ഫെമെന്‍ മുസ്‌ലിം സ്ത്രീരാഷ്ട്രീയത്തോടു ചെയ്യുന്നത്
ആമിന ടൈലറിനെ പോലുള്ള “സ്വദേശി മുസ്‌ലിം” ഫെമിനിസ്റ്റുകള്‍ അങ്ങേയറ്റം പ്രശ്നകരമായ വെളുത്ത സ്ത്രീവാദികളുമായി കൈകോര്‍ത്ത് കൊണ്ട് വളരെ ദീര്‍ഘ കാലം മുസ്ലിം ലോകത്ത് ശക്തിപെട്ടു വരുന്ന സ്ത്രീയെകുറിച്ചും മതത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുള്ള അന്വേഷണങ്ങളെയും പഠനങ്ങളെയും പോരാട്ടങ്ങളെയും അദൃശ്യ വല്കരിക്കുക മാത്രമല്ല അങ്ങിനെയുള്ള ജീവിത വഴികളെ ഇല്ലാതാക്കാന്‍ കൂടിയാണ് സഹായിക്കുന്നത്”. അതുകൊണ്ട് തന്നെ ആണ്‍കോയ്മക്കെതിരെ മാത്രമല്ല കൊളൊണിയലിസതിന്നെതിരെയും സാംസ്കാരിക മേല്‍ക്കോയ്മക്കെതിരെയും “സ്വയം നിര്‍ണ്ണയതിന്റെ” രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുന്ന മുസ്ലിം സ്ത്രീരാഷ്ട്രീയവും കോളനിവിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമായ ഫെമിനിസ്റ്റുകളും ആമിനയിലൂടെ ഫെമെന്‍ പുലര്‍ത്തുന്ന യുറോകേന്ദ്രീത – കൊളോണിയല്‍ ഫെമിനിസത്തോട് വിയോജിക്കുന്നത്.
ഉക്രയിനിന്‍ ചില ഫെമിനിസ്റ്റുകള്‍ 2008ല്‍ തുടങ്ങിയ സംഘടനയാണ് ഫെമെന്‍. ആണ്‍കോയ്മയില്‍ നിന്നുള്ള സ്ത്രീകളുടെ വിമോചനം ആണ് ഫെമെന്‍ ലക്‌ഷ്യമായി കാണുന്നത്. അര്‍ദ്ധ നഗ്നകളായി പൊതു ഇടത്തില്‍ പ്രത്യക്ഷപ്പെട്ടു മുദ്രാവക്യങ്ങള്‍ മുഴക്കുന്ന നവീനമായ ഒരു സമര രീതിയാണ് ഫെമെന്‍ സ്വീകരിച്ചിക്കുന്നത്. കഴിഞ്ഞ കുറെവര്‍ഷങളായി അവര്‍ പല യുറോപ്യന്‍ രാജ്യങ്ങളിലും ഇതേ സമരരീതി ആവിഷ്കരിച്ചിരുന്നു. റഷ്യന്‍ പ്രസിഡണ്ട് ആയ വ്ലാദമിര്‍ പുട്ടിനെതിരെയും പാരീസ് ഹില്‍ടനെതിരെയും അവര്‍ സമരം നടത്തിയിരുന്നു. എന്നാല്‍ പുതിയ വിവാദം ഉണ്ടാവുന്നത് ഫെമെനെ പിന്തുണച്ചുകൊണ്ട് തുനിഷ്യയിലെ ഫെമിനിസ്റ്റായ ആമിന ടൈലര്‍ തന്റെ അര്‍ദ്ധ നഗ്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ്. ഈ പോസ്റ്റ് പ്രത്യകഷ്യപെട്ട് പത്തു ദിവസത്തിനു ശേഷം മുസ്ലീംങ്ങള്‍ ഭുരിപക്ഷമുള്ള രാജ്യമായ തുനിഷ്യയിലെ ഒരു സലഫി പണ്ഡിതന്‍ ആയ ആദില്‍അര്‍മി ആമിനയെ കല്ലെറിഞ്ഞു കൊല്ലണമെന്ന വാദവുമായി രംഗത്തെത്തി. ഇതിനെതിരെ ആമിനക്കു പിന്തുണയുമായി കഴിഞ്ഞ ഏപ്രില്‍ 4 “അന്താരാഷ്ട്ര ടോപ് ലെസ്സ് ജിഹാദ് ദിനം” ആയി ഫെമെന്‍ ആചരിച്ചു. മാത്രമല്ല ആമിനയെ പിന്തുണച്ചു കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതികരണങ്ങളുണ്ടായി. എന്തിനധികം കേരളത്തില്‍ പോലും ലൈംഗിക സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒരു രാഷ്ട്രീയ ഇടപെടല്‍ എന്ന രീതിയില്‍ മുസ്ലീം – പുരുഷമേധാവിത്വം അവസാനിപ്പിക്കാന്‍ സെക്യുലര്‍ -ഇടതുപക്ഷ പുരുഷന്മാരും ഉദാര സ്ത്രീവാദികളും രംഗത്തുവന്നു.
