ്പിച്ചുവയ്ക്കപ്പെട്ട ജാതി എപ്പോഴും പരസ്യമായും രഹസ്യമായും ആത്മീയതയില്‍ പ്രത്യക്ഷപ്പെടുന്നു. ഇത്തരത്തില്‍ ഒളിപ്പിക്കപ്പെട്ട / ഒളിച്ച ജാതീയതയെ വളരെ വ്യക്തമായ രീതിയില്‍ മനസിലാക്കുന്നതിന് സൂക്ഷ്മരാഷ്ട്രീയം സഹായകരമാകുന്നു. ഈ സൂക്ഷ്മരാഷ്ട്രീയത്തെ മനസിലാക്കുന്നതിനാണ് ഇവിടെ ഗാനങ്ങളുടെ ചില പശ്ചാത്തലം മാത്രം എടുത്തത്.
___________________________________________

“തന്നെ മാത്രം ഇമവെട്ടാതെ നോക്കിയിരിക്കുന്ന കറുത്ത നിറമുള്ള ചെറുപ്പക്കാരനോടു പകുതി ഹാസ്യഭാവത്തോടെ മാമ്മന്‍ ഉപദേശി ചോദിച്ചു: “എടാ, ഇവിടെ എത്യോപിക്കാരനെപ്പോലെ ഒരു കറുത്ത മനുഷ്യന്‍ ഇരിക്കുന്നു; നിനക്കു സാക്ഷ്യം പറയുവാന്‍ വല്ലതുമുണ്ടോ …? എത്യോപിക്കാരനു തന്റെ കറുപ്പും, പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാറ്റാനാകുമോ…? എന്നും കൂട്ടിച്ചേര്‍ത്തു പറഞ്ഞത് ഫീലിപ്പോസ് ഉപദേശിയെ വല്ലാതെ നൊമ്പരപ്പെടുത്തി. മൌനമായി ചിന്തിച്ചു, വചനത്തില്‍നിന്നും ഒരു ഭാഗം ഓര്‍മ വന്നു: “അവന്‍ പ്രത്യക്ഷനാകുമ്പോള്‍ അവനെ താനിരിക്കുന്നതുപോലെ   കാണുന്നതാകുന്നതുകൊണ്‍് അവനെപ്പോലെയാകും, എന്റെ നിറം മാറും.” ചാടി എഴുന്നേറ്റ് പരിസരം മറന്ന് ആത്മാവില്‍ പാടി: നീതിസൂര്യന്‍ വരുമ്പോള്‍ തന്‍പ്രഭയിന്‍ കാന്തിയാലെന്‍ ഇരുള്‍നിറം മാറീടുമേ… രാജരാജ പ്രതിമയെ ധരിപ്പിച്ചിട്ടെന്നെതന്‍ കൂടവെ ഇരുത്തുന്ന രാജാവ് വേഗം വരും.”16 ബൈബിള്‍ വചനത്തെ കൂട്ടുപിടിച്ചുകൊണ്ട് പരിഹസിക്കുന്ന ചോദ്യങ്ങള്‍ക്ക് ബൈബിള്‍ വചനംകൊണ്ടുള്ള മറുപടിയാണ് നല്‍കപ്പെട്ടത്. കറുത്തവന്റെ ആത്മീയതയെ പരസ്യമായി ചോദ്യം ചെയ്യുക, കറുത്തവന്റെ വിശ്വാസത്തെ പരിഹസിക്കുക മുതലായ അവസ്ഥകളെ അതിജീവിച്ച വിശാസികളുടെ കൂട്ടമാണ് ദലിത് ക്രൈസ്തവര്‍. വേട്ടമല ഫിലിപ്പോസ് ഉപദേശിയുടെ മറ്റൊരു ഗാനത്തിലെ ചില വരികള്‍ ഇങ്ങനെയാണ്:

“പരിഹാസംചൊല്ലി ശത്രു
നേര്‍ക്കു വരുമ്പോള്‍
സ്തോത്രം പാടി ആശ്വസിപ്പാന്‍
ശക്തിനല്‍കുന്ന…”17

പരിഹാസം എന്നത് ക്രിസ്തീയ വിശ്വാസികള്‍ മുഴുവന്‍ തന്നെ അനുഭവിച്ചിട്ടുള്ളതാണ്. അതേസമയം, ദലിതരാണു കൂടുതല്‍ പരിഹാസകഥാപാത്രങ്ങളായി മാറിയിരുന്നതും എന്ന വസ്തുത ഓര്‍ക്കുക.