എന്നാല്‍ ഇതേ കാമ്പയിനുകളുടെ മറുവശത്ത് തന്നെ പല തരത്തിലുള്ള “വെള്ള ഇതര” സ്ത്രീകള്‍ ഒരുമിച്ചു ചേര്‍ന്ന് ഇതിനെതിരെ സംസാരിച്ചിരുന്നു . ഇന്ത്യയില്‍ തന്നെ ദലിത് ബഹുജന്‍ ഫെമിനിസ്റ്റായ അനു രാംദാസ് ഫേയിസ്‌ബുക്കില്‍ ചോദിച്ചത്. ” 2010 ആഗസ്റ്റ് 15 ന് ഒരു ഒരുകൂട്ടം സ്ത്രീകള്‍ ഗവണ്‍മെന്റിനെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രകടനം നടത്തിയിരുന്നു. റേഷന്‍ കാര്‍ഡ്, രണ്ടായിരം രൂപ പെന്‍ഷന്‍ തുടങ്ങിയ “പരിഷ്കൃതമല്ലാത്ത ” ആവശ്യങ്ങളായിരുന്നു അവര്‍ ഉന്നയിച്ചത്. മാത്രമല്ല അര്‍ദ്ധ നഗ്നരായാണ് അവര്‍ സമരം നടത്തിയത്. ഇപ്പോള്‍ പ്രക്ഷോഭകാരികളും വികാരഭരിതരും ആയ ഇന്ത്യന്‍ഫെമിനിസ്റ്റുകള്‍ (സ്ത്രീയും പുരുഷനും) അന്ന് എവിടെ പോയി എന്നതാണ് അത്ഭുതം. സമരം നടത്തിയത് ദേവദാസി സ്ത്രീകളായിരുന്നു. ഇത് നടന്നതാവട്ടെ കര്‍ണ്ണാടകയിലെ ഒരു കുഗ്രാമത്തിലൊന്നുമല്ല, നഗരം തന്നെ ആയ മുംബൈയിലാണ്”. ഇങ്ങിനെയുള്ള ചോദ്യങ്ങള്‍ ഈജിപ്തില്‍ നിന്നും തുണീഷ്യയില്‍ നിന്നും നൈജീരിയയില്‍ നിന്നും അമേരിക്കയില്‍ നിന്നും ഒക്കെയുള്ള ഇസ്ലാമിക ഫെമിനിസ്റ്റുകളും ബ്ലാക്ക് ഫെമിനിസ്റ്റുകളും ഉയര്തിയിരുന്നു. അവര്‍ ഉയര്ത്തിയ നിരവധി ചോദ്യങ്ങള്‍ മുസ്ലീം സ്ത്രീയെ “വിമോചിപ്പിക്കാനുള്ള” തിരക്കില്‍ ആരും ശ്രദ്ധിച്ചില്ല. ഒന്നുകില്‍ മത-പുരുഷ മേല്‍ക്കോയ്മയുടെ ഇര അല്ലെങ്കില്‍ ഫെമെന്‍ പോലുള്ള പ്രസ്ഥാനങ്ങളെ പിന്തുണക്കുക എന്നീ രണ്ടു ചോയ്സ് മാത്രം മുസ്ലീം സ്ത്രീകള്‍ക്ക് അനുവദിക്കപ്പെട്ടു. അവളുടെ ജീവിതം, ചരിത്രം, ശരീരം, ലൈംഗികത, മതം തുടങ്ങിയവയൊന്നും ഒരു പരിശോധനയും ആവശ്യമില്ലാത്ത സാമൂഹിക സാനിധ്യമായി മാറി. അവയൊക്കെ വെളുത്ത പുരുഷന്മാര്‍ ബഹുഭൂരിപക്ഷം ഉള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ തങ്ങളുടെ ഇഷ്ട്ടതിനൊത്തു വ്യാഖ്യാനിച്ചു. അതൊക്കെ ഏറ്റെടുക്കാന്‍ വെളുത്ത സ്ത്രീകള്‍ നിയന്ത്രിക്കുന്ന ഫെമെന്‍ പോലുള്ള സംഘടനകള്‍ വളരെ വേഗം തയാറാവുന്നു എന്നതാണ് ഇവിടെ ഏറെ വിമര്‍ശിക്കപെടുന്നത്. ഈ സാഹചര്യത്തില്‍ ആണ് കറുത്ത സ്ത്രീവാദത്തിന്റെ ഭാഗമായ ആലീസ് വാക്കര്‍ ഈയിടെ നടത്തിയ ഒരു നിരീക്ഷണം ശ്രദ്ധേയമാവുന്നത്. “പാശ്ചാത്യ ഫെമിനിസ്റ്റുകള്‍ അവരുടെ സഹോദരന്റെയും പിതാവിന്റെയും വഴി തെരഞ്ഞെടുക്കുന്നു എന്നതാണ് വളരെ പ്രശ്നകരമായി ഞാന്‍ കാണുന്നത്. പൊതുവേ പറയുകയാണെങ്കില്‍ അവരോടാണ് അവര്‍ക്ക് അനുകമ്പയും ഐക്യവും. അത് കൊണ്ട് തന്നെ പാശ്ചാത്യ സ്ത്രീകളുടെ സമരം എന്നത് അവരുടെ
_________________________________________
“പാശ്ചാത്യ ഫെമിനിസ്റ്റുകള്‍ അവരുടെ സഹോദരന്റെയും പിതാവിന്റെയും വഴി തെരഞ്ഞെടുക്കുന്നു എന്നതാണ് വളരെ പ്രശ്നകരമായി ഞാന്‍ കാണുന്നത്. പൊതുവേ പറയുകയാണെങ്കില്‍ അവരോടാണ് അവര്‍ക്ക് അനുകമ്പയും ഐക്യവും. അത് കൊണ്ട് തന്നെ പാശ്ചാത്യ സ്ത്രീകളുടെ സമരം എന്നത് അവരുടെപുരുഷന്മാര്‍ക്കുള്ള അതെ അവകാശങ്ങള്‍ നേടിയെടുക്കുകയും അവരുമായി പങ്കു വെക്കുകയും ചെയ്യുക എന്നത് മാത്രമായി ചുരുങ്ങുന്നു. അതായത് മറ്റു സാംസ്കാരിക പ്രശ്നതലങ്ങളില്‍ നിന്നുള്ള സ്ത്രീകളുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല എന്ന് വരുന്നു”. ആലീസ് വാക്കര്‍ പറയുന്നത്പോലെ കഴിഞ്ഞപത്തു വര്‍ഷത്തിലേറെ ആയി ‘വാര്‍ ഓണ്‍ ടെറര്‍ ’ എന്ന പേരില്‍ മുസ്ലീം രാജ്യങ്ങളായ അഫ്ഗാനിലും (2001) ഇറാഖിലും (2003) ഈയടുത്ത് പാക്കിസ്ഥാനിലും (2011) മാലിയിലും (2012)നൈജീരിയയിലും (2012)അധിനിവേശം നടത്തുകയും അതിനെ പിന്തുണച്ചു വെളുത്ത ഫെമിനിസ്റ്റുകള്‍ മുസ്ലീം ആണ്‍ക്കോയ്മയില്‍ നിന്നും മുസ്ലീം സ്ത്രികളെ രക്ഷിക്കാനുള്ള ഇടപെടലായി ഫെമിനിസത്തെ ഉയര്‍തിപ്പിടിക്കുകയും ചെയ്തു. 2001നു ശേഷം മാത്രം ലക്ഷക്കണക്കിന് മുസ്ലിം സ്ത്രീകളെ കൂട്ടക്കശാപ്പ് ചെയ്ത കൊളോണിയല്‍ ശക്തികളെ ന്യായികരിക്കുകയാണ് അവര്‍ ചെയ്തത്.
_____________________________________________
പുരുഷന്മാര്‍ക്കുള്ള അതെ അവകാശങ്ങള്‍ നേടിയെടുക്കുകയും അവരുമായി പങ്കു വെക്കുകയും ചെയ്യുക എന്നത് മാത്രമായി ചുരുങ്ങുന്നു. അതായത് മറ്റു സാംസ്കാരിക പ്രശ്നതലങ്ങളില്‍ നിന്നുള്ള സ്ത്രീകളുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല എന്ന് വരുന്നു”. ആലീസ് വാക്കര്‍ പറയുന്നത്പോലെ കഴിഞ്ഞപത്തു വര്‍ഷത്തിലേറെ ആയി ‘വാര്‍ ഓണ്‍ ടെറര്‍ ’ എന്ന പേരില്‍ മുസ്ലീം രാജ്യങ്ങളായ അഫ്ഗാനിലും (2001) ഇറാഖിലും (2003) ഈയടുത്ത് പാക്കിസ്ഥാനിലും (2011) മാലിയിലും (2012)നൈജീരിയയിലും (2012)അധിനിവേശം നടത്തുകയും അതിനെ പിന്തുണച്ചു വെളുത്ത ഫെമിനിസ്റ്റുകള്‍ മുസ്ലീം ആണ്‍ക്കോയ്മയില്‍ നിന്നും മുസ്ലീം സ്ത്രികളെ രക്ഷിക്കാനുള്ള ഇടപെടലായി ഫെമിനിസത്തെ ഉയര്‍തിപ്പിടിക്കുകയും ചെയ്തു. 2001നു ശേഷം മാത്രം ലക്ഷക്കണക്കിന് മുസ്ലിം സ്ത്രീകളെ കൂട്ടക്കശാപ്പ് ചെയ്ത കൊളോണിയല്‍ ശക്തികളെ ന്യായികരിക്കുകയാണ് അവര്‍ ചെയ്തത്. എന്നാല്‍ ഇതേ സമയം അറബ് ഉയിര്‍തെഴുന്നെല്പിന്റെ ഭാഗമായി യെമെനിലെ പത്രപ്രവര്‍ത്തക തഉക്കള്‍ കര്മാന്‍ , ഈജിപ്തിലെ കോളേജ് വിദ്യാര്‍ഥിനി ആയ ഹിബ മെഹ്ഫൂസ്, ബഹരയിനിന്‍ അമേരിക്കന്‍ പിന്തുണയോടു കൂടി രാജ്യം ഭരിക്കുന്ന രാജാവിനെതിരെ അവിടത്തെ മനുഷ്യാവകാശ പ്രവര്ത്തക മറിയം അല്‍ ഖോജ തുടങ്ങി നിരവധി സ്ത്രീകള് ഉയര്ത്തിയ രാഷ്ട്രീയ ചോദ്യങ്ങള്‍ വളരെയെളുപ്പം മറന്നു കളയാനും അങ്ങിനെയുള്ള സ്ത്രീകള് ഒക്കെ “ആണ്‍കോയ്മ്മയുടെ ഇര” ആയി മാത്രം മനസ്സിലാക്കപെടുകയും ചെയ്തു. ഫെമെനെ പോലുള്ള പ്രസ്ഥാനങ്ങള്‍ ശരിക്കും ഇങ്ങിനെയുള്ള ശബ്ദങ്ങളെ സെന്‍സര്‍ ചെയ്യുന്ന ഒരു “കൊളോണിയല്‍ ഫെമിനിസ്റ്റ് സാങ്കേതിക വിദ്യ” ആയി മാറുന്നുവെന്നും കാണാം .