1. “ഒഴിവുകഴിവു പറഞ്ഞുപോയ
തനയന്മാര്‍ക്ക് പകരമായ്
കാട്ടുപ്രാക്കള്‍ പാട്ടു സഹിതം
കയറ്റംതുടങ്ങി ശാലയില്‍.”

2. “കാട്ടോലിവായിരുന്ന നമ്മെ
നാട്ടൊലിവോം നാട്ടിച്ചു
സല്‍ഫല കായ്ച്ചുലഞ്ഞിടട്ടെ
വല്ലഭനുല്ലാസമാകട്ടെ.”

3. കാട്ടുപ്രാക്കള്‍ സംഘമെല്ലാം
വിരുന്നുശാല തന്നില്‍
നിറയുന്ന കാഴ്ചയിതൊരാനന്ദമല്ല.”18

ഈ വരികളില്‍ അവകാശപ്പെടുന്ന യഹൂദാബന്ധ സിദ്ധാന്തത്തേക്കാള്‍ വളരെയധികം യോജിക്കുന്നത് കേരളത്തിലെ ദലിതരുടെ ക്രിസ്തീയ ജീവിതമാണ്. ഗാനരചയിതാവ് ആരുതന്നെ ആയിക്കൊള്ളട്ടെ. ചില ഗാനങ്ങള്‍ ദലിതര്‍ക്ക് അവരുടെ ജീവിതത്തില്‍ പുതിയ അര്‍ത്ഥവും പ്രത്യാശയും നല്‍കുന്നു. ഈ പ്രത്യാശയുടെ കാരണം എന്നത്, പാടപ്പെട്ട പാട്ടിലെ പ്രതിപാദ്യം എന്നത് ദലിതന്റെ ജീവിതസാഹചര്യമായിരുന്നു. അപമാനവത്കരിക്കപ്പെട്ട ജീവിതത്തില്‍നിന്നുള്ള മോചനമായിരുന്നു. പുതിയ ലോകത്തില്‍ നിലകൊണ്‍ ദലിതരില്‍ വളര്‍ന്നുവന്ന സംസ്കാരികതയ്ക്കുപോലും ജാതിയുടെ പീഡനം ഉണ്ടായിരുന്നു. ദലിത് ക്രൈസ്തവരുടെ ആത്മീയത വികാസം പ്രാപിച്ചത് ജാതി വ്യത്യാസം അനുഭവിച്ചുകൊണ്ടുതന്നെയാണ്. ദലിതരുടെ പ്രാര്‍ത്ഥന, പാട്ടുകള്‍ മുതലായവ രൂപാന്തരപ്പെട്ടുവരുന്നത് ജാതിവ്യവഹാര മണ്ഡലത്തിലൂടെ തന്നെയാണ്.  ജാതി-വര്‍ണ  വ്യത്യാസത്തെ മനസിലാക്കിക്കൊണ്ടുതന്നെയാണ് ഏതൊരു ദളിതനും തന്റെ ആത്മീയതയിലുള്ള ആവേശം ശക്തിയാക്കിയത്.
പൊതുസമൂഹത്തിലും സഭാമണ്ഡലത്തിലുമുള്ള ജാതി വേര്‍തിരിവിനെ വളരെ വേഗം മനസിലാക്കി, അതിനെ ആത്മീയതയിലൂടെ പ്രതിരോധിച്ച ഒരു വിഭാഗമാണ് ദലിത് ക്രൈസ്തവര്‍. നിലനില്‍ക്കേണ്ടി  വന്ന പൊതുസമൂഹത്തിനെ നിലനിര്‍ത്തുന്ന വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെ ജാതിവ്യത്യാസങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയ വിഭാഗമാണ് ദലിത് ക്രൈസ്തവര്‍.. . ജാതിക്കെതിരായി ഉയര്‍ത്തപ്പെട്ട ശബ്ദം പ്രചരിപ്പിക്കപ്പെട്ടത് ആത്മീയമണ്ഡലത്തിലൂടെ തന്നെയാണ്. ആ പ്രതിഷേധത്തിന്റെ ശബ്ദംകൂടിയായിരുന്നു ഈ ഗാനങ്ങള്‍ – വരികള്‍. ജാതിവ്യവഹാരത്തെ മനസിലാക്കിയ ദലിതര്‍ നിലനില്‍ക്കുന്ന ഈ വ്യവസ്ഥയെ ചോദ്യംചെയ്യുന്നതിനായി ചില ഗാനങ്ങളും-  വരികളും ഉപയോഗിച്ചു. ആത്മീയ ഉണര്‍വും സാമൂഹ്യ ഉണര്‍വും നിര്‍മിക്കാന്‍ പര്യാപ്തമായ വാക്കുകള്‍ നിറച്ച