ഫെമെന്‍ എന്നത് പ്രശ്ന്കരമായ ഒരു ഇടപെടല്‍ ആകുന്നതു പെട്ടെന്നുള്ള വിശകലനത്തില്‍ “നഗ്നത”, “ശരീരത്തിന്റെ സ്വയം നിര്ണയം” തുടങ്ങിയ കേവല ആശയങ്ങളിലൂടെയോ സമര രീതികളുടെയോ പേരില്‍ ആണെങ്കിലും വേറെ രീതിയില്‍ അതിലൂടെ അവര്‍ മുല്‍കൂര്‍- ഉന്നയിക്കുന്ന സാര്‍വലൌകിക ഫെമിനിസം, ഗ്ലോബല്‍ സിസ്റ്റര്‍ഹൂഡ് എന്ന സങ്കല്‍പങ്ങള്‍ അതിന്റെ രക്ഷകമനോഭാവം കൊണ്ടും സാംസ്കാരിക മേല്‍ക്കൊയ്മയുടെ പ്രശ്നം കൊണ്‍ടുമാണ് എതിര്‍ക്കപ്പെടുന്നത്. ലോകത്ത് എല്ലാ സ്ഥലത്തുമുള്ള സ്ത്രീകള്‍ ശരീരം -തൃഷ്ണ-സ്വാതന്ത്ര്യം ഇവയെകുറിച്ചുള്ള യുറോ -പ്രൊട്ടസ്റ്റന്റ് -സെക്യുലര്‍ പശ്ചാതലതിലുമുള്ള ഉള്ള “സാര്‍വലൗകിക” സമരമാര്‍ഗ്ഗം പിന്തുടരണം എന്ന നിര്‍ബന്ധം ആണ് ഇവിടെ പ്രശ്നവല്കരികുന്നത്. മാത്രമല്ല തങ്ങളുടെ വസ്ത്രം അഴിച്ചിട്ടുള്ള പ്രക്ഷോഭം ഇന്ത്യയില്‍ തന്നെ രണ്ടായിരത്തി പത്തില്‍ ബോംബയില്‍ ദലിത് സ്ത്രീകളുടെ പക്ഷത്തു നിന്നും രണ്ടായിരത്തി നാലില്‍ മണിപ്പൂരിലെ സ്ത്രീകളും ഒക്കെ നടത്തിയിരുന്നു. രണ്ടായിരത്തി പന്ത്രണ്ടില്‍ തെക്കന്‍ നൈജീരിയയിലെ സ്ത്രീകള്‍ സാമൂഹിക അതിക്രമങ്ങളെ നേരിടാന്‍ ഇതേ രീതി ഉപയോഗിച്ചിരുന്നു. എന്നാല്‍ ഈ സ്ത്രീകളൊന്നും തന്നെ ലോകം മുഴുവന്‍ ഇത് സ്വീകരിക്കണമെന്ന് പറഞ്ഞിട്ടില്ല. അങ്ങിനെ പ്രക്ഷോഭം നടത്താത്ത സ്ത്രീകള്‍ “ബുദ്ധിയില്ലാത്തവരും” “അപരിഷ്കൃതരും’ ആണെന്നും പറഞ്ഞിട്ടില്ല. മറ്റു സ്ത്രീ ജീവിത അനുഭവങ്ങള്‍ക്ക് മേല്‍ തങ്ങളുടെ അനുഭവത്തെ അടിച്ചേല്പ്പിച്ചിട്ടുമില്ല. കറുത്ത-തവിട്ടു നിറമുള്ള ശരീരങ്ങള്‍ക്ക് ഫെമെനൊക്കെ ലഭിച്ച മാധ്യമ ദൃശ്യത ഒരിക്കലും അനുഭവിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ലോകത്തെ വെളുത്ത ആണുങ്ങള്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍ നല്കുന്ന ദൃശ്യത ഫെമെനെ ഏറെ സഹായിക്കുന്നുണ്ട്. നേരത്തെ ആലീസ് വാക്കര്‍ സൂചിപിച്ചത് പോലെ വെളുത്ത വംശീയ പുരുഷന്റെ അധിനിവേശ ഭാവനകള്‍ക്കപ്പുറം ലോകത്തെ കാണാന്‍ ഫെമെന്‍ അടക്കമുള്ള വെളുത്ത സ്ത്രീവാദ പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല എന്നതാണ് പ്രശ്നം.
ലോകത്തെ എല്ലാ സ്ത്രീകളും ഒരേ പോലെ ചിന്തിക്കണം, അവരുടെ പ്രശ്നങ്ങള്‍ എല്ലാ ഒരു ഒരു പോലെ ആണ് എന്ന തരത്തിലുള്ള “ഗ്ലോബല്‍ സിസ്റ്റര്‍ഹുഡ” എന്ന ആശയം ആണ് അവര്‍ മുന്നോട്ട്
വെക്കുന്നതു. ഈ ഗ്ലോബല്‍ സിസ്റ്റര്‍ഹൂഡ് എന്ന സങ്കല്പം യുറോപ്യന്‍ മത – വംശീയ-കൊളോണിയല്‍ അധികാരവുമായി ഏറെ ബന്ധമുണ്ടെന്നു ചന്ദ്ര തല്പ മൊഹന്തി, പാട്രിഷ്യ ഹില്‍ കോളിന്സ് ,സാദിയ ഷൈഖ് തുടങ്ങിയവര്‍ മൂന്നാം ലോക-ബ്ലാക്ക് -ഇസ്‌ലാമിക ഫെമിനിസ്റ്റ് പക്ഷത്തു നിന്നു വളരെ നേരത്തെ തന്നെ ചൂണ്ടി കാണിച്ചിരുന്നു. (ഇന്ത്യയില്‍ അടക്കം ദലിത് ഫെമിനിസം, ഇസ്‌ലാമിക ഫെമിനിസം തുടങ്ങിയ രീതിയില്‍ ഇതര സ്ത്രീ അനുഭവത്തെ മുന്‍നിറുത്തി ഇന്ത്യന്‍സ്ത്രീ എന്നാ പേരില് കണ്ടിരുന്ന “സവര്‍ണ്ണ്” സ്ത്രീ വാദത്തെ തന്നെ അഴിച്ചു പണിയുന്ന ഒരു ചരിത്ര- രാഷ്ട്രീയ സാഹചര്യത്തില്‍ ആണ് കേരളത്തില്‍ ഒരു സംഘം സെക്യുലര്‍ പുരുഷന്മാരും ഉദാര സ്ത്രീവാദികളും ചേര്‍ന്ന് ഫെമെന്‍ എന്ന ഒരു സൂചകത്തെ മുന്‍ന്നിറുത്തി മുസ്ലിം സ്ത്രീയെ “രക്ഷിക്കാന്‍’ വരുന്നത്). ഫെമെന്റെ ഈ ഭീഷണിയുടെ ഭാഷ ശരിക്കും വ്യക്തമായത് “മുസ്ലീം വിമണ്‍ എഗയിന്സ്റ്റ് ഫെമെന്‍” എന്ന ഫെയിസ്ബുക്ക് കൂട്ടായ്മയെ കുറിച്ച് ഫെമന്‍ന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ അന്ന ഷെവ്ചങ്കൊ ഓണ്‍ലൈന്‍ പത്രമായ ഹഫിങ്ങ്ടന്‍ പോസ്റ്റിനു നല്കിയ ഒരു പ്രസ്താവനയിലൂടെ ആണ്. “മുസ്ലീം സ്ത്രീ തങ്ങള്‍ക്കു വിമോചനം വേണ്ട എന്ന് പറയും. അവര്‍പറയുന്നതൊന്നും കാര്യമാകേണ്ട. അവര്‍ക്ക് ഞങ്ങളുടെ സഹായം വേണമെന്ന് അവരുടെ കണ്ണുകളില്‍ നിന്നും വായിക്കാന്‍ പറ്റും. നാം മനസിലാകേണ്ടത് ചരിത്രത്തില്‍ ഒരു അടിമയും തങ്ങള്‍ അടിമയാണെന്ന് സമ്മതിച്ചിട്ടില്ല”. മറ്റൊരു സ്ഥലത്ത് അവര്‍ പറയുന്നത് “Stupid Muslim women made brainless by Qur’an” എന്നാണ്. ആമിന വദൂദ്, അസ്മ ബര്‍ലാസ് , കേഷിയ അലി തുടങ്ങിയവര്‍ നടത്തിയ ഖുറാന്റെ സ്ത്രീപക്ഷ വായനകള്‍ ഒക്കെ “മന്ദബുദ്ധികള്‍” നടത്തുന്ന ഖുര്ആന്‍ വായന മാത്രമായാണ് ഫെമെന്‍ പോലുള്ളവര്‍ കാണുന്നത്. ഈ പ്രസ്താവനകള്‍ കാണിക്കുന്നത് മുസ്ലീം സ്ത്രീ എന്നത് മനുഷ്യപദവി ഇല്ലാത്ത അടിമകള്‍ ആണെന്നും അവര്‍ക്ക് ഒരു തരത്തിലുള്ള സ്വയം