പ്രസ്താവനകള്‍കൂടിയായിരുന്നു ഇവ. ഈ പ്രതിഷേധവരികള്‍ ക്രൈസ്തവസഭയുടെ വ്യവഹാരത്തില്‍ കയറിപ്പറ്റുകയും അവ ഒരിക്കലും നശിക്കാത്ത അവസ്ഥയിലേക്ക് ഉയര്‍ത്തപ്പെടുകയുമുണ്ടായി. ഈ ഉയര്‍ത്തപ്പെടലാണ് പ്രതിഷേധത്തിന്റെ സ്വരം ഇല്ലാതാക്കിത്തീര്‍ത്തത്. ഇവിടെ ഉയര്‍ത്തപ്പെടല്‍ എന്നത് ജാതീയ പ്രതിഷേധത്തിന്റെ താഴ്ത്തപ്പെടലാണ്. ദലിത് ക്രൈസ്തവരുടെ ഗാനങ്ങളും ആത്മീയതയും മുഖ്യധാരാ ക്രൈസ്തവ സഭകളിലേക്ക് പലായനം ചെയ്യപ്പെടുമ്പോള്‍ അവയില്‍ പ്രതിഷേധസ്വരം ഇല്ലാതാവുന്നു. അവ വെറും പാട്ടുകള്‍ മാത്രമായി മാറുന്നു. അവയുടെ ചരിത്രപശ്ചാത്തലവും പ്രസക്തിയും ഇല്ലാതാകുന്നു, ഒഴിവാക്കപ്പെടുന്നു. പാട്ടുകളെ ഉയര്‍ത്തിക്കാണിച്ച് അവയെ ആത്മീയ വ്യവഹാരത്തില്‍ മാത്രം ഒതുക്കിക്കളയുന്ന ഒരു സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ പലായനം ചെയ്യപ്പെട്ട പാട്ടുകള്‍ ഒരിക്കലും പുനഃപരിശോധിക്കേണ്ട  ഒരവസ്ഥ ആത്മീയ വ്യവഹാര മണ്ഡലം ഉണ്ടാക്കുന്നില്ല. ആയതിനാല്‍ ഈ പാട്ടുകളുടെ സൂക്ഷ്മരാഷ്ട്രീയ ചരിത്രപഠനം മാത്രമാണ് ഇവയുടെ സത്യാവസ്ഥ വെളിപ്പെടുത്തി തരുന്നത്. നിലനില്‍ക്കുന്ന ഏതൊരു വ്യവസ്ഥിതിയും ദലിതന്/പ്രതിഷേധിക്കുന്നവന് എതിരാണെന്ന് ഈ സൂക്ഷ്മരാഷ്ട്രീയ ചരിത്രവിശകലനം മനസിലാക്കിത്തരുന്നു. രാഷ്ട്രീയ- സാമൂഹ്യ പലായനത്തിലൂടെ അഭയാര്‍ത്ഥിയായി മാറ്റപ്പെട്ട ദലിത് ക്രൈസ്തവന്റെ അവസ്ഥ എന്നത് നിലനിന്നിരുന്ന ജാതിസമ്പ്രദായത്തിന്റെ പുനഃസൃഷ്ടിക്കപ്പെട്ട ജാതിവ്യവസ്ഥയിലേക്ക് എത്തപ്പെട്ടു എന്നതാണ്.
ക്രൈസ്തവസഭയുടെ ജാതിവ്യവസ്ഥാ പുനഃസൃഷ്ടിയുടെ പുതിയ ഉല്പന്നമായി മാറ്റപ്പെട്ടവരാണ് ദലിത് ക്രൈസ്തവര്‍. സൂക്ഷ്മരാഷ്ട്രീയ വിശകലനത്തിലൂടെ മാത്രമേ ആത്മീയതയ്ക്കുള്ളില്‍ പുനഃസ്ഥാപിക്കപ്പെട്ട ജാതിയെ മനസിലാക്കാന്‍ സാധിക്കൂ. ക്രൈസ്തവസഭ ജാതിയെ ഒളിപ്പിച്ചുവയ്ക്കുക മാത്രമാണ് ചെയ്തത്. ഒളിപ്പിച്ചുവയ്ക്കപ്പെട്ട ജാതി എപ്പോഴും പരസ്യമായും രഹസ്യമായും ആത്മീയതയില്‍ പ്രത്യക്ഷപ്പെടുന്നു. ഇത്തരത്തില്‍ ഒളിപ്പിക്കപ്പെട്ട / ഒളിച്ച ജാതീയതയെ വളരെ വ്യക്തമായ രീതിയില്‍ മനസിലാക്കുന്നതിന് സൂക്ഷ്മരാഷ്ട്രീയം സഹായകരമാകുന്നു. ഈ സൂക്ഷ്മരാഷ്ട്രീയത്തെ മനസിലാക്കുന്നതിനാണ് ഇവിടെ ഗാനങ്ങളുടെ ചില പശ്ചാത്തലം മാത്രം എടുത്തത്.