നിര്‍ണയാവകാശവും ഇല്ലെന്നാണ് . ഇങ്ങിനെയുള്ള മുസ്ലീം സ്ത്രീകളെ വിമോചിപ്പിക്കാനുള്ള നാഗരിക ദൌത്യം ആണ് “ശരീരത്തിന്റെ സ്വയം നിര്‍ണ്ണയാവകാശം ഉയര്‍തിപ്പിടിക്കുന്നു എന്നു പറയുന്ന ഫെമെന്‍ ഏറ്റെടുത്തിരിക്കുന്നതു. ഇതേ ഫെമെന്‍ തന്നെ ഫ്രാന്‍സിലെ സെക്യുലര്‍ ഭരണകൂടം ഹിജാബ് നിരോധിച്ചപ്പോള്‍ അതിനെ സ്വാഗതം ചെയ്തു രംഗത്ത് വന്നിരുന്നു. കാരണം അവരെ സംബന്ധിച്ചിടത്തോളം ഫ്രാന്‍സില്‍ വംശീയത, കുടിയേറ്റം ,കൊളോനിയലിസം, കീഴാള സംസ്കാരം ഇവയൊന്നും ഒരു രാഷ്ട്രീയ പ്രശ്നമല്ല. അങ്ങിനെയുള്ള പശ്ച്ചാത്തലങളില്‍ ഉള്ള സ്ത്രീകള്‍ “ആണ്‍കോയ്മയെ” മാത്രം കണക്കിലെടുതാല്‍ മതി എന്നാണ് ഫെമെന്റെ നിലപാട്. ഫെമെന്റെ ഇതര സംസ്കാരങ്ങളോടുള്ള നിലപാടുകള്‍ കുറച്ചു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അള്‍ജീരിയയിലും ട്യുണീഷ്യയിലെയും ഫ്രെഞ്ച് അധിനിവേശത്തെ ന്യായീകരിക്കാന്‍ ഉപയോഗിച്ചിരുന്ന അധമ നാഗരികതകളെ കുറിച്ചുള്ള ആഖ്യാനങ്ങളില്‍ നിന്ന് ഒട്ടും വ്യത്യസ്തമാവുന്നില്ല എന്നതു തികച്ചും ഒരു ഫെമിനിസ്റ്റ് ദുരന്തം തന്നെയാണ് .
___________________________________________
ലോകത്തെ എല്ലാ സ്ത്രീകളും ഒരേ പോലെ ചിന്തിക്കണം, അവരുടെ പ്രശ്നങ്ങള്‍ എല്ലാ ഒരു ഒരു പോലെ ആണ് എന്ന തരത്തിലുള്ള “ഗ്ലോബല്‍ സിസ്റ്റര്‍ഹുഡ” എന്ന ആശയം ആണ് അവര്‍ മുന്നോട്ട് വെക്കുന്നതു. ഈ ഗ്ലോബല്‍ സിസ്റ്റര്‍ഹൂഡ് എന്ന സങ്കല്പം യുറോപ്യന്‍ മത – വംശീയ-കൊളോണിയല്‍ അധികാരവുമായി ഏറെ ബന്ധമുണ്ടെന്നു ചന്ദ്ര തല്പ മൊഹന്തി, പാട്രിഷ്യ ഹില്‍ കോളിന്സ് ,സാദിയ ഷൈഖ് തുടങ്ങിയവര്‍ മൂന്നാം ലോക-ബ്ലാക്ക് -ഇസ്‌ലാമിക ഫെമിനിസ്റ്റ് പക്ഷത്തു നിന്നു വളരെ നേരത്തെ തന്നെ ചൂണ്ടി കാണിച്ചിരുന്നു. (ഇന്ത്യയില്‍ അടക്കം ദലിത് ഫെമിനിസം, ഇസ്‌ലാമിക ഫെമിനിസം തുടങ്ങിയ രീതിയില്‍ ഇതര സ്ത്രീ അനുഭവത്തെ മുന്‍നിറുത്തി ഇന്ത്യന്‍സ്ത്രീ എന്നാ പേരില് കണ്ടിരുന്ന “സവര്‍ണ്ണ്” സ്ത്രീ വാദത്തെ തന്നെ അഴിച്ചു പണിയുന്ന ഒരു ചരിത്ര- രാഷ്ട്രീയ സാഹചര്യത്തില്‍ ആണ് കേരളത്തില്‍ ഒരു സംഘം സെക്യുലര്‍ പുരുഷന്മാരും ഉദാര സ്ത്രീവാദികളും ചേര്‍ന്ന് ഫെമെന്‍ എന്ന ഒരു സൂചകത്തെ മുന്‍ന്നിറുത്തി മുസ്ലിം സ്ത്രീയെ “രക്ഷിക്കാന്‍’ വരുന്നത്.