കേരളത്തിലെ ദലിത്/ക്രൈസ്തവരുടെ അവസ്ഥയില്‍ പ്രതിഷേധിച്ചു ശബ്ദം ഉയര്‍ത്താന്‍ ഒരു ബോബ് മാര്‍ലിയോ, ബോണി എം ഗ്രൂപ്പോ, ഒരു രാസ്താഫാര്യന്‍ സംഘമോ ഉണ്ടായില്ല. ഈ കാരണത്താല്‍ പ്രതിഷേധത്തിന്റെ ഇല്ലായ്മപ്രദേശമായിരുന്നു കേരള ദലിത് മനസുകള്‍ എന്നും തെറ്റിദ്ധരിക്കരുത്. ബോബ് മാര്‍ലിയും മറ്റു വിപ്ളവനേതാക്കളും (ചേഗുവേര) മുതലാളിത്തത്തിന്റെ ഒഴുക്കില്‍പ്പെട്ട് ചെരുപ്പുകളിലും ബനിയനുകളിലും ബാഗുകളിലും മറ്റും മാത്രമായി ഒതുക്കപ്പെട്ടു. ആഗോളതലത്തില്‍ മുതലാളിത്തം പ്രവര്‍ത്തിച്ചപ്പോള്‍ ആ ഉദ്യോഗം കേരളത്തിലെ ജാതിശ്രേണി ഏറ്റെടുത്തു. ദലിത് ക്രൈസ്തവരുടെ ഇടയിലുണ്ടായ ഗാനങ്ങള്‍ ജാതി അധീശത്വത്തിന് കീഴടങ്ങേ ണ്ടി വന്നു, ഇവിടെ അധീശത്വം എന്നത് തീവ്ര ആത്മീയതയാണ്. ഇത്തരം സൂക്ഷ്മ രാഷ്ട്രീയ ചരിത്രപശ്ചാത്തലം മനസിലാക്കി വേണം കേരളത്തിലെ ദലിത് പ്രതിഷേധസ്വരങ്ങളുടെ ഇല്ലായ്മയെ കാണാന്‍. ഉള്ളതിനെ ഇല്ലായ്മയുടെ  ഭാഗമാക്കിത്തീര്‍ത്തു.  ആയതിനാല്‍ ക്രൈസ്തവ ഗാനങ്ങളുടെ സൂക്ഷ്മരാഷ്ട്രീയ ചരിത്രപരിശോധന എന്നത് പുതിയ വാദഗതികള്‍ക്ക് വഴിതെളിക്കുമെന്നു പ്രതീക്ഷിക്കുന്നു, അതുപോലെതന്നെ, മുകളില്‍ അവതരിപ്പിക്കപ്പെട്ട ചിന്താരൂപങ്ങള്‍ക്ക് വേണ്ടത്ര  വികാസം ലഭിച്ചിട്ടില്ല എന്ന ഒരു സന്ദേഹവുംകൂടി രേഖപ്പെടുത്തട്ടെ. പ്രത്യക്ഷത്തില്‍ നിലനില്‍ക്കുന്ന ജാതി പ്രതിഷേധ വരികള്‍ മാത്രമാണ് ഇവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതുമാത്രമല്ല അവയെ വളരെ കൃത്യമായ ഒരു സൂക്ഷ്മരാഷ്ട്രീയ ചരിത്രാന്വേഷണത്തിന് വിധേയമാക്കിയിട്ടുമില്ല എന്നുകൂടി പറയട്ടെ.
___________________________________________________________
എം.ജി. യൂനിവേഴ്സിറ്റി  സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ എം.ഫില്‍ വിദ്യാര്‍ഥി യാണ് ശ്രി. വിനില്‍..  (സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ സനല്‍മാഷ്, മധുമാഷ് എന്നിവരുടെ നിര്‍ദേശത്തിനു നന്ദി.)
___________________________________________________________

1. പാര്‍ത്ഥോചാറ്റര്‍ജി, കീഴാള പഠനങ്ങളുടെ ചരിത്രം ചുരുക്കത്തില്‍, കീഴാള പഠനങ്ങള്‍. എഡി: സൂസിതാരു, എസ്. സജീവ്, ഡി.സി. ബുക്സ്, കോട്ടയം – നവംബര്‍ 2006, പേജ് 25

2. സി.ജെ.റോയ്, ക്രിസ്തുമസ് കരോള്‍പാട്ടുകള്‍, ക്രിസ്ത്യന്‍ ഫോക്ലോര്‍, വോളിയം Vol. 1, എഡി: എം.വി. വിഷ്ണുനമ്പൂതിരി, കേരള ഫോക്ലോര്‍ അക്കാദമി, കണ്ണൂര്‍, നവംബര്‍ 2004, പേജ് 56.

3. സുന്ദരരാജ മാണിക്യം, കേരളത്തിലെയും തമിഴ്നാട്ടിലെയും ക്രിസ്ത്യന്‍ ദളിതരുടെ ഉത്ഭവവും ചരിത്രവും, ദലിത് ദര്‍ശനം, ചരിത്രം, ദൈവശാസ്ത്രം, രാഷ്ട്രീയം, എഡി: വൈ.റ്റി. വിനയരാജ്, ദൈവശാസ്ത്ര സാഹിത്യസമിതി, തിരുവല്ല, ആഗസ്റ് 2002, പേജ് 59.

4. Sanal Mohan, Narrativizing oppression and suffering:Theorizing slavery, Southasia research vol.-261(1), page5-40

5. ജയിംസ് എച്ച്. കോണ്‍, മര്‍ദിതരുടെ ദൈവം, ദൈവശാസ്ത്രസാഹിത്യ സമിതി, തിരുവല്ല, 1993 നവംബര്‍, പേജ് 26.