___________________________________________
ഇനി ഇപ്പോഴത്തെ ട്യുണിഷ്യയിലെ സാഹചര്യം തന്നെ ഒന്ന് നോക്കൂ. “ഇസ്ലാമിസ്റ്റുകള്‍” ആണ് തങ്ങളുടെ ശത്രു എന്ന് ഫെമെന്‍ പറയുന്നുണ്ടല്ലോ . എന്നാല്‍ റാഷിദ് ഗനൂശി ,സുമയ്യ ഗനൂശി ഒക്കെ നയിക്കുന്ന അന്നാട്ടിലെ ഏറ്റവും വലിയ ഇസ്‌ലാമിസ്റ്റ് പ്രസ്ഥാനം ആയ അന്നഹ്ദ ആണ് ഇപ്പോള്‍ ഭരണത്തില്‍ ഉള്ളത്. ട്യുണിഷ്യയിലെ പാര്‍ലമെന്റില്‍ ആകെയുള്ള 56 സ്ത്രീകളില്‍ 42 പേരാണ് അന്നഹ്ദയുടെ പ്രതിനിധികള്‍.. ഒരിക്കലും ഇസ്ലാമികമായ തരത്തിലുള്ള വസ്ത്രം ധരിക്കാന്‍ തയാറല്ലാത്ത സുആദ് അബ്ദു റഹീമും അന്നഹ്ദയുടെ വനിതാ എം പി മാരില്‍ ഒരാളാണ്. മാത്രമല്ല മൊത്തം പാരലമെന്റില്‍ തന്നെ നാല്പത്തി അഞ്ചു ശതമാനം സ്ത്രീകള്‍ ആണ്. ബ്രിട്ടനിലും അമേരിക്കയിലും ഇരുപത്തി രണ്ടു ശതമാനവും പതിനേഴു ശതമാനവും ആണ് ഉപരി സഭകളിലെ സ്ത്രീ പങ്കാളിത്തം എന്നത് ഇതിനോട് കൂട്ടി വായിക്കുക. ബഹു ഭാര്യത്വം നിരോധിച്ച, അബോര്‍ഷന്‍ നിയമ വിധേയമായ ഒരു മുസ്ലിം രാജ്യമാണ് ട്യുണിഷ്യ. ഫെമെന്‍ അജണ്ടയുടെ ഭാഗമായി പ്രതിഷേധിച്ച ആമിന ടൈലര്‍ തന്നെ രാജ്യത്തെ പ്രമുഖ ടോക് ഷോ ആയ ” ലാ ബാസ് “ല്‍ വന്നു സംസാരിച്ചിരുന്നു . (എന്നാല്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് അവരെ വീട്ടുതടവില്‍ ആക്കി,മാനസിക രോഗത്തിന് ചികിത്സിക്കുന്നു എന്നൊക്കെ ആണ്) ഇങ്ങിനെയുള്ള സ്ത്രീ ലോകങ്ങളെയും അവരുടെ ജീവിത സമരത്തെയുമണ് ലിബറല്‍മാധ്യമങ്ങള്‍ ഉല്പ്പാദിപ്പിക്കുന്ന സെലെക്റ്റീവ് ആയ വാര്‍ത്തകളില്‍ വെറും “ഇര” ആയി മാത്രം പ്രതിനിധാനം ചെയ്യപെടുന്നത്. ബിന്‍ അലിയുടെ സെക്യുലര്‍ ഭരണ കാലത്ത് ഒരിക്കലും ഹിജാബ് ധരിക്കാന്‍ അനുവാദമില്ലാത്ത രാജ്യത്ത് ഇപ്പോള്‍ ഏതു വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. വമ്പിച്ച സ്ത്രീ പങ്കാളിത്വത്തോടെ തന്നെ ഉള്ള ഒരു ജനാധിപത്യ അവസ്ഥ ആണ് ഇപ്പോള്‍ ട്യുണിഷ്യയില്‍ ഉള്ളത്. അത് കൊണ്ട് തന്നെ ആണ് വലിയൊരു വിഭാഗം കോളനി വിരുദ്ധ ചിന്താഗതിയുള്ള ഫെമിനിസ്റ്റുകള്‍ ഫെമെന്‍ പുലര്‍ത്തുന്ന “ആധികാരികമായ അജ്ഞതയെ” എതിര്‍ന്നത്.