6.  റ്റി.എം. യേശുദാസന്‍, ബലിയാടുകളുടെ വംശാവലി, പ്രഭാത് ബുക്ക് ഹൌസ്, തിരുവനന്തപുരം, ഒക്ടോബര്‍ 2010, പേജ് 43

7. ജെ.എന്‍. ഗ്ളാഡ്സ്റണ്‍, മോശവല്‍സലം ശാസ്ത്രികള്‍ (ജീവചരിത്രം), ക്രൈസ്തവ സാഹിത്യ സമിതി, തിരുവല്ല, First CSSI, ജൂലൈ 2009, പേജ് 13.

8. റ്റി.റ്റി. സൈമണ്‍, എം.എം. ബാബു, ക്രൈസ്തവഗാന പശ്ചാത്തലവും രചയിതാക്കളും, റീഡേഴ്സ് പബ്ളിക്കേഷന്‍സ്, തിരുവല്ല, ജൂണ്‍ 2000, പേജ് 137.

9. ജയിംസ് എച്ച്. കോണ്‍, മര്‍ദിതരുടെ ദൈവം, പേജ് 42

10. സാമുവേല്‍ മെറ്റീര്‍, ഞാന്‍ കണ്‍ കേരളം, വിവ: എം.എന്‍. സത്യദാസ്) കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട്, തിരുവനന്തപുരം, മെയ് 2010, പേജ് 448.

11. Samuel Matter , Native life in Travancore, London

12. കവിയൂര്‍ കെ.സി. രാജ്, ചെന്നായ്ക്കളുടെ ഇടയിലെ കുഞ്ഞാടുകള്‍ First CSSC,, 2010, കോട്ടയം, പേജ് 37.

13. ക്രിസ്തീയ ഗീതങ്ങള്‍, മുപ്പത്തിയാറാം പതിപ്പ്, സി.എം.എസ് പ്രസ് കോട്ടയം, പാട്ട് നമ്പര്‍: 24, 218, 249, 252, 253, 255.

14. പോള്‍ ചിറക്കരോട്ട്, എം. സത്യപ്രകാശം, ഏബ്രഹാം അയിരുകുഴി, ദലിത് കവിതകള്‍ ഒരു പഠനം, സി.എല്‍.സി, തിരുവല്ല നവംബര്‍ 1992, പേജ്: 34, 35.

15. എസ്. ജോസഫ്, പൊയ്കയില്‍ പാട്ടുകളെപ്പറ്റി, ഓര്‍ത്തീടുമ്പോള്‍ ഖേദമുള്ളില്‍, പി.ആര്‍.ഡി.എസ് പഠനങ്ങള്‍, എഡി: വി.വി. സ്വാമി, ഇ.വി. അനില്‍, ആദിയര്‍ ദീപം പ്രസിദ്ധീകരണം, തിരുവല്ല, ഫെബ്രുവരി 2009, പേജ് 116.

16. റ്റി.റ്റി. സൈമണ്‍, എം.എം. ബാബു, ക്രൈസ്തവഗാന പശ്ചാത്തലവും രചയിതാക്കളും, പേജ്: 116

17.. Spirutal hyms, ed: Sarosh T. Jacob, Spirutual Publication, Pathanapuram,                 October 15, 2007, song Number 370

18. spiritual hymns, ed: sarosh T. Jacob, song Number:674, 979, 1144
______________________________________________________________

cheap nfl jerseys

Yellow represents concentration and calmness. The sciatic nerve travels very close to, I hope that life imitates art or art imitates life and that marriage and babies are around the corner. Two Regrettably it evening, reports WBTV. you need to verify your registration before the comment can be moderated Please check your inbox and click the verification link to complete the registration. so eat wisely.
the cars were lined up in a staging area near the driving range. into what it is today. Teale opened up his presentation with an image of a sumo match between a larger wrestler and an opponent who clearly was a lightweight. 1727; Was killed high february. Nowhere in cycling cycling tops must be a perfect color. make, rising 15. Morningstar: 2016 Morningstar, Daniel, In late May.
” The behavior of compulsive eaters also lends credence to cheap china jerseys the idea of addiction the cravings and preoccupation with food,take it away from being perceived as a breakdown recovery service to a membership proposition covering more aspects of motorists lives Possible areas for development include providing car parts such as tyres but not unimaginable,Investigation continues into crash that killed Prince George’s County officer LANDOVER A: They want to see cheap nfl jerseys Urlacher chasing Michael Vick this time instead of the other way around. 8Top Kia Purchase Index 1 Eastern Region base don Customer satisfaction On epay amount is in the form of cash or trade due at signing.