എന്നാല്‍ ഇതൊക്കെ പറയുമ്പോഴും അമിന ടെയ്‌ലര്‍ ഒരു ടുണീഷ്യന്‍ മുസ്ലിം ആണല്ലോ. അത് കൊണ്ട് അവരുടേതും ഒരു “മുസ്‌ലിം സ്ത്രീ ” ശബ്ദം ആയി തിരിച്ചറിയണം എന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു. എന്നാല്‍ ആണ്‍കോയ്മ എന്നത് മാത്രമല്ല വംശീയത , കൊളോണിയലിസം തുടങ്ങിയ ഘടനകളെ കൂടി പരിഗണിക്കുമ്പോള്‍ അമിനയുടെ ഇടപെടല്‍ രാഷ്ട്രീയപരമായി ഒരു പ്രശ്നം തന്നെയാണ്. ഈ സാഹചര്യത്തില്‍ 1961 വരെ ട്യുണീഷ്യക്കാരെ അടിച്ചമര്‍ത്തിയ ഫ്രഞ്ച് കൊളോനിയലിസത്തിന്റെ “ഫെമിനിസ്റ്റ് ” ചരിത്രം വായിക്കുന്നത് ഇവിടെ നന്നായിരിക്കും. ഫ്രഞ്ച് കൊളൊണിയലിസത്തിനുവിധേയമായിരുന്ന മഗ്രീതില്‍ നിന്ന് ഒരു “കറുത്ത” സ്ത്രീയെ തങ്ങളുടെ കൊളോണിയല്‍ അജണ്ടയെ ന്യായീകരിക്കുന്നതിനായി അവര്‍ ഉപയോഗപ്പെടുതിയിരുന്നു. കോളനി വിരുദ്ധ സമരം നയിക്കുന്ന കറുത്ത ആണുങ്ങളെ ഏറ്റവും വലിയ “സ്ത്രീ വിരുദ്ധര്‍” ആയി ചിത്രീകരിക്കുകയായിരുന്നു ഫ്രഞ്ച് കൊളോണിയല്‍ പദ്ധതി. അങ്ങിനെ തദ്ദേശീയരില്‍ നിന്നുള്ള ചെറുത്തു നില്പിന്റെ മുനയോടിക്കുക ആയിരുന്നു അവരുടെ ഉദ്യേശ്യം. ഈ ഒരു പശ്ച്ചാത്തലത്തില്‍ ആണ് ഫ്രാന്‍സ് ഫാനന്‍ തന്റെ പ്രസിദ്ധമായ “ബ്ലാക്ക് സ്കിന്‍, വൈറ്റ് മാസ്ക് ” എഴുതുന്നത്. അതുകൊണ്ടാണ് അറിഞ്ഞോ അറിയാതെയോ കൊളോണിയല്‍ അജണ്ടയെ സാധൂകരിക്കുന്ന ഒരു “സ്വദേശി ഫെമിനിസം” എന്നത് ഒരു രാഷ്ട്രീയ പ്രശ്നം ആവുന്നത്. 2001 സെപ്റ്റംബര്‍ 11നു ശേഷം അയാര്‍ ഹിര്‍സി അലി, ഇരശാദ് മഞ്ചി, വഫ സുല്‍ത്താന തുടങ്ങിയ “മുസ്ലീം സ്ത്രീകള്‍ ” ഇങ്ങനെ ഇറാഖ് -അഫ്ഘാന്‍ അധിനിവേശത്തെ അനുകൂലിച്ച സ്വദേശി ഫെമിനിസ്റ്റുകള്‍ ആണ്. അവരെ തുറന്നു കാട്ടി കൊണ്ട് ഇസ്ലാമിക് ഫെമിനിസ്റ്റായ ലൈല അഹമദ് തന്റെ A Quiet Revolution: The Veil’s resurgence from Middle East to America (2010)എന്ന പുസ്തകത്തില്‍ വിശദമായി സൂചിപ്പിക്കുന്നു. “ആമിന ടൈലറിനെ പോലുള്ള “സ്വദേശി മുസ്‌ലിം” ഫെമിനിസ്റ്റുകള്‍ അങ്ങേയറ്റം പ്രശ്നകരമായ വെളുത്ത സ്ത്രീവാദികളുമായി കൈകോര്‍ത്ത് കൊണ്ട് വളരെ ദീര്‍ഘ കാലം മുസ്ലിം ലോകത്ത് ശക്തിപെട്ടു വരുന്ന സ്ത്രീയെകുറിച്ചും മതത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുള്ള അന്വേഷണങ്ങളെയും പഠനങ്ങളെയും പോരാട്ടങ്ങളെയും അദൃശ്യ വല്കരിക്കുക മാത്രമല്ല അങ്ങിനെയുള്ള ജീവിത വഴികളെ ഇല്ലാതാക്കാന്‍ കൂടിയാണ് സഹായിക്കുന്നത്”. അതുകൊണ്ട് തന്നെ ആണ്‍കോയ്മക്കെതിരെ മാത്രമല്ല കൊളൊണിയലിസതിന്നെതിരെയും സാംസ്കാരിക മേല്‍ക്കൊയ്മ്മയ്ക്കെതിരെയും “സ്വയം നിര്‍ണ്ണയതിന്റെ” രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുന്ന മുസ്ലിം സ്ത്രീരാഷ്ട്രീയവും കോളനിവിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമായ ഫെമിനിസ്റ്റുകളും ആമിനയിലൂടെ ഫെമെന്‍ പുലര്‍ത്തുന്ന യുറോകേന്ദ്രീത – കൊളോണിയല്‍ ഫെമിനിസത്തോട് വിയോജിക്കുന്നത്.