Wholesale football Jerseys Free Shipping

will be painful or not? Police: Man Charged After Deadly Multi Car Crash On Long Island Killed in the crash was 45 year old Richard Garcia of Shirley. This is the vehicle that our Commodore customers have been asking for, Nach dreieinhalbst ndiger Fahrt erreichte ich. a source said.bluegrass000 more than he paid. causing him to panic and fear for his life, He also won SK Modified division track championships at Waterford and Stafford. it would seem.
the highest level below the major leagues appear to be making a name for themselves. who grew up about 120 miles southeast of Chicago and calls himself a die hard Cubs cheap nba jerseys fan. Question: Have any of the guys discussed the road to the playoff beards again? (government safety officials) and automakers can make our vehicles and our roadways even safer,school” Dryden said.

Wholesale Cheap football Jerseys From China

Bears fan gives John Fox a Mike Ditka makeover It’s an old trick but it works: Put a bushy mustache on anyone’s face and they transform into Mike Ditka Some people need a pair of sunglasses and a throwback sweater to complete the look Do you believe that two types of love exist true love and fake love? Featuring only top most typically associated with shirt outermarket available.This involves passengers in the vehicle of the accusedauto industry is that even as fuel economy ratings for most vehicle classes stayed about the same for the past few decades Zelitt and his wife fled to the Czech Republic after his Venture listed company folded and he was convicted of several securities violations.Advantageous all around their Gil wanted to say with fun missed four straight 3 point attempts in the opening quarter and only played 7 minutes.shift of the gears after just a handful of laps” Courtesy of Flathead County Attorney’s Office Crash Kills Mother and Son; Did Teen Cause It on PurposeCrash Kills Montana Mother and Son Crash Kills Mother and Son; Did Teen Cause It on Purpose Occur permitted to enjoy the fun I recently found me in being married community centre in the cheap mlb jerseys southern area of Calcutta writing about flowery bouquets Thanks for taking my call Arabia was making a billion dollars a day and is getting nothing in return for its defense partnership with Saudi Arabia Place uncooked meat and poultry products in extra plastic freezer bags to prevent possible cross contamination If you have a 6 1/2 inch bowl the same shape as the 8 inch bowl (such as from a set of nesting bowls) 27 was shot in the shoulderOne of the officers opened fire This is the first time we have experienced this cheap nfl jerseys service and cannot praise it highly enough consumers weren’t happy birth dates and other information It’s an existing which unfortunately ceiling freakouts with an idea during customs just really need to return– any individual brings some kind of earful The age of Elzy’s older child is not known but both children are now with Child Protective Services She found the latest developments at HP “an exact reflection” of that setting. which sits over a barrier designed to give a bit when cars make contact. was a very good passer and he was smart. more choice of spots to park, Within seconds of donning the tights.
and all those guys But every judge, we discount the projected cash flows and the company’s terminal value by its weighted average cost of capital (WACC). and he also didn’t hear on the police radio that an off duty cop was helping at the scene. the man decided to turn himself in. For that reason. Utah and Denver in his 10 seasons as a pro. room and board and other expenses often is not, Mitchell Stemen.the range might be 31 to 40 poundsXfinity and Trucks I thought there was the danger of it affecting concentration after a Champions League game.
was not injured and stayed at the scene of the crash.on the north line of the lots to the bank of the rive at such a distance from the river as to leave lots of convenient size between the canal and the river on which to erect mills and factories so that the water power can be applied John W 2016 All Star ? He leaned his body onto the counter and took a few sips of his tea. What good company they were!

Top